category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്:- ദൈവമാതാവിന്റെ വിശ്വസ്തനായ ജീവിതപങ്കാളി
Contentയൗസേപ്പിതാവിന്റെ ലുത്തിനിയായിലെ ദൈവമാതാവിന്റെ ജീവിത പങ്കാളിയേ (Dei Genetricis sponse) എന്ന സംബോധന വിശുദ്ധ യൗസേപ്പിതാവു പരിശുദ്ധ കന്യകാമറിയത്തിന്റെ മണവാളൻ എന്നു വിളിക്കാൻ അധികാരമുള്ള വ്യക്തിയാണ് എന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുക. ദൈവം നസറത്തിലെ ഈ രണ്ടു വ്യക്തികളെ യഥാർത്ഥ ദാമ്പത്യത്തിൽ ഒന്നിപ്പിച്ചു. ശാരീരിക ബന്ധത്തിലൂടെയല്ല മറിച്ച് കന്യകാ ജീവിതത്തിലൂടെ ദൈവപുത്രനായ ഉണ്ണീശോയെ ഹൃദയം നിറഞ്ഞ് സ്നേഹിച്ചതിലൂടെ. മറിയത്തിന്റെയും യൗസേപ്പിന്റെയും പൊതുവായ രക്ഷാകർതൃത്തിനു ഈശോയെ ഭരമേല്പിക്കുക എന്നത് ദൈവ പിതാവിന്റെ വലിയ പദ്ധതിയായിരുന്നു. ഉണ്ണീശോയെ ഒരു പിതാവിനെപ്പോലെ സ്നേഹിക്കാനും പരിപാലിക്കാനും ദൈവമാതാവിനെ യഥാർത്ഥ ദാമ്പത്യ സ്നേഹത്തിലൂടെ ശുശ്രൂഷിക്കുവാനും യൗസേപ്പിതാവിനു സാധിച്ചു. "ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു." (മത്തായി 1 : 24- 25). ഈ വാക്കുകൾ തിരുകുടുംബത്തിലെ പവിത്രമായ ദാമ്പത്യ ജീവിതത്തിന്റെ ശ്രേഷ്ഠമായ വശമാണ്. ഈ ആത്മീയ ബന്ധത്തിന്റെ ആഴവും തീവ്രതയും ആത്യന്തികമായി ജീവൻ നൽകുന്ന പരിശുദ്ധാത്മാവിന്റെ നിറവിൽ നിന്നു വരുന്നതാണ്. പരിശുദ്ധാത്മാവിന്റെ നിയന്ത്രണങ്ങളോട് അനുസരണ ഉണ്ടായിരുന്നതിനാൽ യൗസേപ്പിതാവിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഉറവിടം ആത്മാവു തന്നെയായിരുന്നു. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന വിശ്വസ്തരായ ഭർത്താക്കന്മാരാണ് ദാമ്പത്യ ജീവിതത്തെ ശ്രേഷ്ഠമാക്കുന്നതെന്ന് യൗസേപ്പിതാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-04-07 22:05:00
Keywordsജോസഫ്, യൗസേ
Created Date2021-04-07 22:06:00