Contents

Displaying 15711-15720 of 25125 results.
Content: 16076
Category: 1
Sub Category:
Heading: അര്‍മേനിയന്‍ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു 106 വര്‍ഷം: വംശഹത്യയായി ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചേക്കുമെന്നു സൂചന
Content: വാഷിംഗ്ടണ്‍ ഡി‌സി: ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ പതിനഞ്ചുലക്ഷം ക്രൈസ്തവരുടെ ജീവനെടുത്ത അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഔദ്യോഗികമായി അംഗീകരിച്ചേക്കുമെന്ന സൂചനയുമായി വൈറ്റ്‌ഹൌസ്‌ പ്രസ്സ് സെക്രട്ടറി ജെന്‍ പ്സാക്കിയുടെ വാര്‍ത്താ സമ്മേളനം. അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കാത്ത ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍ഗാമികളായ തുര്‍ക്കിയുടെ എതിര്‍പ്പിനെ അവഗണിച്ചു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഓട്ടോമന്‍ സാമ്രാജ്യം (ആധുനിക തുര്‍ക്കി) മതന്യൂനപക്ഷമായ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുവാന്‍ ആരംഭിച്ചതിന്റെ 106-മത് വാര്‍ഷികമായ ഇന്നു ഏപ്രില്‍ 24-ലെ അനുസ്മരണ ചടങ്ങില്‍ അര്‍മേനിയന്‍ കൂട്ടക്കൊലയെ “വംശഹത്യ” എന്ന പദമുപയോഗിച്ചായിരിക്കും ബൈഡന്‍ വിശേഷിപ്പിക്കുക എന്നാണു റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടയില്‍ ബൈഡന്‍ ഭരണകൂടം അര്‍മേനിയന്‍ വംശഹത്യാ അനുസ്മരണദിനം സംഘടിപ്പിക്കുമോ എന്ന ചോദ്യത്തിന്, അനുസ്മരണ ദിനത്തെക്കുറിച്ച് കൂടുതലായി എന്തെങ്കിലും പറയുവാന്‍ ശനിയാഴ്ച സാധിച്ചേക്കും എന്നായിരുന്നു പ്സാക്കിയുടെ മറുപടി. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ഇരുപാര്‍ട്ടികളില്‍ നിന്നുമുള്ള ഏതാണ്ട് നൂറോളം പ്രതിനിധികള്‍ അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി ഔദ്യോഗികമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബൈഡന് തുറന്ന കത്തെഴുതിയ സാഹചര്യത്തിലാണ് വിഷയം സജീവമായിരിക്കുന്നത്. അവസാന തീരുമാനമായിട്ടില്ലെങ്കിലും, അര്‍മേനിയന്‍ കൂട്ടക്കൊലയെ ‘വംശഹത്യ’ എന്ന പദം ഉള്‍പ്പെടുത്തി ബൈഡന്‍ ശനിയാഴ്ച ഒരു പ്രതീകാത്മക പ്രസ്താവന പുറത്തുവിടുവാന്‍ സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത വൈറ്റ്‌ഹൌസ്‌ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടു വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബൈഡന്റെ പ്രഖ്യാപനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നു തുര്‍ക്കി വിദേശകാര്യ മന്ത്രി മേവ്ലട്ട് കാവുസോഗ്ലു ചൊവ്വാഴ്ച ഹാബെര്‍ടുക് ടെലിവിഷനോട് പ്രതികരിച്ചു. ഇതിനുമുന്‍പ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ്‌, ബറാക്ക് ഒബാമ, ഡൊണാള്‍ഡ് ട്രംപ് എന്നീ പ്രസിഡന്റുമാര്‍ അര്‍മേനിയന്‍ കൂട്ടക്കൊല അനുസ്മരണ പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും വംശഹത്യ എന്ന പദം ഉപയോഗിച്ചിരുന്നില്ല. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമേനിയയിൽ 1915- 1923 കാലഘട്ടത്തിൽ 15 ലക്ഷം പേരെ സൈന്യം കൊലപ്പെടുത്തിയതായാണ് ചരിത്രം. എന്നാൽ, ഈ കണക്കുകൾ പെരുപ്പിച്ചതാണെന്നും വംശഹത്യ നടത്തിയിട്ടില്ലെന്നും ഇതിൽ ഭൂരിഭാഗം മരണങ്ങളും ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമാണെന്നുമാണ് തുർക്കി വാദിച്ചിരുന്നത്. ചില രാജ്യങ്ങളും ചരിത്ര പണ്ഡിതന്മാരും ഇതിനെ വംശഹത്യയെന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും തുർക്കിയെ പിണക്കാതിരിക്കാൻ ലോകരാജ്യങ്ങൾ പരസ്യമായി ഇക്കാര്യം പ്രഖ്യാപിക്കാൻ മടിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് അർമേനിയൻ വംശഹത്യ എന്ന പരാമർശം ആദ്യമായി നടത്തിയ പാപ്പ. ജോൺ പോൾ രണ്ടാമൻ പാപ്പയും അർമേനിയൻ അപ്പസ്‌തോലിക സഭയുടെ പരമാധ്യക്ഷൻ കെരെകിൻ രണ്ടാമൻ പാത്രിയർക്കീസ് ബാവയും 2001ൽനടത്തിയ സംയുക്ത പ്രഖ്യാപനത്തിൽ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായിരുന്നു. അർമേനിയൻ പ്രതിനിധി സംഘവുമായി 2013ൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് പാപ്പ ഇതേ പരാമർശം നടത്തിയിരുന്നു. 2016 ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍മേനിയ സന്ദര്‍ശിച്ചപ്പോഴും കൂട്ടക്കൊലയെ 'വംശഹത്യ' എന്ന വിശേഷണം നല്‍കിയത് ആഗോളതലത്തില്‍ ചര്‍ച്ചയായി മാറിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-24-12:15:58.jpg
Keywords: അര്‍മേനി
Content: 16077
Category: 18
Sub Category:
Heading: രാത്രിയില്‍ കോണ്‍വെന്റില്‍ അതിക്രമിച്ചു കയറിയ മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു
Content: പേരാമ്പ്ര: പേരാമ്പ്ര-ചെമ്പനോട എംഎസ്എംഐ നിര്‍മല ഭവന്‍ കോണ്‍വെന്റില്‍ രാത്രിയില്‍ അതിക്രമിച്ചു കയറിയ മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. തലയാട് രാഘവത്തില്‍ രതീഷ് (29), കക്കയം മുപ്പതാം മൈലില്‍ മുണ്ടക്കല്‍ പറമ്പത്ത് ബിനീഷ് (30) തലയാട് തത്തേടത്ത് അരുണ്‍ (28) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 9.40 ഓടെയാണു സംഭവം. തുടരെ കോളിങ് ബെല്ലടിക്കുന്നതു കേട്ട് ഓടിയെത്തിയ കന്യാസ്ത്രീകള്‍ ജനലിലൂടെ നോക്കിയപ്പോള്‍ മൂന്ന് യുവാക്കള്‍ പുറത്തു നില്‍ക്കുന്നതു കണ്ടു. തങ്ങള്‍ക്കു കൈയില്‍ പരിക്കുണ്ടെന്നും ഇത് വെച്ചുകെട്ടി തരണമെന്നും വാതില്‍ തുറക്കണമെന്നും മദ്യ ലഹരിയിലായിരുന്ന ഇവര്‍ ആവശ്യപ്പെട്ടു. ഇവിടെ സ്ത്രീകള്‍ മാത്രമാണുള്ളതെന്നും സമീപത്തെ വീടുകളില്‍ പോയി സഹായം തേടാനും സിസ്റ്റര്‍മാര്‍ പറഞ്ഞെങ്കിലും യുവാക്കള്‍ ഇത് ചെവിക്കൊള്ളാന്‍ തയാറാവാതെ ഭീഷണി മുഴക്കി. പൂട്ടിയ കോണ്‍വെന്റ് വാതില്‍ തള്ളി തുറക്കാനും ശ്രമിച്ചു. ഇതോടെ കോണ്‍വെന്റ് അധികൃതര്‍ സമീപവാസികളെ വിവരമറിയിച്ചു. നാട്ടുകാര്‍ വരുന്നതു കണ്ട രണ്ട് യുവാക്കള്‍ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
Image: /content_image/India/India-2021-04-24-14:40:44.jpg
Keywords: കോണ്‍
Content: 16078
Category: 18
Sub Category:
Heading: കോവിഡ് പ്രതിരോധം: സര്‍ക്കാരിന് പിന്തുണ അറിയിച്ച് കെ‌സി‌ബി‌സി
Content: കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു സഭാംഗങ്ങള്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നു. വൈറസ് വ്യാപനത്തിന്റെ വര്‍ദ്ധനവു കണക്കിലെടുത്തു കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് സംലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ താത്പര്യമെടുക്കുമെന്നും കെസിബിസി പ്രസിഡണ്ട് പറഞ്ഞു. കത്തോലിക്കാ ദൈവാലയങ്ങളില്‍ ആരാധനകര്‍മ്മങ്ങള്‍ നടത്തേണ്ടതും ദൈവാലയകര്‍മ്മങ്ങളിലെ ജനപങ്കാളിത്തം ക്രമീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരും ജില്ലാ'ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം. കുമ്പസാരം, രോഗീലേപനം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ കോവിഡ് ബാധിതര്‍ക്കായി വൈദികര്‍ പരികര്‍മം ചെയ്യുമ്പോള്‍ അതീവജാഗ്രതയും വിവേകപരമായ ഇടപെടലും വേണമെന്ന കാര്യവും കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഈ മഹാവിപത്തിനെ നേരിടുന്നതിനായി എല്ലാവരും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും ചെയ്തുവരുന്ന പരിശ്രമങ്ങള്‍ വിജയിക്കുന്നതിനും ഈ മഹാമാരിയെ അതിജീവിക്കുന്നതിനും പ്രാര്‍ത്ഥന ആവശ്യമാണ്. കത്തോലിക്കാസഭയും മറ്റു സഭകളും ഒന്നുചേര്‍ന്ന് 2021 മെയ് 7-ാം തീയതി ഒരു പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ 'ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-24-15:36:35.jpg
Keywords: കെ‌സി‌ബി‌സി
Content: 16079
Category: 1
Sub Category:
Heading: ഹെയ്തിയില്‍ വൈദികരെയും കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 3 പേര്‍ക്കു മോചനം
Content: പോര്‍ട്ട്‌-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് തട്ടിക്കൊണ്ടുപോകപ്പെട്ട 5 വൈദികരും 2 കന്യാസ്ത്രീകളും, മൂന്ന്‍ അത്മായരുമുള്‍യുള്ള 10 പേരില്‍ 3 പേര്‍ മോചിതരായതായി റിപ്പോര്‍ട്ട്. ഫ്രാന്‍സ് സ്വദേശികളായ മിഷ്ണറി വൈദികനും, കന്യാസ്ത്രീയും ഉള്‍പ്പെടെ 7 പേര്‍ ഇപ്പോഴും തട്ടിക്കൊണ്ടുപോയവരുടെ കസ്റ്റഡിയിലുണ്ടെന്ന് ഹെയ്തി മെത്രാന്‍ സമിതിയുടെ വക്താവായ ഫാ. ലൌഡ്ജര്‍ മാസിലെ അറിയിച്ചു. മോചിപ്പിക്കപ്പെട്ടവരില്‍ അത്മായരാരും ഉള്‍പ്പെടുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. മോചനദ്രവ്യം നല്‍കിയോ എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടുകളില്ല. തലസ്ഥാന നഗരമായ പോര്‍ട്ട്‌-ഓ-പ്രിന്‍സിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ക്രോയിക്സ്-ഡെസ്-ബൊക്കെറ്റ്സ് നഗരത്തില്‍ ഏപ്രില്‍ 11 ഞായറാഴ്ച പുതിയ ഇടവകവികാരി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്കാണ് ഇവരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഏറ്റുകൊണ്ട് ‘400 മാവോസോ’ എന്ന സായുധ സംഘം രംഗത്തെത്തിയെന്ന് ഹെയ്തിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. പത്തുലക്ഷം യു.എസ് ഡോളര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് തട്ടിക്കൊണ്ടുപോകല്‍ പതിവായ സാഹചര്യത്തില്‍ ഹെയ്തി എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് (സി.ഇ.എച്ച്) ഏപ്രില്‍ 21-23 വരെ പൊതുപ്രാര്‍ത്ഥനയും, ആശുപത്രികളും ക്ലിനിക്കുകയും ഒഴികെയുള്ള കത്തോലിക്കാ സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ടുള്ള ദേശവ്യാപക സമരവും സംഘടിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനത്തിനും, തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനും വേണ്ടി ഓരോ ദിവസത്തേയും വിശുദ്ധ കുര്‍ബാനക്ക് ശേഷം കരുണ കൊന്ത ചൊല്ലുവാന്‍ മെത്രാന്‍മാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ, ഏപ്രില്‍ 23 ഉച്ച കഴിഞ്ഞ് ഹെയ്തിയിലെ മുഴുവന്‍ കത്തോലിക്കാ ദേവാലയങ്ങളിലേയും പള്ളിമണികള്‍ ഒരുമിച്ച് മുഴക്കുകയും ചെയ്തു. ഹെയ്തിയിലെ അക്രമം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയെന്നാണ് പോര്‍ട്ട്‌-ഓ-പ്രിന്‍സ് അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുവാന്‍ അധികാരികള്‍ യാതൊന്നും തന്നെ ചെയ്യാത്തത് സംശയാസ്പദമായ കാര്യമാണെന്നും പ്രസ്താവനയിലുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-24-21:35:54.jpg
Keywords: ഹെയ്തി
Content: 16080
Category: 22
Sub Category:
Heading: ജോസഫ്: ദൈവപുത്രനു ആഹാരം നൽകാൻ ഭൂമിയിൽ അധ്വാനിച്ചൻ
Content: ദൈവപുത്രനു ആഹാരം നൽകാൻ ഭൂമിയിൽ അധ്വാനിച്ച മനുഷ്യൻ്റെ പേരാണ് യൗസേപ്പ്. നസറത്തിലെ തിരുക്കുംബത്തിൽ ഈശോയ്ക്കും പരിശുദ്ധ മറിയത്തിനും ആഹാരത്തിനുള്ള വക സമ്പാദിക്കാനായി യൗസേപ്പിതാവ് അധ്വാനിച്ചു. ഈ സുന്ദര ഭാഗ്യം കൈവന്ന അതുല്യ വിശുദ്ധനാണ് നസറത്തിലെ യൗസേപ്പ്. ഹോളിക്രോസ് സന്യാസസഭയുടെ സ്ഥാപകൻ വാഴ്ത്തപ്പെട്ട ബേസിൽ മോറെ (Basil Moreau ) ഈക്കാര്യത്തെപ്പറ്റി യൗസേപ്പിനെപ്പറ്റിയുള്ള ഒരു വചന സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു: "രക്ഷകന്റെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വിശുദ്ധ യൗസേപ്പ് തന്റെ രക്ഷാകർതൃത്വം സ്വീകരിച്ചു. ഈശോയുടെ ആവശ്യങ്ങൾ അവൻ ശ്രദ്ധിച്ചു, ഹൃദയത്തിലെ സ്നേഹം വെളിപ്പെടുത്തി, ഒരു പിതാവിനടുത്ത കടമകൾ നിർവ്വഹിച്ചു. ഈശോയ്ക്കു വേണ്ട ആഹാരം കൊണ്ടുവന്നതും അവന്റെ വിശുദ്ധ ശരീരം വളരാൻ അവസരമൊരുക്കിയതും യൗസേപ്പിതാവാണ്. ദൈവ പിതാവ് ഈശോയ്ക്കു ദൈവത്വം നൽകി. മറിയം അവനു പിറക്കാൻ വാസസ്ഥലമായി, യാസേപ്പ് അവന്റെ അസ്തിത്വത്തെ കാത്തു സൂക്ഷിച്ചു. അവൻ ഒരു മനഷ്യൻ മാത്രമായിരുന്നിട്ടും ദൈനംദിന അധ്വാനത്താൽ ദൈവത്തിനു വസ്ത്രം നൽകാനും ഭക്ഷണം നൽകാനും സാധിച്ചു." യൗസേപ്പിതാവ് ദൈവപുത്രനു ഭക്ഷണം നൽകാൻ ഭൂമിയിൽ അധ്വാനിച്ചെങ്കിൽ, അവന്റെ ഭക്ഷണം സ്വീകരിച്ചു വളർന്ന ദൈവപുത്രൻ ലോകത്തിനു ജീവൻ നൽകാൻ സ്വശരീരം ഭക്ഷണമായി നൽകി. ആ ഭക്ഷണം (വിശുദ്ധ കുർബാന ) സ്വീകരിച്ച് സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി നമ്മുടെ തീർത്ഥയാത്ര തുടരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-04-24-22:15:27.jpg
Keywords: ജോസഫ്, യൗസേ
Content: 16081
Category: 1
Sub Category:
Heading: ചരിത്രപരം: അർമേനിയൻ ക്രൈസ്തവകൂട്ടക്കൊലയെ 'വംശഹത്യ' എന്ന് വിശേഷിപ്പിച്ച് പ്രസിഡന്‍റ് ബൈഡൻ
Content: വാഷിംഗ്ടണ്‍ഡി‌സി: ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അര്‍മേനിയൻ ക്രൈസ്തവരുടെ മേൽ തുർക്കി നടത്തിയ നരനായാട്ടിനെ 'വംശഹത്യ'യായി അമേരിക്കയുടെ ജോ ബൈഡൻ ഭരണകൂടം അംഗീകരിച്ചു. 1915 മുതൽ തുർക്കി നടത്തിയ കൂട്ടക്കുരുതി വംശഹത്യയുടെ നിർവചനത്തിൽ പെടുന്നതാണെന്ന് ചരിത്രകാരന്മാർ അംഗീകരിക്കുന്നുണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായി ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി തുർക്കിയെ ചൊടിപ്പിക്കാൻ മുൻപുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റുമാർ ഒരുക്കമല്ലായിരുന്നു. അമേരിക്കയിൽ കഴിയുന്ന കുടിയേറ്റക്കാരായ അർമേനിയൻ മനുഷ്യരുടെ വിജയം കൂടിയായാണ് ഈ പ്രഖ്യാപനത്തെ നിരീക്ഷിക്കുന്നത്. ദീർഘനാളായി ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ച് അവർ പോരാട്ടത്തിലായിരുന്നു. ഓട്ടോമൻ കാലഘട്ടത്തിൽ നടന്ന അർമേനിയൻ വംശഹത്യയെ പറ്റി എല്ലാവർഷവും ഇതേദിവസം നാം സ്മരിക്കുകയും ഇങ്ങനെയൊരു അതിക്രമം ഇനിയും ഉണ്ടാകാതിരിക്കാനായി തീരുമാനമെടുക്കുകയും ചെയ്യാറുണ്ടെന്ന് ബൈഡൻ പത്രക്കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് അർമേനിയൻ കൂട്ടക്കൊല വംശഹത്യയായി അംഗീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തിയിരുന്നു. 1915 ഏപ്രിൽ 24ന് ഏതാനും അർമേനിയൻ നേതാക്കളെ തുർക്കി കൊലപ്പെടുത്തി. അതിനാൽ ഈ ദിവസമാണ് അർമേനിയൻ വംശഹത്യ തുടങ്ങിയ ദിവസമായി കരുതപ്പെടുന്നത്. ഇതിന് പിന്നാലെ നിരവധി ആളുകളെ ഭവനങ്ങളിൽ നിന്നും തുർക്കി തുരത്തിയോടിച്ചു. ഏകദേശം 15 ലക്ഷത്തോളം അർമേനിയൻ വംശജർ മരണപ്പെട്ടുവെന്ന് കണക്കുകൾ പറയുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരായിരിന്നു. ബൈഡൻ പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇതേ കണക്ക് പരാമർശിക്കുന്നുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അന്ത്യത്തിന് ശേഷം രൂപംകൊണ്ട ആധുനിക തുർക്കി അർമേനിയൻ കൂട്ടക്കൊലയെ ഒരു വംശഹത്യ അംഗീകരിക്കാൻ ഇതുവരെ തയാറായിട്ടില്ല. മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് അമേരിക്കൻ പ്രസിഡന്റ് നടത്തിയിരിക്കുന്ന പ്രഖ്യാപനമെന്ന് അർമീനിയൻ അസംബ്ലി ഓഫ് അമേരിക്കയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രയാൻ അർദൂനി പറഞ്ഞു. മറ്റ് പല അർമേനിയൻ സംഘടനകളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ അർമേനിയൻ കൂട്ടക്കൊലയെ ബൈഡൻ സർക്കാർ വംശഹത്യയായി അംഗീകരിച്ചതിനാൽ തുർക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുമെന്നു നിരീക്ഷണമുണ്ട്. അടുത്തിടെ ആയുധ വ്യാപാരം, സിറിയൻ പ്രതിസന്ധി തുടങ്ങിയ ഏതാനും വിഷയങ്ങളെപ്പറ്റി അമേരിക്കയും, തുർക്കിയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-25-10:03:11.jpg
Keywords: അര്‍മേനിയ
Content: 16082
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്പര: പാര്‍ലമെന്റ് അംഗമായ മുസ്ലിം നേതാവ് അറസ്റ്റില്‍
Content: കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തില്‍ 269 നിരപരാധികളുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരക്കേസില്‍ മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീന്‍, സഹോദരന്‍ റിയാജ് ബദിയുദ്ധീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഓള്‍ സിലോണ്‍ മക്കള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് റിഷാദ് ബദിയുദ്ദീന്‍. സ്‌ഫോടനം നടത്തിയ ചാവേറുകളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതായി പോലീസ് വക്താവ് അജിത്ത് രൊഹാന അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയ്ക്കു മുന്പ് കൊളംബോയിലെ ഇവരുടെ വസതികളില്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റ് ചെയ്തത്. തീവ്രവാദവിരുദ്ധ നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സ്‌ഫോടനം നടത്തിയവരുമായി ഇവര്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവും സാഹചര്യത്തെളിവും ലഭിച്ചതായി പോലീസ് വക്താവ് പറഞ്ഞു. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 269 നിരപരാധികളും എട്ടു ചാവേറുകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിന്നു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളികളാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റും അവകാശപ്പെട്ടിരുന്നു. അന്വേഷണത്തിലുള്ള മെല്ലപ്പോക്ക് നയത്തിനെതിരെ രാജ്യത്തെ ക്രൈസ്തവര്‍ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-25-11:03:17.jpg
Keywords: ശ്രീലങ്ക
Content: 16083
Category: 18
Sub Category:
Heading: നൂറ്റിനാലാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച് ക്രിസോസ്റ്റം മെത്രാപ്പോലീത്ത
Content: പത്തനംതിട്ട: മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പോലീത്തയുടെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലായിരുന്ന വലിയ മെത്രാപ്പോലീത്തയ്ക്ക് വെള്ളിയാഴ്ച രാത്രിയിലുണ്ടായ ദേഹാസ്വാസ്ഥ്യങ്ങളേ തുടര്‍ന്നു നടത്തിയ ആദ്യ ആന്റിജന്‍ പരിശോധനാഫലം പോസിറ്റീവായി ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ പരിശോധന ഉറപ്പാക്കി അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജിലേക്കു രാത്രിയില്‍ തന്നെ മാറ്റി. അവിടെ എത്തിച്ചശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലും ഫലം നെഗറ്റീവായി. 103 കാരനായ വലിയ മെത്രാപ്പോലീത്തയ്ക്ക് ശാരീരികക്ഷീണം ഉള്ളതിനാല്‍ മെഡിക്കല്‍ ഐസിയുവിലാക്കിയിരിക്കുകയാണ്.
Image: /content_image/India/India-2021-04-25-11:09:25.jpg
Keywords: കോവി
Content: 16084
Category: 11
Sub Category:
Heading: മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവ യുവജനങ്ങൾക്ക് സ്കോളർഷിപ്പുമായി ക്രൊയേഷ്യ
Content: സഗ്രെബ്: മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവ യുവജനങ്ങൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചുക്കൊണ്ട് യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയുടെ ശ്രദ്ധേയമായ ഇടപെടല്‍. വികസ്വര രാജ്യങ്ങളിലെ മതപീഡനം നേരിടുന്ന ക്രൈസ്തവ വിദ്യാർത്ഥികള്‍ക്ക് ക്രൊയേഷ്യയുടെ വിദ്യാഭ്യാസവകുപ്പും, വിദേശകാര്യ വകുപ്പും സംയുക്തമായി ചേര്‍ന്നാണ് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചത്. മെയ് 17 വരെയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനായുള്ള കാലാവധി. മരിജാന പെറ്റിർ എന്നൊരു സ്വതന്ത്ര അംഗം മുന്നോട്ടുവെച്ച ബഡ്ജറ്റ് ഭേദഗതിയാണ് ഇത്തരത്തില്‍ ഒരു സ്കോളർഷിപ്പ് രൂപീകരിക്കാൻ കാരണമായത്. സർക്കാരും മരിജാനയുടെ നിർദേശത്തെ പിന്തുണച്ചു. 2,37,000 ഡോളറിന്റെ സഹായം ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ പീഡനം ഏൽക്കുന്നവർക്ക് സ്കോളർഷിപ്പ് നൽകാൻ ഉദ്ദേശിച്ചുള്ളതാണെന്നും, അവർക്ക് ക്രൊയേഷ്യയിൽ വിദ്യാഭ്യാസം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും, അതിനുളള അവസരം ലഭിക്കുന്നവർ തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിച്ചെന്ന് അവിടെ ഒരു ജനാധിപത്യ സമൂഹത്തിനു വേണ്ടി അടിത്തറ പാകണമെന്നും മരിജാന പെറ്റിർ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിൻറെ പേരിൽ ലോകത്തിലേറ്റവും പീഡനം ഏൽക്കുന്ന സമൂഹം എന്ന നിലയിലാണ് ക്രൈസ്തവർക്ക് രാജ്യം സഹായം നൽകുന്നതെന്നും മരിജാന വ്യക്തമാക്കി. 40 ലക്ഷം ജനസംഖ്യയുള്ള ക്രൊയേഷ്യയിലെ 86 ശതമാനം ആളുകളും കത്തോലിക്ക വിശ്വാസികളാണ്. 1991-ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം ആദ്യമായാണ് രാജ്യം ഇത്തരത്തില്‍ ഒരു ഉദ്യമത്തിനു വേണ്ടി പണം നീക്കിവെയ്ക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി ലോകമെമ്പാടും മതപീഡനം ഏൽക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിദ്യാഭ്യാസ വകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി ഇറക്കിയ സ്കോളർഷിപ്പ് അപേക്ഷയുടെ പ്രഖ്യാപനത്തിൽ പറയുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ കണക്കനുസരിച്ച് 300 ദശലക്ഷം ക്രൈസ്തവർ ലോകമെമ്പാടും പീഡനം ഏൽക്കുന്നുണ്ട്. മനുഷ്യാവകാശലംഘനം നടക്കുന്ന രാജ്യങ്ങളിലാണ് ലോകത്തിലെ ഏഴിൽ ഒന്ന് ക്രൈസ്തവ വിശ്വാസികൾ ജീവിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-25-15:33:34.jpg
Keywords: സഹായ
Content: 16085
Category: 18
Sub Category:
Heading: മെഡിക്കൽ ഓക്സിജൻ അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണം: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
Content: കാക്കനാട്: മെഡിക്കൽ ഓക്സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവൻ നിലനിർത്താൻ അത് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റും കേരള ഇന്റർചർച്ചു കൌൺസിൽ ചെയർമാനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. കോവിഡ് 19 ന്റെ വ്യാപനത്തോടെ മെഡിക്കൽ ഓക്സിജന്റെ വലിയ അഭാവമുള്ളതിനാൽ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം അപകടത്തിലാണ്. അതിനാൽ ഈ ഘട്ടത്തിൽ മെഡിക്കൽ ഓക്സിജനു ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയെപ്പോലെ പ്രാധാന്യം നൽകണം. വിവിധ വാണിജ്യ ഏജൻസികൾക്ക് ലാഭകച്ചവടത്തിനായി വിട്ടുകൊടുക്കാവുന്ന ഒരു വിൽപ്പനചരക്കായി മെഡിക്കൽ ഓക്സിജനെ സർക്കാർ കാണരുത്. അമിതവില കാരണം ഓപ്പൺ മാർക്കറ്റിൽ നിന്ന് മെഡിക്കൽ ഓക്സിജൻ വാങ്ങാൻ കഴിയാത്ത ധാരാളം ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. നമ്മുടെ രാജ്യത്തെ ഈ നിർണായക പ്രതിസന്ധി ഘട്ടത്തിൽ മെഡിക്കൽ ഓക്സിജന്റെ ലഭ്യത ഒരു അടിസ്ഥാന ആവശ്യമായി കണക്കാക്കി ആവശ്യമുള്ള എല്ലാ ആളുകൾക്കും സൗജന്യമായി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു കർദ്ദിനാൾ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, ആവശ്യക്കാർക്കു ഓക്സിജൻ ലഭ്യമാക്കുന്നതിനു തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണം. ജനങ്ങളുടെ അടിയന്തര ആവശ്യം പരിഗണിച്ചു ആവശ്യമെങ്കിൽ വിദേശത്ത് നിന്ന് ചാർട്ടേഡ് ഫ്ളൈറ്റുകൾ വഴി ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. കോവിഡ് 19 പകർച്ചവ്യാധിയുടെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിനകം സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. അനാവശ്യ വിമർശനങ്ങളും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും നമ്മുടെ വിലയേറിയ സമയം പാഴാക്കാൻ അനുവദിക്കരുത്. രാജ്യത്തെ എല്ലാ ആശുപത്രികളിലും ആരോഗ്യ പരിപാലനകേന്ദ്രങ്ങളിലും ആവശ്യമായ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുന്നതുവഴി ഒരാളുടെ പോലും ജീവൻ ഓക്സിജന്റെ അഭാവം കൊണ്ടു നഷ്ടപ്പെടുകയില്ലായെന്നു കേന്ദ്രസംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ ഈ ആരോഗ്യപ്രതിസന്ധിയിൽ സർക്കാരുകളോട് ചേർന്നു സഭാസംവിധാനങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും സാധ്യമായ മേഖലകളിലെല്ലാം സഹകരിച്ചു പ്രവർത്തിക്കാൻ ഇനിയും സന്നദ്ധമാണെന്നും കർദ്ദിനാൾ മാർ ആലഞ്ചേരി പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-25-18:49:36.jpg
Keywords: കോവി, ആലഞ്ചേ