Contents

Displaying 15701-15710 of 25125 results.
Content: 16066
Category: 1
Sub Category:
Heading: കോവിഡ് 19 നിയന്ത്രണങ്ങളില്‍ മത ന്യൂനപക്ഷങ്ങൾ നേരിട്ട വിവേചനം തുറന്നുക്കാട്ടി യുഎസ് കമ്മീഷൻ റിപ്പോർട്ട്
Content: വാഷിംഗ്ടണ്‍ ഡി‌.സി: കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ലോകമെമ്പാടുമുള്ള പല ന്യൂനപക്ഷ സമൂഹങ്ങൾക്കും വിവേചനം നേരിട്ടുവെന്ന റിപ്പോർട്ടുമായി മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തിന് ചില സ്ഥലങ്ങളിൽ ന്യൂനപക്ഷങ്ങളെയാണ് പഴിചാരുന്നതെന്നും ബുധനാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ കമ്മീഷൻ പറയുന്നു. അമേരിക്കൻ കോൺഗ്രസിനെയും, സർക്കാരിനെയും മതസ്വാതന്ത്ര്യ ലംഘനങ്ങൾ അറിയിക്കുക എന്ന ദൗത്യമുള്ള യു‌എസ് കമ്മീഷന്റെ റിപ്പോര്‍ട്ടിന് ആഗോള തലത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. കൊറോണവൈറസ് വ്യാപനം മൂലം ഉണ്ടായ ദുരിതങ്ങളുടെ വ്യാപ്തി കാണിക്കാനായി മുഖാവരണം ധരിച്ച ഭൂമിയുടെ ചിത്രമാണ് റിപ്പോർട്ടിന്റെ കവർ ചിത്രമായി നൽകിയിരിക്കുന്നത്. ഭൂരിപക്ഷ രാജ്യങ്ങളും വൈറസ് വ്യാപനം തടയാനായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ഒത്തുപോകുന്നതാണെങ്കിലും, ഏതാനും ചില രാജ്യങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കിയെന്ന് കമ്മീഷൻ അധ്യക്ഷ ഗേയിൽ മഞ്ജിൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണങ്ങൾ എടുത്ത് മാറ്റപ്പെടുന്ന സമയത്ത് എല്ലാ മതങ്ങൾക്കും ഒരേ പരിഗണനയാണോ ലഭിക്കുന്നത് എന്ന കാര്യം തങ്ങൾ നിരീക്ഷിക്കുമെന്ന് അവർ പറഞ്ഞു. ക്രിസ്ത്യൻ, ഹൈന്ദവ ആരാധനാലയങ്ങൾ മുസ്ലിം ആരാധനാലയങ്ങൾക്ക് ശേഷം മാത്രം തുറക്കാനുള്ള അനുമതി നൽകിയ മലേഷ്യയുടെ വിവേചനം റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്. കൊറോണ വൈറസ് കൊണ്ടുവന്നുവെന്ന് ആരോപിച്ച് തുർക്കിയിൽ ഒരു അർമേനിയൻ ദേവാലയം ഒരു വ്യക്തി അഗ്നിക്കിരയാക്കാൻ ശ്രമിച്ചതും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പാക്കിസ്ഥാൻ, ഇന്ത്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടേണ്ടി വന്ന ദുരിതാവസ്ഥകളും റിപ്പോർട്ടിലുണ്ട്. മത സ്വാതന്ത്ര്യത്തിന് കൂടുതൽ ആശങ്കയുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇത്തവണ 14 രാജ്യങ്ങളുടെ പേരുകളുളള പട്ടികയാണ് കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ പത്ത് രാജ്യങ്ങളെ നേരത്തെ തന്നെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഇറാൻ, ചൈന, എറിത്രിയ, സൗദി അറേബ്യ, ഇന്ത്യ, സിറിയ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. യി.പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനായി ഇന്ത്യൻ സർക്കാർ കമ്മീഷന് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ആ ശ്രമം വിഫലമായിരിന്നു.
Image: /content_image/News/News-2021-04-23-12:12:13.jpg
Keywords: യു‌എസ്, അമേരിക്ക
Content: 16067
Category: 1
Sub Category:
Heading: ക്രിസ്ത്യാനികള്‍ രാഷ്ട്രീയ അടിമകളാകരുത്: ഈസ്റ്റര്‍ സ്ഫോടന വാര്‍ഷികത്തില്‍ മെത്തഡിസ്റ്റ് മെത്രാന്റെ ഓര്‍മ്മപ്പെടുത്തല്‍
Content: കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ 269 പേരുടെ ജീവനെടുക്കുകയും, അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവ്രവാദി ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തിന്റെ അടിമകളാകരുതെന്ന ആഹ്വാനവുമായി കൊളംബോയിലെ മുന്‍ മെത്തഡിസ്റ്റ് സഭാ മെത്രാന്‍ അസീരി പെരേര. ആക്രമികളുടെ പേരുകള്‍ മാത്രം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടുള്ള അന്വേഷണത്തിന്റെ മെല്ലേപ്പോക്കു തുടരുമ്പോള്‍ രാഷ്ട്രീയ സങ്കീര്‍ണ്ണതകളുടെ ബന്ധിയാകുന്നതിനു പകരം ആക്രമണങ്ങള്‍ ഉണ്ടാക്കിയ മുറിവിനുമപ്പുറത്തേക്ക് പോകുന്നതിനായി തയാറാകണമെന്നു മെത്രാന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ വിഷയം ഏറ്റെടുത്ത് മുതലെടുപ്പ് നടത്തുവാന്‍ രാഷ്ട്രീയക്കാരെ നമ്മള്‍ അനുവദിച്ചുവെന്നും, ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ നിന്നും പുറത്തായി മറ്റൊരു ഗവണ്‍മെന്റ് അധികാരത്തിലേറുവാന്‍ ഈസ്റ്റര്‍ ദിന ആക്രമണങ്ങള്‍ കാരണമായെന്നും ‘ഏഷ്യാന്യൂസ്’നു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് അസീരി പെരേര പറഞ്ഞു. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നീതിക്ക് വേണ്ടിയുള്ള ബൈബിളിലെ പോരാട്ടങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും, നമുക്ക് വിശ്വസിക്കുവാന്‍ കഴിയുന്ന ഏക ഉറവിടം അതാണെന്നും, ദൈവത്തിന്റെ നീതിയില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടുവാനോ, ദൈവത്തെ ഭയപ്പെടുത്തുവാനോ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ഉത്ഥിതനായവനെ ആഘോഷിക്കുന്നതിനിടയിലാണ് നിരപരാധികള്‍ കൊലപ്പെട്ടതെന്ന കാര്യം ചൂണ്ടിക്കാട്ടിയ ബിഷപ്പ്, നിരവധി ക്രിസ്ത്യാനികളുടെ മനസ്സില്‍ ‘ഈസ്റ്റര്‍’ 2019-ലെ ആക്രമണങ്ങളുടെ പര്യായമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണാധികാരികള്‍ ആരായാലും അവരില്‍ വിശ്വസിച്ചിട്ട് യാതൊരു ഫലവുമില്ലെന്ന വസ്തുത ക്രിസ്ത്യന്‍ സമൂഹം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു. കറുത്ത വസ്ത്രവും ധരിച്ച് മാര്‍ച്ച് നടത്തിയാലൊന്നും ഇന്നത്തെ ഫറവോമാരുടെ ഹൃദയം അലിയില്ല. മറിച്ച് തന്റെ ജനതയുടെ കരച്ചില്‍ കേള്‍ക്കുന്ന ദൈവത്തിലാണ് ആശ്രയിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ട ഉറച്ച പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-23-15:32:42.jpg
Keywords: ഈസ്റ്റ, ശ്രീലങ്ക
Content: 16068
Category: 1
Sub Category:
Heading: ക്രിസ്ത്യാനികള്‍ രാഷ്ട്രീയ അടിമകളാകരുത്: ഈസ്റ്റര്‍ സ്ഫോടന വാര്‍ഷികത്തില്‍ മെത്തഡിസ്റ്റ് മെത്രാന്റെ ഓര്‍മ്മപ്പെടുത്തല്‍
Content: കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ 269 പേരുടെ ജീവനെടുക്കുകയും, അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവ്രവാദി ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തിന്റെ അടിമകളാകരുതെന്ന ആഹ്വാനവുമായി കൊളംബോയിലെ മുന്‍ മെത്തഡിസ്റ്റ് സഭാ മെത്രാന്‍ അസീരി പെരേര. ആക്രമികളുടെ പേരുകള്‍ മാത്രം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടുള്ള അന്വേഷണത്തിന്റെ മെല്ലേപ്പോക്കു തുടരുമ്പോള്‍ രാഷ്ട്രീയ സങ്കീര്‍ണ്ണതകളുടെ ബന്ധിയാകുന്നതിനു പകരം ആക്രമണങ്ങള്‍ ഉണ്ടാക്കിയ മുറിവിനുമപ്പുറത്തേക്ക് പോകുന്നതിനായി തയാറാകണമെന്നു മെത്രാന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ വിഷയം ഏറ്റെടുത്ത് മുതലെടുപ്പ് നടത്തുവാന്‍ രാഷ്ട്രീയക്കാരെ നമ്മള്‍ അനുവദിച്ചുവെന്നും, ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ നിന്നും പുറത്തായി മറ്റൊരു ഗവണ്‍മെന്റ് അധികാരത്തിലേറുവാന്‍ ഈസ്റ്റര്‍ ദിന ആക്രമണങ്ങള്‍ കാരണമായെന്നും ‘ഏഷ്യാന്യൂസ്’നു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് അസീരി പെരേര പറഞ്ഞു. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നീതിക്ക് വേണ്ടിയുള്ള ബൈബിളിലെ പോരാട്ടങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും, നമുക്ക് വിശ്വസിക്കുവാന്‍ കഴിയുന്ന ഏക ഉറവിടം അതാണെന്നും, ദൈവത്തിന്റെ നീതിയില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടുവാനോ, ദൈവത്തെ ഭയപ്പെടുത്തുവാനോ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ഉത്ഥിതനായവനെ ആഘോഷിക്കുന്നതിനിടയിലാണ് നിരപരാധികള്‍ കൊലപ്പെട്ടതെന്ന കാര്യം ചൂണ്ടിക്കാട്ടിയ ബിഷപ്പ്, നിരവധി ക്രിസ്ത്യാനികളുടെ മനസ്സില്‍ ‘ഈസ്റ്റര്‍’ 2019-ലെ ആക്രമണങ്ങളുടെ പര്യായമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണാധികാരികള്‍ ആരായാലും അവരില്‍ വിശ്വസിച്ചിട്ട് യാതൊരു ഫലവുമില്ലെന്ന വസ്തുത ക്രിസ്ത്യന്‍ സമൂഹം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു. കറുത്ത വസ്ത്രവും ധരിച്ച് മാര്‍ച്ച് നടത്തിയാലൊന്നും ഇന്നത്തെ ഫറവോമാരുടെ ഹൃദയം അലിയില്ല. മറിച്ച് തന്റെ ജനതയുടെ കരച്ചില്‍ കേള്‍ക്കുന്ന ദൈവത്തിലാണ് ആശ്രയിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ട ഉറച്ച പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-23-15:37:38.jpg
Keywords: ഈസ്റ്റ, ശ്രീലങ്ക
Content: 16069
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ പീഡിത ക്രൈസ്തവര്‍ക്ക് 95 ലക്ഷം ഡോളറിന്റെ സഹായവുമായി പൊന്തിഫിക്കല്‍ സംഘടന
Content: വാഷിംഗ്ടണ്‍ ഡി‌സി/ അബൂജ: ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തിനും, ഇതര മതപീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന പീഡിത ക്രൈസ്തവര്‍ക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ യു.എസ്.എ’യുടെ 95 ലക്ഷം ഡോളറിന്റെ (712,810,917 ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം. ഏപ്രില്‍ 21നാണ് എ.സി.എന്‍ നേതൃത്വം ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവിട്ടത്. കുരിശുമരണത്തിലേക്കുള്ള പാതയില്‍ യേശു സഹിച്ച സഹനങ്ങളോടാണ് എ.സി.എന്‍ നേതൃത്വം ആഫ്രിക്കന്‍ ക്രൈസ്തവരുടെ സഹനങ്ങളെ ഉപമിച്ചത്. ആഫ്രിക്കയില്‍ ക്രൈസ്തവര്‍ ഏറ്റവുമധികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നൈജീരിയ, നൈജര്‍, മൊസാംബിക്ക്, മാലി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ബുര്‍ക്കിനാ ഫാസോ, കാമറൂണ്‍, എന്നീ രാജ്യങ്ങളിലേക്ക് സംഘടന സഹായമെത്തിക്കും. കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രയധികം വൈദികരും, സമര്‍പ്പിതരും കൊല്ലപ്പെട്ട മറ്റൊരു മേഖലയും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ആഫ്രിക്ക ഗാഗുല്‍ത്തായിലെ സഹനങ്ങളിലൂടെ കടന്നുപോവുകയും, രക്തസാക്ഷികളുടെ ഭൂഖണ്ഡമായി മാറികൊണ്ടിരിക്കുകയായിരുന്നെന്നും, ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളും, കൊലപാതകവും തിരസ്ക്കരണങ്ങളും, നാടകീയമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും എ.സി.എന്‍ എക്സിക്യുട്ടീവ്‌ പ്രസിഡന്റ് ഡോ. തോമസ്‌ ഹെയിനെ ഗെല്‍ഡേന്‍ പറഞ്ഞു. ഈ സഹായം ആഫ്രിക്കന്‍ ക്രൈസ്തവര്‍ക്ക് ചെറിയ ഈസ്റ്റര്‍ പ്രതീക്ഷ നല്‍കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മതങ്ങള്‍ തമ്മിലുള്ള സഹകരണവും, സാഹോദര്യവും വളര്‍ത്തുന്നതിനായി “ആഫ്രിക്കയില്‍ മതതീവ്രവാദമേല്‍പ്പിച്ച മുറിവുകളെ സുഖപ്പെടുത്തുക” എന്ന പേരില്‍ എ.സി.എന്‍ ആരംഭിച്ച പ്രോത്സാഹന പരിപാടി വിവിധ പദ്ധതികള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കിവരുന്നത്. ആത്മീയവും മനശാസ്ത്രപരവുമായി പരിശീലന പദ്ധതികളേയും എ.സി.എന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നൈജീരിയയില്‍ പ്രത്യേകിച്ച് മൈദുഗുഡി അതിരൂപതയില്‍ ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ മൂലം വിധവകളായ രണ്ടായിരത്തോളം സ്ത്രീകളുടേയും, അനാഥരുടേയും ഭീതിയകറ്റുവാന്‍ ട്രോമാ തെറാപ്പിസ്റ്റുകളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതിയേയും എ.സി.എന്‍ സഹായിക്കുന്നുണ്ട്. മാസ്സ് സ്റ്റൈപ്പന്‍ഡും, സംഭാവനകളും വഴി വൈദികരെയും, കന്യാസ്ത്രീകളേയും സഹായിക്കുന്നതിനു പുറമേ, ഇടവകകള്‍ക്ക് തങ്ങളുടെ ദേവാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിന് വേണ്ട സഹായങ്ങളും എ.സി.എന്‍ നല്‍കിവരുന്നുണ്ട്. ‘ആഫ്രിക്കയോട് ഐക്യദാര്‍ഢ്യം കാണിക്കുക’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ഈസ്റ്റര്‍ ദിന ആഹ്വാനമനുസരിച്ച് ആഫ്രിക്കയിലെ പാപ്പയുടെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് എ.സി.എന്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-23-17:37:59.jpg
Keywords: ആഫ്രി, സഹായ
Content: 16070
Category: 1
Sub Category:
Heading: നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുന്ന രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ അഞ്ചാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഏപ്രില്‍ 24)
Content: റോം: നൂറുകണക്കിന് വിശ്വാസികള്‍ തത്സമയം പങ്കെടുത്തുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ അഞ്ചാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഏപ്രില്‍ 24) ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ആരംഭിച്ച പഠനപരമ്പര നയിക്കുന്നത്. ക്ലാസിന്റെ അഞ്ചാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിന്നത്. വിശുദ്ധവാരത്തില്‍ ഒരു ക്ലാസ് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് പതിവില്‍ നിന്ന്‍ വിപരീതമായി നാളെ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ക്ലാസില്‍ രണ്ടാം വത്തിക്കാന്‍ കൗൺസിലിനെതിരെയും മാര്‍പാപ്പയ്ക്കെതിരെയും ചില കള്‍ട്ട് ഗ്രൂപ്പുകള്‍ നടത്തുന്ന അബദ്ധ പ്രചരണങ്ങളെ തുറന്നുക്കാട്ടിക്കൊണ്ടുള്ള ഫാ. അരുൺ കലമറ്റത്തിലിന്റെ സന്ദേശം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിന്നു. സ്വകാര്യ വെളിപാടുകളെ കേന്ദ്രമാക്കി അപകടകരമായ വിധത്തില്‍ പ്രചരണം നടത്തുന്ന കള്‍ട്ട് ഗ്രൂപ്പുകളില്‍ നിന്ന് വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് തിരുസഭ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കി അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും ഭാഗഭാക്കാകുന്ന ഒരു മണിക്കൂര്‍ സെഷനില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. പഠനപരമ്പരയുടെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് സജീവമായി പ്രാര്‍ത്ഥന തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FnwVEpas8cy8rrCZDNGETD}}
Image: /content_image/News/News-2021-04-23-19:48:18.jpg
Keywords: രണ്ടാം
Content: 16071
Category: 1
Sub Category:
Heading: കോവിഡ് 19: മെയ് 7ന് ഭാരതത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് സി‌ബി‌സി‌ഐ
Content: മുംബൈ: ഭാരതത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇരിക്കുന്നതേ ഉള്ളൂയെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ, സി.സി.ബി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാരോ എന്നിവരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് മെയ് 7 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചതെന്നു കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് കുറിച്ചു. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ’ (എന്‍.സി.സി.ഐ), ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇ.എഫ്.ഐ)യും പ്രാര്‍ത്ഥനാദിനത്തില്‍ സഹകരിക്കുമെന്നറിയിച്ച കര്‍ദ്ദിനാള്‍ ‘ഉപവാസപ്രാര്‍ത്ഥനാ’ ദിനത്തില്‍ പങ്കെടുക്കുവാന്‍ രാജ്യത്തെ എല്ലാ ഇടവകകളേയും ക്ഷണിച്ചിട്ടുണ്ട്. ഓരോ രൂപതക്കും അവരുടെ സൗകര്യത്തിനനുസരിച്ച രീതിയില്‍ ‘ഉപവാസ പ്രാര്‍ത്ഥനാദിനാചരണം' സംഘടിപ്പിക്കാമെന്നാണ് കത്തില്‍ പറയുന്നത്. ഇക്കാര്യം തങ്ങളുടെ രൂപതയിലെ എല്ലാ ഇടവകകളേയും അറിയിക്കണം. കോവിഡ് മഹാവ്യാധിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനായും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ധൈര്യത്തിനും, പ്രതിരോധ മരുന്നുകളുടെ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിജയത്തിനും വേണ്ടി ഒരു മണിക്കൂര്‍ “വിശുദ്ധ മണിക്കൂര്‍’ പ്രാര്‍ത്ഥനക്കായി എല്ലാ സന്യാസ സമൂഹങ്ങളോട്, പ്രത്യേകിച്ച് കന്യാസ്ത്രീ മഠങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അന്നേദിവസം ഉച്ചയോടടുത്ത് രാജ്യത്തെ എല്ലാ മെത്രാന്മാരും തങ്ങളുടെ അരമനകളിലോ/കത്തീഡ്രലിലോ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചാല്‍ നന്നായിരിക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ഏപ്രില്‍ 28-29 തിയതികളില്‍ നടക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നറിയിച്ച കര്‍ദ്ദിനാള്‍ കൊറോണക്കെതിരെ കത്തോലിക്ക സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ചുകൊണ്ടാണ് തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-23-21:41:27.jpg
Keywords: സി‌ബി‌സി‌ഐ
Content: 16072
Category: 22
Sub Category:
Heading: ചോദ്യങ്ങൾ ഉന്നയിക്കാത്ത യൗസേപ്പ്
Content: ചോദ്യം ചോദിക്കാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന്. ചോദ്യങ്ങൾ ഉയരുന്നത് ജിജ്ഞാസായും സംശയങ്ങളും കൂടുമ്പോഴാണ്. ദൈവീക പദ്ധതികളോടു നൂറു ശതമാനവും സഹകരിച്ച യൗസേപ്പിൻ്റെ ജീവിതത്തിൽ സംശയങ്ങൾ ചോദ്യങ്ങൾക്കു വഴിമാറിയില്ല കാരണം ദൈവീക പദ്ധതികളിൽ അവൻ അത്ര മാത്രം ഉറച്ചു വിശ്വസിച്ചിരുന്നു. സമയത്തിൻ്റെ പരിസമാപ്തിയിൽ അനാവരണം ചെയ്യപ്പെടുന്ന ദൈവീക രഹസ്യങ്ങൾ നേരത്തെ അറിയുവാനുള്ള അതിരു കവിഞ്ഞ ജിജ്ഞാസ ഒരിക്കലും യൗസേപ്പിൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. നിശബ്ദനായ യൗസേപ്പ് ചോദ്യങ്ങൾ ഉന്നയിക്കാത്ത മനുഷ്യനായിരുന്നു. അചഞ്ചലമായ വിശ്വാസവും ദൈവാശ്രയ ബോധവും ജീവിതത്തിൻ്റെ ഭാഗമായാലേ ചോദ്യങ്ങൾ ഉന്നയിക്കാതെ ജീവിക്കാനാവു. മനുഷ്യബുദ്ധിക്കു അഗ്രാഹ്യമായ സംഭവങ്ങൾ യൗസേപ്പിൻ്റെ ജീവിതത്തിൽ പരമ്പര തീർത്തപ്പോഴും അവൻ പതറിയില്ല. ദൈവീക പദ്ധതിക്കായി തന്നെ നിയോഗിച്ച പിതാവായ ദൈവം അറിയാതെ യാതൊന്നും തൻ്റെ ജീവിതത്തിൽ നടക്കുകയില്ലന്നു യൗസേപ്പ് ഉറച്ചു വിശ്വസിച്ചിരുന്നു. ചില ചോദ്യങ്ങൾ അപരനെ തളർത്തുവാനും ഇകഴ്ത്തുവാനും മാത്രം ഉന്നയിക്കുന്നതാണങ്കിൽ യൗസേപ്പിനെപ്പോൽ മൗനം പാലിക്കുന്നതല്ലേ കൂടുതൽ അഭികാമ്യം.
Image: /content_image/SeasonalReflections/SeasonalReflections-2021-04-23-22:32:04.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 16073
Category: 1
Sub Category:
Heading: കോവിഡ് 19: നാഗ്പൂരില്‍ യുവ മലയാളി വൈദികന്‍ മരിച്ചു
Content: നാഗ്‌പൂർ: നാഗ്‌പൂർ അതിരൂപതയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന യുവ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ പുളിങ്കുന്നിനടുത്തുള്ള പുന്നക്കുന്നശ്ശേരി ഇടവകാംഗമായ ഫാ.ലിജോ തോമസ് മാമ്പൂത്രയാണ് കോവിഡ് ബാധിച്ചു മരിച്ചത്. 37 വയസ്സായിരിന്നു. ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞതിനെതുടർന്ന് നാഗ്‌പൂരിനടുത്തുള്ള ചന്ദർപൂരിലെ ക്രൈസ്റ്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം ചികിത്സയിലായിരിന്നു. 2011 ഏപ്രിൽ 27നാണ് നാഗ്പൂർ അതിരൂപതക്കുവേണ്ടി ഫാ.ലിജോ പൗരോഹിത്യം സ്വീകരിച്ചത്. മാമ്പൂത്ര പരേതനായ തോമസിന്റെയും ലാലമ്മയുടെയും മകനാണ് ഫാ.ലിജോ തോമസ്. മൃതസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാഗ്പൂരിൽ നടക്കും. കഴിഞ്ഞ നാലു ദിവസത്തിനിടെ പതിനാലിൽ അധികം വൈദികരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിരിക്കുന്നത്.
Image: /content_image/India/India-2021-04-24-09:29:06.jpg
Keywords: കോവി
Content: 16074
Category: 1
Sub Category:
Heading: പാപ്പയുടെ നാമഹേതുക തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിലെ പാവപ്പെട്ടവര്‍ക്ക് വാക്‌സിന്‍ വിതരണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാമഹേതുക തിരുനാളായ ഇന്നലെ വത്തിക്കാനില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. മാര്‍പാപ്പയുടെ പഴയ പേരായ ജോർജ്ജ് ബർഗോളിയോയ്ക്ക് കാരണമായ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ തിരുനാളായിരുന്നു ഇന്നലെ. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന വാക്‌സിനേഷനില്‍ റോമിലെ അറുനൂറു പാവപ്പെട്ടവര്‍ക്കു ഫൈസര്‍ വാക്‌സിന്റെ രണ്ടാം ഡോസ് നല്കി. ഹാളിലെത്തിയ മാര്‍പാപ്പ വാക്‌സിനെടുക്കാന്‍ വന്നവരോടും ആരോഗ്യപ്രവര്‍ത്തകരോടും കുശലാന്വേഷണം നടത്തി. പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കുള്ള കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേസ്കി പാപ്പായുടെ നാമഹേതുക തിരുനാളിലെ ലളിതമായ ച‌ടങ്ങുകൾക്ക് നേതൃത്വം നല്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-24-10:06:41.jpg
Keywords: പാപ്പ, വാക്സി
Content: 16075
Category: 18
Sub Category:
Heading: കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്റ്റഡീസില്‍ ബിഎ പഠനത്തിനു വഴിയൊരുങ്ങുന്നു
Content: തൃശൂര്‍: കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്റ്റഡീസില്‍ (ദൈവശാസ്ത്രം) ബിഎ പഠനത്തിനു കാലിക്കട്ട് സര്‍വ്വകലാശാലയില്‍ വഴിയൊരുങ്ങുന്നു. പ്രസ്തുത പഠനത്തിനുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി രൂപീകരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളറായ ഡോ. പി.ജെ. വിന്‍സെന്റ് ആണ് ബോര്‍ഡിന്റെ അധ്യക്ഷന്‍. റവ. ഡോ. പോള്‍ പുളിക്കന്‍ (ക്രിസ്ത്യന്‍ ചെയര്‍ ഡയറക്ടര്‍), ഫാ. രാജു ചക്കനാട്ട് (ഡോണ്‍ബോസ്‌കോ കോളജ്, മണ്ണുത്തി), സിസ്റ്റര്‍ ഡോ. ഷൈനി ജോര്‍ജ് (ഹോളി ക്രോസ് കോളജ്, കോഴിക്കോട്), റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് (സെന്റ് തോമസ് കോളജ്, തൃശൂര്‍), റവ. ഡോ. ജോളി ആന്‍ഡ്രൂസ് (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), റവ. ഡോ. പോളച്ചന്‍ കൈത്തോട്ടുങ്ങല്‍ (നൈപുണ്യ കോളജ്, കൊരട്ടി), ഡോ. ജോഷി മാത്യു (പഴശിരാജാ കോളജ്, പുല്‍പ്പള്ളി), റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍ (ഗവ. കോളജ്, തിരുവനന്തപുരം), ഡോ. മിലു മരിയ (പ്രജ്യോതി കോളജ്, പുതുക്കാട്) എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍. ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ ബിഎ ബിരുദം ഈ വര്‍ഷംതന്നെ മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളജില്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെ ന്നു ക്രിസ്ത്യന്‍ ചെയര്‍ ഡയറക്ടര്‍ റവ. ഡോ. പോള്‍ പുളിക്കനും, ചെയര്‍ ഗവേണിംഗ് ബോഡി മെമ്പര്‍ മാര്‍ട്ടിന്‍ തച്ചിലും അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-24-11:04:45.jpg
Keywords: ദൈവശാ