Contents

Displaying 15761-15770 of 25125 results.
Content: 16126
Category: 1
Sub Category:
Heading: കോവിഡ് 19: ലാറ്റിന്‍ അമേരിക്കയില്‍ നൂറുകണക്കിന് വൈദികര്‍ മരണമടഞ്ഞതായി എ‌സി‌എന്‍
Content: മെക്സിക്കോ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ നിരവധി കത്തോലിക്ക വൈദികര്‍ കോവിഡ് 19 മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. 2020-ലും 2021-ന്റെ ആദ്യപാദത്തിലുമായി ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിന് വൈദികരാണ് കൊറോണ ബാധിച്ച് മരിച്ചതെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍)ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭയത്തിലും വേദനയിലും കഴിയുന്ന അജഗണങ്ങളെ സഹായിച്ചുകൊണ്ട് അജപാലകദൗത്യം നിറവേറ്റുന്നതിനിടയിലാണ് ഇവരില്‍ ഭൂരിഭാഗം പേരും രോഗബാധിതരായത്. മുന്‍കരുതലുകളും, ആരോഗ്യപരമായ നിര്‍ദ്ദേശങ്ങളും പാലിച്ചാല്‍ പോലും വൈദികര്‍ക്ക് രോഗബാധ പിടിപ്പെടുകയാണെന്ന് എ‌സി‌എന്‍ ചൂണ്ടിക്കാട്ടി. രോഗബാധ ആരംഭിച്ച 2020 മുതല്‍ 2021 മാര്‍ച്ച് വരെ അഞ്ചു മെത്രാന്മാരും, 221 വൈദികരും, 11 ഡീക്കന്‍മാരും, 8 കന്യാസ്ത്രീകളുമാണ് മെക്സിക്കോയില്‍ കോവിഡ് 19 മൂലം മരണപ്പെട്ടത്. വെനിസ്വേലയിലെ മൊത്തം വൈദികരില്‍ പത്തു ശതമാനത്തിനും രോഗബാധയുണ്ടായതായും, കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ 2002 പുരോഹിതരില്‍ 201 പേര്‍ക്ക് രോഗബാധയുണ്ടായെന്നും ഇവരില്‍ 24 പേര്‍ മരണപ്പെട്ടുവെന്നും വെനിസ്വേലന്‍ മെത്രാന്‍ സമിതി (സി.ഇ.വി) എ.സി.എന്നിനയച്ച പ്രസ്താവനയില്‍ പറയുന്നു. ‘പെറു’വിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. പെറു മെത്രാന്‍ സമിതിയുടെ (സി.ഇ.പി) മുന്‍ പ്രസിഡന്റും, ചിംബോട്ടെയിലെ മുന്‍ മെത്രാനുമായിരുന്ന മോണ്‍. ലൂയിസ് അര്‍മാന്‍ഡോ ബംബാരെന്‍ ഗാസ്റ്റെലുമെന്‍ഡി എസ്.ജെ. യുടെ മരണമാണ് എ‌സി‌എന്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വടക്കന്‍ മേഖലയില്‍ കൂദാശകള്‍ നല്കുന്നതിനിടെ രോഗബാധിതനായ യുവ വൈദികന്‍ ഫാ. ഡെര്‍ഗി ഫാക്കുന്‍ഡോയാണ് ഒടുവില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. കൊളംബിയയിലെ സാന്താ മാര്‍ട്ടാ മെത്രാനായിരുന്ന ലൂയിസ് അഡ്രിയാനോ പീദ്രാഹിതാ ഇക്കഴിഞ്ഞ ജനുവരിയിലാണ് കൊറോണ ബാധിച്ച് മരിച്ചത്. ബൊളീവിയയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും ഒരു മെത്രാനുള്‍പ്പെടെ 13 വൈദികര്‍ കൊറോണബാധിച്ച് മരണപ്പെട്ടതായി കഴിഞ്ഞ വര്‍ഷം പകുതിയോടെ ‘ബൊളീവിയ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് റിലീജിയസ് കമ്മ്യൂണിറ്റി’ വ്യക്തമാക്കിയിരിന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ അമേരിക്കന്‍ സഭയുടെ സഹായത്തിനായി 18 ലക്ഷം ഡോളറാണ് എ.സി.എന്‍ സംഭാവനയായി നല്‍കിയത്. നിലവില്‍ ഭൂഖണ്ഡത്തിലെ ഏതാണ്ട് ഏഴായിരത്തിഇരുന്നൂറോളം വൈദികര്‍ക്കു ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ മാസ് സ്റ്റൈപ്പന്‍ഡ് നല്‍കിവരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-30-17:33:27.jpg
Keywords: മെക്സി
Content: 16127
Category: 22
Sub Category:
Heading: പിശാചിനെ പരിഭ്രാന്തിയിലാക്കുന്ന യൗസേപ്പിതാവിന്റെ അത്ഭുതങ്ങൾ
Content: കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ പെടുന്ന ഒരു ഇറ്റാലിയൻ അഭിഭാഷകൻ ആണ് ബർത്തോളോ ലോങ്ങോ (Bartolo Longo (1841–1926). കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ബർത്തോളോ സർവ്വകലാശാല പഠനത്തിനിടെ സഭയിൽ നിന്നകലുകയും സത്താൻ സഭയിൽ അംഗമാവുകയും അവരുടെ ഒരു പുരോഹിതനാവുകയും ചെയ്തു. അധികം വൈകാതെ തന്നെ ബർത്തോളയുടെ ജീവിതം നിരാശയ്ക്കും വിഷാദത്തിനും സംശയരോഗത്തിനും അടിപ്പെട്ടു. സഹായത്തിനായി വിൻസെൻസോ പെപ്പേ എന്ന സുഹൃത്തിനെ സമീപിച്ചു. പെപ്പേ ബർത്തോളയെ സാത്താൻ സഭ ഉപക്ഷിക്കാൻ പ്രേരിപ്പിക്കുകയും ആൽബർട്ടോ റാഡേൻ്റോ എന്ന ഡോമിനിക്കൻ വൈദീകനെ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വൈദീകനാണ് ജപമാല പ്രാർത്ഥനയിലേക്കും അതുവഴി കത്തോലിക്കാ സഭയിലേക്കും ബർത്തോളയെ തിരികെ കൊണ്ടുവന്നത്. ഡോമിനിക്കൻ മൂന്നാം സഭയിൽ അംഗമായിരുന്ന ബർത്തോളോ യൗസേപ്പിതാവിന്റെയും വലിയ ഭക്തനായിരുന്നു. പിശാചിനെ പരിഭ്രമിപ്പിക്കുന്ന യൗസേപ്പിതാവിന്റെ ചില അത്ഭുതങ്ങൾ ബർത്തോളയുടെ ജീവിതത്തെ ആസ്പദമാക്കി ഫാ. ഡോണാൾഡ് കല്ലോവേ, Consercration to St. Joseph : The Wonders of Our Spiritual Father എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്നവയാണ് പിശാചിനെ പരിഭ്രാന്തിയിലാക്കിയ യൗസേപ്പിതാവിന്റെ അത്ഭുതങ്ങൾ. * യൗസേപ്പിതാവിന്റെ പിതൃത്വം * യൗസേപ്പിതാവിന്റെ എളിമ * യൗസേപ്പിതാവിന്റെ സ്നേഹം * യൗസേപ്പിതാവിന്റെ ദാരിദ്യം * യൗസേപ്പിതാവിന്റെ പരിശുദ്ധി * യൗസേപ്പിതാവിന്റെ അനുസരണം * യൗസേപ്പിതാവിന്റെ നിശബ്ദത * യൗസേപ്പിതാവിന്റെ സഹനം * യൗസേപ്പിതാവിന്റെ പ്രാർത്ഥന * യൗസേപ്പിതാവിന്റെ നാമം * യൗസേപ്പിതാവിന്റെ ഉറക്കം സാത്താന്റെ ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ വിശുദ്ധ യൗസേപ്പിതിന്റെ മദ്ധ്യസ്ഥം നമുക്കു തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-04-30-20:05:50.jpg
Keywords: ജോസഫ്, യൗസേ
Content: 16128
Category: 24
Sub Category:
Heading: വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന
Content: ഇന്നു ഏപ്രിൽ 30 അഞ്ചാം പീയൂസ് മാർപ്പയുടെ തിരുനാൾ ദിനമാണ്. ജപമാല റാണിയുടെ തിരുനാൾ സഭയിൽ ഉൾപ്പെടുത്തിയത് പീയൂസ് അഞ്ചാമൻ പാപ്പ തന്നെയാണ്. പാപ്പ രചിച്ച ക്രൂശിതനോടുള്ള പ്രാർത്ഥന. ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, താബോർ മലയിൽ കാതുകൾ തുറന്നു അങ്ങു നിത്യ പിതാവിനെ ശ്രവിച്ചതു പോലെ എന്നെയും ശ്രവിക്കണമേ. ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, കുരിശു മരത്തിൽ നിന്നു കണ്ണുകൾ തുറന്നു നിന്റെ പ്രിയപ്പെട്ട അമ്മയുടെ ദു:ഖവും വ്യാകുലതയും ദർശിച്ചതു പോലെ എന്നെയും കാണണമേ. ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, നിന്റെ വാഴ്ത്തപ്പെട്ട കുരിശിൽ നിന്നു അധരം തുറന്നു നിന്റെ പ്രിയപ്പെട്ട അമ്മയെ വി. യോഹന്നാനു നൽകാൻ സംസാരിച്ചതു പോലെ എന്നോടും സംസാരിക്കണമേ. ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, കുരിശിൽ മനുഷ്യവംശത്തെ മുഴുവൻ ആശ്ലേഷിക്കാൻ നീ കരങ്ങൾ തുറന്നതുപോലെ എന്നെയും ആശ്ലേഷിക്കണമേ. ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, നിന്റെ ഹൃദയം തുറന്നു എന്റെ ഹൃദയത്തെ അവിടെ സ്വീകരിക്കണമേ , നിന്റെ പരിശുദ്ധ ഹൃദയത്തിനു അനുകൂലമാണങ്കിൽ ഞാൻ അപേക്ഷിക്കുന്ന കാര്യങ്ങൾ കേൾക്കേണമേ.
Image: /content_image/SocialMedia/SocialMedia-2021-04-30-20:43:39.jpg
Keywords: പ്രാർത്ഥന
Content: 16129
Category: 1
Sub Category:
Heading: ഹെയ്തിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി ബ്രസീലിയന്‍ ക്രൈസ്തവര്‍ നാളെ പ്രാര്‍ത്ഥനാ ദിനമാചരിക്കുന്നു
Content: സാവോപ്പോളോ: അക്രമവും, രക്തച്ചൊരിച്ചിലും, തട്ടിക്കൊണ്ടുപോകലും രൂക്ഷമായ ഹെയ്തിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി ബ്രസീലിയന്‍ ക്രൈസ്തവര്‍ നാളെ (മെയ് 1) പ്രാര്‍ത്ഥനാ ദിനമാചരിക്കുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ സഹായത്തോടെ ബ്രസീല്‍ മെത്രാന്‍ സമിതിയുടെ ‘പാസ്റ്ററല്‍ കമ്മീഷന്‍ ഫോര്‍ മിഷന്‍ ആന്‍ഡ്‌ ഇന്റര്‍-എക്ലേസ്യല്‍ കോ-ഓപ്പറേഷ’നാണ് നാളത്തെ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിക്കുന്നത്. ‘ഹെയ്തിയിലെ സമാധാനം’, ‘ഹെയ്തി സഭയുടെ പ്രേഷിത ദൗത്യം’ എന്നീ നിയോഗങ്ങള്‍ മുന്‍നിറുത്തി നാളെ മുഴുവനും ജപമാലയോ, വിശുദ്ധരുടെ ലുത്തീനിയയോ വിശ്വാസികള്‍ ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്‍ സമിതിയുടെ ആഹ്വാനത്തില്‍ പറയുന്നു. ലോകത്തെ വിവിധ രാഷ്ട്രങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെ ബ്രസീലിയന്‍ മെത്രാന്‍ സമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ഭാഗമാണ് ഹെയ്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനാചരണവും. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മാധ്യസ്ഥയായ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ ഓര്‍മ്മയില്‍ ഓരോ മാസത്തിന്റേയും ആദ്യ ദിവസം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഓരോ രാഷ്ട്രത്തിലേയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് മെത്രാന്‍ സമിതി പദ്ധതിയിട്ടിരിക്കുന്നത്. സഭയുടെ പ്രേഷിത ദൗത്യത്തില്‍ പ്രാര്‍ത്ഥനക്കുള്ള പ്രാധാന്യം എടുത്തുകാട്ടുകയാണ് പ്രാര്‍ത്ഥനാ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നതെന്നു പാസ്റ്ററല്‍ കമ്മീഷന്‍ അംഗമായ ഡാനിയല്‍ റൊച്ചേറ്റി പറഞ്ഞു. 2010-ല്‍ ഹെയ്തിയെ പിടിച്ചു കുലുക്കിയ ഭൂകമ്പവും, 2016-ല്‍ ആഞ്ഞടിച്ച മാത്യു ചുഴലിക്കാറ്റും കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ ജനങ്ങളുടെ പട്ടിണി ഒന്നുകൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നതിന്റെ പുറമെയാണ്, രാഷ്ടീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും, അക്രമങ്ങളും, തട്ടിക്കൊണ്ടുപോകലും വര്‍ദ്ധിച്ചിരിക്കുന്നത്. ഈ മാസം ഏഴു കത്തോലിക്കാ വൈദികരെ കൂടി തട്ടിക്കൊണ്ടുപോയതോടെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. അടുത്തത് ആരായിരിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ ഓരോ ദിവസവും തള്ളിനീക്കുന്നതെന്നു ഹെയ്തിയിലെ ഹിഞ്ചെ രൂപതാ മെത്രാനായ ജീന്‍ ഡെസിനോര്‍ഡ് സമീപകാലത്ത് ‘എ.സി.എന്‍’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. മ്യാന്‍മറിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു കഴിഞ്ഞ മാസത്തെ (ഏപ്രില്‍-1) പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ ബ്രസീലിലെ കത്തോലിക്കര്‍ പ്രാര്‍ത്ഥിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-30-21:32:07.jpg
Keywords: ഹെയ്തി
Content: 16130
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതി ഇന്നു പ്രാര്‍ത്ഥന കാരുണ്യദിനമായി ആചരിക്കുന്നു
Content: കൊച്ചി: കെസിബിസി കുടുംബപ്രേഷിത വിഭാഗത്തിന്റെയും പ്രോലൈഫിന്റെയും ചെയര്‍മാനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഇന്നു പ്രാര്‍ത്ഥന കാരുണ്യദിനമായി ആചരിക്കുമെന്നു കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടര്‍ ഫാ. പോള്‍ സിമേതി, പ്രസിഡന്റ് സാബു ജോസ് എന്നിവര്‍ അറിയിച്ചു. കെസിബിസി ഫാമിലി, പ്രോ ലൈഫ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി കൊല്ലത്തു അനുസ്മരണ ദിവ്യബലി അര്‍പ്പിക്കും. കെസിബിസി പ്രോലൈഫ് സമിതിക്ക് രൂപം നല്‍കിയത് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴായിരുന്നു.
Image: /content_image/India/India-2021-05-01-10:19:58.jpg
Keywords: പ്രോലൈ, ആനി
Content: 16131
Category: 18
Sub Category:
Heading: കോണ്‍വന്റുകളിലും സ്ഥാപനങ്ങളിലും ചികിത്സയും അഭയവുമൊരുക്കി കത്തോലിക്ക സന്യാസിനികള്‍
Content: രാജ്കോട്ട് : കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ കോണ്‍വന്റുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലുമെല്ലാം ഗ്രാമവാസികള്‍ക്കു ചികിത്സയും അഭയവുമൊരുക്കി സന്യാസിനിമാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ കിട്ടാത്തതും അവിടേയ്ക്കു പോകാനുള്ള താത്പര്യക്കുറവുമാണു ഗ്രാമീണരെ കോണ്‍വന്റുകളോടു ചേര്‍ന്നു ചെറിയ ഡിസ്പെന്‍സറികള്‍ നടത്തുന്ന സന്യാസിനിമാരുടെ അടുക്കലേക്കെത്താന്‍ പ്രേരിപ്പിക്കുന്നത്. സിഎംസി സന്യാസിനീ സമൂഹത്തിന്റെ രാജ്കോട്ട് വിമല്‍ജ്യോതി മിഷന്‍ റീജിയണിനു കീഴിലുള്ള വിവിധ കോണ്‍വന്റുകളോടു ചേര്‍ന്നുള്ള ഡിസ്പെന്‍സറികള്‍ നൂറുകണക്കിനാളുകള്‍ക്കാണ് ആശ്വാസമാകുന്നത്. ഒരു മുറിയും അഞ്ചു കിടക്കകളും മാത്രമാണു ഡിസ്പെന്‍സറികളില്‍ സൗകര്യമെങ്കിലും തങ്ങളെ തേടിയെത്തുന്ന ആരെയും സന്യാസിനിമാര്‍ നിരാശരാക്കുന്നില്ല. രാവിലെ എട്ടു മുതല്‍ രാത്രി വൈകിവരെ രോഗികളെ പരിശോധിച്ചും മരുന്നു നല്‍കിയും അവര്‍ ആശ്വാസമാവുന്നു. കിടത്തിച്ചികിത്സയുടെ അപര്യാപ്തത പരിഹരിക്കാന്‍ ഗ്രാമവാസികള്തരന്നെ സന്യാസിനിമാര്‍ നടത്തുന്ന ഡിസ്പെസന്‍സറികള്‍ക്കു മുമ്പില്‍ പന്തലുകളൊരുക്കി. ഗ്രാമങ്ങളില്നിളന്നുതന്നെ ജനങ്ങള്‍ കട്ടിലുകളുമെത്തിച്ചു. സുരേന്ദ്രനഗര്‍ ജില്ലയിലുള്ള ചച്ചാന, റാണ്‍പര്‍ മേഖലകളിലെ വിവിധ ഡിസ്പെന്‍സറികളില്‍ നിലവില്‍ നിരവധി രോഗികള്‍ ചികിത്സയിലുണ്ട്. 42 സന്യാസിനിമാരാണു സിഎംസി വിമല്‍ജ്യോതി മിഷന്‍ റീജണില്‍ സേവനം ചെയ്യുന്നത്. ചച്ചാനായിലെ ഡിസ്പെന്‍സറിയില്‍ രോഗികളെ പരിചരിച്ചിരുന്ന ഒരു സന്യാസിനിക്കു നിലവില്‍ കോവിഡ് പോസിറ്റീവാണ്. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഇനിയുമെത്താത്ത ഗ്രാമങ്ങളിലെ ജനങ്ങളെയാണു രോഗഭീതിയിലും സന്യസിനിമാര്‍ സ്നേഹത്തോടെ തങ്ങള്‍ക്കാവുംവിധം പരിചരിക്കുന്നതെന്നു രാജ്കോട്ട് രൂപത ചാന്‍സലര്‍ ഫാ. ബിജു പറമ്പകത്ത് പറഞ്ഞു. ഇന്നലെ വരെ 7,190 പേര്‍ കോവിഡ് ബാധിച്ചു ഗുജറാത്തില്‍ മരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-01-10:38:10.jpg
Keywords: സന്യാസ
Content: 16132
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ ആറാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന്‌ (മെയ് 1)
Content: അനേകരെ ആഴമേറിയ വിശ്വാസ ബോധ്യത്തിലേക്കു നയിച്ചുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ആറാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്നു (മെയ് 1) ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ആരംഭിച്ച പഠനപരമ്പര നയിക്കുന്നത്. ക്ലാസിന്റെ ആറാം ഭാഗം ഇന്നു ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം മുന്നൂറോളം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും ഉള്‍പ്പെട്ടിരിക്കുന്ന ഒരു മണിക്കൂര്‍ സെഷനു വലിയ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ➧ #{black->none->b->ZOOM LINK: ‍}# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/News/News-2021-05-01-11:46:07.jpg
Keywords: വത്തി
Content: 16133
Category: 13
Sub Category:
Heading: വെനിസ്വേലയിലെ പാവങ്ങളുടെ ഡോക്ടറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Content: കാരക്കാസ്: സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും ചെയ്ത വെനിസ്വേലന്‍ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കാരക്കാസിനു സമീപമുള്ള ചാപ്പലില്‍ ലളിതമായിട്ടായിരുന്നു നാമകരണചടങ്ങുകള്‍. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃകയായിരുന്നു ഹെര്‍ണാണ്ടസ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വെനിസ്വേലയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷോ ആൽഡോ ജിയോർഡാനോയാണ് ഡോക്ടര്‍ ജോസ് ഗ്രിഗോറിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കവര്‍ച്ച ശ്രമത്തിനിടെ തലയ്ക്കു വെടിയേറ്റ പത്തുവയസുകാരി ഹെര്‍ണാണ്ടസിന്റെ മധ്യസ്ഥതയില്‍ അത്ഭുത സൌഖ്യം പ്രാപിച്ചതോടെയാണ് വിശദമായ പഠനങ്ങള്‍ക്കു ഒടുവില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ തീരുമാനമെടുത്തത്. വെടിയേറ്റ പെണ്‍കുട്ടിക്കു നടക്കുവാനോ ശരിയായ വിധത്തില്‍ സംസാരിക്കുവാനോ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ അമ്മ ഡോ. ഹെര്‍ണാണ്ടസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. ഡോക്ടര്‍മാരുടെ നിഗമനത്തെ പൂര്‍ണ്ണമായി മാറ്റിമറിച്ചുകൊണ്ട് പെണ്‍കുട്ടിയ്ക്കു സൌഖ്യമുണ്ടായി. ആഴ്ചകള്‍ക്കകം നടന്നുതന്നെ പെണ്‍കുട്ടി ആശുപത്രിവിടുകയായിരിന്നു. 1864-ല്‍ ആന്‍ഡെസ് പര്‍വ്വതത്തിലെ വിദൂര പട്ടണത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് ജനിക്കുന്നത്. മെഡിക്കല്‍ പഠനത്തിനായി തലസ്ഥാന നഗരിയിലെത്തിയ അദ്ദേഹം 1888-ല്‍ പഠനം പൂര്‍ത്തിയാക്കി. സ്കോളര്‍ഷിപ്പോടെ പാരീസില്‍ ഉന്നത പഠനത്തിനെത്തിയ അദ്ദേഹം ബാക്ടീരിയോളജിയിലും, പാത്തോളജിക്കല്‍ അനാറ്റമിയിലും വിദഗ്ദ പഠനം നടത്തി. തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ കാരണമാണ് ഡോ. ഹെര്‍ണാണ്ടസ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. 1818-ലെ സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ പരിമിതമായ വൈദ്യ സൗകര്യമായിരിന്നെങ്കിലും അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി രാപ്പകലില്ലാതെ ശുശ്രൂഷ ചെയ്തിരിന്നു. മരണത്തിന്റെ വക്കില്‍ നിന്നും അനേകരെയാണ് അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. 1909-ല്‍ ഇറ്റാലിയന്‍ യാത്രക്കിടെ സെമിനാരിയില്‍ പ്രവേശിച്ചെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ തിരിച്ചു പോരേണ്ടി വന്നു. പിന്നീട് 1913-ല്‍ ഒരുവട്ടം കൂടി ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. 1919-ലുണ്ടായ കാറപകടത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് മരണപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-01-13:06:54.jpg
Keywords: ഡോക്ട, വെനിസ്വേ
Content: 16134
Category: 1
Sub Category:
Heading: റഹ്‌മെ: കോവിഡ് മഹാമാരിക്കെതിരെ പ്രത്യേക ജാഗരണ പ്രാർത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്ക സമൂഹം
Content: ഒരു വർഷം പിന്നിട്ടിട്ടും ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളെയും ഇപ്പോഴും മരണഭീതിയിലാഴ്ത്തിയ കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ യുകെയിലെ മലങ്കര കത്തോലിക്കാ സഭ ഇന്നു മെയ്‌ ഒന്നു മുതൽ ഇരുപത്തിമൂന്നു വരെ പ്രത്യേക പ്രാർത്ഥനാ യജ്ഞം ക്രമീകരിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തിൽ മഹാമാരിയുടെ ശമനത്തിനായി ജപമാല ചൊല്ലിയും ദൈവകരുണ പ്രത്യേകം യാചിച്ചും എല്ലാ കത്തോലിക്കാ വിശ്വാസികളും പ്രാർത്ഥിക്കണം എന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തോട് ചേർന്നു നിന്നു കൊണ്ടാണ് 'റഹ്‌മെ' (കരുണ എന്നർത്ഥമുള്ള സുറിയാനി പദം) എന്ന പേരിൽ പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് മുതൽ 21 വരെ ദിവസങ്ങളിൽ വൈകുന്നേരം 8.00-ന് ജപമാല പ്രാർത്ഥനയും തുടർന്ന് സന്ധ്യായാമ നമസ്കാരവും യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പത്തൊൻപത് മിഷനുകളുടെയും എംസിവൈഎം, മാതൃസംഘം എന്നീ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ നടത്തും. ഫാ. തോമസ് മടുക്കുമ്മൂട്ടിൽ, ഫാ. രഞ്ജിത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ്‌ പുത്തൻവീട്, ഫാ. ജോൺസൻ മനയിൽ, ഫാ. മാത്യു നെരിയാട്ടിൽ എന്നിവർ ഓരോ ദിവസങ്ങളിലെയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. മലങ്കര കത്തോലിക്കാ സഭയുടെ സൂത്താറാ നമസ്കാരത്തിന്റെ ഭാഗമായ 'പട്ടാങ്ങപ്പെട്ട തമ്പുരാനെ' എന്ന ("സത്യവാനായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ" എന്നാരംഭിക്കുന്ന യാചന) ശക്തമായ വിടുതൽ പ്രാർത്ഥന ഈ പ്രാർത്ഥനയോടൊപ്പം ചൊല്ലുന്നതാണ്. പെട്ടന്നുള്ള മരണം, മിന്നലുകൾ, ഇടികൾ, വസന്തകൾ, കഠിന പീഡകൾ എന്നിങ്ങനെ മുപ്പത്തിയൊൻപത് ഭൗമീകവും ആത്മീയവുമായ അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് നൂറ്റാണ്ടുകളായി അനേക തലമുറകൾ രാത്രിയുടെ യാമങ്ങളുടെ ആരംഭത്തിൽ ഉറങ്ങും മുൻപ് ചൊല്ലുന്ന ഈ മനോഹരമായ പ്രാർത്ഥന മലങ്കര ആരാധനക്രമത്തിന്റെ പ്രത്യേക സൗന്ദര്യത്തിന്റെയും ശക്തിയുടെയും ദൃഷ്ടാന്തമാണ്. മെയ്‌ 22, ശനിയാഴ്ച വൈകുന്നേരം 8.00-ന് സുവിശേഷസംഘത്തിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. പെന്തികോസ്തി തിരുനാൾ ദിനമായ മെയ്‌ 23, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ കോഓർഡിനേറ്റർ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ പെന്തികോസ് തിപെരുന്നാളിന്റെ ശുശ്രൂഷകൾ നടത്തുകയും തുടർന്നു വി. കുർബാന അർപ്പിക്കുകയും ചെയ്ത് 23 ദിവസം നീണ്ടു നിൽക്കുന്ന 'റഹ്‌മെ' എന്ന പ്രത്യേക ജാഗരണ കാലം സമാപിപ്പിക്കും. യൂറോപ്പിലെ മലങ്കര സമൂഹത്തിന്റെ അപ്പസ്തോലിക വിസിറ്റർ ആയ ആബൂൻ മാർ തിയഡോഷ്യസിന്റെ പ്രത്യേക താല്പര്യവും മലങ്കര സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് ബാവായുടെ ആശീർവാദവും ഈ ശുശ്രൂഷകൾക്കുണ്ട്.
Image: /content_image/News/News-2021-05-01-14:25:46.jpg
Keywords: മലങ്കര
Content: 16135
Category: 1
Sub Category:
Heading: ഒരു വര്‍ഷത്തിനിടെ അമേരിക്കയില്‍ ആക്രമിക്കപ്പെട്ടത് 67 കത്തോലിക്കാ ദേവാലയങ്ങള്‍
Content: ടെക്സാസ്: കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷം ഇതുവരെ രാജ്യത്ത് ആക്രമിക്കപ്പെട്ടത് 67 കത്തോലിക്കാ ദേവാലയങ്ങളാണെന്ന് അമേരിക്കന്‍ മെത്രാൻ സമിതിയുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മിറ്റി. 25 സംസ്ഥാനങ്ങളിലെ കണക്കാണിത്. തിരുസ്വരൂപങ്ങൾ തകർക്കുക, വിരൂപമാക്കുക, ശവകുടീരങ്ങളിൽ നാസി ചിഹ്നം വരയ്ക്കുക, കത്തോലിക്ക വിരുദ്ധ പരമര്‍ശങ്ങള്‍ എഴുതുക, ദേവാലയ സമീപത്ത് അമേരിക്കൻ പതാക കത്തിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോസാഞ്ചലസിലെ സെന്റ് ഗബ്രിയേൽ ആർക്ക്ഏഞ്ചൽ മിഷൻ ദേവാലയത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ കാരണം ഇതുവരെ വെളിച്ചത്തു വന്നിട്ടില്ലായെന്നതും സെന്റ് ചാൾസ് കത്തോലിക്കാ സ്കൂളിലുണ്ടായ അഗ്നിബാധയുടെ കാരണവും കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ച കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് എലിസബത്ത് ദേവാലയത്തിലെ ഗ്വാഡലൂപേ മാതാവിന്റെ സ്വരൂപത്തിന്റെ മുഖഭാഗം ഒരു അക്രമി ചുറ്റിക ഉപയോഗിച്ചു തകർത്തിരുന്നു. ഏപ്രിൽ പതിനേഴാം തീയതി കാലിഫോർണിയയിലെ ഹോളി റോസറി ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, മഗ്ദലന മറിയത്തിന്റെയും, യോഹന്നാൻ അപ്പസ്തോലന്റെയും രൂപങ്ങൾ ആരോ പെയിൻറ് ഉപയോഗിച്ച് വികൃതമാക്കിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്രമങ്ങളെ അമേരിക്കയിലെ മെത്രാന്മാർ നിരവധി തവണ അപലപിച്ചിരിന്നുവെങ്കിലും കുറവുണ്ടായിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. ആരാധനാലയങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്താൻ സാമ്പത്തിക സഹായം വർദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ മാസം മറ്റ് മതവിഭാഗങ്ങൾക്കൊപ്പം അമേരിക്കൻ മെത്രാൻ സമിതിയുടെ മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മിറ്റി യുഎസ് കോൺഗ്രസിനോട് അഭ്യർത്ഥിച്ചിരുന്നു. 360 മില്യൺ ഡോളറായി സാമ്പത്തിക സഹായം വർദ്ധിപ്പിക്കണമെന്നാണ് കത്തിലൂടെ അവർ ആവശ്യപ്പെട്ടത്. സ്വന്തം മതവിശ്വാസം ഭയമില്ലാതെ ജീവിക്കാൻ അമേരിക്കൻ പൗരൻമാർക്ക് സംരക്ഷണം നൽകുന്നത് സർക്കാരിന്റെ പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നാണെന്ന് കത്തിൽ സൂചിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-01-14:53:32.jpg
Keywords: അമേരിക്ക, തകര്‍