category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലെസോത്തോയിൽ നിന്നുള്ള ഏക കര്‍ദ്ദിനാള്‍ സെബാസ്റ്റ്യൻ കോട്ടോ ദിവംഗതനായി
Contentലെസോത്തോ: ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയിൽ നിന്നുള്ള പ്രഥമ കർദ്ദിനാൾ സെബാസ്റ്റ്യൻ കോട്ടോ ഖൊറായ് ദിവംഗതനായി. 91 വയസ്സായിരിന്നു. ലെസോത്തോയിലെ മസെനോഡിൽവെച്ചായിരിന്നു അന്ത്യം. രാജ്യത്തെ ഏക കര്‍ദ്ദിനാള്‍ കൂടിയായിരിന്നു അദ്ദേഹം. 40 വർഷത്തോളം, മൊഹാലെ ഹോക്ക് രൂപതയെ നയിച്ച സെബാസ്റ്റ്യൻ കോട്ടോ 2006ൽ 75 വയസ്സ് തികഞ്ഞപ്പോൾ കാനോൻ നിയമപ്രകാരം രാജി സമർപ്പിക്കുകയായിരിന്നു. എന്നാൽ 2014 ഫെബ്രുവരി വരെ രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി തുടർന്നു. രൂപതയിലെ ജനങ്ങളോടും കർദിനാൾ ഉൾപ്പെട്ട മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തോടും പാപ്പ അനുശോചനം അറിയിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ഖൊരായ് പൗരോഹിത്യത്തിലേക്കുള്ള പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയെയും സഭയോടുള്ള സമർപ്പണത്തെയും ഫ്രാന്‍സിസ് പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. 1929 സെപ്റ്റംബർ 11ന് ലെറിബെ രൂപതയിൽ ജനിച്ച അദ്ദേഹം 11-ാം വയസ്സിൽ ജ്ഞാനസ്നാനം സ്വീകരിച്ചു. പ്രാദേശിക സെമിനാരികളിലെ പഠനശേഷം 1950ൽ മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തില്‍ പ്രവേശിച്ചു. 1956 ഡിസംബർ 21 ന് വൈദികനായി. ലെസോത്തോയിലെ സെമിനാരികളിൽ വിവിധ പദവികൾ വഹിച്ച ശേഷം 1971 ൽ മസെരു അതിരൂപതയുടെ വികാരി ജനറലായും കത്തീഡ്രല്‍ ദേവാലയത്തിന്റെ റെക്ടര്‍ ആയും സേവനം ചെയ്തു. 1977 നവംബറിൽ പോൾ ആറാമൻ അദ്ദേഹത്തെ മൊഹാലെ ഹോക്കിന്റെ ആദ്യ മെത്രാനായി നിയമിച്ചു. 87 വയസ്സുള്ളപ്പോൾ 2016ൽ ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-04-21 12:41:00
Keywordsഏക, ആഫ്രി
Created Date2021-04-21 12:41:52