Content | വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ വിശ്വാസ ബലക്ഷയത്തില്‍ വേദനയുണ്ടെന്നും ആദ്യ നൂറ്റാണ്ടിലെ സുവിശേഷചൈതന്യം വീണ്ടും ഉണ്ടാകണമെന്ന്‍ ആഗ്രഹിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. യൂറോപ്പിലെ ദയാവധം, അലസിപ്പിക്കൽ നിയമങ്ങൾ എന്നിവ വിശ്വാസ നഷ്ടത്തോടൊപ്പം യുക്തിസഹമായ ധാര്‍മ്മിക നഷ്ടവും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം സ്പാനിഷ് നെറ്റ്‌വർക്ക് കോപ്പിന് ഈ ആഴ്ച നല്‍കിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്പിലും സംസ്കാരത്തിലും നമ്മുടെ രാജ്യങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടതിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളിലും മനുഷ്യന്റെ വ്യക്തിത്വം നഷ്ടപ്പെട്ടതിലും ഖേദിക്കുന്നുവെന്നും വിശ്വാസം നഷ്ടപ്പെടുന്നതിനുമുമ്പ്, അത് യുക്തിയുടെ നഷ്ടമാണെന്ന് പറയുകയാണെന്നും കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു.
“ക്രിസ്തീയ ജീവിതത്തെക്കുറിച്ച് ഏകീകൃതവും ബോധ്യപ്പെട്ടതുമായ ഒരു സാക്ഷ്യം നൽകുക” എന്നതാണ് സാമൂഹ്യമാറ്റങ്ങളോടുള്ള സഭയുടെ പ്രതികരണം. നാം ഇന്നു അനുഭവിക്കുന്ന സാഹചര്യത്തെ സഭയുടെ ആദ്യ നൂറ്റാണ്ടുകളുമായി താരതമ്യപ്പെടുത്താമെന്ന് എനിക്ക് തോന്നുന്നു. ക്രിസ്തീയ മൂല്യങ്ങളില്ലാത്ത ഒരു സമൂഹത്തിൽ അപ്പോസ്തലന്മാരും ആദ്യത്തെ ശിഷ്യന്മാരും എത്തിയ ആ സാഹചര്യം. ആദ്യകാലങ്ങളില്‍ അപ്പസ്തോലന്‍മാര്‍ അവരുടെ സാക്ഷ്യത്തിലൂടെ സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരുത്താനും സുവിശേഷ മൂല്യങ്ങൾ അവതരിപ്പിക്കാനും കഴിഞ്ഞു. ഇന്നും നമ്മൾ ചെയ്യേണ്ടത് ഇങ്ങനെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു- കര്‍ദ്ദിനാള്‍ പറഞ്ഞു. സ്പാനിഷ് ഭാഷയില്‍ 24 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ ഫ്രാൻസിസ് മാർപാപ്പയ്ക്കു “പ്രോട്ടോക്കോൾ ഇല്ലാത്ത ലാളിത്യമുള്ള മനുഷ്യൻ” എന്നാണ് കർദ്ദിനാള്‍ വിശേഷണം നല്‍കിയത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|