Contents

Displaying 15501-15510 of 25125 results.
Content: 15866
Category: 22
Sub Category:
Heading: ജോസഫ് - ദാരിദ്രത്തിന്റെ സുഹൃത്ത്
Content: വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയിലെ മറ്റൊരു അഭിസംബോധനയാണ് ദാരിദ്രത്തിൻ്റെ സുഹൃത്തേ (Amator paupertatis) എന്നത്. ബെത്ലേഹമിലെ കാലിതൊഴുത്തിലെ ഈശോയുടെ ജനനവും തിരുക്കുടുംബത്തിൻ്റെ ഈജിപ്തിലേക്കുള്ള പലായനവും ദൈവഹിതം നിറവേറ്റുന്നതിനായി കഷ്ടതകളും സഹനങ്ങളും സ്വമേധയാ സ്വീകരിച്ചതുമെല്ലാം ആത്മാവിലുള്ള ദാരിദ്രത്തെ യൗസേപ്പിതാവ് സ്നേഹിച്ചതുകൊണ്ടാണ്. ദൈവതിരുമുമ്പിൽ ദരിദ്രനാകുന്നവൻ അന്തസ്സു നഷ്ടപ്പെടുത്തില്ലന്നു യൗസേപ്പിതാവു ഉറപ്പു തരുന്നു. ഒരു മരപ്പണിക്കാരനെന്ന നിലയിൽ കുടുംബത്തെ പട്ടിണിക്കിടാൻ യൗസേപ്പ് സമ്മതിച്ചില്ല. ആർഭാടങ്ങളിലല്ല സ്വയ സമർപ്പണത്തോടു കൂടിയ പങ്കുവയ്പിലാണ് കുടുംബത്തിലെ യാർത്ഥ സന്തോഷം സ്ഥിതി ചെയ്യുന്നതെന്ന് നസറത്തിലെ ദരിദ്രനായ കുടുംബനാഥൻ നമ്മെ പഠിപ്പിക്കുന്നു. ദൈവ തിരുമുമ്പിലുള്ള ദാരിദ്യം, ലാളിത്യവും വ്യക്തിപരമായ കടുപിടുത്തം ഇല്ലാത്തതുമായ ജീവിതാവസ്ഥയാണ്. ദൈവമാണ് അഭയവും അശ്രയവും എന്ന ബോധ്യത്തിൽ നന്ദിയുള്ള ഹൃദയത്തോടു കൂടിയ ഒരു മനോഭാവമാണിത്. ദൈവത്തെ സമ്പത്തായി കരുതുന്നവൻ ഭൂമിയിലെ ഇല്ലായ്മകൾ സ്വർഗ്ഗത്തിലേക്കുള്ള ഗോവണി പടികളാക്കുന്നു. ദൈവം മനസ്സിൽ നിറയുന്നവനു പാവപ്പെട്ടവരെ കാണാനും അവരെ സഹായിക്കുവാനും സവിശേഷമായ ഒരു കഴിവുണ്ട്, ആ സിദ്ധിയിലേക്കും ദാരിദ്യത്തിൻ്റെ സുഹൃത്തായ യൗസേപ്പിതാവ് നമ്മെ വഴി നടത്തുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-03-25-21:14:51.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15867
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മരിയ ഫൗസ്റ്റീന കോവാൾസ്കാ
Content: "എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു... ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നുവെന്നും അവർക്കു മനസ്സിലാക്കിയാൻ കഴിയും.” ഫൗസ്റ്റീനയുടെ ഡയറി (Diary, p. 165). വിശുദ്ധ മരിയ ഫൗസ്റ്റീന കോവാൾസ്കാ (1905-1938) പോളണ്ടിലെ ലോഡ്‌സ് എന്ന സ്ഥലത്ത് 1905 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി മരിയ ഫൗസറ്റീന ജനിച്ചു. പതിനെട്ടാമത്തെ വയസ്സിൽ കാരുണ്യ മാതാവിന്റെ സഹോദരിമാർ (Congregation of the Sisters of Our Lady of Mercy ) എന്ന സന്യാസ സമൂഹത്തിലെ അംഗമായി. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. "കാരുണ്യത്തിന്റെ അപ്പോസ്തല " എന്നാണ് ഈശോ ഫൗസ്റ്റീനയെ വിളിച്ചിരുന്നത്. ഈശോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആത്മാക്കളോടുള്ള ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെപ്പറ്റിയായിരുന്നു ഫൗസ്റ്റീനായോടു സംസാരിച്ചിരുന്നത്. പിന്നീടു അവളുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ഈശോയുമായുള്ള സംഭാഷണങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തുവാൻ തുടങ്ങി. ദൈവകാരുണ്യം എന്റെ ആത്മാവിൽ “Diary: Divine Mercy in My Soul” ഗ്രന്ഥത്തിന്റെ പേര്. 1979ൽ വിശ്വാസ തിരുസംഘം ഈ ഡയറിയെ ഒദ്യോഗികമായി അംഗീകരിച്ചു. ഈശോ സി.ഫൗസ്റ്റീനയോടുള്ള സംഭാഷണങ്ങളിൽ നിരന്തരം തന്റെ കാരുണ്യയത്തെയും സ്നേഹത്തെപ്പറ്റിയും സംസാരിക്കുന്നതു നിരവധി തവണ വായിക്കാൻ കഴിയും. സി.ഫൗസ്റ്റീനക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലുകൾ സ്വകാര്യ വെളിപാടായി ആണു സഭ പഠിപ്പിക്കുന്നത്. അവ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വസിക്കു സാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വകാര്യ വെളിപാടുകളിലെ സന്ദേശങ്ങളെ സഭ ഓദ്യോഗികമായി അംഗീകരിച്ചവയും വിശ്വാസത്തിനും ധാർമ്മികതയ്ക്കു എതിരായി ഒന്നുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തട്ടുള്ളതാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയുടെ എഴുത്തുകളെയും സന്ദേശങ്ങളെയും ക്രിസ്തുവിൽ നിന്നു ലഭിച്ചവയാണന്നും അവ എല്ലാ കാലത്തുമുള്ള മനുഷ്യവംശത്തിനും പ്രസക്തമാണു പഠിപ്പിക്കുകയും ചെയ്തു. 2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി.ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കുകയും ചെയ്തു. ✝️വിശുദ്ധ മരിയ ഫൗസ്റ്റീനയോടൊപ്പം പ്രാർത്ഥിക്കാം വിശുദ്ധ ഫൗസ്റ്റീനയെ, ദൈവം സ്നേഹാഗ്നിയായി നിന്നിൽ ജ്വലിച്ചതുപോലെ എന്നിലും ജ്വലിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു. ഈശോയുടെ ജ്വലിക്കുന്ന സ്നേഹം മനസ്സിലാക്കി കാരുണ്യത്തിൻ്റെ മുഖമാകാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-25-21:47:55.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ
Content: 15868
Category: 18
Sub Category:
Heading: ഭൂമിയില്‍ ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ഭൂമിയില്‍ ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ച വരെ വളര്‍ച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങള്‍ കണ്ടെത്തി നിയമ പിന്‍ബലത്തിന്റെ ആശ്വാസത്തില്‍ പിറക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി പ്രോലൈഫ് ദിനാഘോഷം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രോലൈഫ് മേഖലയില്‍ മഹനീയ സേവനങ്ങള്‍ കാഴ്ചവച്ച വ്യക്തികളെയും സമര്‍പ്പിത കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു. കെസിബിസി പ്രോലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി, പ്രസിഡന്റ് സാബു ജോസ്, ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, ഫാ. ആന്റണി കോച്ചേരി, സിസ്റ്റര്‍ ജോസഫൈന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ജോണ്‍സന്‍ സി. അബ്രഹാം, ലിസാ തോമസ്, മാര്‍ട്ടിന്‍ ന്യൂനസ്, മേരി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-03-26-09:58:07.jpg
Keywords: ആലഞ്ചേ
Content: 15869
Category: 18
Sub Category:
Heading: കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം അപക്വം: കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന്‍
Content: കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം അപക്വമാണെന്ന് കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന്‍. മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളെ കൊണ്ട് പുലഭ്യം പറയിക്കുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു. കൊല്ലം രൂപതാ മെത്രാന്റെ ഇടയലേഖനത്തെ വിമര്‍ശിച്ച കേരളാ മുഖ്യമന്ത്രിയുടെ നിലപാട് നിലവിട്ടതും അല്പത്തവുമെന്നായിരുന്നു കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊല്ലം രൂപത കമ്മിറ്റിയുടെ വിമര്‍ശം. തന്റെ ജനതയുടെ തൊഴിലും തൊഴിലിടവും അവര്‍ക്കു അന്യമാകുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത ഇടയന്റെ ശബ്ദമാണ് ഇടയലേഖനത്തിലൂടെ വിശ്വാസികള്‍ ശ്രവിച്ചത്. അതിനെ പാര്‍ട്ടി സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുന്നതും സ്വന്തം നിലവിട്ടു മുഖ്യമന്ത്രി തന്നെ വിമര്‍ശനവുമായി വന്നതും സമുദായം വിലയിരുത്തി തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് കെ.എല്‍.സി.എ പറഞ്ഞു. മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ പങ്കുവച്ച ഇടയലേഖനത്തെ വിമര്‍ശിച്ച മണിക്കൂറുകളില്‍ത്തന്നെ ഇ.എം.സി.സി കരാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്നും കെ.എല്‍.സി.എ ചോദ്യമുയര്‍ത്തി. നുണകള്‍ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു. കൊല്ലം മെത്രാനെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇതുവരെയും ചെയ്തകാര്യങ്ങള്‍ ഏറ്റുപറഞ്ഞു തിരുത്തുകയും ഇത്തരം നിലമറക്കുന്ന പ്രസ്താവനകളില്‍ നിന്നും പിന്തിരിയുകയുമാണ് വേണ്ടതെന്നും സമിതി ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-03-26-10:40:54.jpg
Keywords: ലാറ്റി
Content: 15870
Category: 1
Sub Category:
Heading: ഇസ്രായേല്‍ മക്കള്‍ക്ക് 62 ലക്ഷം ഡോളറിന്റെ സംഭാവനയുമായി അമേരിക്കന്‍ ക്രൈസ്തവര്‍
Content: കാലിഫോര്‍ണിയ: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പാസ്സോവര്‍ തിരുനാള്‍ ( അടിമത്തത്തിൽ നിന്നു പുരാതന ഇസ്രയേൽ ജനത മോചിതരായ പുറപ്പാടു സംഭവത്തെ യഹൂദർ അനുസ്മരിക്കുന്ന പെസഹ) ആഘോഷിക്കുന്ന ഇസ്രായേല്‍ മക്കള്‍ക്ക് അമേരിക്കന്‍ ക്രൈസ്തവര്‍ 62 ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കും. ക്രൈസ്തവരും ഇസ്രായേലും തമ്മിലുള്ള സഹകരണവും, സ്നേഹവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ ആന്‍ഡ് ജ്യൂസ്’ (ഐ.എഫ്.സി.ജെ) എന്ന സംഘടനയുടെ സി.ഇ.ഒ ആയ യേല്‍ എക്ക്സ്റ്റെയിന്‍ 'ജെറുസലേം പോസ്റ്റ്‌’ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷണത്തിനും, വസ്ത്രത്തിനും പുറമേ, രണ്ടുലക്ഷത്തിമുപ്പതിനായിരത്തോളം ആളുകള്‍ക്ക് പെസഹ അപ്പവും നല്‍കുക എന്നതാണ് സംഭാവനയുടെ പ്രധാന ലക്ഷ്യം. പാവപ്പെട്ട കുടുംബങ്ങളും, കുട്ടികളും, പ്രായമായവരും, പട്ടാളക്കാരുമാണ് ഈ സഹായത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും” (ഉല്‍പ്പത്തി 12:3) എന്ന ബൈബിള്‍ വാക്യം പരാമര്‍ശിച്ച അദ്ദേഹം ഇസ്രായേലിനെ അമേരിക്കന്‍ ക്രിസ്ത്യാനികള്‍ പിന്തുണക്കുന്നതിന്റെ കാരണം ഉല്‍പ്പത്തി പുസ്തകത്തിലുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അമേരിക്കയിലെ ഇസ്രായേല്‍ അനുകൂലികളായ ക്രൈസ്തവര്‍ ഇസ്രായേലിനുള്ള തങ്ങളുടെ സാമ്പത്തിക സഹായം ഇരട്ടിയാക്കിയിരുന്നു. പതിവ് ബജറ്റിന് പുറമേ 2 കോടി ഡോളര്‍ കൂടുതലായി അനുവദിച്ചുവെന്നാണ് എക്ക്സ്റ്റെയിന്‍ പറഞ്ഞത്. കൊറോണ പ്രതിസന്ധി ഉടലെടുത്തതോടെ സഹായങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യങ്ങളില്‍ വര്‍ദ്ധനവുണ്ടായെന്നും, മുന്‍പൊരിക്കലും സഹായം ആവശ്യപ്പെടാത്തവര്‍ പോലും ഇപ്പോള്‍ സഹായമാവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്രായേലിനോടുള്ള ക്രൈസ്തവരുടെ സ്നേഹവും, പിന്തുണയുമാണ്‌ സംഘടനാംഗങ്ങളായ യഹൂദരെയും ക്രിസ്ത്യാനികളേയും ഒന്നിപ്പിക്കുന്നത്. ഇസ്രായേലിന് നേര്‍ക്ക് മുന്‍ പ്രസിഡന്റ് ട്രംപ് പുലര്‍ത്തിയിരുന്ന നയത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ബൈഡന്‍ മാറ്റമൊന്നും വരുത്തില്ല എന്നാ പ്രതീക്ഷയും യേല്‍ എക്ക്സ്റ്റെയിന്‍ പങ്കുവെച്ചു. ക്രൈസ്തവരും യഹൂദരും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ യേല്‍ എക്ക്സ്റ്റെയിന്റെ പിതാവായ റബ്ബി എക്ക്സ്റ്റെയിനാണ് 1983-ല്‍ ഐ.എഫ്.സി.ജെ എന്ന സന്നദ്ധ സംഘടനക്ക് രൂപം നല്‍കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-26-12:15:14.jpg
Keywords: ഇസ്രായേ
Content: 15871
Category: 10
Sub Category:
Heading: ക്രിസ്തീയ പാരമ്പര്യത്തിന്റെ ആയിരത്തിഅറുനൂറാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് വെനീസില്‍ ആരംഭം
Content: റോം: ഇറ്റലിയിലെ നഗരമായ വെനീസ് തങ്ങളുടെ ആരംഭത്തിന്റെ ആയിരത്തിഅറുനൂറാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭം. മാര്‍ച്ച് 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പിയാസാ സാന്‍ മാര്‍ക്കോ സ്കൊയറിലെ സെന്റ്‌ മാര്‍ക്ക്സ് കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് വെനീസ് പാത്രിയാര്‍ക്കീസ് ഫ്രാന്‍സെസ്കോ മൊറാഗ്ലിയയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. പതിനാറു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എ.ഡി 421 മാര്‍ച്ച് 25 മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ റിയാല്‍ട്ടോ എന്നറിയപ്പെടുന്ന ദ്വീപില്‍ സെന്റ്‌ ജിയാക്കൊമോ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതുമുതലാണ് വെനീസ് നഗരത്തിന്റെ ചരിത്രവും ആരംഭിക്കുന്നതെന്നാണ് പുരാതന ഉറവിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വാര്‍ഷികാഘോഷ ദിനത്തില്‍ വിശുദ്ധ കുര്‍ബാനക്ക് പുറമേ, വൈകിട്ട് നാലുമണിക്ക് നഗരത്തിലെ മുഴുവന്‍ ദേവാലയങ്ങളിലേയും പള്ളിമണികള്‍ മുഴക്കി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇരുനൂറിലധികം പരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട സംഭവുമായി തങ്ങളുടെ ആരംഭം ബന്ധപ്പെടുത്തുവാന്‍ വെനീസ് ജനത ആഗ്രഹിച്ചിരുന്നുവെന്നും, അതിനായി യേശുക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തോടൊപ്പം ചേര്‍ന്ന വെനീസ് മാതാവുമായുള്ള തങ്ങളുടെ ബന്ധത്തിന്റെ നൂലിഴ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ദിവ്യബലിമദ്ധ്യേ നടത്തിയ സന്ദേശത്തില്‍ പാത്രിയാര്‍ക്കീസ് പറഞ്ഞു. വെനീസിലെ ദേവാലയങ്ങളിലും, സാന്റാ മരിയ ഡെല്ലാ സലൂട്ടെ (ആരോഗ്യമാതാവ്) ദേവാലയത്തിലെ തറയില്‍ രേഖപ്പെടുത്തിയിരിക്കുന്ന “ഉണ്ടെ ഒറിഗോ ഇന്‍ഡെ സലൂസ്” ലിഖിതത്തെ ഉദാഹരിച്ചുകൊണ്ട് പൊതുമന്ദിരങ്ങളിലും മംഗളവാര്‍ത്താ ചിത്രങ്ങള്‍ കാണുവാന്‍ കഴിയുമെന്ന്‍ പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. വെനീസിന് 1600-മത് ജന്മദിനം ആശംസിച്ചുകൊണ്ടാണ് തന്റെ പ്രസംഗം പാത്രിയാര്‍ക്കീസ് അവസാനിപ്പിച്ചത്. വിശുദ്ധവാരത്തിലെ തിങ്കളാഴ്ചയായിരുന്നു വെനീസ് നഗരത്തിന്റെ ആരംഭമെന്നാണ് പതിനൊന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രരേഖയില്‍ പറഞ്ഞിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-26-14:57:48.jpg
Keywords: പുരാത
Content: 15872
Category: 18
Sub Category:
Heading: സന്യാസിനികള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ജനപ്രതിനിധികളും സമൂഹവും പ്രകടിപ്പിച്ച ശ്രദ്ധ അഭിനന്ദനാര്‍ഹം: കെസിഎംഎസ്‌
Content: കൊച്ചി: ട്രെയിന്‍യാത്രയ്ക്കിടെ ഉത്തര്‍പ്രദേശില്‍വെച്ച്‌ എസ്‌എച്ച്‌ (തിരുഹൃദയ സന്യാസിനീ സമൂഹം) കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ രണ്ട്‌ സന്യാസിനിമാരും, രണ്ട്‌ സന്യാസാര്‍ത്ഥിനികളും തീവ്ര വര്‍ഗീയശക്തികളില്‍നിന്ന്‌ നികൃഷ്ടമായ അതിക്രമം നേരിട്ട വിഷയത്തില്‍ കേരള മുഖ്യമന്തിയും കേന്ദ്രആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെ വിവിധ വ്യക്തികള്‍ ഇടപെടാന്‍ തയ്യാറായതില്‍ കെസിഎംഎസ്‌ (കേരള കോണ്‍ഫറന്‍സ്‌ ഓഫ്‌ മേജര്‍ സുപ്പീരിയേഴ്‌സ്‌) എക്സിക്യൂട്ടീവ്‌ യോഗം സംതൃപ്തി രേഖപ്പെടുത്തി. നാലു കന്യാസ്ത്രീകളെ അപരിചിതമായ ഒരിടത്തുവച്ച്‌ അപായപ്പെടുത്താനും കെണിയില്‍ അകപ്പെടുത്താനും ഗൂഡാലോചന നടന്ന പശ്ചാത്തലത്തില്‍ അതിന്‌ കാരണക്കാരായ എല്ലാവരെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ഉത്തരപ്രദേശ്‌ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന നിരവധി സന്യസ്തര്‍ നേരിടുന്ന വര്‍ഗീയ അതിക്രമങ്ങള്‍ക്ക്‌ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്‌ ഝാന്‍സി റെയില്‍വെസ്റ്റേഷനില്‍ വച്ചുനടന്ന സംഭവം എന്നതിനാല്‍, അതീവ ഗൌരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്‌. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്യാതെ ലോകത്തിന്‌ നന്മ മാത്രം ചെയ്യുകയും എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്യസ്തര്‍ക്ക്‌ എതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും എതിരെ ക്രേന്ദ സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ശക്തമായ ഇടപെടലുകളുണ്ടാകണം. ഇത്തരം സംഭവങ്ങള്‍ ഇനിമേല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ വനിതാ - മനുഷ്യാവകാശ കമ്മീഷനുകള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം നടന്ന കെസിഎംഎസ്‌ എക്സിക്യൂട്ടീവ്‌ യോഗത്തില്‍, കെസിഎംഎസ്‌ വൈസ്‌ പ്രസിഡന്റ്‌സി. വിമല സി‌എം‌സി, ട്രഷറര്‍ സി. ജാന്‍സി O'Carm തുടങ്ങിയവര്‍ സംസാരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-03-26-15:27:15.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 15873
Category: 1
Sub Category:
Heading: ബംഗ്ലാദേശിലെ ജനതയ്ക്കു ആശംസകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രാഷ്ട്രപിതാവായ മുജിബുർ റഹ്മാന്‍റെ ജന്മശതാബ്ദിയും രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലിയുടെയും പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ജനതയ്ക്കു ആശംസകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. അനുമോദനങ്ങളും ആശംസകളും നേർന്നുക്കൊണ്ടുള്ള പാപ്പയുടെ വീഡിയോ സന്ദേശം മാർച്ച് 24 ബുധനാഴ്ചയാണ് വത്തിക്കാൻ ധാക്കയിലേയ്ക്ക് അയച്ചത്. വർഷങ്ങളായി ദൈവം ബംഗ്ലാദേശിന് നല്കുന്ന അനുഗ്രഹങ്ങൾക്ക് രാജ്യത്തെ ജനങ്ങൾക്കൊപ്പം താൻ ദൈവത്തിന് നന്ദിപറയുന്നതായി സന്ദേശത്തിന്റെ ആമുഖത്തില്‍ പാപ്പ പ്രസ്താവിച്ചു. അതുല്യമായ പ്രകൃതിഭംഗിയും ആധുനിക രാഷ്ട്രത്തിന്‍റെ ഊർജ്ജവും സ്വായത്തമായ സുവർണ്ണ ബംഗാൾ, ബംഗാളി ഭാഷയാൽ ഏകീകരിക്കപ്പെട്ടതാണെങ്കിലും വ്യത്യസ്ത പാരമ്പര്യങ്ങളേയും സംസ്കാരങ്ങളേയും ആശ്ലേഷിക്കുന്നതുമാണെന്ന്‍ പാപ്പ പറഞ്ഞു. വിജ്ഞാനവും ഉൾക്കാഴ്ചയും ദീർഘദൃഷ്ടിയും സമന്വയിച്ച ഒരു നേതൃത്വമായിരുന്നു മുജിബൂർ റഹ്മാൻ സംഭാവന ചെയ്തത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017-ല്‍ തന്‍റെ അപ്പസ്തോലിക സന്ദർശനം ബംഗ്ലാദേശിന്‍റെ ആത്മാവിനെ തൊട്ടറിയുവാൻ ഇടയാക്കിയെന്ന് പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. ബംഗ്ലാദേശിന്‍റെ ഒരു സുഹൃത്തെന്ന നിലയിൽ എന്നും ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഉദാത്തമായ ഒരു രാഷ്ട്രീയ സുസ്ഥിരതയ്ക്കുവേണ്ടി സമാധാനത്തിന്‍റേയും പരസ്പര വിനിമയത്തിന്‍റേയും പാത സ്വീകരിച്ചു മുന്നേറുവാൻ ബംഗ്ലാദേശ് ജനതയോട്, പ്രത്യേകിച്ചും യുവജനങ്ങളോട് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്. ഇന്നു മാർച്ച് 26 വെള്ളിയാഴ്ചയാണ് ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-26-15:47:52.jpg
Keywords: ബംഗ്ലാ
Content: 15874
Category: 1
Sub Category:
Heading: അതിക്രമത്തിനിരയായ സന്യാസിനികളും സോഷ്യൽ മീഡിയയിൽ പരത്തുന്ന വ്യാജപ്രചരണങ്ങളും
Content: മാർച്ച് പത്തൊമ്പതിന് ഡൽഹിയിൽനിന്ന് ഒഡീഷയിലേയ്ക്ക് യാത്രചെയ്യുകയായിരുന്ന യുവസന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് ആദ്യം വിശദമായി റിപ്പോർട്ട് ചെയ്തത് വിജിലന്റ് കാത്തലിക്ക് ആണ്. തുടർന്ന് വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ഒട്ടേറെപ്പേർ ആ റിപ്പോർട്ട് അതേപടിയോ, ചെറിയ ഭേദഗതികൾ വരുത്തിയോ ഉപയോഗിച്ചിട്ടുണ്ട്. സ്ഥാപിത താല്പര്യങ്ങളുള്ള മറ്റാരെങ്കിലുമൊക്കെയായി ആലോചിച്ചാണ് വിജിലന്റ് കാത്തലിക്ക് ലേഖനം എഴുതിയതെന്നും, പിന്നിൽ മറ്റുചില ലക്ഷ്യങ്ങളുണ്ട് എന്നും മറ്റുമുള്ള വാദങ്ങളിൽ യാതൊരുവിധ വാസ്തവങ്ങളുമില്ല എന്ന് അറിയിക്കട്ടെ. ആരെങ്കിലും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന് അവസരമൊരുക്കുന്നവരാണ് കരുതലെടുക്കേണ്ടത്, അതേക്കുറിച്ച് തുറന്നു പറയുന്നവരല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംഘപരിവാർ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുമെന്ന് കരുതുന്നു. മാർച്ച് പത്തൊമ്പതിന് രാത്രി ഏഴര മുതൽ പതിനൊന്നര വരെ ഝാൻസിയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെ മറ്റുചില ഭാഷ്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. വളരെ നിസാരമായ ചില കാര്യങ്ങളാണ് അവിടെയുണ്ടായതെന്നും, വളരെ ഉത്തരവാദിത്ത പൂർണ്ണമായാണ് പ്രശ്നമുണ്ടാക്കിയവരും ആർപിഎഫും ലോക്കൽ പോലീസും ഇടപെട്ടതെന്നും, അനാവശ്യമായ വിവാദമാണ് ഈ വിഷയത്തിൽ സൃഷ്ടിക്കപ്പെട്ടതെന്നും മറ്റുമാണ് സംഘപരിവാർ അനുകൂലികളുടെയും ബിജെപി പക്ഷ മാധ്യമങ്ങളുടെയും പ്രചരണം. ഈ വിഷയം നിസാരമാണോ, ഗൗരവമുള്ളതാണോ എന്ന് അൽപ്പംകൂടി ആഴത്തിൽ വിശകലനം ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു. #{blue->none->b->ട്രെയിനിലുണ്ടായ വാക്തർക്കം}# "കന്യാസ്ത്രീകളുടെ സംഭാഷണങ്ങളിൽ സംശയം തോന്നിയ ചിലർ സ്വാഭാവികമായും ഉന്നയിച്ച ചോദ്യങ്ങളിൽ" നിന്നാണ് തർക്കം തുടങ്ങിയത് എന്നാണ് ജന്മഭൂമി പത്രത്തിന്റെ (26. 03) വിശദീകരണം. ട്രെയിനിൽവച്ച് സന്യാസിനികൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം, കൂടെയുള്ള രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോവുകയാണ് എന്നുള്ളതാണ്. അത്തരമൊരു ആരോപണം ഉറപ്പുവരുത്താൻ ഒരുപാട് ചോദ്യോത്തരങ്ങളുടെ ആവശ്യമില്ല. അത് ശരിയാണോ എന്ന ചോദ്യത്തിന് അല്ല എന്ന ഉത്തരം ലഭിച്ചാൽ തീരുന്ന സംശയമേയുള്ളൂ. സന്യാസാർത്ഥിനികളോട് വിശദീകരണം തേടാം. പ്രായപൂർത്തിയായ അവർ, തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന് പറഞ്ഞാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വാസ്തവമില്ല എന്നുപറഞ്ഞാൽ, കൂടുതൽ തർക്കങ്ങൾക്ക് അവിടെ പ്രസക്തിയില്ല. ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിട്ടും അടങ്ങാൻ തയ്യാറാവാത്ത അവർ, ആർപിഎഫിനെ വിളിച്ച് തങ്ങളുടെ സംശയങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ആവശ്യപ്പെടുകയല്ല ചെയ്തത്. അവരെ ഉപയോഗിച്ച്, നിർബ്ബന്ധബുദ്ധ്യാ കന്യാസ്ത്രീകളെ ട്രെയിനിൽനിന്ന് പുറത്തിറക്കുകയാണ് ചെയ്തത്. പ്രശ്നമുണ്ടാക്കിയവരുടെ ആവശ്യപ്രകാരമാണ് അപ്രകാരം ചെയ്തത് എന്നുള്ളതിന് സന്യാസിനിമാരെ പ്രതീക്ഷിച്ച് സ്റ്റേഷനിൽ കാത്തുനിന്നിരുന്ന ആൾക്കൂട്ടം തന്നെയാണ് തെളിവ്. ട്രെയിൻ യാത്ര തടസപ്പെടുത്തി പുറത്തിറക്കി കുറ്റക്കാരായി വിധിക്കാൻ തക്ക ആരോപണങ്ങളൊന്നും അവർക്കുമേൽ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത. അക്രമികൾക്ക് പ്രകോപനം തോന്നുന്നരീതിയിൽ തങ്ങളുടെ വിശ്വാസം സംബന്ധിച്ച കാര്യങ്ങൾ കന്യാസ്ത്രീകൾ പരസ്പരം സംസാരിച്ചു എന്നതാണ് പ്രശ്നത്തെ വെള്ളപൂശാൻ ഉയർത്തുന്ന ഒരു ന്യായീകരണം. ആ ആരോപണം വാസ്തവ വിരുദ്ധമാണ് എന്നിരിക്കിലും, അത്തരത്തിൽ ഇവർ പരസ്പരം ട്രെയിനിലിരുന്ന് സംസാരിച്ചെങ്കിൽ തന്നെ എന്താണ് തെറ്റ്? അന്യസംസ്ഥാനക്കാരായ ചിലർ മറ്റൊരു സംസ്ഥാനത്തിലൂടെ ട്രെയിനിൽ കടന്നുപോകുമ്പോൾ ആ സംസ്ഥാനത്തെ ചിലർ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന വിഷയങ്ങൾ മാത്രമേ സംസാരിക്കാൻ പാടുള്ളോ? മതം മാറ്റാനാണ് പെൺകുട്ടികളെ കൊണ്ടുപോകുന്നതെന്ന ആരോപണം - അഥവാ, അവർ പുതുതായി മതം മാറിയതാണെങ്കിൽ തന്നെയും ഉത്തർപ്രദേശിലുള്ളതുപോലെ മതംമാറ്റ നിരോധന നിയമം ഇല്ലാത്ത ഒരു സംസ്ഥാനത്തെ വ്യക്തികളുടെ കാര്യത്തിൽ, അവർ യാത്ര ചെയ്യുന്ന സംസ്ഥാനത്തിലെ നിയമം ബാധകമാകുമോ? ട്രെയിനിൽ ദൂരയാത്ര ചെയ്യുന്നവർ, അവർ കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ പ്രത്യേക നിയമങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നതെങ്ങനെ? മനുഷ്യക്കടത്ത് സംശയിച്ചു എന്നുള്ളതാണ് മറ്റൊരു ആരോപണം. ഒഡീഷ സ്വദേശിനികളായ രണ്ട് പെൺകുട്ടികൾ സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രയിലായിരിക്കെ എപ്രകാരമാണ് മനുഷ്യക്കടത്ത് ആരോപിക്കാൻ കഴിയുക? ഇത്തരത്തിൽ, യാത്രയ്ക്കിടെ പ്രശ്നമുണ്ടാക്കിയവർ ഉന്നയിച്ച ആരോപണങ്ങൾ 100 ശതമാനവും അടിസ്ഥാന രഹിതമായിരുന്നു എന്ന് വ്യക്തം. അത് മനസിലാക്കിക്കൊണ്ടുതന്നെയാണ് അവർ കസ്റ്റഡിയിൽ എടുക്കപ്പെട്ടത് എന്നുള്ളതാണ് യാഥാർഥ്യം. ചെറുപ്രായത്തിലുള്ള നാല് കന്യാസ്ത്രീകളോട് അവർക്ക് തികച്ചും അപരിചിതമായ ദേശത്ത് വച്ച്, രാത്രിയിൽ അപ്രകാരം ചെയ്തു എന്നുള്ളത് ലോകത്ത് ഒരു നിയമ വ്യവസ്ഥയിലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല. അവരോട് അപ്രകാരം ചെയ്യാൻ സമ്മർദ്ദം ചെലുത്തിയവരും, അതിന് വഴിയൊരുക്കിയ അധികാരികളും ചെയ്തത് ഗുരുതരമായ കുറ്റമാണ്. #{blue->none->b->സന്യാസിനികളെ കസ്റ്റഡിയിൽ എടുത്തതിന് പിന്നിലെ യുക്തിയെന്ത്?}# റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്തം ട്രെയിൻ യാത്രയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ്. ട്രെയിനും റെയിൽവേ സ്റ്റേഷനുകളുമാണ് ആർപിഎഫിന്റെ അധികാരപരിധിയിൽ വരുന്നത്. ഗുരുതരമായ എന്തെങ്കിലും നിയമ ലംഘനങ്ങളോ കുറ്റകൃത്യങ്ങളോ കണ്ടെത്തിയാൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ അവർക്ക് അധികാരമുണ്ട്. എന്നാൽ, കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളെ ലോക്കൽ പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും. തുടർന്നുള്ള അന്വേഷണങ്ങളും നടപടികളും സംസ്ഥാനത്തിന്റെ നിയമ സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തിലായിരിക്കും. ഉത്തരപ്രദേശിൽ മാത്രം ബാധകമായ ഒരു നിയമത്തിന്റെ പേരിൽ അന്വേഷണം നടത്തി തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം ആർപിഎഫിനില്ല എന്നിരിക്കെ, അത്തരമുള്ള അന്വേഷണങ്ങളെല്ലാം നടക്കേണ്ടത് ലോക്കൽ പോലീസിന്റെ മേൽനോട്ടത്തിലാണ്. ആൾക്കൂട്ടത്തിന്റെ സമ്മർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിൽ, അന്വേഷണം അവസാനിപ്പിക്കാതെ അവരെ വിട്ടയയ്ക്കാൻ സാധാരണഗതിയിൽ കഴിയുമായിരുന്നില്ല. മറ്റ് ഇടപെടലുകളൊന്നും ഉണ്ടാകാത്ത പക്ഷം അവർ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട് റിമാൻഡിലേയ്ക്കും, തുടർന്ന് കേസ് കോടതിയിലേയ്ക്കും നീളാനുള്ള സാധ്യതകളാണ് ഉണ്ടായിരുന്നത്. അന്നത്തെ സാഹചര്യത്തിൽ തുടർന്നുള്ള ട്രെയിൻ യാത്ര സുരക്ഷിതമല്ലാത്തതിനാലാണ് പോലീസ് ഇടപെട്ട് അവരെ ട്രെയിനിൽനിന്ന് ഇറക്കുകയും പിറ്റേദിവസം മറ്റൊരു ട്രെയിനിൽ പോലീസ് പ്രൊട്ടക്ഷനോടെ കയറ്റിവിടുകയും ചെയ്തത് എന്നാണ് ചിലരുടെ വാദം. എന്നാൽ സംഭവിച്ചത് എന്താണെന്ന് നോക്കാം. ഝാൻസി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന ചിലരാണ് പ്രശ്നമുണ്ടാക്കിയത്. അവരുടെയാളുകളായ നൂറ്റമ്പതില്പരം ഹിന്ദുത്വവാദികൾ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നിരുന്നു. അവർക്കിടയിലേക്കാണ് നാല് കന്യാസ്ത്രീകളെയുംകൊണ്ട് പോലീസ് ഇറങ്ങിച്ചെല്ലുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് അവരെ കൊണ്ടുപോകുമ്പോൾ മുദ്രാവാക്യം വിളികളും ആക്രോശവുമായി വലിയ ആൾക്കൂട്ടം അവരെ അനുഗമിക്കുകയുമുണ്ടായിരുന്നു. ആ നാലുപേരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ശരിയായ മാർഗം ആർപിഎഫിന്റെ ഇടപെടലോടെ അതേ ട്രെയിനിൽ തുടർന്നും യാത്ര ചെയ്യാൻ അനുവദിക്കുകയാണോ, അതോ അക്രമികളുടെ നാട്ടിൽ രാത്രി അവരെ ഒറ്റപ്പെടുത്തുകയാണോ? അവരുടെമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നിഷ്പ്രയാസം ട്രെയിനിൽനിന്നു തന്നെ മനസിലാക്കാൻ കഴിഞ്ഞിട്ടും, അഥവാ, അത്തരം എന്തെങ്കിലും അവർ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ഉത്തരപ്രദേശിലെ നിയമത്തിന് ഒന്നും ചെയ്യാനില്ലാതിരിക്കെ തീർത്തും അരക്ഷിതമായ സാഹചര്യത്തിൽ അവരെ എത്തിച്ചതാണ് ആർപിഎഫ് ചെയ്ത പ്രധാന തെറ്റ്. #{blue->none->b->പോലീസ് ഇടപെടൽ നീതിനിഷ്‌ഠമായതെങ്ങനെ?}# തുടർന്ന് സംഭവിച്ചത് ഇപ്പോൾ ചിലർ അവകാശപ്പെടുന്നതുപോലെ നിഷ്പക്ഷവും നീതിനിഷ്ഠവുമായ, പോലീസിന്റെ സ്വതന്ത്ര ഇടപെടൽ ആയിരുന്നില്ല. അവിടുത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ക്രൈസ്തവനായിരുന്നതിനാലും അദ്ദേഹത്തെ ബന്ധപ്പെടാൻ സഭാധികാരികൾക്ക് കഴിഞ്ഞതിനാലും, ചില ഉയർന്ന ഉദ്യോഗസ്ഥർ ഉടൻ നേരിട്ട് വിഷയത്തിൽ ഇടപെട്ടതാണ് വഴിത്തിരിവുണ്ടാക്കിയത്. മേൽപ്പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവും നേരിട്ട് ഈ പ്രശ്നത്തിൽ ഇടപെടുകയുണ്ടായിട്ടുണ്ട്. അദ്ദേഹവും മറ്റൊരാളും ചേർന്നാണ് അടുത്തദിവസം സന്യാസിനികളെ സുരക്ഷിതമായി ഝാൻസിയിൽനിന്ന് ട്രെയിൻ കയറ്റി വിട്ടത്. ശക്തമായ സ്വാധീനം ഉപയോഗിച്ചതിനാൽ മാത്രമാണ് ചിലർ തങ്ങൾക്കൊരുക്കിയ കെണിയിൽനിന്ന് രക്ഷപെടാൻ സന്യാസിനിമാർക്ക് കഴിഞ്ഞത്. അവരെ സുരക്ഷിതമായി ട്രെയിൻ കയറ്റിവിട്ടത് പോലീസ് തന്നെയാണെന്ന വാദവും കളവാണ്. ഒഡീഷയിലേക്കുള്ള യാത്ര പകുതി വഴിപോലും എത്തുന്നതിന് മുമ്പേ അധികൃതരുടെ അനാസ്ഥ മൂലം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, തുടർന്ന് സുരക്ഷിത സാഹചര്യത്തിൽ യാത്രചെയ്യാൻ സംവിധാനമൊരുക്കണം എന്ന് സഭാധികാരികൾ ആവശ്യപ്പെടുകയായിരുന്നു. പോലീസ് മേലുദ്യോഗസ്ഥർ നേരിട്ട് ഇടപെട്ട വിഷയമായതിനാൽ റെയിൽവേ അധികൃതർ വിഐപി കോച്ചിൽ യാത്രയ്ക്കുള്ള സംവിധാനം ഒരുക്കാം എന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് കടന്നുപോകേണ്ട സ്ഥലങ്ങളിലെല്ലാം ഹിന്ദുത്വവാദികൾക്ക് വലിയ സ്വാധീനം ഉള്ളതിനാലും വീണ്ടും അവർ അപായപ്പെടുത്തിയേക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നതിനാലും പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടതും സഭാധികാരികളാണ്. തങ്ങളുടെ പദ്ധതി നടക്കാതെപോയതിനാൽ ഹിന്ദുത്വ തീവ്രവാദികൾ രോഷാകുലരാണ് എന്ന സൂചന അവർക്ക് ലഭിച്ചിരുന്നു. പോലീസ് വാക്കുപാലിച്ച് ഒരു ഉദ്യോഗസ്ഥനെ കൂടെ അയച്ചു എങ്കിലും റെയിൽവേ വാക്കുപാലിച്ചില്ല. വിഐപി കോച്ചിൽ യാത്രചെയ്യാൻ സംവിധാനം ഒരുക്കാമെന്ന് വാക്കുനൽകിയിട്ട്, വികലാംഗർക്കുള്ള ജനറൽ കമ്പാർട്ട്മെന്റിലാണ് അവർക്ക് സീറ്റ് നൽകിയത്. അവിടെയും, നാലുപേർക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. തേർഡ് എസിയിൽ കൂടുതൽ പണം നൽകി ടിക്കറ്റ് എടുത്ത് യാത്രചെയ്തവർക്ക് അവർ നൽകിയ പണത്തിനുള്ള സൗകര്യമെങ്കിലും നൽകാൻ റെയിൽവേ തയ്യാറായില്ല. #{blue->none->b->ന്യൂസ് വൈകിയത് എന്തുകൊണ്ട്?}# സംഭവം നടന്നത് പത്തൊമ്പതാം തിയതിയും, ന്യൂസ് പുറത്തുവന്നത് ഇരുപത്തൊന്നാം തിയ്യതിയുമാണ് എന്നതിനെ വളരെ ദുരൂഹമായി ചിലർ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പത്തൊമ്പതാം തിയ്യതി രാത്രി ഏഴരയോടെയാണ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ സന്യാസിനിമാർ അകപ്പെടുന്നത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളെ തുടർന്ന് പതിനൊന്നരയോടെ പോലീസ് സ്റ്റേഷനിൽനിന്ന് അവരെ സ്വതന്ത്രമാക്കി ഝാൻസി ബിഷപ്പ് ഹൗസിൽ എത്തിച്ചു. പിറ്റേദിവസം പതിനൊന്നുമണിയോടെ ഡൽഹി എസ്എച്ച് പ്രൊവിൻഷ്യൽ ഹൗസിൽ നിന്നുള്ള മുതിർന്ന സന്യാസിനിമാർ ഏഴുമണിക്കൂറോളം കാറിൽ യാത്രചെയ്ത് ഝാൻസിയിലെത്തുകയും തുടർ നടപടികൾ വൈദികരുമായി ചർച്ച ചെയ്യുകയും ഉണ്ടായി. സന്യാസിനിമാർ ഇത്തരത്തിലുള്ള ഒരു അതിക്രമത്തിന് ഇരയായതിനാൽ വലിയ ആശങ്കയിൽ അകപ്പെട്ട സഭാധികാരികൾ ആദ്യം അവരെ തിരികെ ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് ആലോചിച്ചത്. എന്നാൽ, തങ്ങൾക്ക് ഭയമില്ലെന്നും ട്രെയിനിൽ തുടർയാത്രയ്ക്കുള്ള സൗകര്യം ഒരുക്കി കിട്ടിയാൽ യാത്ര തുടരാമെന്നും സന്യാസിനിമാരും സന്യാസാർത്ഥിനിമാരും പറയുകയുണ്ടായി. ഒഡീഷയിലുള്ള അവരുടെ മാതാപിതാക്കളും ഭയന്നുപോയിരുന്നതിനാൽ മക്കളെ വൈകാതെ കാണണം എന്ന ആഗ്രഹം അറിയിച്ചു. അതോടെയാണ് തുടർയാത്രയ്ക്കുള്ള ആവശ്യം ഒരുക്കി നല്കാൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെടുന്നത്. മുമ്പ് പറഞ്ഞതുപോലെ വിഐപി കോച്ചിൽ യാത്രാസൗകര്യം ഒരുക്കാമെന്നും അവർ വാഗ്ദാനം ചെയ്തു. ഇരുപതാം തിയ്യതി വൈകിട്ടായിരുന്നു അവർക്ക് പോകാനുള്ള ട്രെയിൻ. ശത്രുക്കൾ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ, തുടർന്നുള്ള യാത്രയിലെ സുരക്ഷിതത്വം മുൻനിർത്തി രണ്ട് സന്യാസിനിമാരും സന്യാസവേഷം മാറ്റി ചുരിദാർ ധരിച്ചു. പിറ്റേദിവസം, അതായത് മാർച്ച് ഇരുപത്തൊന്ന് സന്ധ്യയോടെയാണ് അവർ ഒഡീഷയിൽ എത്തിയത്. അതിന് ശേഷമാണ് സംഭവിച്ച കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ തീരുമാനിച്ചത്. കാരണം, അവരുടെ യാത്ര അവസാനിക്കുന്നതുവരെ എല്ലാവരും വലിയ ആശങ്കയിലായിരുന്നു. സംഭവിച്ച കാര്യങ്ങളുടെ വിശദവിവരങ്ങൾ വിജിലന്റ് കാത്തലിക്ക് ഫേസ്‌ബുക്ക് പേജിലൂടെ പുറംലോകം അറിഞ്ഞത് ആ രാത്രി തന്നെയാണ്. എന്നാൽ, ഇരുപതാം തിയ്യതിയിലെ ചില ഹിന്ദി പത്രങ്ങളിൽ മത പരിവർത്തന കുറ്റം ചുമത്തി "നാല് സ്ത്രീകൾ പിടിക്കപ്പെട്ടു" എന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കസ്റ്റഡിയിൽ എടുക്കപ്പെട്ട് ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ വ്യക്തമാവുകയും അവരെ നിരുപാധികം വിട്ടയയ്ക്കുകയും ചെയ്ത ഒരു സംഭവത്തിൽ, സാമാന്യം വിശദമായി തന്നെ എന്നാൽ, വാസ്തവം വെളിപ്പെടുത്താതെ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടെങ്കിൽ അത് കരുതിക്കൂട്ടി ചെയ്തതാണ് എന്നതിൽ സംശയമില്ല. #{blue->none->b->സന്യാസിനീ സമൂഹത്തിന്റെയും കത്തോലിക്കാ സഭയുടെയും പരാതി }# ഝാൻസിയിൽ സംഭവിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ സത്യം തന്നെ എന്ന് ഏറെപ്പേർക്കും പൂർണ്ണമായി ബോധ്യപ്പെട്ടത് ഇരുപത്തിരണ്ടാം തിയ്യതി ചില ദൃശ്യങ്ങൾ വെളിയിൽ വന്നതോടെയാണ്. പരമാവധി 30 - 40 സെക്കൻഡ് ദൈർഘ്യം വരുന്ന നാല് വീഡിയോകളാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. അതിൽ കണ്ടതനുസരിച്ച് പുതിയ ചില വ്യാഖ്യാനങ്ങളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സന്യസ്തരെ ആരും ആക്രമിച്ചിട്ടില്ല എന്ന വാദമായിരുന്നു ഒന്ന്. അവർ ശാരീരികമായി ആക്രമിക്കപ്പെട്ടു എന്ന് ഇതുവരെയും ആരും പറഞ്ഞിട്ടില്ല. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ചില ദൃശ്യങ്ങളിൽനിന്ന് അളന്നെടുക്കാവുന്നതിൽ ഒരുപാടധികമാണ് അവർ അനുഭവിച്ച മാനസിക പീഡനമെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ലെങ്കിൽ പോലും അത് അംഗീകരിക്കാൻ തയ്യാറാകാതെ മുടന്തൻ ന്യായങ്ങൾ ഉയർത്തുന്നവർ ഏറെയുണ്ട്. ഈ സംഭവത്തിൽ ആരും പരാതിപ്പെടാത്തതെന്ത് എന്ന ചോദ്യം ആരംഭം മുതലുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടതൊന്നും വാസ്തവമല്ല എന്ന് സ്ഥാപിക്കുന്നതിനായാണ് "ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല" എന്ന വാദം ആരംഭം മുതൽ ചിലർ ഉയർത്തിയിരുന്നത്. എന്നാൽ, ഇതിനകം ഒട്ടേറെ പരാതികൾ അധികാരികൾക്ക് നൽകിയിട്ടുണ്ട്. വിവിധ തലങ്ങളിൽ ഗൗരവപൂർണമായ അന്വേഷണങ്ങൾ നടക്കുന്നുമുണ്ട്. കേരളമുഖ്യമന്ത്രി ഉൾപ്പെടെ ഈ വിഷയത്തിൽ അന്വേഷണവും നടപടികളും ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയും നടപടികൾ സ്വീകരിക്കപ്പെടുകയുമാണ് വേണ്ടത്. അർത്ഥശൂന്യമായ വാദഗതികളുമായി സംഭവിച്ചതിനെയും കാരണക്കാരായവരെയും വെള്ളപൂശാൻ ശ്രമിക്കുന്നവർ നിഷ്പക്ഷമായി ഈ വിഷയത്തെ സമീപിക്കാൻ അഭ്യർത്ഥിക്കുന്നു. ഇത്തരമൊരു സംഭവത്തിന് ഉത്തരവാദികളായ ഇന്ത്യൻ റെയിൽവേ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, തീവ്ര ഹിന്ദുത്വ സംഘനാ പ്രവർത്തകർ തുടങ്ങിയവർ നിർബ്ബന്ധമായും നിയമത്തിന് മുന്നിൽ വരേണ്ടതുണ്ട്. ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിക്കൊണ്ടുതന്നെ അവരെ ട്രെയിനിൽനിന്ന് ഇറക്കി മതവിദ്വേഷം ആളിക്കത്തിനിന്ന വർഗീയവാദികൾക്ക് ഇടയിലേക്ക് വിട്ടുകൊടുത്ത് അവഹേളിക്കപ്പെടാൻ അവസരമൊരുക്കിയവരും അതിന് പദ്ധതിയിട്ടവരും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. തങ്ങളുടെ അധികാരം ദുർബ്ബലർക്കും നിരാലംബർക്കും എതിരെയുള്ള ആയുധമായി ഉപയോഗിക്കപ്പെടാൻ അക്രമികൾക്ക് അവസരമൊരുക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രീതികൾക്ക് മാറ്റമുണ്ടാകണം.
Image: /content_image/News/News-2021-03-26-19:54:17.jpg
Keywords: സന്യാസ
Content: 15875
Category: 13
Sub Category:
Heading: യേശു ഏകരക്ഷകനാണെന്ന് തിരിച്ചറിഞ്ഞിട്ട് അരനൂറ്റാണ്ട്: ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച രാധ ഇന്ന് സിസ്റ്റര്‍ മേരി ജോസഫ്
Content: മുംബൈ: ഇന്നലെ മാര്‍ച്ച് 25ന് മുംബൈയിലെ കാര്‍മ്മലൈറ്റ് ആശ്രമം പരിശുദ്ധ കന്യകാമാതാവിന്റെ മംഗളവാര്‍ത്താ തിരുനാളിനൊപ്പം മറ്റൊരു വ്യത്യസ്തമായ ആഘോഷവും നടത്തുകയുണ്ടായി. ബ്രാഹ്മണ ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് കന്യാസ്ത്രീയായി മാറിയ സിസ്റ്റര്‍ മേരി ജോസഫ് രാധയുടെ മാമ്മോദീസായുടെ സുവര്‍ണ്ണ ജൂബിലീ ആഘോഷമായിരുന്നു അത്. തങ്ങളുടെ നോമ്പുകാല ഉപവാസം ഒരു ദിവസത്തേക്ക് ഒഴിവാക്കിയാണ് കാര്‍മ്മലൈറ്റ്‌ സമര്‍പ്പിതര്‍ തങ്ങളുടെ സഹോദരിയുടെ മാമ്മോദീസയുടെ സുവര്‍ണ്ണ ജൂബിലി വാര്‍ഷികം ആഘോഷിച്ചത്. ലക്ഷകണക്കിന് ആളുകളില്‍ നിന്നും കത്തോലിക്കയാകുവാന്‍ യേശു തന്നേയാണ് തിരഞ്ഞെടുത്തതെന്നും, 50 വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുകയാണെന്നുമായിരുന്നു സിസ്റ്റര്‍ മേരിയുടെ പ്രതികരണം. 1948-ല്‍ കൃഷ്ണന്‍ അയ്യരുടെ മകളായി ജനിച്ച മേരി കത്തോലിക്ക സ്കൂളിലാണ് പഠിച്ചത്. ഈശോ സഭയുടെ കീഴിലുള്ള സെന്റ്‌ സേവ്യേഴ്സ് കോളേജില്‍ പഠിക്കുമ്പോഴാണ് മേരി ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. അതൊരു മനോഹരമായ അനുഭവമായിരുന്നുവെന്ന് സിസ്റ്റര്‍ മേരി സ്മരിക്കുന്നു. ബിരുദ പഠനത്തിന്റെ അവസാന വര്‍ഷമായപ്പോഴേക്കും താന്‍ ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടയായെന്നും നിത്യവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് 2 ദിവസങ്ങള്‍ക്ക് ശേഷം തന്റെ 23-മത്തെ വയസ്സില്‍ രാധ മരിയ കൃഷ്ണന്‍ എന്ന പേരില്‍ മേരി മാമ്മോദീസ സ്വീകരിക്കുകയായിരിന്നു. 1971 മാര്‍ച്ച് 25ന് ഇപ്പോഴത്തെ മുംബൈ സഹായ മെത്രാനായ ബിഷപ്പ് ആഗ്നെലോ ഗ്രാസിയസില്‍ നിന്നുമാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയാണ് ജ്ഞാനസ്നാനം സ്വീകരിക്കാന്‍ എത്തിയതെന്ന് സിസ്റ്റര്‍ സ്മരിക്കുന്നു. മുംബൈ മെത്രാപ്പോലീത്തയുടെ അരമനയിലെ ചാപ്പലില്‍ വളരെ രഹസ്യമായി നടത്തിയ മാമ്മോദീസയില്‍ തലതൊട്ടപ്പനും, തലതൊട്ടമ്മക്കും പുറമേ, സഹപാഠികളും, 6 കന്യാസ്ത്രീകളും മാത്രമാണ് പങ്കെടുത്തത്. മാമ്മോദീസ കഴിഞ്ഞതോടെയാണ് കന്യാസ്ത്രീയാകുവാനുള്ള ദൈവവിളി മേരിയില്‍ നാമ്പിടുന്നത്. 1977-ല്‍ കാര്‍മ്മലൈറ്റ് സഭയില്‍ ചേര്‍ന്നു. തങ്ങളുടെ പ്രിയ സഹോദരി മേരി ജോസഫ് രാധയുടെ മാമ്മോദീസയുടെ സുവര്‍ണ്ണ ജൂബിലി തങ്ങള്‍ക്ക് മാത്രമല്ല മുഴുവന്‍ സഭക്കും ഒരു മഹത്തായ ദിനമാണെന്നും, ‘വചനം മാംസമായി’ എന്ന മനോഹര രഹസ്യത്തെ ധ്യാനിച്ചുകൊണ്ട്, പരിശുദ്ധ കന്യകാമറിയത്തിന്റെ ‘യെസ്’നൊപ്പം തങ്ങളുടെ പ്രിയ സിസ്റ്ററിന്റെ ‘യെസ്’ കൂടി ആഘോഷിക്കുകയാണെന്നും കാര്‍മ്മലൈറ്റ് ആശ്രമത്തിന്റെ നേതൃനിരയിലുള്ള സിസ്റ്റര്‍ നീന പറഞ്ഞു. ഇന്ന് താന്‍ അനുഭവിച്ചറിഞ്ഞ യേശു ക്രിസ്തുവെന്ന നിത്യമായ സത്യത്തെ അനേകരിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടരുകയാണ് സിസ്റ്റര്‍ രാധ മരിയ കൃഷ്ണന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-26-21:24:40.jpg
Keywords: ബ്രാഹ്മ