Contents

Displaying 15351-15360 of 25125 results.
Content: 15716
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ജിയന്ന ബെരേറ്റാ മോള
Content: "എൻ്റെ ആത്മാവിലേക്ക് യഥാർത്ഥ സമാധാനം കൊണ്ടുവരാൻ, ഭൂമിയിലുള്ള ഏക മാർഗ്ഗം വിശുദ്ധ കുമ്പസാരമാണ്, കാരണം ഈശോ വലിയ ഹൃദയത്തോടെ അവിടെ എനിക്കായി കാത്തിരിക്കുന്നു." വിശുദ്ധ ജിയന്ന ബെരേറ്റാ മോള ( 1922- 1962) 1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ പതിമൂന്നു കുട്ടികൾ ഉള്ള കുടുംബത്തിലെ പത്താമത്തെയാളായി ജിയന്ന ബെരേറ്റാ മോള ജനിച്ചു. 1942ൽ മിലാനിൽ മെഡിസൻ പഠനം ആരംഭിച്ചു. അക്കാഡമിക് ജീവിതത്തിലും വിശ്വാസ ജീവിതത്തിലും ജാഗ്രതയും കഠിനധ്വാനവും മുഖമുദ്രയാക്കിയ ജിയന്ന ഭാര്യ, അമ്മ, ശിശുരോഗ വിദഗ്ദ്ധ എന്നീ നിലയിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായി. വിൻസെൻ്റ് ഡീപോൾ സോസേറ്റിയിൽ അംഗമായിരുന്ന ജിയന്ന മുതിർന്നവരെയും പാവപ്പെട്ടവരെയും നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. 1954 ജിയന്ന തൻ്റെ ജീവിത പങ്കാളി പിയത്രോ മോളയെ പരിചയപ്പെടുകയും 1955 ൽ അവർ വിവാഹിതരാവുകയും ചെയതു. 1961 ൽ നാലാമത്തെ കുട്ടിയെ ഗർഭിണി ആയിരിക്കേ ജിയന്നയുടെ ഗർഭാശയത്തിൽ ഒരു മുഴ പ്രത്യക്ഷമായി. ജീവൻ രക്ഷിക്കുന്നതിനു ഡോക്ടർമാർ മൂന്നു നിർദ്ദേശങ്ങൾ വച്ചു. ഒന്നാമതായി ഭ്രൂണത്തെ നശിപ്പിച്ചു മുഴ നീക്കം ചെയ്യുക. രണ്ട്, ഗർഭപാത്രം നീക്കം ചെയ്യുക. മൂന്ന്, ഗർഭ പാത്രത്തിലുള്ള മുഴ നീക്കത്തെ ചെയ്തുകൊണ്ട് കുഞ്ഞു പുറത്തുവരുന്നത് വരെ ചികിത്സ മാറ്റി വയ്ക്കുക. ഇതു ഏറ്റവും സങ്കീർണ്ണവും അപകടകരവുമായിരുന്നു. പക്ഷേ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെ ജീവൻ സംരക്ഷിക്കാനായി ജിയന്ന തന്റെ ജീവിതത്തെ അപകടത്തിൽ ആക്കികൊണ്ട് മൂന്നാമത്തെ മാർഗ്ഗം തിരഞ്ഞെടുത്തു. 1962 ഏപ്രിൽ 21-ാം തീയതി ജിയന്ന തൻ്റെ നാലാമത്തെ കുഞ്ഞ് ഇമ്മാനുവേലയ്ക്ക് ജന്മം നൽകി. ഒരാഴ്ചയ്ക്കു ശേഷം ഏപ്രിൽ 28 -ാം തീയതി ജിയന്ന സ്വർഗ്ഗത്തിലേക്കു യാത്രയായി. ജീവിതകാലത്തു ഒരു നല്ല ക്രിസ്തീയ കുടുംബിനി ആയി ജീവിച്ച ജിയന്നയുടെ വാർത്ത പെട്ടന്നുതന്നെ ആദ്യം ഇറ്റലിയിലും പിന്നീടു ലോകം മുഴുവനിലും വ്യാപിച്ചു. ജിയന്നയുടെ മദ്ധ്യസ്ഥതയിൽ ധാരാളം അത്ഭുതങ്ങൾ നടന്നു. ജോൺ പോൾ രണ്ടാമൻ പാപ്പ 1994 ഏപ്രിൽ 24നു ജിയന്നയെ വാഴ്ത്തപ്പെട്ടവളായും 2004 മെയ് മാസം പതിനാറം തീയതി വിശുദ്ധയായും പ്രഖ്യാപിച്ചു. വിശുദ്ധ ജിയന്ന അമ്മമാരുടെയും സോക്ടർമാരുടെയും പിറക്കാതെ പോയ കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥയാണ്. #{green->none->b->വിശുദ്ധ ജിയന്ന ബെരേറ്റാ മോളയോടൊപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ ജിയന്നയേ, നോമ്പുകാലം ആത്മവിശുദ്ധിയോടെ ജീവിക്കേണ്ട കാലമാണന്നു ഞാൻ തിരിച്ചറിയുന്നു. നിൻ്റെ മാതൃകയനുസരിച്ച് ആത്മാവിലേക്ക് സമാധാനം കൊണ്ടുവരുന്നതിനായി അനുതാപത്തിൻ്റെ കൂദാശയായ വിശുദ്ധ കുമ്പസാരത്തിനായി ഗൗരവ്വത്തോടെ തയ്യാറെടുക്കാൻ എന്നെ സഹായിക്കണമേ.
Image: /content_image/SocialMedia/SocialMedia-2021-03-07-23:32:40.jpg
Keywords: നോമ്പ
Content: 15717
Category: 1
Sub Category:
Heading: പീഡിത ജനതയുടെ ഓർമ്മയിൽ മൊസൂൾ നഗരത്തിൽ നിശബ്ദനായി പാപ്പ
Content: മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച മൊസൂൾ നഗരത്തിൽ യുദ്ധത്തിനും അടിച്ചമർത്തലിനും ഇരയായവർക്ക് വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥന നയിച്ചു. ഇർബിൽ നഗരത്തിലെ സന്ദർശനത്തിനുശേഷം ഹെലികോപ്റ്ററിലാണ് പാപ്പ മൊസൂളിൽ എത്തിയത്. ആൾത്താമസം വളരെ കുറവുള്ള നഗരത്തിൽ ശേഷിക്കുന്ന ഏതാനും ചില ക്രൈസ്തവ കുടുംബങ്ങൾ പാപ്പയെ സ്വീകരിക്കാൻ വേണ്ടി എത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണകാലത്ത് മതം മാറുക, അല്ലെങ്കിൽ വലിയ തുക ചുങ്കം അടച്ച് ജീവിക്കുക എന്ന അവസ്ഥ വന്നപ്പോൾ നിരവധി ക്രൈസ്തവ കുടുംബങ്ങളാണ് ഇവിടെനിന്ന് പലായനം ചെയ്തത്. വേദിയിലേക്ക് നടന്ന നീങ്ങവേ തീവ്രവാദികൾ തകർത്ത ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും സമീപത്ത് മാർപാപ്പ അൽപസമയം നിശബ്ദനായി നിന്നു. നഗര ചത്വരത്തിൽ തകർന്നു കിടക്കുന്ന ദേവാലയങ്ങളുടെ മധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥന നയിച്ചത്. വൈരാഗ്യത്തെക്കാൾ വലുതാണ് പ്രത്യാശയെന്നും, യുദ്ധത്തേക്കാൾ വലുതാണ് സമാധാനമെന്നുമുളള ബോധ്യം തങ്ങൾ ഇന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണെന്ന് പാപ്പ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1861602100661756&width=500&show_text=true&height=710&appId" width="500" height="710" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> പ്രത്യാശയെ നിശബ്ദമാക്കാൻ രക്തം ചിന്തുന്ന ദൈവത്തിന്റെ നാമം ദുഷിപ്പിക്കുന്നവർക്കും, നശീകരണത്തിന്റെ പാദ സ്വീകരിച്ചവർക്കും സാധിക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു. ദൈവം സ്നേഹത്തിന്റെ ദൈവമാണെങ്കിൽ നമ്മുടെ സഹോദരി സഹോദരന്മാരെ വെറുക്കുന്നത് വലിയൊരു തെറ്റാണ്. തന്റെ സന്ദർശനത്തിൽ സമാധാനത്തിന്റെ പ്രതീകമായി ഒരു പ്രാവിനെയും പാപ്പ പറത്തിവിട്ടു. 2017ലാണ് തീവ്രവാദികളുടെ കയ്യിൽ നിന്നും മൊസൂൾ നഗരം മോചിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HYMpVuDKmbSLMVyaJxfQqK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-07-21:30:38.jpg
Keywords: പാപ്പ, ഇറാഖ
Content: 15718
Category: 1
Sub Category:
Heading: ഷിയാ നേതാവുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച ഇറാഖ് ചരിത്രത്തില്‍ പുതു അധ്യായം: ദേശീയ സഹിഷ്ണുതാദിനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Content: ബാഗ്ദാദ്: സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറത്തിക്കൊണ്ട് ഇറാഖിലെ ഉന്നത ഷിയാ നേതാവ് ഗ്രാന്‍ഡ്‌ ആയത്തൊള്ള അല്‍-സിസ്തനിയും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയോടുള്ള ആദരസൂചകമായി ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി ദേശീയ സഹിഷ്ണുതാ ദിനം പ്രഖ്യാപിച്ചു. ഇരുവരും കൂടിക്കാഴ്ച നടത്തിയ മാര്‍ച്ച് ആറിനാണ് ദേശീയ സഹിഷ്ണുതാ ദിനമായി ഇനി മുതല്‍ ആചരിക്കുക. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. “ആയത്തൊള്ള അല്‍-സിസ്തനിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നജഫില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടേയും പുരാതന നഗരമായ ‘ഉര്‍’ല്‍വെച്ച് നടന്ന മതസൗഹാര്‍ദ്ദ കൂട്ടായ്മയുടേയും സ്മരണാര്‍ത്ഥം മാര്‍ച്ച് 6 സഹിഷ്ണുതയുടേയും, സഹവര്‍ത്തിത്വത്തിന്റേയും ദേശീയ ദിനമായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു” എന്നാണ് മുസ്തഫ അൽ കാദിമിയുടെ ട്വീറ്റ്. മക്കയ്ക്കും മദീനയ്ക്കും ശേഷം ഷിയ മുസ്ലീങ്ങള്‍ തങ്ങളുടെ മൂന്നാമത്തെ പുണ്യനഗരമായി പരിഗണിക്കുന്ന നജഫിലെ വീട്ടില്‍വെച്ചാണ് 90 കാരനായ അൽ-സിസ്തനിയുമായി ഫ്രാന്‍സിസ് പാപ്പ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">In celebration of the historic meeting in Najaf between Ayatollah Ali AlSistani and Pope Francis, and the historic inter-religious meeting in the ancient city of Ur, we declare March 6 a National Day of Tolerance and Cooexistence in Iraq.</p>&mdash; Mustafa Al-Kadhimi مصطفى الكاظمي (@MAKadhimi) <a href="https://twitter.com/MAKadhimi/status/1368194215868588034?ref_src=twsrc%5Etfw">March 6, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇരുന്നുകൊണ്ട് സന്ദര്‍ശകരെ സ്വീകരിക്കുന്ന തന്റെ പതിവ് ലംഘിച്ചുകൊണ്ട് എഴുന്നേറ്റ് വാതിക്കല്‍ നിന്നുകൊണ്ടാണ് സിസ്തനി ഫ്രാന്‍സിസ് പാപ്പയെ സ്വീകരിച്ചതെന്നു നജാഫിലെ ഷിയാ മത-ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിന്നു. മറ്റ് ഇറാഖി പൗരന്‍മാരേപ്പോലെ പൂര്‍ണ്ണ സുരക്ഷയിലും സമാധാനത്തിലും തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അനുഭവിച്ചുകൊണ്ട് ഇറാഖി ക്രൈസ്തവരും ജീവിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് അല്‍-സിസ്തനി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം സിസ്തനിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HYMpVuDKmbSLMVyaJxfQqK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-08-10:24:55.jpg
Keywords: ഇറാഖ, പാപ്പ
Content: 15719
Category: 1
Sub Category:
Heading: ലോകത്തിന്റെ കണ്ണീരായ അലൻ കുർദിയുടെ പിതാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: ഇർബിൽ: യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ കടലിൽ വീണു മരിച്ച അലൻ കുർദി എന്ന സിറിയൻ ബാലന്റെ പിതാവ് അബ്ദുല്ല കുർദി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ആറു വർഷങ്ങൾക്കു മുമ്പ് തുർക്കി കടൽത്തീരത്ത് മരിച്ചുകിടക്കുന്ന അലൻ കുർദിയുടെ ചിത്രം ലോക മനഃസാക്ഷിയെ പിടിച്ചുകുലുക്കിയിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനവേളയിൽ ഇർബിൽ നഗരത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കുശേഷമാണ് അബ്ദുല്ല കുർദിയുമായി കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാൻ പത്രക്കുറിപ്പിൽ അറിയിച്ചു. വിവർത്തകന്റെ സഹായത്തോടെ കുടുംബത്തെ നഷ്ടപ്പെട്ട പിതാവിന്റെ വേദന പാപ്പ കേട്ടു. സ്വന്തം രാജ്യത്ത് നിന്ന് ജീവൻ പണയപ്പെടുത്തി സുരക്ഷയും, സമാധാനവും തേടി പലായനം ചെയ്യുന്ന ആളുകളുടെ ദുരിതവും, ദുഃഖവും മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് അബ്ദുല്ല കുർദി ഫ്രാൻസിസ് മാർപാപ്പയോട് നന്ദി രേഖപ്പെടുത്തി. തുർക്കി കടൽതീരത്ത് നിന്ന് യൂറോപ്പിലേക്ക് അഭയാർത്ഥികളുമായി പുറപ്പെട്ട കപ്പലിൽ അലൻ കുർദിയോടൊപ്പം, അവന്റെ അമ്മയും, സഹോദരനുമുണ്ടായിരുന്നു. അഭയാർത്ഥികളെ അനുകമ്പയോടെ കാണണമെന്ന് നിരന്തരം ആവശ്യപ്പെടുന്നയാളാണ് ഫ്രാൻസിസ് മാർപാപ്പ. ഇറാഖിലെ സ്വതന്ത്ര കുർദിഷ് മേഖലയിലാണ് അബ്ദുല്ല കുർദി ഇപ്പോൾ ജീവിക്കുന്നത്. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷവും അക്രമവും അവസാനിപ്പിക്കണമെന്ന് പാപ്പ ഇവിടെവെച്ച് നൽകിയ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HYMpVuDKmbSLMVyaJxfQqK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-08-11:24:06.jpg
Keywords: പാപ്പ
Content: 15720
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയില്‍ നമ്മുക്ക് ഒരുമിക്കാം: ഇറാഖി ജനതയ്ക്ക് പുതുപ്രത്യാശയേകി പാപ്പ റോമിലേക്ക് മടങ്ങി
Content: ബാഗ്ദാദ്: വാക്കുകള്‍ക്കതീതമായ സഹനങ്ങള്‍ ഏറ്റുവാങ്ങിയ ഇറാഖി ജനതയ്ക്ക് സാന്ത്വനവും പ്രത്യാശയുമേകി ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങി. ഇന്നു രാവിലെ ബാഗ്ദാദ് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പിന് ശേഷം ഇറാഖി പ്രാദേശിക സമയം 09:40നാണ് അദ്ദേഹം 'അലിറ്റാലിയ AZ4001' വിമാനത്തില്‍ വത്തിക്കാനിലേക്ക് മടങ്ങിയത്. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധികളും അംഗീകൃത മാധ്യമപ്രവർത്തകരും യാത്രയില്‍ പാപ്പയെ അനുഗമിക്കുന്നുണ്ട്. യാത്രയ്ക്ക് മുന്‍പ് പാപ്പ സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. വിമാനത്താവളത്തിലെത്തിയ പാപ്പ ഇറാഖ് പ്രസിഡന്റുമായി ഹ്രസ്വ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലേ വിമാനത്താവളത്തിൽ ലളിതമായ യാത്രയയപ്പ് ചടങ്ങ് നടന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1862385870583379&width=500&show_text=true&height=819&appId" width="500" height="819" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> യുദ്ധവും അക്രമവും നല്കിയ തീരാമുറിവ് വഹിക്കുന്ന ഇറാഖി ജനതയുടെ നടുവില്‍ തീർത്ഥാടകനായിട്ടാണ് മാർച്ച് 5 വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ രാജ്യത്തു എത്തിച്ചേര്‍ന്നത്. എയര്‍പോര്‍ട്ടില്‍ പാപ്പയെ സ്വീകരിക്കാന്‍ ഇറാഖി പ്രധാനമന്ത്രി നേരിട്ടെത്തിയിരിന്നു. തുടര്‍ന്നു ബാഗ്ദാദിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ മതവിഭാഗങ്ങളുടെയും അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1860191454136154&width=500&show_text=true&height=748&appId" width="500" height="748" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഔദ്യോഗിക സ്വീകരണത്തിന് ശേഷം തന്റെ യാത്രയുടെ ആദ്യ ദിവസം തന്നെ പാപ്പ സിറിയൻ കത്തോലിക്ക കത്തീഡ്രൽ ദേവാലയമായ ഔര്‍ ലേഡി ഓഫ് സാൽ‌വേഷനിൽ സന്ദര്‍ശനം നടത്തി. 2010-ല്‍ ഈ ദേവാലയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 48 ക്രൈസ്തവര്‍ അടക്കം 54 പേര്‍ കൊല്ലപ്പെട്ടിരിന്നു. രക്തസാക്ഷികളുടെ ത്യാഗത്തിന്റെ ഓർമ്മകൾ കുരിശിന്റെ ശക്തിയിലുള്ള നമ്മുടെ ആത്മവിശ്വാസം പുതുക്കാൻ പ്രചോദനമാകുമെന്ന് പാപ്പ ഇവിടെ നിന്ന്‍ പറഞ്ഞു. ബിഷപ്പുമാർ, വൈദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, മതബോധന അധ്യാപകര്‍ തുടങ്ങിയവര്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പിറ്റേന്ന് മാർച്ച് 6 ശനിയാഴ്ച ഫ്രാൻസിസ് പാപ്പ ഷിയാ സമൂഹത്തിന്റെ ഏറ്റവും ഉന്നത നേതാവായ ഗ്രാൻഡ് ആയത്തൊള്ള അല്‍-സിസ്തനിയുമായി കൂടിക്കാഴ്ച നടത്തി. ആഗോള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതായിരിന്നു ഈ കൂടിക്കാഴ്ച. യുദ്ധത്തിനുശേഷം ഇറാഖിൽ രാഷ്ട്രീയവും മതപരവുമായ സ്വാധീനം വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന് ഒറ്റക്കെട്ടായി മുന്നേറതുണ്ടെന്നും ആയത്തൊള്ള അല്‍-സിസ്തനി പ്രസ്താവിച്ചു. ഇതിന് പിന്നാലെ മാര്‍പാപ്പ അബ്രഹാമിന്റെ ദേശമായ ഊര്‍ സമതലത്തിൽ എത്തി. ഇവിടെ നടന്ന മതാന്തര കൂടിക്കാഴ്ചയില്‍ ഷിയാ, സുന്നി, യഹൂദ മതനേതാക്കള്‍ പങ്കെടുത്തു. ദൈവത്തിന്റെ പേരില്‍ മതത്തെ മറയാക്കി അക്രമം നടത്തുന്നത് അംഗീകരിക്കാനകില്ലായെന്നും അബ്രാഹാമിന്റെ മക്കള്‍ സാഹോദര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1861058284049471&width=500&show_text=false&height=781&appId" width="500" height="781" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അല്‍-സിസ്തനിയും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയും ഊര്‍ വേദിയിലെ മതാന്തര കൂട്ടായ്മയും കണക്കിലെടുത്ത് ഈ ദിവസം (മാര്‍ച്ച് 6) ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി ദേശീയ സഹിഷ്ണുതാ ദിനം പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമായി. വൈകീട്ട് ബാഗ്ദാദിലെ സെന്റ് ജോസഫിന്റെ കൽദായ കത്തീഡ്രലിൽ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇറാഖിലെ മണ്ണിൽ ആദ്യമായി ഒരു മാർപാപ്പയുടെ ആദ്യ ബലിയർപ്പണം, കൽദായ ആരാധനക്രമത്തിൽ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പങ്കുചേരുന്ന ബലിയർപ്പണം എന്നീ രണ്ടു പ്രത്യേകതകള്‍ക്കു ദേവാലയം വേദിയായി. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1861602100661756&width=500&show_text=true&height=831&appId" width="500" height="831" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അപ്പസ്തോലിക സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിന്ന ഇന്നലെ മാർച്ച് 7 ഞായറാഴ്ച, കുര്‍ദ് തലസ്ഥാനമായ ഇര്‍ബിലില്‍ എത്തിയ പാപ്പയ്ക്കു കുര്‍ദ് നേതൃത്വം വലിയ സ്വീകരണം ഒരുക്കി. ഇതിന് ശേഷം 2014- 2017 കാലയളവില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തിയ മൊസൂളില്‍ പാപ്പ സന്ദര്‍ശനം നടത്തി. നഗര ചത്വരത്തിൽ തകർന്നു കിടക്കുന്ന ദേവാലയങ്ങളുടെ മധ്യേ മരണപ്പെട്ടവര്‍ക്കും യുദ്ധത്തിന് ഇരകളായവര്‍ക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥന നയിച്ചു. വേദിയിലേക്ക് നീങ്ങവേ തീവ്രവാദികൾ തകർത്ത ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും സമീപത്ത് മാർപാപ്പ അൽപസമയം നിശബ്ദനായി നിന്നത് അനേകരെ വികാരഭരിതരാക്കി. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1861733267315306&width=500&show_text=false&height=800&appId" width="500" height="800" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> പ്രാർത്ഥനയ്ക്കുശേഷം മാർപാപ്പ, ഇസ്ലാമിക് സ്റ്റേറ്റിന്റെ കടുത്ത പീഡനം ഏറ്റുവാങ്ങിയ ക്വാരഘോഷ് നഗരത്തിലേക്ക് നീങ്ങി. തീവ്രവാദികൾ നശിപ്പിക്കുകയും ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയും ചെയ്ത ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്‍ ദേവാലയത്തില്‍ പാപ്പ സന്ദര്‍ശനം നടത്തി. ക്രിസ്തു മരണത്തെ പരാജയപ്പെടുത്തിയെന്നും പ്രതീക്ഷ കൈവിടരുതെന്നുമുള്ള ഉള്ളടക്കത്തോടെയായിരിന്നു പാപ്പ ഇവിടെ നിന്നു നല്കിയ സന്ദേശം. അതിമനോഹരമായ വിധത്തില്‍ ആവേശകരമായ സ്വീകരണമാണ് ഫ്രാന്‍സിസ് പാപ്പയ്ക്കു ക്വാരഘോഷ് ജനത നല്‍കിയതെന്നത് ശ്രദ്ധേയമാണ്. ഇറാഖിലെ തന്റെ പര്യടനത്തിന് അവസാനം കുറിച്ചുക്കൊണ്ട് പാപ്പ പങ്കെടുത്ത അവസാന പൊതുപരിപാടി ഇർബിലിലെ സ്റ്റേഡിയത്തിലെ ബലിയര്‍പ്പണം ആയിരിന്നു. ബലിയര്‍പ്പണത്തില്‍ പതിനായിരത്തോളം പേര്‍ പങ്കുചേര്‍ന്നുവെന്നാണ് അനൌദ്യോഗിക കണക്ക്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HYMpVuDKmbSLMVyaJxfQqK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-08-14:56:21.jpg
Keywords: പാപ്പ, ഇറാഖ
Content: 15721
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഇറാഖ് സന്ദർശനം പ്രത്യാശയുടെ അടയാളമെന്ന് യുനെസ്കോ
Content: ജനീവ: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം സമാധാനത്തിനും, ഐക്യത്തിനും വേണ്ടിയുള്ള പ്രത്യാശയുടെ അടയാളമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്കോ (യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ). ക്രൈസ്തവ ഹൃദയ ഭൂമിയിലേക്കുള്ള മാർപാപ്പയുടെ വരവ്, വൈവിധ്യത്തിന്റെ തൂണിന്മേൽ പണിതുയർത്തപ്പെടുന്ന ഐക്യത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശമായി മാറുമെന്ന് സംഘടന ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരിന്നു. വൈവിധ്യങ്ങൾ പരസ്പര ബഹുമാനത്തിനും, നീതിയും, സമാധാനവുമുള്ള ഒരു ലോകത്തിന് അത്യന്താപേക്ഷിതമാണെന്നും യുനെസ്കോ പ്രസ്താവിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരതകളെ പറ്റി അന്വേഷണം നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ ടീമിന്റെ തലവനും, ഉപദേശകനുമായ കരീം ഹാനും മാർപാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തു പ്രസ്താവന ഇറക്കിയിരിന്നു. ഫ്രാൻസിസ് മാർപാപ്പ ഇറാഖി മതനേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയും, മാർപാപ്പ സന്ദർശിക്കുന്ന ആരാധനാ കേന്ദ്രങ്ങളും, എല്ലാ സമൂഹങ്ങൾക്കും, പ്രത്യേകിച്ച് തീവ്രവാദത്തിന്റെ ഇരകളായി തീർന്ന എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തെ ഏറ്റവും പഴക്കമുള്ള പട്ടണങ്ങളിലൊന്നാണ് മൊസൂൾ നഗരം. നൂറ്റാണ്ടുകളായി വിവിധ സംസ്കാരങ്ങളുടെയും, മതങ്ങളുടെയും കേന്ദ്രമായിരുന്നു മൊസൂൾ. ഇസ്ലാമിക് സ്റ്റേറ്റ് 2014 മുതൽ 2017 വരെ വലിയ നാശനഷ്ടങ്ങളാണ് നഗരത്തിൽ വരുത്തിയത്. ഇസ്ലാമിക സ്റ്റേറ്റിനെ നഗരത്തിൽനിന്നും തുരത്തിയത് പിന്നാലെ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഇറാഖി സർക്കാരിനും ക്രൈസ്തവ സംഘടനകള്‍ക്കും ഒപ്പം യുനെസ്കോയും ഭാഗഭാക്കാകുന്നുണ്ട്. ഇതിനായി 2018 ഫെബ്രുവരി മാസം റിവൈവ് ദ സ്പിരിറ്റ് ഓഫ് മൊസൂൾ എന്ന പദ്ധതിക്കും യുനെസ്കോ തുടക്കമിട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HYMpVuDKmbSLMVyaJxfQqK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-08-16:50:19.jpg
Keywords: യുനെസ്
Content: 15722
Category: 1
Sub Category:
Heading: അന്ന് ജിഹാദികള്‍ തകര്‍ത്തതിനും ഇന്ന് അതേ രൂപം മാര്‍പാപ്പ ആശീര്‍വ്വദിക്കുന്നതിനും ഈ വൈദികന്‍ സാക്ഷി
Content: ഇര്‍ബില്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാഖിലെ കാരംലേഷ് പട്ടണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം തകര്‍ക്കുന്നതിനു സാക്ഷ്യം വഹിച്ച ഇറാഖി വൈദികന്‍ ഫാ. താബെത് ഹബേബ്, ഇന്നലെ ഭാഗികമായി അറ്റകുറ്റപ്പണികള്‍ നടത്തിയ മാതാവിന്റെ അതേരൂപം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിക്കുന്നതിനും സാക്ഷിയായത് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 2016-ലാണ് മൊസൂളില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെയുള്ള സെന്റ്‌ അഡേ ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ ശിരസ്സും കൈകളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഛിന്നഭിന്നമാക്കിയത്. ഇന്നലെ കുര്‍ദ്ദിസ്ഥാനിലെ ഇര്‍ബിലിലെ ഫ്രാന്‍സോ ഹരീരി സ്റ്റേഡിയത്തില്‍വെച്ച് ഭാഗികമായി അറ്റകുറ്റപ്പണികള്‍ നടത്തിയ മാതാവിന്റെ അതേരൂപം ഫ്രാന്‍സിസ് പാപ്പ ആശീര്‍വ്വദിക്കുന്നതിന് സാക്ഷിയാകുവാന്‍ ഫാ. താബെത് ഹബേബിന് അവസരം ലഭിക്കുകയായിരിന്നു. തങ്ങളുടെ ഇടവകയേയും, ദേവാലയത്തേയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട രൂപമാണിതെന്നും, കാലങ്ങളായി ദൈവമാതാവിനോട് മാധ്യസ്ഥം യാചിച്ച് വരുന്നതാണെന്നും തങ്ങളുടെ പ്രിയപ്പെട്ട രൂപം ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ക്കുന്നത് കണ്ടപ്പോള്‍ വളരെയേറെ സങ്കടം തോന്നിയെന്നും എ.സി.ഐ പ്രെന്‍സയോട് ഫാ. താബെത് പറഞ്ഞു. മറ്റാര്‍ക്കും നിര്‍മ്മിക്കുവാന്‍ കഴിയാത്ത ഈ മനോഹരമായ രൂപത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പരിശുദ്ധ പിതാവ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ഫാ. താബെത് പറയുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി ഭാഗികമായി പുനരുദ്ധരിച്ച രൂപത്തെ അള്‍ത്താരയില്‍ കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് തങ്ങളുടെ മുഴുവന്‍ ഇടവകയും, നഗരവും പരിശുദ്ധ പിതാവിന്റെ ഹൃദയത്തില്‍ സന്നിഹിതരായിരിക്കുന്നതായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നായിരിന്നു അദ്ദേഹത്തിന്റെ മറുപടി. തിരിച്ചുപോകുമ്പോള്‍ ഈ രൂപം കാരംലെഷിലേക്ക് തിരികെ കൊണ്ടുപോവുമെന്നും, തങ്ങളുടെ ദേവാലയത്തില്‍ പ്രതിഷ്ടിക്കുമെന്നും അതുവഴി തങ്ങളുടെ മുഴുവന്‍ നഗരവും, ഇടവകയും പാപ്പയുടെ പ്രത്യേക അനുഗ്രഹത്തിന് പാത്രമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സര്‍ക്കാരിന്റേയും ലോകത്തിന്റേയും അടിയന്തിര ശ്രദ്ധ രക്തസാക്ഷിയായ ഇറാഖി സഭയില്‍ പതിയണമെന്നാണ് പാപ്പയുടെ സന്ദര്‍ശനം കൊണ്ട് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016-ല്‍ ഇസ്ളാമിക തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ കുരിശിനു പകരം പുതിയ മരക്കുരിശിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചതും ഫാ. താബെത് തന്നെയായിരുന്നു. ഇന്നലെ ഞായറാഴ്ച മൊസൂളിലെ ചര്‍ച്ച് സ്ക്വയറില്‍ യുദ്ധത്തിനിരയായവര്‍ക്കായി പാപ്പയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ ഈ കുരിശും സ്ഥാപിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-08-18:35:22.jpg
Keywords: സ്റ്റേറ്റ്സ്
Content: 15723
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ അന്ത്യവചസ്സുകൾ
Content: സഭാപാരമ്പര്യമനുസരിച്ച് ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സാമിപ്യത്തിലാണല്ലോ യൗസേപ്പിതാവ് മരണമടഞ്ഞത്. അപ്പോൾ യൗസേപ്പിതാവ് അവരോട് അവസാനമായി എന്തായിരിക്കാം പറഞ്ഞിരിക്കുക, ഏവർക്കും ആകാംഷയുള്ള കാര്യമാണല്ലോ. ഫ്രാൻസിസ്കൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്നു ധന്യയായ സി. മേരി അഗേർദായുടെ ( Venerable Mary of Agreda 1602- 1665) Mystical City of God എന്ന ഗ്രന്ഥത്തിലെ മൂന്നാം വാല്യത്തിൽ യൗസേപ്പിതാവിൻ്റെ അന്ത്യനിമിഷങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. തൻ്റെ ജീവിത പങ്കാളിയായ പരിശുദ്ധ മറിയത്തോടുള്ള യൗസേപ്പിൻ്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: “നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. മാലാഖമാരും മനുഷ്യരും നിന്നെ പ്രകീർത്തിക്കട്ടെ, എല്ലാ തലമുറകളും നിൻ്റെ മഹത്വത്തെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യട്ടെ. അവൻ്റെ കണ്ണുകളിലും മറ്റെല്ലാ വിശുദ്ധ ആത്മാക്കളുടെ മുമ്പിലും നിന്നെ സൃഷ്ടിച്ച അത്യുന്നതനായ ദൈവം നിത്യമായി സ്തുതിക്കപ്പെടട്ടെ. സ്വർഗ്ഗ ഭവനത്തിൽ നിൻ്റെ ദർശനം കണ്ടു ആനന്ദിക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു.” തുടർന്ന് യൗസേപ്പിതാവ് തൻ്റെ പ്രിയ പുത്രനായ ഈശോയോടു നടത്തുന്ന അന്ത്യ സംഭാഷണവും മേരി അഗേർദാ രേഖപ്പെടുത്തിയിരിക്കുന്നു. "പിന്നീടു ആ ദൈവ മനുഷ്യൻ ആദരപൂർവ്വം തൻ്റെ പുത്രനായ ഈശോയിലേക്കു തിരിഞ്ഞു. അവൻ്റെ മുമ്പിൽ മുട്ടുകുത്താൻ തുനിഞ്ഞു. പക്ഷേ മാധുര്യവാനായ ഈശോ അടുത്തുവന്നു അവനെ കരങ്ങളിൽ സ്വീകരിച്ചു. ഈശോയുടെ കരങ്ങളിൽ തല ചായ്ച്ചുകൊണ്ട് യൗസേപ്പിതാവ് ഇപ്രകാരം പറഞ്ഞു: " എൻ്റെ അത്യുന്നതനായ നാഥനും ദൈവവുമേ, നിത്യ പിതാവിൻ്റെ പുത്രനെ, നിൻ്റെ ശുശ്രൂഷകന് അനുഗ്രഹം നൽകിയാലും. നിന്നെ ശുശ്രൂഷിക്കുന്നതിലും ഇടപെടുന്നതിലും എനിക്കു സംഭവിച്ച തെറ്റുകൾ ക്ഷമിച്ചാലും. നിൻ്റെ പരിശുദ്ധ അമ്മയുടെ പങ്കാളിയാകാൻ നീ എന്നെ തിരഞ്ഞെടുത്തതിനു ഹൃദയപൂർവ്വം നന്ദി പറയുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നിൻ്റെ മഹത്വവും പ്രതാപവും എന്നെന്നേക്കുമായി എൻ്റെ സ്തോത്രമായിരിക്കട്ടെ." ഇതിനു മറുപടിയായി ഈശോ " എൻ്റെ പിതാവേ, എൻ്റെ നിത്യനായ പിതാവിൻ്റെയും എൻ്റെയും കൃപയിൽ സമാധാനമായി വിശ്രമിക്കുക." എന്ന പ്രാർത്ഥനയോടെ യൗസേപ്പിതാവിനെ അനുഗ്രഹിക്കുന്നു. ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സാമിപ്യത്തിൽ മരിച്ച യൗസേപ്പിതാവിനോടു നമ്മുടെ മരണവും ദൈവ വിചാരത്തോടെയാകൻ മാദ്ധ്യസ്ഥം തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-08-19:23:27.jpg
Keywords: ജോസഫ്, യൗസേ
Content: 15724
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ലിയോപോൾഡ് മാൻഡിച്ച്
Content: “വിശ്വാസം, നിങ്ങൾക്കു വിശ്വാസം ഉണ്ടാകട്ടെ, ദൈവം വൈദ്യനും ഔഷധവുമാണ്!” വിശുദ്ധ ലിയോപോൾഡ് മാൻഡിച്ച് (1866–1942) ക്രോയേഷ്യയിൽ ജനിച്ച ലിയോപോൾഡ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയിലെ ഒരു വൈദീകനായിരുന്നു. ഉച്ചത്തിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ പരസ്യമായ വചന പ്രഭാഷണങ്ങൾ നടത്താൻ ലിയോപോൾഡച്ചൻ ക്ലേശിച്ചിരുന്നു. വർഷങ്ങളോളം സന്ധിവാതം, കാഴ്ചക്കുറവ്, ഉദരരോഗം എന്നിവയ്ക്കു അദ്ദേഹത്തെ അലട്ടിയിരുന്നു. നിരവധി വർഷങ്ങൾ തൻ്റെ പ്രോവിൻസിലെ അച്ചന്മാര സഭാപിതാക്കന്മാരെ കുറിച്ചു പഠിപ്പിച്ചിരുന്ന ലിയോപോൾഡ് അച്ചൻ നല്ല ഒരു കുമ്പസാരക്കാരനെന്ന നിലയിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നത്. ചില ദിവസങ്ങളിൽ പതിമൂന്നു മുതൽ പതിനഞ്ചു മണിക്കൂറുകൾ ലിയോപോൾഡച്ചൻ കുമ്പസാരക്കൂട്ടിൽ ചിലവഴിച്ചിരുന്നു. ജോൺ പോൾ ഒന്നാമൻ മാർപാപ്പ സെമിനാരിക്കാരനായിരുന്നപ്പോൾ ലിയോ അച്ചൻ്റെ അടുക്കൽ കുമ്പസാരിച്ചിരുന്നു. ഓർത്തഡോക്സുസഭയെ കത്തോലിക്കാ സഭാ കൂട്ടായ്മയിലേക്കു കൊണ്ടുവരാൻ അത്യധികം ആഗ്രഹമുണ്ടായിരുന്നതിനാൽ അവരുടെ ഇടയിൽ പ്രവർത്തിക്കാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും അനോരാഗ്യം മൂലം അതു സാധിച്ചില്ല. സഭകളുടെ ഐക്യം എന്നും ലിയോപോൾഡച്ചൻ്റെ പ്രാർത്ഥനയുടെ ഒരു മുഖ്യവിഷയമായിരുന്നു . 1906 ൽ ഇറ്റലിയിലെ പാദുവായിലെത്തിയ ലിയോപോൾഡച്ചൻ തൻ്റെ മരണം വരെ (1942 ജൂലൈ 30) കപ്പൂച്ചിൻ ആശ്രമത്തിൽ കഴിഞ്ഞു. ക്രോയേഷ്യൻ പൗരത്വം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഒന്നാം ലോകമഹായുദ്ധകാലത്തു ഒരു വർഷം ഇറ്റലിയിൽ ജയിൽ വാസം അനുഷ്ഠിക്കേണ്ടി വന്നു. കുമ്പസാരത്തിൻ്റെയും സഭൈക്യയത്തിൻ്റെയും അപ്പസ്തോലൻ എന്നറിയപ്പെടുന്ന ലിയോപോൾഡച്ചനെ 1983 ഒക്ടോബർ പതിനാറാം തീയതി വിശുദ്ധപദവിയിലേക്ക് ഉയർത്തി. #{green->none->b->വിശുദ്ധ ലിയോപോൾഡ് മാൻഡിച്ചിനോപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ ലിയോപോൾഡേ, നിൻ്റെ അചഞ്ചലമായ ദൈവ വിശ്വാസം നിമിത്തം അനേകർക്കു സൗഖ്യവും സ്വാന്തനവും നൽകുവാൻ നിനക്കു സാധിച്ചുവല്ലോ. വിശുദ്ധമായ ഈ നോമ്പുകാലത്ത് അചഞ്ചലമായ ദൈവ വിശ്വാസത്തിൽ ആഴപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-08-19:16:31.jpg
Keywords: നോമ്പ
Content: 15725
Category: 19
Sub Category:
Heading: "സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ": മക്കളില്ലാത്ത ദമ്പതികൾക്കു വേണ്ടി പ്രത്യേക ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്‌മ
Content: മക്കളില്ലാത്തതു മൂലം വിഷമിക്കുകയും ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയും ചെയ്യുന്ന നിരവധി ദമ്പതികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. ഇപ്രകാരമുള്ള ദമ്പതികൾക്ക് അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടു തന്നെ zoom വഴിയായി ഒരുമിച്ചു കൂടുകയും, അവരുടെ പ്രത്യേക നിയോഗത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്‌ഷ്യം. പ്രമുഖ ക്രിസ്ത്യൻ ഓൺലൈൻ മാധ്യമമായ പ്രവാചക ശബ്ദമാണ് ലോകമെമ്പാടുമുള്ള മലയാളി ദമ്പതികൾക്കായി ഇപ്രകാരമൊരു സംരംഭം ഒരുക്കുന്നത്. "കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും" (സങ്കീ 127:3). “വിവാഹമെന്ന സ്ഥാപനവും വൈവാഹികസ്നേഹവും അവയുടെ പ്രകൃതിയില്‍ത്തന്നെ സന്താനോല്‍പാദനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിയോഗിക്കപ്പെട്ടതാണ്‌. സന്താനങ്ങളിലാണ്‌ അതു മകുടം ചൂടുന്നത്‌." മക്കള്‍ വിവാഹത്തിന്റെ പരമമായ ദാനവും മാതാപിതാക്കളുടെ നന്‍മയ്ക്ക്‌ നിദാനവുമാണ്‌. ദൈവം തന്നെ പറഞ്ഞു; “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല”, “ആദിയില്‍ (അവിടുന്ന് ) അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.” തന്റെ സൃഷ്ടി കര്‍മത്തില്‍ പ്രത്യേകമാംവിധം അവരെ പങ്കു ചേര്‍ക്കുവാന്‍ ആഗ്രഹിച്ച ദൈവം പുരുഷനെയും സ്ത്രീയെയും ഇപ്രകാരം അനുഗ്രഹിച്ചു; “സന്താനപുഷ്ടിയുള്ളവരായി പെരുകുക.” അതിനാല്‍, യഥാര്‍ഥ വൈവാഹിക സ്നേഹത്തിന്റെയും തജ്ജന്യമായ കുടുംബജീവിതസംവിധാനം മുഴുവന്റെയും ലക്ഷ്യം, വിവാഹത്തിന്റെ മററു ലക്ഷ്യങ്ങള്‍ അവഗണിക്കാതെതന്നെ, തന്റെ കുടുംബത്തെ അനുദിനം വളര്‍ത്തുകയും ധന്യമാക്കുകയും ചെയ്യുന്ന സ്രഷ്ടാവും രക്ഷകനുമായവന്റെ സ്‌നേഹത്തോടു ധീരോചിതമായി സഹകരിക്കുവാന്‍ ദമ്പതികളെ സജ്ജമാക്കുക എന്നതാണ്‌. (CCC 1652). മക്കളില്ലാത്ത ദമ്പതികളെ ദാമ്പത്യസ്നേഹത്തിന്റെ ഫലസമൃദ്ധിയിലേക്കും, മാനുഷികവും ക്രൈസ്‌തവുമായ തലങ്ങളിൽ അർഥപൂർണമായ ജീവിതത്തിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്‌മയിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇതിനുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയും തുടർന്ന് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുമല്ലോ. ➤ {{ ദമ്പതികൾക്കു വേണ്ടിയുള്ള പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://chat.whatsapp.com/DExpwHgRHa8ENEQJbPDCoD}} ➤ {{മുകളിൽ നൽകിയിരിക്കുന്ന ഗ്രൂപ്പ് ഫുൾ ആയെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന അടുത്ത ഗ്രൂപ്പ് ലിങ്ക് -> https://chat.whatsapp.com/JbLccgFR3314Zk2DHa0ZW0}}
Image: /content_image/News/News-2021-03-08-20:08:04.jpg
Keywords: മക്കളി