category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഘാനയില്‍ ദുര്‍മന്ത്രവാദത്തിനായി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മെത്രാന്‍ സമിതി
Contentപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ദുര്‍മന്ത്രവാദത്തിനായി പതിനൊന്നു വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്ന് കത്തോലിക്കാ മെത്രാന്‍മാരുടെ മുന്നറിയിപ്പ്. കേപ് കോസ്റ്റ് അതിരൂപതയിലെ കസോവ പട്ടണത്തിലെ ഇസ്മായില്‍ മെന്‍സാ എന്ന കുട്ടിയെ ദുര്‍മന്ത്രവാദിനിയുടെ വാക്കുകേട്ട് കൗമാരക്കാര്‍ കൊലപ്പെടുത്തിയ നടപടി അത്യന്തം ഹീനമാണെന്ന് കത്തോലിക്ക മെത്രാന്‍ സമിതിയുടെ (ജി.സി.ബി.സി) പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെ ദേശീയ സുരക്ഷാഭീഷണിയായി കണക്കാക്കി അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന്‍ ആവശ്യപ്പെട്ട മെത്രാന്‍സമിതി, ഈ സംഭവം നമുക്ക് പറ്റിയ തെറ്റുകള്‍ കണ്ടെത്തുവാനും, ഈ നിലയില്‍ നാം എങ്ങനെ എത്തിയെന്ന്‍ ചിന്തിക്കുവാനുള്ള ആഹ്വാനമാണെന്നും ഓര്‍മ്മിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഘാനയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഒരു മൃതദേഹവും, GHS 5,000 (863 US$) കൊണ്ടുവന്നാല്‍ സാമ്പത്തിക നേട്ടം ഉണ്ടാവുമെന്ന ഒരു ദുര്‍മന്ത്രവാദിനിയുടെ വാക്ക് കേട്ടാണ് പതിനാറും, പതിനേഴും വയസ്സുള്ള രണ്ട് കൗമാരക്കാര്‍ ഇസ്മായിലിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വീടിനടുത്തുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയത്. ചെറിയ സമയത്തിനുള്ളില്‍ കാശുകാരാക്കാം എന്ന്‍ വാഗ്ദാനം ചെയ്യുന്ന ടെലിവിഷന്‍ പരസ്യം കണ്ടതില്‍ നിന്നുമാണ് കൗമാരക്കാര്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ടെലിവിഷനില്‍ കാണിക്കുന്ന പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തുവാനും മെത്രാന്‍ സമിതിയുടെ പ്രസ്താവനയില്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ആത്മീയ നേതാക്കളുടേയും, പാസ്റ്റര്‍മാരുടേയും, ദുര്‍മന്ത്രവാദികളുടേയും, പരസ്യങ്ങളും പരിപാടികളും സംപ്രേഷണം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മെത്രാന്‍ സമിതി സമ്പത്തിനെ ആഘോഷിക്കുന്ന ഘാന ജനതയുടെ പ്രവണതയെ അപലപിക്കുകയും ചെയ്തു. എന്ത് വക്രബുദ്ധി ഉപയോഗിച്ചും പണം സമ്പാദിക്കാമെന്ന മനോഭാവം തിരുത്തപ്പെടേണ്ടതാണെന്നും പുതിയൊരു ജീവിതശൈലി ആരംഭിക്കേണ്ടതുണ്ടെന്നും പറഞ്ഞ മെത്രാന്‍ സമിതി മരണപ്പെട്ട കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടാണ് തങ്ങളുടെ പ്രസ്താവന അവസാനിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-04-19 14:02:00
Keywordsഘാന
Created Date2021-04-19 14:02:36