category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സമ്മര്‍ദ്ധം ചെലുത്തി മതം മാറ്റിയുള്ള വിവാഹം അംഗീകരിക്കാനാകില്ല: ലവ് ജിഹാദ് വിഷയത്തില്‍ വീണ്ടും കെ‌സി‌ബി‌സി
Contentതെരഞ്ഞെടുപ്പ് അടുത്തതോടെ ലവ് ജിഹാദ് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ‌സി‌ബി‌സി. സഭയില്‍പ്പെട്ടതും അല്ലാത്തതുമായ പെണ്‍കുട്ടികളെ പ്രത്യേകമായ സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നതും മാതാപിതാക്കള്‍ അവരുടെ കാല് പിടിച്ച് കരയുന്നതുമായ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഈ ബന്ധങ്ങളെ മതാന്തര പ്രണയമായി മാത്രം കാണാനാകില്ലെന്നും കെ‌സി‌ബി‌സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. നിര്‍ബന്ധിതമായി ഒരാളെ വിവാഹത്തിലൂടെ മതം മാറ്റുന്ന പ്രശ്നങ്ങളെയാണ് സഭ ചോദ്യം ചെയ്യുന്നതെന്നും ഇതില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. കഴിഞ്ഞദിവസം പാലായിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായ ജോസ് കെ.മാണി നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-29 13:05:00
Keywordsലവ് ജിഹാദ
Created Date2021-03-29 13:05:50