Contents
Displaying 15371-15380 of 25125 results.
Content:
15736
Category: 1
Sub Category:
Heading: "സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ": മക്കളില്ലാത്ത ദമ്പതികൾക്കു വേണ്ടി പ്രത്യേക ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്‌മ
Content: മക്കളില്ലാത്തതു മൂലം വിഷമിക്കുകയും ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയും ചെയ്യുന്ന നിരവധി ദമ്പതികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. ഇപ്രകാരമുള്ള ദമ്പതികൾക്ക് അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടു തന്നെ zoom വഴിയായി ഒരുമിച്ചു കൂടുകയും, അവരുടെ പ്രത്യേക നിയോഗത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്‌ഷ്യം. പ്രമുഖ ക്രിസ്ത്യൻ ഓൺലൈൻ മാധ്യമമായ പ്രവാചക ശബ്ദമാണ് ലോകമെമ്പാടുമുള്ള മലയാളി ദമ്പതികൾക്കായി ഇപ്രകാരമൊരു സംരംഭം ഒരുക്കുന്നത്. "കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും" (സങ്കീ 127:3). “വിവാഹമെന്ന സ്ഥാപനവും വൈവാഹികസ്നേഹവും അവയുടെ പ്രകൃതിയില്‍ത്തന്നെ സന്താനോല്‍പാദനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിയോഗിക്കപ്പെട്ടതാണ്. സന്താനങ്ങളിലാണ് അതു മകുടം ചൂടുന്നത്." മക്കള്‍ വിവാഹത്തിന്റെ പരമമായ ദാനവും മാതാപിതാക്കളുടെ നന്‍മയ്ക്ക് നിദാനവുമാണ്. ദൈവം തന്നെ പറഞ്ഞു; “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല”, “ആദിയില്‍ (അവിടുന്ന് ) അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.” തന്റെ സൃഷ്ടി കര്‍മത്തില്‍ പ്രത്യേകമാംവിധം അവരെ പങ്കു ചേര്‍ക്കുവാന്‍ ആഗ്രഹിച്ച ദൈവം പുരുഷനെയും സ്ത്രീയെയും ഇപ്രകാരം അനുഗ്രഹിച്ചു; “സന്താനപുഷ്ടിയുള്ളവരായി പെരുകുക.” അതിനാല്‍, യഥാര്‍ഥ വൈവാഹിക സ്നേഹത്തിന്റെയും തജ്ജന്യമായ കുടുംബജീവിതസംവിധാനം മുഴുവന്റെയും ലക്ഷ്യം, വിവാഹത്തിന്റെ മററു ലക്ഷ്യങ്ങള്‍ അവഗണിക്കാതെതന്നെ, തന്റെ കുടുംബത്തെ അനുദിനം വളര്‍ത്തുകയും ധന്യമാക്കുകയും ചെയ്യുന്ന സ്രഷ്ടാവും രക്ഷകനുമായവന്റെ സ്‌നേഹത്തോടു ധീരോചിതമായി സഹകരിക്കുവാന്‍ ദമ്പതികളെ സജ്ജമാക്കുക എന്നതാണ്. (CCC 1652). മക്കളില്ലാത്ത ദമ്പതികളെ ദാമ്പത്യസ്നേഹത്തിന്റെ ഫലസമൃദ്ധിയിലേക്കും, മാനുഷികവും ക്രൈസ്‌തവുമായ തലങ്ങളിൽ അർഥപൂർണമായ ജീവിതത്തിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്‌മയിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇതിനുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയും തുടർന്ന് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുമല്ലോ. ➤ {{ ദമ്പതികൾക്കു വേണ്ടിയുള്ള പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://chat.whatsapp.com/DExpwHgRHa8ENEQJbPDCoD}} ➤ {{മുകളിൽ നൽകിയിരിക്കുന്ന ഗ്രൂപ്പ് ഫുൾ ആയെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന അടുത്ത ഗ്രൂപ്പ് ലിങ്ക് -> https://chat.whatsapp.com/JbLccgFR3314Zk2DHa0ZW0}}
Image: /content_image/Editor'sPick/Editor'sPick-2021-03-09-18:13:44.jpg
Keywords: മക്കളി

15737
Category: 13
Sub Category:
Heading: 'കുഞ്ഞുങ്ങളെ വെടിവയ്ക്കരുത്, എന്നെ കൊന്നോളൂ': കന്യാസ്ത്രീയുടെ അപേക്ഷയില്‍ ഉള്ളു പിടഞ്ഞു പോലീസുകാരും; ഈ ദൃശ്യങ്ങള്‍ ഹൃദയഭേദകം
Content: യാങ്കോണ്‍: തൂവെള്ള സഭാവസ്ത്രവും കറുത്ത ശിരോവസ്ത്രവുമണിഞ്ഞ കത്തോലിക്ക സന്യാസിനി സാധുജനങ്ങള്‍ക്കായി നടുറോഡില്‍ മുട്ടുകുത്തി കേണപേക്ഷിച്ചപ്പോള്‍ തോക്കുചൂണ്ടിനിന്ന പോലീസുകാരുടെ ഉള്ളും പിടഞ്ഞു. മ്യാന്മറിൽ സാൻ സൂചി സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധം തുടരുന്നതിനിടെ പോലീസ് അക്രമം തുടരുന്നതിനിടെയാണ് സഹജീവികളുടെ ജീവനായി കൂപ്പുകരങ്ങളോടെ കന്യാസ്ത്രീ രംഗത്തെത്തിയത്. പോലീസുകാരുടെ മുന്നില്‍ മുട്ടുകുത്തി 'അവരെ വെടിവയ്ക്കരുത്... എന്നെ കൊന്നോളൂ...' എന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായി. കത്തോലിക്കാ കന്യാസ്ത്രീയായ സിസ്റ്റര്‍ ആന്‍ റോസ് നു തവങ് ആണ് തന്റെ അയല്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വെടിയുണ്ടകളെ ഭയക്കാതെ പോലീസുകാരോടു കരുണ യാചിച്ചത്. കന്യാസ്ത്രീയുടെ കൂപ്പുകരങ്ങള്‍ പോലീസിന്റെയും കണ്ണുനിറയിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. സിസ്റ്റര്‍ക്ക് മുന്നില്‍ കൂപ്പുകരങ്ങളുമായി നില്‍ക്കുന്ന പോലീസുകാരുടെ ചിത്രവും അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പിയാണ് പുറത്തുവിട്ടത്. പട്ടാളം തേര്‍വാഴ്ച നടത്തുന്ന മ്യാന്‍മറിലെ കച്ചിന്‍ ജില്ലയിലെ മ്യത്ക്യാനയില്‍ തിങ്കളാഴ്ചയായിരുന്നു കരളലിയിക്കുന്ന രംഗങ്ങള്‍. രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിവയ്പ് കണ്ടുകൊണ്ടാണ് നാല്‍പ്പത്തഞ്ചുകാരിയായ സിസ്റ്റര്‍ ആന്‍ റോസ് പോലീസിനു മുന്നിലേക്ക് സധൈര്യം ചെന്നത്. "ഞാൻ മുട്ടുകുത്തി നിന്നു. കുട്ടികളെ ഉപദ്രവിക്കരുതെന്നും വെടിവെക്കരുതെന്നും പറഞ്ഞു. പകരം എന്നെ കൊന്നോളാൻ പറഞ്ഞു." സിസ്റ്റര്‍ വാര്‍ത്താ ഏജൻസിയായ എഎഫ്പിയോടു പിന്നീട് പറഞ്ഞു. തലയിൽ വെടിയേറ്റ ഒരാള്‍ മരിച്ചു വീഴുന്നതാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കണ്ണീര്‍ വാതകത്തിൻ്റെ മണമെത്തി. ലോകം തകരുകയാണെന്നാണ് അപ്പോള്‍ തോന്നിയെതെന്നും സിസ്റ്റര്‍ പറയുന്നു. കുറച്ചു നാളുകള്‍ക്കു മുമ്പും സിസ്റ്റര്‍ ആന്‍ റോസ് ഇത്തരത്തില്‍ നാട്ടുകാരുടെ രക്ഷയ്‌ക്കെത്തിയിരുന്നു. ഇത് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു. മ്യാന്‍മറില്‍ ഫെബ്രുവരി ഒന്നിന് സാൻ സൂചി അടക്കമുള്ള നേതാക്കളെ തടവിലാക്കി പട്ടാളം ഭരണം പിടിച്ചതിനുശേഷം ഇതുവരെ അറുപതോളം പേരാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ടായിരത്തോളം പേര്‍ തടങ്കലിലായിട്ടുണ്ട്. പട്ടാളത്തിന്റെ തേര്‍വാഴ്ചയ്ക്കെതിരെ കത്തോലിക്ക വൈദികരും സന്യാസിനികളും ജനങ്ങള്‍ക്കൊപ്പം അണിനിരന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-10-13:17:04.jpg
Keywords: മ്യാന്‍

15738
Category: 22
Sub Category:
Heading: പ്രകാശം പരത്തുന്ന വിശുദ്ധ യൗസേപ്പിതാവ്
Content: മെക്സിക്കൻ കലാകാരി നതാലിയ ഒറോസ്സോകോ (Nathalia Orozco) വരച്ച യൗസേപ്പിതാവിൻ്റെ ചിത്രമാണ് സാൻ ജോസേ (San José) എന്നത്. ഇടതു കൈയ്യിൽ ഒരു റാന്തലും വലതു കൈയ്യിൽ ഒരു പുഷ്പിച്ച വടിയുമായി നിൽക്കുന്ന യുവാവായ യൗസേപ്പിനെയാണ് നതാലിയ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ യൗസേപ്പ് വടിയും റാന്തലും മുറുക്കി പിടിച്ചിരിക്കുന്നു. തൻ്റെ ദൗത്യ നിർവ്വണത്തോടുള്ള തീക്ഷ്ണതയും സദാ സന്നദ്ധനാണെന്നുള്ള ഓർമ്മപ്പെടുത്തലുമാണിത്. പുഷ്പ്പിച്ച വടിയും റാന്തലും യൗസേപ്പിതാവിൻ്റെ ഇടയ ധർമ്മത്തെയാണ് സൂചിപ്പിക്കുക. ഇടറാതെയും പതറാതെയും മനുഷ്യവംശത്തെ രക്ഷകനിലേക്കു നയിക്കുന്ന വഴികാട്ടിയാണ് യൗസേപ്പിതാവ്. ലോകത്തിൻ്റെ പ്രകാശമായ ഈശോയ്ക്കും മറിയത്തിനും വഴിവിളക്കാകുക അതായിരുന്നു യൗസേപ്പിൻ്റെ ജീവിതനിയോഗം. തിരു കുടുംബത്തിൻ്റെ രക്ഷായാത്രകൾ പലതും രാത്രിയിലും അന്യദേശങ്ങളിലേക്കുമായിരുന്നു, അത്തരം സന്ദർഭങ്ങളിൽ ഒരല്പം ഉദാസീനതപോലും കാണിക്കാതെ യൗസേപ്പിതാവ് വിശ്വസ്തയോടെ ദീപം തെളിച്ചു തിരുക്കുടുംബത്തെ നയിച്ചു. തിരുസഭ വിശുദ്ധ യൗസേപ്പിൻ്റെ സവിധേ അണയുമ്പോൾ പ്രകാശത്തിൻ്റെ നേർവഴിയിലൂടെ നീങ്ങാൻ പരിശീലനം നേടുകയാണ്. സഭ തൻ്റെ ജീവിതം എത്ര കൂടുതൽ യൗസേപ്പിൻ്റേതു പോലെയാക്കുന്നുവോ അത്ര കൂടുതലായി അവൾ സുരക്ഷിതയാകുന്നു. പ്രകാശം പരത്തുന്ന യൗസേപ്പിതാവിൻ്റെ കരം പിടിച്ചു പ്രകാശമായ ഈശോയിലേക്കു നമുക്കു യാത്ര തുടരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-10-21:58:45.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15739
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി 200 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
Content: ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി 200 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംസ്ഥാനത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റിലാണ് ക്രിസ്ത്യന്‍ സമൂഹത്തിനുവേണ്ടി ഇത്രയധികം തുക വകയിരുത്തിയത്. ന്യൂനപക്ഷ സമൂദായത്തിന്റെ ഉന്നമനത്തിനുവേണ്ടി 1500 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ സമൂദായ നേതാക്കള്‍ യെദ്യൂരപ്പക്കുക്കും ക്രിസ്ത്യന്‍ ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍ ജോയ്‌ലൂസ് ഡിസൂസയ്ക്കും നന്ദി അറിയിച്ചു. പലതവണ തീവ്ര ക്രിസ്ത്യന്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച യെദ്യൂരപ്പ മുഖ്യമന്ത്രിയായത് ക്രിസ്ത്യന്‍ സമൂഹം ഏറെ ആശങ്കയോടെയാണ് വീക്ഷിച്ചത്. എന്നാല്‍ ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി മാത്രം 200 കോടി രൂപയാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വകയിരുത്തിയത്. മതേതര നിലപാടുള്ള സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ പോലും ഇത്തരത്തില്‍ പ്രത്യേകം തുക വകയിരുത്താപ്പോഴാണ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകയില്‍ ഇത്രയധികം തുക ക്രിസ്ത്യന്‍ സമൂദായത്തിനുവേണ്ടി വകയിരുത്തിയത്.
Image: /content_image/India/India-2021-03-10-18:03:37.jpg
Keywords: കര്‍ണാടക

15740
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്
Content: ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്. (മത്തായി 9 : 13) വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ് (1834-1900) ചൈനയിലെ തെക്കു കിഴക്കൻ മേഖലയിലുള്ള സിലിയിലെ അപ്പസ്തോലിക വികാരിയേറ്റിലുള്ള ഒരു അൽമായ സഹോദരനായിരുന്നു വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്. 1834ലായിരുന്നു ജനനം . പ്രശസ്തനായ ഒരു വൈദ്യനായിരുന്നു അദ്ദേഹമെങ്കിലും സ്വന്തം ഉദരരോഗം ശമിപ്പിക്കാനായി കറുപ്പ് (opium) ഉപയോഗിച്ചതുവഴി മാർക്കുസ് അതിൻ്റെ അടിമയായി 30 വർഷത്തോളം ജീവിച്ചു. നീണ്ട വർഷങ്ങൾ ഈ ദു:ശീലം മാറ്റാനായി പലവിധ പരീക്ഷണങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. കുമ്പസാരക്കാരൻ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും മാർക്കൂസിനെ വിലക്കി. എങ്കിലും തൻ്റെ വിശ്വാസം ത്യജിക്കുവാനോ സഭയെ തള്ളിപ്പറയുവാനോ അദ്ദേഹം തയ്യാറായില്ല. അവസാനം തൻ്റെ അടിമത്തത്തിൽ നിന്നു വിമുക്തി നേടിയ ശേഷമാണ് മാർക്കൂസ് വിശുദ്ധ കുർബാന സ്വീകരിച്ചു തുടങ്ങിയത്. ചൈനയിൽ നടന്ന ബോക്സർ കലാപത്തിനിടയിൽ 1900 ൽ തൻ്റെ കുടുംബത്തിലെ മറ്റു ഒൻപതു അംഗങ്ങളോടൊപ്പം രക്തസാക്ഷിത്വം വരിച്ചു. വിചാരണ നടക്കുമ്പോൾ കുടുംബത്തിലെ ഒരു ചെറിയ കുട്ടി മാർക്കൂസിനോട് നമ്മൾ എവിടെ പോവുകയാണന്നു ചോദിച്ചപ്പോൾ, സ്വഭവനത്തിലേക്ക് തിരികെ പോവുകായായിരുന്നു എന്നായിരുന്നു മറുപടി. #{black->none->b->വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങിനൊപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ മാർക്കൂസേ, ലഹരിക്കടിമപ്പെട്ടു ജീവിച്ച കാലത്തും വിശ്വാസ ജീവിതത്തിൽ നീ പുലർത്തിയ നിഷ്ഠയും പരിശീലനങ്ങളും ഞങ്ങൾക്കു പ്രചോദമാണ്. ഈ നോമ്പുകാലത്തു ക്ഷമയോടെ വിശ്വാസ ജീവിതത്തിൽ വളരാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-10-18:14:23.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ

15741
Category: 9
Sub Category:
Heading: സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഓൺലൈനിൽ മാർച്ച് 13 ന് നടക്കും.
Content: വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഓൺലൈനിൽ 13 ന് നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി , സെഹിയോൻ യുകെ മിനിസ്ട്രികളുടെ പ്രമുഖ സുവിശേഷ പ്രഘോഷകരായ സിസ്റ്റർ ഐയ്‌മി എമ്മാനുവൽ , ബാർബറ ലെബ്രോസ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 മാർച്ച് 13 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2021-03-10-22:54:58.jpg
Keywords: സെഹിയോൻ യുകെ

15742
Category: 13
Sub Category:
Heading: കോവിഡ് ബാധിതർക്കിടയിലെ സ്തുത്യര്‍ഹ സേവനം: കത്തോലിക്ക സന്യാസിനിക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉന്നത പുരസ്കാരം
Content: വാഷിംഗ്ടൺ ഡി.സി: ഈജിപ്തിലേയും, വെസ്റ്റ് ബാങ്കിലേയും പാവപ്പെട്ട രോഗികള്‍ക്കിടയിലും, കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ ഇറ്റലിയിലെ ബെര്‍ഗാമോയിലും ചെയ്ത സേവനങ്ങളെ മാനിച്ച് കോംബോനി മിഷ്ണറി സഭാംഗമായ കത്തോലിക്ക കന്യാസ്ത്രീക്ക് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ധീരതക്കുള്ള “അന്താരാഷ്ട്ര വുമണ്‍ ഓഫ് കറേജ്” പുരസ്കാരം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8ന് വത്തിക്കാനിലെ യു.എസ് എംബസി വിര്‍ച്വലായി സംഘടിപ്പിച്ച വുമണ്‍ ഓഫ് കറേജ് വാച്ച് പാര്‍ട്ടിയില്‍വെച്ച് സിസ്റ്റര്‍ അലീഷ്യ വാക്കസ് മോറോ ഉള്‍പ്പെടെ 14 വനിതകള്‍ യുഎസ് വിദേശകാര്യ സെക്രട്ടറി അന്തോണി ബ്ലിങ്കെനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഈ പുരസ്കാരം തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ബഹുമതിയാണെന്നു അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് നേഴ്സ് കൂടിയായ സിസ്റ്റര്‍ അലീഷ്യ പ്രതികരിച്ചു. മധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരുന്ന പാവപ്പെട്ടവര്‍ക്കിടയില്‍ 20 വര്‍ഷത്തോളം സിസ്റ്റര്‍ അലീഷ്യ ചിലവഴിച്ചുവെന്നു യു.എസ് എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് പാട്രിക്ക് കൊണേല്‍ പുരസ്കാര ദാന ചടങ്ങിനു ആമുഖമായി പറഞ്ഞു. ഏട്ടു വര്‍ഷത്തോളം ഈജിപ്തിലെ പാവപ്പെട്ട രോഗികള്‍ക്കായി മെഡിക്കല്‍ ക്ലിനിക്ക് നടത്തിയ സിസ്റ്റര്‍ അലീഷ്യ ഓരോ ദിവസവും ഏതാണ്ട് നൂറ്റിഅൻപതോളം രോഗികള്‍ക്കാണ് വൈദ്യസഹായം നല്‍കിയിരുന്നത്. പിന്നീട് വെസ്റ്റ് ബാങ്കിലേക്ക് മാറ്റം കിട്ടിയപ്പോള്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്ഥാപിക്കുകയും, ദരിദ്രാവസ്ഥയില്‍ കഴിയുന്ന ബെദൂയിന്‍ ക്യാമ്പുകളിലെ സ്ത്രീകള്‍ക്കിടയില്‍ പരിശീലന പദ്ധതികള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2020-ല്‍ കൊറോണ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് മധ്യപൂര്‍വ്വേഷ്യയില്‍ മനുഷ്യക്കടത്തിനു ഇരയായവര്‍ക്കും, അഭയാര്‍ത്ഥികള്‍ക്കുമിടയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നാൽപ്പതോളം കോംബോണി കന്യാസ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു കൊണ്ടിരിക്കേയാണ് വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോയിലെ കോണ്‍വെന്റില്‍ കൊറോണ ബാധിതരായ തന്റെ തന്റെ സഹസന്യാസിനികളെ ശുശ്രൂഷിക്കുന്നതിനായി 41 കാരിയായ സിസ്റ്റര്‍ അലീഷ്യ പറന്നെത്തിയത്. കഴിഞ്ഞ വർഷം അമേരിക്ക-ബ്രിട്ടീഷ് എംബസികള്‍ സംയുക്തമായി സംഘടിപ്പിച്ച ഒരു വിര്‍ച്വല്‍ സിമ്പോസിയത്തില്‍വെച്ച് സിസ്റ്റര്‍ അലീഷ്യ കൊറോണക്കാലത്ത് താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് വിവരിച്ചിരിന്നു. ബെര്‍ഗാമോയിലെ 55 സിസ്റ്റര്‍മാരില്‍ 45 പേര്‍ക്കാണ് രോഗബാധയുണ്ടായത്. താനുള്‍പ്പെട്ട സന്യാസിനീ സമൂഹത്തിലെ പത്തോളം കന്യാസ്ത്രീമാര്‍ കൊറോണബാധിച്ച് മരിച്ചുവെന്നും അവര്‍ പറഞ്ഞു. സമാധാനം നീതി, മനുഷ്യാവകാശം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ അസാമാന്യ ധൈര്യവും നേതൃപാടവവും പ്രകടിപ്പിക്കുന്ന വനിതകള്‍ക്ക് നല്‍കുന്ന ഉന്നത ബഹുമതിയാണ് “അന്താരാഷ്ട്ര വുമണ്‍ ഓഫ് കറേജ്” പുരസ്കാരം. അയര്‍ലണ്ട് സ്വദേശിനിയും ലോറെറ്റോ സഭാംഗവുമായ സിസ്റ്റര്‍ ഒലാ ട്രീസിയും, ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ എലേന ബെരിനിയും, സലേഷ്യന്‍ സഭാംഗമായ സിസ്റ്റര്‍ കരോളിന്‍ ടാഹാന്‍ ഫാച്ചാഖും ഇതിനുമുന്‍പ് ഈ അവാര്‍ഡിനര്‍ഹരായ കന്യാസ്ത്രീകളാണ്.
Image: /content_image/News/News-2021-03-10-23:02:20.jpg
Keywords: അമേരിക്ക, പുരസ്‌കാരം

15743
Category: 18
Sub Category:
Heading: എഴുപത്തിയഞ്ചിന്റെ നിറവിൽ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: ഉപചാര വാക്കുകളോ, വാഴ്ത്തിപ്പാടലുകളോ ഇല്ല. ആഘോഷമായ സദ്യവട്ടങ്ങളോ, പ്രൗഢ ഗംഭീരമായ സദസ്സോ, വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യമോ ഒരു പത്രക്കാരൻ പോലുമോ ഇല്ല. തിരുവനന്തപുരം അതിരൂപതാ വൈദികരുടെ കൂട്ടായ്മയിൽ വച്ച് രണ്ട് ദിവസം മുന്നേ ലളിതമായ ഒരു കേക്ക് മുറിക്കൽ, അത്രമാത്രം. 30 കൊല്ലക്കാലം തിരുവനന്തപുരം അതിരൂപതയെ മുന്നിൽ നിന്നു തന്നെ നയിക്കുകയായിരുന്ന സൂസപാക്യം പിതാവിന്റെ ജീവിതത്തിലെ ഇത്രയേറെ പ്രാധാന്യമേറിയ-ആഘോഷിക്കേപ്പെടേണ്ട മുഹൂർത്തം യാതോരാഘോഷവുമില്ലാത്ത മറ്റൊരു സാധാരണ ദിവസമായി മാറുമ്പോൾ ഇക്കാര്യം രൂപതയിലെ ആരെയും അത്ഭുതപ്പെടുത്തുന്നതേയില്ല എന്നതാണ് സത്യം. സുദീർഘമായ ഈ കാലഘട്ടത്തിൽ അദ്ദേഹം പുലർത്തിയ വ്യക്തിപരമായ ലാളിത്യവും നിലപാടുകളിലെ സ്ഥിരതയും വൈദികർക്ക് സുപരിചിതമാണെന്നതാണ് കാരണം. തൂത്തൂർ ഫെറോനയിലെ മാർത്താണ്ഡം തുറയിൽ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1946 മാർച്ച് 11 നായിരുന്നു ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1958-ിൽ സെമിനാരിയിൽ ചേർന്നു. 1969 ഡിസംബർ 20ന് ബിഷപ്പ് ഡോ. പീറ്റർ ബർണാഡ് പേരേരയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 20 വർഷങ്ങൾക്കു ശേഷം 1990 -ിൽ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിതനായി. 1991 ജനുവരി 31ന് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം രൂപത അതിരൂപതയായി 2004 ജൂൺ ഏഴിന് ഉയർത്തപ്പെട്ടതോടെ ആ വർഷം ഓഗസ്റ്റ് 23ന് ആർച്ച് ബിഷപ്പായും മാറി. മാർത്താണ്ഡം തുറയിലെ സാധാരണ കുടുംബത്തിൽ നിന്നും തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി, രണ്ടു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ആധ്യാത്മിക പിതാവായി മാറുമ്പോഴും മാറ്റമില്ലാതെ തുടർന്നത് നിലപാടുകളിലെ സ്ഥിരതയും, സുവിശേഷ തീക്ഷ്ണതയും, ലാളിത്യവുമൊക്കെത്തന്നെയായിരുന്നു. പൊതു ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക തിരുവനന്തപുരത്തിന്റെ തീരദേശ ഇടവകകളിൽ സാമൂഹിക ഉന്നമനത്തിനും മാറ്റത്തിനുമായി നിശബ്ദമായി-നിരന്തരമായി പോരാടിയ വ്യക്തി എന്നായിരിക്കും. മാറ്റമുണ്ടാവുന്നത് ഉയർന്ന ശബ്ദം കൊണ്ടോ തുടർച്ചയായ അഭിപ്രായപ്രകടനങ്ങൾ കൊണ്ടോ അല്ലെന്നും നിരന്തരമായ പ്രാർഥനയിലൂടെയും, വ്യക്തിപരമായ തിരുത്തലുകളിലൂടെയും, മുൻപേ നടക്കുന്ന മാതൃകയിലൂടെയുമാണെന്നും അദ്ദേഹത്തിന്റെ ജീവിതം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മദ്യം ഇന്നത്തെ മലയാളി സമൂഹത്തിനൊരു സ്റ്റേറ്റസ് സിമ്പലും, സോഷ്യലൈസേഷൻ ഉപാധിയും, പുതിയ നോർമലും ആണെങ്കിൽ. വെറും 20 വർഷങ്ങൾക്ക്മുമ്പ് വരെ മാത്രം അത് ഒരു സമൂഹത്തെയും തലമുറയെത്തന്നെയും ദാരിദ്ര്യത്തിലേക്കും അബോധത്തിലേക്കും നാശത്തിലേക്കും വലിച്ചിഴച്ച ശാപമായിരുന്നു. അത് തിരിച്ചറിയുമ്പോൾ മാത്രമേ ലവലേശം വിട്ടുവീഴ്ചയില്ലാത്ത മദ്യത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടിൻറ നൈതികതയും കാലികപ്രസക്തിയും മനസ്സിലാക്കാനാവു. മദ്യം മാത്രമല്ല സാമ്പത്തിക ദുർവ്യയവും, സമ്പാദ്യശീലമില്ലായ്മയും, ആഡംബരവും, ധൂർത്തും കൊടികുത്തിവാണിരുന്ന ഒരു സമൂഹത്തിനു മുന്നിൽ നിന്നു കൊണ്ടാണ് ആദ്യം പള്ളി തിരുനാളുകൾ തന്നെ ചെലവ് കുറച്ച് നടത്തി മാതൃക കാണിക്കുവാനുള്ള നിർദ്ദേശം നൽകിയത്. (കലാ പരിപാടികളും വെടിക്കെട്ടും നടത്തി കൊടുക്കാത്തതിനാൽ സ്വന്തം വൈദികരെ പോലും പിൻവലിക്കേണ്ടിവന്നിട്ടും നിലപാടിൽ മാറ്റമൊന്നും ഉണ്ടായില്ല!) അതേ സാമ്പത്തിക അച്ചടക്കം സ്വന്തം സഹപ്രവർത്തകർക്കിടയിൽ മുറുമുറിപ്പിന് കാരണമാകുമ്പോഴും അതൊന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് തടസ്സമാകുന്നില്ല. കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ രൂപീകരണവും, നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കൽ പ്രക്ഷോഭവും, പാരിസ്ഥിതിക ഇടപെടലുകളും സുനാമിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും, ഓഖി അവസരത്തിലെ ഇടപെടലുകളുമെന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ പറയാനാകുമെങ്കിലും, 2017 -ിൽ ഓഖി ദുരന്തം സംഭവിച്ചപ്പോൾ ക്യാമറയുടെയോ പത്രപ്രവർത്തകന്റെയോ അകമ്പടിയില്ലാതെ എല്ലാ മരണവീട്ടിലും നടന്നെത്തിയതും മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചതും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതും, അദ്ദേഹം രോഗാവസ്ഥയിലായിരുന്നപ്പോൾ അതേ വിശ്വാസി സമൂഹം അദ്ദേഹത്തിന് വേണ്ടി തിരികെ പ്രാർഥിച്ചതും മറക്കാനാകില്ല. വാൽക്കഷണം: അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കും അവ നടപ്പിലാക്കുന്നതിനും നിലപാടുകൾക്കും പിന്നിൽ തീർച്ചയായും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു കൂട്ടം പേരുണ്ട് എന്നത് തീർച്ചയാണെങ്കിലും ഇന്ന് സൂസപാക്യം പിതാവിനെയോർത്ത് ദൈവത്തിന് നന്ദി പറയാം. ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കാം.
Image: /content_image/India/India-2021-03-11-09:40:08.jpg
Keywords: സൂസപാ

15744
Category: 1
Sub Category:
Heading: 'മുസ്ലീം വിരുദ്ധതയില്‍ മാത്രം' ആശങ്ക പ്രകടിപ്പിച്ചുള്ള ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടിനെതിരെ വത്തിക്കാന്‍
Content: ജെനീവ: ‘മുസ്ലീം വിരുദ്ധത/ഇസ്ലാമോഫോബിയ’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കഴിഞ്ഞ വാരാന്ത്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി (യു.എന്‍.എച്ച്.ആര്‍.സി) പുറത്തുവിട്ട പ്രത്യേക റിപ്പോര്‍ട്ടില്‍ നിരാശയും ആശങ്കയും പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍. ലോകമെമ്പാടുമായി വിദ്വേഷത്തിനും, വിവേചനത്തിനും, അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുന്നഇതര മതസ്ഥരെ അവഗണിക്കുന്ന റിപ്പോര്‍ട്ട് മതപരമായ വിഭാഗീയതക്കും, ധ്രുവീകരണത്തിനും കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയിലേയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേയും വത്തിക്കാന്‍ സ്ഥിര പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിച്ച് മാര്‍ച്ച് 4ന് നടന്ന യു.എന്‍ മനുഷ്യാവകാശ സമിതിയുടെ നാല്‍പ്പത്തിയാറാമത് സെഷനിടയില്‍ ചൂണ്ടിക്കാട്ടി. ഒരു മതവിഭാഗത്തിന് മാത്രം പ്രത്യേക ശ്രദ്ധ നല്‍കുന്നത് വിഭാഗീയതയും, അന്താരാഷ്ട്ര സമൂഹത്തിന്റെ ധ്രുവീകരണത്തിനും കാരണമാകുമെന്നു വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങള്‍ മാത്രം നേരിടുന്ന വിവേചനത്തേയും, അക്രമത്തേയും, അവകാശ ലംഘനങ്ങളേയും കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ട് പറയുന്നതെന്നും, അതേസമയം മറ്റ് മതസ്ഥരും നേരിട്ടുകൊണ്ടിരിക്കുന്ന വിദ്വേഷവും, അക്രമവും, അടിച്ചമര്‍ത്തലും അപലപിക്കപ്പെടേണ്ടതാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. റിപ്പോര്‍ട്ടിന്റെ വിഷയം ഒരു മതത്തില്‍ മാത്രം പരിമിതപ്പെടുത്തുന്ന സമീപന ശൈലിയില്‍ മാറ്റം വരുത്തണമെന്നും, ഇത്തരത്തിലുള്ള ശൈലി പിന്തുടര്‍ന്നാല്‍ അത് ‘നമ്മള്‍’ എന്നതിന് പകരം ‘അവര്‍’ എന്ന മാനസികാവസ്ഥയിലേക്കെത്തിക്കുമെന്ന മുന്നറിയിപ്പും മെത്രാപ്പോലീത്ത നല്‍കി. മനുഷ്യാവകാശം സംബന്ധിച്ച ആഗോള പ്രഖ്യാപനത്തില്‍ (യു.എന്‍.എച്ച്.ആര്‍.സി) പറഞ്ഞിരിക്കുന്ന പോലെ മതസ്വാതന്ത്ര്യത്തിന്റെ സാര്‍വത്രികത ബഹുമാനിക്കപ്പെടേണ്ടതാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കോവിഡ് പകര്‍ച്ചവ്യാധി കാരണം മതസ്വാതന്ത്ര്യം കൂടുതലായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാനുഷികാന്തസ്സിന്റെ ഏറ്റവും അന്തര്‍ലീനമായ വശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ പൊതുഅധികാരികള്‍ ബാധ്യസ്ഥരാണെന്ന്‍ ഓര്‍മ്മിപ്പിച്ച ആര്‍ച്ച് ബിഷപ്പ് ജുര്‍ക്കോവിച്ച് പ്രത്യേക മതവിഭാഗത്തെ മാത്രം പരിഗണിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും, അത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശ മേഖലകളെയും അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പും നല്‍കിക്കൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസ്താവന അവസാനിപ്പിച്ചത്. ഇസ്ലാമോഫോബിയ വിഷയത്തില്‍ നിരവധി തവണ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള ഐക്യരാഷ്ട്ര സഭ ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂര പീഡനങ്ങളില്‍ പാലിക്കുന്ന നിശബ്ദതയ്ക്കെതിരെ നേരത്തെയും പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരിന്നു. എന്നാല്‍ വിഷയത്തില്‍ ആദ്യമായാണ് പരസ്യമായ പ്രതികരണവുമായി വത്തിക്കാന്‍ രംഗത്തെത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-11-10:27:24.jpg
Keywords: വത്തിക്കാ, ഐക്യരാ

15745
Category: 10
Sub Category:
Heading: സ്വവര്‍ഗ്ഗാനുരാഗം ഉപേക്ഷിക്കുന്നു, ഇനിമുതലുള്ള ജീവിതം വിശുദ്ധ യൗസേപ്പിതാവിനോട് ചേര്‍ന്ന്: പ്രഖ്യാപനവുമായി പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍
Content: ലണ്ടന്‍: തന്റെ സ്വവര്‍ഗ്ഗാനുരാഗത്തില്‍ അധിഷ്ടിതമായ ജീവിതശൈലി ഉപേക്ഷിക്കുകയാണെന്നും, വിശുദ്ധ യൗസേപ്പിതാവിനായി തന്റെ ജീവിതം സമര്‍പ്പിക്കുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ ബ്രിട്ടീഷ് രാഷ്ട്രീയ നിരൂപകനും, പ്രാസംഗികനും, എഴുത്തുകാരനുമായ മിലോ യിയാനോപൗലോസ്. കത്തോലിക്ക മാധ്യമമായ ‘ലൈഫ്സൈറ്റ് ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ‘ബ്രേബര്‍ട്ട് ന്യൂസി’ന്റെ മുന്‍ എഡിറ്ററും, ‘ന്യൂയോര്‍ക്ക് ടൈംസ്’ന്റെ ഏറ്റവും വില്‍പ്പനാ മൂല്യമുള്ള എഴുത്തുകാരനുമായ മിലോ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ‘മുന്‍ സ്വവര്‍ഗ്ഗാനുരാഗി’, ‘പ്രകൃതിവിരുദ്ധ ഭോഗത്തില്‍ നിന്നും മോചിതനായവന്‍’ എന്നീ നിലയില്‍ അറിയപ്പെടുവാനും, വിശുദ്ധ യൗസേപ്പിതാവിനായി ജീവിത സമര്‍പ്പണം നടത്തുവാനുമാണ് തന്റെ ആഗ്രഹമെന്നു മിലോ പറഞ്ഞു. പാപത്തില്‍ നിന്നും കരകയറുവാനുള്ള മതേതര ശ്രമങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഫലപ്രദമാവുകയില്ലെന്ന ബോധ്യമാണ് തന്നെ ഈ തീരുമാനത്തില്‍ എത്തിച്ചതെന്നാണ് മിലോ പറയുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടേയും പരിശുദ്ധ കത്തോലിക്കാ സഭയിലെ ശുശ്രൂഷകളിലൂടെയും മാത്രമേ മോക്ഷം സാധ്യമാവുകയുള്ളൂവെന്ന്‍ പറഞ്ഞ മിലോ, വിശുദ്ധ യൗസേപ്പിതാവ് തിരുകുടുംബത്തിന്റെ ആത്മീയ പിതാവാണെന്നും ലൈംഗീക അരാജകത്വത്തിന്റെതായ ഇക്കാലത്ത് ഉണ്ണിയേശുവിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിനായി സ്വയം സമര്‍പ്പിക്കുന്നത് വിശുദ്ധനോടുള്ള വിശ്വാസത്തിന്റെ പ്രകടനമാണെന്നും, സ്വവര്‍ഗ്ഗരതി എന്ന ഭീകരതയുടെ നിരാകരണമാണെന്നും കൂട്ടിച്ചേര്‍ത്തു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/1849 }} തന്റെ കൂടെ താമസിക്കുന്ന വ്യക്തി ഇനിമുതല്‍ തന്റെ സഹവാസി മാത്രമായിരിക്കുമെന്ന്‍ പറഞ്ഞ മിലോ ഈ മാറ്റം അത്ര എളുപ്പമല്ലെന്നും ചൂണ്ടിക്കാട്ടി. പാപപങ്കിലമായ ജീവിത ശൈലിവിട്ട് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് കുത്തിയിരിക്കുന്ന മിലോക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കയിലെ ടൈലര്‍ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്റ് വിശ്വാസികളോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. “വിശുദ്ധ യൗസേപ്പിതാവേ മിലോക്ക് വേണ്ടിയും അവന്‍ ഉപേക്ഷിച്ച ജീവിത സംസ്കാരത്തില്‍ തുടരുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണേ. അമലോത്ഭവ മാതാവും, സകല വിശുദ്ധരും മുഴുവന്‍ ദൈവമക്കളുടെ മാനസാന്തരത്തിനും, സുവിശേഷത്തിലുള്ള വിശ്വാസത്തിനുമായി പ്രാര്‍ത്ഥിക്കുമാറാകട്ടെ, ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ അനന്തവും, അവന്റെ സ്നേഹം നിലക്കാത്തതുമാണ്” എന്നാണ് മെത്രാന്റെ ട്വീറ്റില്‍ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-11-15:45:39.jpg
Keywords: സ്വവര്‍