Contents

Displaying 15771-15780 of 25125 results.
Content: 16136
Category: 22
Sub Category:
Heading: ജോസഫ് - തൊഴിലാളികളുടെ മദ്ധ്യസ്ഥൻ
Content: തൊഴിലിന്റെ മഹത്വവും, തൊഴിലാളികളുടെ ആത്മാഭിമാനവും വിളിച്ചോതുന്ന മെയ് മാസപ്പുലരിയിൽ യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മെയ്ദിന ആഘോഷങ്ങൾക്കു ഒരു പ്രത്യുത്തരം എന്ന നിലയിൽ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി കത്തോലിക്കരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനായി പന്ത്രണ്ടാം പീയൂസ് മാർപാപ്പയാണ് 1955ൽ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാൾ തിരുസഭയിൽ ആരംഭിച്ചത്. തൊഴിലിന്റെര മഹാത്മ്യവും, സാമൂഹിക - സംസ്കാരിക ജീവിതത്തിൽ പാലിക്കേണ്ട നിയമങ്ങളും, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്ത്വങ്ങളും വിശുദ്ധ യൗസേപ്പിന്റെ, മാതൃകയിലൂടെയും മാദ്ധ്യസ്ഥതയിലൂടെയും സഭ ഇന്നേ ദിനം ലോകത്തോടു തുറന്നു പറയുന്നു. ഉൽപത്തി പുസ്തകത്തിന്റെ ആരംഭത്തിൽ മനുഷ്യ അധ്വാനത്തിന്റെ മഹത്വം ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കെടുക്കുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏദന്തോതട്ടം കൃഷിചെയ്യാനും സംരക്‌ഷിക്കാനും ദൈവമായ കര്ത്താ വ്‌ മനുഷ്യനെ അവിടെയാക്കി (ഉല്പത്തി 2 : 15 ) എന്ന വചനം ഈ ദർശനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദൈവപുത്രനും ദൈവപുത്രന്റെ വളർത്തു പിതാവും ഒരു തൊഴിലാളിയായിരുന്നു എന്നതാണ് തൊഴിലാളിയുടെ ഏറ്റവും വലിയ മഹത്വം. അങ്ങനെ വരുമ്പോൾ തൊഴിലിനെയും തൊഴിലാളിയേയും പുച്ഛിക്കുന്നവർ ഈശോയേയും യൗസേപ്പിതാവിനെയുമാണ് നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് .യൗസേപ്പിതാവിന്റെ മരപ്പണിശാലയിൽ നിന്നു പഠിച്ച അധ്വാനത്തിന്റെ ജീവിത പാഠങ്ങളിലൂടെയാണ് ഈശോ സാധാരണ മനുഷ്യരോടു സംവദിച്ചതും അവർക്കു വേണ്ടി നിലകൊണ്ടതും. തൊഴിൽ ഒരു മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനമാണ്. തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ നമുക്കും മനുഷ്യന്റെ അന്തസ്സുയർത്തുന്ന എല്ലാത്തരം തൊഴിലിനെയും വിലമതിക്കാം അധ്വാനത്തെ മനോഹരമാക്കാം. #{black->none->b->തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടു നമുക്കു പ്രാർത്ഥിക്കാം ‍}# തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവേ, തൊഴിലിനെയും തൊഴിലാളികളുടെ അന്തസ്സിനെയും മാനിക്കാൻ ഞങ്ങളെ സഹായിക്കണമേ. ന്യായമായ വേതനമില്ലാത്ത തൊഴിലാളികളെയും, സുരക്ഷിതമില്ലാത്ത ചുറ്റുപാടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയും അറിയുവാനും ശ്രദ്ധിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. തൊഴിലാളികൾക്കായുള്ള നീതിക്കായി ശബ്ദമുയർത്താനും അന്തസ്സോടെയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭരണകൂടങ്ങളെയും അവരുടെ പ്രതിനിധികളെയും സഹായിക്കണമേ. നീ നിന്റെ മകനെ തൊഴിലിന്റെ മഹത്വവും അധ്വാനത്തിന്റെ സന്തോഷവും നന്നായി പഠിച്ചതു പോലെ ഞങ്ങളെയും അവ പഠിപ്പിക്കണമേ. ഓരോ ദിവസവും ജോലിയെ അഭിമുഖീ കരിക്കുമ്പോൾ ഞങ്ങളുടെ ശക്തിയും പ്രതിബദ്ധതയും നവീകരിക്കണമേ, അതുവഴി എല്ലാവരുടെയും നന്മയ്ക്കായി അധ്വാനിക്കാൻ ഞങ്ങൾക്കു കഴിയട്ടെ. ആമ്മേൻ
Image: /content_image/SeasonalReflections/SeasonalReflections-2021-05-01-16:23:51.jpg
Keywords: ജോസഫ്, യൗസേ
Content: 16137
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ആക്രമണം: അറസ്റ്റിലായ ശ്രീലങ്കന്‍ എംപിയുടെ കേരള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
Content: കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളുടെ പേരില്‍ അറസ്റ്റിലായ ശ്രീലങ്കയിലെ ‘ഓള്‍ സിലോണ്‍ മക്കള്‍ കോണ്‍ഗ്രസ്സ്’ നേതാവും, പാര്‍ലമെന്‍റ് എം‌പിയുമായ റിഷാദ് ബദിയുദ്ദീന്റെ കേരളാ ബന്ധങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയും കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. കൊളംബോയില്‍ 279 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് റിഷാദ് ബദിയുദ്ദീന്‍ അറസ്റ്റിലായത്. 2009-ലെ റിഷാദ് ബദിയുദ്ദീന്റെ കാസര്‍ഗോഡ്‌ സന്ദര്‍ശനത്തെക്കുറിച്ചും കേരളത്തിലെ ചില മതനേതാക്കളുമായുള്ള അടുപ്പത്തെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് ദേശീയ മാധ്യമമായ 'ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളാ പോലീസ് തലവന്‍ ലോക്നാഥ്‌ ബഹ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2013-ല്‍ റിഷാദ് ബദിയുദ്ദീന്‍ ശ്രീലങ്കയിലെ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയില്‍ പ്രത്യേകിച്ച് ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടക്ക് കേരളത്തിലെ ചില മതനേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായി ഐ.ബി ക്കും, പോലീസിനും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. റിഷാദിന്റെ പിതാവ് കാസര്‍ഗോഡ്‌ ജില്ലയിലെ പടന്ന സ്വദേശിയാണെന്നും, പടന്നയിലെ ചിലരുമായി അദ്ദേഹം ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഐ.ബി ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് 'ഇന്ത്യന്‍ എക്സ്പ്രസ്'-ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.ബി.യും, നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും (എന്‍.ഐ.എ) ശ്രീലങ്കന്‍ സര്‍ക്കാരുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീലങ്കന്‍ ഇസ്ലാമിക് സ്റ്റേറ്റിലെ സഹ്രാന്‍ ഹാഷിമുമായി സമൂഹമാധ്യമത്തില്‍ കൂടി ബന്ധപ്പെട്ട ഒരു തമിഴ്നാട് സ്വദേശിയെ അറസ്റ്റുചെയ്യുക വഴി 2019 ജൂണില്‍ തമിഴ്നാട്ടിലെ ‘ഇസ്ലാമിക് സ്റ്റേറ്റ്’ ഘടകത്തെ തകര്‍ക്കുവാന്‍ എന്‍.ഐ.എയ്ക്കു സാധിച്ചിരുന്നു. കൊളംബോ ആക്രമണങ്ങളിലെ ചാവേറുകളില്‍ ഒരാള്‍ ഹാഷിമാണ്. അതേസമയം തീവ്രവാദ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബദിയുദ്ദീന്‍ അറസ്റ്റിലായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സഹോദരനായ റിയാജ് ബദിയുദ്ദീന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച റിയാജ് ബദിയുദ്ദീന്‍ വീണ്ടും അറസ്റ്റിലായിരിക്കുകയാണ്. 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാനായി പടന്നയില്‍ നിന്ന് കാണാതായ അഞ്ചു മുസ്ലീം കുടുംബങ്ങളുമായി ബന്ധപ്പെടുത്തിയാണ് ബദിയുദ്ദീന്റെ കാസര്‍ഗോഡ്‌ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. ഈ കുടുംബങ്ങളെക്കുറിച്ച് നേരത്തേ നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ ചിലര്‍ സിറിയയിലേക്ക് പോകുന്നതിന് മുന്‍പ് ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ നാഷ്ണല്‍ തൗഹീദ് ജമാഅത്തിന്റെ കീഴില്‍ പരിശീലനം നേടിയിരുന്നതായി വ്യക്തമായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-01-22:46:15.jpg
Keywords: ശ്രീലങ്ക
Content: 16138
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്തംബറില്‍? പ്രഖ്യാപന തീയതി നാളെ
Content: തിരുവനന്തപുരം: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററി നാളെ നടക്കും. ഇതില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്ന തീയതി തീരുമാനിക്കും. അപ്പസ്തോലിക കൊട്ടാരത്തില്‍ രാവിലെ 10 മണിയോടെ കണ്‍സിസ്റ്ററിക്കു ആരംഭമാകും. വിശുദ്ധപദവി പ്രഖ്യാപനം സെപ്റ്റംബറില്‍ നടക്കുമെന്നാണ് അറിയുന്നതെന്നു കോട്ടാര്‍ രൂപതയിലെ ദേവസഹായം പിള്ള സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് അമലഗിരി പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. 39ാം വയസില്‍ യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ള ഭാരതസഭയിലെ പ്രഥമ അല്മായ രക്തസാക്ഷിയാണ്. ദേവസഹായം പിള്ളയെ 2003 ഡിസംബര്‍ 22നു ദൈവദാസനായും 2012 ഡിസംബര്‍ രണ്ടിന് വാഴ്ത്തപ്പെട്ടവനായും സഭ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണു വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ കബറിടം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-02-09:56:21.jpg
Keywords: ദേവസഹാ
Content: 16139
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ അവസരമില്ല? അങ്ങനെയെങ്കില്‍ അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാം
Content: നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പകര്‍ച്ചവ്യാധികളില്‍ ഒന്നായ കൊറോണ വൈറസിന്റെ വ്യാപനം വീണ്ടും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി ആയിരങ്ങളുടെ ജീവനെടുത്തുക്കൊണ്ടിരിക്കുന്ന മഹാമാരിയുടെ തിക്തഫലം നമ്മുടെ നാടിനെയും ഗ്രസിച്ചിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തുറന്ന നമ്മുടെ ദേവാലയങ്ങളില്‍ പലതും വീണ്ടും അടച്ചുപൂട്ടിയിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലുംപൊതു ബലിയര്‍പ്പണം നടക്കുന്നില്ല. യേശുക്രിസ്തു കുരിശിലൂടെ തന്റെ ശരീരവും രക്തവും നമുക്കായി നല്‍കിക്കൊണ്ടുള്ള മഹത്തായ ബലിയുടെ ഓര്‍മ്മയാചരണം ആവര്‍ത്തിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബാന നിഷേധിക്കപ്പെടുന്ന അത്യന്തം അപൂര്‍വ്വമായ സാഹചര്യം അനേകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1324 ഇപ്രകാരം പഠിപ്പിക്കുന്നു, "വിശുദ്ധ കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റ് കൂദാശകളും സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേഷിത ദൌത്യ പ്രവര്‍ത്തികളും കുര്‍ബാനയോട് ബന്ധപ്പെട്ടിരിക്കുന്നു; അതിലേക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ സഭയുടെ ആദ്ധ്യാത്മിക സമ്പത്തു മുഴുവനും, അതായത് നമ്മുടെ പെസഹയായ ക്രിസ്തു, കുര്‍ബാനയില്‍ അടങ്ങിയിരിക്കുന്നു". ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനുമാണ് സഭ ഉദ്ബോധിപ്പിക്കുന്നതെങ്കിലും കൊറോണ പോലെ അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ നമുക്ക് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് സംബന്ധിക്കുവാന്‍ കഴിയാതെ വരികയാണെങ്കില്‍- യേശു ക്രിസ്തുവുമായുള്ള ആത്മീയ സംവാദത്തിലൂടെ അരൂപിയിലൂടെ പരിശുദ്ധ കുര്‍ബാന ആത്മനാ സ്വീകരിക്കുവാന്‍ നമ്മുക്ക് അവസരമുണ്ട്.. ഇതുവഴി ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും നവീകരിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് 'അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം' എന്നാണ് വിളിക്കുന്നത്. ഇതിനായി റിഡംപ്റ്ററിസ്റ്റ് സഭയുടെ സ്ഥാപകനും ദൈവശാസ്ത്രജ്ഞന്മാരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി തയാറാക്കിയ പ്രാര്‍ത്ഥന ആഴമേറിയ ബോധ്യത്തോടെ പ്രാര്‍ത്ഥിക്കുക എന്നതാണ്. (പ്രാര്‍ത്ഥന ഈ ലേഖനത്തിന്റെ അവസാന ഭാഗത്തു നല്‍കുന്നു). ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ കഴിയാതിരിക്കുമ്പോഴോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുമ്പോഴോ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം (ആത്മനാ ഉള്ള ദിവ്യകാരുണ്യ സ്വീകരണം) ഏറെ ഫലപ്രദമാണെന്നും അതുവഴി ദൈവസ്നേഹം നമ്മെ വളരെയധികം സ്വാധീനിക്കപ്പെടുമെന്നും ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ എഴുതിയിട്ടുണ്ട്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജോസ്മരിയ എസ്ക്രിവ തുടങ്ങിയവര്‍ ദൈവവുമായി ഏറ്റവും അടുത്ത രീതിയില്‍ ആത്മീയമായി ഐക്യപ്പെട്ടിരിക്കുവാന്‍ വിശ്വാസികളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ദിവസവും പലപ്രാവശ്യം ദൈവവുമായി ആത്മീയ സംവാദത്തിലൂടെയുള്ള ഐക്യപ്പെടല്‍ അനുഷ്ടിക്കുകയാണെങ്കില്‍ നിങ്ങളുടെ ഹൃദയം പരിപൂര്‍ണ്ണമായും മാറും എന്നാണ് ആഗോള തലത്തില്‍ പ്രമുഖനായ കത്തോലിക്ക എഴുത്തുകാരന്‍ വിന്നി ഫ്ലിന്‍ ‘ദിവ്യബലിയുടെ 7 രഹസ്യങ്ങള്‍’ എന്ന തന്റെ ഗ്രന്ഥത്തിലൂടെ പറഞ്ഞിരിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് ഓരോ 15 മിനിറ്റിലും അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. അള്‍ത്താരക്ക് മുന്നില്‍ വിശുദ്ധ കുര്‍ബാനയിലൂടെ യേശുവുമായുള്ള ഒരു ആത്മീയ സംവാദം തന്നെയാണ് യേശുവുമായി ഐക്യപ്പെടുവാനുള്ള ഏറ്റവും അടിസ്ഥാനപരമായ മാര്‍ഗ്ഗം. എന്നാല്‍ 'ഇത് പ്രായോഗികമല്ലാത്ത അവസരങ്ങളില്‍ മാത്രം' വ്യക്തിപരമായ പ്രാര്‍ത്ഥനകളും, ടെലിവിഷന്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെയുള്ള വിശുദ്ധ കുര്‍ബാന വഴി നമുക്ക് ദൈവുമായി ഐക്യപ്പെടാവുന്നതാണ്. ഇത്തരത്തില്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുമ്പോള്‍ ദിവ്യകാരുണ്യം ആത്മനാ സ്വീകരിക്കുവാനുള്ള അവസരം വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രാര്‍ത്ഥനയിലൂടെ നമ്മുക്ക് ഏറ്റെടുക്കാം. #{black->none->b->പ്രാര്‍ത്ഥന ‍}# #{red->none->b-> ഓ എന്റെ യേശുവേ, അങ്ങ് ഈ ദിവ്യകൂദാശയില്‍ സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംക്കാള്‍ ഞാന്‍ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്കു സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരേണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാനങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിയ്ക്കലും അങ്ങയില്‍ നിന്നു അകലുവാന്‍ എന്നെ അനുവദിക്കരുതേ, ആമ്മേന്‍. ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Mirror/Mirror-2021-05-02-11:09:31.jpg
Keywords: അരൂപി
Content: 16140
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭ ഇന്ന് അല്മായ ദിനമായി ആചരിക്കുന്നു
Content: കൊച്ചി: സീറോ മലങ്കര കത്തോലിക്ക സഭയില്‍ ഇന്ന് അല്മായ ദിനമായി ആചരിക്കുന്നു. സെന്റ് ജോസഫ് ദിനത്തോട് അനുബന്ധിച്ചു വരുന്ന ഞായറാഴ്ചയാണ് മലങ്കര കത്തോലിക്ക സഭയിലെ എല്ലാ ഇടവകകളിലും അല്മായ ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ചു മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസിന്റെ അല്മായ ദിന ഇടയലേഖനം എല്ലാ ഇടവകകളിലും വായിക്കും. മനുഷ്യന്റെ കഴിവുകള്‍ കേവലം ക്ഷണികവും പരിമിതവുമാണെന്നു പഠിപ്പിക്കുന്ന അടയാളമാണ് വൈറസ് ബാധയെന്ന് അദ്ദേഹം സന്ദേശത്തില്‍ പറയുന്നു. സഹോദര്യത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മനോഹരവും സ്വാഭാവികവുമായ തലങ്ങളിലേക്കുള്ള തിരിച്ചു പോകല്‍ ആര്‍ജിക്കുവാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നിര്‍ബന്ധിക്കുന്നുവെന്നും അദ്ദേഹം അല്മായ ദിന സന്ദേശത്തില്‍ പറഞ്ഞു. കൊച്ചി: മലങ്കര കത്തോലിക്ക സഭയില്‍ ഇന്ന് അല്മായ ദിനമായി ആചരിക്കും. സെന്റ് ജോസഫ് ദിനത്തോട് അനുബന്ധിച്ചു വരുന്ന ഞായറാഴ്ചയാണ് മലങ്കര കത്തോലിക്ക സഭയിലെ എല്ലാ ഇടവകകളിലും അല്മായ ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ചു മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസിന്റെ അല്മായ ദിന ഇടയലേഖനം എല്ലാ ഇടവകകളിലും വായിക്കും. മനുഷ്യന്റെ കഴിവുകള്‍ കേവലം ക്ഷണികവും പരിമിതവുമാണെന്നു പഠിപ്പിക്കുന്ന അടയാളമാണ് വൈറസ് ബാധയെന്ന് അദ്ദേഹം സന്ദേശത്തില്‍ പ!യുന്നു. സഹോദര്യത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മനോഹരവും സ്വാഭാവികവുമായ തലങ്ങളിലേക്കുള്ള തിരിച്ചു പോകല്‍ ആര്‍ജിക്കുവാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നിര്‍ബന്ധിക്കുന്നുവെന്നും അദ്ദേഹം അല്മായ ദിന സന്ദേശത്തില്‍ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-02-12:48:06.jpg
Keywords: മലങ്കര
Content: 16141
Category: 1
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ പുതിയ കൂട്ടിചേര്‍ക്കലുകളുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രമാണിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ പുതിയ കൂട്ടിചേര്‍ക്കലുകളുമായി ഫ്രാന്‍സിസ് പാപ്പ. 'രക്ഷകന്റെ സംരക്ഷകൻ', 'ക്രിസ്തുവിന്റെ ദാസൻ', 'രക്ഷാകര കർമ്മത്തിലെ സഹായകൻ', 'ബുദ്ധിമുട്ടുകളിൽ സഹായിക്കുന്നവൻ', 'പ്രവാസികളുടെയും പാവങ്ങളുടെയും മധ്യസ്ഥൻ' എന്നീ വിശേഷണങ്ങളാണ് വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ കൂട്ടിചേർത്തിരിക്കുന്നത്. തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഇന്നലെ മെയ് മാസം ഒന്നാം തീയതിയാണ് പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിരിക്കുന്നത്. പ്രാദേശിക മെത്രാൻ സമിതികളോട് വേണ്ട വിധത്തിൽ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനകളിൽ പുതിയ വിശേഷണങ്ങൾ കൂട്ടിചേർക്കാൻ വത്തിക്കാന്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാനിലെ ആരാധന ക്രമങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ സെക്രട്ടറി ആർച്ച് ബിഷപ്പ് ആർത്തർ റോഹെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ ഒപ്പ് വച്ചിരിക്കുന്നത്. വിശുദ്ധ യൗസേപിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥൻ ആയി നാമകരണം ചെയ്തതിന്റെ 150-ാം വാർഷികം ആഘോഷങ്ങളുടെ ഭാഗമായിയാണ് ഫ്രാൻസിസ് പാപ്പ പിതാവിന്റെ ഹൃദയത്തിൽ നിന്ന് എന്ന് അർത്ഥം വരുന്ന പാത്രിസ് കോർഡെ എന്ന തിരുവെഴുത്ത് പുറത്തിറക്കിയത്. അതിൽ വി. യൗസേപ്പിതാവിനോട് സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാനായി പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ റെഡംതോരിസ് കുസ്തോസ് എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ ഉള്ള 'രക്ഷകന്റെ സംരക്ഷകൻ' എന്ന വിശേഷണവും, പോൾ ആറാമൻ പാപ്പയുടെ പ്രസംഗങ്ങളിലെ 'ക്രിസ്തുവിന്റെ ദാസൻ' എന്ന വിശേഷണവും, വി. ജോൺ ക്രിസോസ്തോമിന്റെ പ്രാർത്ഥനയിലെ 'രക്ഷാകരകർമ്മത്തിലെ സഹായകൻ' എന്ന വിശേഷണവും, ഫ്രാൻസിസ് പാപ്പ ഇറക്കിയ തിരുവെഴുത്തിലെ 'ബുദ്ധിമുട്ടുകളിൽ സഹായിക്കുന്നവൻ', 'പ്രവാസികളുടെയും പാവങ്ങളുടെയും മദ്ധ്യസ്ഥൻ' എന്നീ വിശേഷണങ്ങളാണ് പുതിയതായി കൂട്ടിചേർത്തത്. പിയൂസ് പത്താമൻ പാപ്പയാണ് വി.യൗസേപിതാവിനോടുള്ള ലുത്തിനിയ തിരുസഭസിൽ ഔദ്യാഗികമായി അംഗീകരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-02-14:57:22.jpg
Keywords: പാപ്പ, യൗസേ
Content: 16142
Category: 1
Sub Category:
Heading: പാപ്പയുടെ ജപമാല മാരത്തോണ്‍ ആഹ്വാനം ദൈവീക സ്ഥിരീകരണം പോലെയെന്ന് 'റോസറി ബിഷപ്പ്'
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനമനുസരിച്ച് മെയ് മാസത്തില്‍ നടക്കുന്ന ആഗോള ജപമാല പ്രാര്‍ത്ഥനാ മാരത്തോണ്‍ ഒരു ദൈവീക സ്ഥിരീകരണം പോലെയാണ് അനുഭവപ്പെടുന്നതെന്ന് ജപമാലയുടെ പ്രചാരണത്തിനായി നടത്തുന്ന ഊര്‍ജ്ജിത ശ്രമങ്ങളുടെ പേരില്‍ പ്രസിദ്ധനായ സ്കോട്ടിഷ് മെത്രാന്‍. മാര്‍പാപ്പയുടെ ഈ സംരംഭം 2018 മുതല്‍ ബ്രിട്ടണിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ‘മെയ് മാസ ജപമാല’ യജ്ഞത്തിന്റെ പ്രതിഫലനമാണെന്നു 'റോസറി ബിഷപ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്‌കോട്ട്‌ലാന്റിലെ പെയ്സ്ലി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ കീനന്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കര്‍ത്താവിന്റെ ഹിതപ്രകാരം പരിശുദ്ധ കന്യകാമാതാവിന്റെ പ്രചോദനത്താല്‍ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഒരു ദൈവീക സ്ഥിരീകരണം പോലെയാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ തനിക്ക് തോന്നിയത്. മെയ് മാസം മുഴുവനും ജപമാല ചൊല്ലണമെന്ന്‍ ലോകമ്പാടുമുള്ള കത്തോലിക്കരോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥനയില്‍ താന്‍ ആഹ്ലാദവാനാണെന്നും ബിഷപ്പ് പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനായി പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ച് മെയ് മാസം മുഴുവനും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനാണ് ജപമാല മാരത്തോണ്‍ കൊണ്ടു ഉദ്ദേശിക്കുന്നത്. ഇന്നലെ മെയ് ഒന്നിന് റോമന്‍ സമയം വൈകിട്ട് 6 മണിക്ക് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രിഗോറിയന്‍ ചാപ്പലില്‍ കൊന്തനമസ്കാരം നയിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ജപമാല മാരത്തോണിന് തുടക്കം കുറിച്ചിരിന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട 30 മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ഓരോ ദേവാലയവുമായിരിക്കും ഓരോ ദിവസത്തെ ജപമാലക്കും നേതൃത്വം നല്‍കുന്നത്. 30 തീര്‍ത്ഥാടന ദേവാലയങ്ങളില്‍ വേളാങ്കണ്ണി ദേവാലയവും വത്തിക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞരെയും മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുക്കൊണ്ട് മെയ് 14നാണ് വേളാങ്കണ്ണിയില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-02-16:51:47.jpg
Keywords: ജപമാല,
Content: 16143
Category: 1
Sub Category:
Heading: കോവിഡ് 19: തൃശൂര്‍ അതിരൂപതയില്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ മരണപ്പെട്ടത് 6 വൈദികര്‍
Content: തൃശൂര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്നു കഴിഞ്ഞ പത്തു ദിവസത്തിനിടെ തൃശൂര്‍ അതിരൂപതയില്‍ മരണപ്പെട്ടത് 6 വൈദികര്‍. അതിരൂപതയുടെ അജപാലന ശുശ്രൂഷകളിൽ സജീവമായി സേവനമനുഷ്ഠിച്ച ശേഷം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്ന വയോധിക വൈദികരാണ് രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞിരിക്കുന്നത്. ഫാ. ജോർജ് ചിറമേൽ (82), ഫാ. ജേക്കബ് തൈക്കാട്ടിൽ (87), ഫാ. ജേക്കബ് ചെറയത്ത് (85), ഫാ. ജോസ് തെക്കേക്കര (87), ഫാ. ബർണാഡ് തട്ടിൽ (78), മോൺ. ജോർജ് അക്കര (80) എന്നീ വൈദികരാണ് ഈ ദിവസങ്ങളില്‍ മരണമടഞ്ഞത്. ഇതില്‍ മൂന്നു വൈദികര്‍ കഴിഞ്ഞ ഏതാനും മണിക്കൂറിനിടെയാണ് മരണമടഞ്ഞത്. പ്രീസ്റ്റ് ഹോമില്‍ സേവനം ചെയ്യുന്ന വ്യക്തിയില്‍ നിന്നാണ് കോവിഡ് വ്യാപനം ഉണ്ടായത്. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ക്കിടെയാണ് വൈദികരെ കോവിഡ് ബാധിച്ചത്. #{black->none->b-> വന്ദ്യ വൈദികര്‍ക്ക് പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലി ‍}#
Image: /content_image/News/News-2021-05-02-17:58:10.jpg
Keywords: വൈദിക
Content: 16144
Category: 22
Sub Category:
Heading: യൗസേപ്പിതാവിനെ സ്നേഹിച്ച അന്ധയായ വിശുദ്ധ
Content: മധ്യകാലഘട്ടങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യ സഭയിൽ അത്ര സർവ്വസാധാരണമായിരുന്നില്ല. പതിനാലാം നൂറ്റാണ്ടിലാണ് യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യ സഭയിൽ ആരംഭിക്കുന്നതും വ്യാപിക്കാൻ തുടങ്ങന്നതും. യൗസേപ്പിതാവിനോടുള്ള ഭക്തിയുടെ ആദ്യകാല പ്രചാരകരിൽ ഒരാളാണ് ഇറ്റലിയിലെ കാസ്റ്റെല്ലോയിലെ വിശുദ്ധ മാർഗ്ഗരറ്റ് (1287-1320), എന്ന ഡോമിനിക്കൻ മൂന്നാം സഭയിലെ ഈ അൽമായ വിശുദ്ധ. കഴിഞ്ഞ ഏപ്രിൽ ഏപ്രിൽ ഇരുപത്തിനാലാം തീയതിയാണ് അന്ധയായിരുന്ന മാർഗ്ഗരറ്റിനെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ സാധാരണയുള്ള നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. വില്യം ബോണിവെൽ എഴുതിയ മാർഗ്ഗരറ്റിന്റെ ജീവിചരിത്രത്തിൽ അവളുടെ യൗസേപ്പിതാവിനോടുള്ള സ്നേഹത്തെപ്പറ്റി വിവരിച്ചട്ടുണ്ട്. ഈശോയുടെ മനുഷ്യവതാരത്തെപ്പറ്റി ധ്യാനിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാർഗ്ഗരറ്റ്, ഈശോയുടെ മാതാപിതാക്കളോടു സംസാരിക്കുന്നത് ഒരു ശീലമാക്കിയിരുന്നു. കുട്ടിക്കാലം മുതൽ മരണ ദിവസം വരെ യൗസേപ്പിതാവിനോടു തീവ്ര സ്നേഹം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മാർഗ്ഗരറ്റ്. യൗസേപ്പിതാവിന്റെ ശാന്തതയും സ്വയം പരിത്യാഗവും, ധീരമായ വിശ്വാസവും ആഴമായ എളിമയുമാണ് ദൈവപുത്രനെയും ദൈവമാതാവിനെയും പരിചരിക്കുന്നതിന് പ്രാപ്തയാക്കിയതെന്നും വിശുദ്ധ മാർഗ്ഗരറ്റ് ഉറച്ചു വിശ്വസിച്ചിരുന്നു. സാധാരണ രീതിയിൽ മാർഗരറ്റ് അധികം സംസാരിക്കുന്ന പ്രകൃതിക്കാരിയായിരുന്നില്ല. എന്നാൽ യൗസേപ്പിതാവിനെപ്പറ്റി സംസാരിക്കുന്ന അവസരങ്ങളിൽ അല്ലങ്കിൽ ആ നല്ല പിതാവിന്റെ സാന്നിധ്യം അവൾ അനുഭവിച്ചിരുന്ന സമയങ്ങളിൽ മാർഗ്ഗരറ്റ് കൂടുതൽ വാചാലയായിരുന്നു. വിശുദ്ധ മാർഗ്ഗരറ്റിനെപ്പോലെ യൗസേപ്പിതാവിനോടുള്ള സ്നേഹ ബന്ധത്തിൽ നമുക്കും വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-02-20:43:45.jpg
Keywords: ജോസഫ്, യൗസേ
Content: 16145
Category: 18
Sub Category:
Heading: ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി
Content: കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്. തെരഞ്ഞടുപ്പില്‍ വിജയിച്ച എല്ലാ ജനപ്രതിനിധികളും അവരെ തെരഞ്ഞെടുത്ത ജനങ്ങളോടു നീതി പുലര്‍ത്തി ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇടവരട്ടെയെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.
Image: /content_image/India/India-2021-05-03-11:28:43.jpg
Keywords: കെ‌സി‌ബി‌സി