Contents
Displaying 15301-15310 of 25125 results.
Content:
15666
Category: 11
Sub Category:
Heading: യുവത്വത്തെ ബൈബിളിനോട് അടുപ്പിക്കുവാന്‍ ബ്രിട്ടീഷ് യുവാവ് ആരംഭിച്ച ഓണ്‍ലൈന്‍ ചലഞ്ച് ശ്രദ്ധേയമാകുന്നു
Content: ലണ്ടന്‍: ബൈബിള്‍ വായിക്കുന്നതിന് യുവജനങ്ങള്‍ക്കു പ്രചോദനമേകുന്നതിനായി ലണ്ടനിലെ ‘സെന്റ് അല്‍ബാന്‍സ് സ്വദേശി’യും യുവജന സംഘടന നേതാവുമായ പോള്‍ ലീ കണ്ടെത്തിയ വ്യത്യസ്തമായ മാര്‍ഗ്ഗം ശ്രദ്ധയാകർഷിക്കുന്നു. “ബൈബിള്‍ ക്വസ്റ്റ്” എന്ന പേരില്‍ ഓണ്‍ലൈന്‍ ചലഞ്ചിന് രൂപം കൊടുത്തിരിക്കുകയാണ് പോള്‍ ലീ. ബൈബിള്‍ പാരായണം നടത്തുന്നവര്‍ക്ക് വായനയ്ക്ക് അനുസരിച്ചു യുകെയുടെ വിര്‍ച്വല്‍ ടൂര്‍ ലഭ്യമാക്കുന്നുവെന്നതാണ് ചലഞ്ചിന്റെ പ്രത്യേകത. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് വായിക്കേണ്ട ബൈബിള്‍ ഭാഗം ഓണ്‍ലൈന്‍ ആയി വായിക്കുവാനും, ബൈബിള്‍ ഭാഗങ്ങളുടെ തര്‍ജ്ജമക്കുള്ള സൗകര്യവും ‘ബൈബിള്‍ ക്വസ്റ്റ്’ ഒരുക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുന്നവരുടെ ബൈബിള്‍ വായന മുന്‍പത്തേക്കാളും ഒരുപാട് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പ്രീമിയര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ലീ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൌണ്‍ കാലത്താണ് ആശയം പോള്‍ ലീയുടെ മനസ്സില്‍ ഉദിച്ചത്. യുവജനങ്ങളെ കൊണ്ട് ബൈബിള്‍ മുഴുവനായും വായിപ്പിക്കുക എന്ന ലക്ഷ്യം ചലഞ്ചിന്റെ പിന്നിലുണ്ടെന്നും ലീ പറഞ്ഞു. ഇംഗ്ലണ്ടിലെ ‘ലാന്‍ഡ് എന്‍ഡ്’ല്‍ നിന്നും തുടങ്ങി നിരവധി പ്രസിദ്ധ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന വിര്‍ച്വല്‍ സാഹസിക യാത്രയിലേക്കാണ് ബൈബിള്‍ വായിക്കുന്നതിന് അനുസരിച്ചു ഓരോരുത്തരെയും കൂട്ടിക്കൊണ്ടു പോകുന്നത്. ബൈബിളുമായി ഇടപെടുവാന്‍ ബുദ്ധിമുട്ടുള്ള യുവതീയുവാക്കള്‍ക്ക് പ്രചോദനം നല്‍കുവാനും, ലോക്ക്ഡൌണ്‍ കാരണം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയാത്ത സാഹചര്യം വിര്‍ച്വല്‍ ടൂറിലൂടെ പരിഹരിക്കുവാനും ചലഞ്ച് ഒരുപരിധിവരെ സഹായമാകുമെന്നാണ് ലീയുടെ പ്രതീക്ഷ. യു.കെയിലൂടെയുള്ള പര്യടനമാണിതെന്നും, ബൈബിള്‍ വായിച്ചുകൊണ്ടാണ് പര്യടനത്തില്‍ മുന്നേറേണ്ടതെന്നും ‘ബൈബിള്‍ ക്വസ്റ്റ്’ന്റെ വെബ്സൈറ്റില്‍ പറയുന്നു. ഒരു വര്‍ഷം കൊണ്ട് ചലഞ്ച് പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമെങ്കിലും പങ്കെടുക്കുന്നവര്‍ ദിവസവും എത്രനേരം ബൈബിള്‍ വായിക്കുവാന്‍ തയ്യാറാവുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം. യുവജന-കൂട്ടായ്മകളുമാണ് കൂടുതലായും ചലഞ്ചില്‍ പങ്കെടുക്കുന്നതെന്നും, ചലഞ്ചിന്റെ മത്സരത്തിന്റേതായ സ്വഭാവം അവര്‍ക്കിഷ്ടപ്പെടുന്നുണ്ടെന്നും ലീ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-02-19:14:15.jpg
Keywords: ബ്രിട്ടീ, ബ്രിട്ട

15667
Category: 1
Sub Category:
Heading: ആശ്വാസ വാര്‍ത്ത: നൈജീരിയായില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ 279 പേര്‍ മോചിതരായി
Content: അബൂജ: വടക്കുപടിഞ്ഞാറന്‍ നൈജിരീയയിലെ ജാംഗ്‌ബെ പട്ടണത്തിലെ സ്‌കൂളിൽ നിന്നു ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ 279 പേര്‍ മോചിതരായി. 317 പേരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 279 പേര്‍ ആണെന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ വാദം. 279 പേര്‍ മോചിതരായെന്ന് ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നേരത്തെ പുറത്തുവന്ന എണ്ണവുമായി പൊരുത്തക്കേട് ഉള്ളത് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ തടവിൽ നിന്ന് മോചിപ്പിച്ചതായി പ്രഖ്യാപിക്കുന്നത് ആഹ്ലാദം പകരുന്നതാണെന്ന് സാംഫാര സ്റ്റേറ്റ് ഗവർണർ ബെല്ലോ മാതവാലെ ഇന്നലെ ട്വീറ്റ് ചെയ്തു. തങ്ങളെ വനത്തിലൂടെ നടത്തിയെന്നും പലര്‍ക്കും പരിക്കേറ്റെന്നും നടത്തം നിര്‍ത്തിയാല്‍ വെടിവയ്ക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും മോചിതരായ പെണ്‍കുട്ടികളില്‍ ചിലര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം ഏതാണെന്നു വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ലായെന്നും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (26/02/21) ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നു ആയുധധാരികള്‍ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചിലിനിടെ വടക്കേ മധ്യ സംസ്ഥാനമായ നൈജറിൽ കഴിഞ്ഞയാഴ്ച സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 27 കൌമാരക്കാരായ ആൺകുട്ടികളെ തോക്കുധാരികൾ വിട്ടയച്ചിരിന്നു. 2017 മുതല്‍ ഇതുവരെ എഴുനൂറിലധികം പെണ്‍കുട്ടികളെയാണ് രാജ്യത്തു തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇതില്‍ മിക്ക തട്ടിക്കൊണ്ടു പോകലിനും ചുക്കാന്‍ പിടിച്ചത് ബൊക്കോഹറാമായിരിന്നു. പെണ്‍കുട്ടികളെ കൂടാതെ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തോലിക്ക വൈദികരെയും തട്ടിക്കൊണ്ടു പോകുന്നുണ്ട്. രാജ്യത്തെ സാഹചര്യം അതീവ ദയനീയമാണെങ്കിലും ഭരണകൂടം നിഷ്ക്രിയത്വം പാലിക്കുന്നതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-03-10:24:29.jpg
Keywords: നൈജീ

15668
Category: 1
Sub Category:
Heading: പ്രവാചക ശബ്ദം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്
Content: പ്രവാചകശബ്ദത്തിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്ലിക്കേഷനില്‍ ഇന്നലെ അപ്ഡേറ്റ്സുകള്‍ ലഭ്യമാകാത്തതില്‍ ഖേദിക്കുന്നു. സെര്‍വര്‍ അപ്ഡേഷന്‍ സംബന്ധമായി ചില സാങ്കേതിക തടസങ്ങളെ തുടര്‍ന്നാണ് ആപ്പ് ഇന്നലെ പ്രവര്‍ത്തനരഹിതമായത്. ഇതേ തുടര്‍ന്നു പ്രവാചകശബ്ദത്തിന്റെ ആന്‍ഡ്രോയിഡ് / ഐഓഎസ് ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. സുഗമമായ പ്രവര്‍ത്തനത്തിന് നിങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ആപ്പുകള്‍ അപ്ഡേറ്റു ചെയ്യുമല്ലോ. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അപ്ഡേറ്റു ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}- ശേഷം അപ്ഡേറ്റു ബട്ടണ്‍ ക്ലിക്ക് ചെയ്യുക ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ അപ്ഡേറ്റു ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} ☛ ആപ്ലിക്കേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും സാങ്കേതിക സഹായത്തിനും ബന്ധപ്പെടേണ്ട ഇ മെയില്‍ വിലാസം: #{black->none->b-> psappcontact1@gmail.com }#
Image: /content_image/News/News-2021-03-03-11:13:06.jpg
Keywords: ആപ്ലി

15669
Category: 1
Sub Category:
Heading: ഹംഗറി: ഇറാഖിലെ പീഡിത ക്രൈസ്തവ സമൂഹത്തെ ചേർത്തുപിടിച്ച രാജ്യം
Content: ബാഗ്ദാദ്: ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദർശനം ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ ചേർത്തു പിടിക്കുന്ന ഹംഗേറിയൻ ഭരണകൂടത്തിന്റെ നടപടികൾ വീണ്ടും ചർച്ചയാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 6.5% ക്രൈസ്തവരാണ് ഇറാഖിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ക്രൈസ്തവ ജനസംഖ്യ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നു കയറ്റത്തോടു കൂടിയാണ് ക്രൈസ്തവരുടെ നില ക്രമാതീതമായി കുറഞ്ഞത്. അനേകായിരങ്ങൾ രാജ്യത്തു നിന്ന് പലായനം ചെയ്യുകയായിരിന്നു. രാജ്യത്തു ശേഷിക്കുന്ന ക്രൈസ്തവരെ നിലനിർത്തുവാനും പലായനം ചെയ്തവരെ തിരികെ കൊണ്ടുവരുവാനും നിരവധി പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നത്. ഇറാഖിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത് ഏറെ ശ്രമകരമാണ്. യൂറോപ്യൻ രാജ്യമായ ഹംഗറി ഭരിക്കുന്ന വിക്ടർ ഓർബൻ സർക്കാർ ഇറാഖിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇതിൽ ഏറെ ശ്രദ്ധേയമാണ്. 'ഹംഗറി ഹെൽപ്സ്' എന്ന പദ്ധതിയിലൂടെ 62.5 മില്യൺ ഡോളറാണ് (450 കോടിയോളം രൂപ) ഹംഗറി ഇതുവരെ ഇറാഖിൽ ചെലവഴിച്ചിരിക്കുന്നത്. സർക്കാർ നേരിട്ട് മുൻകൈ എടുത്ത് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഒരു വകുപ്പ് പോലും നിലവിലുണ്ട്. ക്രൈസ്തവർക്ക് സുരക്ഷിതമായി തിരികെ മടങ്ങാൻ സാഹചര്യം ഉണ്ടാക്കുന്നതിനുവേണ്ടി നിനവേ പ്രവിശ്യയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് പീഡിത ക്രൈസ്തവസമൂഹത്തിനു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജ് വ്യക്തമാക്കിയിരിന്നു. പീഡിത ക്രൈസ്തവ സമൂഹത്തിന്റെ അവസ്ഥ കാണാൻ കുർദിസ്ഥാനിൽ സന്ദർശനം നടത്തിയ അദ്ദേഹം ദശലക്ഷകണക്കിന് രൂപയാണ് ഇവിടെ മാത്രം ചെലവഴിക്കുവാൻ നിർദ്ദേശം നൽകിയത്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അതിക്രമങ്ങൾ ക്രൈസ്തവരെ മാത്രമല്ല ഇസ്ലാം മതവിശ്വാസികളെയും, ന്യൂനപക്ഷ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് സന്ദർശനത്തിനുശേഷം ആസ്ബേജ് വിശദീകരിച്ചു. ചില സമയങ്ങളിൽ തങ്ങളുടെ നാടുപേക്ഷിച്ച് പലായനം ചെയ്യുക, അല്ലെങ്കിൽ മതം മാറുക എന്നീ രണ്ടു വഴികൾ മാത്രമേ അവരുടെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. ഇതിന് വിസമ്മതിക്കാതിരുന്നവരെ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കൊലപാതകങ്ങളെ വംശഹത്യ യോടാണ് അദ്ദേഹം ഉപമിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനവേളയിൽ ഇർബിൽ നഗരത്തിൽ അർപ്പിക്കാനിരിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ട്രിസ്റ്റൺ ആസ്ബേജിന് പദ്ധതിയുണ്ട്. നഗരത്തിലെ അഭയാർത്ഥികൾക്ക് മരുന്നും, വെള്ളവും, വിദ്യാഭ്യാസവുമടക്കം ഹംഗറി നൽകുന്നുണ്ട്. ഹംഗറി ഹെൽപ്പ്സ് സംരംഭത്തിലൂടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്രങ്ങൾ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രിയ, പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇറാഖിൽ സഹായമെത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളവയാണെങ്കിലും പീഡിത ക്രൈസ്തവരെ പ്രത്യേകം സഹായിക്കുവാൻ ഒരു ഭരണവിഭാഗം തന്നെ രൂപീകരിച്ച രാജ്യമെന്ന സവിശേഷതയാണ് ഹംഗറിയെ വേറിട്ടതാക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}}➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-03-12:57:59.jpg
Keywords:

15670

Content: ബാഗ്ദാദ്: ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദർശനം ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ ചേർത്തു പിടിക്കുന്ന ഹംഗേറിയൻ ഭരണകൂടത്തിന്റെ നടപടികൾ വീണ്ടും ചർച്ചയാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 6.5% ക്രൈസ്തവരാണ് ഇറാഖിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ക്രൈസ്തവ ജനസംഖ്യ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നു കയറ്റത്തോടു കൂടിയാണ് ക്രൈസ്തവരുടെ നില ക്രമാതീതമായി കുറഞ്ഞത്. അനേകായിരങ്ങൾ രാജ്യത്തു നിന്ന് പലായനം ചെയ്യുകയായിരിന്നു. രാജ്യത്തു ശേഷിക്കുന്ന ക്രൈസ്തവരെ നിലനിർത്തുവാനും പലായനം ചെയ്തവരെ തിരികെ കൊണ്ടുവരുവാനും നിരവധി പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നത്.ഇറാഖിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത് ഏറെ ശ്രമകരമാണ്. യൂറോപ്യൻ രാജ്യമായ ഹംഗറി ഭരിക്കുന്ന വിക്ടർ ഓർബൻ സർക്കാർ ഇറാഖിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇതിൽ ഏറെ ശ്രദ്ധേയമാണ്. 'ഹംഗറി ഹെൽപ്സ്' എന്ന പദ്ധതിയിലൂടെ 62.5 മില്യൺ ഡോളറാണ് (450 കോടിയോളം രൂപ) ഹംഗറി ഇതുവരെ ഇറാഖിൽ ചെലവഴിച്ചിരിക്കുന്നത്. സർക്കാർ നേരിട്ട് മുൻകൈ എടുത്ത് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഒരു വകുപ്പ് പോലും നിലവിലുണ്ട്. ക്രൈസ്തവർക്ക് സുരക്ഷിതമായി തിരികെ മടങ്ങാൻ സാഹചര്യം ഉണ്ടാക്കുന്നതിനുവേണ്ടി നിനവേ പ്രവിശ്യയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് പീഡിത ക്രൈസ്തവസമൂഹത്തിനു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജ് വ്യക്തമാക്കിയിരിന്നു. പീഡിത ക്രൈസ്തവ സമൂഹത്തിന്റെ അവസ്ഥ കാണാൻ കുർദിസ്ഥാനിൽ സന്ദർശനം നടത്തിയ അദ്ദേഹം ദശലക്ഷകണക്കിന് രൂപയാണ് ഇവിടെ മാത്രം ചെലവഴിക്കുവാൻ നിർദ്ദേശം നൽകിയത്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അതിക്രമങ്ങൾ ക്രൈസ്തവരെ മാത്രമല്ല ഇസ്ലാം മതവിശ്വാസികളെയും, ന്യൂനപക്ഷ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് സന്ദർശനത്തിനുശേഷം ആസ്ബേജ് വിശദീകരിച്ചു. ചില സമയങ്ങളിൽ തങ്ങളുടെ നാടുപേക്ഷിച്ച് പലായനം ചെയ്യുക, അല്ലെങ്കിൽ മതം മാറുക എന്നീ രണ്ടു വഴികൾ മാത്രമേ അവരുടെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. ഇതിന് വിസമ്മതിക്കാതിരുന്നവരെ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കൊലപാതകങ്ങളെ വംശഹത്യ യോടാണ് അദ്ദേഹം ഉപമിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനവേളയിൽ ഇർബിൽ നഗരത്തിൽ അർപ്പിക്കാനിരിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ട്രിസ്റ്റൺ ആസ്ബേജിന് പദ്ധതിയുണ്ട്. നഗരത്തിലെ അഭയാർത്ഥികൾക്ക് മരുന്നും, വെള്ളവും, വിദ്യാഭ്യാസവുമടക്കം ഹംഗറി നൽകുന്നുണ്ട്. ഹംഗറി ഹെൽപ്പ്സ് സംരംഭത്തിലൂടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്രങ്ങൾ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രിയ, പോളണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇറാഖിൽ സഹായമെത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളവയാണെങ്കിലും പീഡിത ക്രൈസ്തവരെ പ്രത്യേകം സഹായിക്കുവാൻ ഒരു ഭരണവിഭാഗം തന്നെ രൂപീകരിച്ച രാജ്യമെന്ന സവിശേഷതയാണ് ഹംഗറിയെ വേറിട്ടതാക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}}➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-03-13:02:04.jpg
Keywords: ഹംഗറി, ഹംഗേ

15671
Category: 1
Sub Category:
Heading: മതനിന്ദ ആരോപണം വ്യാജമെന്ന് തെളിഞ്ഞു: പാക്ക് ക്രിസ്ത്യന്‍ യുവാവിന് അഞ്ചു വര്‍ഷത്തെ തടവിന് ശേഷം മോചനം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ മതനിന്ദാനിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ വിശ്വാസിക്കു അഞ്ചു വര്‍ഷത്തിനുശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലാഹോറില്‍ നിന്ന്‍ 50 കിലോമീറ്റര്‍ അകലെയുള്ള കസൂര്‍ സിറ്റിയില്‍ താമസിക്കുന്ന നബീല്‍ മസീഹ് എന്ന വ്യക്തിയ്ക്കാണ് അര പതിറ്റാണ്ടിന് ശേഷം നീതി ലഭിച്ചിരിക്കുന്നത്. 2016-ല്‍ നബീലിന് പതിനാറു വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം. മതത്തെ നിന്ദിക്കുന്ന പോസ്റ്റ് വാട്ട്‌സാപ് ഗ്രൂപ്പില്‍ പങ്കുവച്ചു എന്നാരോപിച്ച് ഇസ്ലാം മത വിശ്വാസി നല്കിയ പരാതിയിലാണ് നബീലിനെതിരെ പോലീസ് നടപടിയെടുത്തു തടങ്കലിലാക്കിയത്. പ്രദേശത്തെ മതനേതാക്കളുടെ സമ്മര്‍ദ്ധം കേസിലുള്ള നടപടി വേഗത്തിലാക്കി. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ പോസ്റ്റിന്റെ ഉറവിടം നബീല്‍ അല്ലെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ പാലിക്കേണ്ട നടപടികള്‍ പോലീസ് ചെയ്തില്ലായെന്ന് പറഞ്ഞ അഭിഭാഷകന്‍ അറസ്റ്റിലാകുന്‌പോള്‍ നബീലിനു പ്രായപൂര്‍ത്തി ആയിരുന്നില്ല എന്ന വസ്തുതയും കോടതിക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ചു. കേസും വിചാരണയും നീട്ടുന്നതു മൂലം നബീല്‍ വര്‍ഷങ്ങളായി ജയിലില്‍ ദുരിതമനുഭവിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമം. കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കുന്നത് വിരളമാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. മതനിന്ദാ നിയമം ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനുള്ള നടപടിയായാണ് നിരീക്ഷിക്കപ്പെടുന്നത്. 2011-2015 കാലയളവില്‍ 1296 മതനിന്ദ കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം കടുത്ത മനുഷ്യാവകാശ ലംഘനമായ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മൗനം തുടരുകയാണ്.
Image: /content_image/News/News-2021-03-03-14:34:14.jpg
Keywords: പാക്കി, മതനിന്ദ

15672
Category: 24
Sub Category:
Heading: കുന്നോത്ത് പള്ളിയിലെ ആൾക്കൂട്ട വിചാരണ: സോഷ്യല്‍ മീഡിയയില്‍ കേട്ടതല്ല യാഥാര്‍ത്ഥ്യം
Content: ഏതാനും ദിവസങ്ങൾക്ക് മുമ്പ് തലശേരി അതിരൂപതയിലെ കുന്നോത്ത് ഫൊറോന ദേവാലയത്തിൽ വച്ചുണ്ടായ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ വിവാദമായി മാറിയിരുന്നു. "മനുഷ്യാവകാശ വിരുദ്ധം", "മനുഷ്യത്വരഹിതം", "കാടത്തം", "അക്രൈസ്തവം" എന്നിങ്ങനെ എണ്ണമറ്റ വിശേഷണങ്ങൾ ചാർത്തി നൽകി ഒട്ടേറെപ്പേർ ശക്തമായി രംഗത്തുവരികയും, വളരെ മോശമായ ഭാഷയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുകയും ചെയ്തു. ജിൽസ് ഉണ്ണിമാക്കൽ എന്ന വ്യക്തി ഒരു ആൾക്കൂട്ടത്തിന് നടുവിൽ വച്ച് മറ്റൊരു വ്യക്തിയോട് മാപ്പ് പറയാൻ നിർബ്ബന്ധിതനാകുന്ന ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ആൾക്കൂട്ടത്തിന്റെ നിർബ്ബന്ധത്തിന് വഴങ്ങി ജിൽസ് എന്നയാൾ മറ്റേയാളുടെ കാലു പിടിച്ച സംഭവം വളരെ ദൗർഭാഗ്യകരമായിപ്പോയി എന്ന് പറയാതെവയ്യ. അതേസമയം ചെയ്തത് തെറ്റാണെങ്കിൽ അത് ചെയ്ത വ്യക്തി മാപ്പ് പറയുന്നതിൽ അസ്വാഭാവികതയില്ല താനും. കുന്നോത്ത് ഇടവകയുമായി ബന്ധമൊന്നുമില്ലാത്ത ജിൽസ് എന്ന വ്യക്തി ആ ഇടവകയിലെ മറ്റൊരു വ്യക്തിയെയും, ഇടവകാ വികാരിയെയും, കൈക്കാരൻമാരെയും പരാമർശിച്ചുകൊണ്ട് നിരന്തരം ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇടുകയാണ് ചെയ്തുവന്നിരുന്നത്. തന്റെ പോസ്റ്റുകളിൽ ഇടവകാ വികാരിയെയും മറ്റ് ചിലരെയും പേരെടുത്തുപറഞ്ഞ് അയാൾ അവഹേളിക്കുകയുണ്ടായിരുന്നു. അയാൾ ആ പോസ്റ്റുകളിൽ പറഞ്ഞിരിക്കുന്നത് വാസ്തവമല്ല എന്ന ഇടവകക്കാരുടെ ആരോപണമാണ് മാപ്പ് പറയിക്കലിലേയ്ക്ക് വരെ എത്തിയത്. അതിന് മുമ്പ് തന്നെ സോഷ്യൽമീഡിയയിലെ ദുരാരോപണങ്ങൾക്കും അവഹേളനങ്ങൾക്കുമെതിരെ കുന്നോത്ത് ഇടവകയിലെ കൈക്കാരന്മാർ ജിൽസിനെതിരെ പോലീസിൽ പരാതി നല്കിയിരുന്നു. ഇവിടെ ഉയർന്നുവരുന്ന പ്രധാന ചോദ്യം, ജിൽസ് സോഷ്യൽമീഡിയയിലെ പോസ്റ്റുകളിൽ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവമാണോ, എന്നതാണ്. ഈ വിവാദത്തിന് അടിസ്ഥാന കാരണമായ അന്ത്യകൂദാശ, മരണാനന്തര കർമ്മങ്ങൾ തുടങ്ങിയവ സംബന്ധമായ ആരോപണങ്ങളിൽ എത്രമാത്രം വാസ്തവമുണ്ട് എന്നതാണ് ഇവിടെ പരിശോധിക്കാൻ ആഗ്രഹിക്കുന്നത്. #{black->none->b->കുന്നോത്ത് ഇടവകയിൽ സംഭവിച്ചതെന്ത്? }# പതിനാറ് വയസുള്ള ഒരു ബാലൻ ക്യാൻസർ ബാധിതനായി മരണപ്പെട്ട പശ്ചാത്തലത്തിൽ, ഏറെ ദിവസങ്ങൾക്ക് ശേഷം ആ കുട്ടിയുടെ പിതാവായ മാത്യു ചെരുപറമ്പിൽ എന്ന വ്യക്തി ഇടവകാവികാരിയായ ഫാ. അഗസ്റ്റിൻ പാണ്ട്യമാക്കലുമായി സംസാരിക്കുന്ന ഒരു വീഡിയോ ആണ് വളരെ മോശമായ പരാമർശങ്ങളോടെ ജിൽസ് തന്റെ ഫേസ്‌ബുക്കിലൂടെ ആദ്യമായി പുറത്തിച്ചുവിട്ടത്. കഴിഞ്ഞ വിഭൂതി തിരുന്നാൾ ദിവസം മാത്യു മറ്റു ചിലർക്കൊപ്പം പള്ളിയിൽ ചെന്ന് വികാരിയച്ചനോട് സംസാരിച്ചതിനിടയിലുള്ള ഒരു ഭാഗം മാത്രമായിരുന്നു അത്. മാത്യുവിനൊപ്പം അന്നുണ്ടായിരുന്നവരിൽ ഒരാൾ എമ്പറർ ഇമ്മാനുവൽ അംഗമായ അനുജനും, ഇടവകക്കാരനെങ്കിലും ഒരിക്കലും പള്ളിയിൽ വരികയോ ഇടവകയുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം പുലർത്തുകയോ ചെയ്യാത്ത മറ്റൊരാളുമായിരുന്നു. കൂടെയുണ്ടായിരുന്ന വേറെ രണ്ടുപേർ ഈ വിഷയത്തെക്കുറിച്ച് പൂർണ്ണമായും അജ്ഞരും കൂടെ വരാൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം വന്നവരുമായിരുന്നു. ആ സംഭാഷണമദ്ധ്യേ രഹസ്യമായി റെക്കോർഡ് ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മാത്യു ചില ആരോപണങ്ങൾ ഉന്നയിക്കുന്ന ഭാഗം മാത്രമാണുള്ളത്. മറുപടി നൽകുന്ന ഭാഗം തന്ത്രപൂർവ്വം ഒഴിവാക്കിയിരുന്നു. ആ വീഡിയോയിൽ പറയുന്ന ആരോപണങ്ങളുടെ വെളിച്ചത്തിൽ, മറുപക്ഷത്തിന് പറയാനുള്ളതെന്താണെന്ന് കേൾക്കാൻ തയ്യാറാകാതെയാണ് പ്രസ്തുതവിവാദം ഇതുവരെയും സോഷ്യൽ മീഡിയയിലൂടെ ചിലർ ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. കേവലം പതിനഞ്ചോ പതിനാറോ വയസുള്ള ഒരു ബാലൻ ഗുരുതര രോഗിയായി മാറിയതും ഒടുവിൽ മരണപ്പെട്ടതുമെല്ലാം ആ നാടിന്റെ മുഴുവൻ വേദനയായിരുന്നു. ആ സാഹചര്യത്തിൽ വീട്ടുകാർക്ക് എല്ലാവിധത്തിലുമുള്ള പരിഗണന കൊടുക്കുവാൻ എല്ലായ്പ്പോഴും നാട്ടുകാർ മുഴുവൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടെ നാട്ടിൽ പലവിധ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ഇടവകയുമായി ബന്ധപ്പെട്ട് അനാവശ്യമായ നിരവധി പ്രശ്നങ്ങൾക്ക് കാരണക്കാരനാവുകയും ചെയ്തിട്ടുള്ളയാളാണ് മാത്യു ചെരുപറമ്പിൽ എന്ന വ്യക്തി എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോലും നാട്ടുകാരനായ വ്യക്തിയുടെ ഭവനത്തിൽ കയറി ആക്രമിച്ചതിന് അയാൾക്കെതിരെ പോലീസ് കേസുണ്ട്. മനസികാസ്വാസ്ഥ്യത്തിന്റെ ചില ലക്ഷണങ്ങൾ മാത്യു പലപ്പോഴും പ്രകടിപ്പിക്കുന്നതായി വിവരങ്ങളുണ്ട്. ഇത്തരം കാര്യങ്ങളുടെ വാസ്തവങ്ങൾ നേരിട്ടന്വേഷിച്ചാൽ ആർക്കും ബോധ്യപ്പടാവുന്നതേയുള്ളൂ. ഒരുകാര്യം ശ്രദ്ധേയമാണ്. കുന്നോത്ത് ഇടവകക്കാരോ, ഇടവകാ വികാരിയുമായി ഈ വിഷയം സംസാരിച്ചിട്ടുള്ളവരോ ആരുംതന്നെ അക്കാര്യത്തിൽ ഇടവക വികാരി എന്ന നിലയിൽ ഫാ. അഗസ്റ്റിനോ ഇടവകയിലെ കൈക്കാരൻമാരോ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകൾ വരുത്തി എന്ന് കരുതുന്നില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സോഷ്യൽമീഡിയയിൽ ആരോപണശരങ്ങളും അധിക്ഷേപവാക്കുകളുമായി മുന്നോട്ടുവന്ന ആരും ഈ വിഷയത്തിന്റെ മറുവശം എന്താണെന്ന് അന്വേഷിച്ചിട്ടില്ല. ആരംഭഘട്ടത്തിൽ ഇടപെട്ട രണ്ടോ മൂന്നുപേരുടെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ സംഭവപരമ്പരകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവിധ ആരോപണങ്ങളും അതിന്റെ യാഥാർത്ഥ്യങ്ങളും ഇപ്രകാരമാണ്: 1. #{black->none->b->മരണാസന്നനായ ബാലന് അന്ത്യകൂദാശ കൊടുക്കാൻ വൈദികൻ തയ്യാറായില്ല എന്ന ആരോപണം }# അത്തരമൊരു ആരോപണം ഉന്നയിക്കുന്ന കുട്ടിയുടെ പിതാവായ മാത്യുവിന്റെ വാക്കുകളിൽ തന്നെ വൈരുദ്ധ്യങ്ങളുണ്ടെന്നത് ശ്രദ്ധിക്കുക. ഒരുമാസം മുമ്പ് താൻ ആവശ്യപ്പെട്ടിട്ട് അച്ചൻ വരാൻ തയ്യാറായില്ല എന്ന ആരോപണം ഉന്നയിക്കുന്ന അയാൾ, മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ വൈദികൻ തന്നെ കുട്ടിക്ക് അന്ത്യകൂദാശ കൊടുത്തിരുന്നു എന്നും പറയുന്നുണ്ട്. എന്നാൽ, തന്റെ മകന് ബോധമുണ്ടായിരുന്നപ്പോൾ അച്ചൻ അത് ചെയ്യാൻ തയ്യാറായില്ല എന്നതാണ് അയാൾ പറയുന്ന മറ്റൊരുവാദം. എന്നാൽ, മരണത്തിന് തൊട്ടുമുമ്പ് വരെയും ആ കുട്ടി അബോധാവസ്ഥയിലോ, സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലോ ആയിട്ടില്ല എന്നതാണ് വാസ്തവം. ഡിസംബർ മാസം 27ന് ഇരിട്ടി അമല ആശുപത്രിയിലെത്തി അച്ചൻ കുട്ടിയെ കാണുമ്പോൾ അവന് സംസാരിക്കാൻ ബുദ്ധിമുട്ടോ ഓർമ്മക്കുറവോ ഉണ്ടായിരുന്നില്ല. മരണത്തിന് ഏറിയാൽ ഒന്നരമാസം മുമ്പ് നവംബറിൽ രോഗിയായ കുട്ടിയേയും കുടുംബാംഗങ്ങളെയും ഈ വൈദികൻ വീട്ടിൽ ചെന്ന് സന്ദർശിച്ചിരുന്നു എന്ന വാസ്തവത്തെ മാത്യുവിന് നിഷേധിക്കാൻ കഴിയില്ല. ഏതാണ്ട് അതേ നാളുകളിലാണ് അച്ചനെ പള്ളിയിൽ പോയിക്കണ്ട് കൂദാശകൾ കൊടുക്കണമെന്ന് താൻ അഭ്യർത്ഥിച്ചതായി മാത്യു പറയുന്നത്. അന്ന് കുട്ടിയെ പള്ളിയിലേക്ക് കൊണ്ടുവന്നാൽ കൂദാശകൾ കൊടുക്കാമെന്ന് അച്ചൻ പറഞ്ഞതായാണ് അയാളുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. മകനെയും കൊണ്ട് ഇടവക ദേവാലയത്തിൽ എത്താൻ കഴിയാത്തതിനാൽ അച്ചന്റെ വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും വീണ്ടും അഞ്ചുതവണയോളം ഇതേ ആവശ്യവുമായി അച്ചന്റെ പക്കൽ താൻ ചെന്നുവെന്നും വിശദീകരണ വീഡിയോയിൽ മാത്യു പറയുന്നു. എന്നാൽ അതേ വീഡിയോയിൽ തന്നെ വികാരിയച്ചൻ വീട്ടിൽ വരാത്ത പശ്ചാത്തലത്തിൽ കുട്ടിയേയും കൊണ്ട് കിലോമീറ്ററുകൾ ദൂരെ പട്ടാരത്ത് പോയി പ്രാർത്ഥിച്ചതായും അയാൾ പറയുന്നുണ്ട്. മാത്യുവിന്റെ അവകാശവാദങ്ങളുടെ വാസ്തവം മറ്റൊന്നാണ്. കുട്ടിയുടെ രോഗം മൂർച്ഛിച്ചതായി അറിഞ്ഞ ഒക്ടോബർ മാസം തന്നെ, കൂദാശകൾ നൽകാനായി വീട്ടിലെത്താമെന്ന് അച്ചൻ മാത്യുവിനെ അറിയിച്ചിരുന്നു. എന്നാൽ, കുട്ടിയുടെ അവസ്ഥ മോശമാണെന്ന് വീട്ടുകാർക്കും അവനും അറിയാത്തതിനാൽ ഇപ്പോൾ കൂദാശകൾ നൽകാനായി വീട്ടിലെത്തിയാൽ അവർ വിഷമിക്കും എന്നുപറഞ്ഞ് മാത്യു അച്ചനെ തടയുകയാണ് ഉണ്ടായത്. എന്നാൽ, വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകാത്തരീതിയിൽ കുട്ടിയെ പള്ളിയിൽ എത്തിച്ചാൽ കൂദാശകൾ നൽകാമല്ലോ എന്ന് ചിലർ നിർദ്ദേശിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. പിന്നീടൊരിക്കൽ കൂദാശകൾ നൽകാൻ വീട്ടിലെത്താൻ അച്ചൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ, പച്ചമരുന്ന് കഴിച്ച് അവന്റെ നില ഏറെ മെച്ചപ്പെട്ടിരിക്കുന്നതായി പറഞ്ഞ് അയാൾ വീണ്ടും അച്ചനെ നിരുത്സാഹപ്പെടുത്തി. പിന്നീട് രോഗം മൂർച്ഛിച്ച് ഇരുട്ടി അമല ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നതായി അച്ചൻ അറിഞ്ഞപ്പോൾ പിതാവിനെ വിളിക്കുകയും താൻ ഉടനെ എത്താമെന്ന് അറിയിക്കുകയുമുണ്ടായി. എന്നാൽ, കുട്ടിയെ മറ്റൊരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയാണ് എന്ന കാരണം പറഞ്ഞ് അച്ചനെ തടയാനാണ് മാത്യു ശ്രമിച്ചത്. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ അവിടെയെത്തി കുട്ടിക്ക് കൂദാശകൾ കൊടുക്കാൻ അച്ചൻ തയ്യാറാവുകയായിരുന്നു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടി മരിക്കുന്നത്. കുട്ടിക്ക് രോഗീലേപനം നൽകാൻ പലപ്പോഴായി സന്നദ്ധത അറിയിച്ചിട്ടും പലവിധത്തിൽ അച്ചനെ തടഞ്ഞ വ്യക്തിയാണ് ഏതാനും ആഴ്ചകൾക്ക് ശേഷം വാസ്തവവിരുദ്ധമായ ആരോപണങ്ങളുമായി അച്ചനെതിരെ പ്രചാരണങ്ങൾ നടത്തിയത് എന്നതാണ് സത്യം. ഈ വിഷയങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള നിരവധി വ്യക്തികളുണ്ട്. അവരുടെ അറിവിലും ബോധ്യത്തിലും മാത്യു പറയുന്നതിൽ ഏറെയും അസത്യങ്ങളാണ്. എന്താണ് സംഭവിച്ചതെന്ന് മാത്യുവിന്റെ ഇടവകക്കാർക്കും അയല്പക്കക്കാർക്കും വ്യക്തമായി അറിയാം എന്നതിനാലാണ് അപൂർവ്വം ചില തല്പരകക്ഷികളൊഴികെ ആ നാട്ടിലുള്ള ആരും തന്നെ മാത്യുവിനെയോ ജിൽസിനെയോ പിന്തുണയ്ക്കാൻ മുന്നോട്ടുവരാത്തതും വികാരിയച്ചന്റെ ഭാഗത്താണ് ന്യായം എന്ന് കരുതുന്നതും. അതേ കാരണത്താലാണ്, വാസ്തവവിരുദ്ധമായ പ്രചാരണങ്ങളും അധിക്ഷേപവും ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ പ്രതികരിക്കാൻ അവർ തീരുമാനിച്ചതും. മാത്യുവിന്റെ സഹോദരനും എമ്പറർ ഇമ്മാനുവേൽ ഗ്രൂപ്പ് അംഗവുമായ വ്യക്തി ഇക്കാര്യങ്ങൾ വഷളാക്കാൻ പരിശ്രമിച്ചിരുന്നതായി പലരും കരുതുന്നു. എമ്പറർ ഇമ്മാനുവേൽ ടീമിന്റെ ഗൂഢാലോചന ഈ വിഷയത്തിലുള്ളതായാണ് പൊതുവെ കരുതപ്പെടുന്നത്. കുട്ടിയുടെ മരണത്തിന് ശേഷം നാല്പത്തൊന്നാം ദിനാചരണവും കഴിഞ്ഞ് വിഭൂതി തിരുന്നാൾ ദിനത്തിൽ മാത്യു വൈദികനുമായി കയർത്ത് സംസാരിക്കുന്ന വീഡിയോ രഹസ്യമായി തന്റെ മൊബൈലിൽ റെക്കോർഡ് ചെയ്തത് എമ്പറർ ഇമ്മാനുവേൽ അംഗമായ ആ വ്യക്തിയാണ്. ഏറെനേരത്തെ സംസാരത്തിനിടയിൽ മാത്യു അടിസ്ഥാനരഹിതമായ കുറെയേറെ ആരോപണങ്ങൾ ഉന്നയിക്കുന്ന ഭാഗം മാത്രം അതിന് ലഭിച്ച മറുപടികൾ ഒഴിവാക്കി എഡിറ്റ് ചെയ്താണ് ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിവരങ്ങൾ നേരിട്ട് അറിഞ്ഞിട്ടില്ലാത്ത കാഴ്ചക്കാരിൽ തെറ്റിദ്ധാരണകൾ ഉളവാക്കുക എന്നത് തന്നെയായിരിക്കണം ആ വീഡിയോ പുറത്ത് വിട്ടതിന്റെ പിന്നിലുള്ള ലക്‌ഷ്യവും. 2. #{black->none->b->മരണശേഷം ഏഴാം ദിനത്തിന്റെ ചടങ്ങുകളിൽ വൈദികൻ അലംഭാവം കാണിച്ചു എന്ന ആരോപണം. }# ഏഴാം ദിവസത്തിന്റെ ചടങ്ങുകൾക്കായി വികാരിയച്ചൻ വീട്ടിൽ ചെന്നില്ല എന്നതാണ് മറ്റൊരു പ്രധാന ആരോപണമായി ചർച്ച ചെയ്യപ്പെടുന്നത്. ഈ ആരോപണം ഉന്നയിക്കുന്ന മാത്യു പല വാസ്തവങ്ങളും മറച്ചുവച്ചിരിക്കുകയാണ്. ജനുവരി അഞ്ചിന് മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങുകളെല്ലാം പിറ്റേദിവസം നടത്തിയതും തുടർന്നുള്ള ദിവസങ്ങളിൽ ഒപ്പീസ് ചൊല്ലിയതും ഇടവകാ വികാരിയുടെ നേതൃത്വത്തിൽ തന്നെയാണ്. ഞായറാഴ്ചകൾ പോലും ഒഴിവാക്കാതെ നാല്പത്തൊന്നാം ദിനം വരെയും അച്ചൻ ഒപ്പീസ് ചൊല്ലിയിരുന്നു. ഏഴാം ദിവസവും പതിവുപോലെ വികാരിയച്ചൻ താൻ അർപ്പിച്ച കുർബ്ബാനയ്ക്ക് ശേഷം ഒപ്പീസ് ചൊല്ലുകയുണ്ടായി. എന്നാൽ, ഏഴാം ദിവസത്തെ ചടങ്ങിനോട് അനുബന്ധിച്ച് അന്നേ ദിവസം പ്രത്യേകമായി അർപ്പിക്കപ്പെട്ട വിശുദ്ധ കുർബ്ബാനയ്ക്കായി ആ കുടുംബത്തിന്റെ ബന്ധുവായ മറ്റൊരു വൈദികൻ എത്തിച്ചേർന്നിരുന്നു. അദ്ദേഹമാണ് ബലിയർപ്പിച്ചത്. തുടർന്ന് വീട്ടിലെ കർമ്മങ്ങൾക്കായും ആ വൈദികൻ ഉണ്ടായിരുന്നതിനാൽ വികാരിയച്ചനോ അസിസ്റ്റന്റ് വികാരിയോ വീട്ടിലേയ്ക്ക് പോവുകയുണ്ടായില്ല. ഇത്രമാത്രമാണ് അന്നേദിവസം സംഭവിച്ചത്. #{red->none->b->പിന്നീട് സംഭവിച്ചത് . }# അകാലത്തിൽ മരണപ്പെട്ട മകന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ ചില ആക്ഷേപങ്ങളുമായി പെട്ടെന്ന് മാത്യു രംഗപ്രവേശം ചെയ്തു. മുമ്പ് പറഞ്ഞതുപോലെ, വിഭൂതി തിരുന്നാൾ ദിനത്തിൽ ചിലരെ കൂട്ടി പള്ളിയിലെത്തി അച്ചനുമായി സംസാരിച്ചതാണ് പ്രശ്നങ്ങളുടെയെല്ലാം ആരംഭം. അന്ത്യകൂദാശ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം അയാൾക്കുണ്ടായിരുന്ന ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധങ്ങളാണ് എന്നറിയാമായിരുന്നെങ്കിലും മകന്റെ മരണത്തെ തുടർന്നുള്ള സഹതാപ ചിന്തയാലും ചില മാനസിക പ്രശ്നങ്ങൾ അയാൾക്കുണ്ടെന്ന ബോധ്യത്താലും ആരുംതന്നെ കാര്യമായി പ്രതികരിച്ചില്ല. അതിനിടയിൽ വീഡിയോ രഹസ്യമായി റെക്കോർഡ് ചെയ്തിരുന്നത് ആരും അറിഞ്ഞതുമില്ല. ഇതേ ആരോപണങ്ങളുമായി തലശേരി അതിരൂപതാ മെത്രാപ്പോലീത്തയുടെ മുന്നിലും മാത്യു എത്തിയിരുന്നു. എന്നാൽ, പിതാവിന്റെ അന്വേഷണത്തിലും അയാളുടെ വാദഗതികളിൽ കഴമ്പില്ല എന്ന് വ്യക്തമായി. എങ്കിലും മകന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തിലും, വ്യാജപ്രചാരണങ്ങൾ തുടരുന്നതിനാലും അഭിവന്ദ്യ പിതാവ് കുന്നോത്ത് എസ്റ്റേറ്റിൽ വച്ച് മാത്യുവിന് പറയാനുള്ളത് കേൾക്കുകയും, അയാളെ ശാന്തനാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തനിക്ക് ഇനി പരാതികളൊന്നുമില്ല എന്ന് അവിടെവച്ച് പിതാവിനോട് അയാൾ പറഞ്ഞ് ചില ദിവസങ്ങൾക്കുള്ളിലാണ് പഴയ ആരോപണങ്ങൾ വളരെമോശം ഭാഷയിൽ ആവർത്തിച്ചുകൊണ്ട് അന്യനാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ വഴിയായി വീഡിയോ ഉൾപ്പെടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്തിനാണ് മാത്യു കള്ളം പറയുന്നതും ഇടവകയെയും വികാരിയെയും അപമാനിക്കാൻ ശ്രമിക്കുന്നതുമെന്നും അയാളെ അടുത്തറിയാവുന്നവർക്ക് പോലും വ്യക്തതയില്ല. എന്നാൽ അന്നും ഇന്നും അയാൾ പറയുന്നത് അസത്യമാണ് എന്ന് അവർക്കാർക്കും സംശയവുമില്ല. അതേസമയം, ഇക്കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞിട്ടും കുന്നോത്ത് ഇടവകയെയും, ഇടവകാ വികാരിയെയും, ചില വ്യക്തികളെയും മനപ്പൂർവ്വം അവഹേളിക്കാനുള്ള ശ്രമമാണ് ചില തല്പര കക്ഷികളുടെ പിന്തുണയോടെ ജിൽസ് ഉണ്ണിമാക്കൽ നടത്തിയത് എന്ന് വ്യക്തമായതിനാലാണ് ഇടവകക്കാർ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഇതുപോലുള്ള അവസരങ്ങൾ മുതലെടുത്ത് വൈദികരെയും കത്തോലിക്കാ സഭയെയും സമൂഹമാധ്യമങ്ങളിൽ താറടിക്കുന്ന ശൈലി ജിൽസ് എന്ന വ്യക്തിക്ക് പണ്ടേയുള്ളതാണ്. മുമ്പൊരിക്കൽ മറ്റൊരു ഇടവകയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാനമായ ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ ഈ വ്യക്തി ആ ഇടവകക്കാരുടെ രോഷ പ്രകടനങ്ങൾ ഏറ്റുവാങ്ങുകയുണ്ടായിരുന്നു. #{black->none->b->കാളപെറ്റു എന്നുകേട്ടപ്പോൾ കയറെടുത്തവർ }# വലിയ മനുഷ്യാവകാശ ലംഘനം എന്ന രീതിയിലാണ് ജിൽസ് ഉണ്ണിമാക്കൽ എന്ന വ്യക്തിക്കുണ്ടായ അനുഭവത്തെയും മാത്യുവിന്റെ വാക്കുകളെയും കുറേപ്പേർ വിലയിരുത്തിയത്. എന്നാൽ, ഇല്ലാത്തകാര്യം പ്രചരിപ്പിച്ച് അധിക്ഷേപം ചൊരിയപ്പെടുമ്പോൾ ഒരു വ്യക്തിക്കും അദ്ദേഹത്തിന്റെ സ്നേഹിതർക്കും ഉണ്ടാകുന്ന വേദന മനസിലാക്കാൻ അവരാരും ശ്രമിച്ചുകണ്ടില്ല. പകരം, വാസ്തവ വിരുദ്ധ പ്രചാരണങ്ങൾ നടത്തിയ വ്യക്തിയെ ഏതുവിധേനയും പിന്തുണയറിയിക്കാനുള്ള തത്രപ്പാടിലായിരുന്നു അവരെല്ലാം. ചില സ്ഥാപിത താൽപര്യങ്ങളാണ് അത്തരം പ്രതികരണങ്ങളിലെല്ലാം മുഴച്ചുനിന്നിരുന്നത്. അക്കൂട്ടത്തിൽ ഒരാൾ പോലും വാസ്തവമെന്താണെന്ന് മനസിലാക്കി പ്രതികരിക്കാൻ തയ്യാറാകാതിരുന്നത് വേദനാജനകമാണ്. കത്തോലിക്കാ സഭയെയും വൈദികരെയും ആക്രമിക്കാൻ ലഭിക്കുന്ന ഒരവസരംപോലും പാഴാക്കാത്ത ചിലരാണ് കഴിഞ്ഞ ദിവസങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ എന്ന് വ്യക്തം. അത്തരക്കാരുടെ കപടത തിരിച്ചറിഞ്ഞ് സത്യത്തിനൊപ്പം നിലകൊള്ളാൻ ഏവരോടും അഭ്യർത്ഥിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/SocialMedia/SocialMedia-2021-03-03-16:14:52.jpg
Keywords: യാഥാര്‍

15673
Category: 18
Sub Category:
Heading: സര്‍ക്കാര്‍ വാദം തള്ളി: കോണ്‍വെന്‍റുകള്‍ക്കു കെട്ടിട നികുതി ഇളവുണ്ടെന്ന് സുപ്രീം കോടതി
Content: ന്യൂഡല്‍ഹി: കോണ്‍വെന്‍റുകള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളുടെ താമസ സ്ഥലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഹോസ്റ്റലുകളും കെട്ടിട നികുതി ഒഴിവിന് അര്‍ഹമാണെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളിലാണു വിധി. 1975ലെ കേരള കെട്ടിടനികുതി ചട്ടത്തിന്റെ എല്ലാ വ്യവസ്ഥകളുടെയും പരിധിക്കുള്ളില്‍ വരുന്നതാണ് കന്യാസ്ത്രീമഠങ്ങളും ഹോസ്റ്റലുകളുമെന്ന് ജസ്റ്റീസുമാരായ രോഹിംഗ്ടണ്‍ നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വിധിച്ചു. കേരള കെട്ടിട നികുതി നിയമത്തിലെ മൂന്ന് (ഒന്ന്) (ബി) വകുപ്പ് അനുസരിച്ച് മഠങ്ങളെയും ഹോസ്റ്റലുകളെയും കെട്ടിട നികുതിയില്‍ നിന്നൊഴിവാക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി. തൊടുപുഴയിലെ വിജ്ഞാനമാതാ പള്ളിയുടെ സമീപത്തുള്ളതും ന്യൂമാന്‍ കോളജില്‍ പഠിക്കുന്ന കന്യാസ്ത്രീകള്‍ താമസിക്കുന്നതുമായ കെട്ടിടത്തിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആരാധനാ മഠത്തിൽപ്പെട്ട സന്യസ്ത സമൂഹം ഹൈക്കോടതിയെ സമീപിച്ചത്. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അല്ലാത്തതുകൊണ്ടു കെട്ടിടനികുതിയിൽ നിന്നു ഒഴിവാക്കണമെന്നായിരിന്നു കോടതിയുടെ നിര്‍ദേശം. കേരള ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു. മതവും വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ നികുതിയിളവ് നല്‍കാനാവൂ എന്നാണു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, വിദ്യാര്‍ഥീ ഹോസ്റ്റലുകള്‍ എന്നിവയ്ക്ക് മതം, വിദ്യാഭ്യാസം എന്നിവയുമായി നേരിട്ടു ബന്ധമില്ലെന്നും ഇത്തരം കെട്ടിടങ്ങളില്‍ മതവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-03-03-16:51:49.jpg
Keywords: കോണ്‍വെ, മഠ

15674
Category: 18
Sub Category:
Heading: ഇഡബ്ല്യൂഎസ് സംവരണത്തില്‍ മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
Content: കൊച്ചി: നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പി എസ് സി നിയമനങ്ങളില്‍ നടപ്പാക്കിയ 10 % ഇഡബ്ല്യൂഎസ് സംവരണത്തില്‍ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ എകെസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഏതാനും ഉദ്യോഗാര്‍ഥികളും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. 2020 ഒക്ടോബര്‍ 23 മുതലുള്ള വിജ്ഞാപനങ്ങള്‍ക്കു മാത്രം ഇ ഡബ്ല്യൂ എസ് സംവരണം ബാധകമാക്കിയ പിഎസ് സി തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നതാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തുന്ന വാദം. കേന്ദ്ര സര്‍ക്കാര്‍ 2019 ഫെബ്രുവരി മുതലുള്ള വിജ്ഞാപനങ്ങള്‍ക്ക് ഇ ഡബ്ല്യൂ എസ് സംവരണം ബാധകമാക്കിയിരിക്കെ സംസ്ഥാനത്ത് നടപടിക്രമങ്ങളിലെ കാലതാമസം മൂലം അര്‍ഹരായ അനേകം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടതായി ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ജോര്‍ജ് പൂന്തോട്ടം, അഡ്വ. അലക്‌സ് എം. സ്‌കറിയ എന്നിവര്‍ ഹാജരായി.
Image: /content_image/India/India-2021-03-03-17:00:17.jpg
Keywords: സംവര

15675
Category: 10
Sub Category:
Heading: ലഹരിവിരുദ്ധ പ്രവര്‍ത്തനം: വെനിസ്വേലയില്‍ ക്രിസ്ത്യന്‍ യുവാക്കളുടെ ശരീരം കത്തിക്കൊണ്ട് കീറി ബൈബിള്‍ പേജ് തീറ്റിച്ചു
Content: കാരക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ ലഹരിമരുന്നിനു അടിമകളായവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നാല് ക്രിസ്ത്യന്‍ യുവാക്കളെ ലഹരി മാഫിയ സംഘാംഗങ്ങള്‍ ഭീഷണിപ്പെടുത്തി ആക്രമിച്ചു. ബൈബിളിന്റെ പേജുകള്‍ തീറ്റിച്ച മാഫിയ സംഘം ശരീരത്തില്‍ 'എക്സ്' ആകൃതിയില്‍ കത്തിക്കൊണ്ട് കീറി മുറിവേല്‍പ്പിക്കുകയും ചെയ്തു. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ആണ് ലഹരിമരുന്ന് സംഘം നടത്തിയ കൊടും ക്രൂരതയുടെ വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരി 16ന് വെനിസ്വേലയിലെ മെറിഡാ സംസ്ഥാനത്തിലെ ലിബെര്‍ട്ടാഡോര്‍ നഗരത്തില്‍ വചനപ്രഘോഷകനായ ദുഗാര്‍ട്ടെയും അദ്ദേഹത്തിന്റെ പത്നിയും നടത്തുന്ന പുനരധിവാസകേന്ദ്രത്തില്‍വെച്ചായിരുന്നു അക്രമം. ജാക്കറ്റ് ധരിച്ചെത്തിയ എട്ടു പേരടങ്ങുന്ന അക്രമിസംഘം പുനരധിവാസകേന്ദ്രത്തില്‍ അതിക്രമിച്ച് കടന്നു അസഭ്യവര്‍ഷം നടത്തുകയും, മുഖം മൂടിയതിനു ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ബൈബിളിന്റെ താളുകള്‍ തീറ്റിക്കുകയും, കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞതായി ഓപ്പണ്‍ഡോഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളെ മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ നിന്നും, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്നും മോചിപ്പിക്കുവാനായി ക്രിസ്ത്യന്‍ യുവാക്കള്‍ നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍ അവരെ ലഹരി മാഫിയയുടെ നോട്ടപ്പുള്ളികളാക്കുകയായിരിന്നുവെന്നാണ് നിഗമനം. കൈകാലുകളും, വാരിയെല്ലുകളും ഒടിഞ്ഞതിനെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാല് പേരില്‍ ഒരാളുടെ ആരോഗ്യനില അല്‍പ്പം മോശമാണ്. ആക്രമണത്തിന് ആഴ്ചകള്‍ മുന്നേതന്നെ പുനരധിവാസ കേന്ദ്രം പൂട്ടിക്കുമെന്ന്‍ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയതായി ദുഗാര്‍ട്ടെ പറഞ്ഞു. തങ്ങളെ ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ക്കെതിരെ അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ സംഘാംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് അക്രമത്തിന്റെ പിന്നിലെന്നാണ് ഓപ്പണ്‍ഡോഴ്സ് പറയുന്നത്. അക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വെനിസ്വേലയിലെ ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്ന രാജ്യമാണ് വെനിസ്വേല. ഇതിനിടയില്‍ പോലും ലഹരിമാഫിയ സംഘങ്ങള്‍ രാജ്യത്തു സജീവമാണ്. ലഹരിമരുന്ന് കച്ചവടത്തിനും, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും ഭീഷണിയായിട്ടാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ലഹരിമരുന്ന്‍ സംഘങ്ങള്‍ ക്രിസ്ത്യന്‍ സഭകളെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയെ കണ്ടുവരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-03-17:15:43.jpg
Keywords: വെനിസ്വേല