Contents

Displaying 15661-15670 of 25125 results.
Content: 16026
Category: 22
Sub Category:
Heading: പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള യൗസേപ്പിതാവിന്റെ ചിത്രം
Content: പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള യൗസേപ്പിതാവിന്റെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. പതിനെട്ടാം നൂറ്റാണ്ടിൽ ഏകദേശം 1727-ാം ആണ്ടിൽ ഇറ്റാലിയൻ ചിത്രകാരനായ ജൊവാന്നി അന്തോനിയോ പെല്ലെഗ്രീനി വരച്ച ഓയിൽ പെയിൻ്റിങ്ങാണ് The Holy Trinity with Saints Joseph and Francesco di Paola. ഈ ചിത്രത്തിൽ പരിശുദ്ധ ത്രിത്വത്തെ പരമ്പരാഗത പാശ്ചാത്യ ചിന്താധാര പോലെ ചിത്രീകരിച്ചിരിക്കുന്നു, പുത്രൻ കുരിശുമായി പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. പരിശുദ്ധാത്മാവിനു ഒരു പ്രാവിന്റെ രൂപത്തിൽ പിതാവിന്റെയും പുത്രന്റെയും ഇടയിൽ സ്ഥാനം നൽകിയിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിനോ ഉണ്ണീശോയ്ക്കോ ഈ ചിത്രത്തിൽ സ്ഥാനമില്ല. ഫ്രാഞ്ചെസ്കോ ദി പൗള എന്ന വിശുദ്ധൻ മുട്ടുകുത്തി നിന്നു പരിശുദ്ധ ത്രിത്വത്തെ ആരാധിക്കുമ്പോൾ യൗസേപ്പിതാവിനെ സ്വർഗ്ഗീയ പിതാവിന്റെ സാദൃശ്യത്തിൽ ഭൂമിയിലെ വളർത്തു പിതാവായി ചിത്രീകരിച്ചിരിക്കുന്നു. സ്വർഗ്ഗീയ പിതാവിന്റെ ഭൂമിയിലെ പ്രതിനിധിയായി യൗസേപ്പിനെ ഈ ചിത്രത്തിൽ ചിത്രീകരിക്കുമ്പോൾ ഉണ്ണീശോയുടെ ഭൂമിയിലെ കാവൽക്കാരൻ എന്നതിനപ്പുറം സ്വർഗ്ഗത്തിലെ ശക്തനും വിശ്വസ്തനുമായ ഒരു മദ്ധ്യസ്ഥനായി അന്തോനിയോ വരച്ചിക്കുന്നു. പരിശുദ്ധ ത്രിത്വത്തോടുള്ള യൗസേപ്പിതാവിന്റെ ബന്ധത്തെയും ഇതു വരച്ചുകാട്ടുന്നു. യൗസേപ്പ് ദൈവ പിതാവിന്റെ പ്രതിനിധിയും ദൈവപുത്രന്റെ വളർത്തു പിതാവും പരിശുദ്ധാത്മാവിന്റെ സ്നേഹിതനുമാണ്. ഈ ശക്തനായ മദ്ധ്യസ്ഥനെ നമുക്കും മറക്കാതിരിക്കാം..
Image: /content_image/SeasonalReflections/SeasonalReflections-2021-04-17-22:20:48.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 16027
Category: 18
Sub Category:
Heading: മാര്‍ മാത്യു അറക്കലിന്റെ ചിത്രം ആലേഖനംചെയ്ത തപാല്‍ മൈ സ്റ്റാമ്പ് പുറത്തിറക്കി
Content: പീരുമേട്: കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറക്കലിന്റെ ചിത്രം ആലേഖനംചെയ്ത തപാല്‍ മൈ സ്റ്റാന്പ് പുറത്തിറക്കി. പൗരോഹിത്യ സുവര്‍ണജൂബിലി പൂര്‍ത്തിയാക്കിയതിന്റെ സ്മരണയ്ക്കായാണ് തപാല്‍ വകുപ്പ് മൈ സ്റ്റാന്പ് പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ തപാല്‍ വകുപ്പിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡോ. ഗിന്നസ് മാടസാമി സ്റ്റാന്പ് കൈമാറി. മികച്ച രീതിയില്‍ ചിത്രം ആലേഖനംചെയ്തു സ്റ്റാന്പ് അച്ചടിച്ച് പുറത്തിറക്കിയതിന് മാര്‍ മാത്യു അറയ്ക്കല്‍ തപാല്‍ വകുപ്പിന് നന്ദി രേഖപ്പെടുത്തി.
Image: /content_image/India/India-2021-04-18-08:04:45.jpg
Keywords: സ്റ്റാമ്പ
Content: 16028
Category: 9
Sub Category:
Heading: മരിയൻ സൈന്യം വേൾഡ് മിഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ ദിവ്യകാരുണ്യ ആരാധന
Content: IGNITE YOUTH EUCHARISTIC MOVEMENT (MSWM) മരിയൻ സൈന്യം വേൾഡ് മിഷന്റെയും അത്തെന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്നു ഏപ്രിൽ 18 ന് ഇന്ത്യന്‍ സമയം രാത്രി 8 മുതൽ 8.45 വരെ IGNITE EUCHARISTIC ADORATION നടത്തപ്പെടുന്നു. പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും (മർ 11: 24) എന്ന വചനത്തെ മുറുകെപിടിച്ചുകൊണ്ട് വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുവാൻ നമ്മെ പ്രാപ്തമാക്കുന്ന ദിവ്യകാരുണ്യ ആരാധന നയിക്കുന്നത് ആത്മീയ ധ്യാനഗുരു ഫാ. ജൂബി പീറ്റർ കുഴിനാപ്പുറത്തും സെഹിയോൻ യുകെ യൂത്ത് മിനിസ്ട്രി യുടെ പ്രശസ്ത വചന പ്രഘോഷകയുമായ ഡോക്ടർ ജാക്കി റോയിയും ചേർന്നാണ്. ദിവ്യകാരുണ്യനാഥനോട് ഒപ്പം ആയിരുന്നു കൊണ്ട് വിശ്വാസത്തിലധിഷ്ഠിതമായ ക്രൈസ്തവ മൂല്യങ്ങൾ പടുത്തുയർത്തുവാൻ പ്രാപ്തമാക്കുന്ന ഈ ആത്മീയ വിരുന്നിൽ പങ്കുചേരുവാൻ എല്ലാ വിശ്വാസികളെയും മരിയൻ സൈന്യം വേൾഡ് മിഷൻ ക്ഷണിക്കുന്നു. Meeting ID: 816 8120 7366 Passcode: IGNITE #{black->none->b->Join Zoom Meeting ‍}# {{ https://us02web.zoom.us/j/81681207366?pwd=V053d2JXZ3ZPS2Rzb0hVZ0VoZ3dXZz09 ‍-> https://us02web.zoom.us/j/81681207366?pwd=V053d2JXZ3ZPS2Rzb0hVZ0VoZ3dXZz09}}
Image: /content_image/Events/Events-2021-04-18-08:19:16.jpg
Keywords: മരിയന്‍
Content: 16029
Category: 1
Sub Category:
Heading: അര്‍ജന്റീനയിലെ അബോര്‍ഷന്‍ നേതാവ് അബോര്‍ഷനിടെ മരണപ്പെട്ടു
Content: ബ്യൂണസ് അയേഴ്സ്: ഗര്‍ഭഛിദ്രത്തിന്റെ അത്ര സുരക്ഷിതമായ മറ്റൊന്നുമില്ലെന്ന് പറഞ്ഞിരുന്ന അര്‍ജന്റീനയിലെ മുന്‍നിര അബോര്‍ഷന്‍ അനുകൂലിയായ വനിത നേതാവ് അബോര്‍ഷന്‍ കാരണം മരണപ്പെട്ടു. മെന്‍ഡോസ പ്രവിശ്യയിലെ ലാ പാസ് മുനിസിപ്പാലിറ്റിയിലെ ഭ്രൂണഹത്യ അനുകൂല നേതാവായിരുന്ന മരിയ ഡെ വല്ലേ ഗോണ്‍സാലസ് ലോപ്പസ് എന്ന ഇരുപത്തിമൂന്നുകാരിയാണ് നിയമപരമായ കെമിക്കല്‍ അബോര്‍ഷന്‍ ചെയ്യുന്നതിനിടെ മരണപ്പെട്ടത്. ഗര്‍ഭഛിദ്രം തന്റെ 'സ്വപ്നം' ആണെന്നായിരുന്നു ‘മരിയ’ പറഞ്ഞിരുന്നത്. അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമപരമായ ശേഷം അബോര്‍ഷന്‍ മൂലമുണ്ടാകുന്ന ആദ്യ മരണമാണ് മരിയയുടേത്. അതിനാല്‍തന്നെ മരിയയുടെ മരണം അര്‍ജന്റീനയിലെ പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. മരിയയുടെ മരണത്തോടെ ഗര്‍ഭഛിദ്രത്തെ ചൊല്ലിയുള്ള വിവാദം കത്തോലിക്കാ രാഷ്ട്രമായ അര്‍ജന്റീനയില്‍ വീണ്ടും ശക്തമായിരിക്കുകയാണ്. അബോര്‍ഷനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കരുതപ്പെടുന്നത്. മരിയയുടെ മരണം സംബന്ധിച്ച് സാന്താ റോസാ പ്രൊസെക്യൂട്ടേഴ്സ് ഓഫീസ് അന്വേഷണം ആരംഭിച്ചു. ‘മൈസോപ്രോസ്റ്റോള്‍’ കഴിച്ച സ്ത്രീകളില്‍ ഭ്രൂണത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനിടയില്‍ അണുബാധക്കുള്ള സാധ്യത വളരെകൂടുതലാണെന്നാണ് അര്‍ജന്റീനയില്‍ സര്‍ജനായ ഡോ. ലൂയീസ് ഡൂറന്റ് കാത്തലിക്\ ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സ’യോട് പറഞ്ഞു. ഗര്‍ഭഛിദ്രം ഒരു മെഡിക്കല്‍ പ്രക്രിയ അല്ലെന്നും, വളരെ ക്രൂരമായിട്ടാണ് അബോര്‍ഷനില്‍ ഭ്രൂണത്തെ ഇല്ലായ്മ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ മരിയയുടെ മരണത്തില്‍ സ്ത്രീപക്ഷവാദികള്‍ (ഫെമിനിസ്റ്റ്) പുലര്‍ത്തുന്ന മൗനം ഞെട്ടിപ്പിക്കുന്നതാണെന്നാണ് എ.സി.ഐ പ്രെന്‍സയുടെ ലേഖകനായ വാള്‍ട്ടര്‍ സാഞ്ചെസ് സില്‍വ കുറിച്ചു. സ്ത്രീപക്ഷവാദികള്‍ പുലര്‍ത്തുന്ന മൗനം അവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നുവെന്ന്‍ പ്രോലൈഫ് നേതാവായ ഗ്വാഡലൂപേ ബാറ്റാലനും ട്വീറ്റ് ചെയ്തിട്ടുണ്ട്. രഹസ്യ അബോര്‍ഷനിടയിലാണ് മരിയ മരണപ്പെട്ടതെങ്കില്‍ സ്ത്രീപക്ഷവാദികള്‍ നഗരം കത്തിച്ചേനെയെന്നും, സ്ത്രീകള്‍ കരുതുന്നത് പോലെ ഗര്‍ഭഛിദ്രം അത്ര സുരക്ഷിതമല്ലെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. അതേസമയം മരിയയുടെ മരണം മറ്റൊരു കത്തോലിക്കാ രാഷ്ടമായ പോളണ്ടിലെ അബോര്‍ഷന്‍ അനുകൂലികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-18-09:02:59.jpg
Keywords: അര്‍ജ
Content: 16030
Category: 1
Sub Category:
Heading: കാര്‍ളോ അക്യൂട്ടിസിന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പ് കേരളത്തില്‍
Content: തൊടുപുഴ: കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് കേരളത്തിലും. അഴുകാത്ത ഹൃദയ ഭാഗത്തിന്റെ അംശമാണ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുശേഷിപ്പുകളോടൊപ്പം കൊണ്ടുവന്ന രൂപം വെഞ്ചിരിച്ചു. തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിൽ നടന്ന വെഞ്ചിരിപ്പ് കര്‍മ്മത്തില്‍ കാര്‍ളോ ബ്രദേഴ്സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ഇവരുടെ മാതാപിതാക്കളായ ജോയിസ് - ജെസ്സി, ജോർജ് - ലീറ്റ എന്നിവരും പങ്കെടുത്തു. അനുദിനം വിശുദ്ധ കുർബാന സ്വീകരിച്ച് വിശുദ്ധിയിലേക്ക് വളർന്ന ദിവ്യകാരണ്യത്തിന്റെ സൈബർ അപ്പോസ്തോലന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം ഭാരതത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേക്കും എത്തിക്കുവാന്‍ പദ്ധതിയുണ്ടെന്ന് കാർളോ പ്രസിദ്ധികരണങ്ങളുടെ ചുക്കാൻ പിടിക്കുന്ന കാർളോ ബ്രദേഴ്സ് പറഞ്ഞു. 2021 ജൂൺ ഒന്നു മുതൽ തിരുശേഷിപ്പ് വിവിധ ദേവാലയങ്ങളിൽ വണക്കത്തിനായി എത്തിക്കുമെന്നും കേരളത്തിലെ ദേവാലയങ്ങളില്‍ തിരുശേഷിപ്പ് വണക്കത്തിനായി എത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. #{green->none->b->ഫോണ്‍ നമ്പര്‍: ‍}# +91 7879 788 105 #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-18-18:54:16.jpg
Keywords: കാര്‍ളോ
Content: 16031
Category: 22
Sub Category:
Heading: യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാനാകുമോ?
Content: വിശുദ്ധ മഗ്ദലിനേ സോഫി ബരാത്ത് ഫ്രാൻസിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്യാസിനിയാണ്. ഈശോയുടെ തിരുഹൃദയത്തിൻ്റെ സന്യാസിനിമാർ എന്ന സന്യാസസഭ 1800 ൽ മഗ്ദലിനേ സ്ഥാപിച്ചു. വിശുദ്ധ യൗസേപ്പിതാവിനോടു പ്രത്യേക ഭക്തി പുലർത്തിയിരുന്ന അവൾ തൻ്റെ സഹോദരിമാരോട് ഇപ്രകാരം പറയുമായിരുന്നു: “എല്ലാറ്റിനുമുപരിയായി നമുക്ക് ഈശോയെ സ്നേഹിക്കാം, മറിയത്തെ നമ്മുടെ അമ്മയായി സ്നേഹിക്കാം; എന്നാൽ, ഈശോയോടും മറിയത്തോടും ഏറ്റവും അടുപ്പമുണ്ടായിരുന്ന യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാകും? അവന്റെ സദ്‌ഗുണങ്ങൾ‌ അനുകരിക്കുന്നതിനേക്കാൾ‌ അവനെ നമുക്കു എങ്ങനെ ബഹുമാനിക്കാൻ‌ കഴിയും? തന്റെ ദൈനംദിന അധ്വാനത്തിനിടയിലും ഈശോയെ ആരാധിക്കുക. അവനെക്കുറിച്ച് ചിന്തിക്കുകയും , പഠിക്കുകയും ചെയ്ത യൗസേപ്പാണ് നമ്മുടെ മാതൃക, അവനെ അനുകരിക്കുക." ഈശോയെയും മറിയത്തെയും ഏറ്റവും കൂടുതൽ സ്നേഹിക്കുവാനും അടുത്തു ശുശ്രൂഷിക്കുവാനും ഭാഗ്യ ലഭിച്ച മനുഷ്യനാണ് യൗസേപ്പിതാവ്. തൻ്റെ വളർത്തു പിതാവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ ഈശോയും അനുഗ്രഹിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട. ഈശോയെയും മറിയത്തെയും സ്നേഹിക്കുന്നവർക്ക് യൗസേപ്പിതാവിനെ സ്നേഹിക്കാതിരിക്കാൻ ആവില്ല.
Image: /content_image/SeasonalReflections/SeasonalReflections-2021-04-18-20:31:31.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 16032
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്നു 76ാം പിറന്നാള്‍
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 76 വയസ്. സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഹശുശ്രൂഷകര്‍ക്കൊപ്പം കര്‍ദിനാള്‍ ദിവ്യബലിയര്‍പ്പിക്കും. മറ്റ് ആഘോഷങ്ങളൊന്നുമില്ല. ചങ്ങനാശേരി തുരുത്തി ആലഞ്ചേരി ഫിലിപ്പോസ് -മറിയാമ്മ ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 നാണു മാര്‍ ആലഞ്ചേരിയുടെ ജനനം. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പാറേല്‍ സെമിനാരിയില്‍ ചേര്‍ന്നു. മൈനര്‍ സെമിനാരി പഠനത്തോടനുബന്ധിച്ചുതന്നെ, ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ വിജയം കരസ്ഥമാക്കി. ആലുവ മേജര്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി, 1972 ഡിസംബര്‍ 18 ന് അഭിവന്ദ്യ ആന്റണി പടിയറ പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തിരുപ്പട്ടസ്വീകരണത്തിനുശേഷം ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ബിരുദം ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. പാരീസിലെ സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ നിന്നും കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നൂമായി ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. പാരീസിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതല്‍ ആറ് വര്‍ഷക്കാലം കെ.സി.ബി.സി.യുടെ ആസ്ഥാനകേന്ദ്രമായ പി.ഒ.സി.യുടെ ഡയറക്ടര്‍ ആയി സേവനം ചെയ്തു. കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ ദൈവശാസ്ത്രകമ്മീഷന്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ച അദ്ദേഹം തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതയുടെ വികാരിജനാറാളായി നിയമിതനായി. പത്തുവര്‍ഷത്തോളം വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായും സേവനം ചെയ്തു. 1996 ല്‍ തക്കല കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ അന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായിരുന്ന ജോര്‍ജ് ആലഞ്ചേരിയച്ചന്‍ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി 2-ാം തീയ്യതി ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നും മെത്രാന്‍പട്ടം സ്വീകരിച്ച അദ്ദേഹത്തിന്റെ സ്ഥാനാരോഹണകര്‍മ്മം നടത്തിയത് അപ്പ. അഡ്മിനിസ്‌ട്രേറ്റര്‍ വര്‍ക്കി വിതയത്തില്‍ പിതാവാണ്. 2011 ഏപ്രില്‍ ഒന്നിന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തശേഷം സമ്മേളിച്ച സീറോമലബാര്‍ മെത്രാന്‍ സിനഡ് അന്ന് തക്കല രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കുകയും 2011 മെയ് 29 ന് സ്ഥാനാരോഹണം നടത്തുകയും ചെയ്തു. സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയെ പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ 2012 ഫെബ്രുവരി 18 ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വച്ച് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കൊണ്‍ക്ലേവില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും പങ്കെടുത്തിരുന്നു. സാര്‍വ്വത്രിക സഭയില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ ഒരാളാണ് കര്‍ദിനാള്‍ ആലഞ്ചേരി. കര്‍ദിനാളെന്ന നിലയില്‍ അദ്ദേഹം പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലും വിശ്വാസ തിരുസംഘകാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും അംഗമാണ്. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്.
Image: /content_image/News/News-2021-04-19-09:52:50.jpg
Keywords: ആലഞ്ചേ
Content: 16033
Category: 18
Sub Category:
Heading: മലയാറ്റൂറില്‍ എട്ടാമിടം തിരുനാള്‍ സമാപിച്ചു
Content: മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെപളളി) മാര്‍ത്തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളിന്റെ എട്ടാമിടം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. താപനില പരിശോധനയ്ക്കുശേഷമാണ് വിശ്വാസികളെ നിശ്ചിത ഇടവേളകളില്‍ മലകയറാന്‍ അനുവദിച്ചത്. തിരക്ക് പൂര്‍ണമായും ഒഴിവാക്കിയുള്ള മലകയറ്റത്തിനായി വണ്‍വേ സമ്പ്രദായവും ഏര്‍പ്പെടുത്തിയിരുന്നു. പ്രദക്ഷിണത്തിനും പൊന്‍പണമിറക്കുന്നതിനും മറ്റു ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിശ്ചിത എണ്ണത്തിലുള്ള വിശ്വാസികളെ മാത്രമാണ് പങ്കെടുപ്പിച്ചത്. കുരിശുമുടിയില്‍ എട്ടാമിടം സമാപനത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം, പൊന്‍പണമിറക്കല്‍ എന്നിവ നടന്നു. താഴത്തെ പള്ളിയില്‍ രാവിലെ തിരുനാള്‍ പാട്ടുകുര്‍ബാന ഉണ്ടായിരുന്നു. വൈകുന്നേരം പൊന്‍പണം സ്വീകരിക്കല്‍, ആഘോഷമായ പാട്ടുകുര്‍ബാന, തിരുസ്വരൂപം എടുത്തുവയ്ക്കല്‍, കൊടിയിറക്കം എന്നിവയോടെ തിരുനാള്‍ സമാപിച്ചു.
Image: /content_image/India/India-2021-04-19-10:53:33.jpg
Keywords: മലയാറ്റൂ
Content: 16034
Category: 1
Sub Category:
Heading: കോവിഡ് 19: ഗുജറാത്തിൽ മുപ്പതു മണിക്കൂറിനിടെ മരണമടഞ്ഞത് ആറ് വൈദികർ
Content: അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിനിന്റെ രണ്ടാം ഘട്ടം രാജ്യമെമ്പാടും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ ഗുജറാത്തിൽ മുപ്പതു മണിക്കൂറിനിടെ ആറ് വൈദികർ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഏപ്രിൽ 17നു ഗുജറാത്തിൽ മൊത്തം 97 പേരാണ് കൊറോണ വൈറസിനെ തുടര്‍ന്നു മരണമടഞ്ഞത്. ഇതില്‍ ആറോളം വൈദികരും ഉള്‍പ്പെടുകയായിരിന്നു. ഗുജറാത്തിലെ സഭയ്ക്ക് ഇത് വേദനയുടെ നിമിഷങ്ങളാണെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനും, എഴുത്തുകാരനുമായ ജസ്യൂട്ട് വൈദികൻ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. മൂന്നു ജസ്യൂട്ട് സഭാംഗങ്ങളും സിഎംഐ സഭയില്‍ നിന്നും ഡിവൈൻ വേർഡ് സൊസൈറ്റിയില്‍ നിന്നുള്ള ഓരോ വൈദികർ വീതവും, ഒരു രൂപതാ വൈദികനും മരിച്ചവരിൽ ഉൾപ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് നിരവധി വൈദികരും, സന്യസ്തരും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒരുവർഷത്തിനിടെ മരണമടഞ്ഞിട്ടുണ്ടെന്ന് ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. ജെസ്യൂട്ട് വൈദികനായിരുന്ന ഫാ. ഇർവിൻ ലസറാഡോ വഡോദരയിലെ പ്രീമിയം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 2013 മുതൽ അദ്ദേഹം കാൻസർ ബാധിതനായിരുന്നു. ഗുജറാത്ത് പ്രൊവിൻസ് അംഗമായിരുന്ന ഫാ. യേശുദാസ് അർപുതം എന്ന വൈദികൻ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽവെച്ചാണ് മരണപ്പെട്ടത്. ഈസ്റ്റർ ആഘോഷങ്ങൾക്കായി അദ്ദേഹം നാട്ടിലേക്ക് പോയതായിരുന്നു. ബറോഡ രൂപതാ വൈദികനായ ഫാ. പോൾ രാജ് നെപ്പോളിയൻ, ഫാ. രായപ്പൻ, ഫാ. ജെറി സെക്യൂറ എസ്‌ജെ, ഫാ. ജോൺ ഫിഷർ പൈനാടത്ത് എന്നിവരാണ് ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ മറ്റ് വൈദികര്‍. ഇതില്‍ ഫാ. ജെറി സെക്യൂറ എസ്‌ജെ ജെസ്യൂട്ട് കമ്മ്യൂണിറ്റി സുപ്പീരിയറും അഹമ്മദാബാദിലെ സെന്റ് ഇഗ്നേഷ്യസ് ലയോള പള്ളിയിലെ ഇടവക വൈദികനുമായിരിന്നു. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹം കോവിഡ് ബാധിതനായി മരണപ്പെട്ടത്. #{red->none->b-> ✝✝✝ വന്ദ്യ വൈദികരുടെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ✝✝✝ ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-19-11:34:18.jpg
Keywords: വൈദിക, കോവി
Content: 16035
Category: 1
Sub Category:
Heading: ഘാനയില്‍ ദുര്‍മന്ത്രവാദത്തിനായി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മെത്രാന്‍ സമിതി
Content: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ദുര്‍മന്ത്രവാദത്തിനായി പതിനൊന്നു വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്ന് കത്തോലിക്കാ മെത്രാന്‍മാരുടെ മുന്നറിയിപ്പ്. കേപ് കോസ്റ്റ് അതിരൂപതയിലെ കസോവ പട്ടണത്തിലെ ഇസ്മായില്‍ മെന്‍സാ എന്ന കുട്ടിയെ ദുര്‍മന്ത്രവാദിനിയുടെ വാക്കുകേട്ട് കൗമാരക്കാര്‍ കൊലപ്പെടുത്തിയ നടപടി അത്യന്തം ഹീനമാണെന്ന് കത്തോലിക്ക മെത്രാന്‍ സമിതിയുടെ (ജി.സി.ബി.സി) പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെ ദേശീയ സുരക്ഷാഭീഷണിയായി കണക്കാക്കി അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന്‍ ആവശ്യപ്പെട്ട മെത്രാന്‍സമിതി, ഈ സംഭവം നമുക്ക് പറ്റിയ തെറ്റുകള്‍ കണ്ടെത്തുവാനും, ഈ നിലയില്‍ നാം എങ്ങനെ എത്തിയെന്ന്‍ ചിന്തിക്കുവാനുള്ള ആഹ്വാനമാണെന്നും ഓര്‍മ്മിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഘാനയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഒരു മൃതദേഹവും, GHS 5,000 (863 US$) കൊണ്ടുവന്നാല്‍ സാമ്പത്തിക നേട്ടം ഉണ്ടാവുമെന്ന ഒരു ദുര്‍മന്ത്രവാദിനിയുടെ വാക്ക് കേട്ടാണ് പതിനാറും, പതിനേഴും വയസ്സുള്ള രണ്ട് കൗമാരക്കാര്‍ ഇസ്മായിലിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വീടിനടുത്തുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയത്. ചെറിയ സമയത്തിനുള്ളില്‍ കാശുകാരാക്കാം എന്ന്‍ വാഗ്ദാനം ചെയ്യുന്ന ടെലിവിഷന്‍ പരസ്യം കണ്ടതില്‍ നിന്നുമാണ് കൗമാരക്കാര്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ടെലിവിഷനില്‍ കാണിക്കുന്ന പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തുവാനും മെത്രാന്‍ സമിതിയുടെ പ്രസ്താവനയില്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ആത്മീയ നേതാക്കളുടേയും, പാസ്റ്റര്‍മാരുടേയും, ദുര്‍മന്ത്രവാദികളുടേയും, പരസ്യങ്ങളും പരിപാടികളും സംപ്രേഷണം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മെത്രാന്‍ സമിതി സമ്പത്തിനെ ആഘോഷിക്കുന്ന ഘാന ജനതയുടെ പ്രവണതയെ അപലപിക്കുകയും ചെയ്തു. എന്ത് വക്രബുദ്ധി ഉപയോഗിച്ചും പണം സമ്പാദിക്കാമെന്ന മനോഭാവം തിരുത്തപ്പെടേണ്ടതാണെന്നും പുതിയൊരു ജീവിതശൈലി ആരംഭിക്കേണ്ടതുണ്ടെന്നും പറഞ്ഞ മെത്രാന്‍ സമിതി മരണപ്പെട്ട കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടാണ് തങ്ങളുടെ പ്രസ്താവന അവസാനിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-19-14:02:36.jpg
Keywords: ഘാന