Content | വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാമഹേതുക തിരുനാളായ ഇന്നലെ വത്തിക്കാനില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. മാര്‍പാപ്പയുടെ പഴയ പേരായ ജോർജ്ജ് ബർഗോളിയോയ്ക്ക് കാരണമായ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ തിരുനാളായിരുന്നു ഇന്നലെ. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന വാക്‌സിനേഷനില്‍ റോമിലെ അറുനൂറു പാവപ്പെട്ടവര്‍ക്കു ഫൈസര്‍ വാക്‌സിന്റെ രണ്ടാം ഡോസ് നല്കി.
ഹാളിലെത്തിയ മാര്‍പാപ്പ വാക്‌സിനെടുക്കാന്‍ വന്നവരോടും ആരോഗ്യപ്രവര്‍ത്തകരോടും കുശലാന്വേഷണം നടത്തി. പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കുള്ള കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേസ്കി പാപ്പായുടെ നാമഹേതുക തിരുനാളിലെ ലളിതമായ ചടങ്ങുകൾക്ക് നേതൃത്വം നല്കി.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |