Content | ഇര്‍ബില്‍: മഹാമാരിയും, മറ്റു സംഘർഷങ്ങളും മൂലം വിഷമിക്കുന്ന ഇറാഖിലെ സഭയെ സഹായിക്കുന്നതിനായി മൂന്നര ലക്ഷം ഡോളർ അടുത്തിടെ നടന്ന ഇറാഖ് സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പ സംഭാവന നൽകിയതായി വെളിപ്പെടുത്തല്‍. മാർപാപ്പയ്ക്ക് ഇറാഖി ജനതയോടുള്ള അഗാധമായ സ്നേഹത്തിന്റെ അടയാളമാണ് ഈ സമ്മാനമെന്ന്‍ ഇറാഖി കൽദായ കത്തോലിക്കാ സഭയുടെ തലവനായ കർദ്ദിനാൾ മാർ ലൂയിസ് റാഫേൽ സാക്കോ പറഞ്ഞു. രണ്ടരലക്ഷം ഡോളര്‍ ബാഗ്ദാദ് അതിരൂപതയ്ക്കു കീഴിലുള്ള പ്രദേശങ്ങളില്‍ ചെലവിടും. ബാക്കി ഒരു ലക്ഷം വിവിധ ഇറാഖി രൂപതകള്‍ക്ക് കൈമാറും. പന്ത്രണ്ടായിരം ഭക്ഷണ പാക്കേജുകൾ ക്രൈസ്തവരും, ഇസ്ലാം മതസ്ഥരും, മറ്റു സമുദായങ്ങളിലെ അംഗങ്ങളും ഉൾപ്പെടുന്ന സഹോദരങ്ങൾക്ക് സഭ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് കർദ്ദിനാൾ സാക്കോ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ മാർച്ച് ആദ്യവാരം നടത്തിയ ചരിത്രപരമായ ഇറാഖ് സന്ദർശനവേളയിൽ ബാഗ്ദാദ്, ബാഗ്ദിദ, ഇർബിൽ, മൊസൂൾ എന്നിവിടങ്ങളിലെ ക്രൈസ്തവരുമായി കൂടിക്കാഴ്ച നടത്തിയതോടൊപ്പം, ഇറാഖിലെ ഉന്നത ഷിയാ നേതാവ് ഉൾപ്പെടെയുള്ള വിവിധ മത നേതാക്കളെയും, രാഷ്ട്രീയ നേതാക്കളെയും സന്ദർശിച്ചിരുന്നു. വൈവിധ്യത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും എല്ലാവരെയും സഹോദരങ്ങളെ പോലെ കണ്ടു പരസ്പരം സഹായിക്കാനും അന്തസ്സോടും, തുല്യ അവകാശങ്ങളോടും, സ്വാതന്ത്ര്യത്തോടും കൂടി ഓരോ മനുഷ്യനും ജീവിക്കേണ്ടതിന്റെ ആവശ്യകത ഫ്രാൻസിസ് പാപ്പ സന്ദര്‍ശനത്തിനിടെ മനസിലാക്കി തന്നുവെന്ന്‍ കർദ്ദിനാൾ കൂട്ടിച്ചേർത്തു. മാര്‍ച്ച് 5-8 തീയതികളിലാണ് പാപ്പ ഇറാഖില്‍ സന്ദര്‍ശനം നടത്തിയത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |