Content | ജബല്‍പുര്‍: വ്യാജ വ്യാജ മതപരിവർത്തന ആരോപണത്തിന്റെ പേരില്‍ നിയമ നടപടി നേരിടേണ്ടി വന്ന മധ്യപ്രദേശിലെ മിഷ്ണറി സ്കൂൾ പ്രിൻസിപ്പാളായ കത്തോലിക്ക സന്യാസിനിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിട്യൂട് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ഭാഗ്യ എന്ന സന്യാസിനിക്കാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. സ്കൂളിലെ അധ്യാപിക ആയിരുന്ന റൂബി സിംഗ് എന്ന ഹൈന്ദവ വിശ്വാസിയാണ് സിസ്റ്റര്‍ ഭാഗ്യക്കെതിരെ വ്യാജ ആരോപണവുമായി പോലീസിൽ പരാതി നൽകിയത്. തന്നെ മതം മാറാൻ സിസ്റ്റർ നിർബന്ധിച്ചെന്നാണ് വിശ്വഹിന്ദുപരിഷത്ത് സംഘടനാംഗങ്ങളുടെ സാന്നിധ്യത്തിൽ നൽകിയ പരാതിയിൽ പറഞ്ഞിരിന്നത്. എന്നാല്‍ സ്കൂളിലെ റൂബി സിംഗിന്റെ ഉത്തരവാദിത്വമില്ലായ്മയെയും ജോലിയിലുള്ള നിസംഗതയും ചൂണ്ടിക്കാട്ടി പിരിച്ചുവിട്ടതില്‍ പ്രിന്‍സിപ്പലിനോടുള്ള വ്യക്തിവൈരാഗ്യമാണ് മതപരിവര്‍ത്തന ആരോപണത്തിലേക്ക് നയിച്ചത്.
സത്യം മറച്ചുവെച്ച റൂബി, തന്റെ മതത്തെപ്പറ്റി സിസ്റ്റര്‍ ഭാഗ്യ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചെന്നും, മതം മാറാൻ വിസമ്മതിച്ചപ്പോൾ ശമ്പളം നിഷേധിച്ചെന്നുമാണ് ആരോപിക്കുന്നത്. സിസ്റ്ററിനെതിരെ ആരോപിക്കപ്പെട്ട കുറ്റം വ്യാജമാണെന്നും, ജോലി നഷ്ടപ്പെട്ടതിന്റെ നിരാശയിൽ റൂബി സിംഗ് പരാതി നൽകിയതാണെന്നും ജാമ്യം അനുവദിച്ചു കൊണ്ട് ജഡ്ജി അദുൽ ശ്രീധരൻ പറഞ്ഞു. 10000 രൂപ ജാമ്യ തുക സിസ്റ്റർ ഭാഗ്യ നൽകുകയും, അന്വേഷണ നടപടികളോട് സഹകരിക്കുകയും ചെയ്യണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രിൽ ഏഴാം തീയതി വരെയാണ് നീട്ടിവച്ചിരിക്കുന്നത്.
ജോലിയിൽ മികവ് പുലർത്താത്തതിനാലും, ആവശ്യമായ രേഖകൾ ഇല്ലാത്തതിനാലുമാണ് റൂബി സിംഗിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുൻപാകെ ഫെബ്രുവരി 17നു നൽകിയ മറ്റൊരു പരാതിയിൽ സിസ്റ്റർ ഭാഗ്യ വിശദീകരണം നൽകിയിരുന്നു. മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പാസാക്കിയ നിയമം ക്രൈസ്തവരെ ഉപദ്രവിക്കാൻ ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് എന്ന സംഘടനയുടെ അധ്യക്ഷൻ സാജൻ കെ ജോർജ്ജ് ഏഷ്യാ ന്യൂസ് എന്ന മാധ്യമത്തോട് പറഞ്ഞു. സഭയുടെ ആരോഗ്യ, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളെ നിയമം ഉപയോഗിച്ച് മോശമായി ചിത്രീകരിക്കാൻ സാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഈ വര്‍ഷം ആദ്യമാണ് മതപരിവര്‍ത്തന നിരോധന ബില്ല് സംസ്ഥാനത്ത് അവതരിപ്പിച്ചത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|