category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വവര്‍ഗ്ഗാനുരാഗം ഉപേക്ഷിക്കുന്നു, ഇനിമുതലുള്ള ജീവിതം വിശുദ്ധ യൗസേപ്പിതാവിനോട് ചേര്‍ന്ന്: പ്രഖ്യാപനവുമായി പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍
Contentലണ്ടന്‍: തന്റെ സ്വവര്‍ഗ്ഗാനുരാഗത്തില്‍ അധിഷ്ടിതമായ ജീവിതശൈലി ഉപേക്ഷിക്കുകയാണെന്നും, വിശുദ്ധ യൗസേപ്പിതാവിനായി തന്റെ ജീവിതം സമര്‍പ്പിക്കുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ ബ്രിട്ടീഷ് രാഷ്ട്രീയ നിരൂപകനും, പ്രാസംഗികനും, എഴുത്തുകാരനുമായ മിലോ യിയാനോപൗലോസ്. കത്തോലിക്ക മാധ്യമമായ ‘ലൈഫ്സൈറ്റ് ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ‘ബ്രേബര്‍ട്ട് ന്യൂസി’ന്റെ മുന്‍ എഡിറ്ററും, ‘ന്യൂയോര്‍ക്ക് ടൈംസ്’ന്റെ ഏറ്റവും വില്‍പ്പനാ മൂല്യമുള്ള എഴുത്തുകാരനുമായ മിലോ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ‘മുന്‍ സ്വവര്‍ഗ്ഗാനുരാഗി’, ‘പ്രകൃതിവിരുദ്ധ ഭോഗത്തില്‍ നിന്നും മോചിതനായവന്‍’ എന്നീ നിലയില്‍ അറിയപ്പെടുവാനും, വിശുദ്ധ യൗസേപ്പിതാവിനായി ജീവിത സമര്‍പ്പണം നടത്തുവാനുമാണ് തന്റെ ആഗ്രഹമെന്നു മിലോ പറഞ്ഞു. പാപത്തില്‍ നിന്നും കരകയറുവാനുള്ള മതേതര ശ്രമങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഫലപ്രദമാവുകയില്ലെന്ന ബോധ്യമാണ് തന്നെ ഈ തീരുമാനത്തില്‍ എത്തിച്ചതെന്നാണ് മിലോ പറയുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടേയും പരിശുദ്ധ കത്തോലിക്കാ സഭയിലെ ശുശ്രൂഷകളിലൂടെയും മാത്രമേ മോക്ഷം സാധ്യമാവുകയുള്ളൂവെന്ന്‍ പറഞ്ഞ മിലോ, വിശുദ്ധ യൗസേപ്പിതാവ് തിരുകുടുംബത്തിന്റെ ആത്മീയ പിതാവാണെന്നും ലൈംഗീക അരാജകത്വത്തിന്റെതായ ഇക്കാലത്ത് ഉണ്ണിയേശുവിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിനായി സ്വയം സമര്‍പ്പിക്കുന്നത് വിശുദ്ധനോടുള്ള വിശ്വാസത്തിന്റെ പ്രകടനമാണെന്നും, സ്വവര്‍ഗ്ഗരതി എന്ന ഭീകരതയുടെ നിരാകരണമാണെന്നും കൂട്ടിച്ചേര്‍ത്തു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/1849 }} തന്റെ കൂടെ താമസിക്കുന്ന വ്യക്തി ഇനിമുതല്‍ തന്റെ സഹവാസി മാത്രമായിരിക്കുമെന്ന്‍ പറഞ്ഞ മിലോ ഈ മാറ്റം അത്ര എളുപ്പമല്ലെന്നും ചൂണ്ടിക്കാട്ടി. പാപപങ്കിലമായ ജീവിത ശൈലിവിട്ട് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് കുത്തിയിരിക്കുന്ന മിലോക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കയിലെ ടൈലര്‍ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്റ് വിശ്വാസികളോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. “വിശുദ്ധ യൗസേപ്പിതാവേ മിലോക്ക് വേണ്ടിയും അവന്‍ ഉപേക്ഷിച്ച ജീവിത സംസ്കാരത്തില്‍ തുടരുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണേ. അമലോത്ഭവ മാതാവും, സകല വിശുദ്ധരും മുഴുവന്‍ ദൈവമക്കളുടെ മാനസാന്തരത്തിനും, സുവിശേഷത്തിലുള്ള വിശ്വാസത്തിനുമായി പ്രാര്‍ത്ഥിക്കുമാറാകട്ടെ, ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ അനന്തവും, അവന്റെ സ്നേഹം നിലക്കാത്തതുമാണ്” എന്നാണ് മെത്രാന്റെ ട്വീറ്റില്‍ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-11 15:44:00
Keywordsസ്വവര്‍
Created Date2021-03-11 15:45:39