Content | ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങളെച്ചൊല്ലിയുള്ള അമേരിക്കന്‍ കത്തോലിക്ക വിശ്വാസികളുടെ ആശങ്ക വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 17-ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്-യു.എസ്.എ’ (എ.സി.എന്‍ യു.എസ്.എ) പുറത്തുവിട്ട നാലാമത് വാര്‍ഷിക നാഷ്ണല്‍ കാത്തലിക് സര്‍വ്വേയില്‍ പങ്കെടുത്ത കത്തോലിക്ക വിശ്വാസികളില്‍ 67 ശതമാനവും മതത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെ 'കടുത്തത്' എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികവും വിശേഷിപ്പിച്ചത്.
വിശ്വാസവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ പകുതിയോ അതിലധികമോ നേരിടേണ്ടി വരുന്നത് ക്രിസ്ത്യാനികള്‍ക്കാണെന്നു സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനവും രേഖപ്പെടുത്തി. ചൈനയും, ഉത്തരകൊറിയയും, പാക്കിസ്ഥാനുമാണ് ക്രൈസ്തവപീഡനം രൂക്ഷമായ രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ലോകമെമ്പാടുമായി ക്രിസ്ത്യാനികള്‍ ‘കടുത്ത മതപീഡന’ത്തിനു ഇരയാകുന്നുണ്ടെന്ന്‍ അഭിപ്രായപ്പെട്ടവരുടെ എണ്ണം മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് (41%) ഈ വര്‍ഷം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട് (57%).
ക്രൈസ്തവ വിരുദ്ധ പീഡനങ്ങളേച്ചൊല്ലിയുള്ള ആശങ്കകള്‍ കൂടിയിട്ടുണ്ടെങ്കിലും, ക്രൈസ്തവര്‍ക്കെതിരെ നടന്നിട്ടുള്ള അതിക്രമ സംഭവങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം മാത്രം പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത ആയിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിനിരയായി എന്നറിയാവുന്നവര്‍ 37%വും, 2020 പകുതിയായപ്പോഴേക്കും ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട 293 സംഭവങ്ങള്‍ ഇന്ത്യയിലുണ്ടായി എന്നറിയാവുന്നവര്‍ 28 ശതമാനവുമാണ്. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇടപെടുന്നുണ്ടെന്ന്‍ അഭിപ്രായപ്പെട്ടവരുടെ എണ്ണവും മുന്‍ വര്‍ഷത്തില്‍ (47%) നിന്നും ഉയര്‍ന്നിട്ടുണ്ട് (52%). 30% തങ്ങളുടെ പ്രാദേശിക മെത്രാനും, 28% തങ്ങളുടെ ഇടവകയും ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ടെന്ന അഭിപ്രായക്കാരാണ്.
മതപീഡനത്തിനിരയായ ക്രൈസ്തവരെ സഹായിക്കുന്നതിനായി 71% 'പ്രാര്‍ത്ഥന'യെ ചൂണ്ടിക്കാട്ടിയപ്പോള്‍ 67% പറഞ്ഞത് ഇടവക തലത്തില്‍ അവബോധം വളര്‍ത്തണമെന്നാണ്. മതപീഡനത്തിനു പുറമേ, സര്‍വ്വേയില്‍ പങ്കെടുത്ത കത്തോലിക്കരില്‍ 78% മനുഷ്യക്കടത്തിലും, 77% കൊറോണ പകര്‍ച്ചവ്യാധിയിലും, 71% ദാരിദ്ര്യത്തിലും, 62% കാലാവസ്ഥാ വ്യതിയാനത്തിലും, 61% അഭയാര്‍ത്ഥി പ്രശ്നത്തിലും ആശങ്കകള്‍ പ്രകടിപ്പിച്ചു. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ തടയുവാന്‍ സര്‍ക്കാരുകളും, സഭയും മുന്നോട്ട് വരണമെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് എ.സി.എന്‍ യു.എസ്.എ ചെയര്‍മാന്‍ ജോര്‍ജ്ജ് മാര്‍ലിന്‍ പറയുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|