Contents

Displaying 15681-15690 of 25125 results.
Content: 16046
Category: 22
Sub Category:
Heading: ജോസഫ് - പ്രാർത്ഥനയുടെ ഗുരുനാഥൻ
Content: കഴിഞ്ഞ വർഷം ഒക്ടോബർ 4-ാം തീയതി വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് മാർപാപ്പ ലോകത്തിനു സമ്മാനിച്ച ചാക്രിക ലേഖനമാണ് 'ഫ്രത്തേല്ലി തൂത്തി' Fratelli tutti (എല്ലാവരും സഹോദരര്‍) . ഈ ചാക്രിക ലേഖനത്തിൻ്റെ ഉപസംഹാരത്തിൽ "സാർവ്വത്രിക സഹോദരൻ " എന്നു മാർപാപ്പ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ട്രാപ്പിസ്റ്റു സന്യാസിയായ വാഴ്ത്തപ്പെട്ട ചാൾസ് ദേ ഫുക്കോൾഡ്. പ്രാർത്ഥനയെപ്പറ്റിയുള്ള ചാൾസിൻ്റെ ദർശനം ഇപ്രകാരമാണ് : "പ്രാർത്ഥിക്കുക എന്നതിൻ്റെ അർത്ഥം ഈശോയെക്കുറിച്ച് സ്നേഹപൂർവ്വം ചിന്തിക്കുകയെന്നതാണ്. ഈശോയിൽ കേന്ദ്രീകരിക്കുന്ന ആത്മാവിൻ്റെ ശ്രദ്ധയാണ് പ്രാർത്ഥന. നിങ്ങൾ എത്ര കൂടുതലായി ഈശോയെ സ്നേഹിക്കുന്നുവോ അത്ര കൂടുതലായി നന്നായി നിങ്ങൾ പ്രാർത്ഥിക്കുന്നു." ഈശോയെക്കുറിച്ച് സദാ സ്നേഹപൂർവ്വം ചിന്തിച്ചിരുന്ന യൗസേപ്പിതാവിൻ്റെ ജീവിതം ഒരു നീണ്ട പ്രാർത്ഥനയായിരുന്നു. ആ വളർത്തു പിതാവിൻ്റെ ആത്മാവിലെ ഏക ശ്രദ്ധ ഈശോയായിരുന്നു. ഈശോയെ മനസ്സിൽ ധ്യാനിച്ചരുന്നതിനാൽ സംസാരിക്കാൻ പോലും ആ പിതാവ് അധികം ഉത്സാഹം കാട്ടിയില്ല. നിശബ്ദനായിരുന്ന ആ ദൈവദാസനു ഉറക്കത്തിൽപോലും ഉണർവുള്ളവനായിരിക്കാൻ കഴിഞ്ഞത് ഈശോ എന്ന മധുരനാമത്തെ മനസ്സിൽ താലോലിച്ച് ജീവിതം പ്രാർത്ഥനയാക്കിയതിനാലായിരുന്നു. ഈശോയെ കൂടുതലായി സ്നേഹിച്ചിരുന്ന യൗസേപ്പിതാവിൻ്റെ ജീവിതം പ്രാർത്ഥനയുടെ മറ്റൊരു പര്യായമായിരുന്നു. അതിനാലാണ് വിശുദ്ധ ബർണദീത്ത യൗസേപ്പിതാവിനെ പ്രാർത്ഥനയുടെ ഗുരുവായി അവതരിപ്പിക്കുന്നത്: "എങ്ങനെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കാൻ നിങ്ങൾക്ക് ഒരു ഗുരുവില്ലെങ്കിൽ ഭാഗ്യപ്പെട്ട മാർ യൗസേപ്പിനെ നിങ്ങളുടെ ഗുരുവായി സ്വീകരിക്കുക, അവൻ നിങ്ങളെ അനാഥരായി വിടുകയില്ല." വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഈശോയെ കൂടുതൽ സ്നേഹിച്ച് നമുക്കു പ്രാർത്ഥനയിൽ വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-04-20-19:58:13.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 16047
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയ്ക്കു ഇന്നേക്ക് രണ്ട് വയസ്സ്: മൗനാചരണവും അനുസ്മരണ ശുശ്രൂഷകളുമായി ശ്രീലങ്കന്‍ ജനത
Content: കൊളംബോ: ലോകത്തെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്നേക്ക് രണ്ടു വയസ്. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണ് ആക്രമണം നടത്തിയത്. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ രാവിലെ 8.45നാണ് ആദ്യസ്‌ഫോടനമുണ്ടായത്. ഇന്ന് ഇതേ സമയത്ത് ക്രൈസ്തവര്‍ രണ്ടു മിനിട്ട് മൗനം ആചരിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ കത്തോലിക്ക സ്കൂളുകൾ ഇന്നു തുറന്നിട്ടില്ല. ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള അനുസ്മരണാർത്ഥം ക്രമീകരിക്കുന്ന മൗനാചരണത്തിൽ ജാതിമതഭേദമെന്യേ ശ്രീലങ്കൻ ജനത ഒരുമിച്ച് അണിചേരണമെന്നും കർദ്ദിനാൾ അഭ്യർത്ഥിച്ചിരിന്നു. ഇതിന് പിന്തുണ അറിയിച്ചുകൊണ്ട് മുസ്‌ലിം കൗൺസിൽ ഓഫ് ശ്രീലങ്ക (എംസിഎസ്എൽ) പ്രസ്താവന ഇറക്കിയിരിന്നു. കൊളംബോയിലെ കൊച്ചിക്കാഡെയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലും, ആക്രമണങ്ങളിൽ തകർന്ന നെഗൊമ്പോയിലെ കറ്റുവപിറ്റിയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും ഇന്ന് വൈകുന്നേരം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. സെന്റ് ആന്റണീസ് പള്ളിയിലെ അനുസ്മരണ ശുശ്രൂഷകള്‍ക്ക് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നേതൃത്വം നല്‍കും. അതേസമയം ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ രാജ്യത്തെ പള്ളികൾക്ക് ചുറ്റും കനത്ത സുരക്ഷ ഒരുക്കുന്നുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-21-10:40:34.jpg
Keywords: ശ്രീലങ്ക
Content: 16048
Category: 18
Sub Category:
Heading: 'അഡ്വ. ജോസ് വിതയത്തില്‍ സഭയെ ആഴത്തില്‍ സ്നേഹിച്ച ആകര്‍ഷക വ്യക്തിത്വം'
Content: കൊച്ചി: സഭയെ ആഴത്തില്‍ സ്നേഹിച്ച ആകര്‍ഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. അഡ്വ. വിതയത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സഭയിലെ അല്മായര്‍ക്കു മാതൃകയായ മികച്ച സംഘാടകനായിരുന്നു ജോസ് വിതയത്തിലെന്ന് മാര്‍ കല്ലറങ്ങാട്ട് അനുസ്മരിച്ചു. സഭാ ശുശ്രൂഷയില്‍ അനേകര്‍ക്കു പ്രചോദനമായ അതുല്യവ്യക്തിത്വമായിരുന്നു ജോസ് വിതയത്തിലിന്റേതെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് കുര്യന്‍ ജോസഫ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍, റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജോബി മൂലയില്‍, ലാന്‍സി ഡി കുണ, അഡ്വ. ബിജു പറയന്നിലം, ജോണ്‍ കച്ചിറമറ്റം, ഡോ. മേരി റജീന, ഫാ. ലോറന്‍സ് തൈക്കാട്ടില്‍, സാബു ജോസ് തുടങ്ങിയവര്‍ അനുസ്മരണം നടത്തി.
Image: /content_image/India/India-2021-04-21-12:03:56.jpg
Keywords: ജോസ് വിതയ
Content: 16049
Category: 1
Sub Category:
Heading: ലെസോത്തോയിൽ നിന്നുള്ള ഏക കര്‍ദ്ദിനാള്‍ സെബാസ്റ്റ്യൻ കോട്ടോ ദിവംഗതനായി
Content: ലെസോത്തോ: ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയിൽ നിന്നുള്ള പ്രഥമ കർദ്ദിനാൾ സെബാസ്റ്റ്യൻ കോട്ടോ ഖൊറായ് ദിവംഗതനായി. 91 വയസ്സായിരിന്നു. ലെസോത്തോയിലെ മസെനോഡിൽവെച്ചായിരിന്നു അന്ത്യം. രാജ്യത്തെ ഏക കര്‍ദ്ദിനാള്‍ കൂടിയായിരിന്നു അദ്ദേഹം. 40 വർഷത്തോളം, മൊഹാലെ ഹോക്ക് രൂപതയെ നയിച്ച സെബാസ്റ്റ്യൻ കോട്ടോ 2006ൽ 75 വയസ്സ് തികഞ്ഞപ്പോൾ കാനോൻ നിയമപ്രകാരം രാജി സമർപ്പിക്കുകയായിരിന്നു. എന്നാൽ 2014 ഫെബ്രുവരി വരെ രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി തുടർന്നു. രൂപതയിലെ ജനങ്ങളോടും കർദിനാൾ ഉൾപ്പെട്ട മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തോടും പാപ്പ അനുശോചനം അറിയിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ഖൊരായ് പൗരോഹിത്യത്തിലേക്കുള്ള പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയെയും സഭയോടുള്ള സമർപ്പണത്തെയും ഫ്രാന്‍സിസ് പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. 1929 സെപ്റ്റംബർ 11ന് ലെറിബെ രൂപതയിൽ ജനിച്ച അദ്ദേഹം 11-ാം വയസ്സിൽ ജ്ഞാനസ്നാനം സ്വീകരിച്ചു. പ്രാദേശിക സെമിനാരികളിലെ പഠനശേഷം 1950ൽ മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തില്‍ പ്രവേശിച്ചു. 1956 ഡിസംബർ 21 ന് വൈദികനായി. ലെസോത്തോയിലെ സെമിനാരികളിൽ വിവിധ പദവികൾ വഹിച്ച ശേഷം 1971 ൽ മസെരു അതിരൂപതയുടെ വികാരി ജനറലായും കത്തീഡ്രല്‍ ദേവാലയത്തിന്റെ റെക്ടര്‍ ആയും സേവനം ചെയ്തു. 1977 നവംബറിൽ പോൾ ആറാമൻ അദ്ദേഹത്തെ മൊഹാലെ ഹോക്കിന്റെ ആദ്യ മെത്രാനായി നിയമിച്ചു. 87 വയസ്സുള്ളപ്പോൾ 2016ൽ ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-21-12:41:52.jpg
Keywords: ഏക, ആഫ്രി
Content: 16050
Category: 9
Sub Category:
Heading: യേശുവിൽ ഉണരാൻ പ്രശോഭിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന 'ടീൻസ് ഗ്ലോബൽ കോൺഫറൻസ്' ശനിയാഴ്ച്ച
Content: നന്മ തിന്മകളുടെ തിരിച്ചറിവിന്റെ കാലഘട്ടത്തിൽ, ടീനേജ് പ്രായക്കാരായ കുട്ടികളെ ക്രിസ്തുമാർഗത്തിന്റെ ചൈതന്യത്തിൽ വളരാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് ചിൽഡ്രൻസ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ ഏകദിന ഗ്ലോബൽ ഓൺലൈൻ കോൺഫറൻസ് 24 ന് ശനിയാഴ്ച്ച നടക്കും. പ്രശസ്‌ത ധ്യാനഗുരുവും വചന ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രി യുകെ ടീമാണ് പൂർണ്ണമായും ഇംഗ്ളീഷിൽ നടക്കുന്ന ഈ ശുശ്രൂഷകൾ നയിക്കുന്നത്. കുട്ടികളിലെ ആത്മീയ മാനസിക വളർച്ചയെ മുൻനിർത്തി നിരവധിയായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രി കുട്ടികളിലെ ശാരീരിക മാനസിക വ്യതിയാനങ്ങളുടെ തുടക്കമായ ടീനേജ് പ്രായത്തിൽ ഓരോരുത്തരിലും യേശുക്രിസ്തുവിലുള്ള കൂടുതൽ ആത്‌മീയ ഉണർവ്വും നന്മയും ‌ ലക്ഷ്യമാക്കുന്ന, തീർത്തും അവരുടെ അഭിരുചിക്കിണങ്ങുന്നതുമായ വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്ന ഈ ഏകദിന ധ്യാനത്തിലേക്ക് യേശുനാമത്തിൽ ഓരോ ടീനേജ് പ്രായക്കാരെയും ക്ഷണിക്കുകയാണ്. {{ www.afcmglobal.org/book ‍-> www.afcmglobal.org/book}} എന്ന ലിങ്കിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.13 മുതൽ 17 വരെയുള്ള ടീനേജ് പ്രായക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. യുകെ സമയം വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷകൾ നടക്കുക. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. #{green->none->b->കോൺഫെറെൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾക്ക് : ‍}# തോമസ്- 00447877 508926 <br> ജോയൽ- 0018327056495 <br>സോണിയ. 00353879041272 <br>ഷിജോ 00971566168848
Image: /content_image/Events/Events-2021-04-21-13:01:05.jpg
Keywords: ടീനേജ്
Content: 16051
Category: 1
Sub Category:
Heading: കോവിഡ് മഹാമാരി: അസ്സീറിയൻ പൗരസ്ത്യ സഭ പാത്രിയാർക്കീസിന്റെ തെരഞ്ഞെടുപ്പ് നീട്ടി
Content: ഇർബില്‍: കൊറോണ വൈറസ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ പുതിയ പാത്രിയാർക്കീസിന്റെ തെരഞ്ഞെടുപ്പ് അസ്സീറിയൻ പൗരസ്ത്യ സഭ നീട്ടിവെച്ചു. സഭയുടെ ആസ്ഥാനമായ ഇറാഖിലെ ഇർബിലിലെയും, കുർദിസ്ഥാൻ പ്രവിശ്യയിലുള്ള മറ്റ് നഗരങ്ങളിലെയും ആരോഗ്യവകുപ്പ് അധികൃതർ പുറത്തു വിട്ട കൊറോണ വ്യാപന കണക്കുകൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സഭാനേതൃത്വം എത്തിയത്. 2020 ഫെബ്രുവരി മാസം ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഭയുടെ നിലവിലുള്ള പാത്രിയാർക്കീസ് മാർ ഗീവർഗീസ് സ്ലീവാ മൂന്നാമൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നിലവിലെ പ്രത്യേക പശ്ചാത്തലത്തില്‍ അദ്ദേഹം തന്നെ പാത്രിയാർക്കീസ് പദവിയിൽ തുടരും. പശ്ചിമേഷ്യയിലെയും, മറ്റു രാജ്യങ്ങളിലേയും സഭാനേതൃത്വവുമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനു മുൻപ് അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഭൂരിപക്ഷം ആളുകളും ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്. മാർച്ച് ഏഴാം തീയതി ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ സന്ദർശനം നടത്തിയപ്പോൾ ഇർബിലിലെ ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഗീവർഗീസ് സ്ലീവാ മൂന്നാമൻ പങ്കെടുത്തിരുന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് മാർപാപ്പ നന്ദിയും രേഖപ്പെടുത്തി. പാത്രിയർക്കീസ്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു കാസയാണ് സമ്മാനമായി നൽകിയത്. 2015 സെപ്റ്റംബർ പതിനാറാം തീയതിയാണ് 51 വയസ്സുള്ള ഗീവർഗീസ് സ്ലീവ, അസ്സീറിയൻ പൗരസ്ത്യ സഭയുടെ പാത്രിയാർക്കീസ് പദവി ഏറ്റെടുക്കുന്നത്. 39 വർഷം സഭയുടെ തലപ്പത്തിരുന്ന ദിൻൻഹാ നാലാമന്റെ പിൻഗാമിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2011-ലെ കണക്കുകള്‍ പ്രകാരം അസ്സീറിയൻ സഭയില്‍ നാലു ലക്ഷത്തിലധികം വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2021-04-21-14:36:08.jpg
Keywords: പൗരസ്ത്യ
Content: 16052
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെ വധിച്ചതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം
Content: കെയ്റോ: ഈജിപ്തിലെ സീനായി മേഖലയില്‍ നിന്നും തട്ടിക്കൊണ്ടുപ്പോയ പോയ കോപ്റ്റിക് ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കൊലപ്പെടുത്തിയ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ തീവ്രവാദികളെ ഉന്മൂലനം ചെയ്തതായി സുരക്ഷാസേന. കൊലയുമായി ബന്ധപ്പെട്ട മൂന്നു ഇസ്ലാമിക തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ക്രൈസ്തവരെയും വടക്കന്‍ സീനായി പ്രവിശ്യയില്‍ താമസിക്കുന്ന പോലീസ്, മിലിട്ടറി സേനാംഗങ്ങളേയും ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെന്ന്‍ സംശയിക്കപ്പെടുന്ന തീവ്രവാദികളെ പോലീസ് പിന്തുടര്‍ന്ന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ തിങ്കളാഴ്ചത്തെ പ്രസ്താവനയിൽ പറയുന്നു. ബിര്‍ അല്‍-അബ്ദ് പട്ടണത്തില്‍ നിന്നുള്ള നബില്‍ ഹബാഷി സലാമ എന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസിയുടെ കൊലപാതകത്തിനുത്തരവാദികളാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്നു വ്യക്തമായിട്ടുണ്ട്. ആഭരണ വ്യാപാരി കൂടിയായിരുന്ന സലാമയെ കഴിഞ്ഞ നവംബര്‍ മാസത്തിലാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. 20 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് മോചനദ്രവ്യമായി തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു എന്ന്‍ സഭയുമായി ബന്ധപ്പെട്ട ഒരു വ്യക്തി പറഞ്ഞതായി എ.ബി.സി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ സീനായി മേഖല വിഭാഗം സലാമയെ കൊലപ്പെടുത്തുന്നതിന്റെ 13 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സലാമ മുട്ടിന്‍മേല്‍ നില്‍ക്കുന്നതും, അദ്ദേഹത്തിന്റെ പുറകിലായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ച മൂന്ന്‍ തീവ്രവാദികൾ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. താന്‍ സീനായി മേഖലയിലെ ഒരു ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകനാണെന്നും, മൂന്ന്‍ മാസത്തിലധികമായി താന്‍ തീവ്രവാദികളുടെ തടവിലാണെന്നും സലാമ പറയുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സുരക്ഷാസേനയുമായി സഹകരിച്ചതിനാണ് തന്നെ തടവിലാക്കിയതെന്ന്‍ സലാമ പറയുന്നതും, തീവ്രവാദികളില്‍ ഒരാള്‍ ഭീഷണി മുഴക്കിയ ശേഷം സലാമയുടെ തലയ്ക്ക് പിറകില്‍ വെടിവെക്കുന്നതും വീഡിയോയില്‍ കാണാം. ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് മൊഹമ്മദ്‌ മോര്‍സിയെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയ 2013 മുതല്‍ സിനായി ഉപദ്വീപ് ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിത്തുടങ്ങിയിരുന്നു. മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെയും, സുരക്ഷാസേനയേയും ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങളാണ് തീവ്രവാദികള്‍ നടത്തിയത്. സലാമയുടെ കൊലപാതകത്തില്‍ കോപ്റ്റിക് സഭ അനുശോചനം രേഖപ്പെടുത്തിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-21-15:59:31.jpg
Keywords: ഇസ്ലാമി, തീവ്രവാദ
Content: 16053
Category: 4
Sub Category:
Heading: മതപീഡനത്തിന്റെ നാടായ കന്ധമാലില്‍ നടന്ന കൂട്ടമാമ്മോദീസ | ലേഖന പരമ്പര- ഭാഗം 25
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍}# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍}# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍}# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍}# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍}# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍}# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍}# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍}# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍}# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍}# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍}# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍}# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14985}} #{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍}# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15043}} #{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍}# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15147}} #{black->none->b-> കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ ‍}# {{ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15197}} #{black->none->b-> ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത ‍}# {{ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/15366}} #{black->none->b-> യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ ‍}# {{ ലേഖന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/15431}} #{black->none->b-> "യേശുവിനായി ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം": വര്‍ഗ്ഗീയവാദികളുടെ ബോംബാക്രമണത്തിന് ഇരയായ നമ്രതയുടെ അചഞ്ചല വിശ്വാസം ‍}# {{ ലേഖന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/15610}} #{black->none->b-> പീഡനത്തിനു നടുവിലും കന്ധമാലിലെ ചേരിയില്‍ തിളങ്ങിയ ക്രൈസ്തവ വിശ്വാസം ‍}# {{ ലേഖന പരമ്പരയുടെ ഇരുപത്തിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/15678}} #{black->none->b-> രണ്ടു വര്‍ഷത്തോളം അലഞ്ഞെങ്കിലും ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച കന്ധമാല്‍ ക്രൈസ്തവര്‍ ‍}# {{ ലേഖന പരമ്പരയുടെ ഇരുപത്തിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15795}} 2011 ഡിസംബർ 18-ന്, കന്ധമാലിലെ ക്രിസ്തുമത ചരിത്രത്തിലെ ഒരു അവിസ്‌മരണീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. മതപീഡനം തുടർന്നുകൊണ്ടിരിക്കുന്നതിനിടയിലും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഒഡീഷാ മത സ്വാതന്ത്ര്യ നിയമപ്രകാരം അനുവാദം വാങ്ങി, മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 13 കുടുംബങ്ങളിൽപെട്ട 64 ഹിന്ദുക്കൾ അന്ന് സെമിനാരിയുടെ കത്തിക്കരിഞ്ഞ വിശാലമായ മുറിയിൽ മാമ്മോദീസാ സ്വീകരിച്ചു. "സർക്കാർ അധികാരികൾ ഭാവിയിൽ ശല്യപ്പെടുത്തുന്നത് ഒഴിവാക്കാൻ മാമ്മോദീസക്ക് മുമ്പുതന്നെ അധികാരികളെ വിവരമറിയിച്ച് അനുവാദം വാങ്ങാൻ ഞങ്ങൾ ജ്ഞാനസ്നാനാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു." ബരാഖമ കപ്പൂച്ചിൻ സഭാകേന്ദ്രം ഉൾപ്പെടെ ബല്ലിഗുഡ ഇടവകയുടെ വികാരിയായ ഫാദർ റോബി സബാസുന്ദർ വിശദീകരിച്ചു. "അക്രമം അഴിഞ്ഞാടിയ അതേ സ്ഥലത്തുനടന്ന ഈ കർമം അവിസ്‌മരണീയ സംഭവമായി," ഫാദർ റോബി അഭിപ്രായപ്പെട്ടു. "ഇഷ്ടപ്പെട്ട വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ട്. പീഡിപ്പിക്കപ്പെടുന്നത് തടയുവാൻ ഈ അവകാശം ഉപയോഗിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചു," 2012 ജൂലൈ മാസത്തിൽ അനേകം പുതുക്രിസ്ത്യാനികളൊത്ത് വിജനമായ മലമ്പ്രദേശത്തുള്ള മരത്തിനുതാഴെ തറയിലിരുന്നുകൊണ്ട് ജലന്തർ ഡിഗൾ പറഞ്ഞു. "നിങ്ങൾ ഹൈന്ദവരല്ല. നിങ്ങൾ അടുത്ത് താമസിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല," എന്ന് ആക്രോശിച്ചുകൊണ്ടാണ് സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തെ തുടർന്ന് വർഗീയ അക്രമങ്ങൾ രൂക്ഷമായപ്പോൾ 18 പാന ജാതിക്കാരായ ദളിത് കുടുംബങ്ങളെ ഭൂരിപക്ഷം വരുന്ന കാന്ധോ ആദിവാസികൾ ഭീഷണിപ്പെടുത്തിയത്, ജലന്തർ വിവരിച്ചു. ബരാഖമയിൽ നിന്ന് എട്ടു കി.മീ. ദൂരെ അവൻ താസിച്ചിരുന്ന മെൽസിക്കിയാ ഗ്രാമത്തിൽ എത്തിച്ചേരാൻ മണ്ണു റോഡു പോലും ഉണ്ടായിരുന്നില്ല. അവിടെ 18 ദളിത ഹിന്ദു കുടുംബങ്ങൾ താൽക്കാലിക ഭവനങ്ങൾ കെട്ടിപ്പൊക്കിയത് കാന്ധോ ആദിവാസികളുടെ തുടർച്ചയായ അധിക്ഷേപത്തിലും ആക്രമണത്തിലും നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയായിരുന്നു. "ഞങ്ങളുടെ ഏതാനും വീടുകൾ അവർ തല്ലിത്തകർത്തു. ഞങ്ങളെ ആട്ടിയോടിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു അത്. ഞങ്ങൾ എണ്ണത്തിൽ കുറവായിരുന്നതിനാൽ അവരെ വെല്ലുവിളിക്കുക സാധ്യമായിരുന്നില്ല. അങ്ങനെ ഞങ്ങൾ അവിടെനിന്നു മാറി, ഇവിടെ വീട്ടുകാൽവച്ച്." ലുപാര ഡിഗൾ പറഞ്ഞു. "ഞങ്ങൾ 18 വീട്ടുകാരും പ്രത്യേകം സമ്മേളിച്ച് ക്രൈസ്തവരാകാൻ തീരുമാനിച്ചു," ലുപാര കൂട്ടിച്ചേർത്തു. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞതിനുശേഷം ലുപാരയുടേത് ഉൾപ്പെടെ 13 കുടുംബങ്ങൾ കത്തോലിക്കാ വിശ്വാസികളായി. ശേഷിച്ച അഞ്ച് ദളിത് കുടുംബക്കാർ പെന്തക്കോസ്ത സഭയിലാണ് ചേർന്നത്. കപ്പൂച്ചിൻ സ്ഥാപനത്തിന്റെ മേലധികാരിയായ ഫാദർ ഗ്രിഗറി ജേന വെളിപ്പെടുത്തിയതനുസരിച്ച്, മെൽസിക്യായിൽ പരിഭ്രാന്തരായി തീർന്നിരുന്ന ദളിത് കുടുംബങ്ങൾ, രണ്ട് വർഷമായി ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിൽ ആയിരുന്ന കപ്പൂച്ചിൻ കേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ജോർജ് എന്ന മലയാളി കത്തോലിക്കാ അൽമായന്റെ ഇടപെടൽ വഴിയാണ് കത്തോലിക്കാ സഭയിലേക്കുള്ള ഇവരുടെ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. "ഞങ്ങൾ ഇടയ്ക്കിടയ്ക്ക് അവരെ സന്ദർശിച്ച്, വേദോപദേശം പഠിപ്പിക്കുകയും പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തിരുനാളുകളിൽ വിശ്വാസ പരിശീലനാർത്ഥം അവർ സൈക്കിളിൽ ബല്ലിഗുഡ പള്ളിയിലും പോകുമായിരുന്നു. രണ്ടു വർഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് അവർക്ക് മാമ്മോദീസ നൽകുന്നതിന് ഞങ്ങൾ തീരുമാനിച്ചതും സർക്കാരിന്റെ അനുവാദം വാങ്ങിക്കണമെന്ന് അവരെ നിർബന്ധിച്ചതും," ഗ്രിഗറി അച്ചൻ വ്യക്തമാക്കി. അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല അവരുടെ ഈ പാത. ദളിതർ ക്രൈസ്തവരാകാൻ ഒരുങ്ങുന്നത് അറിഞ്ഞപാടെ, കാന്ധോ ആദിവാസികൾ അക്രമം അഴിച്ചുവിട്ടു. "കാന്ധോസ്ത്രീകൾ ഗ്രാമത്തിലെ കിണറിൽ നിന്ന് ഞങ്ങൾ വെള്ളം എടുക്കുന്നത് മുടക്കി. അവരുടെ വയലുകളിൽ ഞങ്ങളെ പണിയെടുപ്പിക്കുന്നത് അവസാനിപ്പിച്ചു. അവരുടെ ഭാഗത്തുള്ള കാട്ടിൽനിന്ന് വിറകു ശേഖരിക്കുന്നതുപോലും തടഞ്ഞു. ചിലപ്പോഴൊക്കെ ഞങ്ങളെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും മടിച്ചില്ല." രണ്ടു കുട്ടികളുടെ അമ്മയായ പുനിങ്ക ഡിഗൾ കന്ധോകളുടെ പീഡനങ്ങൾ വിവരിച്ചു. അതിനിടയിൽ സമുന്നതവർഗ്ഗത്തിന്റെ ഭീഷണികൾക്ക് വഴങ്ങുന്നതിനുപകരം ദളിതർ പോലീസിൽ പരാതിപ്പെട്ടു. പരാതി അനുഭാവപൂർവ്വം ശ്രവിച്ച പോലീസ് കാന്ധോനേതാക്കളെ വിളിപ്പിക്കുകയും ക്രൈസ്തവരായി ജീവിക്കുന്ന ദളിതരെ ശല്യപ്പെടുത്തുന്നത് തുടർന്നാൽ കർശനമായ നടപടി എടുക്കുമെന്ന് താക്കീത് നൽകുകയുമുണ്ടായി. "പോലീസിന്റെ ഇടപെടൽ അവരിൽ വലിയ മാറ്റമുണ്ടാക്കി. അവർ ഇപ്പോൾ ഞങ്ങളെ ശല്യപ്പെടുത്തുന്നില്ല." മതപരിവർത്തനത്തിന് ആവശ്യമായ മുൻ‌കൂർ അനുവാദത്തിനു വേണ്ട സത്യവാങ്‌മൂലത്തോടുകൂടി, ഡിസംബർ 11-ന് ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെ പക്കലേക്ക്, ദളിത് നിവേദന സംഘത്തെ നയിച്ച രബിചന്ദ്ര ഡിഗൾ എടുത്തുപറഞ്ഞു. ദളിത് നേതാക്കൾ, തങ്ങൾക്ക് ക്രൈസ്തവരാകണമെന്ന് ശഠിച്ചപ്പോൾ ബല്ലിഗുഡയിലെ അധികാരികൾ അത്ഭുതപ്പെട്ടു. എന്നാൽ അവർ അപേക്ഷകരെ ഭീഷണിപ്പെടുത്തുന്നതിനോ പിന്തിരിപ്പിക്കുന്നതിനോ ഉദ്യമിച്ചില്ലെന്ന് രബിചന്ദ്ര എടുത്തുപറഞ്ഞു. "ഞങ്ങൾ ഇപ്പോഴും കഷ്ടപ്പെടുകയാണ്. ഞങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എങ്കിലും സന്തുഷ്ടരാണ് ഞങ്ങൾ. പൂജകളിലും ബലികളിലുമല്ല, ഏറെ ശക്തിപ്പെടുത്തുന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ ഇപ്പോൾ ആശ്രയിക്കുന്നത്. ഞങ്ങൾ എല്ലാവരും സന്ധ്യാപ്രാർത്ഥനയ്ക്ക് എന്നും ഒത്തുചേരുന്നു. ഉള്ളത് എത്ര കുറവാണെങ്കിലും അത് പങ്കുവച്ച് സംതൃപ്തസമൂഹമായി സഹവസിക്കുകയാണ് ഞങ്ങൾ," അദ്ദേഹം കൂട്ടിച്ചേർത്തു. അന്നേരം ഏതാനും ഗ്രാമീണർ സമൂഹസദ്യ തയ്യാറാക്കുന്നതിൽ വ്യാപൃതരായിരുന്നു. അടുത്തയിടെ വിവാഹിതയായ യുവതി ഭർത്താവുമൊത്ത് വീട്ടിൽവരുന്ന അന്ന് അവരുടെ സ്വീകരണത്തിനുവേണ്ടിയായിരുന്നു പുകയോടു മല്ലിട്ട് അവർ വിരുന്നൊരുക്കിയിരുന്നത്. #{black->none->b->ദൈവം സ്വന്തം ജനം ‍}# 2012 നവവത്സര വാരത്തിൽ കന്ധമാലിൽ ഇടയസന്ദർശനം നടത്തിയ ജോൺ ബർവ മെത്രാപ്പോലീത്ത തന്റെ ജനങ്ങളുടെ ധീരസാക്ഷ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ അഭിമാനത്തോടെ പറഞ്ഞു: "കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഇവർ ദൈവത്തിന്റെ സ്വന്തം ജനമാണ് എന്ന് ഞാൻ പറയും." മർദ്ദിത കന്ധമാൽ സഭയുടെ, സാരഥ്യം 2011 ഏപ്രിലിൽ ഏറ്റെടുത്ത ആ മെത്രാപ്പോലീത്ത തുടർന്നു : "നമ്മുടെ ബുദ്ധിക്ക് അതീതമാണ് ദൈവത്തിന്റെ പദ്ധതികൾ. വളരെ വേദനാജനകമാണ് ഇവിടെ സംഭവിച്ച കാര്യങ്ങൾ. അത് ഒരു ശാപമായിരുന്നില്ല. എല്ലാം അനുഗ്രഹമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിർഭയ ജനസമൂഹത്തോടൊപ്പം ആയിരിക്കുവാൻ ദൈവം എന്നെയും അനുഗ്രഹിച്ചിരിക്കുന്നു." മൂന്ന് വർഷമായി അറ്റകുറ്റപണികൾപോലും മുടങ്ങി തകർന്നുകിടന്നിരുന്ന നൂറുകണക്കിന് വീടുകളും ദൈവാലയങ്ങളും സ്ഥാപനങ്ങളും പുനരുദ്ധരിക്കേണ്ട ഭാരിച്ച ഉത്തരവാദിത്ത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു: "ഇസ്രായേൽക്കാർ മരുഭൂമിയിലായിരുന്നപ്പോൾ ദൈവമാണ് അവരെ സംരക്ഷിച്ചത്. നാം ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. ദൈവത്തോട് വിശ്വസ്‌തത പുലർത്തുകയാണ് നമ്മുടെ വിളി. അതുതന്നെയാണ് കന്ധമാലിലെ വിശ്വാസികൾ ചെയ്യുന്നത്. ഇത്രയേറെ സഹിക്കേണ്ടിവന്നിട്ടും നമ്മുടെ ജനങ്ങൾ അവരുടെ വിശ്വാസം അഭംഗുരം ഉയർത്തിപ്പിടിക്കുന്നു." കന്ധമാൽ വീരോചിതസഹനത്തെ റോമൻ സാമ്രാജ്യത്തിൽ കിരാതമർദ്ദനം ഏറ്റുവാങ്ങിയ ആദിമക്രൈസ്തവരുടേതിനോട് താരതമ്യം ചെയ്തുകൊണ്ട് ബർവ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു: "റോമിലെ കൊളോസിയത്തിൽ കൊല്ലപ്പെട്ടവരേക്കാൾ കുറവായിരിക്കാം കന്ധമാലിലെ രക്തസാക്ഷികളുടെ എണ്ണവും രക്തച്ചൊരിച്ചിലും. പക്ഷേ, വിശ്വാസത്തെപ്രതി കഠിനമായി സഹിച്ച കന്ധമാൽ ക്രൈസ്തവരുടെ എണ്ണം വളരെ കൂടുതലാണ്." കന്ധമാൽ സഭയുടെ സാരഥ്യം ഏറ്റെടുത്തതിനുശേഷം ഒരു പ്രതിനിധിസംഘം മെത്രാപ്പോലീത്ത ബർവയെ കാണാൻ ചെന്നു. അവർ എന്തെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണർത്തുവാനോ അല്ലെങ്കിൽ സഹായം അഭ്യർത്ഥിക്കുവാനോ ആകും എന്ന് അദ്ദേഹം കരുതി. പക്ഷേ, അവരുടെ അപേക്ഷ കേട്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. കന്ധമാലിൽ ദാരുണമായി കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണം എന്നതായിരുന്നു ആ സംഘത്തിന്റെ ആവശ്യം. ആസൂത്രിത കലാപത്തിന്റെ ഇരകൾക്ക് നീതി ലഭിക്കുന്നതിനായി, അക്രമികൾക്കെതിരെയുള്ള കേസുകൾ ശക്‌തിപ്പെടുത്തുവാൻ സഭ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മെത്രാപ്പോലീത്ത മറുപടി പറഞ്ഞു: "ദൈവത്തിന്റെ സ്നേഹസന്ദേശം എത്ര കഠിനഹൃദയരെയും അലിയിക്കുമെന്ന് ദൃഢമായിവിശ്വസിക്കുന്നു. ക്ഷമയ്ക്ക് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാൻ കഴിയും." ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-21-19:07:34.jpg
Keywords: കന്ധമാ
Content: 16054
Category: 1
Sub Category:
Heading: ആരാധന സ്വാതന്ത്ര്യം തടഞ്ഞുക്കൊണ്ടുള്ള പുതിയ നിയമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഐറിഷ് മെത്രാപ്പോലീത്ത
Content: ഡബ്ലിന്‍: ഐറിഷ് സര്‍ക്കാരിന്റെ പുതിയ കൊറോണ നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഐറിഷ് കത്തോലിക്ക സഭയുടെ തലവനും അര്‍മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ഈമണ്‍ മാര്‍ട്ടിന്‍. ‘മതസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റം’ എന്ന വിശേഷണം പുതിയ നിയമങ്ങള്‍ക്ക് നല്കിയ മെത്രാപ്പോലീത്ത ഇതിനെതിരെ നിയമോപദേശം തേടുവാന്‍ സഭ പദ്ധതിയിടുന്നതായി പറഞ്ഞു. വീടിനകത്തോ, കെട്ടിടത്തിനകത്തോ ഉള്ള പൊതു പരിപാടികളേയും കൂട്ടായ്മകളേയും ക്രിമിനല്‍ കുറ്റമായി പരിഗണിക്കുമെന്ന നിര്‍ദ്ദേശമാണ് വിമര്‍ശനത്തിനാധാരം. വിവാഹം, മൃതസംസ്കാരം എന്നിവ ഒഴികെയുള്ള ദേവാലയത്തിലെ പൊതു തിരുക്കര്‍മ്മങ്ങളും ഇതോടെ ക്രിമിനല്‍ കുറ്റമായിരിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ 127 പൌണ്ട് പിഴയോ അല്ലെങ്കില്‍ 6 മാസത്തെ ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടതായി വരുമെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ആരും അറിയാതെ രഹസ്യമായാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയതെന്ന് ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി കഴിഞ്ഞ ആഴ്ച ആദ്യം (തിങ്കളാഴ്ച) ഒപ്പിട്ട് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തെക്കുറിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് കത്തോലിക്കാ സഭ അറിഞ്ഞതെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത, ആരോഗ്യമന്ത്രിയുമായി ഒരു അടിയന്തിര കൂടിക്കാഴ്ചക്ക് ശ്രമിക്കുമെന്നും നിയമത്തിലെ വിവാദ ഭാഗം റദ്ദാക്കുവാന്‍ ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കത്തോലിക്ക മെത്രാപ്പോലീത്തമാരെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും പുതിയ നിര്‍ദ്ദേശങ്ങള്‍ സഭയെ ലക്ഷ്യമിട്ടുള്ളതല്ലെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത്. പുതിയ നിയന്ത്രണങ്ങളും, വ്യവ്യസ്ഥകളും ‘പ്രകോപന’പരവും, മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയുടെ മേലുള്ള കടന്നുകയറ്റവുമായിട്ടാണ് താനും തന്റെ സഹ-മെത്രാപ്പോലീത്തമാരും കരുതുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ നാളിതുവരെ തങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവരികയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2021-04-21-21:15:36.jpg
Keywords: ഐറിഷ്, അയര്‍
Content: 16055
Category: 22
Sub Category:
Heading: അത് യൗസേപ്പിതാവിന്റെ പ്രവർത്തിയാണ്
Content: കത്താലിക്കാ സഭ ഏപ്രിൽ 21 നു പാർസ്ഹാമിലെ വിശുദ്ധ കോൺറാഡിൻ്റെ (Conrad of Parzham) തിരുനാൾ ആഘോഷിക്കുന്നു. ജർമ്മനിയിൽ പ്രത്യേകിച്ച് ബവേറിയ സംസ്ഥാനത്തിലെ പ്രിയപ്പെട്ട വിശുദ്ധനാണ് കോൺറാഡ് ( 1818-1894). നാൽപ്പതുവർഷം ആൾട്ടോങ്ങിലെ( Altöting) കപ്പൂച്ചിൻ ആശ്രമത്തിലെ സ്വീകരണമുറിയിലായിരുന്നു തുണ സഹോദരനായിരുന്ന കോൺറാഡിൻ്റെ ശുശ്രൂഷ. വിശുദ്ധ കോൺറാഡിനു യൗസേപ്പിതാവിനോടുള്ള ഭക്തിയെക്കുറിച്ചും ബന്ധത്തെക്കുറിച്ചു ഒരു ജർമ്മൻ വല്യമ്മ എന്നോടു പറഞ്ഞ സംഭവമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. ഫ്രാൻസീസ് അസ്സീസിയുടെ ചൈതന്യം ജീവിത വ്രതമാക്കിയിരുന്ന കോൺറാഡ് പാവപ്പെട്ടവരോടും അനാഥരോടും പ്രത്യേക പരിഗണന കാട്ടിയിരുന്നു ആശ്രമത്തിൽ എത്തുന്നവരെ സഹായിക്കാനും അവരുടെ വേദനകൾ കേൾക്കുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും ധാരാളം സമയം കോൺറാഡ് ചിലവഴിച്ചിരുന്നു. ഭക്ഷണത്തിനായി പാവപ്പെട്ടവർ ആശ്രമത്തിലെത്തുമ്പോൾ ഉദാരതയോടെ അവർക്കു ഭക്ഷണം നൽകിയിരുന്നു. ഒരിക്കൽ ആശ്രമത്തിൽ ഭക്ഷണ സാധനങ്ങൾ വളരെ കുറവായിരുന്നു അന്തേവാസികൾക്കു കഷ്ടിച്ചു ഒരുനേരം കഴിക്കാനുള്ള ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. സ്വീകരണമുറിയിലെ മണി മുഴങ്ങി, ചെന്നുനോക്കിയപ്പോൾ ഭക്ഷണം തേടി ഒരു അമ്മയും രണ്ടും കുഞ്ഞുങ്ങളും ഭക്ഷണം തേടിവന്നതാണ്. അധികം ആലോചിക്കാതെ ഊട്ടു മുറിയിലിരുന്ന ഭക്ഷണ സാധനങ്ങൾ ബ്രദർ കോൺറാഡ് ആ അമ്മയ്ക്കും മക്കൾക്കും നൽകി. ഭക്ഷണ സമയമായപ്പോൾ സന്യാസികൾ എല്ലാം ഊട്ടു മുറിയിലെത്തി വിശപ്പകറ്റാൻ ഒന്നും ഇല്ലാത്തതിനാൽ അവരെല്ലാം കോൺറാഡിനോടു ദ്യേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്തു. അവരുടെ വിഷമം മനസ്സിലാക്കിയ ബ്രദർ നമുക്കു യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാം ആ പിതാവു നമ്മളെ സഹായിക്കും എന്നു തറപ്പിച്ചു പറഞ്ഞു. കോൺറാഡ് പ്രാർത്ഥിക്കാനായി ആശ്രമത്തിലെ ചാപ്പലിലേക്കു പോയി, അഞ്ചു മിനിറ്റിനിടയിൽ സ്വീകരണമുറിയെ മണി മുഴങ്ങി. മറ്റു സഹോദരന്മാർ സ്വീകരണ മുറിയുടെ വാതിൽ തുറന്നപ്പോൾ അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല ഒരാഴ്ചത്തേക്കുള്ള ഭക്ഷണവുമായി ഒരു പ്രഭുകുമാരൻ അവരെ സന്ദർശിക്കാൻ വന്നിരിക്കുന്നു. ഭക്ഷണം ലഭിച്ച കാര്യം അറിയിക്കാനായി ഒരു സഹോദരൻ ചാപ്പലിലേക്ക് ഓടി. സംഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ കോൺറാഡ് പറഞ്ഞു അത് യൗസേപ്പിതാവിൻ്റെ പ്രവർത്തിയാണ്. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പിതാവാണ് ഈശോയുടെ വളർത്തു പിതാവ്. ആ പിതാവിനെ നമുക്കും പ്രത്യാശയോടെ സമീപിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-04-21-21:17:37.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ