Content | ഇർബില്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ അധിനിവേശ കാലത്ത് തകർക്കാൻ ശ്രമിച്ച കന്യകാമറിയത്തിന്റെ രൂപം പാപ്പ ഇറാഖ് സന്ദര്‍ശനത്തിനിടെ വെഞ്ചിരിച്ചേക്കും. രൂപം ആശീർവദിക്കണമെന്ന ആഗ്രഹം ഫ്രാൻസിസ് മാർപാപ്പയോട് ഇറാഖി ജനത സഭാനേതൃത്വം വഴി പങ്കുവെച്ചിരിന്നു. 2014- 2017 കാലയളവില്‍ നിനവേ പ്രവിശ്യയിൽ ഐഎസ് ഭരണം നടത്തിയിരുന്ന സമയത്ത് കരാംലസ് പട്ടണത്തിൽവെച്ച് നശിപ്പിക്കാൻ ശ്രമിച്ച രൂപം ഇപ്പോൾ ഇറാഖി ക്രൈസ്തവരുടെ കൈയിൽ സുരക്ഷിതമാണ്.
ആക്രമണത്തില്‍ രൂപത്തിന്റെ ശിരസും കൈകളും ഛിന്നഭിന്നമായിരിന്നു. പിന്നീട് ശിരസ്സ് തിരികെ ലഭിക്കുകയും, രൂപത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. മാർച്ച് ഏഴാം തീയതി ഇർബിൽ നഗരത്തിലെ സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയുടെ സമയത്ത് പാപ്പ രൂപം ആശിർവദിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനുശേഷം തിരികെ നിനവേ പ്രവിശ്യയിലേയ്ക്ക് രൂപം എത്തിക്കുമെന്ന്‍ ഇർബിലിലെ റേഡിയോ മറിയത്തിന്റെ ഡയറക്ടർ ഫാ. സമീർ ഷീർ ഒരു ഇറ്റാലിയൻ മാധ്യമത്തോട് പറഞ്ഞു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |