Contents

Displaying 15311-15320 of 25125 results.
Content: 15676
Category: 22
Sub Category:
Heading: ജോസഫ്: സ്വർഗ്ഗീയ പിതാവിന്റെ നിഴൽ
Content: പോളീഷ് എഴുത്തുകാരനായ ജാൻ ഡോബ്രാസിയസ്കി (Jan Dobraczyński ) വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് നോവൽ രൂപത്തിൽ എഴുതിയ ഗ്രന്ഥമാണ് The Shadow of the Father അഥവാ പിതാവിന്റെ നിഴൽ. ഫ്രാൻസീസ് പാപ്പയുടെ പാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരപ്പന്റെ ഹൃദയത്തോടെ (Patris corde) എന്ന അപ്പസ്തോലിക ലേഖനത്തിൽ യൗസേപ്പിതാവിനെ നിഴലിലുള്ള ഒരു പിതാവ് -A Father in Shadows എന്നു വിശേഷിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ജാൻ ഡോബ്രാസിയസ്കി 1977 എഴുതിയ നോവലിൽ നിന്നാണ് ഫ്രാൻസീസ് പാപ്പയ്ക്കു ഈ പ്രചോദനം ലഭിച്ചത്. സ്മരണ ഉണർത്തുന്ന നിഴൽ എന്ന പ്രതിബിംബമാണ് യൗസേപ്പിതാവിനെ നിർവചിക്കാനായി ജാൻ ഉപയോഗിച്ചിരിക്കുന്നത്. ഈശോയോടുള്ള ബന്ധത്തിൽ യൗസേപ്പിതാവ് സ്വർഗ്ഗീയ പിതാവിൻ്റെ ഭൂമിയിലെ നിഴലായിരുന്നു. അവൻ ഈശോയ്ക്കു വേണ്ടി ജാഗ്രതയോടെ കാത്തിരുന്നു, അവനെ സംരക്ഷിച്ചു, ഒരിക്കലും ഈശോയെ തനിച്ചാക്കി സ്വന്തം വഴിയെ അവൻ പോയില്ല. മോശ ഇസ്രായേൽ ജനത്തെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: " നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നതു മരുഭൂമിയില്‍വച്ചു നിങ്ങള്‍ കണ്ട താണല്ലോ." (നിയമാവര്‍ത്തനം 1 : 31) ഇതു പോലെ തന്നെ യൗസേപ്പിതാവ് തൻ്റെ ജീവിതകാലം മുഴുവൻ ദൈവ പിതാവിൻ്റെ നിഴലായി ഈശോയൊടൊപ്പം നടന്നു. ഒരു കുഞ്ഞിനു ജന്മം നൽകുന്നതു കൊണ്ടു മാത്രം ആരും ഒരു നല്ല അപ്പനാകുന്നില്ല മറിച്ച് ആ ശിശുവിനെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയാണ് ആ മനുഷ്യൻ യഥാർത്ഥ പിതാവാകുന്നത്. ഒരു മനുഷ്യൻ മറ്റൊരാളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴെല്ലാം, ഒരു വിധത്തിൽ അയാൾ ആ വ്യക്തിയുടെ രക്ഷിതാവായി മാറുകയാണ് ചെയ്യുന്നത്. ഭൂമിയിൽ സ്വർഗ്ഗീയ പിതാവിൻ്റെ പ്രതിനിധിയായി ഈശോയെ ജ്ഞാനത്തിലും പ്രായത്തിലും വളർത്തിയ യൗസേപ്പ് എല്ലാ അർത്ഥത്തിലും ഒരു നല്ല അപ്പനായിരുന്നു. ഭൂമിയിൽ തൻ്റെ നിഴലായി വർത്തിച്ച യൗസേപ്പിനെ സ്വർഗ്ഗ പിതാവ് സ്വർഗ്ഗത്തിൽ കൂടുതൽ സ്ഥാനങ്ങൾ നൽകിയെങ്കിൽ അതിൽ യാതൊരു അതിശയോക്തിക്കും വകയില്ല.
Image: /content_image/SeasonalReflections/SeasonalReflections-2021-03-03-20:32:17.jpg
Keywords: ജോസഫ്, യൗസേ
Content: 15677
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ
Content: "ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം എൻ്റെ ഈശോയെ ഞാൻ അനുഗമിക്കും". - വിശുദ്ധ നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ (1889- 1943) ആദ്യകുർബാന സ്വീകരണ ദിവസം തന്നെ സന്യാസിനി ആകാനുള്ള വിളി നസ്രാരിയ തിരിച്ചറിഞ്ഞു. കത്തോലിക്കാ വിശ്വാസത്തോട് നിസംഗത പുലർത്തിയിരുന്ന അവളുടെ കുടുംബം അവളെ എപ്പോഴും നിരുത്സാഹപ്പെടുത്തുമായിരുന്നു. വിശുദ്ധ കുർബാനയിലും ഭക്താഭ്യാസങ്ങളിലും പങ്കെടുക്കാൻ തുടങ്ങിയതോടെ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ നസ്രാരിയ ചേർന്നു. സ്പെയിനിൽ ജനിച്ചു വളർന്ന അവളുടെ കുടുബം മെക്സിക്കോയിലേക്കു മാറി. അവിടെ അവൾ Little Sisters of the Abandoned Elderly എന്ന സന്യാസ സഭയിലെ സഹോദരിമാരെ പരിചയപ്പെട്ടു, പിന്നിടു ആ സഭയിൽ ചേർന്ന നസ്രാരിയ 1915ൽ നിത്യവ്രതവാഗ്ദാനം നടത്തി ബോളീവിയയിൽ ശുശ്രൂഷക്കായി അയക്കപ്പെട്ടു. ഈ സഭയിൽ പാചകക്കാരി, നേഴ്സ്, വിടു കാവൽക്കാരി എന്നീ നിലയിൽ ജോലി നോക്കി അവൾ. സുവിശേഷത്തെ പ്രതിയുള്ള തീഷ്ണത മറ്റൊരു സന്യാസ സമൂഹം സ്ഥാപിക്കാൻ അവളെ പ്രേരിപ്പിച്ചു. 1925 നസ്രാരിയായും ആറു സഹോദരിമാരും ചേർന്ന് the Pontifical Crusade എന്ന സഭ സ്ഥാപിച്ചു പിന്നിടു ഈ സഭയുടെ നാമം Congregation of the Missionary Crusaders of the Church എന്നാക്കി. മതപരമായ വിദ്യാഭ്യാസം കൂട്ടികൾക്കും മുതിർന്നവർക്കും നൽകുന്നതിൽ ഈ സന്യാസ സമൂഹം നിരന്തരം ശ്രദ്ധിക്കുന്നു. ചുരുങ്ങിയ കാലയളവിൽ ലാറ്റിൻ അമേരിക്ക മുഴുവനും യുറോപ്പിന്റെ പല ഭാഗങ്ങളിലും ഈ സന്യാസ സമൂഹം സാന്നിധ്യം അറിയിച്ചു. നസ്രാരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ടതു 1992 സെപ്റ്റംബർ 27 നാണ്. 2018 ഒക്ടോബർ പതിനാലാം തീയതി ഫ്രാൻസീസ് പാപ്പ നസ്രാരിയ ഇഗ്നാസിയയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. #{green->none->b->വിശുദ്ധ നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസായ്ക്കൊപ്പം നമുക്കു പ്രാർത്ഥിക്കാം}# വിശുദ്ധ നസ്രാരിയ ഇഗ്നാസിയായേ, ഈശോയെ തീക്ഷ്ണമായി അനുഗമിക്കേണ്ട സമയമാണല്ലോ നോമ്പുകാലം. എൻ്റെ അഹത്തെ വെടിഞ്ഞ് നിന്നെ പൂർണ്ണമായി അനുഗമിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-03-22:25:55.jpg
Keywords: നോമ്പ
Content: 15678
Category: 4
Sub Category:
Heading: പീഡനത്തിനു നടുവിലും കന്ധമാലിലെ ചേരിയില്‍ തിളങ്ങിയ ക്രൈസ്തവ വിശ്വാസം | ലേഖന പരമ്പര- ഭാഗം 23
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍}# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍}# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍}# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍}# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍}# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍}# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍}# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍}# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍}# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍}# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍}# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍}# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14985}} #{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍}# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15043}} #{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍}# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15147}} #{black->none->b-> കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ ‍}# {{ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15197}} #{black->none->b-> ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത ‍}# {{ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/15366}} #{black->none->b-> യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ ‍}# {{ ലേഖന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/15431}} #{black->none->b-> "യേശുവിനായി ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം": വര്‍ഗ്ഗീയവാദികളുടെ ബോംബാക്രമണത്തിന് ഇരയായ നമ്രതയുടെ അചഞ്ചല വിശ്വാസം ‍}# {{ ലേഖന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/15610}} പൊബിംഗിയയിൽ നിന്ന് അഞ്ചു കി.മീ. ദൂരെയുള്ള ഡാങ്ങ്ഡിയ ഗ്രാമത്തിൽ 1993-ൽ സ്വാമി ലക്ഷ്മണാനന്ദയുടെ രഥയാത്ര എത്തിയപ്പോൾ മുപ്പതിലേറെ ക്രൈസ്തവകുടുംബങ്ങളെ നിർബന്ധപൂർവ്വം പുനർപരിവർത്തനപ്പെടുത്തിയിരുന്നു. നിവൃത്തിയില്ലാതെ ഈ ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നവരിൽ അര ഡസൻ ക്രൈസ്തവകുടുംബങ്ങൾ, അവരുടെ ക്രിസ്തീയവിശ്വാസമനുസരിച്ചു തന്നെ, തുടർന്ന് ജീവിച്ചു. തൽഫലമായി, സാമൂഹ്യബഹിഷ്കരണവും നിരന്തരമായ ഭീഷണികളും അവർക്ക് നേരിടേണ്ടിവന്നു. പുനർപരിവർത്തിത്തരായ മറ്റു കുടുംബങ്ങൾ കാവിപ്പടയുടെ ശല്യം ഭയന്ന് ക്രിസ്തീയ ജീവിതശൈലി ഉപേക്ഷിച്ചു. പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്ത ഏതാനും ക്രൈസ്തവരുടെ ആത്മാർത്ഥതക്കുറിച്ച് മതഭ്രാന്തന്മാർക്ക് എന്നും സംശയമുണ്ടായിരുന്നു. 2007-ലെ ക്രിസ്‌മസ്‌ കാലത്ത് അവർ അവിടെയുള്ള ദൈവാലയം തരിപ്പണമാക്കി, അതോടൊപ്പം ഏതാനും പൂർവ്വ ക്രൈസ്‌തവരുടെയും പുനർപരിവർത്തന ചടങ്ങിൽ പങ്കെടുക്കാതിരുന്ന യഥാർത്ഥ ക്രൈസ്തവരുടെയും വീടുകൾ അവർ തകർത്തു. അപ്പോൾ ഞാൻ ആലോചിച്ചു. എന്തുകൊണ്ട് ക്രൈസ്തവനായിക്കൂടാ? അവരാണെങ്കിൽ ഞങ്ങളെ വിശ്വസിക്കുന്നുമില്ല." 1993-ൽ സംഘടിപ്പിച്ച പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്ത് ശുദ്ധീകരണ ഭാഗമായി പശുവിൻ ചാണകം കലക്കിയ വെള്ളം കുടിച്ചിട്ടുണ്ടായിരുന്ന സരന്തരോ ഡിഗൾ ചോദിച്ചു. 2007 ഡിസംബറിൽ നിലംപരിശാക്കപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങൾക്കു മുന്നിൽ നിന്നുകൊണ്ട്, 2010 ജൂലൈ മാസത്തിൽ അദ്ദേഹം പറഞ്ഞു: "ഇപ്പോൾ ഞങ്ങൾക്ക് ഒട്ടും പേടിയില്ല." ഗ്രാമത്തിലുണ്ടായിരുന്ന സജീവമായ ക്രൈസ്തവസമൂഹത്തെ ചിത്രിച്ച പുനർപരിവർത്തന ചടങ്ങിനു തൊട്ടുമുമ്പ് സംഘാടകർ തന്നെ ഭീഷണിപ്പെടുത്തിയത് പാവുളോ ഡിഗൾ അനുസ്മരിച്ചു: "നിങ്ങൾ ഹിന്ദുവായില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ പരലോകത്തേയ്ക്ക് പറഞ്ഞയയ്ക്കും." 'അവരിൽ കുറേപ്പേർ തിരിച്ചുവരുവാനും ക്രൈസ്തവ വിശ്വാസം പരസ്യപ്പെടുത്തുവാനും ധൈര്യം കാണിച്ചു എന്നതിൽ എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്. ഇത് ഞങ്ങൾ അനുഭവിച്ച സഹനത്തിന്റെ ഫലമില്ലാതെ മറ്റൊന്നുമല്ല." നാൽപത്തിരണ്ടുകാരനായ പാവുളോ കൂട്ടിച്ചേർത്തു. പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്തവനാണ് എന്നു വരികിലും ഇക്കാലമത്രയും ഡാങ്ങ്ഡിയിലെ കാറ്റെക്കിസ്റ്റായിരുന്നു അദ്ദേഹം. ഭാഗികമായി തകർത്ത ഭവനങ്ങളുടെ ഇടയിൽ തുറസായ സ്ഥലത്തായിരുന്നു 2010 ജൂലൈ 4-ആം തീയതിയിൽ ഞായറാഴ്ച്ച കുർബ്ബാന. പ്ലാസ്റ്റിക് ഷീറ്റിനു കീഴിൽ, തോരാത്ത ചാറ്റൽ മഴയത്ത് ഈ ബലിയർപ്പണം നടക്കുമ്പോൾ ഇടതൂർന്ന പച്ചമലഞ്ചെരിവുകളുടെ പശ്ചാത്തലത്തിൽ, ആ വിശ്വാസികൾ പ്രാർത്ഥനാനിർലീനരായി നിന്നിരുന്നത് സ്മരണാർഹമായ ദൃശ്യമായിരുന്നു. ഒന്നരവർഷം കഴിഞ്ഞ്, 2012 ജനുവരിയിൽ ഞാൻ വീണ്ടും ഡാങ്ങ്ഡിയയിൽ പോയി. ശ്രദ്ധേയമായ സംഗതി, പുനർപരിവർത്തനത്തിനു തയ്യാറാകാത്ത ക്രൈസ്തവരോട് ഹിന്ദുക്കൾ പ്രകടിപ്പിച്ചിരുന്ന ശത്രുതാമനോഭാവം ഒരു പരിധിവരെ അപ്രത്യക്ഷമായിരുന്നു എന്നതാണ്. ."ഇപ്പോഴത്തെ അന്തരീക്ഷം കൂടുതൽ സമാധാനപരവും ഊഷ്മളവുമാണ്.ഞങ്ങളുടെ വിശ്വാസത്തെ തകർക്കാൻ സാധ്യമല്ലെന്ന് അവർക്ക് ബോധ്യമായി." കാറ്റക്കിസ്റ്റ് അഭിപ്രായപ്പെട്ടു. 2011 സെപ്തംബറിൽ അദ്ദേഹത്തിന്റെ മകൾ ആശ്രിതയുടെ വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ അധികംപേരും ഹിന്ദുക്കളായിരുന്നു. പാവൂളോയുടെയും മറ്റു ക്രൈസ്തവരുടെയും വീടുകൾ ആക്രമിച്ച് കൊള്ളയടിച്ചവരുമായിരുന്നു ആ കൂട്ടത്തിൽ. "അവരിൽ വളരെപ്പേർ ഇതിനകം എന്നോട് മാപ്പുചോദിക്കുകയുണ്ടായി. അവരുടെ മനോഭാവം മാറിയെന്നുള്ളതിൽ എനിക്ക് തെല്ലും സംശയമില്ല." ഹിന്ദുക്കളുടെ മനംമാറ്റം സംബന്ധിച്ച് പൗളോ വിശദീകരിച്ചു. പാവൂളോയുടെ മകളുടെ ഭർത്തൃഗൃഹത്തിലേക്ക് വിരുന്നുപോയ ബസിലെ 50 പേരിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. "സംഭവിച്ചതെല്ലാം ഏതായാലും, കഴിഞ്ഞുപോയി. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു." പാവൂളോയുടെ ഹിന്ദു അയൽവാസിയായ ദസ്രത് ഡിഗൾ കുറ്റസമ്മതം നടത്തത്തിൽ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ ക്രൈസ്തവരോട്‌ചെയ്ത കൊടുംക്രൂരതയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ്. കാറ്റെക്കിസ്റ്റിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ, അദ്ദേഹം ഏത് ഏറ്റുപറഞ്ഞത്. "വിവാഹത്തിന്റെ ഒരുക്കങ്ങളിലെല്ലാം ഞാൻ സന്തോഷമായി പങ്കെടുത്തിരുന്നു." എന്നു പറയുമ്പോൾ ദസ്രത്തിന്റെ മുഖം കൂടുതൽ പ്രസന്നമായിരുന്നു. അതേഗ്രാമത്തിൽ ജനിച്ചുവളർന്ന ബ്രദർ ത്രിനാഥ്‌ കൺഹർ ആ സമയത്ത് കൊൽക്കൊത്തയിലെ മോണിങ് സ്റ്റാർ സെമിനാരിയിലെ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരുന്നു. പാവൂളോയെപോലുള്ള ക്രൈസ്തവരുടെ ക്ഷമിക്കുന്ന വിശ്വാസജീവിതം അവിടത്തെ ഹിന്ദുക്കളുടെ "ഹൃദയത്തെ സ്പർശിച്ചു" എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. #{black->none->b->വിശ്വാസം സംരക്ഷിക്കാൻ ചേരിയിൽ ‍}# ഹിന്ദുമതം സ്വീകരിക്കാതെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവരരുതെന്ന് മൗലികവാദികൾ നിരന്തരം ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ, ഭവനനാശത്തിന് സർക്കാർ പ്രഖ്യാപിച്ച ഇടക്കാല നഷ്ടപരിഹാരമായ 10,000 രൂപ കൈപ്പറ്റിയ, കൂടുതൽ പാവപ്പെട്ടവരായ ക്രൈസ്തവർ, കന്ധമാലിൽ നിന്ന് പലായനം ചെയ്തു. ഭുവനേശ്വർ, കട്ടക്ക്, ബെരാംപൂർ, അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലെ ചേരികളിലാണ് ആയിരങ്ങൾ അഭയം കണ്ടെത്തിയത്. ഭുവനേശ്വറിലുള്ള സലിയസാഹി ചേരിയിൽ മാത്രം കന്ധമാൽ വിട്ടോടിയ പതിനായിരത്തിൽപരം കന്ധമാൽ ക്രിസ്ത്യാനികൾ വിശ്വാസം സംരക്ഷിക്കുവാൻ പലായനം ചെയ്‌തു. ദുർഗന്ധം വമിക്കുന്നതും അഴുക്കുനിറഞ്ഞതുമായിരുന്നു സലിയസാഹി ചേരി. പക്ഷേ, അവിടെ ക്രിസ്തീയ വിശ്വാസം ജ്വലിച്ചു നിന്നു വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി എന്തു കഠിനസഹനത്തിനും അവർ തയ്യാറായി. ആഗസ്റ്റ് 24-ന് ഒരു സംഘം അക്രമികൾ എത്തിയപ്പോൾ, മൊണ്ടാക്കിയായ്ക്കു സമീപമുള്ള ഗുഡ്രീംഗിയ എന്ന ക്രിസ്തീയ ഗ്രാമത്തിൽ നിന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്‌ത സഞ്ചുമ നായകിന്റെ കാര്യം എടുക്കാം. "ഞങ്ങൾ കുന്നിൻ മുകളിൽ കഴിയുകയായിരുന്നു. വീടുകൾ കൊള്ളയടിക്കുന്നതും അവയ്ക്കു തീ കൊളുത്തുന്നതും അവിടെനിന്ന് ഞങ്ങൾ കണ്ടു. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയപ്പോകാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് ബോധ്യമായി," സഞ്ചുമ വിവരിച്ചു. പാസ്റ്റർ അക്ബർ ഡിഗളിനെ കൊലപ്പെടുത്തിയ ആ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിൽ നാല് ക്രൈസ്തവരെ കൂടി വെട്ടിക്കൊന്നിരുന്നു. മൂന്നുദിവസം കാട്ടിൽ കഴിഞ്ഞതിനുശേഷം, ഹൈസ്‌കൂൾ പഠനം നിറുത്തിയ രണ്ടുപെൺമക്കളെയും ഭർത്താവിനെയും കൂട്ടി സഞ്ചുമ റൈക്കിയയിലെ അഭ്യാർത്ഥികേന്ദ്രത്തിൽ സങ്കേതംതേടി, റൈക്കിയ സ്‌കൂളിന്റെ ഫുടബോൾ ഗ്രൗണ്ടിൽ നൂറു കൂടാരങ്ങളിൽ 8,000-ത്തിൽ അധികം ക്രൈസ്തവർ തിങ്ങിഞെരുഞ്ഞുകയായിരുന്നു. ജലവിതരണത്തിന്റെയും കക്കൂസുകളുടെയും ദൗർലഭ്യം അഭയം തേടിയിരുന്നവരുടെ ജീവിതം ദുരിതപൂർണമാക്കി. രണ്ട് മാസങ്ങൾക്കുശേഷം സർക്കാരിന്റെ ദുരിതാശ്വാസ വകയിൽ പതിനായിരം രൂപ കിട്ടിയ ഉടനെ ആ കുടുംബം ബെരാംപൂരിലേക്ക് തിരിച്ചു. നിർഭാഗ്യവശാൽ സഞ്ചുമയുടെ കുടുംബത്തിൽ ആർക്കും ബെരാംപൂരിൽ ജോലി ലഭിച്ചില്ല. അതിനിടയിൽ, കന്ധമാലിൽ നിന്ന് നൂറുകണക്കിന് ക്രൈസ്തവകുടുംബങ്ങൾ ഭുവനേശ്വറിലെ സലിയസഹി ചേരിയിൽ വന്നുകൂടിയിട്ടുണ്ടെന്ന് അവർ കേട്ടറിഞ്ഞു. ഉടനെത്തന്നെ ബെരാംപൂരിൽ നിന്ന് 140 കി.മീ. അകലെയുള്ള ആ ചേരിയിലേക്ക് സഞ്ചുമയും കുടുംബവും യാത്രതിരിച്ചു . സഞ്ചുമ അടുത്തുള്ള ഹോസ്റ്റലിലും ചില ഇടത്തരം വീടുകളിലും ദാസിവൃത്തി ഏറ്റെടുത്തു. ചേരിയിലെ വീടിന്റെ പ്രതിമാസ വാടക 800 രൂപയും വീട്ടു ചെലവുകൾക്ക് ആവശ്യമായ തുകയും സ്വരൂപിക്കുവാൻ, മുതിർന്ന പെൺമക്കളും ഗാർഹിക ജോലികൾക്ക് പോകേണ്ടിവന്നു. കന്ധമാലിലെ കർഷക കുടുംബത്തിൽ മാന്യമായി ജീവിച്ചിരുന്ന സഞ്ചുമ, ചേരിയിൽ നരകിക്കുന്ന ദു:സ്ഥിതിയോയോർത്ത് സങ്കടം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്രകാരമാണ് മറുപടി നൽകിയത്: "വിശ്വാസത്തെപ്രതി മാത്രമാണ് ഞങ്ങൾ ഇതെല്ലാം അനുഭവിക്കുന്നത്. യേശു ക്രൂശിക്കപ്പെട്ടവനാണ്. യേശു എന്തുമാത്രം സഹിച്ചു കൊണ്ടാണ് കുരിശിൽ മരിച്ചത്, അതുമായി തുലനം ചെയ്‌താൽ ഞങ്ങളുടെ ഈ സഹനം ഒന്നുമല്ല." #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലിലെ ക്രൈസ്തവരുടെ അചഞ്ചലമായ വിശ്വാസം ഹൈന്ദവരെ ആകര്‍ഷിക്കുന്നു) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2021-03-03-20:59:05.jpg
Keywords: കന്ധമാ
Content: 15679
Category: 1
Sub Category:
Heading: തിരുവനന്തപുരത്ത് ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാര്‍
Content: തിരുവനന്തപുരം മുള്ളറകോടത്ത് പെന്തക്കൊസ്തു സഹോദരങ്ങള്‍ നടത്തിയ പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്ക് നേരെ ഭീഷണി മുഴക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആര്‍‌എസ്‌എസ് താലൂക്ക് ശാഖാപ്രമുഖിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മയ്ക്കു നേരെ ഭീഷണി മുഴക്കിയത്. ഫെബ്രുവരി അവസാനവാരത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നത്. പ്രാര്‍ത്ഥന നടത്താന്‍ പറ്റില്ലായെന്നും അടുത്തയാഴ്ച ആവര്‍ത്തിച്ചാല്‍ പ്രശ്നമുണ്ടാകുമെന്നുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നത്. അതേസമയം കൂട്ടായ്മയ്ക്കു നേതൃത്വം കൊടുത്ത പാസ്റ്റര്‍ ആരാധനയ്ക്കു തങ്ങള്‍ക്ക് ഔദ്യോഗികമായി അനുമതിയുണ്ടെന്നും സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കാമെന്നും വിശദീകരിക്കുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രാര്‍ത്ഥന നടത്താന്‍ പറ്റില്ലായെന്ന ഭീഷണി മുഴക്കുകയാണ് ചെയ്യുന്നത്. എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിശ്വാസികള്‍ ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. </p> <iframe height="360" width="100%" src="https://www.facebook.com/plugins/video.php?height=420&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2860817930861179%2F&show_text=false&width=360"0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> നിങ്ങളെ പോലെ തങ്ങളും ഹൈന്ദവരാണെന്നും സ്വന്തം ഇഷ്ട്ടപ്രകാരമാണ് ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നതെന്നും യേശുവിലുള്ള വ്യക്തിപരമായ വിശ്വാസം കൊണ്ടാണെന്നുമാണ് വിശ്വാസികള്‍ പ്രതികരിച്ചത്. യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ എന്തു ലഭിക്കുമെന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ ജീവിതത്തില്‍ ഉണ്ടായ വ്യക്തിപരമായ അനുഭവം ഒരു യുവതി വിവരിക്കുന്നുണ്ട്. എന്നാല്‍ പാസ്റ്ററുടെയും വിശ്വാസികളുടെയും യുക്തിഭദ്രമായ ഓരോ പ്രതികരണത്തിലും പ്രവര്‍ത്തകര്‍ അതൃപ്തി പ്രകടിപ്പിച്ചു. അടുത്തയാഴ്ച പ്രാര്‍ത്ഥന നടത്തിയാല്‍ ഗുരുതരമായ പ്രശ്നമുണ്ടാകുമെന്ന ഭീഷണിയോടെയാണ് ഇവര്‍ പിന്‍വാങ്ങുന്നത്. ഉത്തരേന്ത്യൻ മോഡൽ സംഘപരിവാർ ഭീഷണി കേരളത്തിലെ ക്രൈസ്തവര്‍ക്ക് നേരെയും വ്യാപിക്കുമ്പോള്‍ ശക്തമായ നടപടി വേണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-04-10:50:38.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 15680
Category: 1
Sub Category:
Heading: ക്രൈസ്തവ രക്തം വാര്‍ന്ന ഇറാഖില്‍ പാപ്പ നാളെ കാല്‍കുത്തും: ഇറാഖിലെ പീഡിത സഭയുടെ നിലവിലെ അവസ്ഥ ഇങ്ങനെ
Content: ബാഗ്ദാദ്: ചരിത്രം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം നാളെ ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ മാധ്യമങ്ങളുടെ പ്രധാനശ്രദ്ധാകേന്ദ്രമായി രാജ്യം മാറുന്നു. തലസ്ഥാന നഗരമായ ബാഗ്ദാദിനും പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മനാടായ ‘ഉര്‍’നും പുറമേ ക്വാരഘോഷ്, മൊസൂള്‍, ഇര്‍ബില്‍ എന്നീ ക്രൈസ്തവ രക്തസാക്ഷികളുടെ നഗരങ്ങളും പാപ്പ സന്ദര്‍ശിക്കുമെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രത്യേകത. പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 2) വത്തിക്കാന്‍ പുറത്തുവിട്ട വിവരങ്ങളില്‍ പാപ്പ സന്ദര്‍ശിക്കുവാന്‍ പോകുന്ന ഇറാഖിന്റെ നേര്‍ച്ചിത്രം വിവരിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പുരാതന മെസപ്പോട്ടോമിയന്‍ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന ഇറാഖില്‍ സഭയുടെ ആരംഭം മുതല്‍ക്കേ തന്നെ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്നു. കല്‍ദായ, സിറിയന്‍, അര്‍മേനിയന്‍, ലാറ്റിന്‍, മെല്‍ക്കൈറ്റ്, റോമന്‍ കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ നിലനില്‍ക്കുന്ന ഇറാഖിലെ ക്രിസ്തുമതം. സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ അധിനിവേശം ആരംഭിച്ചത് മുതലാണ് ഇറാഖി ക്രൈസ്തവരുടെ ദുരന്തദിനങ്ങള്‍ ആരംഭിക്കുന്നത്. ആയിരത്തിന് മുകളില്‍ ക്രൈസ്തവരാണ് യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ഇവിടെ കൊല്ലപ്പെട്ടത്. രാജ്യത്തെ അധിനിവേശത്തിലൂടെ കീഴ്പ്പെടുത്തിയ ഐ‌എസ് ഇറാഖില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കുകയായിരിന്നു. ഇതേതുടര്‍ന്നു ക്രിസ്ത്യാനികളെ അവിശ്വാസികളായും ശത്രുക്കളായുമാണ് പരിഗണിച്ചിരുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ കൂട്ടത്തോടെ തകര്‍ത്തതും, പലായനം ചെയ്യാതെ ഇറാഖില്‍ തുടര്‍ന്ന ക്രിസ്ത്യാനികളെ നിര്‍ബന്ധിത മതപരിവര്‍ത്തത്തിനു വിധേയമാക്കുകയും, അടിമകളാക്കുകയും ചെയ്തതും ഐ‌എസ് അഴിച്ചുവിട്ട പീഡനത്തിന്റെ നേര്‍ചിത്രമായി. നീണ്ട യുദ്ധത്തിനൊടുവില്‍ 2017-ലാണ് ജിഹാദി അധിനിവേശം അവസാനിച്ചത്. 2003-ലെ അന്താരാഷ്ട്ര സൈനീക നടപടിക്ക് മുന്‍പ് ജനസംഖ്യയുടെ 6% (14 ലക്ഷം) ക്രൈസ്തവര്‍ ഉണ്ടായിരിന്നെങ്കില്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച് 4,00,000 ക്രൈസ്തവര്‍ മാത്രമാണ് നിലവില്‍ ഇറാഖിലുള്ളത്. വത്തിക്കാന്‍ പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു 2003നും 2015നും ഇടയില്‍ ആയിരത്തിഇരുനൂറോളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, 62 ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും, ഒരു ലക്ഷത്തോളം ക്രൈസ്തവര്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വത്തിക്കാന്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കനുസരിച്ച് 5,90,000 കത്തോലിക്കരാണ് ഇറാഖിലുള്ളത്. 17 സഭാ മേഖലകളും, 122 ഇടവകകളും, 12 പാസ്റ്ററല്‍ കേന്ദ്രങ്ങളിലുമായി 19 മെത്രാന്മാരും 153 വൈദികരും, 20 സ്ഥിര ഡീക്കന്മാരും, 8 വൈദികരല്ലാത്ത സന്യാസികളും, 365 സന്യാസിനികളും, 4 അത്മായ മിഷ്ണറിമാരും ദൈവവേല ചെയ്തു വരുന്നു. 32 മേജര്‍ സെമിനാരികളും 11 മൈനര്‍ സെമിനാരികളും, 55 പ്രീ പ്രൈമറി സ്കൂളുകളും, 4 മിഡില്‍ സെക്കണ്ടറി സ്കൂളുകളും, സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ 9 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇറാഖിലെ കത്തോലിക്ക സഭക്കുണ്ട്. സാമ്പത്തിക ഞെരുക്കവും, തൊഴിലില്ലായ്മയും, പകര്‍ച്ചവ്യാധിയും, അഴിമതിയും കൊടികുത്തി വാഴുന്ന ഇറാഖിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇറാഖി ജനത നോക്കിക്കാണുന്നത്. നാളെ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന അപ്പസ്തോലിക സന്ദര്‍ശനം എട്ടുവരെ നീളും. (പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിലെ ഓരോ വിവരങ്ങളും പ്രവാചകശബ്ദത്തില്‍ അപ്ഡേറ്റു ചെയ്യുന്നതാണ്) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-04-13:04:48.jpg
Keywords: ഇറാഖ
Content: 15681
Category: 18
Sub Category:
Heading: സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍
Content: തൃശൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയെ പിന്നോട്ടു വലിക്കുന്നതാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഓര്‍ഡിനന്‍സെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാനും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇലക്ഷന്‍ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് (ഫെബ്രുവരി 20, 2021) കേരളത്തിന്റെ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സ് പാസാക്കിയതു ദുരുപദിഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോടും ചര്‍ച്ച ചെയ്യാതെതയാറാക്കിയ ഓര്‍ഡിനന്‍സ് കേരളത്തിലെ സ്വാശ്രയ മേഖലയെ തളര്‍ത്തും. കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ ലോബികളെ മാത്രമേ ഈ ഓര്‍ഡിനന്‍സ് സഹായിക്കൂ. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യൂണിവേഴ്‌സിറ്റിയും സിന്‍ഡിക്കറ്റുമാണു തീരുമാനിക്കുക. പണം കണ്ടെത്തേണ്ട ജോലി മാത്രമാകും സ്വാശ്രയ മാനേജ്‌മെന്റിന്! ഒപ്പം സൗകര്യങ്ങളും ഉണ്ടാക്കണം. ബാക്കി എല്ലാം സിന്‍ഡിക്കറ്റ് നിയന്ത്രിതം. ന്യൂനപക്ഷ അവകാശങ്ങളും ഇല്ലാതാകും. അങ്ങനെയാണെങ്കില്‍ സ്വാശ്രയ കോളജുകള്‍ അപ്രസക്തമാകും. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങള്‍ പുരോഗതി കൈവരിക്കുന്‌പോള്‍ ഇവിടത്തെ സ്വാശ്രയ മേഖലക്കു മൂക്കുകയറിടുന്ന ഓര്‍ഡിനന്‍സിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കണം. പുതിയ ഓര്‍ഡിനന്‍സിന്റെ ഫലമായി കലാലയ രാഷ്ട്രീയം തിരിച്ചുവരികയും കുട്ടികള്‍ക്ക് ഉയര്‍ന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും. തത്ഫലമായി കോളജുകള്‍ പലതും പൂട്ടിപ്പോകാനും അന്യസംസ്ഥാന ലോബികള്‍ക്ക് വളരാനും സാഹചര്യമൊരുങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2021-03-04-14:16:49.jpg
Keywords: താഴത്ത്
Content: 15682
Category: 22
Sub Category:
Heading: ജോസഫ്: സ്വയം ബലിയാകുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തി
Content: സ്വയം ബലിയാകുന്നതിലും ബലി വസ്തുവാകുന്നതിലും ആനന്ദം കണ്ടെത്തിയ പിതാവായിരുന്നു യൗസേപ്പ്. ആ ബലിയർപ്പണങ്ങളിൽ നാം ഒരിക്കലും നിരാശ കാണുന്നില്ല. പ്രത്യാശയിൽ പുഷ്പിച്ച ആ ജീവിതത്തിൽ തൻ്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിതം സമർപ്പിക്കാൻ തെല്ലും വൈമനസ്യം ഉണ്ടായിരുന്നില്ല . ക്ഷമയോടെയുള്ള അവൻ്റെ നിശബ്ദതയിൽ ദൈവാശ്രയ ബോധത്തിൻ്റെ പ്രകടമായ മുഖവുര തെളിഞ്ഞു വന്നു. നമ്മുടെ ലോകത്തിന് ഇന്ന് നല്ല അപ്പന്മാരെ ആവശ്യമുണ്ട്. സ്വന്തം ആവശ്യങ്ങൾ നിറവേറ്റുവാനുള്ള മാർഗമായി മാത്രം മറ്റുള്ളവരെ കാണുന്ന അപ്പൻമാർ സ്വേച്ഛാധിപതികൾക്കു തുല്യമാണ്. ആധിപത്യം പുലർത്തുന്നവരെയല്ല ആർദ്രതയോടെ മാറോടു ചേർക്കുന്ന അപ്പന്മാരെയാണു ഈ കാലഘട്ടത്തിൻ്റെ ആവശ്യം. അധികാരത്തെ ആധിപത്യമായും ശുശ്രൂഷയെ പാദസേവനമായും ചർച്ചയെ അടിച്ചമർത്തലായും പരസ്നേഹത്തെ ക്ഷേമ മനോഭാവമായും ശക്തിയെ സംഹാരമായും മാത്രം കാണുമ്പോൾ ആത്മദാനത്തിൻ്റെ അർപ്പണ മനോഭാവങ്ങൾ നമ്മളിൽ നിന്നു പടിയിറങ്ങി പോവുകയാണ്. ശരിയായ എല്ലാ ദൈവവിളികളിലും തന്നെത്തന്നെ ബലിയായി സമർപ്പിക്കേണ്ട ഒരു അൾത്താര ഒരുക്കി വച്ചിട്ടുണ്ട്. പൗരോഹിത്യ സമർപ്പണ ജീവിതങ്ങളിൽ പക്വത പുലർത്തിയാലേ ഈ ബലിയർപ്പണങ്ങൾ അർത്ഥപൂർണ്ണമാകു എന്നു യൗസേപ്പിതാവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു നമ്മുടെ ജീവിതാവസ്ഥ അത് ഏതു തന്നെയായാലും, -കുടുംബ ജീവിതമോ, സമർപ്പണ ജീവിതമോ, ഏകസ്ഥ ജീവിതമോ - നമ്മുടെ അഹം കീഴടക്കിയില്ലങ്കിൽ ബലിയർപ്പണം അർത്ഥശൂന്യമാകും. യൗസേപ്പിതാവിനെപ്പോലെ സ്വയം ബലിയാകുന്നതിൽ ആനന്ദം കണ്ടെത്തുന്ന ക്രിസ്തീയ പക്വതയിലേക്കു നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-04-14:47:01.jpg
Keywords: ജോസഫ്, യൗസേ
Content: 15683
Category: 1
Sub Category:
Heading: രാഷ്ട്രം തകർന്നുകൊണ്ടിരിക്കുന്നു, നിലനിൽപ്പ് അപകടത്തില്‍: മുന്നറിയിപ്പുമായി നൈജീരിയന്‍ മെത്രാന്‍ സമിതി
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ വംശീയ വിഭജനത്തിന്റെ വക്കിലാണെന്നും രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാണെന്നുമുള്ള ഗൗരവമേറിയ മുന്നറിയിപ്പുമായി ദേശീയ മെത്രാന്‍ സമിതിയുടെ (സി.ബി.സി.എന്‍) പ്രസ്താവന പുറത്ത്. കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍, ഇസ്ളാമിക തീവ്രവാദികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ബിയാഫ്ര മേഖലയിലെ വിഘടനവാദത്തിന്റെ വളര്‍ച്ച, വെള്ളത്തേയും ഭൂമിയേയും ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നൈജീരിയയുടെ നിലനില്‍പ്പ്‌ അപകടത്തിന്റെ വക്കിലാണെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആഗസ്റ്റിന്‍ അകുബുസെയും സെക്രട്ടറി മോണ്‍. കാമിലസ് റെയ്മണ്ട് ഉമോയും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫെബ്രുവരി അവസാന വാരത്തില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ നൈജീരിയ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചകളെക്കുറിച്ച് അക്കമിട്ട് നിരത്തിയിട്ടുണ്ട്. വംശീയ കലാപങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ജനങ്ങളോട് സ്വയം പ്രതിരോധിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉന്നത അധികാരികളുടെ ആഹ്വാനം ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയാണ്. വംശീയവാദികള്‍ യുദ്ധകാഹളം മുഴക്കുക മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. വംശീയ അടിസ്ഥാനത്തിലുള്ള വിഭജനത്തിനു വേണ്ടി ചില കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള ആവശ്യങ്ങളെ നിസ്സാരമായി തള്ളിക്കളയുവാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും പ്രസ്താവനയിലുണ്ട്. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സര്‍ക്കാരിന്റെ പരാജയമാണ് രാജ്യത്തിന്റെ ദുരവസ്ഥയുടെ പ്രധാന കാരണമായി മെത്രാന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘നൈജീരിയ പദ്ധതി’ക്കായി സ്വയം സമര്‍പ്പിക്കുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാന്‍ സമിതിയുടെ പ്രസ്താവന അവസാനിക്കുന്നത്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വംശഹത്യ നടക്കുന്ന രാജ്യമാണ് നൈജീരിയ. രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്താണ് കത്തോലിക്കര്‍ തിങ്ങിപാര്‍ക്കുന്നതെങ്കിലും അതിരൂപതകളും, രൂപതകളുമായി രാജ്യം മുഴുവനും സഭക്ക് ശക്തമായ ശൃംഖലകള്‍ ഉള്ളതിനാല്‍ വിഷയം വരും ദിവസങ്ങളില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-04-15:37:24.jpg
Keywords: നൈജീ
Content: 15684
Category: 24
Sub Category:
Heading: ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്തവർക്ക് തെറ്റിദ്ധാരണകളില്ല
Content: ഹാഗിയ സോഫിയ വിഷയത്തിൽ താൻ തെറ്റിദ്ധരിക്കപ്പടുകയിരുന്നു എന്ന വാദവുമായി സാദിഖ് അലി ശിഹാബ് തങ്ങൾ ഏഴുമാസങ്ങൾക്കിപ്പുറം വീണ്ടും ഒരിക്കൽക്കൂടി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. "അയാസോഫിയയിലെ ജുമുഅ" എന്നപേരിൽ 2020 ജൂലൈ ഇരുപത്തൊന്നിന് ചന്ദ്രികയിൽ ശ്രീ സാദിഖ് അലി എഴുതിയ ലേഖനം ആ നാളുകളിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പതിവില്ലാത്തവിധം ഹാഗിയ സോഫിയ വിഷയം മലയാളികൾക്കിടയിൽ ചർച്ചാവിഷയമായി മാറിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ലേഖനം ചന്ദ്രികയിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മനോരമ പുറത്തുവിട്ട ഇന്റർവ്യൂവിൽ സാദിഖ് അലി, താൻ അന്ന് എഴുതിയതിനെയും അന്നത്തെ നിലപാടിനെയും പൂർണ്ണമായും ന്യായീകരിക്കുകയും താൻ എഴുതിയത് നല്ല ഉദ്ദേശ്യത്തോടെയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്. ഈ പശ്ചാത്തലത്തിൽ, അന്ന് സാദിഖ് അലി പറഞ്ഞതെന്താണെന്നും, വാസ്തവങ്ങൾ മനസിലാക്കിയ മതേതരസമൂഹവും ക്രൈസ്തവരും എന്തുകൊണ്ട് അതിനെ എതിർത്തുവെന്നും, ഇപ്പോൾ സാദിഖ് അലി പറയുന്നതിലെ പാളിച്ചകൾ എന്തൊക്കെയാണെന്നും വിശദമാക്കേണ്ടതുണ്ട്. ആമുഖമായി വ്യക്തമാക്കേണ്ട മറ്റൊന്നുണ്ട്. ഹാഗിയ സോഫിയ വിഷയം കേരളത്തിൽ ചർച്ചയായത് എന്തുകൊണ്ടാണ് എന്ന ചോദ്യം പലപ്പോഴായി ഉയരുകയും പലരീതിയിലുള്ള വിശദീകരണങ്ങൾ ചർച്ചചെയ്യപ്പെടുകയുമുണ്ടായിരുന്നു. ലോകത്തിലേക്കും വച്ച് ഏറ്റവും പഴക്കംചെന്ന ക്രൈസ്തവ ദേവാലയം എന്ന നിലയ്ക്ക് ആഗോള ക്രൈസ്തവർക്ക് പ്രത്യേകമായ ഒരു വികാരം ഹാഗിയ സോഫിയയോട് ഉണ്ടാവുക സ്വാഭാവികം. എന്നാൽ അതിനപ്പുറം, ഇതുപോലെ ചരിത്രമുറങ്ങിക്കിടക്കുന്ന വലിയൊരു സ്മാരകത്തെ കടന്നുകയറ്റങ്ങളുടെയും യുദ്ധങ്ങളുടെയും പിടിച്ചെടുക്കലുകളുടെയും കാലത്തെ നീതീകരണ വാദഗതികൾ ഉന്നയിച്ചുകൊണ്ട് മതവൽക്കരിക്കാനുള്ള ഗൂഢ ശ്രമത്തെ ആഗോള മതേതര സമൂഹം എതിർത്തതിന്റെ അലയൊലികളാണ് കേരളത്തിലും പ്രധാനമായി പ്രത്യക്ഷമായത്. ലോകം ഏകാധിപത്യ ഭരണങ്ങളിൽനിന്ന് ജനാധിപത്യ സ്വഭാവത്തിലേക്ക് വഴിമാറിയ ഈ ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല ഇത്തരം അധിനിവേശങ്ങൾ. അത്, ഒരു പ്രത്യേക മതം പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ പിന്തുടർന്ന് പോരുന്ന നിലപാടുകളുടെ തനിയാവർത്തനംകൂടിയാകുമ്പോൾ രാഷ്ട്രീയം മൗലികവാദങ്ങൾക്കും വർഗ്ഗീയ ചിന്തകൾക്കും അതീതമാകണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നതാണ് വാസ്തവം. പലരീതിയിൽ ഇന്നത്തെ ലോകത്തിലും അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകളുടെ ഗൂഢ തന്ത്രങ്ങളുടെ തുടർച്ചയായാണ് ചിന്താശേഷിയുള്ള അനേകർ ഹാഗിയ സോഫിയ വിഷയത്തിലെ തുർക്കിയുടെ നിലപാടിനെ വിലയിരുത്തിയത്. ആഗോളതലത്തിൽ തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതികളുള്ള ഭരണകൂടങ്ങളും മത - രാഷ്ട്ര നേതൃത്വങ്ങളും പിന്തുടർന്നുപോരുന്ന ഇത്തരം നിലപാടുകളെ ചന്ദ്രികയിലെ ലേഖനത്തിലൂടെ വ്യക്തമായി പിന്തുണച്ചെങ്കിലും, ഇലക്ഷനടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ തന്റെ ക്രൈസ്തവ വിരുദ്ധ, മതേതരത്വ വിരുദ്ധ നിലപാടുകളെ വെള്ളപൂശാൻ ശ്രമിക്കുകയാണ് സാദിഖ് അലി തങ്ങൾ എന്ന് വ്യക്തം. അന്ന് താൻ പറഞ്ഞതിനെതിരെ പ്രതികരണങ്ങൾ ഉയർന്നത് സോഷ്യൽമീഡിയയിൽ മാത്രമാണെന്ന് തങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ, അന്ന് ഏതാണ്ട് എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്യുകയും ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ തുടങ്ങിയ മുതിർന്ന ലീഗ് നേതാക്കൾ പോലും പലപ്പോഴായി സാദിഖ് അലിയെയും അദ്ദേഹം പറഞ്ഞതിനെയും തള്ളിപ്പറയുകയും ഉണ്ടായതാണ്. തനിക്കറിയാവുന്ന ചരിത്രം മാത്രമാണ് ആ ലേഖനത്തിൽ ഉണ്ടായിരുന്നതെന്നും, ക്രൈസ്തവരെ അധിക്ഷേപിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഇന്ന് അദ്ദേഹം പറയുന്നു. എന്നാൽ, വാസ്തവവിരുദ്ധമായ ഏറെ ആശയങ്ങൾ കുത്തിനിറച്ച ആ ലേഖനത്തിൽ പ്രത്യക്ഷത്തിൽ തന്നെ പല തെറ്റുകളും കാണാൻ കഴിയും. പലപ്പോഴായി നിരവധി ലേഖനങ്ങളിലൂടെ ഒട്ടേറെപ്പേർ പിഴവുകൾ ചൂണ്ടിക്കാണിച്ചിട്ടും, കത്തോലിക്കാസഭയും മതേതര സമൂഹവും പ്രതികരിച്ചിട്ടും തന്റെ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായാണ് അന്ന് സാദിഖ് അലി വ്യക്തമാക്കിയത്. #{black->none->b->സാദിഖ് അലി തങ്ങൾ പറഞ്ഞതിലെ ഗുരുതരമായ തെറ്റുകൾ ‍}# വളരെ "നിഷ്കളങ്കമായ" രീതിയിൽ, മതസൗഹാർദ്ദം മാത്രം ലക്‌ഷ്യം വച്ച് താൻ ഹാഗിയ സോഫിയയെക്കുറിച്ച് പറയുകയാണ് ഉണ്ടായതെന്ന് തങ്ങൾ പറയുന്നു. എന്നാൽ, അന്ന് ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ എഴുതിവച്ച വലിയ തെറ്റുകളെക്കുറിച്ച് ഇന്ന് അദ്ദേഹം ഒന്നും പറയുന്നില്ല. ചന്ദ്രിക ദിനപ്പത്രത്തിൽ 2020 ജൂലൈ 21 ന് പ്രസിദ്ധീകരിച്ച ആ ലേഖനം, ചന്ദ്രികയുടെ ഓൺലൈൻ എഡീഷനിലും ലഭ്യമായിരുന്നു. എന്നാൽ വിവാദമായതോടെ ചില ദിവസങ്ങൾക്ക് ശേഷം ചന്ദ്രിക മാനേജ്‌മെന്റ് അത് നീക്കം ചെയ്യുകയുണ്ടായി. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ വസ്തുതാപരമായിരുന്നെങ്കിൽ അത് നീക്കം ചെയ്യേണ്ടതില്ലായിരുന്നല്ലോ. "അയാസോഫിയയുടെ ഉടമസ്ഥാവകാശം ക്രൈസ്തവർ ഉന്നയിക്കാത്തത് ചരിത്രപരമായി അതിന് സാധുതയില്ല എന്ന തിരിച്ചറിവുകൊണ്ടാണ്", "ഹാഗിയ സോഫിയ സംബന്ധിച്ച തീരുമാനത്തെ എതിർത്ത പല യൂറോപ്യൻ രാജ്യങ്ങളിലും മുസ്ലീങ്ങൾക്ക് നിസ്‌കാര സ്വതന്ത്ര്യമില്ല", "ഹാഗിയ സോഫിയയ്ക്കുവേണ്ടി ശബ്ദമുയർത്തുന്നവരുടെ മതേതര വാദം പൊള്ളയാണ്" തുടങ്ങിയ വാദഗതികൾ ഉയർത്തിയ സാദിഖ് അലി ആഗോള ഇസ്ലാമിസ്റ്റുകളുടെ പ്രവർത്തനങ്ങളെ മൊത്തത്തിൽ വെള്ളപൂശാനുള്ള ശ്രമമാണ് തന്റെ ലേഖനത്തിലൂടെ നടത്തിയത്. ക്രൈസ്തവ വിശ്വാസത്തെയും, ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളെയും മോശമായി ചിത്രീകരിക്കാനുള്ള ത്വര ഓരോ വാചകങ്ങളിലും പ്രകടമായിരുന്നു. അത്തരത്തിൽ അന്ന് താൻ പറഞ്ഞുവച്ച കാര്യങ്ങളിലൊന്നും തെല്ലും പശ്ചാത്താപമില്ലാതെ, "തന്നെ ക്രൈസ്തവർ തെറ്റിദ്ധരിക്കുകയായിരുന്നു" എന്ന ഇപ്പോഴത്തെ പ്രസ്താവനയിൽ തെല്ലും ആത്മാർത്ഥതയില്ല എന്ന് വ്യക്തം. ആ ലേഖനത്തിലൂടെ സാദിഖ് അലി തങ്ങൾ ചരിത്രവസ്തുതകളെ തമസ്കരിക്കുകയും വളച്ചൊടിക്കുകയുമാണ് എന്ന് വ്യക്തമായതിനാൽത്തന്നെയാണ് വിവിധ ക്രൈസ്തവ നേതൃത്വങ്ങൾ ഉൾപ്പെടെ സാദിഖ് അലിയുടെ വാദഗതികളെ വിമർശിച്ച് രംഗത്തുവന്നത്. പലപ്പോഴും മതേതര കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിരുന്ന ഒരു കാലഘട്ടം പിന്നിട്ട്, വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ചു തുടങ്ങിയ മുസ്ളീം ലീഗിൽ ജമാഅത്തെ ഇസ്ളാമിയുടെ ശക്തമായ സ്വാധീനമുണ്ട് എന്ന എന്ന വിമർശനത്തിന് വ്യക്തമായ ഉദാഹരണമായാണ് സാദിഖ് അലിയുടെ ലേഖനത്തിലെ വരികൾ ചൂണ്ടിക്കാണിക്കപ്പെട്ടത്. സാദിഖ് അലി ഇപ്പോൾ അവകാശപ്പെടുന്നതുപോലെ സോഷ്യൽമീഡിയയിൽ മാത്രം ഒതുങ്ങിനിന്ന വിയോജിപ്പുകളും പ്രതിഷേധങ്ങളുമായിരുന്നില്ല അന്നുണ്ടായത്. മുഖ്യധാരാമാധ്യമങ്ങളുൾപ്പെടെ ആ ലേഖനം ചർച്ചാവിഷയമാക്കുകയും അതിലെ വാസ്തവവിരുദ്ധമായ പരാമർശങ്ങൾ ചൂണ്ടിക്കാണിക്കുകയുമുണ്ടായിരുന്നു. ആ ലേഖനം വലിയ വിവാദമായ സാഹചര്യത്തിലും അദ്ദേഹത്തെ തിരുത്താൻ മുതിരാതിരുന്ന മുസ്ളീം ലീഗ് നേതൃത്വത്തിന്റെ നിലപാടും ചർച്ചാവിഷയമാവുകയുണ്ടായിരുന്നു. സാദിഖ് അലി തങ്ങൾ എഴുതിയ ലേഖനത്തിലും മാസങ്ങൾക്ക് ശേഷം ഇപ്പോൾ നടത്തിയ പ്രതികരണത്തിലും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ വന്നിരിക്കുന്ന ചരിത്രപരമായ തെറ്റുകൾ അജ്ഞതകൊണ്ടല്ല എന്ന് കരുതേണ്ടിയിരിക്കുന്നു. സത്യാവസ്ഥ മനസിലാക്കാതെ എഴുതിയിരുന്നതെങ്കിൽ ഇപ്പോഴെങ്കിലും അത് തിരുത്താനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാനും ചരിത്രയാഥാർഥ്യങ്ങളെ തമസ്കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായേ ഇത്തരം വളച്ചൊടിക്കലുകളെ കാണാനാവൂ. ഹാഗിയ സോഫിയ ഓട്ടോമൻ സുൽത്താനെ "ഏൽപ്പിച്ചു", അദ്ദേഹം അത് "ഏറ്റെടുത്തു" എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സാദിഖ് അലി അന്നും ഇന്നും നടത്തുന്നത്. എന്നാൽ, 900 വർഷക്കാലം ഒരു ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ പിടിച്ചെടുത്തപ്പോൾ നടന്ന മനുഷ്യക്കുരുതി ഒട്ടേറെ തെളിവുകളുള്ള ഒരു ചരിത്രയാഥാർഥ്യമാണ്. അമ്പത്തിമൂന്ന് ദിവസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ ഒരു സാമ്രാജ്യത്തോടൊപ്പം ആ പുരാതന സംസ്കാരത്തിന്റെ ഹൃദയംകൂടിയായിരുന്ന ദേവാലയം കൂടി പിടിച്ചടക്കി തങ്ങളുടേതാക്കിയ കാട്ടാളത്തെ തിരുത്താൻ തീരുമാനിച്ച അത്തത്തുർക്കിന്റെ 86 വർഷം മുമ്പത്തെ നടപടിയെയാണ് ഈ ആധുനിക കാലഘട്ടത്തിൽ ഒരു രാജ്യത്തിന്റെ പരമോന്നത കോടതി അസാധുവാക്കിയത്. ഈ കാലഘട്ടത്തിൽ കൈക്കൊണ്ട ഇത്തരമൊരു തീരുമാനം ആഗോള മതേതര സമൂഹത്തിന്റെ മനഃസാക്ഷിയെയാണ് ചോദ്യം ചെയ്തത്. മതരാഷ്ട്ര - മതരാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അതീതമായി ഈ ലോകം മുന്നേറണമെന്ന് ആഗ്രഹിക്കുന്ന സകലർക്കും വലിയ വേദനയാണ് ഈ നടപടി സൃഷ്ടിച്ചത്. തുർക്കിയിലെ മതേതരവാദികളായ മുസ്ലീങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിൽ തുർക്കി പ്രസിഡൻറ് റജബ് തയ്യിബ് എർദോഗന്റെ നിലപാടിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതേസമയം, സാദിഖ് അലി തങ്ങളാകട്ടെ, എർദോഗന്റെ ചരിത്രപ്രധാനമായ രാഷ്ട്രീയ കുതന്ത്രത്തെ വെള്ളപൂശുകയാണ് ചെയ്തത്. ഹാഗിയ സോഫിയ മോസ്‌ക് ആക്കി മാറ്റുന്നതിൽ റഷ്യൻ ഓർത്തഡോക്സ് സഭ നിശബ്ദത പാലിച്ചു എന്ന് സാദിഖ് അലി തന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നു. അതും യാഥാർഥ്യത്തിന് നിരക്കുന്നതല്ല എന്ന് ആ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെളിയിക്കുന്നു. റഷ്യൻ ഭരണകൂടവും റഷ്യൻ ഓർത്തഡോക്സ് സഭയും എർദോഗന്റെ നീക്കത്തെ അപലപിച്ചതായുള്ള വാർത്തകൾ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. "ഹാഗിയ സോഫിയാ ദേവാലയത്തിനു നേരേയുള്ള എല്ലാ ഭീഷണിയും ക്രൈസ്തവ സംസ്കാരത്തിനും നേരേയുള്ള ഭീഷണിയാണ്, അതിലൂടെ ഇത് ഞങ്ങളുടെ ആത്മീയതയ്ക്കും ചരിത്രത്തിനും എതിരായുള്ള ഭീഷണിയായി കണക്കാക്കുന്നു" എന്നാണ്, റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ മോസ്കോയിലെ സിറിൽ പാത്രിയർക്കീസ് പ്രതികരിച്ചത്. ചരിത്രപ്രാധാന്യംകൊണ്ട് അതുല്യവും, ക്രൈസ്തവ സമൂഹത്തിന് വളരെ വലിയ വൈകാരിക ബന്ധമുള്ളതും ലോക പൈതൃക പ്രദേശമായി യുനെസ്‌കോ പ്രഖ്യാപിച്ച് സംരക്ഷിച്ചു പോന്നതുമായ ഒരു പുരാതന ദേവാലയമാണ് ഹാഗിയ സോഫിയ എന്ന വാസ്തവത്തെ മറച്ചുവച്ചാണ് സാദിഖ് അലി ലേഖനം എഴുതിയത് എന്നതാണ് വാസ്തവം. ഒരു മ്യൂസിയമായി സംരക്ഷിക്കപ്പെട്ടിരുന്ന, മതേതരകാഴ്ചപ്പാടുകളോടെ ലോകം ആദരിച്ചുപോന്നിരുന്ന ഹാഗിയ സോഫിയയെ ഒരു മോസ്കാക്കി മാറ്റിയതിനെ "മതേതരത്വത്തിലേക്കുള്ള തിരിഞ്ഞു നടത്തം" എന്ന വിചിത്രമായ പരാമർശത്തോടെയാണ് സാദിഖ് അലി പുകഴ്ത്തിയത്. ഇപ്പോൾ അതുസംബന്ധിച്ച് പുറത്തുവന്ന "നിഷ്കളങ്കമായ" പ്രതികരണം തെല്ലും ആത്മാർത്ഥതയില്ലാത്തതും, അപകടകരമായ അദ്ദേഹത്തിന്റെ വർഗീയ നിലപാട് തിരുത്താനുള്ള വൈമുഖ്യം വെളിപ്പെടുത്തുന്നതുമാണ്. എന്നാൽ, ബുദ്ധിപൂർവ്വമാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത് എന്ന് പറയാതെവയ്യ. എന്താണ് ഹാഗിയ സോഫിയ സംബന്ധിച്ച യഥാർത്ഥ ചരിത്രം എന്നും, എന്തുകൊണ്ടാണ് ഹാഗിയ സോഫിയ മോസ്‌ക് ആക്കിയ നടപടിക്ക് ഇത്രമാത്രം പ്രതിഷേധം ഉണ്ടായതെന്നും വ്യക്തതയില്ലാത്ത അനേകരെ തെറ്റിദ്ധരിപ്പിക്കാൻ സാദിഖ് അലിയുടെ പുതിയ വിശദീകരണത്തിന് കഴിഞ്ഞേക്കും. #{black->none->b->ഇസ്ലാമിക മതമൗലികവാദത്തെ എതിർക്കുന്നവരോ വർഗീയവാദികൾ? ‍}# ഈ കാലഘട്ടത്തിൽ തന്ത്രപരമായ ചില നീക്കങ്ങളുടെ ഭാഗമായി ഇസ്ലാമിക അധിനിവേശങ്ങളെയോ, ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങളെയോ ചോദ്യം ചെയ്യുന്നവർ വർഗ്ഗീയവാദികളായി ചിത്രീകരിക്കപ്പെടുന്നത് കാണാം. ബൗദ്ധിക സമൂഹം എന്ന് പൊതുവെ കരുതപ്പെടുന്നവരാണ് ഇത്തരത്തിൽ വർഗ്ഗീയവാദത്തിന് വിചിത്രമായ ഒരു നിർവ്വചനം നൽകാൻ കൂടുതൽ അധ്വാനിച്ചിട്ടുള്ളത്. "മുസ്ളീം ലീഗ്" പേരുകൊണ്ട് മതത്തെ പ്രതിനിധാനം ചെയ്യുന്നുവെങ്കിലും ഒരുകാലത്തെ അവരുടെ നിലപാടുകളിൽ മതേതരത്വമെന്ന നന്മയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. മുസ്ളീം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഏവർക്കും പ്രിയങ്കരനായിരുന്ന ഒരു വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ നന്മയെ തുറന്ന മനസോടെ കാണുമ്പോൾ തന്നെ, സാദിഖ് അലി തങ്ങളുടെ നിലപാടിലെ രോഗാതുരതയെ തുറന്നുകാണിക്കാതിരിക്കാനും ഈ മതേതര സമൂഹത്തിന് കഴിയില്ല. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നുവെങ്കിൽ സാദിഖ് അലി മാതൃകയാക്കേണ്ടത് ഈ കാലഘട്ടത്തിലെ മുസ്ളീം അധിനിവേശത്തിന് വന്യമായ ഭാഷ്യം നൽകിയ എർദോഗനെയല്ല, തന്റെ സഹോദരനായ മുഹമ്മദലി ശിഹാബ് തങ്ങളെയാണ്. മതേതര നിലപാടുകളും മതാധിഷ്ഠിത നിലപാടുകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ബുദ്ധിമുട്ടില്ലാത്ത കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് ഈ വാസ്തവങ്ങളെ തീരെയും ഉൾക്കൊള്ളാൻ കഴിയാത്തത് ദുരൂഹമാണ്. കഴിഞ്ഞയിടെ ഹാഗിയ സോഫിയ സംബന്ധിച്ച വിവാദ പ്രസ്താവന നടത്തിയ ചാണ്ടി ഉമ്മനും സമാനമായ പൊതുധാരണയാണ് പരസ്യമായി പ്രസംഗിച്ചത്. "ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ ഇല്ലാത്ത വേദന ഹാഗിയ സോഫിയയുടെ കാര്യത്തിൽ ക്രൈസ്തവർക്ക് എന്തിനാണ്?" എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചോദ്യം. ക്രൈസ്തവ ദേവാലയങ്ങൾ പുതുതായി പണിയുന്നതോ അടച്ചുപൂട്ടുന്നതോ, മുസ്‌ളീം പള്ളികൾ പുതിയത് പണിയുന്നതോ പുനരുദ്ധരിക്കുന്നതോ ഹാഗിയ സോഫിയ വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണ് എന്നതാണ് കപട മതേതരവാദികൾ മനസിലാക്കേണ്ട ആദ്യത്തെ വസ്തുത. അതിപ്രധാനമായ ചരിത്രസ്മാരകങ്ങൾ പോലും മതത്തിന്റെ ഭാഗമാക്കി മാറ്റാൻ വ്യഗ്രതപ്പെടുന്ന ഒരു മതരാഷ്ട്രീയം ആഗോള തലത്തിൽ ശക്തിപ്രാപിക്കുന്നതിനെതിരെയാണ് ഹാഗിയ സോഫിയ വിഷയത്തിന്റെ പശ്ചാത്തലത്തിൽ മതേതര സമൂഹം പ്രതിഷേധിച്ചത്. മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ തന്നെ വളരെ ഗുരുതരമായ മതവൽക്കരണത്തെ ന്യായീകരിക്കാൻ മതേതരത്വത്തെ കൂട്ടുപിടിക്കുന്നു എന്നതാണ് നമുക്കിടയിലെ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ നിലപാടുകളിലെ പ്രധാന വൈരുദ്ധ്യം. എല്ലാത്തരം വർഗീയ പ്രവണതകളും ചെറുക്കപ്പെടേണ്ടത് തന്നെയാണ്. ഈ കാലഘട്ടത്തിൽ അത് വിവിധ മതങ്ങളുടെയും മതനേതാക്കളുടെയും പ്രധാന ഉത്തരവാദിത്തമാണ്. അങ്ങനെയിരിക്കെ, ഒരു പ്രത്യേക മതത്തിന്റെ കടുത്ത വർഗ്ഗീയ നിലപാടുകളെയും വലിയ അതിക്രമങ്ങളെയും ലോകമെമ്പാടുമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതികളെയും പോലും കണ്ടില്ലെന്ന് നടിക്കാനും, കേരളത്തിൽ പോലും അവരുടെ നിലപാടുകളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വെള്ളപൂശാനും, കടന്നുകയറ്റ ശ്രമങ്ങളെയും കുറ്റകൃത്യങ്ങളുടെ വർദ്ധനയെയും തമസ്കരിക്കാനും, കേരള രാഷ്ട്രീയത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്ന വർഗ്ഗീയതയുടെ അതിപ്രസരത്തെ ന്യായീകരിക്കാനും യാതൊരു കുറ്റബോധവുമില്ലാതെ കുറെപ്പേർക്ക് ഇവിടെ കഴിയുന്നെങ്കിൽ അത് കേരള സമൂഹം അനിവാര്യമായ ഒരു തകർച്ചയിലേയ്ക്ക് പതിക്കുന്നതിന്റെ സൂചനയാണെന്ന് തീർച്ച. അടുത്തെത്തിയ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ ഉയർന്ന ജനരോഷത്തെ മയപ്പെടുത്താനായി പൊള്ളയായ വാക്കുകൾ പറഞ്ഞ ഒരു കപട രാഷ്ട്രീയക്കാരന് മാധ്യമങ്ങൾ ഇത്രമാത്രം വാർത്താ പ്രാധാന്യം നൽകുന്നതും, ആത്മാർത്ഥതയില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകൾക്ക് "ശരിയായ വിശദീകരണം" എന്ന ഭാഷ്യം നൽകുന്നതും മാധ്യമങ്ങളുടെ കാപട്യത്തെയാണ് വെളിപ്പെടുത്തുന്നത്. താൻ പറഞ്ഞുപോയതിൽ ഖേദിക്കുന്നെങ്കിൽ ഇപ്രകാരമായിരുന്നില്ല സാദിഖ് അലി തങ്ങൾ പ്രതികരിക്കേണ്ടിയിരുന്നത്. ഇന്നത്തെ കേരള രാഷ്ട്രീയത്തിന്റെ പൊള്ളത്തരവും സ്ഥാപിത താല്പര്യങ്ങളുടെ സ്വാധീനവുമാണ് ഈ സംഭവം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നത്. ഇത്തരം രോഗാതുരവും ആപൽക്കരവുമായ നിലപാടുകൾ തിരുത്തപ്പെടാൻ തയ്യാറാവുക എന്നാണ് കേരളത്തിലെ മതേതര സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും രാഷ്ട്രീയ നേതൃത്വങ്ങളോടും സാംസ്‌കാരിക നേതാക്കളോടും ആവശ്യപ്പെടാനുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/SocialMedia/SocialMedia-2021-03-04-16:15:52.jpg
Keywords: ഹാഗിയ, തങ്ങ
Content: 15685
Category: 1
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ പാദ്രെ പിയോ
Content: "വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല” - വിശുദ്ധ പാദ്രെ പിയോ (1887- 1968). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. 15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സമൂഹത്തിൽ അംഗമായി വ്രതം ചെയ്തു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1910 ആഗസ്റ്റു മാസം പത്താം തീയതി പൗലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്നു തിരുപട്ടം സ്വീകരിച്ചു. 1918 സെപ്തംബർ 20 -ാം തീയതി മുപ്പത്തിയൊന്നാമത്തെ വയസ്സിൽ ആദ്യമായി ശരീരത്തു പഞ്ചക്ഷതമുണ്ടായി. സഭാ ചരിത്രത്തിൽ പഞ്ചക്ഷതമുണ്ടാകാൻ ഭാഗ്യം ലഭിച്ച ആദ്യ വൈദീകനാണ് പിയോ അച്ചൻ. സാൻ ജിയോവാനി റോന്റോണ്ടോ ആശ്രമത്തിൽ 51 വർഷം ജീവിച്ച വി. പിയോ ഒരിക്കൽപ്പോലും അവധി എടുത്തട്ടില്ല. ഈശോയോടു കൂടിയാണ് പാദ്രെ പിയോയുടെ ജീവിതം എന്നും ആരംഭിച്ചിരുന്നത്. രാവിലെ 2:30 നു ഉണർന്നിരുന്ന ഫാ. പിയോ മണിക്കൂറുകൾ പ്രാർത്ഥിച്ചൊരുങ്ങിയാണ് ബലിക്കു തയ്യാറായിരുന്നത്. പ്രഭാത ബലികൾ മണിക്കുറുകളോളം നീണ്ടിരുന്നു. വിശുദ്ധ കുർബാനയുടെ മഹത്വം തിരിച്ചറിഞ്ഞതുമൂലമുള്ള ആത്മ നിർവൃതിയിലും പഞ്ചക്ഷതങ്ങളുടെ തീവ്രമായ സഹനങ്ങളും മൂലമായിരുന്നു വിശുദ്ധ കുർബാന ദീർഘനേരം നീണ്ടു നിന്നിരുന്നത്. വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല, ലോകം മുഴുവനും അതിന്റെ നിലനിൽപ്പിനായി വിശുദ്ധ കുർബാനയെ ആശ്രയിക്കുന്നു. തുടങ്ങിയ വി. പിയോയുടെ വാക്കുകൾ ഭുവന പ്രസിദ്ധമാണ്. ഈശോ മറിയം നാമം ഉച്ചരിച്ചുകൊണ്ടു 1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിൽ പാദ്രെ പിയോ സ്വർഗ്ഗത്തിലേക്കു യാത്രയായി . 1947 ൽ വൈദീകനായിരിക്കെ പിയോ അച്ചന്റെ അടുക്കൽ കുമ്പസാരിക്കാൻ പോളണ്ടിൽ നിന്നു വന്ന ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 2002 ജൂണ്‍ 16നു പിയോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{green->none->b->വിശുദ്ധ പാദ്രെ പിയോയോടൊപ്പം നമുക്കു പ്രാർത്ഥിക്കാം}# വിശുദ്ധ പാദ്രെ പിയോയേ, വിശുദ്ധ കുർബാനയെ മറ്റെന്തിനെക്കാളും സ്നേഹിച്ച നിൻ്റെ ജീവിത മാതൃക പിൻചെന്ന് ഭയഭക്തിയോടും സ്നേഹത്തോടും കൂടി കർത്താവിന്റെ ബലിവേദിയെ സമീപിക്കുവാനും ജീവിത വിശുദ്ധിയിൽ വളരാനും എന്നെ സഹായിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-04-16:32:19.jpg
Keywords: പിയോ