category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൗസേപ്പിന്റെ കർത്താവിന്റെ മാലാഖ
Contentജോസഫ് വർഷത്തിൽ വ്യക്തിപരമായും സമൂഹപരമായും ജപിക്കാൻ കഴിയുന്ന ഒരു കർത്താവിൻ്റെ മാലാഖയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. നേതാവ് : കർത്താവിൻ്റെ മാലാഖ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു. സമൂഹം : ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ നീ ശങ്കിക്കേണ്ടാ. 1നന്മ. നേതാവ് : അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍നിന്നാണ്‌ സമൂഹം : അവള്‍ ഒരു പുത്രനെ പ്രസവിക്കും. 1നന്മ. നേതാവ് : നീ അവന്‌ യേശു എന്നുപേരിടണം. സമൂഹം : എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. 1നന്മ. നേതാവ് : ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സമൂഹം : സർവ്വേശ്വരൻ്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. പ്രാർത്ഥിക്കാം സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിന്നിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമ്മേന്‍ .3ത്രിത്വ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-04-16 21:00:00
Keywordsജോസഫ്, ഫാ ജെയ്സൺ
Created Date2021-04-16 22:31:07