Content | ബാഗ്ദാദ്: ചതുര്‍ദിന ഇറാഖ് സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പ ഇന്നലെ ബാഗ്ദാദിലെ സെന്റ് ജോസഫ് കൽദായ കത്തീഡ്രൽ ദേവാലയത്തിൽ ബലിയര്‍പ്പിച്ചപ്പോള്‍ ചരിത്ര താളുകളില്‍ ഇടം നേടിയത് രണ്ടു കാര്യങ്ങള്‍. ഇറാഖിലെ മണ്ണിൽ ആദ്യമായി ഒരു മാർപാപ്പ ബലിയർപ്പിച്ചതിന് വേദിയായതു ഒന്നാമത്തെ പ്രത്യേകതയായപ്പോള്‍ കൽദായ ആരാധനക്രമത്തിൽ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പങ്കുചേരുന്ന ബലിയർപ്പണം എന്ന സവിശേഷതയാണ് രണ്ടാമതായി ചരിത്ര താളുകളില്‍ എഴുതപ്പെട്ടത്. 2019ലെ റൊമേനിയൻ പര്യടനത്തിൽ പാപ്പ ബൈസന്‍റൈന്‍ ആരാധനക്രമത്തിൽ ദിവ്യബലി അർപ്പിച്ചിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് പൌരസ്ത്യ ആരാധനാക്രമത്തില്‍ പാപ്പ ബലിയര്‍പ്പിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1418401908508246%2F&show_text=false&width=476" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പാപ്പ കല്‍ദായ കത്തീഡ്രലില്‍ എത്തിചേര്‍ന്നത്. പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനത്തെ അഭിമാനകരമെന്ന് വിശേഷിപ്പിച്ചു. പീഡിപ്പിക്കപ്പെടുന്നവരും ദരിദ്രരും വിലപിക്കുന്നവരും അനുഗ്രഹിക്കപ്പെടുന്നുവെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ കല്‍ദായ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. കോവിഡ് 19 തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GTS5uCZgkQK2f843ZtoKJq}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |