Content | കൊളംബോ: ലോകത്തെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്നേക്ക് രണ്ടു വയസ്. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണ് ആക്രമണം നടത്തിയത്.
കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ രാവിലെ 8.45നാണ് ആദ്യസ്‌ഫോടനമുണ്ടായത്. ഇന്ന് ഇതേ സമയത്ത് ക്രൈസ്തവര്‍ രണ്ടു മിനിട്ട് മൗനം ആചരിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ കത്തോലിക്ക സ്കൂളുകൾ ഇന്നു തുറന്നിട്ടില്ല. ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള അനുസ്മരണാർത്ഥം ക്രമീകരിക്കുന്ന മൗനാചരണത്തിൽ ജാതിമതഭേദമെന്യേ ശ്രീലങ്കൻ ജനത ഒരുമിച്ച് അണിചേരണമെന്നും കർദ്ദിനാൾ അഭ്യർത്ഥിച്ചിരിന്നു. ഇതിന് പിന്തുണ അറിയിച്ചുകൊണ്ട് മുസ്‌ലിം കൗൺസിൽ ഓഫ് ശ്രീലങ്ക (എംസിഎസ്എൽ) പ്രസ്താവന ഇറക്കിയിരിന്നു.
കൊളംബോയിലെ കൊച്ചിക്കാഡെയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലും, ആക്രമണങ്ങളിൽ തകർന്ന നെഗൊമ്പോയിലെ കറ്റുവപിറ്റിയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും ഇന്ന് വൈകുന്നേരം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. സെന്റ് ആന്റണീസ് പള്ളിയിലെ അനുസ്മരണ ശുശ്രൂഷകള്‍ക്ക് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നേതൃത്വം നല്‍കും. അതേസമയം ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ രാജ്യത്തെ പള്ളികൾക്ക് ചുറ്റും കനത്ത സുരക്ഷ ഒരുക്കുന്നുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |