category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫിയാത്ത് മിഷന്റെ ഷോർട് ഫിലിം 'മിറർ' പുറത്തിറങ്ങി
Contentനോമ്പുമായി ബന്ധപ്പെട്ട്, വിശ്വാസി സമൂഹം കരുതിയിരിക്കുന്ന സാധാരണ ത്യാഗങ്ങൾക്കപ്പുറത്ത് വേറിട്ട ഒരു ചിന്ത പകരാൻ സഹായകമായ ഫിയാത്ത് മിഷന്റെ ഷോർട് ഫിലിം 'മിറർ' പുറത്തിറങ്ങി. നോമ്പ് ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നവർക്ക് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ് ഡേവിസ് തെക്കൂടന്‍ 'മിറർ' സംവിധാനം ചെയ്തിരിക്കുന്നത്. യാത്രക്കിടയിൽ തെറ്റിദ്ധാരണകള്‍ നീക്കി സ്നേഹത്തോടെ തിരുത്തുകയും ജ്ഞാനമേകി പ്രകാശിപ്പിക്കുകയും ചെയ്യുന്ന കൂട്ടുയാത്രക്കാരനും അയാളുടെ നിര്‍ദേശത്തിലൂടെ നായകന്‍ പുതിയ തീരുമാനമെടുക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം. ജോസഫ് & വർഗീസ് ഒരുക്കിയിരിക്കുന്ന കഥയില്‍ പ്രേംപ്രകാശ്, സിജോ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം പിന്റോ, എഡിറ്റിങ് ഐബി, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ജീനോ, സൗണ്ട് ഡിസൈൻ സിനോജ്, വിഷ്വൽ എഫ്ഫെക്ട്സ് ലോയിഡ് , ട്രെയ്‌ലർ ലിജോ, ആർട്ട് പിഞ്ചു, പ്രൊഡക്ഷൻ മാനേജർ സിനി തുടങ്ങിയവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പുണ്യാളൻ, വലിയവീട് ചെറിയകാര്യം എന്നീ വെബ് സീരിസുകൾക്കു കൊണ്ട് യൂട്യൂബില്‍ ശ്രദ്ധേയ സാന്നിധ്യമായ ഫിയാത്ത് മിഷന്‍ വിശ്വാസികൾക്ക് കാലത്തിനനുസൃതമായി പുതിയ ആത്മീയ ഉണർവ്വ് പകരുകയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=Du4NSGEekWI
Second Video
facebook_link
News Date2021-03-29 12:10:00
Keywordsഫിയാത്ത
Created Date2021-03-29 12:10:55