category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാര്‍ളോ അക്യൂട്ടിസിന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പ് കേരളത്തില്‍
Contentതൊടുപുഴ: കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് കേരളത്തിലും. അഴുകാത്ത ഹൃദയ ഭാഗത്തിന്റെ അംശമാണ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുശേഷിപ്പുകളോടൊപ്പം കൊണ്ടുവന്ന രൂപം വെഞ്ചിരിച്ചു. തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിൽ നടന്ന വെഞ്ചിരിപ്പ് കര്‍മ്മത്തില്‍ കാര്‍ളോ ബ്രദേഴ്സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ഇവരുടെ മാതാപിതാക്കളായ ജോയിസ് - ജെസ്സി, ജോർജ് - ലീറ്റ എന്നിവരും പങ്കെടുത്തു. അനുദിനം വിശുദ്ധ കുർബാന സ്വീകരിച്ച് വിശുദ്ധിയിലേക്ക് വളർന്ന ദിവ്യകാരണ്യത്തിന്റെ സൈബർ അപ്പോസ്തോലന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം ഭാരതത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേക്കും എത്തിക്കുവാന്‍ പദ്ധതിയുണ്ടെന്ന് കാർളോ പ്രസിദ്ധികരണങ്ങളുടെ ചുക്കാൻ പിടിക്കുന്ന കാർളോ ബ്രദേഴ്സ് പറഞ്ഞു. 2021 ജൂൺ ഒന്നു മുതൽ തിരുശേഷിപ്പ് വിവിധ ദേവാലയങ്ങളിൽ വണക്കത്തിനായി എത്തിക്കുമെന്നും കേരളത്തിലെ ദേവാലയങ്ങളില്‍ തിരുശേഷിപ്പ് വണക്കത്തിനായി എത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. #{green->none->b->ഫോണ്‍ നമ്പര്‍: ‍}# +91 7879 788 105 #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-04-18 18:53:00
Keywordsകാര്‍ളോ
Created Date2021-04-18 18:54:16