category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവനിത ദിനത്തിൽ കൊളംബിയയിൽ ക്രൈസ്തവ ദേവാലയം ആക്രമിച്ച് ഫെമിനിസ്റ്റുകൾ
Contentബോഗോട്ട: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് കൊളംബിയയിലെ ഇബാഗു കത്തീഡ്രൽ ദേവാലയത്തിന് നേരെ ഫെമിനിസ്റ്റുകളുടെ ആക്രമണം. ഗർഭഛിദ്ര അനുകൂല മുദ്രാവാക്യങ്ങളുമായി സംഘടിച്ചെത്തിയ ഫെമിനിസ്റ്റുകൾ ദേവാലയത്തിന്റെ പുറംഭാഗത്ത് മോശം വാചകങ്ങൾ എഴുതുകയും ഗേറ്റ് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഗർഭഛിദ്രം അടക്കമുള്ള ധാർമിക വിഷയങ്ങളിൽ കത്തോലിക്ക സഭയുടെ ശക്തമായ നിലപാടാണ് ഫെമിനിസ്റ്റ് അക്രമത്തിന് പിന്നിലെ കാരണമായി മാധ്യമങ്ങൾ വിലയിരുത്തുന്നത്. കത്തീഡ്രലിനെതിരായ ആക്രമണത്തെ കൊളംബിയൻ ആർച്ച് ബിഷപ്പ് അപലപിച്ചു. തിരുസഭ പ്രവാചകശബ്ദമായി തന്നെ നിലക്കൊള്ളുമെന്നും സ്ത്രീകളുടെ സമഗ്രതയ്ക്കും സ്വഭാവത്തിനും അന്തസ്സിനും വിരുദ്ധമായ ഈ ആക്രമത്തെ അപലപിക്കുന്നുവെന്നും ഇബാഗുവിലെ ആർച്ച് ബിഷപ്പ് ഒർലാൻഡോ റോ ബാർബോസ പ്രസ്താവനയിൽ പറഞ്ഞു. “8 എം” എന്നു അറിയപ്പെടുന്ന ഒരു കൂട്ടം തീവ്ര ഫെമിനിസ്റ്റുകളാണ് കത്തീഡ്രലിനു നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഫെമിനിസ്റ്റുകളുടെ ആക്രമണത്തിൽ ടോളിമ ഡിപ്പാർട്ട്‌മെന്റിന്റെ തലസ്ഥാനമായ ഇബാഗുവിലെ പൊതു സ്മാരകങ്ങളും നശിപ്പിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-12 14:56:00
Keywordsവനിത
Created Date2021-03-12 14:59:46