Contents

Displaying 15791-15800 of 25125 results.
Content: 16156
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ ട്വിറ്ററിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്തു: ഫിൻലൻഡിലെ എംപിയ്ക്കു ജയിൽ ശിക്ഷ?
Content: ഹെല്‍സിങ്കി: സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയായ പൈവി റസനന് രണ്ടു വർഷം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത. പൈവി ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഏപ്രിൽ 29നു പ്രഖ്യാപിച്ചുവെന്ന് എഡിഎഫ് ഇൻറർനാഷണൽ എന്ന ക്രൈസ്തവ നിയമ സംഘടനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 2004ലും 2018ലും നടത്തിയ പരാമർശങ്ങളുടെ പേരിൽ അഞ്ച് മക്കളുടെ അമ്മയായ പൈവിയുടെ ജയിൽ ശിക്ഷ നീണ്ടു പോകാനും സാധ്യതയുണ്ടെന്ന് എഡിഎഫ് ഇൻറർനാഷ്ണൽ സൂചിപ്പിച്ചു. സ്വവർഗ്ഗാനുരാഗികൾക്കെതിരെ വിദ്വേഷം പരത്തി എന്നതാണ് എംപിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. മതവിശ്വാസം പ്രഖ്യാപിക്കുന്നത് ജയിൽ ശിക്ഷയ്ക്ക് ഇടവരുത്തുക എന്ന സാഹചര്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് പൈവി പറഞ്ഞു. സ്വവർഗാനുരാഗം തെറ്റാണ് എന്ന് സൂചിപ്പിക്കുന്ന പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം ഒന്നാം അധ്യായം 24 മുതൽ 27 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് സഭ എൽജിബിടി റാലിക്ക് നൽകുന്ന പിന്തുണ ശരിയല്ലെന്ന് 2019 ജൂൺ മാസം പതിനേഴാം തീയതിയാണ് പൈവി ട്വിറ്ററിൽ കുറിച്ചു. ഫേസ്ബുക്കിലും ഇതു തന്നെ അവർ പോസ്റ്റ് ചെയ്തു. തന്റെ ലക്ഷ്യം ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുക അല്ലായിരുന്നുവെന്നും, സഭയുടെ നേതാക്കളെ ലക്ഷ്യംവെച്ചാണ് അങ്ങനെ ചെയ്തതെന്നും കഴിഞ്ഞവർഷം ഫസ്റ്റ് തിങ്ങ്സ് മാസികയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ പൈവി പറഞ്ഞിരുന്നു. ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ, അപമാനിക്കുകയോ ചെയ്തിട്ടില്ല. പറഞ്ഞ കാര്യങ്ങൾ മുഴുവൻ ബൈബിൾ പഠനങ്ങളിൽ അടിസ്ഥാനമുള്ളവയാണെന്നും ഫിൻലൻഡിലെ ആഭ്യന്തര മന്ത്രിയായി 2011- 2015 കാലയളവില്‍ സേവനം ചെയ്ത അവർ കൂട്ടിച്ചേർത്തു. 5.5 മില്യൻ ആളുകൾ ജീവിക്കുന്ന രാജ്യമാണ് ഫിൻലൻഡ്. മൂന്നിൽ രണ്ട് ആളുകളും, ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെയോ, ഓർത്തഡോക്സ് സഭയുടെയോ ഭാഗമാണ്. പൈവി റസനൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ അംഗമാണ്. എന്നാൽ 2019ൽ ലൂഥറൻ സഭ രാജ്യത്ത് നടന്ന ഒരു എൽജിബിടി റാലിക്ക് പിന്തുണ നൽകിയത് അവർ എതിർത്തിരുന്നു. 2019ൽ അവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രോസിക്യൂട്ടർ ജനറലിന്റെ ഉത്തരവ് വരാൻ ഒരു വർഷം വരെ പൈവി കാത്തിരിക്കേണ്ടിവന്നു. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഒരു അടിസ്ഥാനശിലയാണെന്ന് എഡിഎഫ് ഇൻറർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ കോൾമാൻ പറഞ്ഞു. പൈവി റസനന് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് ഭയത്തിന്റെ ഒരു സംസ്കാരം രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പൈവി റസനന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ക്രൈസ്തവര്‍ രംഗത്തെത്തുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-04-11:53:29.jpg
Keywords: ജയില്‍,ശിക്ഷ
Content: 16157
Category: 1
Sub Category:
Heading: പ്രാര്‍ത്ഥന സഫലം: ഹെയ്തിയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികരും സന്യസ്തരും മോചിതരായി
Content: പോര്‍ട്ട് ഓ പ്രിൻസ്: ഹെയ്തിയിലെ പോര്‍ട്ട് ഓ പ്രിൻസിൽ നിന്നും തട്ടിക്കൊണ്ടു പോയ കത്തോലിക്കാ വൈദികരെയും സന്യാസിനികളെയും അക്രമികള്‍ വിട്ടയച്ചു. രാജ്യവ്യാപകമായ പ്രതിഷേധം ഉയർത്തിയ തട്ടികൊണ്ടു പോകൽ നടന്നു മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് ഫ്രഞ്ച് മിഷ്ണറിമാര്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ സന്യസ്തരെ സംഘം മോചിപ്പിച്ചത്. ബന്ദികളായ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൊസൈറ്റി ഓഫ് പ്രീസ്റ്റ്സ് ഓഫ് സെന്റ് ജാക്ക്സ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയവർക്ക് മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തങ്ങളുടെ സഹപ്രവർത്തകരെയും സഹോദരിമാരെയും ആരോഗ്യത്തോടെ തന്നെ തിരികെ കിട്ടിയതിൽ അതീവ സന്തോഷമുണ്ടെന്ന് സൊസൈറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. ഹെയ്തിയില്‍ സമാധാനം പുലരാനും സന്യസ്തരുടെ മോചനം സാധ്യമാകാനും ബ്രസീലിയന്‍ മെത്രാന്‍ സമിതി മെയ് ഒന്നിനു പ്രത്യേക പ്രാര്‍ത്ഥനാദിനം ആചരിച്ചിരിന്നു. ഏപ്രിൽ 11നാണ് ഹെയ്തി തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിൻസിനും ഗാന്റിയർ പട്ടണത്തിനും ഇടയിലുള്ള റോഡിൽ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടുന്ന 10 പേരുടെ സംഘത്തെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ 400 മാവോസോ ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് സൂചനകളുണ്ടായിരിന്നു. സംഘത്തിൽ നാല് ഹെയ്തിയൻ വൈദികരും ഒരു കന്യാസ്ത്രീയും ഫ്രാൻസിൽ നിന്നുള്ള ഒരു വൈദികനും കന്യാസ്ത്രീയും ഉൾപ്പെട്ടിരുന്നുവെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മോചനദ്രവ്യം ലഭിക്കുന്നതിനായി തട്ടിക്കൊണ്ടുപോകുന്നത് ഒരു പതിവായി മാറിയ ഹെയ്തിയിൽ വലിയ ജന രോഷമാണ് ഈ സംഭവം ഉണ്ടാക്കിയത്. ഹെയ്തിയൻ സർക്കാരിന്റെ നിഷ്ക്രിയത്വത്തെ പരസ്യമായി വിമർശിച്ചു കത്തോലിക്കാ സഭാനേതൃത്വം ശക്തമായി മുന്നോട്ട് വന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-04-13:59:35.jpg
Keywords: ഹെയ്തി
Content: 16158
Category: 1
Sub Category:
Heading: കുപ്രസിദ്ധ മതനിന്ദ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന ആഗ്രഹം പ്രകടമാക്കി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍
Content: ഇസ്ലാമാബാദ്: രാജ്യത്തെ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന കുപ്രസിദ്ധമായ മതനിന്ദാ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന ആഗ്രഹം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. മതനിന്ദയുടെ കാര്യത്തില്‍ മുസ്ലീം രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും, മതനിന്ദ നടക്കുന്ന രാഷ്ട്രങ്ങളുമായിട്ടുള്ള വ്യാപാരബന്ധങ്ങള്‍ ഉപേക്ഷിക്കല്‍ പോലെയുള്ള സംയുക്ത നടപടികള്‍ സ്വീകരിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് കഴിഞ്ഞയാഴ്ച ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി ‘ദി സ്പെക്ടേറ്റര്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ പ്രവാചക വിമര്‍ശന കാര്‍ട്ടൂണുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരിന്നു. ഇതേ തുടര്‍ന്നു ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം കഴിഞ്ഞയാഴ്ച പാക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതില്‍ നിന്നും ഇമ്രാന്‍ ഖാന്റെ ഈ ആഗ്രഹം വ്യക്തമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സുമായുള്ള വ്യാപാരബന്ധം ഉപേക്ഷിച്ചാല്‍ ഉണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഇമ്രാന്‍ഖാന്‍ പ്രതിഷേധക്കാരുടെ അതേ ആഗ്രഹം തന്നെയാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കി. എന്നാല്‍ വ്യാപാരബന്ധം ഉപേക്ഷിക്കുന്നത് വഴി ഉണ്ടാകാവുന്ന കോടിക്കണക്കിന് മൂല്യമുള്ള ഫ്രഞ്ച് സഹായവും, കോടികള്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വ്യാപാരവും, സഹായവും നഷ്ടപ്പെടുത്തുവാന്‍ ഇമ്രാന്‍ഖാന്‍ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തീവ്ര ഇസ്ളാമിക നിലപാടുള്ള തെഹ്രീക്-ഇ-ലബ്ബായിക് പാര്‍ട്ടി നേതാവ് സാദ് ഹുസൈന്‍ റിസ്വിയുടെ അറസ്റ്റിനെതുടര്‍ന്ന്‍ നിയമം കയ്യിലെടുത്തതിന്റേയും, പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്റേയും പേരില്‍ ആയിരകണക്കിനു ടി.എല്‍.പി പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്ത മൂന്ന്‍ ദിവസം നീണ്ട അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇമ്രാന്‍ഖാന്റെ ഈ നിലപാട് മാറ്റമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫ്രഞ്ച് മാഗസിനായ ‘ചാര്‍ളി ഹെബ്ദോ’ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറിനെ പുറത്താക്കണമെന്നും, ഫ്രഞ്ച് സാധനങ്ങള്‍ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടി.എല്‍.പി നടത്തിയ പ്രതിഷേധത്തിനിടയില്‍ ചുരുങ്ങിയത് ആറ് പോലീസുകാര്‍ കൊല്ലപ്പെടുകയും, 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘അറബ് ന്യൂസ്’ പറയുന്നത്. മതനിന്ദ മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കപ്പെട്ട 12 രാഷ്ട്രങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. മതനിന്ദ നിയമത്തിന്റെ പേരില്‍ വധശിക്ഷ കാത്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പാക്ക് ജയിലുകളില്‍ നരകിച്ചു കഴിയുന്നത്. പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് മതനിന്ദാനിയമത്തില്‍ പറയുന്നത്. എന്നാല്‍ ക്രൈസ്തവര്‍ മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഉപാധിയായാണ് മതനിന്ദാ നിയമം രാജ്യത്തു ഉപയോഗിക്കുന്നത്. ഫൈസലാബാദ് ആശുപത്രിയില്‍ ഇസ്ലാമിക ആലേഖനമടങ്ങിയ സ്റ്റിക്കര്‍ നീക്കം ചെയ്തുവെന്ന് ആരോപിച്ച് മതനിന്ദ ആരോപിക്കപ്പെട്ട രണ്ട് ക്രിസ്ത്യന്‍ നേഴ്സുമാര്‍ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ്. ഇവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരിന്നു. ഫ്രഞ്ച് അംബാസഡറിനെ പുറത്താക്കണമെന്ന ടി.എല്‍.പി യുടെ ആവശ്യത്തെ നിരാകരിക്കുകയും, പാര്‍ട്ടി നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഇമ്രാന്‍ ഖാന്റെ ഈ പെട്ടെന്നുള്ള നിലപാട് മാറ്റം ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-04-16:11:09.jpg
Keywords: പാക്കി, മതനിന്ദ
Content: 16159
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും റെയ്മണ്ട് ബുര്‍ക്കെയും അടക്കമുള്ള 8 പേരെ കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്കുയര്‍ത്തി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ആരാധന തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും വത്തിക്കാന്‍ ഉന്നതകോടതിയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയും ഉള്‍പ്പെടെ എട്ടു കര്‍ദ്ദിനാള്‍മാരെ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ നിന്നും കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് കണ്‍സിസ്റ്ററിയില്‍ തീരുമാനം. ഇന്നലെ മെയ് 3-ന് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കമുള്ളവരുടെ നാമകരണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ അപ്പസ്തോലിക കൊട്ടാരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അദ്ധ്യക്ഷതയില്‍ നടന്ന കര്‍ദ്ദിനാളുമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിന് അംഗീകാരം നല്‍കിയത്. കർദ്ദിനാൾമാരുടെ ഇടയിൽ മൂന്ന് അധികാരശ്രേണികളാണുള്ളത്. കർദ്ദിനാൾ- ബിഷപ്പ്, കർദ്ദിനാൾ – പ്രീസ്റ്റ്, കർദ്ദിനാൾ – ഡീക്കൻ എന്നിവയാണ് ശ്രേണികൾ. ഇതില്‍ കർദ്ദിനാൾ- ബിഷപ്പ് പദവിയാണ് ഏറ്റവും ഉയര്‍ന്നത്. കര്‍ദ്ദിനാള്‍ സമിതി തിരഞ്ഞെടുത്തവരെ സഭയുടെ പരമാധികാരിയായ മാര്‍പാപ്പയുടെ അംഗീകാരത്തോടെ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ നിന്നും കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്ക് മാറ്റാവുന്നതാണെന്നാണ് കാനോന്‍ നിയമ സംഹിതയില്‍ പറയുന്നത്. ഇവര്‍ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണമെന്നും കാനോന്‍ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. വിശുദ്ധരുടെ നാമകരണ തിരുസംഘത്തിന്റെ തലവന്‍ പദവിയില്‍ നിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോ, സെന്റ്‌ പോള്‍ ബസിലിക്കയിലെ ആര്‍ച്ച്പ്രീസ്റ്റ് പദവിയില്‍ നിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ഫ്രാന്‍സെസ്കോ മൊണ്ടേറിസി, ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി തലവന്‍ കര്‍ദ്ദിനാള്‍ മാരോ പിയാസെന്‍സാ, പൊന്തിഫിക്കല്‍ സാംസ്കാരിക സമിതി തലവന്‍ കര്‍ദ്ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റാവാസി, ഹിസ്റ്റോറിക്കല്‍ സയന്‍സിന്റെ പൊന്തിഫിക്കല്‍ സമിതി മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ എന്നിവരാണ് കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്കുയര്‍ത്തപ്പെട്ട മറ്റ് കര്‍ദ്ദിനാള്‍മാര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-04-18:37:17.jpg
Keywords: സാറ
Content: 16160
Category: 22
Sub Category:
Heading: ജോസഫ്: ഏറ്റവും വലിയ മരിയ വിശുദ്ധൻ
Content: മരിയൻ മാസമായ മെയ് മാസത്തിന്റെ ആദ്യ ആഴ്ചയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിനു സമ്പൂർണ്ണമായി സമർപ്പണം നടത്തേണ്ട ഒരു മാസം. ഏറ്റവും വലിയ മരിയഭക്തനായ വിശുദ്ധൻ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.ഈശോയുടെ വളർത്തു പിതാവിനെക്കാൾ വലിയ ഒരു മരിയ വിശുദ്ധൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല. മറിയത്തിനു സമ്പൂർണ്ണ സമർപ്പണം നടത്തിയ ആദ്യ വ്യക്തിയാണ് യൗസേപ്പിതാവ്. കാൽവരിയിലെ കുരിശിൽ ചുവട്ടിൽ വച്ച് മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിക്കാൻ പ്രിയ ശിഷ്യനോടു ആവശ്യപ്പെടുന്നതിനു എത്രയോ മുമ്പേ മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിച്ച വ്യക്തിയായിരുന്ന യൗസേപ്പിതാവ്. അവന്റെ ഹൃദയത്തിൽ എന്നും ഈശോയ്ക്കും മറിയത്തിനും സ്ഥാനമുണ്ടായിരുന്നു. ഈശോയ്ക്കും മറിയത്തിനും വേണ്ടിയാണ് അവൻ ജീവിച്ചതും മരിച്ചതും. അവരുടെ സുരക്ഷിതത്വത്തിനു വേണ്ടി സ്വയം കാവൽക്കാരനായ വ്യക്തിയാണ് യൗസേപ്പിതാവ്. പരിശുദ്ധ കന്യകാമറിയത്തെ സ്വഭവനത്തിൽ സ്വീകരിക്കാൻ തയ്യാറാവുന്ന ജീവിതങ്ങളിൽ ഐശ്വര്യവും ശാന്തിയും സമാധാനവും എന്നും നിലനിൽക്കും. യൗസേപ്പിതാവിനെപ്പോലെ മറിയത്തെ സ്വഭവത്തിൽ സ്വീകരിക്കാൻ ഭയപ്പെടേണ്ട എന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ നമുക്കു ഹൃദയത്തിൽ സൂക്ഷിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-05-04-20:25:25.jpg
Keywords: ജോസഫ
Content: 16161
Category: 13
Sub Category:
Heading: യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നാം യേശുവിൽ വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രിസ്ത്യാനികളാകാൻ കഴിയില്ലായെന്നും യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച പതിവ്പോലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു മുന്‍പ് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മുന്തിരിചെടിയിലെ ശാഖകളെന്ന നിലയിൽ നാം നൽകേണ്ട ഫലം നമ്മുടെ ക്രിസ്തീയ ജീവിത സാക്ഷ്യമാണ്. മുന്തിരിച്ചെടിക്ക് ശാഖകൾ എന്ന പോലെ, യേശുവിന് നമ്മെയും ആവശ്യമുണ്ടെന്നും യേശുവിന് നമ്മെ ആവശ്യമുള്ളത് ഏത് അർത്ഥത്തിലാണെന്ന് ചിന്തിക്കണമെന്നും നമ്മുടെ സാക്ഷ്യം അവിടത്തേക്ക് ആവശ്യമുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സുവിശേഷം വചനപ്രവർത്തികളിലൂടെ പ്രഘോഷിക്കുന്നത് തുടരുകയെന്നത്- യേശു പിതാവിൻറെ പക്കലേക്ക് ആരോഹണം ചെയ്തതിനു ശേഷം, ശിഷ്യന്മാരുടെ കടമയാണ്, നമ്മുടെ കടമയാണ്. യേശുവിൻറെ ശിഷ്യന്മാരായ നാം അവിടത്തെ സ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അത് ചെയ്യുക. അവിടെ പുറപ്പെടുവിക്കേണ്ട ഫലം സ്നേഹമാണ്. ക്രിസ്തുവിനോട് ചേർന്നുനിന്ന് നാം പരിശുദ്ധാത്മാവിൻറെ ദാനങ്ങൾ സ്വീകരിക്കുന്നു, അങ്ങനെ നമുക്ക് മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കഴിയുന്നു, സമൂഹത്തിനും സഭയ്ക്കും നന്മ ചെയ്യാനും സാധിക്കുന്നു. ഫലങ്ങളിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയാൻ കഴിയും. ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു. അതിനുള്ള മാര്‍ഗ്ഗങ്ങളും പാപ്പ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അത് ചെയ്യാൻ നമുക്ക് എങ്ങനെ കഴിയും? യേശു നമ്മോടു പറയുന്നു: "നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കാവശ്യമുള്ളത് ചോദിക്കുക, അത് നിങ്ങൾക്ക് ലഭിക്കും" (യോഹന്നാൻ 15:7). ഇതും ഒരു ധൈര്യമാണ്: നാം ആവശ്യപ്പെടുന്നത് നമുക്ക് ലഭിക്കും എന്ന ഉറപ്പ്. നമ്മുടെ ജീവിതത്തിൻറെ ഫലപ്രാപ്തി പ്രാർത്ഥനയെ ആശ്രയിച്ചിരിക്കുന്നു. അവിടുത്തെപ്പോലെ ചിന്തിക്കാനും, അവിടത്തെപ്പോലെ പ്രവർത്തിക്കാനും, ലോകത്തെയും വസ്തുക്കളെയും യേശുവിൻറെ കണ്ണുകളാൽ കാണാനും കഴിയുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ, അവിടുന്നു ചെയ്തതുപോലെ, ഏറ്റം പാവപ്പെട്ടവരും ക്ലേശിതരുമായർ മുതല്‍ നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരെ അവിടുത്തെ ഹൃദയംകൊണ്ടു സ്നേഹിക്കാനും ലോകത്തിലേക്ക് നന്മയുടെ ഫലങ്ങൾ, ഉപവിയുടെ ഫലങ്ങൾ, സമാധാനത്തിൻറെ ഫലങ്ങൾ കൊണ്ടുവരാനും നമുക്കു സാധിക്കും. പരിശുദ്ധ കന്യാമറിയത്തിൻറെ മാധ്യസ്ഥം യാചിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2021-05-04-21:36:11.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 16162
Category: 1
Sub Category:
Heading: ഇനിയില്ല ആ പുഞ്ചിരി: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന് വിട
Content: പത്തനംതിട്ട: മാര്‍ത്തോമ്മാ സഭാ വലിയ മെത്രാപ്പോലിത്തയും ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തമാരില്‍ ഒരാളുമായിരിന്ന പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. നേരത്തെ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്പനാട്ടുള്ള മിഷന്‍ ആശുപത്രിയിലായിരുന്നു വലിയ മെത്രാപ്പോലിത്ത വിശ്രമിച്ചിരുന്നത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനു ജാതി മതങ്ങള്‍ക്കതീതമായി ഏവരുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയിരിന്നു. 1918 ഏപ്രിൽ 27ന് കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. 1922 മുതൽ 26 വരെ മാരാമൺ പള്ളി വക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1926 മുതൽ 1930 വരെ മാരാമൺ മിഡിൽ സ്കൂളിലും 1931 മുതൽ 32 വരെ കോഴഞ്ചേരി ഹൈസ്ക്കൂളിലും 1932 മുതൽ 33 വരെ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്ക്കൂളിലും പഠനം. 1933 മുതൽ 39 വരെ ആലുവ യുസി കോളജ് വിദ്യാർഥി. ഇതിനിടെ 1936ൽ മാതാവിന്റെ വേർപാട്. 1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 47 വരെ അവിടെ തുടർന്നു. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം. മാതൃ ഇടവകയായ ഇരവിപേരൂർ മാർത്തോമ്മാ പള്ളിയിൽ 1944ലെ പുതുവർഷ ദിനത്തിൽ ശെമ്മാശപ്പട്ടവും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി. 1944ൽ ബെംഗളൂരു ഇടവക വികാരി. 1948ൽ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ൽ തിരുവനന്തപുരം വികാരി, 1951 മാങ്ങാനം പള്ളി വികാരി. 1953 മേയ് 20ന് റമ്പാൻ സ്ഥാനവും 23ന് എപ്പിസ്കോപ്പ സ്ഥാനവും ലഭിച്ചു. 1953ൽ ഡോ. അലക്സാണ്ടർ മാർത്തോമ്മാ, തോമസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരോടൊപ്പമായിരുന്നു ഇവരിലെ ഇളയവനായ ക്രിസോസ്റ്റം എപ്പിസ്കോപ്പയായി അവരോധിക്കപ്പെടുന്നത്. 1953–54 കാലത്ത് കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം. 1954ൽ കോട്ടയം– കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതൽ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ പദവി വഹിച്ചു. 1954ൽ അഖിലലോക സഭാ കൗൺസിൽ ഇവാൻസ്റ്റൻ സമ്മേളനത്തിൽ മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകൻ. 1963ൽ മിഷനറി ബിഷപ്. 1968ൽ അടൂർ–കൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ൽ അഖിലലോക സഭാ കൗൺസിൽ ഉപ്സാല സമ്മേളനത്തിൽ മാർത്തോമ്മാ സഭാ പ്രതിനിധി. 1975ൽ വീണ്ടും മിഷ്ണറി ബിഷപ്പ്. 1978 മേയ് മാസം സഫ്രഗൻ മെത്രാപ്പോലീത്താ പദവിലേക്ക് ഉയർത്തപ്പെട്ടു. 1980ൽ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ൽ റാന്നി– നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്പ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ– തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പോലീത്തയായി. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റി.
Image: /content_image/News/News-2021-05-05-09:38:43.jpg
Keywords: ക്രിസോ
Content: 16165
Category: 18
Sub Category:
Heading: മാർ ക്രിസോസ്റ്റം അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം പകരുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിത്വം: പിണറായി വിജയൻ
Content: തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ മുൻ പരമാധ്യക്ഷൻ മാർ ക്രിസോസ്റ്റമിന്റെ വേർപ്പാടിൽ ദുഃഖം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയതെന്നും അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം പകരുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നർമമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലർത്തി എല്ലായ്പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ അണ് നമുക്ക് നഷ്ടമായതെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി സ്മരിച്ചു.
Image: /content_image/India/India-2021-05-05-11:38:55.jpg
Keywords: ക്രിസോസ്റ്റ
Content: 16166
Category: 18
Sub Category:
Heading: ‘മനുഷ്യരുടെ കഷ്ടപ്പാടുകൾ നീക്കാനുള്ള മാർ ക്രിസോസ്റ്റമിന്റെ ശ്രമം എന്നും ഓർമ്മിക്കപ്പെടും’: അനുശോചനമറിയിച്ച് പ്രധാനമന്ത്രി
Content: ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ വിടവാങ്ങിയ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർതോമ വലിയമെത്രാപ്പോലീത്തായുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സമ്പന്നമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യരുടെ കഷ്ടപ്പാടുകൾ നീക്കം ചെയ്യാനുള്ള നിരവധി ശ്രമങ്ങളും എന്നും ഓർമിക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. "ഫിലിപ്പോസ് മാർ ക്രിസോസ്റ്റമിന്റെ വിയോഗത്തില്‍ ദുഃഖിതനാണ്. അദ്ദേഹത്തിന്റെ സമ്പന്നമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ നീക്കം ചെയ്യാനുള്ള നിരവധി ശ്രമങ്ങളും ഓർമ്മിക്കപ്പെടും. മലങ്കര മാർതോമ സിറിയൻ സഭയിലെ അംഗങ്ങൾക്ക് അനുശോചനം"- ട്വീറ്റില്‍ പറയുന്നു. രാഷ്​ട്രീയ-മത നേതാക്കളുമായെല്ലാം നല്ല ബന്ധം സൂക്ഷിക്കുന്നതില്‍ മാർ ക്രിസോസ്റ്റം ഏറെ മുന്നിലായിരുന്നു. നരേന്ദ്ര മോദി, സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയ ദേശീയ നേതാക്കളുമായെല്ലാം ഊഷ്മള ബന്ധം സൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-05-12:42:04.jpg
Keywords: ക്രിസോ
Content: 16167
Category: 10
Sub Category:
Heading: മഹാമാരിയ്ക്കിടെ ദൈവവചനം കൊണ്ട് ലോകത്തിനു പ്രതിരോധക്കോട്ട തീര്‍ത്ത് കപ്പൂച്ചിൻ ഫ്രാൻസിസ്കൻ സഭ
Content: മനുഷ്യവംശ്യത്തെ മുഴുവനും ദുഃഖത്തിലും കഠിനയാതനകളിലും മരണഭയത്തിലും തളച്ചിട്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ കാലത്തു മരുന്നും ലേപനവും പരാജയപ്പെടുന്നിടത്തു സൗഖ്യം നൽകുന്ന കർത്താവിന്റെ വചനത്താൽ ലോകത്തെ വിശുദ്ധീകരിക്കുന്നതിനും സൗഖ്യപ്പെടുത്തുന്നതിനുമായ് അസ്സിസിയിലെ വിശുദ്ധ ഫ്രാൻ‌സിസിന്റെ പിൻഗാമികളായ കപ്പൂച്ചിൻ സഭാംഗങ്ങൾ മെയ് 1 മുതൽ നടത്തിവരുന്ന അഖണ്ഡ ബൈബിൾ പാരായണം ഇന്ന് (മെയ് 5) സമാപിക്കും. ഈ ബൈബിൾ പാരായണത്തിന് ഒട്ടേറെ വ്യത്യസ്തതകൾ ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ഒരു സന്ന്യാസസഭയിലെ മാത്രം വൈദികർ പഞ്ച മഹാഭൂഖണ്ഡങ്ങളിൽ നിന്നും മുൻ തയ്യാറെടുപ്പുകൾ ഒന്നും കൂടാതെ Zoom വഴി ഒരുമിച്ചു കൂടി ഉല്പത്തി മുതൽ വെളിപാടുവരെ ഇടവിടാതെ വിശുദ്ധഗ്രന്ഥപാരായണം നടത്തുന്നത്. സിറോ-മലങ്കര, ലത്തീൻ, സിറോ-മലബാർ എന്നീ മൂന്നു റീത്തുകളിൽ പെടുന്ന ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഹോദരങ്ങൾ ഈ പുണ്യ സംരഭത്തിൽ പങ്കു ചേർന്നു. മെയ്‌ ഒന്നിന് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ കോട്ടയം സെന്‍റ് ജോസഫ് പ്രാവിശ്യയുടെ തലവനായ ഫാ. ജോർജ് ആന്റണി അരൂശ്ശേരിൽ ഉത്ഘാടനം നിർവഹിച്ച വിശുദ്ധഗ്രന്ഥപാരായണം ഇന്നു മെയ്‌ 5ന് സെന്‍റ് തോമസ് പ്രവിശ്യയുടെ അധിപൻ ഫാ. പോളിമാടശ്ശേരി ആശീർവാദം നൽകിയാണ് സമാപനം കുറിക്കുക. ഫ്രാൻ‌സിസിന്റെയും വിശുദ്ധ ക്ലാരയുടെയും പിന്തുടർച്ചക്കാരായ വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ വേറൊനിക്ക ജൂലിയാനി തുടങ്ങിയ നൂറുകണക്കിന് വിശുദ്ധ വിസ്മയങ്ങളെ ലോകത്തിനു നൽകിയ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭക്ക് 12000 ഓളം അംഗങ്ങൾ ഉണ്ട്. ഏഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നീ വൻകരകളിൽ വിവിധപ്രൊവിൻസുകളിൽ പെടുന്ന 70ൽ പരം വൈദികരെ ഒരുമിച്ച് കൂട്ടിയ സംരംഭത്തിന് ഫാ. അനില്‍ ഓ‌എഫ്‌എം, ജിനി ജോഷി ("Walk with Christ" Mission"), എഫ്‌എ‌എ. സോമി അബ്രാഹം ഓ‌എഫ്‌എം, എഫ്‌എ‌എ. ബിജോയ് പയപ്പന്‍ എന്നിവർ നേതൃത്വം നൽകി. കോവിഡ് 19 ആദ്യ പ്രഹരം നടത്തിയ സമയത്ത് ഇരുന്നൂറോളം വരുന്ന ഓരോ ലോകരാജ്യങ്ങൾക്ക് വേണ്ടിയും വിശുദ്ധ കുർബാനകൾ അർപ്പിച്ചുകൊണ്ടാണ് കപ്പൂച്ചിൻ സഹോദരങ്ങൾ ആത്മീയമായി പ്രതിരോധിച്ചത്. ഇനിയും കോവിഡ്19 മഹാമാരിയിൽ കുടുംബങ്ങളെ തങ്ങൾക്കുള്ളതുകൊണ്ട് ഭൗതികമായി സഹായിക്കുന്നതിനൊപ്പം ആത്മീയമായി കവചം തീർക്കുവാനും കപ്പൂച്ചിന്‍ സഭയുണ്ടാകുമെന്ന് വൈദിക സമൂഹം അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-05-13:42:04.jpg
Keywords: വചന