Content | #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}}
#{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}}
#{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}}
#{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}}
#{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}}
#{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}}
#{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}}
#{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}}
#{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}}
#{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}}
#{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}}
#{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}}
#{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}}
#{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ }# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14874}}
#{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14930}}
#{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത }# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14985}}
#{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം }# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15043}}
#{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് }# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15147}}
#{black->none->b-> കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ }# {{ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15197}}
#{black->none->b-> ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത }# {{ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15366}}
#{black->none->b-> യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15431}}
#{black->none->b-> "യേശുവിനായി ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം": വര്‍ഗ്ഗീയവാദികളുടെ ബോംബാക്രമണത്തിന് ഇരയായ നമ്രതയുടെ അചഞ്ചല വിശ്വാസം }# {{ ലേഖന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15610}}
#{black->none->b-> പീഡനത്തിനു നടുവിലും കന്ധമാലിലെ ചേരിയില്‍ തിളങ്ങിയ ക്രൈസ്തവ വിശ്വാസം }# {{ ലേഖന പരമ്പരയുടെ ഇരുപത്തിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15678}}
#{black->none->b-> രണ്ടു വര്‍ഷത്തോളം അലഞ്ഞെങ്കിലും ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച കന്ധമാല്‍ ക്രൈസ്തവര്‍
}# {{ ലേഖന പരമ്പരയുടെ ഇരുപത്തിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15795}}
2011 ഡിസംബർ 18-ന്, കന്ധമാലിലെ ക്രിസ്തുമത ചരിത്രത്തിലെ ഒരു അവിസ്‌മരണീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. മതപീഡനം തുടർന്നുകൊണ്ടിരിക്കുന്നതിനിടയിലും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഒഡീഷാ മത സ്വാതന്ത്ര്യ നിയമപ്രകാരം അനുവാദം വാങ്ങി, മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 13 കുടുംബങ്ങളിൽപെട്ട 64 ഹിന്ദുക്കൾ അന്ന് സെമിനാരിയുടെ കത്തിക്കരിഞ്ഞ വിശാലമായ മുറിയിൽ മാമ്മോദീസാ സ്വീകരിച്ചു.
"സർക്കാർ അധികാരികൾ ഭാവിയിൽ ശല്യപ്പെടുത്തുന്നത് ഒഴിവാക്കാൻ മാമ്മോദീസക്ക് മുമ്പുതന്നെ അധികാരികളെ വിവരമറിയിച്ച് അനുവാദം വാങ്ങാൻ ഞങ്ങൾ ജ്ഞാനസ്നാനാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു." ബരാഖമ കപ്പൂച്ചിൻ സഭാകേന്ദ്രം ഉൾപ്പെടെ ബല്ലിഗുഡ ഇടവകയുടെ വികാരിയായ ഫാദർ റോബി സബാസുന്ദർ വിശദീകരിച്ചു. "അക്രമം അഴിഞ്ഞാടിയ അതേ സ്ഥലത്തുനടന്ന ഈ കർമം അവിസ്‌മരണീയ സംഭവമായി," ഫാദർ റോബി അഭിപ്രായപ്പെട്ടു.
"ഇഷ്ടപ്പെട്ട വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ട്. പീഡിപ്പിക്കപ്പെടുന്നത് തടയുവാൻ ഈ അവകാശം ഉപയോഗിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചു," 2012 ജൂലൈ മാസത്തിൽ അനേകം പുതുക്രിസ്ത്യാനികളൊത്ത് വിജനമായ മലമ്പ്രദേശത്തുള്ള മരത്തിനുതാഴെ തറയിലിരുന്നുകൊണ്ട് ജലന്തർ ഡിഗൾ പറഞ്ഞു.
"നിങ്ങൾ ഹൈന്ദവരല്ല. നിങ്ങൾ അടുത്ത് താമസിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല," എന്ന് ആക്രോശിച്ചുകൊണ്ടാണ് സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തെ തുടർന്ന് വർഗീയ അക്രമങ്ങൾ രൂക്ഷമായപ്പോൾ 18 പാന ജാതിക്കാരായ ദളിത് കുടുംബങ്ങളെ ഭൂരിപക്ഷം വരുന്ന കാന്ധോ ആദിവാസികൾ ഭീഷണിപ്പെടുത്തിയത്, ജലന്തർ വിവരിച്ചു.
ബരാഖമയിൽ നിന്ന് എട്ടു കി.മീ. ദൂരെ അവൻ താസിച്ചിരുന്ന മെൽസിക്കിയാ ഗ്രാമത്തിൽ എത്തിച്ചേരാൻ മണ്ണു റോഡു പോലും ഉണ്ടായിരുന്നില്ല. അവിടെ 18 ദളിത ഹിന്ദു കുടുംബങ്ങൾ താൽക്കാലിക ഭവനങ്ങൾ കെട്ടിപ്പൊക്കിയത് കാന്ധോ ആദിവാസികളുടെ തുടർച്ചയായ അധിക്ഷേപത്തിലും ആക്രമണത്തിലും നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയായിരുന്നു. "ഞങ്ങളുടെ ഏതാനും വീടുകൾ അവർ തല്ലിത്തകർത്തു. ഞങ്ങളെ ആട്ടിയോടിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു അത്. ഞങ്ങൾ എണ്ണത്തിൽ കുറവായിരുന്നതിനാൽ അവരെ വെല്ലുവിളിക്കുക സാധ്യമായിരുന്നില്ല. അങ്ങനെ ഞങ്ങൾ അവിടെനിന്നു മാറി, ഇവിടെ വീട്ടുകാൽവച്ച്." ലുപാര ഡിഗൾ പറഞ്ഞു.
"ഞങ്ങൾ 18 വീട്ടുകാരും പ്രത്യേകം സമ്മേളിച്ച് ക്രൈസ്തവരാകാൻ തീരുമാനിച്ചു," ലുപാര കൂട്ടിച്ചേർത്തു. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞതിനുശേഷം ലുപാരയുടേത് ഉൾപ്പെടെ 13 കുടുംബങ്ങൾ കത്തോലിക്കാ വിശ്വാസികളായി. ശേഷിച്ച അഞ്ച് ദളിത് കുടുംബക്കാർ പെന്തക്കോസ്ത സഭയിലാണ് ചേർന്നത്.
കപ്പൂച്ചിൻ സ്ഥാപനത്തിന്റെ മേലധികാരിയായ ഫാദർ ഗ്രിഗറി ജേന വെളിപ്പെടുത്തിയതനുസരിച്ച്, മെൽസിക്യായിൽ പരിഭ്രാന്തരായി തീർന്നിരുന്ന ദളിത് കുടുംബങ്ങൾ, രണ്ട് വർഷമായി ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിൽ ആയിരുന്ന കപ്പൂച്ചിൻ കേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ജോർജ് എന്ന മലയാളി കത്തോലിക്കാ അൽമായന്റെ ഇടപെടൽ വഴിയാണ് കത്തോലിക്കാ സഭയിലേക്കുള്ള ഇവരുടെ പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
"ഞങ്ങൾ ഇടയ്ക്കിടയ്ക്ക് അവരെ സന്ദർശിച്ച്, വേദോപദേശം പഠിപ്പിക്കുകയും പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തിരുനാളുകളിൽ വിശ്വാസ പരിശീലനാർത്ഥം അവർ സൈക്കിളിൽ ബല്ലിഗുഡ പള്ളിയിലും പോകുമായിരുന്നു. രണ്ടു വർഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് അവർക്ക് മാമ്മോദീസ നൽകുന്നതിന് ഞങ്ങൾ തീരുമാനിച്ചതും സർക്കാരിന്റെ അനുവാദം വാങ്ങിക്കണമെന്ന് അവരെ നിർബന്ധിച്ചതും," ഗ്രിഗറി അച്ചൻ വ്യക്തമാക്കി.
അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല അവരുടെ ഈ പാത. ദളിതർ ക്രൈസ്തവരാകാൻ ഒരുങ്ങുന്നത് അറിഞ്ഞപാടെ, കാന്ധോ ആദിവാസികൾ അക്രമം അഴിച്ചുവിട്ടു. "കാന്ധോസ്ത്രീകൾ ഗ്രാമത്തിലെ കിണറിൽ നിന്ന് ഞങ്ങൾ വെള്ളം എടുക്കുന്നത് മുടക്കി. അവരുടെ വയലുകളിൽ ഞങ്ങളെ പണിയെടുപ്പിക്കുന്നത് അവസാനിപ്പിച്ചു. അവരുടെ ഭാഗത്തുള്ള കാട്ടിൽനിന്ന് വിറകു ശേഖരിക്കുന്നതുപോലും തടഞ്ഞു. ചിലപ്പോഴൊക്കെ ഞങ്ങളെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും മടിച്ചില്ല." രണ്ടു കുട്ടികളുടെ അമ്മയായ പുനിങ്ക ഡിഗൾ കന്ധോകളുടെ പീഡനങ്ങൾ വിവരിച്ചു.
അതിനിടയിൽ സമുന്നതവർഗ്ഗത്തിന്റെ ഭീഷണികൾക്ക് വഴങ്ങുന്നതിനുപകരം ദളിതർ പോലീസിൽ പരാതിപ്പെട്ടു. പരാതി അനുഭാവപൂർവ്വം ശ്രവിച്ച പോലീസ് കാന്ധോനേതാക്കളെ വിളിപ്പിക്കുകയും ക്രൈസ്തവരായി ജീവിക്കുന്ന ദളിതരെ ശല്യപ്പെടുത്തുന്നത് തുടർന്നാൽ കർശനമായ നടപടി എടുക്കുമെന്ന് താക്കീത് നൽകുകയുമുണ്ടായി. "പോലീസിന്റെ ഇടപെടൽ അവരിൽ വലിയ മാറ്റമുണ്ടാക്കി. അവർ ഇപ്പോൾ ഞങ്ങളെ ശല്യപ്പെടുത്തുന്നില്ല." മതപരിവർത്തനത്തിന് ആവശ്യമായ മുൻകൂർ അനുവാദത്തിനു വേണ്ട സത്യവാങ്‌മൂലത്തോടുകൂടി, ഡിസംബർ 11-ന് ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെ പക്കലേക്ക്, ദളിത് നിവേദന സംഘത്തെ നയിച്ച രബിചന്ദ്ര ഡിഗൾ എടുത്തുപറഞ്ഞു.
ദളിത് നേതാക്കൾ, തങ്ങൾക്ക് ക്രൈസ്തവരാകണമെന്ന് ശഠിച്ചപ്പോൾ ബല്ലിഗുഡയിലെ അധികാരികൾ അത്ഭുതപ്പെട്ടു. എന്നാൽ അവർ അപേക്ഷകരെ ഭീഷണിപ്പെടുത്തുന്നതിനോ പിന്തിരിപ്പിക്കുന്നതിനോ ഉദ്യമിച്ചില്ലെന്ന് രബിചന്ദ്ര എടുത്തുപറഞ്ഞു. "ഞങ്ങൾ ഇപ്പോഴും കഷ്ടപ്പെടുകയാണ്. ഞങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എങ്കിലും സന്തുഷ്ടരാണ് ഞങ്ങൾ. പൂജകളിലും ബലികളിലുമല്ല, ഏറെ ശക്തിപ്പെടുത്തുന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ ഇപ്പോൾ ആശ്രയിക്കുന്നത്. ഞങ്ങൾ എല്ലാവരും സന്ധ്യാപ്രാർത്ഥനയ്ക്ക് എന്നും ഒത്തുചേരുന്നു. ഉള്ളത് എത്ര കുറവാണെങ്കിലും അത് പങ്കുവച്ച് സംതൃപ്തസമൂഹമായി സഹവസിക്കുകയാണ് ഞങ്ങൾ," അദ്ദേഹം കൂട്ടിച്ചേർത്തു.
അന്നേരം ഏതാനും ഗ്രാമീണർ സമൂഹസദ്യ തയ്യാറാക്കുന്നതിൽ വ്യാപൃതരായിരുന്നു. അടുത്തയിടെ വിവാഹിതയായ യുവതി ഭർത്താവുമൊത്ത് വീട്ടിൽവരുന്ന അന്ന് അവരുടെ സ്വീകരണത്തിനുവേണ്ടിയായിരുന്നു പുകയോടു മല്ലിട്ട് അവർ വിരുന്നൊരുക്കിയിരുന്നത്.
#{black->none->b->ദൈവം സ്വന്തം ജനം }#
2012 നവവത്സര വാരത്തിൽ കന്ധമാലിൽ ഇടയസന്ദർശനം നടത്തിയ ജോൺ ബർവ മെത്രാപ്പോലീത്ത തന്റെ ജനങ്ങളുടെ ധീരസാക്ഷ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ അഭിമാനത്തോടെ പറഞ്ഞു: "കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഇവർ ദൈവത്തിന്റെ സ്വന്തം ജനമാണ് എന്ന് ഞാൻ പറയും."
മർദ്ദിത കന്ധമാൽ സഭയുടെ, സാരഥ്യം 2011 ഏപ്രിലിൽ ഏറ്റെടുത്ത ആ മെത്രാപ്പോലീത്ത തുടർന്നു : "നമ്മുടെ ബുദ്ധിക്ക് അതീതമാണ് ദൈവത്തിന്റെ പദ്ധതികൾ. വളരെ വേദനാജനകമാണ് ഇവിടെ സംഭവിച്ച കാര്യങ്ങൾ. അത് ഒരു ശാപമായിരുന്നില്ല. എല്ലാം അനുഗ്രഹമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിർഭയ ജനസമൂഹത്തോടൊപ്പം ആയിരിക്കുവാൻ ദൈവം എന്നെയും അനുഗ്രഹിച്ചിരിക്കുന്നു."
മൂന്ന് വർഷമായി അറ്റകുറ്റപണികൾപോലും മുടങ്ങി തകർന്നുകിടന്നിരുന്ന നൂറുകണക്കിന് വീടുകളും ദൈവാലയങ്ങളും സ്ഥാപനങ്ങളും പുനരുദ്ധരിക്കേണ്ട ഭാരിച്ച ഉത്തരവാദിത്ത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു: "ഇസ്രായേൽക്കാർ മരുഭൂമിയിലായിരുന്നപ്പോൾ ദൈവമാണ് അവരെ സംരക്ഷിച്ചത്. നാം ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. ദൈവത്തോട് വിശ്വസ്‌തത പുലർത്തുകയാണ് നമ്മുടെ വിളി. അതുതന്നെയാണ് കന്ധമാലിലെ വിശ്വാസികൾ ചെയ്യുന്നത്. ഇത്രയേറെ സഹിക്കേണ്ടിവന്നിട്ടും നമ്മുടെ ജനങ്ങൾ അവരുടെ വിശ്വാസം അഭംഗുരം ഉയർത്തിപ്പിടിക്കുന്നു."
കന്ധമാൽ വീരോചിതസഹനത്തെ റോമൻ സാമ്രാജ്യത്തിൽ കിരാതമർദ്ദനം ഏറ്റുവാങ്ങിയ ആദിമക്രൈസ്തവരുടേതിനോട് താരതമ്യം ചെയ്തുകൊണ്ട് ബർവ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു: "റോമിലെ കൊളോസിയത്തിൽ കൊല്ലപ്പെട്ടവരേക്കാൾ കുറവായിരിക്കാം കന്ധമാലിലെ രക്തസാക്ഷികളുടെ എണ്ണവും രക്തച്ചൊരിച്ചിലും. പക്ഷേ, വിശ്വാസത്തെപ്രതി കഠിനമായി സഹിച്ച കന്ധമാൽ ക്രൈസ്തവരുടെ എണ്ണം വളരെ കൂടുതലാണ്."
കന്ധമാൽ സഭയുടെ സാരഥ്യം ഏറ്റെടുത്തതിനുശേഷം ഒരു പ്രതിനിധിസംഘം മെത്രാപ്പോലീത്ത ബർവയെ കാണാൻ ചെന്നു. അവർ എന്തെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണർത്തുവാനോ അല്ലെങ്കിൽ സഹായം അഭ്യർത്ഥിക്കുവാനോ ആകും എന്ന് അദ്ദേഹം കരുതി. പക്ഷേ, അവരുടെ അപേക്ഷ കേട്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. കന്ധമാലിൽ ദാരുണമായി കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണം എന്നതായിരുന്നു ആ സംഘത്തിന്റെ ആവശ്യം.
ആസൂത്രിത കലാപത്തിന്റെ ഇരകൾക്ക് നീതി ലഭിക്കുന്നതിനായി, അക്രമികൾക്കെതിരെയുള്ള കേസുകൾ ശക്‌തിപ്പെടുത്തുവാൻ സഭ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മെത്രാപ്പോലീത്ത മറുപടി പറഞ്ഞു: "ദൈവത്തിന്റെ സ്നേഹസന്ദേശം എത്ര കഠിനഹൃദയരെയും അലിയിക്കുമെന്ന് ദൃഢമായിവിശ്വസിക്കുന്നു. ക്ഷമയ്ക്ക് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാൻ കഴിയും."
➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |