Content | അന്‍പത്തിമൂന്നാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ പട്ടണത്തിൽവെച്ച് നടത്താനുള്ള തീരുമാനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം. 2024ൽ ഇക്വഡോർ രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചതിന്റെ നൂറ്റിയന്‍പതാം വാർഷികത്തോട് അനുബന്ധിച്ച് ക്വിറ്റോ അതിരൂപത ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ലാറ്റിൻ അമേരിക്കൻ ജനതയുടെ വിശ്വാസ വർദ്ധനവിനും, നവസുവിശേഷവത്കരണത്തിനും ദിവ്യകാരുണ്യ കോൺഗ്രസിലൂടെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു.
അന്‍പത്തിരണ്ടാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ഹംഗറിയിലെ ബുഡാപെസ്റ്റിൽവച്ചാണ് നടക്കുന്നത്. ഇതില്‍ ഫ്രാൻസിസ് പാപ്പയും പങ്കെടുക്കുന്നുണ്ട്. അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ ആഗോളസഭയിലെ മെത്രാന്മാരുടെയും, വൈദികരുടെയും, സമർപിതരുടെയും, അല്മായരുടെയും പ്രതിനിധികൾ പങ്കെടുക്കാറുണ്ട്. 1964ൽ ബോംബെയിൽവച്ച് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടന്നിരുന്നു. അന്നാണ് ആദ്യമായി ഒരു പാപ്പ (പോൾ ആറാമൻ) ഇന്ത്യയിൽ വന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|