category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ജോസെഫ് ബിൽക്വ്യൂസ്കി
Contentനിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.(മത്തായി 23 : 11 ) വിശുദ്ധ ജോസെഫ് ബിൽക്വ്യൂസ്കി ( 1860 -1923) പോളണ്ടിൽ നിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതനും മെത്രാനുമായിരുന്നു ജോസെഫ് ബിൽക്വ്യൂസ്കി. 1900 മുതൽ മരണം വരെ ഉക്രയിനിലെ ലിവ് എന്ന ലത്തീൻ രൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്നു. 1860 ഏപ്രിൽ 26 ന് വിലാമോവീസിൽ കർഷകരായ ഫ്രാൻസിസ്ജെക് ബിബ, അന്ന കുസ്മിയർസിക് ദമ്പതികളുടെ ഒൻപതു മക്കളിൽ മൂത്തവനായി ജൊസഫ് ബിൽക്വ്യൂസ്കി ജനിച്ചു. 1868 മുതൽ 1872 വരെ അദ്ദേഹം ജന്മനാട്ടിലെ സ്കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. പിന്നീട് 1872 മുതൽ 1880 വരെ വാഡോവീസിലായിരുന്നു പഠനം. അതേ വർഷം തന്നെ ക്രാക്കോ രൂപതയിൽ വൈദീക പരിശീലനം ആരംഭിച്ചു. 1884 ജൂലൈ ആറാം തീയതി പുരോഹിതനായി അഭിഷിക്തനായി. ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ജോസഫ് 1891 ൽ ലീവ് സർവ്വകലാശാലയിൽ അധ്യപകനായി.1900 ഡിസംബർ പതിനെട്ടിന് ലീവ് ലത്തീൻ രൂപതയുടെ മെത്രാപ്പോലീത്തയായി. വിശുദ്ധ കുർബാനയുടെയും പരിശുദ്ധ കന്യകാ മറിയത്തിൻ്റെയും വലിയ ഭക്തനായിരുന്നു ജോസഫ് മെത്രാൻ. മെത്രാനായുള്ള ദൗത്യത്തിൽ ആഭ്യന്തര പ്രശ്നങ്ങളും ഒന്നാം ലോക മഹായുദ്ധത്തിലെ അരക്ഷിതാവസ്ഥകളും സ്വാധീനം പുലർത്തി. പോളീഷ്, യുക്രേയിൻ യഹൂദർ വംശജരുടെ ഉന്നമനത്തിനായി ഭരണാധികാരികളുമായി നിരന്തരം ആശയ വിനിമയം നടത്തി. 1918-19 ലെ പോളീഷ് ഉക്രെൻ യുദ്ധത്തിനിടയിലും ജനങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കു വേണ്ടി നിലകൊള്ളാൻ തൻ്റെ രൂപതയിലെ വൈദീകരോടു അഹ്വാനം ചെയ്തു. പല വൈദീകരും പള്ളിമേടകൾ ഉപേക്ഷിച്ച് സഹിക്കുന്ന മനുഷ്യരുടെ സഹനങ്ങളിൽ പങ്കുചേർന്നു. ലീവ് രൂപതയിലെ നൂറോളം വൈദീകർ ഈ യുദ്ധത്തിൽ മരണത്തിനു കീഴടങ്ങി.1923 മാർച്ചുമാസം ഇരുപതാം തീയതി ജോസഫ് മെത്രാൻ മരണത്തിനു കീഴടങ്ങി. 2005 ജൂൺ 26 നു ബനഡിക്ട് പതിനാറാമൻ പാപ്പ ജോസെഫ് ബിൽക്വ്യൂസ്കി യെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{blue->none->b->വിശുദ്ധ ജോസെഫ് ബിൽക്വ്യൂസ്കിയോടൊപ്പം പ്രാർത്ഥിക്കാം }# വിശുദ്ധ ജോസഫേ, മെത്രാപ്പോലീത്താ സ്ഥാനം എറ്റവും എളിയ ശുശ്രൂഷയ്ക്കായി നീ ഉപയോഗിച്ചു വല്ലോ. നോമ്പിലെ പുണ്യദിനങ്ങളിൽ ദൈവവചനത്തിൻ്റെ എളിയ ശുശ്രൂഷകനാകാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-20 22:00:00
Keywords ഫാ ജെയ്സൺ
Created Date2021-03-20 22:29:39