Contents

Displaying 15731-15740 of 25125 results.
Content: 16096
Category: 1
Sub Category:
Heading: തെക്കന്‍ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത മെത്രാന് വെടിയേറ്റു
Content: റുംബെക്: തെക്കന്‍ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത മെത്രാനും കോംബോനി സഭാംഗവുമായ ക്രിസ്ത്യൻ കാർലാസെറെയ്ക്കു വെടിയേറ്റു. പരിക്കേറ്റ അദ്ദേഹത്തെ റുംബെക് രൂപതയിലെ കുവാം (സി.യു.എ.എം.എം) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ 25 രാത്രി 12.45-നാണ് സംഭവം നടന്നതെന്ന്‍ നിയുക്ത മെത്രാന്‍ താമസിച്ചിരുന്ന ഭവനത്തിലെ ഫാ. ആന്‍ഡ്രി ഒസ്മാന്‍ 'എ.സി.ഐ ആഫ്രിക്ക'യോട് വെളിപ്പെടുത്തി. ആയുധധാരികളായ രണ്ടുപേരാണ് ആക്രമത്തിന്റെ പിന്നിലെന്നും, തന്നെക്കണ്ടതും അക്രമികള്‍ ദൂരെ പോകാന്‍ പറഞ്ഞുവെന്നും, അതിലൊരാള്‍ തനിക്കു നേരെ രണ്ടു പ്രാവശ്യം വെടിവെച്ചെങ്കിലും, തനിക്ക് പിന്നിലുള്ള കസേരയിലാണ് വെടിയേറ്റതെന്നും ഫാ. ആന്‍ഡ്രി പറഞ്ഞു. നിയുക്ത മെത്രാന്റെ ഒരു കാലില്‍ രണ്ടു വെടിയും, മറ്റേക്കാലില്‍ ഒരു വെടിയുമാണ് ഏറ്റിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയുക്ത മെത്രാനെ ലക്ഷ്യമാക്കിയാണ് അക്രമികള്‍ എത്തിയതെന്നും, വാതില്‍ക്കല്‍ മുട്ടിയ അക്രമികള്‍ വാതില്‍ തകരുന്നത് വരെ വെടിയുതിര്‍ത്തുവെന്നും. നിയുക്ത മെത്രാനെ വെടിവെച്ച ശേഷം അവര്‍ ഓടിയൊളിച്ചുവെന്നും റൂംബെക് ആസ്ഥാനമായുള്ള ലോജിസ്റ്റിക്സ്‌ തലവന്‍ അബെങ്കോ മാരോള്‍ പറഞ്ഞു. ഇതൊരു ആസൂത്രിത ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിയുക്ത മെത്രാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, രക്തസ്രാവം നിയന്ത്രണത്തിലായിട്ടുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ടു എ.സി.ഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ (എ.എം.ആര്‍.ഇ.എഫ്) സഹായത്തോടെ വ്യോമമാര്‍ഗ്ഗം കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ആശുപത്രിയിലേക്ക് മാറ്റുവാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഇറ്റാലിയന്‍ സ്വദേശിയായ കോംബോനി മിഷ്ണറി വൈദികനായ ഫാ. ക്രിസ്ത്യനെ റുംബെക് രൂപതയുടെ മെത്രാനായി തെരഞ്ഞെടുത്തത്. പെന്തക്കൂസ്ത ഞായറായ മെയ് 23നു ആണ് അദ്ദേഹത്തിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 2005-ല്‍ തെക്കന്‍ സുഡാനില്‍ എത്തിയ ശേഷം മാലാകല്‍ രൂപതയില്‍ സേവനം ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ജുബായിലെ ആത്മീയ ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം റുംബെക്കില്‍ എത്തിയത്. 2011 ജൂലൈ മാസത്തില്‍ ബിഷപ്പ് സെസരെ മാസൊളാരിയുടെ മരണത്തിനു ശേഷം റുംബെക്ക് രൂപതയില്‍ മെത്രാനില്ലാത്ത അവസ്ഥയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-27-11:40:32.jpg
Keywords: സുഡാ
Content: 16097
Category: 1
Sub Category:
Heading: അര്‍മേനിയന്‍ ക്രൈസ്തവ കൂട്ടക്കൊലയെ വംശഹത്യയെന്ന് വിളിച്ച ബൈഡന് അഭിനന്ദനവുമായി പ്രമുഖ ക്രിസ്ത്യന്‍ സംഘടന
Content: വാഷിംഗ്ടണ്‍ ഡി‌സി: ഒന്നാം ലോകമഹായുദ്ധക്കാലത്ത് നിരപരാധികളായ പതിനഞ്ചു ലക്ഷത്തോളം അര്‍മേനിയന്‍ ക്രൈസ്തവരെ കൊന്നൊടുക്കിയ ഓട്ടോമന്‍ തുര്‍ക്കികളുടെ ക്രൂരതയെ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനവുമായി പ്രമുഖ ക്രിസ്ത്യന്‍ സംഘടന. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ അന്താരാഷ്ട്ര നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ബൈഡനെ അനുമോദിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്. അര്‍മേനിയന്‍ കൂട്ടക്കൊലയുടെ വാര്‍ഷിക അനുസ്മരണ ദിനത്തില്‍ ബൈഡന്റെ മുന്‍ഗാമികള്‍ പ്രസ്താവനകള്‍ പുറത്തുവിടാറുണ്ടെങ്കിലും തുര്‍ക്കി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‍ ‘വംശഹത്യ’ എന്ന പദം ഉപയോഗിക്കാറില്ലായിരുന്നുവെന്നും ബൈഡന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഐ.സി.സി യുടെ പ്രസ്താവനയില്‍ പറയുന്നു. കൂട്ടക്കൊലയെ തുര്‍ക്കി ‘വംശഹത്യ’യായി അംഗീകരിക്കാതിരിക്കുകയും, നാഗോര്‍ണോ-കരാബാഖ് സംഘര്‍ഷത്തിലെന്നപോലെ അര്‍മേനിയക്കാര്‍ക്കെതിരെയുള്ള ‘വംശഹത്യാ’നയം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബൈഡന്റെ ഈ തീരുമാനം നിര്‍ണ്ണായകമാണെന്നാണ് ഐ.സി.സി പറയുന്നത്. 1915 മുതല്‍ നടത്തിവരുന്ന ആസൂത്രിതമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്നു അര്‍മേനിയക്കാര്‍ നിരന്തരം സഹനമനുഭവിച്ചു വരികയാണെന്നും, അവര്‍ക്കൊപ്പം നിലകൊള്ളേണ്ടത് അമേരിക്കയുടെ കര്‍ത്തവ്യമാണെന്നും ഐ.സി.സി യുടെ അഡ്വോക്കസി ഡയറക്ടര്‍ മാറ്റിയാസ് പെര്‍ട്ടുല പറഞ്ഞു. മനുഷ്യാവകാശ കാഴ്ചപ്പാടില്‍ നിന്നു വീക്ഷിക്കുമ്പോള്‍ ഇരകള്‍ക്ക് മാത്രമല്ല നാം ഓരോരുത്തരേയും സംബന്ധിച്ചിടത്തോളവും ഇതൊരു സുപ്രധാനമായ നിമിഷമാണെന്നു റട്ജേഴ്സ് സര്‍വ്വകലാശാലയുടെ ‘സെന്റര്‍ ഫോര്‍ ദി ജെനോസൈഡ് ആന്‍ഡ്‌ ഹുമന്‍റൈറ്റ്സ്’ ഡയറക്ടറായ അലക്സ് ഹിന്റണ്‍ പ്രതികരിച്ചു. ‘ദി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡ’വും (യു.എസ്.സി.ഐ.ആര്‍.എഫ്) ബൈഡന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതിനായി പോരാടിക്കൊണ്ടിരിക്കുന്ന അര്‍മേനിയക്കാര്‍ക്ക് അമേരിക്ക തങ്ങളുടെ പക്ഷത്താണെന്ന് ഉറപ്പിക്കാമെന്നു യു.എസ്.സി.ഐ.ആര്‍.എഫ് ചെയര്‍മാന്‍ ഗെയ്ലെ മാഞ്ചിന്‍ പറഞ്ഞു. അതേസമയം ബൈഡന്റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് തുര്‍ക്കി അധികാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഭൂതകാലത്തേക്കുറിച്ച് തങ്ങള്‍ക്കറിയാമെന്നും, ജനകീയതയുടെ അടിസ്ഥാനത്തിലുള്ള വഞ്ചനാത്മകമായ ഈ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്നുമാണ് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്ര അനുകൂലിയായ ബൈഡന്‍റെ നിലപാടുകള്‍ക്ക് എതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അര്‍മേനിയ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-27-14:00:34.jpg
Keywords: അര്‍മേനി, ബൈഡ
Content: 16098
Category: 18
Sub Category:
Heading: അതിരമ്പുഴയില്‍ ഒറ്റയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു: പ്രതിഷേധം
Content: കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂര്‍ പോലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം കനക്കുന്നു. ഇന്നു രാവിലെ പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ഏറ്റുമാനൂര്‍ സിഐ പള്ളിയുടെ വാതില്‍ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയില്‍ വൈദികന്‍ തനിച്ചു കുര്‍ബാന അര്‍പ്പിക്കുകയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. എന്നാല്‍, പള്ളിയില്‍ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്നു ചോദിച്ച ഉദ്യോഗസ്ഥന്‍ വൈദികന്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്നു നിര്‍ദേശിക്കുകയായിരിന്നു. എന്നാല്‍, യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതു തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്നു സംഭവത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സിപിഎം നേതാവ് വി.എന്‍.വാസവന്‍, കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനി, കേരള കോണ്‍ഗ്രസ് ഹൈ പവര്‍ കമ്മിറ്റി അംഗം പ്രിന്‍സ് ലൂക്കോസ് തുടങ്ങിയവര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തികച്ചും നിയമാനുസൃതമായി കുര്‍ബാനയര്‍പ്പിച്ച വൈദികനെ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കു രേഖാമൂലം പരാതി നല്‍കാന്‍ അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ തീരുമാനിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-27-15:44:02.jpg
Keywords: പോലീസ
Content: 16099
Category: 18
Sub Category:
Heading: പ്രോട്ടോക്കോളിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തരുത്: ചങ്ങനാശേരി അതിരൂപത
Content: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിൽ ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. സംസ്ഥാന സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചു തന്നെയാണ് ക്രിസ്ത്യൻ ആരാധനാലയങ്ങൾ പ്രവർത്തിച്ചു പോരുന്നത്. സർക്കാർ നേരത്തെ നൽകിയിരുന്ന നിർദ്ദേശപ്രകാരം ആരാധനാലയങ്ങളിലെ കർമ്മങ്ങളിൽ സാമൂഹിക അകലം പാലിച്ച് 75 പേർക്ക് പങ്കെടുക്കാമായിരുന്നു. തിങ്കളാഴ്ച സർവ്വകക്ഷിയോഗത്തിനു ശേഷം നൽകിയ നിർദ്ദേശപ്രകാരം ഇത് പരമാവധി 50 പേരാക്കി ചുരുക്കിയിട്ടുണ്ട്. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും തെറ്റുകൾ സംഭവിച്ചിട്ടുണ്ടങ്കിൽ പരിഹാര നടപടികൾക്കു വിധേയരാകാനും ക്രൈസ്തവർ ബാധ്യസ്ഥരാണ്. എന്നാൽ ചില ഉദ്യോഗസ്ഥർ തങ്ങളുടെ ദാർഷ്ട്യം പ്രകടിപ്പിക്കാനും ക്രൈസ്തവ വിരോധം തീർക്കാനും കോവിഡ് പ്രൊട്ടോക്കോൾ നിയമങ്ങൾ ദുരുപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്നു സമിതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ പുതുക്കരി സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ വിവാഹ കർമ്മത്തോടനുബന്ധിച്ച് വി.കുർബാന നടക്കുന്നതിനിടയിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പള്ളിക്കുള്ളിൽ കടന്നു കയറുകയും കൃത്യമായി സാമൂഹിക അകലം പാലിച്ച് 50 ൽ താഴെ മാത്രം ആളുകൾ ഉൾക്കൊള്ളുന്ന ആരാധനാ സമൂഹത്തിൻ്റെ വി.കുർബാനയർപ്പണം തടസപ്പെടുത്തുകയും ചെയ്തു. പള്ളിയുടെയും വി.കുർബാനയുടെയും പവിത്രതയെ ബഹുമാനിക്കാതെ നടത്തപ്പെടുന്ന ഈ ഉദ്യോഗസ്ഥരാജ് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതുപോലെ തന്നെ അതിരമ്പുഴ സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിക്കാതെ മൂന്നു ശുശ്രൂഷികളെ മാത്രം ഉൾപ്പെടുത്തി വി.കുർബാന (പ്രൈവറ്റ് മാസ്) അർപ്പിച്ചിരുന്ന വൈദികനെ പോലീസ് സ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയും ഇനി വി.കുർബാന അർപ്പിക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. വി.കുർബാന വിലക്കാൻ പോലീസിന് അവകാശമുള്ളതായി അറിവില്ല. ക്രൈസ്തവരുൾപ്പെടെ ഏതു മതത്തിൽ പെട്ടവരുടെയും ആരാധനാ സ്വാതന്ത്ര്യത്തിൻ്റെ മേൽ ഉദ്യോഗസ്ഥർ കടന്നു കയറുന്നത് ശരിയായ നടപടിയല്ല. സർക്കാർ നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ ഉദ്യോഗസ്ഥർ സ്വന്തമായി നിർദ്ദേശങ്ങൾ നൽകുന്നത് ഉചിതമല്ല. മറേറതൊരു സമൂഹത്തോടും സ്വീകരിക്കാൻ മടിക്കുന്ന നടപടികൾ ഇവർ ക്രൈസ്തവ സമൂഹത്തിൻ്റെ നേരെ മാത്രം പ്രയോഗിക്കുന്നത് അംഗീകരിക്കാൻ സാധിക്കുകയില്ല. ക്രൈസ്തവരുടെ മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുക തന്നെ ചെയ്യുമെന്ന് ജാഗ്രതാ സമിതി പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-27-16:16:09.jpg
Keywords: ചങ്ങനാ
Content: 16100
Category: 1
Sub Category:
Heading: ആശുപത്രിയിലെ ഗുരുതരാവസ്ഥയില്‍ തിരുപ്പട്ട സ്വീകരണം നടത്തിയ നൈജീരിയന്‍ വൈദികന്‍ വിടവാങ്ങി
Content: റോം, ഇറ്റലി: ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ പെസഹാ ദിനത്തില്‍ ഗുരുതരമായ രക്താര്‍ബുദത്തിന് റോമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിരുപ്പട്ട സ്വീകരണം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ നൈജീരിയന്‍ സ്വദേശിയായ ഫാ. ലിവിനിയൂസ് എസോംചി രക്താര്‍ബുദത്തോടുള്ള പോരാട്ടം മതിയാക്കി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. മുപ്പത്തിയൊന്നാമത്തെ വയസ്സിലാണ് അന്ത്യം. റോമിലെ കാസിലിനോയിലെ ‘പ്രെസിഡിയോ സാനിറ്റാരിയോ മെഡിക്കാ ഗ്രൂപ്പ്’ ആശുപത്രിയില്‍ വെച്ച് തിരുപ്പട്ടസ്വീകരണം നടത്തി 23 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഫാ. ലിവിനിയൂസിന്റെ അന്ത്യം. ഇന്നലെ ഏപ്രില്‍ 26ന് റോമിലെ സാന്‍ ജിയോവന്നി ലിയോണാര്‍ഡി ഇടവക ദേവാലയത്തില്‍ യുവവൈദികന്റെ മൃതദേഹം അടക്കം ചെയ്തു. തിരുപ്പട്ട സ്വീകരണം നടത്തിയതിനു ശേഷമുള്ള 23 ദിവസങ്ങളും ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നുവെന്നത് ശ്രദ്ധേയമാണ്. തന്റെ സുപ്പീരിയറിനും, മറ്റൊരു വൈദികനും, ഒരു ചെറുപ്പക്കാരനുമൊപ്പം കരുണകൊന്ത ചൊല്ലിയ ശേഷമായിരുന്നു ഫാ. ലിവിനിയൂസ് മരണത്തിന് കീഴടങ്ങിയതെന്ന് അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ അള്‍ത്താരയായ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് തന്റെ സഹനങ്ങള്‍ അദ്ദേഹം ദൈവത്തിനു സമര്‍പ്പിക്കുകയും, ശക്തവും പ്രകടവുമായ രീതിയില്‍ വിശുദ്ധ കുര്‍ബാനയില്‍ ജീവിക്കുകയും ചെയ്ത ഫാ. ലിവിനിയൂസ് മറ്റ് വൈദികര്‍ക്കുള്ള മഹത്തായ പാഠമാണെന്നു ഫാ. ലിവിനിയൂസിന്റെ റോമിലെ സുപ്പീരിയറായ ഫാ. ഡേവിഡ് കാര്‍ബൊണാരോ റോമന്‍ രൂപതയുടെ വാര്‍ത്താപത്രമായ ‘റോമാ സെറ്റെ’യോട് പറഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നൈജീരിയയിലെ മദര്‍ ഓഫ് ഗോഡ് സഭയില്‍ ചേര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വൃതവാഗ്ദാനം നടത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സെന്റ്‌ തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ സെമിനാരി പഠനം നടത്തി വരികയായിരുന്ന ഫാ. ലിവിനിയൂസ് അര്‍ബുദത്തിനുള്ള മരുന്നും കഴിക്കുന്നുണ്ടായിരുന്നു. തന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന്‍ തിരുപ്പട്ടദാനം നേരത്തേയാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഫാ. ലിവിനിയൂസ് ഫ്രാന്‍സിസ് പാപ്പക്ക് കത്തെഴുതിയതിനെ തുടര്‍ന്നു ഉടനെ തിരുപ്പട്ടം നല്‍കുവാന്‍ അനുമതി ലഭിക്കുകയായിരിന്നു. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപന ദിനമായ പെസഹ വ്യാഴാഴ്ച റോമിലെ സഹായ മെത്രാനായ ഡാനിയെലേ ലിബോരിയില്‍ നിന്നുമാണ് അദ്ദേഹം പട്ടം സ്വീകരിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും, നേഴ്സുമാര്‍ക്കും ആശീര്‍വാദം നല്‍കിക്കൊണ്ടായിരിന്നു അദ്ദേഹം തന്റെ അജപാലക ശുശ്രൂഷയുടെ ആരംഭം. ഫാ. ലിവിനിയൂസിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ നൈജീരിയയിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനമായിട്ടുണ്ട്. വരുന്ന മെയ് 3ന് ഫാ. ലിവിനിയൂസിന്റെ പേരില്‍ സെന്റ്‌ തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ അനുസ്മരണ ബലി അര്‍പ്പിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-27-17:05:13.jpg
Keywords: അര്‍ബുദ, കാന്‍സ
Content: 16101
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ മുന്നോട്ട്: മൂന്നു അബോര്‍ഷന്‍ നിയന്ത്രണ ബില്ലുകളില്‍ ഒപ്പുവെച്ച് മൊണ്ടാന ഗവര്‍ണര്‍
Content: ഹെലേന, മൊണ്ടാന: അമേരിക്കയിലെ മൊണ്ടാന സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന മൂന്നു ബില്ലുകളില്‍ മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ഗിയാന്‍ഫോര്‍ട്ടെ ഇന്നലെ ഒപ്പുവെച്ച് നിയമമാക്കി. ഗര്‍ഭധാരണത്തിന് ശേഷം 20 ആഴ്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ഭ്രൂണഹത്യയെ നിരോധിച്ചുകൊണ്ടുള്ള നിയമവും ഗര്‍ഭഛിദ്രത്തിന് മുന്‍പ് സ്ത്രീകള്‍ക്ക് അള്‍ട്രാ സൗണ്ട് സ്കാന്‍ കാണുവാനുള്ള അവസരം ഒരുക്കണമെന്ന നിയമവും അബോര്‍ഷന്‍ ഗുളികകള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ളതുമാണ് ത്രിവിധ ബില്ലുകള്‍. റിപ്പബ്ലിക്കന്‍ പ്രതിനിധികളുടേയും പ്രോലൈഫ് പ്രവര്‍ത്തകരുടേയും ആഹ്ലാദാരവങ്ങള്‍ക്ക് നടുവിലാണ് ഗിയാന്‍ഫോര്‍ട്ടെ ഈ ബില്ലുകളില്‍ ഒപ്പുവെച്ചത്. ബില്ലുകളില്‍ ഒപ്പുവെച്ച ശേഷം “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്” എന്ന്‍ ഗിയാന്‍ഫോര്‍ട്ടെ ട്വീറ്റ് ചെയ്തു. ജീവനെ സംരക്ഷിച്ചതിനാല്‍ ഈ ദിവസം സംസ്ഥാന ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തുമെന്നും ട്വീറ്റില്‍ പറയുന്നു. സ്ത്രീകളുടെ ആരോഗ്യവും, സുരക്ഷയും, വേദനയറിയാറായ ഭ്രൂണങ്ങളുടെ സംരക്ഷണവും ഈ ബില്ലുകള്‍ ഉറപ്പു വരുത്തുമെന്നു റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ സമാനമായ നീക്കങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മുന്‍ ഡെമോക്രാറ്റിക്‌ ഗവര്‍ണര്‍മാര്‍ വീറ്റോ അധികാരം ഉപയോഗിച്ച് ബില്ല് റദ്ദാക്കുകയായിരുന്നു പതിവ്. അതിനാല്‍ ഗവര്‍ണ്ണറുടെ ഇപ്പോഴത്തെ നടപടി റിപ്പബ്ലിക്കന്‍ പ്രതിനിധികളുടേയും, പ്രോലൈഫ് പ്രവര്‍ത്തകരുടേയും വിജയമായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. ഒക്ലഹോമയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റും ഇക്കഴിഞ്ഞ തിങ്കളാഴ്ച അബോര്‍ഷന്‍ നിയന്ത്രണ ബില്ലുകള്‍ ഒപ്പുവെച്ച് നിയമമാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-27-19:58:54.jpg
Keywords: ഗര്‍ഭഛി, അബോര്‍
Content: 16102
Category: 22
Sub Category:
Heading: ജോസഫ്: കോലാഹലം നിറഞ്ഞ ലോകത്തിനുള്ള മറുമരുന്ന്
Content: നമ്മുടെ പ്രാർത്ഥനാ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ദൈവത്തോടു സംസാരിക്കുക എന്നതാണ്. നമ്മളെത്തന്നെ നിശബ്ദരാക്കി, ശാന്തമാക്കി ശ്രദ്ധിക്കുക എന്നത് പ്രാർത്ഥനയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും. വിശുദ്ധ സിപ്രിയാൻ പറയുന്നു: "പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു, ശ്രവിക്കാനായി നമ്മളെത്തന്നെ നിശബ്ദരാക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നു." ഡാനീഷ് തത്വചിന്തകനായ സോറൻ കീർക്കേഗാർഡ് ഒരിക്കൽ എഴുതി: ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും സകല ജിവിതവും രോഗാതുരമാണ്. കാരണം അതു കോലാഹലത്തിലാണ്. ഞാൻ ഒരു ഡോക്ടറും എന്നോടു ആരെങ്കിലും ഉപദേശം ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ എന്റെ മറുപടി ഇപ്രകാരമായേനെ: നിശബ്ദത സൃഷ്ടിക്കുക! നിശബ്ദതയിലേക്ക് ജനങ്ങളെ കൊണ്ടുവരിക ! ദൈവവചനം ഇന്നത്തെ കോലാഹലം നിറഞ്ഞ ലോകത്തിൽ കേൾക്കാൻ കഴിയുകയില്ല !” നിശബ്ദതയില്ലാതെ ദൈവവുമായി യഥാർത്ഥ ബന്ധത്തിൽ വരാനോ ദൈവത്തെ കാണാനോ നമുക്കു സാധിക്കുകയില്ല. യൗസേപ്പിതാവിനെ സംബന്ധിച്ചിടത്തോളം നിശബ്ദത ദൈവത്തെ കണ്ടുമുട്ടാനും ദൈവീക ബന്ധത്തിൽ വളരാനുമുള്ള മാർഗ്ഗമായിരുന്നു. ലോകത്തിലെ കോലാഹലങ്ങൾ ദൈവവുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനു തടസ്സം നിൽക്കുന്നു. ലോകത്തിലെ ഈ കോലാഹലങ്ങൾ നമ്മുടെ ഹൃദയങ്ങളിലും മനസുകളിലും ബഹളം തീർക്കുമ്പോൾ ദൈവസാന്നിധ്യ അവബോധം നഷ്ടപ്പെടുന്നു. ദൈവവുമായുള്ള ബന്ധത്തിൽ പ്രവേശിക്കാനും അവൻ്റെ സ്വരം ശ്രവിക്കാനും നമ്മളെക്കുറിച്ചുള്ള അവൻ്റെ ഹിതം വിവേചിച്ചറിയും ഒഴിച്ചു കൂട്ടാനാവത്ത നിബദ്ധനകളിൽ ഒന്നാണ് നിശബ്ദത. നിശബ്ദതയിൽ ദൈവത്തെ കണ്ടുമുട്ടുന്നതിന്റെ തോതനുസരിച്ചാണ് ആത്മീയ ജീവിതം അഭിവൃദ്ധിപ്പെടുന്നതെന്ന് യൗസേപ്പിതാവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. നിശബ്ദനായ യൗസേപ്പിതാവാണ് ബഹളം നിറഞ്ഞ ലോകത്തിൽ നമ്മുടെ മാതൃക .
Image: /content_image/SeasonalReflections/SeasonalReflections-2021-04-27-21:45:39.jpg
Keywords: ജോസഫ്, യൗസേ
Content: 16103
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം: അറസ്റ്റിലായ പാര്‍ലമെന്‍റ് അംഗമായ ഇസ്ലാം നേതാവ് 90 ദിവസം കസ്റ്റഡിയില്‍
Content: കൊളംബോ: രണ്ടു വര്‍ഷം മുന്‍പ് ലോകത്തെ നടുക്കി ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ദിന സ്‌ഫോടന പരമ്പരക്കേസില്‍ അറസ്റ്റിലായ പാര്‍ലമെന്റ് അംഗവും മുസ്ലിം നേതാവുമായ റിഷാദ് ബതിയുദ്ദീനും സഹോദരന്‍ റിയാജ് ബതിയുദ്ദീനും മൂന്നു മാസം കസ്റ്റഡിയില്‍ തുടരുമെന്നു ശ്രീലങ്കന്‍ പോലീസ്. ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തൊണ്ണൂറു ദിവസം കസ്റ്റഡിയില്‍ തന്നെ കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചത്. മുൻ വ്യവസായ വാണിജ്യ മന്ത്രിയും പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ഭാഗമായ ന്യൂനപക്ഷ മുസ്ലീം പാർട്ടിയുടെ നേതാവുമായ റിഷാദ് ബതിയുദ്ദീനെയും അദ്ദേഹത്തിന്റെ സഹോദരൻ റിയാജിനെയും ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് അതത് വസതികളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനം നടത്തിയ ചാവേറുകള്‍ക്ക് ഇവര്‍ സഹായം നല്കിയെന്നും ഇവരുടെ ടെലിഫോണ്‍ ബന്ധങ്ങള്‍, ബാങ്ക് അക്കൗണ്ടുകൾ, ചെക്ക് ഇടപാടുകൾ എന്നിവയുടെ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും സീനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലും പോലീസ് വക്താവും അജിത് രോഹാന പറഞ്ഞു. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് റിഷാദിന്റെ അഭിഭാഷകരുടെ അവകാശവാദം. 2019-ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനത്തില്‍ 279 പേരുടെ ജീവനാണ് നഷ്ട്ടമായത്. ഇതുമായി ബന്ധമുള്ള 702 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 202 പേരെ റിമാൻഡ് ചെയ്തു. പോലീസിന്റെ സിഐഡി വിഭാഗവും തീവ്രവാദ അന്വേഷണ വിഭാഗവും ചോദ്യം ചെയ്യുന്നതിനായി 83 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിന്നു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളികളാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റും അവകാശപ്പെട്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-28-10:05:22.jpg
Keywords: ശ്രീലങ്ക
Content: 16104
Category: 18
Sub Category:
Heading: ജാമ്യം അനുവദിക്കണം: ഫാ. സ്റ്റാന്‍ സ്വാമി ഹൈക്കോടതിയെ സമീപിച്ചു
Content: മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമി ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജി നല്കിയിരിക്കുന്നത്. നിരവധി രോഗങ്ങള്‍ അലട്ടുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് സെഷന്‍സ് കോടതി കഴിഞ്ഞ മാസം ജാമ്യം നിഷേധിച്ചിരുന്നു. നവി മുംബൈയിലെ തലോജ ജയിലിലാണ് അദ്ദേഹം കഴിയുന്നത്/. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. വൈദികനെതിരെയുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും ക്യാംപെയിന്‍ നടക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-28-10:39:42.jpg
Keywords: സ്റ്റാന്‍
Content: 16105
Category: 9
Sub Category:
Heading: ഇന്ത്യക്കുവേണ്ടി ഇരുപത്തിയൊന്ന് ദിവസത്തെ ഉപവാസ യജ്ഞവുമായി സെഹിയോൻ യുകെയും അഭിഷേകാഗ്നി മിനിസ്ട്രിയും
Content: കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി സെഹിയോൻ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് ദിവസത്തെ തുടർച്ചയായ ഉപവാസ പ്രാർത്ഥന ഇന്നലെ ഏപ്രിൽ 27 മുതൽ ആരംഭിച്ചു. മെയ് 17 ന് സമാപിക്കും. ഇന്ത്യയെ പൂർണ്ണമായും ദൈവ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പൂർണ്ണമായും ഉപവാസ , പരിത്യാഗ പ്രവർത്തികളിലേർപ്പെട്ട് നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിന് ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവർ നേതൃത്വം നൽകും. പൂർണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാർത്ഥിക്കാൻ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേർ തയ്യാറായിക്കഴിഞ്ഞു. പരിത്യാഗ പ്രവർത്തികളിൽ ഒരേമനസ്സോടെ ഒരുമിക്കുന്ന, വചനം മാംസമാകുന്ന, ഈ യജ്ഞത്തിൽ ഇനിയും പങ്കാളികളാകുവാൻ സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികൾ യേശുനാമത്തിൽ ഓരോരുത്തരെയും ക്ഷണിക്കുകയാണ്. #{black->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോസ് കുര്യാക്കോസ് - 07414 747573 ➤ {{ ഇവിടെ ക്ലിക്ക് ചെയ്ത് ഉപവാസ പ്രാർത്ഥനയ്ക്കായുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പിൽ നിങ്ങൾക്കും പങ്കുചേരാം. ->https://chat.whatsapp.com/IY2Lsws62BA2ExFE6kMadZ}}
Image: /content_image/Events/Events-2021-04-28-11:21:22.jpg
Keywords: സെഹിയോ