Contents

Displaying 15521-15530 of 25125 results.
Content: 15886
Category: 13
Sub Category:
Heading: കോവിഡ് കാലത്ത് ക്രൈസ്തവര്‍ യേശുക്രിസ്തുവിന്റെ പ്രബോധനം ജീവസുറ്റതാക്കി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
Content: ലണ്ടന്‍: കോവിഡിന്റെ കഴിഞ്ഞുപോയ നാളുകളിൽ ക്രൈസ്തവര്‍ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക് ജീവസുറ്റതാക്കിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സ്പ്രിംഗ് ഹാർവെസ്റ്റ് ഹോം എന്ന ക്രൈസ്തവ കൂട്ടായ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സമൂഹത്തിന്, ദൈവവിശ്വാസമുള്ളവർക്കും, ഇല്ലാത്തവർക്കും സഹായം നൽകാൻ മുന്നോട്ടു കടന്നു വന്ന ക്രൈസ്തവ നേതാക്കളുടെ എണ്ണം നിരവധി ആയിരുന്നതിനാൽ ആ എണ്ണം തന്നെ താൻ മറന്നു പോയതായി ബോറിസ് ജോൺസൺ അനുസ്മരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരാധനയ്ക്ക് വേണ്ടി ഒരുമിച്ചു കൂടാൻ സാധിക്കാത്തത് ക്രൈസ്തവ വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ആത്മസംയമനത്തോടെ വിശ്വാസികൾ ആ ബുദ്ധിമുട്ട് ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. നാമൊന്നും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഈസ്റ്ററാണ് കടന്നുവരുന്നതെങ്കിലും വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവസാനിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുകയാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമാർ, ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി തുടങ്ങിയവരും ഓൺലൈൻ കൂട്ടായ്മയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഒരു വീഡിയോ സന്ദേശം തയാറാക്കിയിട്ടുണ്ട്. ഈ സന്ദേശങ്ങൾ ഈസ്റ്റർ നാളിൽ സംപ്രേക്ഷണം ചെയ്യും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-27-16:35:34.jpg
Keywords: ബ്രിട്ടീഷ്, പ്രധാന
Content: 15887
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ കടുത്ത മതപീഡനം നേരിടുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന യുഎസ് പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു
Content: ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങളെച്ചൊല്ലിയുള്ള അമേരിക്കന്‍ കത്തോലിക്ക വിശ്വാസികളുടെ ആശങ്ക വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 17-ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌-യു.എസ്.എ’ (എ.സി.എന്‍ യു.എസ്.എ) പുറത്തുവിട്ട നാലാമത് വാര്‍ഷിക നാഷ്ണല്‍ കാത്തലിക് സര്‍വ്വേയില്‍ പങ്കെടുത്ത കത്തോലിക്ക വിശ്വാസികളില്‍ 67 ശതമാനവും മതത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെ 'കടുത്തത്' എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികവും വിശേഷിപ്പിച്ചത്. വിശ്വാസവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ പകുതിയോ അതിലധികമോ നേരിടേണ്ടി വരുന്നത് ക്രിസ്ത്യാനികള്‍ക്കാണെന്നു സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനവും രേഖപ്പെടുത്തി. ചൈനയും, ഉത്തരകൊറിയയും, പാക്കിസ്ഥാനുമാണ് ക്രൈസ്തവപീഡനം രൂക്ഷമായ രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ലോകമെമ്പാടുമായി ക്രിസ്ത്യാനികള്‍ ‘കടുത്ത മതപീഡന’ത്തിനു ഇരയാകുന്നുണ്ടെന്ന്‍ അഭിപ്രായപ്പെട്ടവരുടെ എണ്ണം മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് (41%) ഈ വര്‍ഷം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട് (57%). ക്രൈസ്തവ വിരുദ്ധ പീഡനങ്ങളേച്ചൊല്ലിയുള്ള ആശങ്കകള്‍ കൂടിയിട്ടുണ്ടെങ്കിലും, ക്രൈസ്തവര്‍ക്കെതിരെ നടന്നിട്ടുള്ള അതിക്രമ സംഭവങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം മാത്രം പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത ആയിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിനിരയായി എന്നറിയാവുന്നവര്‍ 37%വും, 2020 പകുതിയായപ്പോഴേക്കും ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട 293 സംഭവങ്ങള്‍ ഇന്ത്യയിലുണ്ടായി എന്നറിയാവുന്നവര്‍ 28 ശതമാനവുമാണ്. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇടപെടുന്നുണ്ടെന്ന്‍ അഭിപ്രായപ്പെട്ടവരുടെ എണ്ണവും മുന്‍ വര്‍ഷത്തില്‍ (47%) നിന്നും ഉയര്‍ന്നിട്ടുണ്ട് (52%). 30% തങ്ങളുടെ പ്രാദേശിക മെത്രാനും, 28% തങ്ങളുടെ ഇടവകയും ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ടെന്ന അഭിപ്രായക്കാരാണ്. മതപീഡനത്തിനിരയായ ക്രൈസ്തവരെ സഹായിക്കുന്നതിനായി 71% 'പ്രാര്‍ത്ഥന'യെ ചൂണ്ടിക്കാട്ടിയപ്പോള്‍ 67% പറഞ്ഞത് ഇടവക തലത്തില്‍ അവബോധം വളര്‍ത്തണമെന്നാണ്. മതപീഡനത്തിനു പുറമേ, സര്‍വ്വേയില്‍ പങ്കെടുത്ത കത്തോലിക്കരില്‍ 78% മനുഷ്യക്കടത്തിലും, 77% കൊറോണ പകര്‍ച്ചവ്യാധിയിലും, 71% ദാരിദ്ര്യത്തിലും, 62% കാലാവസ്ഥാ വ്യതിയാനത്തിലും, 61% അഭയാര്‍ത്ഥി പ്രശ്നത്തിലും ആശങ്കകള്‍ പ്രകടിപ്പിച്ചു. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ തടയുവാന്‍ സര്‍ക്കാരുകളും, സഭയും മുന്നോട്ട് വരണമെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് എ.സി.എന്‍ യു.എസ്.എ ചെയര്‍മാന്‍ ജോര്‍ജ്ജ് മാര്‍ലിന്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-27-17:26:24.jpg
Keywords: പീഡന, അമേരിക്ക
Content: 15888
Category: 1
Sub Category:
Heading: വിശുദ്ധവാരത്തിന് ക്രൈസ്തവ ലോകം ഒരുങ്ങി: വത്തിക്കാനിലെ ശുശ്രൂഷകള്‍ ഇത്തവണയും പൊതുജന പങ്കാളിത്തമില്ലാതെ
Content: വലിയ നോമ്പിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായ ഓശാന ഞായറിലേക്ക് ക്രൈസ്തവ ലോകം നാളെ പ്രവേശിക്കുന്നതോടെ വിശുദ്ധവാരത്തിനു ആരംഭമാകും. കോവിഡ് 19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും ഇറ്റലിയിലെ ലോക്ക് ഡൌണും കണക്കിലെടുത്തും വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഇത്തവണയും നടക്കുക പൊതുജന പങ്കാളിത്തമില്ലാതെയായിരിക്കും. പ്രാതിനിധ്യ സ്വഭാവമുള്ള എണ്ണപ്പെട്ട ചെറിയ കൂട്ടായ്മയുടെ സാന്നിദ്ധ്യത്തിലായിരിക്കും പാപ്പ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുക. എന്നാല്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ വത്തിക്കാൻ മാധ്യമങ്ങൾ തത്സമയം വിശ്വാസികളിലേക്ക് എത്തിക്കും. നാളെ മാർച്ച് 28 പ്രാദേശികസമയം രാവിലെ 10.30-ന് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ പാപ്പ ഓശാന ഞായർ തിരുക്കർമ്മങ്ങള്‍ക്കും ദിവ്യബലിയ്ക്കും മുഖ്യകാര്‍മ്മികത്വം വഹിക്കും. പെസഹാവ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിൽ ഉച്ചതിരിഞ്ഞ് 1.30ന് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ നടക്കും. വൈകുന്നേരം പ്രാദേശിക സമയം ആറിന് ഇന്ത്യയിലെ സമയം രാത്രി 9.30ന് തിരുവത്താഴ ശുശ്രൂഷയ്ക്ക് കർദ്ദിനാൾ സംഘത്തലവൻ ബത്തീസ്ത റേ മുഖ്യകാർമ്മികത്വം വഹിക്കും. ദുഃഖ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിൽ രാത്രി 9.30ന് കുരിശാരാധന, പീഢാനുഭവ പാരായണം, ദിവ്യകാരുണ്യസ്വീകരണം എന്നിവ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. കുരിശിന്‍റെവഴി പ്രാദേശിക സമയം രാത്രി 9 മണിക്ക്, ഇന്ത്യന്‍ സമയം (ശനിയാഴ്ച പുലര്‍ച്ചെ 12.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ. റോമിലെ കുട്ടികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ ചിത്രങ്ങളാണ് കുരിശിന്‍റെവഴിയുടെ ഓരോ സ്ഥലങ്ങളിലും ക്രമീകരിക്കുന്നത്. വലിയ ശനിയാഴ്ച, പ്രാദേശിക സമയം രാത്രി 7.30-ന് ഇന്ത്യയിൽ രാത്രി 11 മണിക്ക് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്ന പെസഹാ ജാഗരാനുഷ്ഠാനവും ദിവ്യപൂജയും നടക്കും. തിരുക്കർമ്മങ്ങൾ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അൾത്താരയിലായിരിക്കും. ഈസ്റ്റർ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന് പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി നടക്കും. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് ഉയിര്‍പ്പു തിരുനാള്‍ കുര്‍ബാന നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യയിൽ വൈകുന്നേരം 3.30ന്) റോമ നഗരത്തിനും ലോകത്തിനുമുള്ള “ഊർബി ഏത് ഓർബി” സന്ദേശവും ആശീര്‍വ്വാദവും നല്‍കും.
Image: /content_image/News/News-2021-03-27-22:04:01.jpg
Keywords: വിശുദ്ധവാര
Content: 15889
Category: 10
Sub Category:
Heading: "ദാവീദിന്‍ പുത്രന് ഓശാന": ഓശാന തിരുനാളിന്റെ നിറവില്‍ ആഗോള ക്രൈസ്തവ സമൂഹം
Content: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, 'രക്ഷ അടുത്തിരിക്കുന്നു' അഥവാ 'ഇപ്പോള്‍ ഞാന്‍ രക്ഷ നേടും' എന്നാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളോടെയായിരിക്കും ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ നടക്കുക. വിവിധ ദേവാലയങ്ങളില്‍ ദിവ്യബലിയുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഓലകള്‍ കൈകളിലേന്തി ദേവാലയത്തിന്റെ പ്രധാന കവാടത്തിലേക്ക് ഓശാന, ഓശാന, ദാവീദിന്‍ സുതനോശാന... എന്ന ഗാനാലാപനത്തോടെയാണു പ്രദക്ഷിണം. ആശീര്‍വദിച്ച കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും ഭക്തിപൂര്‍വം രക്ഷയുടെ അടയാളമായി വിശ്വാസികള്‍ പ്രതിഷ്ഠിക്കും. വത്തിക്കാനില്‍ ഇന്ന്‍ പ്രത്യേക ഓശാന ശുശ്രൂഷകള്‍ നടക്കും. 10.30-ന് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ പാപ്പ ഓശാന ഞായർ തിരുക്കർമ്മങ്ങള്‍ക്കും ദിവ്യബലിയ്ക്കും മുഖ്യകാര്‍മ്മികത്വം വഹിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. പ്രാതിനിധ്യ സ്വഭാവമുള്ള എണ്ണപ്പെട്ട ചെറിയ കൂട്ടായ്മയുടെ സാന്നിദ്ധ്യത്തിലായിരിക്കും പാപ്പ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുക. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ ഏഴിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ഓശാന ശുശ്രൂഷകള്‍ ആരംഭിക്കും. 9.30നും 5.30നും ദിവ്യബലി. തുടര്‍ന്നു വാര്‍ഷിക ധ്യാനം ആരംഭിക്കും. പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ 5.45ന് ദിവ്യബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ ഏഴിന് കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനാകും.പ്രഭാത നമസ്‌കാരം, കുരുത്തോല വാഴ്‌വിന്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളുണ്ടാകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-28-06:26:02.jpg
Keywords: ഓശാന
Content: 15890
Category: 1
Sub Category:
Heading: വെഞ്ചിരിച്ച കുരുത്തോലകൾ എന്തു ചെയ്യണം?
Content: ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അനുസ്മരണമായ ഓശാന ഞായറാഴ്ച ദേവാലയങ്ങളിൽ നിന്ന് നമ്മുക്ക് കുരുത്തോലകള്‍ ലഭിക്കുന്നു. ഇവക്ക് നാം നല്‍കുന്ന സ്ഥാനം എന്താണ്? ലഭിക്കുന്ന കുരുത്തോലകള്‍ അലക്ഷ്യമായി വലിച്ചെറിയുകയാണോ നാം ചെയ്യുന്നത്? എങ്കില്‍ നാം അറിയേണ്ട വളരെ വലിയ സത്യമുണ്ട്. വിശുദ്ധ കുര്‍ബാന മദ്ധ്യേ വൈദികന്‍ കുരുത്തോല വെഞ്ചരിച്ചു കഴിയുമ്പോള്‍ അത് വിശുദ്ധ വസ്തുവായി മാറുന്നു. അതിനാൽ നമ്മുടെ ഭവനത്തിലെ മറ്റു സാധാരണ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതുപോലെ വെഞ്ചരിച്ച കുരുത്തോലകൾ കൈകാര്യം ചെയ്യരുത്. കാനോൻ നിയമപ്രകാരം പൂജിത വസ്തുക്കൾ ഒരിക്കലും വഴിയിൽ ഉപേക്ഷിക്കാനോ മാലിന്യത്തിൽ നിക്ഷേപിക്കാനോ പാടില്ല (cf. #1171). അതായത് വിശുദ്ധ വസ്തുക്കൾക്കുതകുന്ന വിധത്തിലുള്ള ബഹുമാനത്തോടെ വേണം കുരുത്തോലകള്‍ കൈകാര്യം ചെയ്യുവാൻ. പ്രാർത്ഥനാമുറിയിലെ തിരുസ്വരൂപങ്ങളുടെ കൂടെ വേണം കുരുത്തോലകള്‍ പ്രതിഷ്ഠിക്കാൻ. അങ്ങനെ വെഞ്ചരിച്ച കുരുത്തോലകൾ വീടിന് സംരക്ഷണവും ഒരു അലങ്കാരമായി തീരുന്നു. അതുപോലെ തന്നെ വിശുദ്ധവാരത്തിന്റെ അനുസ്മരണം, വർഷം മുഴുവൻ നിലനിർത്തുന്ന ഉപാധിയായും കുരുത്തോലകൾ മാറുന്നു. അതേ സമയം മുന്‍വര്‍ഷങ്ങളിലെ കുരുത്തോലകളുടെ കാര്യവും നാം പരിഗണിക്കേണ്ടതുണ്ട്. ഭൂമിയിൽ അലക്ഷ്യമായി വലിച്ചിടാതെ ഏറ്റവും ശ്രദ്ധയോടെ വേണം ഇവ കൈകാര്യം ചെയ്യുവാന്‍. ഒന്നെങ്കില്‍ ഏറെ വിശുദ്ധമായ സ്ഥലത്തു അത് സൂക്ഷിക്കുക, അല്ലെങ്കില്‍ കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക. ഇതിനും തയാറല്ലെങ്കില്‍ കുരുത്തോലകള്‍ ഇടവക വൈദികനെ തിരിച്ചേല്പിക്കുക. തുടർന്നു വരുന്ന വർഷം, വിഭൂതി തിരുനാളിനോടനുബന്ധിച്ച് ചാരം തയ്യാറാക്കാൻ അവ ഉപയോഗിച്ചേക്കാം. #repost
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-03-28-10:48:32.jpg
Keywords: ഓശാന
Content: 15891
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്കിടെ ചാവേര്‍ സ്ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്
Content: മകാസര്‍: ഇന്തോനേഷ്യൻ നഗരമായ മകാസറിലെ തിരുഹൃദയ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ ചാവേര്‍ സ്ഫോടനം. ദേവാലയത്തിന് പുറത്ത് ഉണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടതായും പത്തോളം വിശ്വാസികള്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നു പ്രാദേശിക സമയം രാവിലെ 10.30നോട് കൂടിയാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് ശരീരഭാഗങ്ങളുണ്ടെന്നും അവ ആക്രമണകാരിയുടേത് ആണോയെന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍ തീവ്രവാദി മോട്ടോർ ബൈക്കിൽ എത്തി ദേവാലയത്തില്‍ പാഞ്ഞു കയറി ആക്രമണം നടത്തുകയായിരിന്നുവെന്നാണ് പ്രാഥമിക വിവരം. പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഓശാന ഞായര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണം ക്രൂരമാണെന്ന് ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ചർച്ചസ് മേധാവി ഗോമർ ഗുൽറ്റോം പറഞ്ഞു. ശാന്തത പാലിക്കാനും അധികാരികളുടെ നിര്ദേശങ്ങള്‍ പാലിക്കുവാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വരും മണിക്കൂറുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 2019-ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളുടെ ദുഃഖം മാറും മുന്‍പാണ് വിശുദ്ധവാരത്തിന് ആരംഭം കുറിക്കുന്ന ഇന്നു ഓശാന ഞായറാഴ്ച ഇന്തോനേഷ്യയില്‍ സ്ഫോടനം ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ഇതിന് മുന്‍പും തീവ്രവാദി ആക്രമണം ഉണ്ടായിട്ടുണ്ട്. 2018-ൽ, ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിൽ ഞായറാഴ്ച തിരുകര്‍മ്മങ്ങള്‍ക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ 11 പേര്‍ കൊല്ലപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-28-12:04:15.jpg
Keywords: ഇന്തോനേ
Content: 15892
Category: 1
Sub Category:
Heading: ഓശാന ഞായര്‍ ചാവേറാക്രമണം: പരിക്കേറ്റത് 14 പേര്‍ക്ക്, സംഭവത്തെ അപലപിച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്‍റ്
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മകാസറിലെ തിരുഹൃദയ കത്തോലിക്ക ദേവാലയത്തില്‍ ഇന്നു ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് പതിനാല് പേരെയാണെന്ന് പോലീസ്. ഇതില്‍ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരും വിശ്വാസികളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം ചാവേർ ആക്രമണം നടത്തിയത് രണ്ടു പേരാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തെ അപലപിച്ചു ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ രംഗത്തെത്തി. ഭീകരപ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളുടെ ശൃംഖലകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും അവയുടെ ഉറവിടങ്ങള്‍ മനസിലാക്കി നടപടിയെടുക്കാനും പോലീസ് മേധാവിയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. എല്ലാവരും ശാന്തത പാലിക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏത് തീവ്രവാദ ശൃംഖലയിൽ നിന്നുള്ള ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്നു ദേശീയ പോലീസ് വക്താവ് ആർഗോ യുവോനോ പറഞ്ഞു. അതേസമയം, കഴിഞ്ഞ വര്‍ഷം ഫിലിപ്പീൻസിലെ ജോളോയിൽ നടന്ന ബോംബാക്രമണത്തിന് ഉത്തരവാദികളായ സംഘത്തിലുള്ള കുറ്റവാളികളാണ് ചാവേര്‍ സ്ഫോടനം നടത്തിയതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ ഏജൻസി മുൻ മേധാവി അൻസ്യാദ് എംബായ് പറഞ്ഞു. ഇന്നു പ്രാദേശിക സമയം രാവിലെ 10.30നോട് കൂടിയാണ് ചാവേര്‍ സ്ഫോടനം നടന്നത്. പള്ളിയുടെ പ്രവേശന കവാടത്തിലായിരിന്നു സ്‌ഫോടനം. ചാവേര്‍ സ്ഫോടനം. ദേവാലയത്തിന് പുറത്ത് ഉണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടതായും പത്തോളം വിശ്വാസികള്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നു പ്രാദേശിക സമയം രാവിലെ 10.30നോട് കൂടിയാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് ശരീരഭാഗങ്ങളുണ്ടെന്നും അവ ആക്രമണകാരിയുടേത് ആണോയെന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍ തീവ്രവാദി മോട്ടോർ ബൈക്കിൽ എത്തി ദേവാലയത്തില്‍ പാഞ്ഞു കയറി ആക്രമണം നടത്തുകയായിരിന്നുവെന്നാണ് പ്രാഥമിക വിവരം. പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഓശാന ഞായര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണം ക്രൂരമാണെന്ന് ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ചർച്ചസ് മേധാവി ഗോമർ ഗുൽറ്റോം പറഞ്ഞു. ശാന്തത പാലിക്കാനും അധികാരികളുടെ നിര്ദേശങ്ങള്‍ പാലിക്കുവാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വരും മണിക്കൂറുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 2019-ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളുടെ ദുഃഖം മാറും മുന്‍പാണ് വിശുദ്ധവാരത്തിന് ആരംഭം കുറിക്കുന്ന ഇന്നു ഓശാന ഞായറാഴ്ച ഇന്തോനേഷ്യയില്‍ സ്ഫോടനം ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ഇതിന് മുന്‍പും തീവ്രവാദി ആക്രമണം ഉണ്ടായിട്ടുണ്ട്. 2018-ൽ, ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിൽ ഞായറാഴ്ച നടന്ന തിരുകര്‍മ്മങ്ങള്‍ക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ 11 പേര്‍ കൊല്ലപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-28-16:07:36.jpg
Keywords: ഇന്തോനേ
Content: 15893
Category: 13
Sub Category:
Heading: വിശുദ്ധവാരത്തില്‍ കണ്ണുകൾ കുരിശിലേക്ക് ഉയർത്തുക: ഓശാന ഞായര്‍ സന്ദേശത്തില്‍ പാപ്പ
Content: റോം: വിശുദ്ധ വാരത്തിൽ കണ്ണുകള്‍ കുരിശിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ഓശാന ഞായര്‍ സന്ദേശം. ഇന്നു ഓശാന ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ഓശാന ഞായര്‍ ദിവ്യബലി മധ്യേയുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തന്റെ സന്ദേശത്തില്‍ ദൈവസ്നേഹത്തിന് ഇപ്പോഴും നമ്മെ വികാരാധീനരാക്കാൻ കഴിയുമോയെന്നും അവിടുത്തെ സ്നേഹമോർത്ത് ആശ്ചര്യപ്പെടാനുള്ള കഴിവ് നമുക്ക് നഷ്ടമായോയെന്നും ആത്മശോധന നടത്തണമെന്നും ഉത്തരം അനുകൂലമല്ലെങ്കില്‍ നമ്മുടെ വിശ്വാസം മന്ദീഭവിച്ചിട്ടുണ്ടാകാമെന്നും പാപ്പ പറഞ്ഞു. യേശു നമ്മുക്കായി സഹനങ്ങള്‍ ഏറ്റെടുത്തത് നമ്മുടെ യാതനകളിലും മരണത്തിൽപ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മെ വീണ്ടെടുക്കുവാനും രക്ഷിക്കുവാനുമാണ്, നമ്മുടെ യാതനകളുടെ ഗർത്തത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങുവാനാണ് അവിടുന്നു കുരിശിൽ ഉയർത്തപ്പെട്ടത്. അവിടുത്തെ പരാജയത്തിലും, എല്ലാം നഷ്ടമായ അവസ്ഥയിലും, ആത്മസുഹൃത്തുക്കളുടെ വഞ്ചനയിലും, ദൈവത്താൽപ്പോലും കൈവെടിയപ്പെട്ടുവെന്ന തോന്നലിലും നമ്മുടെ ജീവിത നൊമ്പരങ്ങളുടെ ആഴം അവിടുന്ന് അറിയുകയായിരുന്നു. തന്‍റെ ദൈവീക ശരീരത്തില്‍ മാനുഷികമായ മുറിവുകളും സംഘർഷങ്ങളും ഏറ്റെടുത്തുകൊണ്ടാണ് അവിടുന്ന് അവയെ വീണ്ടെടുത്തതും രൂപാന്തരപ്പെടുത്തിയതും. നമ്മുടെ ബലഹീനതകളെ അവിടുത്തെ സ്നേഹം ആശ്ലേഷിക്കുകയും നാം ലജ്ജിച്ചു തള്ളുന്ന പലതിനെയും അവിടുത്തെ ദിവ്യകരങ്ങൾ സ്പർശിക്കുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. എന്നിട്ടും നാം ഒറ്റയ്ക്കാണെന്ന ചിന്തയാണ് അലട്ടുന്നതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. നമ്മുടെ വീഴ്ചകളിലും തകർച്ചകളിലും ഭീതിയിലും ദൈവം നമ്മുടെ ചാരത്തുണ്ട്. അതിനാൽ ഒരിക്കലും പാപമോ, പൈശാചിക ശക്തികളോ നമ്മെ കീഴ്പ്പെടുത്തുമെന്നു കരുതേണ്ട. വിജയത്തിനായി വീശിയ കുരുത്തോല കുരിശുമരത്തെ തഴുകുന്നുണ്ട്. അതിനാൽ കുരുത്തോലയും കുരിശും വേർപെടുത്താനാവാത്തവും അഭേദ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്നു തുടർച്ചയായ രണ്ടാം വർഷവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലലെ ഓശാന ശുശ്രൂഷകളില്‍ പൊതുജന പങ്കാളിത്തം ഇല്ലായിരിന്നു. വൈദികരും ശുശ്രൂഷകരും ഡീക്കന്മാരും അടക്കം നൂറ്റിഇരുപതോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏകദേശം 30 കർദ്ദിനാൾമാരും ചടങ്ങില്‍ ഭാഗഭാക്കായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-28-17:46:23.jpg
Keywords: പാപ്പ, കുരിശ
Content: 15894
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികൾ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി
Content: ഡെൽറ്റ: തെക്കന്‍ നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഫാ. ഹാരിസൺ പ്രിനിയോവ എന്ന വൈദികന്‍ മോചിതനായി. വാരി രൂപതാംഗമായ ഫാ. ഹാരിസൺ മോചിതനായ വിവരം സേക്രഡ് ഹാർട്ട് കത്തീഡ്രൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. ബെനഡിക്റ്റ് ഒകുട്ടെഗ്‌ബെയാണ് ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉക്വുവാനി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഒബിനോംബയിലെ സെന്റ് ജോൺസ് കത്തോലിക്ക ദേവാലയത്തിന്റെ ചുമതല നിര്‍വ്വഹിച്ചു വരികയായിരിന്ന ഫാ. ഹാരിസണെ എത്യോപ് ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അബ്രാക്കയില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നു. വാരിയിൽ നിന്ന് തന്റെ ഒബിനോംബയിലേക്ക് യാത്ര മധ്യേയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. തടങ്കല്‍ അനുഭവങ്ങള്‍ ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന്‍ അദ്ദേഹം മോചിതനായികൊണ്ടിരിക്കുകയാണെന്നും ഗവൺമെന്റിന്റെ പ്രാഥമിക കടമകളിലൊന്ന് അവളുടെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണെന്നും ഫാ. ഒകുട്ടെഗെ എസിഐ ആഫ്രിക്കയോട് പറഞ്ഞു.
Image: /content_image/News/News-2021-03-28-18:49:30.jpg
Keywords: നൈജീ
Content: 15895
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- വിശുദ്ധ ജെമ്മ ഗല്‍ഗാനി
Content: "ഈശോയെ യഥാർത്ഥമായി സ്നേഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം സഹിക്കാൻ പഠിക്കുക, കാരണം സഹനങ്ങൾ സ്നേഹിക്കാൻ നമ്മളെ പഠിപ്പിക്കും" വിശുദ്ധ ജെമ്മ ഗല്‍ഗാനി (1878- 1903). സഹനപുഷ്പം "Passion Flower" എന്നറിയപ്പെടുന്ന ജെമ്മ ഗല്‍ഗാനി 1878 മാര്‍ച്ച് 12നു ഇറ്റലിയിലെ കമിലിയാനോ എന്ന ഗ്രാമത്തിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ പ്രാർത്ഥനയോടു അവൾക്കു വലിയ ഇഷ്ടമായിരുന്നു. വി. സീത്തായുടെ സഹോദരിമാര്‍ നടത്തിയിരുന്ന വിദ്യാലയത്തിലാണ് ജെമ്മ പഠിച്ചിരുന്നത്. . പാവങ്ങളോടു വലിയ പ്രതിപത്തിയും സ്നേഹവും അവൾ ചെറുപ്പം മുതൽ പ്രദർശിപ്പിക്കുകയും അവരെ സഹായിക്കാൻ കഴിയുന്ന ഏതവസരവും വിനയോഗിക്കുകയും ചെയ്തിതിരുന്നു. ജെമ്മയ്ക്ക് 19 വയസ്സുള്ളപ്പോള്‍ പിതാവ് മരിക്കുകയും ഏഴു സഹോദരി സഹോദരന്മാരെ ശുശ്രൂഷിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. രണ്ടു പ്രാവശ്യം വിവാഹാലോചനകൾ വന്നെങ്കിലും അവൾ അതു നിരസിച്ചു. 20-ാം വയസ്സിൽ സുഷുമ്നയിൽ ബാധിച്ച മെനിഞ്ചൈറ്റിസിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പാഷനിസ്റ്റു സഭയില്‍ ചേരാന്‍ ജെമ്മ പരിശ്രമിച്ചുവെങ്കിലും അനാരോഗ്യം മൂലം ആരും അവളെ സ്വീകരിച്ചില്ല. എങ്കിലും പാഷനിസ്റ്റുസഭയിലെ നമസ്കാരങ്ങളെല്ലാം അവള്‍ ഹൃദ്യസ്ഥമാക്കിയിരുന്നു. ജെമ്മയുടെ ആത്മീയ നിയന്താവും ജീവചരിത്രകാരനുമായ ജെർമ്മാനോ റുവോപ്പോളോയുടെ സാക്ഷ്യമനുസരിച്ച് ഇരുപത്തി ഒന്നാമത്തെ വയസ്സു മുതൽ അവളിൽ പഞ്ചക്ഷതത്തിൻ്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടു. കാവൽ മാലാഖയോടു ഈശോയോടും പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധരോടും അവൾ നിരന്തരം സംസാരിച്ചിരുന്നു. ക്ഷയരോഗം ബോധിച്ചു 1903 ഏപ്രിൽ പതിനൊന്നാം തീയതി ദു:ഖ ശനിയാഴ്ചയാണ് ജെമ്മ മരണമടഞ്ഞത്. 1940 മെയ് മാസം രണ്ടാം തീയതി വിശുദ്ധ പദവിയിലേക്ക് ഉയിർത്തി. #{green->none->b->വിശുദ്ധ ജെമ്മ ഗല്‍ഗാനിയോടൊപ്പം പ്രാർത്ഥിക്കാം. ‍}# വിശുദ്ധ ജെമ്മയെ, വിശുദ്ധ വാരത്തിലേക്കു ഇന്നു ഞങ്ങൾ പ്രവേശിക്കുമ്പോൾ, ഈശോയെ കൂടുതൽ സ്നേഹിക്കാനായി സഹനങ്ങൾ കൂടുതൽ സ്വീകരിക്കാനുള്ള മനസ്സിനു വേണ്ടി എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-28-22:02:10.jpg
Keywords: നോമ്പ, വിശുദ്ധ