Content | പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനു ആശംസകള്‍ മാത്രമാണ് നേര്‍ന്നതെന്നും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും പാലക്കാട് രൂപത. മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് രൂപത വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇ. ശ്രീധരന്‍ പാലക്കാട് ബിഷപ്പ് ഹൗസിലെത്തി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബിഷപ്പ് പിന്തുണ പ്രഖ്യാപിച്ചതായി വാര്‍ത്ത വന്നത്.
അരമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കു ശേഷം സഭയുടെ അനുഗ്രഹം ശ്രീധരന് ഉണ്ടാകുമെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണമാണെന്നും സ്ഥാനാര്‍ത്ഥികള്‍ക്കു പൊതുവായി നല്‍കുന്ന ആശംസ മാത്രമാണ് നേര്‍ന്നതെന്നും പാലക്കാട് രൂപത വ്യക്തമാക്കി.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |