category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രാര്‍ത്ഥന സഫലം: ഹെയ്തിയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികരും സന്യസ്തരും മോചിതരായി
Contentപോര്‍ട്ട് ഓ പ്രിൻസ്: ഹെയ്തിയിലെ പോര്‍ട്ട് ഓ പ്രിൻസിൽ നിന്നും തട്ടിക്കൊണ്ടു പോയ കത്തോലിക്കാ വൈദികരെയും സന്യാസിനികളെയും അക്രമികള്‍ വിട്ടയച്ചു. രാജ്യവ്യാപകമായ പ്രതിഷേധം ഉയർത്തിയ തട്ടികൊണ്ടു പോകൽ നടന്നു മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് ഫ്രഞ്ച് മിഷ്ണറിമാര്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ സന്യസ്തരെ സംഘം മോചിപ്പിച്ചത്. ബന്ദികളായ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൊസൈറ്റി ഓഫ് പ്രീസ്റ്റ്സ് ഓഫ് സെന്റ് ജാക്ക്സ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയവർക്ക് മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തങ്ങളുടെ സഹപ്രവർത്തകരെയും സഹോദരിമാരെയും ആരോഗ്യത്തോടെ തന്നെ തിരികെ കിട്ടിയതിൽ അതീവ സന്തോഷമുണ്ടെന്ന് സൊസൈറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. ഹെയ്തിയില്‍ സമാധാനം പുലരാനും സന്യസ്തരുടെ മോചനം സാധ്യമാകാനും ബ്രസീലിയന്‍ മെത്രാന്‍ സമിതി മെയ് ഒന്നിനു പ്രത്യേക പ്രാര്‍ത്ഥനാദിനം ആചരിച്ചിരിന്നു. ഏപ്രിൽ 11നാണ് ഹെയ്തി തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിൻസിനും ഗാന്റിയർ പട്ടണത്തിനും ഇടയിലുള്ള റോഡിൽ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടുന്ന 10 പേരുടെ സംഘത്തെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ 400 മാവോസോ ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് സൂചനകളുണ്ടായിരിന്നു. സംഘത്തിൽ നാല് ഹെയ്തിയൻ വൈദികരും ഒരു കന്യാസ്ത്രീയും ഫ്രാൻസിൽ നിന്നുള്ള ഒരു വൈദികനും കന്യാസ്ത്രീയും ഉൾപ്പെട്ടിരുന്നുവെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മോചനദ്രവ്യം ലഭിക്കുന്നതിനായി തട്ടിക്കൊണ്ടുപോകുന്നത് ഒരു പതിവായി മാറിയ ഹെയ്തിയിൽ വലിയ ജന രോഷമാണ് ഈ സംഭവം ഉണ്ടാക്കിയത്. ഹെയ്തിയൻ സർക്കാരിന്റെ നിഷ്ക്രിയത്വത്തെ പരസ്യമായി വിമർശിച്ചു കത്തോലിക്കാ സഭാനേതൃത്വം ശക്തമായി മുന്നോട്ട് വന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-04 13:58:00
Keywordsഹെയ്തി
Created Date2021-05-04 13:59:35