Contents

Displaying 15461-15470 of 25125 results.
Content: 15826
Category: 18
Sub Category:
Heading: സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍
Content: കൊച്ചി: മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടു വരുന്ന നയമായിരിക്കും തങ്ങളുടേതെന്ന് അവകാശപ്പെട്ട് അധികാരത്തില്‍വന്ന ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റിയെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധസമിതി 22ാമത് സംസ്ഥാന സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവര്‍ജനവും മദ്യനിരോധനവും ഒന്നിച്ചുപോകുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കേണ്ടതെന്നും ബിഷപ് പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു. മദ്യനിരോധനം നയമായി സ്വീകരിക്കുന്ന മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയം സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി അവതരിപ്പിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെസിബിസി ബിഷപ് മാക്കീല്‍ അവാര്‍ഡ് തലശേരി അതിരൂപതയ്ക്കു സമ്മാനിച്ചു.
Image: /content_image/India/India-2021-03-21-07:40:26.jpg
Keywords: മദ്യ
Content: 15827
Category: 1
Sub Category:
Heading: അന്‍പത്തിമൂന്നാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ഇക്വഡോറില്‍
Content: അന്‍പത്തിമൂന്നാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ പട്ടണത്തിൽവെച്ച് നടത്താനുള്ള തീരുമാനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം. 2024ൽ ഇക്വഡോർ രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചതിന്റെ നൂറ്റിയന്‍പതാം വാർഷികത്തോട് അനുബന്ധിച്ച് ക്വിറ്റോ അതിരൂപത ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ലാറ്റിൻ അമേരിക്കൻ ജനതയുടെ വിശ്വാസ വർദ്ധനവിനും, നവസുവിശേഷവത്കരണത്തിനും ദിവ്യകാരുണ്യ കോൺഗ്രസിലൂടെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. അന്‍പത്തിരണ്ടാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ഹംഗറിയിലെ ബുഡാപെസ്റ്റിൽവച്ചാണ് നടക്കുന്നത്. ഇതില്‍ ഫ്രാൻസിസ് പാപ്പയും പങ്കെടുക്കുന്നുണ്ട്. അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ ആഗോളസഭയിലെ മെത്രാന്മാരുടെയും, വൈദികരുടെയും, സമർപിതരുടെയും, അല്മായരുടെയും പ്രതിനിധികൾ പങ്കെടുക്കാറുണ്ട്. 1964ൽ ബോംബെയിൽവച്ച് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടന്നിരുന്നു. അന്നാണ് ആദ്യമായി ഒരു പാപ്പ (പോൾ ആറാമൻ) ഇന്ത്യയിൽ വന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-21-07:51:25.jpg
Keywords: ദിവ്യകാരുണ്യ കോണ്‍
Content: 15828
Category: 22
Sub Category:
Heading: ജോസഫ് - തക്ക സമയത്ത് സഹായവുമായി വരുന്നവൻ
Content: സ്പെയിനിൽ ജനിച്ച വിശുദ്ധ ജുനിപെറോ സെറ (1713 - 1784 ) ഫ്രാൻസിസ്കൻ സന്യാസഭയിലെ ഒരു വൈദീകൻ ആയിരുന്നു. സഭയിൽ അംഗമാകുന്നതിനു മുമ്പുള്ള ജുനിപെറോയുടെ ആദ്യ പേര് മിഗുവൽ ജോസേ സെറാ എന്നായിരുന്നു. അമേരിക്കയിലെ കാലിഫോർണിയിൽ 21 മിഷൻ സ്റ്റേഷനുകൾ രൂപം കൊടുക്കുകയും ചെയ്ത വലിയ മിഷനറി കൂടിയാണ് ജുനിപെറോ. ജീവിതത്തിലുടനീളം വിശുദ്ധ യൗസേപ്പിതാവിനോടു തികഞ്ഞ ഭക്തി പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജുനിപെറോ അച്ചൻ. എല്ലാ ബുധനാഴ്ചയും യൗസേപ്പിതാവിൻ്റെ ദിവസമായി ആചരിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു. 1769 ൽ സാൻ ഡിയാഗോയിൽ ഒരു പുതിയ മിഷൻ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുന്നു, അവിടെയ്ക്കു ഭക്ഷണ സാധനങ്ങളും മറ്റു ആവശ്യ സാധനങ്ങളുമായി എത്തേണ്ട കപ്പൽ മാസങ്ങളായിട്ടും വരാൻ താമസിച്ചതിനാൽ പുതിയ മിഷൻ സ്റ്റേഷൻ തുടങ്ങാതെ മടങ്ങാൻ ആലോചിച്ചു. അതു മാർച്ചു മാസമായതിനാൽ അവസാനശ്രമം എന്നോണം ജുനിപെറോയും മറ്റു സഹോദരന്മാരും യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം തേടി നോവേന ചൊല്ലുവാൻ ആരംഭിച്ചു. കൃത്യം മാർച്ചു പത്തൊമ്പതാം തീയതി ഒരു കപ്പൽ നിറയെ ഭക്ഷണ സാധനങ്ങളുമായി സാൻ ഡിയോഗിലെത്തി. മറ്റൊരിക്കൽ മെക്സിക്കയിലേക്കുള്ള യാത്രയിൽ മൂന്നു തവണ ജുനിപെറോ അപകടത്തിൽ പെട്ടു മൂന്നു തവണയും അപരിചിതനായ ഒരു വ്യക്തിയുടെ സഹായത്താലാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഈ അപരിചിതനായ വ്യക്തി സ്വർഗ്ഗത്തിൽ നിന്നു തൻ്റെ സഹായത്തിനു വന്ന വിശുദ്ധ യൗസേപ്പിതാവിയിരുന്നു എന്നാണ് വിശുദ്ധ ജുനിപെറോ സെറ വിശ്വസിക്കുന്നത്. കുറേ വർഷങ്ങൾക്കു ശേഷം ജുനിപെറോയും സഹോദരങ്ങളും ഒരു രാത്രി ചരക്കുകൾ ഇറക്കാൻ ബുദ്ധിമുട്ടിയപ്പോൾ തിരുകുടുംബം വിശുദ്ധ യൗസേപ്പിൻ്റെ നേതൃത്വത്തിൽ അവരെ സഹായിക്കാൻ എത്തിച്ചേർന്നു എന്നു ജുനിപെറോയുടെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തക്ക സമയത്ത് സഹായവുമായി കടന്നു വരുന്ന വിശുദ്ധനാണ് യൗസേപ്പിതാവ്. ആ വത്സല പിതാവിൻ്റെ പക്കലേക്കു വിശ്വാസപൂർവ്വം നമുക്കു പോകാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-21-20:40:21.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 15829
Category: 11
Sub Category:
Heading: ഈജിപ്ഷ്യന്‍ അനാഥാലയത്തിലേക്കുള്ള കാര്‍ളോ അക്യൂട്ടിസിന്റെ രൂപം പാപ്പ ആശീര്‍വദിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഈജിപ്തിലെ കെയ്റോയിലെ അനാഥാലയത്തിലേക്ക് അയക്കുവാനുള്ള വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ പൂര്‍ണ്ണകായ രൂപം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. മാര്‍ച്ച് പതിനെട്ടിലെ പൊതു അഭിസംബോധനയ്ക്കു ശേഷം അപ്പസ്തോലിക മന്ദിരത്തില്‍ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍വെച്ചായിരുന്നു വെഞ്ചരിപ്പ്. സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോയുടെ മാതാപിതാക്കളായ അന്റോണിയയും ആന്‍ഡ്രിയും, ഇരട്ട സഹോദരങ്ങളായ ഫ്രാന്‍സെസ്കായും മിഷേലും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മരത്തില്‍ കൈകൊണ്ട് കുരിശുരൂപങ്ങള്‍ കൊത്തിയുണ്ടാക്കുന്നതില്‍ നിപുണരായ വടക്കന്‍ ഇറ്റലിയിലെ കലാകാരന്‍മാരായ മാറ്റിയോയും ഡാനിയേല പെരാത്തോണറുമാണ് ചുവന്ന പോളോ ഷര്‍ട്ടും ടെന്നീസ് ഷൂസും അണിഞ്ഞു നില്‍ക്കുന്ന കാര്‍ളോയുടെ പൂര്‍ണ്ണകായ പ്രതിമയുടെ ശില്‍പ്പികള്‍. രൂപത്തിന്റെ ഹൃദയഭാഗത്തു നിന്നും ദിവ്യകാരുണ്യം സ്ഫുരിച്ച് നില്‍ക്കുന്ന രീതിയിലാണ് രൂപത്തിന്റെ നിര്‍മ്മാണം. ദൈവത്തിന് പ്രഥമസ്ഥാനം നല്‍കുകയും, എളിയ സഹോദരങ്ങളിലൂടെ ദൈവത്തെ സേവിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുവാന്‍ സാധിക്കൂ എന്ന യുവജനങ്ങള്‍ക്കുള്ള സൂചനയാണ് വാഴ്ത്തപ്പെട്ട കാര്‍ളോയുടെ സാക്ഷ്യമെന്നു പാപ്പ പറഞ്ഞു. ആശീര്‍വദിക്കപ്പെട്ട രൂപം കെയ്റോയിലെ ബാംബിനോ ഗെസു അസോസിയേഷന്റെ കീഴിലുള്ള ‘ഒയാസിസ്‌ ഓഫ് ദി പിയറ്റാ’ എന്ന അനാഥാലയത്തിലേക്കാണ് അയക്കുന്നത്. അനാഥാലയത്തിനു പുറമേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രികളും ബാംബിനോ ഗെസു അസോസിയേഷന്‍ കെയ്റോയില്‍ നടത്തിവരുന്നുണ്ട്. വിശ്വവിഖ്യാത ചിത്രകാരനും ശില്‍പ്പിയുമായിരുന്ന മൈക്കേല്‍ ആഞ്ചെലോയുടെ പ്രശസ്തമായ ‘പിയാത്താ’ എന്ന ശില്‍പ്പത്തിന്റെ ഒരു പകര്‍പ്പ് 2019-ല്‍ ഫ്രാന്‍സിസ് പാപ്പ ഈ അനാഥാലയത്തിന് സംഭാവന ചെയ്തിരിന്നു. ബാംബിനോ ഗെസു അസോസിയേഷന്റെ പ്രസിഡന്റും, പാപ്പയുടെ രണ്ടാം പേഴ്സണല്‍ സെക്രട്ടറിയുമായിരുന്ന മോണ്‍. യോവാന്നിസ് ലാഹ്സി ഗൈദും, രൂപം നിര്‍മ്മിച്ച കലാകാരന്‍മാരും, അസീസ്സി അതിരൂപതാ മെത്രാപ്പോലീത്ത ഡൊമെനിക്കോ സോറെന്റീനോയും വെഞ്ചരിപ്പ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. തന്റെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വൈദഗ്ദ്യം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രചരണത്തിനായി സമര്‍പ്പിച്ച കാര്‍ളോ 2006-ലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ വ്യക്തിത്വമാണ് കാര്‍ളോയുടേത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-21-21:47:59.jpg
Keywords: കാര്‍ളോ
Content: 15830
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- വിശുദ്ധ മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല
Content: "മരണം വരെ സ്ഥിരതയോടെ ഉപവി പ്രവർത്തികൾ ചെയ്യുക" - വിശുദ്ധ മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല (1878-1963). മെക്സിക്കയിൽ നിന്നുള്ള ഒരു സന്യാസിനിയാണ് മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല. ഇരുപത്തിരണ്ടു വയസ്സുള്ളപ്പോൾ മരിയയുടെ വിവാഹം ഉറപ്പിച്ചതാണ്. വിവാഹത്തിനു ഏതാനും ദിവസങ്ങൾക്കു മുമ്പ് തൻ്റെ ദൈവവിളി ഒരു ഭാര്യയോ അമ്മയോ ആകാനല്ല മറിച്ച് ഒരു സന്യാസിനിയും ആതുര ശുശ്രൂഷകയുമാകാനാണ് എന്നവൾ വിവേചിച്ചറിഞ്ഞു. അവളുടെ ആത്മീയ പിതാവിനൊപ്പം ചേർന്ന് Handmaids of Santa Margarita and the Poor എന്ന സന്യാസിനി സമൂഹത്തിൻ്റെ സഹസ്ഥാപകയായി. ദരിദ്രരിൽ ദരിദ്രരായവരുടെ ഇടയിൽ സേവനം ചെയ്യാനായി ചിലപ്പോൾ സന്യാസവസ്ത്രം മാറ്റി അവരുടെ വസ്ത്രമണിഞ്ഞ് മരിയയും സഹോദരിമാരും ജോലി ചെയ്തിരുന്നു. മെക്സിക്കോയിലെ ക്രിസ്റ്റാ യുദ്ധത്തിൻ്റെ സമയത്തു അവരുടെ സന്യാസസഭയുടെ ആശുപത്രികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തിരുന്നു. ലാളിത്യം, വിനയം ദൈവകരങ്ങളിൽ നിന്നു എല്ലാം സ്വീകരിക്കാനുള്ള സന്നദ്ധത ഇവയെല്ലാം മദർ മരിയയുടെ സ്വഭാവ സവിശേഷതകൾ ആയിരുന്നു. മദറിൻ്റെ ജീവിതത്തിൻ്റെ അവസാന രണ്ടു വർഷങ്ങൾ ഗുരുതരമായ രോഗത്താൽ വളരെ ക്ലേശിച്ചു 1963 ജൂൺ 24നു എൺപത്തിയഞ്ചാമത്തെ വയസ്സിൽ മദർ സ്വർഗ്ഗത്തിലേക്ക് യാത്രയായി. 2013 മെയ് 12നു ഫ്രാൻസീസ് പാപ്പ മദർ മരിയയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. ✝️ വിശുദ്ധ മരിയ ഗ്വാഡുലപേ ഗ്രാസിയ സവാലയോടൊപ്പം പ്രാർത്ഥിക്കാം. വിശുദ്ധ മദർ മരിയയേ, അമ്പതു വർഷം തുടർച്ചയായി നീ ദരിദ്രരെ സ്നേഹിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തുവല്ലോ. നിൻ്റെ മഹനീയമായ മാതൃക ഈ നോമ്പുകാലത്തു കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഞങ്ങൾക്കു പ്രചോദനമാകട്ടെ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-21-21:59:29.jpg
Keywords: നോമ്പ
Content: 15831
Category: 1
Sub Category:
Heading: യു‌പിയില്‍ ക്രൈസ്തവ സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാന്‍ ശ്രമം: ഹിന്ദുത്വവാദികളില്‍ നിന്ന് കന്യാസ്ത്രീകള്‍ സംസ്ഥാനം വിട്ടത് സന്യാസവസ്ത്രം മാറി
Content: ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം. നടന്നത് മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം. ഹിന്ദുത്വ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപെട്ട് അവർ സംസ്ഥാനം വിട്ടത് വസ്ത്രം മാറി. ഉത്തരേന്ത്യയിൽ ക്രൈസ്തവ സന്യാസിനിമാർ സന്യാസവേഷത്തിൽ സഞ്ചരിക്കുന്നത് ആക്രമണങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക പടരുന്നു. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് ഭയാനകമായ ദുരനുഭവമുണ്ടായത്. ഒഡീഷയിൽനിന്നുള്ള പത്തൊമ്പത് വയസുള്ള രണ്ട് സന്യാസാർത്ഥിനിമാരെ അവധിക്ക് നാട്ടിൽ കൊണ്ടുചെന്നാക്കാൻ കൂടെപോയവരായിരുന്നു ഒരു മലയാളി ഉൾപ്പെടെയുള്ള മറ്റുരണ്ട്‍ യുവസന്യാസിനിമാർ. പോസ്റ്റുലന്റ്സ് ആയിരുന്നതിനാൽ സന്യാസാർത്ഥിനികൾ രണ്ടുപേരും സാധാരണ വസ്ത്രവും, മറ്റുരണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേർഡ് എസിയിലെ സുരക്ഷിത സാഹചര്യത്തിലായിരുന്നു ആ സന്യാസിനിമാർ യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിൽനിന്നും തിരിച്ച അവർ വൈകിട്ട് ആറരയോടെ ഝാൻസി എത്താറായപ്പോൾ തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്‌റംഗ്ദൾ പ്രവർത്തകർ അകാരണമായി അവർക്ക് നേരെ കുറ്റാരോപണങ്ങൾ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്യാസാർത്ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് പ്രശ്നമുണ്ടാക്കാൻ അവർ ശ്രമം തുടങ്ങിയപ്പോൾ സന്യാസിനിമാരിൽ ഒരാൾ ഡൽഹിയിലെ പ്രൊവിൻഷ്യൽ ഹൗസിലേയ്ക്ക് വിളിച്ച് വിവരം ധരിപ്പിക്കുകയുണ്ടായി. ഫോണിലൂടെ വലിയ ബഹളം കേട്ടതോടെ എല്ലാവരും ആശങ്കയിലായി. ഫോൺ വിളിച്ചുവച്ചതോടെ അവർ കൂടുതൽ പ്രശ്നമുണ്ടാക്കാൻ ശ്രമം ആരംഭിക്കുകയും, സന്യാസിനിമാരുടെ ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുകയും തങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്ന് അവകാശപ്പെട്ട് ജയ് ശ്രീറാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആരംഭിക്കുകയും ചെയ്തു. സന്യാസാർത്ഥിനികളോട് നിങ്ങൾ ക്രിസ്ത്യാനികളല്ല, ഇവർ നിങ്ങളെ മതംമാറ്റാനായി കൊണ്ടുപോവുകയാണ് എന്ന് ആവർത്തിച്ച് അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാർത്ഥിനികളുടെ വാക്കുകളെ അവർ മുഖവിലയ്‌ക്കെടുത്തില്ല. ട്രെയിനിനുള്ളിൽ വലിയ ബഹളം നടന്നുകൊണ്ടിരിക്കെ തന്നെ, അക്കൂടെയുള്ളവർ പുറത്തുള്ള ബജ്‌റംഗ്ദൾ പ്രവർത്തകരെയും പോലീസിനെയും വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ആന്റി കൺവെർഷൻ നിയമം ഉത്തർപ്രദേശിൽ നടപ്പാക്കപ്പെട്ടിട്ടുള്ളതിനാൽ, ആ നിയമ ലംഘനം എന്ന രീതിയിൽ തന്നെയാണ് പോലീസിലും അക്രമികൾ വിവരം ധരിപ്പിച്ചിരുന്നത്. ഏഴരയോടെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ പ്രവേശിക്കുകയും നാലുപേരോടും ലഗ്ഗേജ് എടുത്ത് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തങ്ങൾ അവധിക്ക് നാട്ടിൽ പോകുന്നവരാണ് പുറത്തിറങ്ങാൻ കഴിയില്ലെന്ന അവരുടെ വാക്കുകൾ പോലീസ് അംഗീകരിക്കുമായിരുന്നില്ല. വനിതാപോലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്ന് അവരിൽ ഒരാൾ പറഞ്ഞു. എന്നാൽ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പോലീസ് അവരെ ട്രെയിനിൽനിന്ന് പുറത്തിറക്കുകയാണ് ഉണ്ടായത്. തങ്ങളുടെ നിരപരാധിത്യം തെളിയിക്കാൻ പര്യാപ്തമായ കയ്യിലുണ്ടായിരുന്ന ആധാർകാർഡ് ഉൾപ്പെടെയുള്ള ഡോക്യുമെന്റുകൾ പലതും മുമ്പേതന്നെ കാണിച്ചിട്ടും എല്ലാം വ്യാജമാണെന്ന് പറഞ്ഞ് അക്രമികളും അവരുടെ പക്ഷത്തു നിന്ന പോലീസുദ്യോഗസ്ഥരും തള്ളിക്കളയുകയാണുണ്ടായത്. ട്രെയിനിൽനിന്ന് നാല് യുവസന്യാസിനിമാരെ പുറത്തിറക്കിയപ്പോൾ ജയ്‌ശ്രീറാം വിളിയുമായി അവരെ സ്വീകരിക്കാൻ തയ്യാറായി നിന്നിരുന്നത് നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകരാണ്. അവിടെനിന്ന് ആർപ്പുവിളികളോടെ പോലീസ് അകമ്പടിയുമായി ഘോഷയാത്രയായാണ് അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ആ സമയമുടനീളം പിന്നാലെ കൂടിയ വലിയ ആൾക്കൂട്ടം തീവ്ര വർഗീയ മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്. നടക്കുന്നതിനിടെ തങ്ങളെ കാത്തിരിക്കുന്ന വലിയ അപകടം തിരിച്ചറിഞ്ഞ സന്യാസിനിമാരിൽ ഒരാൾ, വനിതാ പോലീസ് ഇല്ലാതെ മുന്നോട്ടു നീങ്ങില്ല എന്ന് തീർത്തുപറഞ്ഞു. അല്പസമയത്തിനുള്ളിൽ എവിടെനിന്നോ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സന്യാസിനിമാരെ പോലീസ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്ന് അറിയാനായി ഡൽഹിയിലുള്ള സന്യാസിനിമാർ തുടരെത്തുടരെ ഫോൺ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോണെടുക്കാൻ അക്രമികളും പോലീസും അനുവദിച്ചിരുന്നില്ല. അതിനിടെ, ട്രെയിൻ സ്റ്റേഷനിൽ നിന്ന് വിട്ടുകഴിഞ്ഞെന്നും, അവർ ട്രെയിനിലില്ലെന്നും മനസിലാക്കിയതിനാൽ എന്താണുണ്ടായതെന്നറിയാൻ കഴിയാതെ ഡൽഹിയിലുള്ളവർ കൂടുതൽ ആശങ്കയിലായി. സന്യാസിനിമാരെ പോലീസ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. ഒരുതരത്തിലും ശാന്തരാവാതെ കൂടുതൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ പദ്ധതിക്ക് തിരിച്ചടിയായത് ആ സമയത്ത് പെട്ടെന്ന് പെയ്ത വലിയൊരു മഴയാണ്. മനുഷ്യരെല്ലാം മനുഷ്യത്വം കൈവെടിഞ്ഞ് നിഷ്കളങ്കരെ അപായപ്പെടുത്താൻ ഒത്തുകൂടിയപ്പോൾ, ദൈവം പ്രകൃതിയിലൂടെ പ്രവർത്തിക്കുകയായിരുന്നു. ഡൽഹിയിലെ സന്യാസിനിമാർ തങ്ങൾക്ക് പരിചയമുള്ള അഭിഭാഷകൻ കൂടിയായ ഒരു വൈദികൻ വഴി, ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐജിയെയും, കൂടാതെ ഡൽഹിയിലെ ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിക്കുകയുണ്ടായി. ഏറെ വൈകാതെ ഐജിയുടെ നിർദ്ദേശപ്രകാരം, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിനാലാണ് വലിയ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപെടാൻ അവർക്ക് വഴിയൊരുങ്ങിയത്. തുടർന്ന് എല്ലാ ഡോക്യുമെന്റുകളും വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും അവർ നിരപരാധികളാണെന്ന് നിയമപാലകർക്ക് ബോധ്യമാവുകയും ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് സന്യാസിനിമാർക്ക് പോലീസ് സ്റ്റേഷൻ വിട്ട് പോകാനായത്. തിരുഹൃദയ സന്യാസിനിമാർക്ക് ഝാൻസിയിൽ ഭവനങ്ങളോ മറ്റു പരിചയങ്ങളോ ഇല്ലാതിരുന്നതിനാൽ, ഝാൻസി ബിഷപ്പ് ഹൗസിലേയ്ക്ക് അധികാരികൾ അവരെ കൂട്ടിക്കൊണ്ടുപോവുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു. ഝാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവ്വവുമായ ഇടപെടലാണ് വലിയൊരു അപകടത്തിൽനിന്ന് നാലുപേരെ രക്ഷിക്കാൻ കാരണമായത്. അല്ലാത്തപക്ഷം, പോലീസിന്റെ സാന്നിധ്യത്തിൽ ആൾക്കൂട്ട വിചാരണ നടത്തി അവരെ അവഹേളിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്യുമായിരുന്നു എന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങളിൽ നിന്ന് തീർച്ചയാണ്. അതുതന്നെയായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകരായ തീവ്ര ഹിന്ദുത്വവാദികളുടെ പദ്ധതിയും. ഒറ്റ ഫോൺവിളിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറ്റമ്പതിൽപ്പരം അക്രമികളെ ഒരുമിച്ചുകൂട്ടിയെങ്കിൽ അതിനുപിന്നിൽ വ്യക്തമായ ഒരു ആസൂത്രണം ഉണ്ടെന്ന് തീർച്ച. എല്ലാ രേഖകളുമായി എസി കമ്പാർട്ട്മെന്റിൽ സുരക്ഷിത സാഹചര്യത്തിൽ യാത്രചെയ്ത ചെറുപ്രായക്കാരായ നാല് കന്യാസ്ത്രീകൾക്കെതിരെ ഇത്രമാത്രം വലിയ അതിക്രമം ഉണ്ടായത് അവർ ക്രൈസ്തവ സന്യാസിനിമാരായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ്. തുടർന്ന് ശനിയാഴ്ചത്തെ ട്രെയിനിൽ ഈ നാല് സന്യാസിനിമാരെ ഒഡീഷയിലേയ്ക്ക് യാത്രയാക്കിയത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയാണ്. തുടർന്നുള്ള യാത്രയിൽ അവർ അക്രമിക്കപ്പെട്ടേക്കാം എന്ന ആശങ്ക ഉണ്ടായിരുന്നതിനാൽ, സന്യാസ വസ്ത്രം ധരിച്ചിരുന്ന രണ്ട് സന്യാസിനിമാരും തുടർന്നുള്ള യാത്രയിൽ സാധാരണ വേഷം ധരിച്ചാണ് യാത്ര തുടർന്നത്. പക്ഷെ, തുടർന്ന് ഏറെദൂരം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നതിനാലും ആക്രമണ സാധ്യത തുടർന്നിരുന്നതിനാലും സുരക്ഷിതമായി വിഐപി കോച്ചിൽ യാത്രയ്ക്കുള്ള അവസരമൊരുക്കാം എന്ന് പോലീസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും വികലാംഗർക്കുള്ള കോച്ചിൽ രണ്ടു സീറ്റിലായി നാലുപേർ ഏറെ കഷ്ടപ്പാട് സഹിച്ചാണ് ഇരുപത്തിനാല് മണിക്കൂർ നീണ്ട യാത്ര പൂർത്തിയാക്കിയത്. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ തീവ്ര വർഗ്ഗീയതയ്ക്ക് കീഴ്‌പ്പെടുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ് ഝാൻസിയിൽ നാല് സന്യാസിനിമാർക്കുണ്ടായ അനുഭവം. മാറിയ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കനുസരിച്ച്, ഇന്ത്യയിൽ തുടർന്ന് ജീവിക്കണമെങ്കിൽ/ മേൽഗതിയുണ്ടാകണമെങ്കിൽ ഹിന്ദുത്വവാദികളുടെ സഹായം തേടണം എന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾകൂടി ഗൗരവമായി വിലയിരുത്തുന്നത് ഉചിതമായിരിക്കും. ആന്റി കൺവേർഷൻ നിയമം പോലുള്ള സമീപകാല നിയമങ്ങൾ നിരപരാധികളും നിഷ്കളങ്കരുമായ ക്രൈസ്തവ സന്യാസിനികളെ മറുവാദമുണ്ടാകാത്ത വിധം കെണിയിൽ പെടുത്താൻ കൂടി വേണ്ടിയുള്ളതാണ് എന്ന് നാം മനസിലാക്കാൻ വൈകിയിരിക്കുന്നെങ്കിലും അറിയേണ്ടവർ അറിഞ്ഞിരിക്കുന്നു. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തിലേയ്ക്ക് യാത്ര ചെയ്ത ചിലരെ പോയ വഴിക്കുള്ള വേറൊരു സംസ്ഥാനത്തിലെ നിയമത്തിന്റെ കെണിയിൽ പെടുത്താനുള്ള ശ്രമം നടന്നെങ്കിൽ, ആ നിയമത്തിന്റെ ലക്ഷ്യങ്ങൾ വളരെ വലുതാണെന്നു തീർച്ച. വരും കാലം ഇതിന് നമുക്ക് കൂടുതൽ തെളിവുകൾ നൽകിയേക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തരുടെ സുരക്ഷിതത്വത്തിനായി നമുക്ക് പ്രാർത്ഥിക്കാം. (പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വിജിലന്‍റ് കാത്തലിക് ടീം ദില്ലി തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ പ്രോവിന്‍ഷ്യല്‍ ഹൌസില്‍ നേരിട്ടു ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളാണ് മുകളില്‍ ഉള്ളത്). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-22-09:57:55.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 15832
Category: 1
Sub Category:
Heading: കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ഒടുവില്‍ കത്തോലിക്ക ദേവാലയം റഷ്യന്‍ സഭയ്ക്ക് തിരികെ ലഭിച്ചു
Content: സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കാല്‍ നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവിൽ ഉത്തര റഷ്യയിലെ പുരാതന നഗരമായ നോവ്ഗറോഡിലുളള സെന്റസ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ ദേവാലയം സർക്കാരിൽ നിന്നും സഭയ്ക്ക് തിരികെ ലഭിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിന് 200 കിലോമീറ്റർ മാറിയാണ് നോവ്ഗറോഡ് നഗരം സ്ഥിതി ചെയ്യുന്നത്. ദേവാലയം തിരികെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി മാർച്ച് പതിനഞ്ചാം തീയതിയാണ് ഒപ്പുവെക്കപ്പെട്ടത്. ഇതിനുപിന്നാലെ മോസ്കോ അതിരൂപതാ സഹായ മെത്രാൻ നിക്കോളാജ് ഡുബിനിൻ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. അടുത്തിടെ അദ്ദേഹം ഇവിടെ ഇടയ സന്ദർശനം നടത്തിയിരുന്നു. പോളണ്ടിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ടായിരത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികളാണ് 1893ൽ നോവ്ഗറോഡ് നഗരത്തിൽ ദേവാലയം നിർമ്മിക്കുന്നത്. എന്നാൽ 1933ൽ ബോൾഷെവിക്കുകൾ ഇതൊരു സിനിമ തിയേറ്ററാക്കി മാറ്റി. 1996 മുതൽ ചില പ്രാദേശിക കത്തോലിക്കാ വിശ്വാസികൾ ദേവാലയത്തിന്റെ ഒരുഭാഗം ആരാധന കാര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങി. 2009-10 കാലഘട്ടത്തിൽ സോവിയറ്റ് വിപ്ലവ സമയത്ത് തകർക്കപ്പെട്ട ദേവാലയത്തിന്റെ ഗോപുരങ്ങൾ പുനർനിർമ്മിക്കാൻ സഭയ്ക്ക് സാമ്പത്തിക സഹായം സർക്കാർ നൽകിയിരുന്നു. 'ദേശീയ മൂല്യമുള്ള നിർമ്മിതി' എന്ന പദവിയും ഇതിനിടയിൽ ദേവാലയത്തിനു ലഭിച്ചു. ഇപ്പോൾ സർവ്വ സ്വാതന്ത്ര്യവും ദേവാലയത്തിന് മേൽ റഷ്യന്‍ സഭയ്ക്കു ലഭിച്ചിരിക്കുകയാണ്. ഇതിനിടെ കത്തോലിക്ക വിശ്വാസത്തിനു മേലും, മറ്റ് ന്യൂനപക്ഷ സമൂഹത്തിനുമേലും റഷ്യൻ ജനപ്രതിനിധി സഭയായ ഡ്യൂമ അടുത്തിടെ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് വിദേശത്ത് പഠനത്തിനുവേണ്ടി പോകുന്ന വൈദികര്‍ തിരികെ മടങ്ങി വരുമ്പോൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പുനർ വിദ്യാഭ്യാസത്തിന് വിധേയരാകണം. അവിടെ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റും അത്യാവശ്യമാണ്. പുതിയനിയമത്തിൽ ഏതാനും ചില നല്ല കാര്യങ്ങൾ ഉണ്ടെന്ന് അംഗീകരിച്ചെങ്കിലും, റഷ്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയും, പ്രൊട്ടസ്റ്റ്, ബുദ്ധമത നേതൃത്വവും നിയമത്തെപ്പറ്റി കടുത്ത ആശങ്കയാണ് പങ്കുവെച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-22-12:52:21.jpg
Keywords: റഷ്യ
Content: 15833
Category: 1
Sub Category:
Heading: അടുത്ത സന്ദര്‍ശനം ലെബനോനിലേക്ക്: ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബെയ്റൂട്ട്: തന്റെ അടുത്ത അപ്പസ്തോലിക സന്ദര്‍ശനം പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ലെബനോനിലേക്കായിരിക്കുമെന്ന് സൂചന നല്‍കി ഫ്രാന്‍സിസ് പാപ്പ. ഇറാഖില്‍ നിന്നും മടങ്ങുന്ന വഴിക്ക് വിമാനത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് പാപ്പ സഹനമനുഭവിക്കുന്ന ലെബനോന്‍ ജനതയെ സന്ദര്‍ശിക്കുവാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖില്‍ നിന്നുമുള്ള മടക്കയാത്രയില്‍ ബെയ്റൂട്ടില്‍ ഇറങ്ങണമെന്ന് ലെബനോനിലെ മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ ബെച്ചാര ബൗട്രോസ് അൽ റാഹി തന്നോട് ആവശ്യപ്പെട്ടിരുന്നതായും, ലെബനോന്‍ അനുഭവിക്കുന്ന സഹനങ്ങളുടെ മുന്നില്‍ ഈ ആവശ്യം നിസ്സാരമായതിനാല്‍ ലെബനോന്‍ സന്ദര്‍ശിക്കുമെന്നറിയിച്ചുകൊണ്ട് താന്‍ അദ്ദേഹത്തിന് കത്തെഴുതിയതായും പാപ്പ പറഞ്ഞു. ആരെയും ശ്രദ്ധിക്കാതിരിക്കുവാന്‍ തനിക്കാവില്ലെന്നും, ലെബനോന്‍ ഇന്ന് പ്രതിസന്ധിയിലാണെന്നും അതിനാല്‍ തന്റെ അടുത്ത സന്ദര്‍ശനം ലെബനോനിലേക്കായിരിക്കുമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി ‘സ്കൈ അറേബ്യ ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലെബനോന്‍ ഒരു സന്ദേശമാണ്. അത് വേദനയിലാണ്. ലെബനോന്റെ ചില വൈവിധ്യങ്ങള്‍ അനുരഞ്ജനപ്പെടാത്തതാണ്. എന്നാല്‍ സെഡാര്‍ മരത്തിന്റെ ഉറപ്പ് പോലെ അനുരഞ്ജനപ്പെട്ട ആളുകളുടെ കരുത്തും ലെബനോനുണ്ട്. ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ലെബനോന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടേയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അഭയാര്‍ത്ഥി പ്രശ്നവും, സാമ്പത്തിക പ്രതിസന്ധികളും മുറിവേല്‍പ്പിച്ച ലെബനോന്‍ സന്ദര്‍ശിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പ പറഞ്ഞു. ലെബനോനും, തെക്കന്‍ സുഡാനും സന്ദര്‍ശിക്കുവാന്‍ തനിക്കാഗ്രഹമുണ്ടെന്ന് പാപ്പ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ കാലുകുത്തിയ ഉടന്‍ തന്നെ ലെബനോന്‍ പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തേ സ്വാഗതം ചെയ്തിരുന്നു. ‘നാഗരികതയേയും സംസ്കാരങ്ങളേയും സമന്വയിപ്പിച്ച കിഴക്കന്‍ ദേശത്തേക്ക് ഫ്രാന്‍സിസ് പാപ്പക്ക് സ്വാഗതം’ എന്നാണ് ലെബനോന്‍ പ്രസിഡന്റ് മൈക്കേല്‍ അവ്വോണ്‍ പറഞ്ഞത്. ‘ഫ്രാന്‍സിസ് പാപ്പയെ ലെബനോനില്‍ സ്വീകരിക്കുവാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു' എന്നു ലെബനോനിലെ നിയുക്ത പ്രധാനമന്ത്രി സാദ് ഹരീരി ട്വീറ്റ് ചെയ്തിരിന്നു. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്. ഇറാഖിന് സമാനമായ അധിനിവേശങ്ങളുടെയും പീഡനങ്ങളുടെയും കഥയാണ് ലെബനോനിലും നിലനില്‍ക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം വന്‍ വിജയമായ സാഹചര്യത്തില്‍ പാപ്പയുടെ ലെബനോന്‍ സന്ദര്‍ശനത്തെ ഉറ്റുനോക്കുകയാണ് ലോകം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-22-14:56:33.jpg
Keywords: ലെബനോ
Content: 15834
Category: 1
Sub Category:
Heading: നീതി നിഷേധം തുടരുന്നു: ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി വീണ്ടും തള്ളി
Content: മുംബൈ: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തടവിലാക്കിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗികൂടിയായ എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി ഇന്ന് (മാര്‍ച്ച് 22) തിങ്കളാഴ്ച തള്ളിയത്. അദ്ദേഹത്തിന്റെ നിരപരാധിത്വവും ഫാ. സ്റ്റാന്‍ സ്വാമിയുടെ പാര്‍ക്കിന്‍സണ്‍സ് രോഗം, കേള്‍വികുറവ്, പ്രായാധിക്യം, കൊറോണ പകര്‍ച്ചവ്യാധി തുടങ്ങിയവയും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ഷരീഫ് ഷെയിഖ് നല്‍കിയ ജാമ്യാപേക്ഷ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടിയുടെ വാദത്തെ അനുകൂലിച്ച് ജഡ്ജി ദിനേശ് കോത്താലിക്കര്‍ തള്ളിക്കളയുകയായിരുന്നു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനു പിന്നാലേ ഈശോസഭയുടെ ഭാരതത്തിലെ പ്രസിഡന്റ് ഫാ. ജെറോം സ്റ്റാനിസ്ലാവോസ് ഡി’സൂസ ഖേദം രേഖപ്പെടുത്തിക്കൊണ്ട് പ്രസ്താവന പുറത്തുവിട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥന തുടരുമെന്നും, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ഈശോ സഭ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പൂണെയിലെ ശനിവാര്‍ വാഡെയില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിയുമായി ബന്ധപ്പെട്ടാണ് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നത്. ഈ പരിപാടി മാവോയിസ്റ്റ് അനുകൂലമുള്ളവര്‍ സംഘടിപ്പിച്ചതാണെന്നും, മാവോയിസ്റ്റ് സ്വഭാവത്തോടുകൂടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ (മാവോയിസ്റ്റ്) പ്രവര്‍ത്തനങ്ങളില്‍ വൈദികന് പങ്കുണ്ടെന്നുമായിരുന്നു രജിസ്റ്റര്‍ ചെയ്ത ‘എഫ്.ഐ.ആര്‍’ല്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ജെസ്യൂട്ട് സഭ വ്യക്തമാക്കുന്നത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. അതേസമയം വൈദികന്റെ അറസ്റ്റിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനു പിന്നില്‍ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ വ്യാപിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-22-17:01:52.jpg
Keywords: സ്റ്റാന്‍
Content: 15835
Category: 22
Sub Category:
Heading: ജോസഫ് - ദാവീദിന്റെ വിശിഷ്ട സന്താനം
Content: 1910 ഒക്ടോബർ ഒന്നാം തീയതി പത്താം പീയൂസ് മാർപാപ്പയാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനയാ ഔദ്യോഗികമായി തിരുസഭയിൽ അംഗീകരിച്ചത്. ലുത്തിനിയായിലെ ആദ്യ അഭിസംബോധന ദാവീദിൻ്റെ വിശിഷ്ട സന്താനമേ (proles David) എന്നാണ്. നസറായനായ യൗസേപ്പ് ദാവീദിന്റെ വംശജയാണ്. മത്തായിയുടെ സുവിശേഷത്തിലെ യേശുവിന്റെ വംശാവലിയിൽ "യാക്കോബ്‌ മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1 : 16) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. യൗസേപ്പ് മറിയത്തെ തൻ്റെ ഭാര്യയായി സ്വീകരിക്കുന്നതു വഴിയും യേശു ദാവീദിന്റെ വംശജത്തിന്റെ ഭാഗമാകുന്നു. "ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1 : 24). നിയമപരമായ ഈ സംയോജനത്തിനു പുറമേ ഈശോയുടെ അമ്മയായ മറിയവും ദാവീദിൻ്റെ വംശത്തിൽ പെട്ടതായിരുന്നു എന്നു നമുക്കു അനുമാനിക്കാം. "ദാവീദിന്റെ പുത്രൻ" എന്ന നിലയിൽ മനുഷ്യരുടെ രക്ഷകനാകാൻ പിറന്ന ഈശോയുടെ രക്ഷകര പദ്ധതിയിൽ അവനോടുള്ള എല്ലാ പിതൃത്വ അവകാശങ്ങളും കടമകളും നിർവ്വഹിക്കാൻ യൗസേപ്പിതാവ് തികച്ചും യോഗ്യനായിരുന്നു. "ദാവീദിന്റെ വിശിഷ്ട സന്താനമേ" എന്ന ശീർഷകം യൗസേപ്പും മാതാവും ദൈവീക വാഗ്ദാനങ്ങൾ വഹിക്കുന്ന യഹൂദരായിരുന്നു എന്നു സൂചിപ്പിക്കുന്നു. "അവര്‍ ഇസ്രായേല്‍മക്കളാണ്‌. പുത്രസ്‌ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്‌ദാനങ്ങളും അവരുടേതാണ്‌." (റോമാ 9 : 4) എന്നു പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പഴയ നിയമ പ്രവചനങ്ങളുടെ പൂർത്തീകരണമായ ഈശോയുടെ വളർത്തു പിതാവ് ദാവീദിൻ്റെ വിശിഷ്ട സന്താനമാകുന്നതുവഴി ദൈവത്തിൻ്റെ അരുളപ്പാടുകളുടെ നിറവേറലിനു സഹായിയാകുകയാണ് ചെയ്യുന്നത്. ആ യൗസേപ്പിതാവിനെ നമുക്കും പിൻതുടരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-22-18:11:07.jpg
Keywords: ജോസഫ്, യൗസേ