Contents
Displaying 15631-15640 of 25125 results.
Content:
15996
Category: 18
Sub Category:
Heading: അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി
Content: ചങ്ങനാശ്ശേരി :കേരളത്തിലെ അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷൻ നിയമത്തിൽ 2017ൽ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികൾ, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകൾ തുടങ്ങി നിരവധി വിഷയങ്ങൾ കുറെനാളുകളായി ചർച്ചയായിരുന്നു. അടുത്ത മന്ത്രിസഭാ കാലഘട്ടത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സുതാര്യവും വിവേചന രഹിതവും നീതിയുക്തവും ആയിരിക്കണമെന്ന് ഉറപ്പു വരുത്തണമെന്നും യോഗം വിലയിരുത്തി. അതിരൂപതാ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ അധ്യക്ഷത വഹിച്ചു. പിആർഒ അഡ്വ. ജോജി ചിറയിൽ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോർജ് വർഗീസ് വിഷയാവതരണം നടത്തി. മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അറിയിച്ചു കൊണ്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ, ഇരുമുന്നണികളുടെയും കക്ഷി നേതാക്കൾ തുടങ്ങിയവർക്ക് അതിരൂപതാ കേന്ദ്രത്തിൽ നിന്നും കത്തുനൽകി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-13-17:51:36.jpg
Keywords: ചങ്ങനാ

15997
Category: 22
Sub Category:
Heading: ജോസഫ് - സ്നേഹത്തിന്റെ അധ്യാപകൻ
Content: "വിശുദ്ധ യൗസേപ്പിതാവ് നമ്മുടെ കാലഘട്ടത്തിനുള്ള മഹനീയ മാതൃകയാണ് കാരണം അവൻ മനുഷ്യ ജീവനെ സംരക്ഷിക്കുവാനും കുടുംബത്തെ പരിപാലിക്കാനും ഈശോയെയും മറിയത്തെയും സ്നേഹിക്കാനും അവൻ നമ്മളെ പഠിപ്പിക്കുന്നു." വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളാണിവ. യൗസേപ്പിതാവിൽ നിന്നു പല പുണ്യങ്ങളും നമുക്കു പഠിക്കാൻ കഴിയുമെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്നേഹം തന്നെയാണ്. എങ്ങനെയാണ് സ്നേഹം നമ്മിൽ വളരുക? മറ്റുള്ളവരിൽ നിന്നു നാം പ്രതീക്ഷിക്കുന്ന സ്നേഹം എങ്ങനെയാണ് അവർക്കു കൊടുക്കാൻ കഴിയുക? ഇവയ്ക്കുള്ള ഉത്തരമാണ് ആ പുണ്യജീവിതം. സ്വർഗ്ഗത്തിൽ സ്നേഹിക്കാൻ എളുപ്പമാണ്, ഭൂമിയിൽ സ്നേഹത്തിൽ വളരാൻ ആത്മപരിത്യാഗങ്ങളും സ്വയം ശ്യൂന്യമാക്കലുകളും ബോധപൂർവ്വമായ സഹനം ഏറ്റെടുക്കലുകളും ആവശ്യമാണ്. ഹൃദയത്തിൻ്റെ സ്വതന്ത്രമായ ആത്മദാനമണത്. ഈ ആത്മ ദാനത്തിലേ സ്നേഹം അമൂല്യവും ആദരണീയവുമായി മാറുകയുള്ളു. യൗസേപ്പിൻ്റെ ജീവിതം ഈശോയ്ക്കും മറിയത്തിനും വേണ്ടിയുള്ള ആത്മസമർപ്പണത്തിൻ്റെ തുറന്ന പുസ്തകമായിരുന്നു. അവർ സുഖമായി ഉറങ്ങാൻ ജാഗ്രതയോടെ അവൻ ഉണർന്നിരുന്നു. അവർ വേദനിക്കാതിരിക്കാൻ അവൻ സ്വയം വേദന ഏറ്റെടുത്തു. നിശബ്ദതയുടെ മൂടുപടത്തിനുള്ളിൽ ദൈവസ്നേഹത്തിൻ്റെ മന്ദസ്മിതം ആ മുഖത്തെന്നും വിരിഞ്ഞിരുന്നു. ഹൃദയത്തിൽ സ്വയം അനുഭവിച്ചറിഞ്ഞ നിഷ്കളങ്കമായ സ്നേഹം ദൈവത്തിൻ്റെ വലിയ ദാനമാണന്ന തിരിച്ചറിൽ യൗസേപ്പ് തിരുകുടുംബത്തെ പടുത്തുയർത്തിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രു പൊഴിച്ചിരിക്കാം. വിശുദ്ധ സ്നേഹത്തിൻ്റെ അധ്യാപകനെ നമുക്കും പിൻതുടരാം. ഈശോയേയും മറിയത്തെയും സ്നേഹിച്ച വിശുദ്ധ യൗസേപ്പിതാവേ യഥാർത്ഥ സ്നേഹത്തിൽ വളരാൻ എന്നെ സഹായിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2021-04-13-19:52:01.jpeg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15998
Category: 1
Sub Category:
Heading: ഹെയ്തിയില്‍ തട്ടിക്കൊണ്ടു പോയ വൈദികര്‍ തടങ്കലിൽ തന്നെ: ഫ്രഞ്ച് ഭരണകൂടം ക്രൈസിസ് സെന്റര്‍ തുറന്നു
Content: പോർട്ട് ഓ പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ രണ്ടു ഫ്രഞ്ച് കത്തോലിക്ക മിഷ്ണറിമാരുള്‍പ്പെടെ അഞ്ച് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും സായുധസംഘം തട്ടിക്കൊണ്ടുപോയ സാഹചര്യത്തില്‍ ഹെയ്തിയില്‍ തങ്ങളുടെ ക്രൈസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം. ‘ദി ക്വായി ഡി’ഓര്‍സെയ്സ്’ ക്രൈസിസ് സെന്ററും, ഫ്രഞ്ച് എംബസ്സിയും പ്രാദേശിക അധികാരികളുടെ സഹായത്തോടെ പൂര്‍ണ്ണമായും കര്‍മ്മനിരതരാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഹെയ്തിയില്‍ തങ്ങളുടെ മിഷ്ണറിമാര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതില്‍ ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സമിതിയും, വൈദികരും ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ദാരിദ്ര്യത്തിലൂടെയും, അരക്ഷിതാവസ്ഥയിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന രാജ്യത്ത് കൂടുതല്‍ വിദ്വേഷം വളര്‍ത്തരുതെന്നും, തട്ടിക്കൊണ്ടുപോയവരെ ഉടന്‍ വിട്ടയക്കണമെന്നും ഫ്രഞ്ച് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ പോര്‍ട്ട്-ഒ-പ്രിന്‍സിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ക്രോയിക്സ്-ഡെസ്-ബൊക്കെറ്റ്സ് നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പുതിയ ഇടവകവികാരി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്കാണ് വൈദികരും കന്യാസ്ത്രീമാരും തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നാണ് ഹെയ്തി മെത്രാന്‍ സമിതി (സി.എച്ച്.ആര്‍) യുടെ ഔദ്യോഗിക വക്താവായ ഫാദര്‍ ലോഡ്ജര്‍ മാസിലെ അറിയിച്ചിരിക്കുന്നത്. സായുധധാരികൾ പത്തുലക്ഷം യു.എസ് ഡോളര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമേ 3 പേര്‍ കൂടി തട്ടിക്കൊണ്ടുപോകപ്പെട്ടതായി ഹെയ്തി മെത്രാന്‍ സമിതി വെളിപ്പെടുത്തി. ‘400 മാവോസോ’ എന്ന സായുധ സംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോര്‍ട്ട്-ഒ-പ്രിന്‍സിലും, മറ്റ് സമീപ പ്രവിശ്യകളിലും മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകള്‍ സമീപകാലത്ത് പതിവായിരിക്കുകയാണ്. സായുധ സംഘങ്ങളുടെ സ്വാധീനം രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണിത്. ഇതിനെതിരെ വനിതകള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അടിച്ചമർത്തലിന്റെ ഫലമായ വിലാപം ഇല്ലാത്ത ഒരു ദിവസം പോലും ഹെയ്തിയില്‍ കടന്നുപോകുന്നില്ലെന്നും, അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന നേതാക്കളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഹെയ്തി മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയിലുണ്ട്. തലസ്ഥാന നഗരമുള്‍പ്പെടെ സായുധ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളുടെ നിയന്ത്രണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാര്‍ച്ചില്‍ ഹെയ്തി സര്‍ക്കാര്‍ ഒരു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-14-11:59:16.jpg
Keywords: വൈദിക, ഫ്രഞ്ച

15999
Category: 18
Sub Category:
Heading: പുലിയൻപാറ ടാർ പ്ലാന്റിനെതിരെ സമരം ചെയ്ത ക്രൈസ്തവ സംഘടനകള്‍ക്ക് നേരെ കേസ്: പ്രതിഷേധം പുകയുന്നു
Content: കോതമംഗലം: പുലിയൻപാറ പള്ളിക്ക് സമീപം ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിച്ചതിനെതിരെ സമരം ചെയ്തതിന് എഴുപത് പേർക്കെതിരെ ഊന്നുകൽ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനങ്ങൾ നടന്നപ്പോൾ ഒരു നടപടിയും എടുക്കാതിരുന്ന പോലീസ് പൊതു നന്മയ്ക്കായി സമരം ചെയ്തവരുടെ പേരിൽ എടുത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലന്നാണ് പൊതുസമൂഹം അഭിപ്രായപ്പെടുന്നത്. മാർച്ച് 29 തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞായിരുന്നു കവളങ്ങാട് പഞ്ചായത്തിൻറ മുൻപിൽ ടാർ മിക്സിങ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കെസിവൈഎം, മാതൃവേദി, ഇന്‍ഫാം, വിന്‍സെന്റ് ഡി പോള്‍, പുലിയന്‍പാറ സമരസമിതി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നെല്ലിമറ്റത്ത് ആയിരത്തോളം ആളുകളാണ് സമരത്തില്‍ ഭാഗഭാക്കായത്. ടാർ മിക്സിങ് പ്ലാൻറ് ഉടമകളെയും രാഷ്ട്രീയക്കാരെയും സംരക്ഷിക്കാനുള്ള പോലീസിൻറെ ഗൂഢതന്ത്രമാണ് കേസെടുത്തതിന് പിന്നിലെന്ന ആരോപണം ശക്തമാണ്. പുലിയമ്പാറ പള്ളി വികാരിയുടെ ആഭിമുഖ്യത്തിൽ സമരം നടന്നപ്പോൾ ഊന്നുകൽ സിഐ വളരെ മോശമായി പെരുമാറിയിരുന്നു. അതിനെതിരെയും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കൊറോണ നിയമലംഘനം ആരോപിച്ച് കേസെടുത്തിരിക്കുന്നത്. ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. പള്ളിയുടെ തൊട്ടടുത്തായി പ്രവർത്തനാനുമതി നൽകിയ ഭീമൻ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങൾക്ക് സ്വസ്ഥജീവിതം നഷ്ടമായി. പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ശുശ്രൂഷ നടത്താനാവാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്നു ദേവാലയം അടച്ചു പൂട്ടിയിരിന്നു.
Image: /content_image/India/India-2021-04-14-13:28:54.jpg
Keywords: പുലിയ

16000
Category: 1
Sub Category:
Heading: മോഷ്ട്ടാക്കള്‍ തിരുവോസ്തി നിലത്തെറിഞ്ഞു: മെക്സിക്കന്‍ ദേവാലയത്തില്‍ പരിഹാര ആരാധന
Content: ക്യൂരെറ്റാരോ: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ ക്യൂരെറ്റാരോ രൂപതയിലെ സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ മോഷണം നടത്തിയ അക്രമികള്‍ തിരുവോസ്തി നിലത്തെറിഞ്ഞു ഛിന്നഭിന്നമാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് നടന്ന കവര്‍ച്ചക്ക് ശേഷം ബലിപീഠം അലംകോലമാക്കിയ നിലയിലും, തിരുവോസ്തികള്‍ നിലത്ത് ചിതറി കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ക്യൂരെറ്റാരോ രൂപത ആശങ്കയും ദുഃഖവും പ്രകടിപ്പിച്ചു. തിരുവോസ്തിയും വിശുദ്ധ വസ്തുക്കളും നിലത്ത് വലിച്ചെറിഞ്ഞ അക്രമികള്‍ വാഴ്ത്തപ്പെട്ട തിരുവോസ്തി സൂക്ഷിക്കുന്ന പാത്രങ്ങള്‍ മോഷ്ടിച്ചുവെന്നും രൂപത ഏപ്രില്‍ 9ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരായ അവഹേളനത്തിനെതിരെ ജാഗരണ ദിവ്യകാരുണ്യ ആരാധന തുടരണമെന്നും ദേവാലയ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും എപ്പിസ്കോപ്പല്‍ വികാരി ഫാ. റോഗേലിയോ ഒല്‍വേര വര്‍ഗാസിനോട് രൂപത ആവശ്യപ്പെട്ടു. തിരുവോസ്തിയും പുണ്യവസ്തുക്കളും നിലത്തെറിയുകയോ, നിന്ദിക്കുക എന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തി കത്തോലിക്കാ സഭയില്‍ നിക്ഷിപ്തമായ പുറത്താക്കല്‍ ക്ഷണിച്ചു വരുത്തുകയാണെന്ന് കാനോന്‍ നിയമം 1367-ല്‍ പറഞ്ഞിരിക്കുന്ന കാര്യവും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ദേവാലയങ്ങളിലെ ബലിപീഠങ്ങള്‍ക്ക് കാവലേര്‍പ്പെടുത്തുവാനും സംരക്ഷിക്കുവാനും നാം മുന്നിട്ടിറങ്ങണമെന്ന ഓര്‍മ്മപ്പെടുത്തലും രൂപത പ്രസ്താവനയില്‍ പങ്കുവെച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-14-14:23:02.jpg
Keywords: തിരുവോ

16001
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ തടവില്‍ കഴിഞ്ഞ ലാവോസിലെ ക്രിസ്ത്യന്‍ നേതാവിന് മോചനം
Content: വിയന്റിയൻ: കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ലാവോസില്‍ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചു എന്ന കാരണത്താല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തടവറയില്‍ കഴിഞ്ഞിരുന്ന വചനപ്രഘോഷകനും ക്രിസ്ത്യന്‍ നേതാവുമായ സിതോണ്‍ തിപ്പാവോങ്ങ് മോചിതനായി. തെക്കന്‍ പ്രവിശ്യയായ സാവന്നാഖേതില്‍ നിന്നുള്ള തിപ്പാവോങ്ങിന്റെ മേല്‍ ‘ഐക്യത്തെ തടസ്സപ്പെടുത്തി’, ‘ക്രമക്കേടുകള്‍’ സൃഷ്ടിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് ഒരു വര്‍ഷത്തെ തടവ് ശിക്ഷ പ്രോവിന്‍ഷ്യല്‍ കോടതി വിധിച്ചുവെങ്കിലും വിചാരണ കാത്ത് ജയിലില്‍ കഴിഞ്ഞ സമയം കണക്കിലെടുത്ത് അദ്ദേഹം മോചിതനാകുകയായിരിന്നു. തിപ്പാവോങ്ങിന്റെ മോചനം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ലാവോസില്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിന്റെ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചുമത്തപ്പെട്ട രണ്ടു കുറ്റങ്ങളുടേയും പേരില്‍ 40 ലക്ഷം കിപ് (യു.എസ് $ 426) പിഴ കോടതി വിധിച്ചിട്ടുണ്ട്. അനുവാദമില്ലാതെ മതപരിപാടികള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് തിപ്പാവോങ്ങ് അറസ്റ്റിലാകുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം പ്രാര്‍ത്ഥനാശുശ്രൂഷ നടത്തുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഇവിടെയെത്തിയ പോലീസ് പരിപാടി റദ്ദാക്കുവാന്‍ ആവശ്യപ്പെടുകയായിരിന്നു. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുന്നു എന്നെഴുതിയ രേഖയില്‍ ഒപ്പിട്ടുതരുവാനുള്ള പോലീസിന്റെ ആവശ്യം തിപ്പാവോങ്ങ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 70 ലക്ഷം വരുന്ന ലാവോസ് ജനസംഖ്യയില്‍ വെറും ഒന്നര ലക്ഷത്തോളം ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്നും, പ്രാദേശിക സമുദായങ്ങളില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ തുറന്നുക്കാട്ടുന്നതായിരിന്നു തിപ്പാവോങ്ങിന്റെ അറസ്റ്റ്. ഇതിനെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിന്നു. കഴിഞ്ഞ മാസം അവസാനം ഏഷ്യാ-പസഫിക് മേഖലയിലെ മനുഷ്യാവകാശ നിരീക്ഷക ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്സണ്‍ തിപ്പാവോങ്ങിന്റെ അറസ്റ്റും, തടവും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പ്രഖ്യാപിക്കുകയും അദ്ദേഹത്തെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചില വിദേശ ക്രിസ്ത്യന്‍ സംഘടനകളും ഇതിനെതിരെ രംഗത്ത് വരികയുണ്ടായി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആരാധനകള്‍ നടത്തുവാന്‍ ക്രിസ്ത്യാനികള്‍ക്ക് അവകാശമുണ്ടെങ്കിലും ചില പ്രാദേശിക അധികാരികള്‍ ക്രിസ്ത്യാനികളെ ഒരു വിദേശമതമായിട്ടാണ് പരിഗണിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-14-15:00:54.jpg
Keywords: ലാവോ

16002
Category: 1
Sub Category:
Heading: പൗരോഹിത്യത്തെ കുറിച്ച് ചർച്ച ചെയ്യാനായി വത്തിക്കാനിൽ അടുത്തവർഷം സിംപോസിയം
Content: വത്തിക്കാന്‍ സിറ്റി: പൗരോഹിത്യത്തെ കുറിച്ച് ചർച്ച ചെയ്യാനായി വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അടുത്തവർഷം ഫെബ്രുവരി 17 മുതൽ 19 വരെ സിംപോസിയം നടക്കും. "ടുവേർഡ് എ ഫണ്ടമെന്റൽ തിയോളജി ഓഫ് ദി പ്രീസ്റ്റ്ഹുഡ്" എന്ന പേരിലായിരിക്കും സിംപോസിയം സംഘടിപ്പിക്കുക. പൗരോഹിത്യ ബ്രഹ്മചര്യം, വനിതകൾക്ക് ഡീക്കൻ പദവി തുടങ്ങിയ വിഷയങ്ങൾ സിംപോസിയത്തിൽ ചർച്ചയാകും. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തോടുകൂടിയായിരിക്കും ഇതിനു സമാപനമാവുക. പൗരോഹിത്യ ബ്രഹ്മചര്യം വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെങ്കിലും, സിംപോസിയത്തിൽ ആ വിഷയത്തെ കേന്ദ്രീകരിച്ച് മാത്രമായിരിക്കില്ല ചർച്ച നടത്തുകയെന്ന് മെത്രാന്മാർക്ക് വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം തലവൻ കർദ്ദിനാൾ മാർക്ക് ഔലെറ്റ് ഇക്കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഭയുടെ മിഷൻ ദൗത്യത്തിന് കൂടുതൽ ആഴത്തിൽ അടിത്തറ പാകുക എന്ന ലക്ഷ്യവുമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നതെന്നും കർദ്ദിനാൾ മാർക്ക് ഔലെറ്റ് പറഞ്ഞു. 2019ൽ ആമസോൺ മേഖലയ്ക്ക് വേണ്ടി നടന്ന മെത്രാന്മാരുടെ സിനഡിൽ പൗരോഹിത്യ ബ്രഹ്മചര്യവും, വനിത ഡീക്കൻ പദവിയും ചർച്ചയ്ക്ക് വന്നെങ്കിലും ഫ്രാൻസിസ് മാർപാപ്പ രണ്ട് ആവശ്യങ്ങളും തള്ളിക്കളയുകയായിരുന്നു. വൈദികർക്ക് വിവാഹിതരാകാൻ അനുവാദം നൽകുന്നതിന് പകരം ആമസോൺ മേഖലയിൽ പൗരോഹിത്യ വിളി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പാപ്പ ആവശ്യപ്പെട്ടത്. വനിതകൾക്ക് ഡീക്കൻ പദവി നൽകുന്നത് സംബന്ധിച്ച് പഠനം നടത്താൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രസ്തുത വിഷയത്തിൽ ഉയർന്നുവന്ന ആശങ്കകൾക്ക് വിരാമം ഇട്ടുകൊണ്ട് ഫ്രാൻസിസ് പാപ്പ പിന്നീട് വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-14-15:30:37.jpg
Keywords: വത്തിക്കാ

16003
Category: 22
Sub Category:
Heading: ജോസഫ് - പരീക്ഷകളെ അതിജീവിച്ചവൻ
Content: പരീക്ഷകളെയും പരീക്ഷണങ്ങളെയും അതിജീവിച്ച യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. ശാന്തമായി ഒഴുകുന്ന ഒരു പുഴയായിരുന്നില്ല യൗസേപ്പിൻ്റെ ജീവിതം. പ്രതിസന്ധികൾ പെരുമഴപോലെ പെയ്തിറങ്ങിയ സാഹചര്യങ്ങളും ആ ജീവിതത്തിലുണ്ടായിരുന്നു. പരീക്ഷകളും പരീക്ഷണങ്ങളും ദൈവാശ്രയ ബോധത്തോടും ആത്മനിയന്ത്രണത്തോടും അതിജീവിച്ചാണ് നസറത്തിലെ ഈ മരണപ്പണിക്കാരൻ ഈശോയുടെയും തിരുകുടുംബത്തിൻ്റെയും കാവൽക്കാരനായത്. ദൈവപുത്രൻ്റെ വളർത്തു പിതാവാകാനുള്ള ആഹ്വാനം യൗസേപ്പിനെ സംബന്ധിച്ച് പരീക്ഷണങ്ങളിലേക്കും ജീവിത പരീക്ഷയിലേക്കുമുള്ള ക്ഷണമായിരുന്നു. ദൈവഹിതത്തിൻ്റെ മുമ്പിൽ താഴ്മയോടെ നിലകൊണ്ടാണ് യൗസേപ്പിതാവ് ലോക ചരിത്രത്തില ഏറ്റവും ഉത്തമനായ Crisis Manager ( പ്രതിസന്ധികളെ മറികടക്കുന്നവൻ) ആയി തീർന്നത്. തിരുസഭയ്ക്ക് സംശയമന്യേ ഏതവസരത്തിലും പ്രത്യേകിച്ചു പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആശ്രയിക്കാൻ കഴിയുന്ന മദ്ധ്യസ്ഥൻ യൗസേപ്പിതാവു തന്നെയാണ്. ജീവിത പരീക്ഷണങ്ങളെയും മത്സര പരീക്ഷകളെയും വിജയകരമായി നേരിടാൻ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം കരുത്തു പകരും എന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് ജീവിതത്തിലെ നിർണ്ണായ ഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് യൗസേപ്പിതാവിൻ്റെ പ്രത്യേകം മദ്ധ്യസ്ഥം സഭാ തനയർ തേടുന്നത്. മത്സരപ്പരീക്ഷകൾ നടക്കുമ്പോൾ അവയുടെ തിയതികൾ എഴുത്തിലെഴുതി യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിൽ സമർപ്പിച്ചിരുന്ന ഒരു സ്കൂൾ കൂട്ടുകാരനെ ഈ നിമിഷം ഓർമ്മിക്കുന്നു. പരീക്ഷകളെ അതിജീവിച്ച യൗസേപ്പിതാവ് ജീവിത പ്രതിസന്ധികളുടെ മറുകര താണ്ടാൻ നമ്മളെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-04-14-19:24:44.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ

16004
Category: 18
Sub Category:
Heading: കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാന്‍ ജൈവസൂപ്പർമാർക്കറ്റുമായി തൃശൂർ അതിരൂപത
Content: തൃശൂർ: കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ വിപണി തുറന്നു. അതിരൂപതയുടെ സാമൂഹ്യ പ്രേഷിതത്വ കേന്ദ്രമായ 'സാന്ത്വന'ത്തിന്റെ നേതൃത്വത്തിൽ 'സാന്ത്വനം സ്വിഫ്റ്റ് മാർട്ട' എന്ന ജൈവ സൂപ്പർമാർക്കറ്റിനു തുടക്കമായത്. പ്രകൃതിക്കൊപ്പം സഞ്ചരിച്ച് മാനവികതയുടെ സാന്ത്വനം പകരാനാണ് ഇങ്ങനെയൊരു വിപണി തുറന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. 'സാന്ത്വനം സ്വിഫ്റ്റ് മാർട്ട്' പ്രകൃതിക്കൊപ്പം നിന്നുള്ള സാന്ത്വനം ആണെന്ന് പിതാവ് പറഞ്ഞു. സാധാരണക്കാരുടെ ഉൽപന്നങ്ങൾക്കുള്ള വിപണിയാണിത്. ബ്രാന്റ്ഡ് ഉൽപന്നങ്ങൾ ഇവിടെ ഉണ്ടാകില്ല. ലാഭം സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും മാത്രമായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന തൃശൂർ അതിരൂപത ഉൽപന്നങ്ങൾക്കു വിപണി തുറന്നത് മാതൃകാപരമാണെന്ന് ഉദ്ഘാടനം ചെയ്ത കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഗോഡ്‌സ് ഓൺ ഫാമിലി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. കാർഷിക വിഭവസമാഹരണം ടി. എൻ. പ്രതാപൻ എംപി നിർവഹിച്ചു. ആദ്യവില്പന മേയർ എം.കെ. വർഗീസ് നിർവഹിച്ചു. കർഷകരുടേയും സ്വയം സംരംഭകരുടെയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായ വിലയ്ക്കു വിപണിയിലെത്തിക്കാനാണ് ഈ സ്ഥാപനം ആരംഭിച്ചത്. കൃഷി ചെയ്യുന്നവർക്കും സംരംഭകർക്കും അർഹമായ പ്രതിഫലം ഉറപ്പാക്കുകയും ചെയ്യും. കോവിഡ് കാലഘട്ടത്തിൽ കാർഷികോൽപന്നങ്ങൾക്കു ന്യായവില നൽകി ആർച്ച് ബിഷപ്പ് ഹൗസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് 'സ്വാന്തനം സ്വിഫ്റ്റ് മാർട്ട്' എന്ന പേരിൽ ബിഷപ്‌സ് ഹൗസിനു പിറകിലുള്ള ഫാമിലി അപ്പോസ്‌തോലേറ്റിനു സമീപം കിഴക്കുംപാട്ടുകര റോഡിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചത്.സ്വിഫ്റ്റ് മാർട്ടിൽനിന്നുണ്ടാകുന്ന ആദായം തൃശൂർ അതിരൂപതയിലെ അർഹരായ കുടുംബങ്ങൾക്കു ഭവനനിർമ്മാണം, വിദ്യാഭ്യാസ സഹായം, കുടുംബശാക്തീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണു പരിപാടി. വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി, അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. വർഗ്ഗീസ് കൂത്തൂർ, സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, ഫാ. ജോസ് വട്ടക്കുഴി, കോർപറേഷൻ കൗൺസിലർ ജോൺ ഡാനിയേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, തൃശൂർ ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ.ജെ. വിവൻസി തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യ ഫാമിലി കാർഡ് അന്തരിച്ച സൈമണിന്റെ കുടുംബത്തിനുവേണ്ടി ഇടവക വികാരി ഫാ. ജോബി പുത്തൂർ ഏറ്റുവാങ്ങി.
Image: /content_image/India/India-2021-04-15-09:01:07.jpg
Keywords: തൃശൂർ

16005
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച് പത്രോസിന്റെ പിന്‍ഗാമി യഹൂദ സിനഗോഗില്‍ കാല്‍ കുത്തിയിട്ട് 35 വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലാദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തിയ സുദിനത്തിന് മുപ്പത്തിയഞ്ചു വര്‍ഷം തികഞ്ഞു. 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തുന്നത്. റോമിലെ ടൈബർനദി കടന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യഹൂദ സമൂഹത്തിന്‍റെ മഹാദേവാലയം (tempio maggiore) സന്ദർശിച്ച് അവിടെ സമ്മേളിച്ച യഹൂദ സഹോദരങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കുകയും സാഹോദര്യം പങ്കുവയ്ക്കുകയും ചെയ്തത് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആയിരിന്നു. രണ്ടു പുരാതന വിശ്വാസ സമൂഹങ്ങളുടെ തുല്യാന്തസ്സും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ സായാഹ്ന പ്രാർത്ഥന നടന്നപ്പോൾ സങ്കീർത്തനാലാപനത്തിന് പാപ്പ നേതൃത്വം നല്കി. തന്‍റെ പ്രഭാഷണത്തിൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന്‍റെ പഠനങ്ങളും, മുൻഗാമിയായ പോൾ ആറാമൻ പാപ്പായുടെ ചിന്തകളും, വിവിധ മതങ്ങളെ സംബന്ധിച്ചുള്ള പ്രമാണരേഖയേയും (Nostrae Aetate) കുറിച്ചു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സംസാരിച്ചു. തിരുവെഴുത്തുകളിൽ പുതിയ നിയമം പഴയതിന്‍റെ പൂർത്തീകരണമാണെന്ന സംജ്ഞയിൽ ഇരു സമൂഹങ്ങളിലെയും അംഗങ്ങൾ സഹോദരങ്ങളും, ഹെബ്രായ മതസ്ഥർ ക്രൈസ്തവരുടെ മൂത്തസഹോദരങ്ങളാണെന്നും പ്രഭാഷണത്തിൽ പാപ്പാ പ്രസ്താവിച്ചു. എല്ലാവിധത്തിലുള്ള യഹൂദ വിദ്വേഷവും പീഡനങ്ങളും, യഹൂദ വിദ്വേഷം വളർത്തിയേക്കാവുന്ന പ്രകടനങ്ങളേയും ഈ വേദിയിൽ തന്നിലൂടെ സഭ ആവർത്തിച്ച് അപലപിക്കുകയാണെന്ന് അന്നു പാപ്പ പ്രസ്താവിച്ചു. ഈ സാഹോദര്യബന്ധം കാലക്രമത്തിൽ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ പിൻഗാമികളായ ബെനഡിക്ട് പാപ്പയും ഫ്രാന്‍സിസ് പാപ്പയും റോമിലെ യഹൂദ സമൂഹത്തെ ഒരിക്കലെങ്കിലും സന്ദർശിക്കുകയും പരസ്പരം ആശംസകൾ അർപ്പിക്കുകയും ആദരവു പ്രകടിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. കത്തോലിക്ക-യഹൂദ മതസൗഹാർദ്ദത്തിന്‍റെ പാതയിലെ പുതിയ അധ്യായമായിരുന്നു സന്ദർശനമെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-15-09:25:01.jpg
Keywords: ചരിത്ര