category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ
Content"ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം എൻ്റെ ഈശോയെ ഞാൻ അനുഗമിക്കും". - വിശുദ്ധ നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ (1889- 1943) ആദ്യകുർബാന സ്വീകരണ ദിവസം തന്നെ സന്യാസിനി ആകാനുള്ള വിളി നസ്രാരിയ തിരിച്ചറിഞ്ഞു. കത്തോലിക്കാ വിശ്വാസത്തോട് നിസംഗത പുലർത്തിയിരുന്ന അവളുടെ കുടുംബം അവളെ എപ്പോഴും നിരുത്സാഹപ്പെടുത്തുമായിരുന്നു. വിശുദ്ധ കുർബാനയിലും ഭക്താഭ്യാസങ്ങളിലും പങ്കെടുക്കാൻ തുടങ്ങിയതോടെ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ നസ്രാരിയ ചേർന്നു. സ്പെയിനിൽ ജനിച്ചു വളർന്ന അവളുടെ കുടുബം മെക്സിക്കോയിലേക്കു മാറി. അവിടെ അവൾ Little Sisters of the Abandoned Elderly എന്ന സന്യാസ സഭയിലെ സഹോദരിമാരെ പരിചയപ്പെട്ടു, പിന്നിടു ആ സഭയിൽ ചേർന്ന നസ്രാരിയ 1915ൽ നിത്യവ്രതവാഗ്ദാനം നടത്തി ബോളീവിയയിൽ ശുശ്രൂഷക്കായി അയക്കപ്പെട്ടു. ഈ സഭയിൽ പാചകക്കാരി, നേഴ്സ്, വിടു കാവൽക്കാരി എന്നീ നിലയിൽ ജോലി നോക്കി അവൾ. സുവിശേഷത്തെ പ്രതിയുള്ള തീഷ്ണത മറ്റൊരു സന്യാസ സമൂഹം സ്ഥാപിക്കാൻ അവളെ പ്രേരിപ്പിച്ചു. 1925 നസ്രാരിയായും ആറു സഹോദരിമാരും ചേർന്ന് the Pontifical Crusade എന്ന സഭ സ്ഥാപിച്ചു പിന്നിടു ഈ സഭയുടെ നാമം Congregation of the Missionary Crusaders of the Church എന്നാക്കി. മതപരമായ വിദ്യാഭ്യാസം കൂട്ടികൾക്കും മുതിർന്നവർക്കും നൽകുന്നതിൽ ഈ സന്യാസ സമൂഹം നിരന്തരം ശ്രദ്ധിക്കുന്നു. ചുരുങ്ങിയ കാലയളവിൽ ലാറ്റിൻ അമേരിക്ക മുഴുവനും യുറോപ്പിന്റെ പല ഭാഗങ്ങളിലും ഈ സന്യാസ സമൂഹം സാന്നിധ്യം അറിയിച്ചു. നസ്രാരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ടതു 1992 സെപ്റ്റംബർ 27 നാണ്. 2018 ഒക്ടോബർ പതിനാലാം തീയതി ഫ്രാൻസീസ് പാപ്പ നസ്രാരിയ ഇഗ്നാസിയയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. #{green->none->b->വിശുദ്ധ നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസായ്ക്കൊപ്പം നമുക്കു പ്രാർത്ഥിക്കാം}# വിശുദ്ധ നസ്രാരിയ ഇഗ്നാസിയായേ, ഈശോയെ തീക്ഷ്ണമായി അനുഗമിക്കേണ്ട സമയമാണല്ലോ നോമ്പുകാലം. എൻ്റെ അഹത്തെ വെടിഞ്ഞ് നിന്നെ പൂർണ്ണമായി അനുഗമിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-03 18:00:00
Keywordsനോമ്പ
Created Date2021-03-03 18:40:36