Contents
Displaying 15241-15250 of 25127 results.
Content:
15606
Category: 1
Sub Category:
Heading: ഇനി 9 ദിവസം മാത്രം ബാക്കി: പാപ്പയുടെ വരവിനായി കാത്തിരിപ്പോടെ ഇറാഖി ജനത
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ്സ് വിതച്ച കടുത്ത അരക്ഷിതാവസ്ഥയില്‍ നിന്നും ആഭ്യന്തര കലാപങ്ങളില്‍ നിന്നും കരകയറുന്ന ഇറാഖിലേക്ക് എത്തുന്ന മാര്‍പാപ്പയെ വരവേല്‍ക്കാന്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം ഒരുങ്ങി. മാർച്ച് അഞ്ചിന് തലസ്ഥാന നഗരമായ ബാഗ്ദാദിൽ എത്തുന്ന ഫ്രാന്‍സിസ് പാപ്പ നാലു ദിവസം നീളുന്ന അപ്പസ്തോലിക സന്ദർശനമാണ് രാജ്യത്തു നടത്തുന്നത്. പാപ്പയുടെ സന്ദര്‍ശന ക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വത്തിക്കാന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരിന്നു. ബാഗ്ദാദ്, അബ്രീൽ, മൊസൂൾ, നജാഫ് എന്നീ പുരാതന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അഞ്ചുദിവസങ്ങൾ നീളുന്ന പ്രേഷിതയാത്ര. ജനുവരി 25ന് വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഇറാഖി പ്രസിഡന്‍റ്, ബർഹാം സലേം അപ്പസ്തോലിക സന്ദർശനത്തെ സംബന്ധിച്ച ഒരുക്കങ്ങൾ നാട്ടിൽ പൂർത്തിയാകുന്നതായി അറിയിച്ചിരിന്നു. രാജ്യത്തെ പുരാതന ക്രൈസ്തവരുടെ നിലനില്‍പ്പിന് പിന്തുണയേകുക, അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, രാജ്യത്തിന്റെ ഭാവിയിൽ അവർക്ക് പങ്കാളിത്തം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മാര്‍പാപ്പയുടെ സന്ദര്‍ശന ലക്ഷ്യങ്ങളായി രാഷ്ട്രം കണക്കാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാഖിലെ ക്രൈസ്തവരുടെ ആകെയുള്ള സാന്നിധ്യം നാലിലൊന്നായി കുറഞ്ഞെന്നാണ് വിവിധ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം നൂറ്റാണ്ടുമുതല്‍ക്കേ ഇറാഖില്‍ ക്രിസ്ത്യന്‍ സമൂഹം നിലവിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് ഇറാഖി ക്രിസ്ത്യാനികളുടെ ജനസംഖ്യ പകുതിയായി കുറഞ്ഞുവെന്നാണ് വിവിധ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 1990-കളില്‍ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഇറാഖില്‍ 2017ആയപ്പോഴേക്കും അത് 2,50,000 ആയി കുറഞ്ഞു. സദ്ദാം ഹുസ്സൈനെ തുരത്താനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി അധിനിവേശവും 2014-2017 കാലയളവിലുണ്ടായ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുവാന്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ വ്യാപക ഇടപെടലും യുദ്ധവും ലക്ഷകണക്കിന് ക്രൈസ്തവരെയാണ് സര്‍വ്വതും ഉപേക്ഷിച്ചു പലായനം ചെയ്യുവാന്‍ പ്രേരിപ്പിച്ചത്. ഇന്നു ശാന്തതയുടെ തീരത്തേക്ക് അടുക്കുവാന്‍ ശ്രമിക്കുന്ന ഇറാഖിലേക്ക് മടങ്ങുന്ന ക്രൈസ്തവരുടെ എണ്ണവും പരിമിതമാണ്. ഈ ഒരു സാഹചര്യം നിലനില്‍ക്കെയാണ് പാപ്പയുടെ സന്ദര്‍ശനം നടക്കുന്നത്. അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ സന്ദര്‍ശനത്തോടെ രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന ചിന്ത തെറ്റാണെന്ന് ബാഗ്ദാദിലെ കൽദായൻ കത്തോലിക്കാ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ പറഞ്ഞു. വിവിധ മേഖലകളിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവര്‍ മടങ്ങിവരികയോ അവരുടെ സ്വത്ത് തിരിച്ചുപിടിക്കുകയോ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കടമയല്ല. അവരുടെ തിരിച്ചുവരവിന് അനുയോജ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കർദ്ദിനാൾ സാക്കോ ഇക്കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-24-11:27:34.jpg
Keywords: പാപ്പ, ഇറാഖ

15607
Category: 14
Sub Category:
Heading: പ്രവാചക ശബ്ദത്തിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്ലിക്കേഷനുകള്‍ പുറത്തിറങ്ങി
Content: യേശു ഏകരക്ഷകന്‍ എന്ന നിത്യമായ സത്യത്തെ കേന്ദ്രീകരിച്ചു മലയാളികളായ ക്രൈസ്തവര്‍ക്ക് ഇടയില്‍ ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന സമഗ്ര ക്രിസ്ത്യന്‍ പോര്‍ട്ടലായ പ്രവാചകശബ്ദത്തിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്ലിക്കേഷനുകള്‍ പുറത്തിറങ്ങി. ആഗോള പ്രാദേശിക ക്രൈസ്തവ വാര്‍ത്തകള്‍, വര്‍ഷത്തില്‍ 365 ദിവസത്തെയും അനുദിന വിശുദ്ധര്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ധ്യാന ചിന്തകള്‍, അതാത് സമയങ്ങളിലെ വണക്കമാസ - നൊവേന പ്രാര്‍ത്ഥനകള്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍, അനുഭവസാക്ഷ്യങ്ങള്‍ തുടങ്ങീ പ്രവാചകശബ്ദം പോര്‍ട്ടലിലെ വിവിധ ഭാഗങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ആപ്ലിക്കേഷന്‍ ക്രമീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ പോസ്റ്റു ചെയ്യുന്ന ഓരോ വാര്‍ത്തയും ഇതര ലേഖനങ്ങളും ഉടനടി മൊബൈലില്‍ പോപ് അപ്പ് നോട്ടിഫിക്കേഷനായി ലഭിക്കാനുള്ള സംവിധാനവും ഏത് ലേഖനവും മൊബൈലിലെ ഇതര ആപ്ലിക്കേഷനുകള്‍ വഴി മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ക്രമീകരണവും പ്രവാചകശബ്ദത്തിന്റെ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. പോര്‍ട്ടലിന് സമാനമായി പരസ്യങ്ങള്‍ ഒന്നും കൂടാതെ ഉപയോക്താക്കള്‍ക്ക് തീര്‍ത്തും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രവാചകശബ്ദത്തിന്റെ ഓരോ അപ്ഡേറ്റ്സും നഷ്ട്ടമാകാതിരിക്കുവാന്‍ താഴെ കാണുന്ന ഡൌണ്‍ലോഡ് ലിങ്ക് ഇപ്പോള്‍ തന്നെ പ്രയോജനപ്പെടുത്തുക. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} ☛ ആപ്ലിക്കേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും സാങ്കേതിക സഹായത്തിനും ബന്ധപ്പെടേണ്ട ഇ മെയില്‍ വിലാസം: #{black->none->b-> psappcontact1@gmail.com }#
Image: /content_image/News/News-2021-02-24-13:47:17.jpg
Keywords: പ്രവാചക ശബ്ദ

15608
Category: 13
Sub Category:
Heading: യേശുവിനെ ത്യജിച്ച് ഇസ്ലാം സ്വീകരിക്കാന്‍ വിസമ്മതിച്ച ലീ ഷരീബു ബൊക്കോഹറാമിന്റെ പിടിയിലായിട്ട് മൂന്ന് വർഷം
Content: അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാമിനെ പുല്‍കാനുള്ള സമ്മര്‍ദ്ധത്തെ വിശ്വാസത്തിന്റെ പടവാള്‍ കൊണ്ട് നേരിട്ട നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരീബു ബൊക്കോഹറാം തീവ്രവാദികളുടെ തടവിലായിട്ട് മൂന്ന് വർഷം. നൈജീരിയായിലെ യോബെ സംസ്ഥാനത്തു നിന്നും ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കിയ എല്ലാ പെണ്‍കുട്ടികളും മോചിതരായെങ്കിലും ലീ ഷരീബു മാത്രമാണ് ഇപ്പോള്‍ തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്നത്. ക്രൈസ്തവ വിശ്വാസം ത്യജിക്കുവാനും ഇസ്ലാം മതം സ്വീകരിക്കുവാനുമുള്ള തീവ്രവാദികളുടെ നിര്‍ബന്ധത്തെ എതിര്‍ത്തതിന്റെ പേരിലാണ് ലീയ്ക്കു മോചനം നല്‍കാത്തതെന്ന് തിരികെയെത്തിയ പെൺകുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞിരിന്നു. 2018 ഫെബ്രുവരി 19നാണ് ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നും തീവ്രവാദികൾ 109 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. 5 പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോയ ദിവസം തന്നെ കൊല്ലപ്പെട്ടിരിന്നു. ശേഷിക്കുന്ന എല്ലാ പെൺകുട്ടികളെയും തീവ്രവാദികൾ തിരികെ അയച്ചെങ്കിലും, ലീയെ തടങ്കലില്‍വെയ്ക്കുകയായിരിന്നു. മറ്റുള്ളവര്‍ തീവ്രവാദികളുടെ സമ്മര്‍ദ്ധത്തിന് കീഴ് വഴങ്ങി അവരുടെ മതവിശ്വാസം ത്യജിച്ചപ്പോള്‍ യേശുവിലുള്ള വിശ്വാസം ത്യജിക്കാതെ അവിടുത്തെ ഏറ്റുപറഞ്ഞ ലീയുടെ നിലപാടാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. 14 വയസ് മാത്രം ഉണ്ടായിരുന്ന സമയത്ത് തട്ടിക്കൊണ്ടുപോകപെട്ട ലീക്ക് ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾക്ക് സുപരിചിതയാണ്. തട്ടിക്കൊണ്ടുപോയതിന്റെ മൂന്നാം വാർഷിക ദിനമായിരുന്ന ഇക്കഴിഞ്ഞ ഫെബ്രുവരി 19നു ലീ ഷരിബുവിനെ വിവിധ സഭകളും, ക്രൈസ്തവ പ്രസ്ഥാനങ്ങളും സ്മരിച്ചു. പെണ്‍കുട്ടിയെ മോചിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നൈജീരിയൻ പ്രസിഡന്റ് തന്ന ഉറപ്പ് എന്തുകൊണ്ടാണ് പാലിക്കപ്പെടാത്തത് എന്നുള്ള ചോദ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തി. ലീയ്ക്ക് സമാനമായി നിരവധി പെണ്‍കുട്ടികള്‍ ഇപ്പോള്‍ തടവില്‍ കഴിയുന്നുണ്ട്. 2014ൽ ചിബോക്കിലെ സ്കൂളിൽ നിന്നും 276 പെൺകുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതിൽ പകുതിയോളം പേരേ മാത്രമേ തിരിച്ച് അയച്ചിട്ടുള്ളൂ. സുരക്ഷാ ഏജൻസികളിലും, സംസ്ഥാന സർക്കാരിലുമുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണന്ന് യോബെ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഫിലിബസ് യാക്കുബു പറഞ്ഞു. “മകള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥന അവസാനിപ്പിക്കല്ലേ” എന്ന യാചനയുമായി ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടി ലീ ഷരീബുവിന്റെ അമ്മ റബേക്ക കഴിഞ്ഞ വര്‍ഷം രംഗത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-24-16:24:51.jpg
Keywords: ഷരീബു

15609
Category: 22
Sub Category:
Heading: ജോസഫ് : ദൈവത്തിനായി സന്തോഷത്തോടെ തിരഞ്ഞെടുപ്പു നടത്തിയ വ്യക്തി
Content: വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ മുൻ തലവൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് The Power of Silence: Aganist the Dictatorship of Noise - (നിശബ്ദതയുടെ ശക്തി: ബഹളത്തിൻ്റെ ഏകാധിപത്യത്തിനെതിരെ) എന്നത്. ഈ ഗ്രന്ഥത്തിൽ "മനുഷ്യൻ തീർച്ചയായും ഒരു തിരഞ്ഞെടുക്കല്‍ നടത്തണം ദൈവത്തിനു വേണ്ടിയോ അല്ലെങ്കിൽ ഒന്നുമില്ലായ്മക്കു വേണ്ടിയോ, നിശബ്ദതയ്ക്കു വേണ്ടിയോ അല്ലെങ്കിൽ ബഹളത്തിനു വേണ്ടിയോ" എന്നു ആഫ്രിക്കയിലെ ഫ്രഞ്ച് ഗിനിയയിൽ നിന്നുള്ള കർദ്ദിനാൾ പറയുന്നു. കർദിനാൾ സാറായുടെ യുക്തി അനുസരിച്ച് ദൈവത്തിനായി അത്യധികമായ സന്തോഷത്തോടെ തിരഞ്ഞെടുപ്പു നടത്തിയ വ്യക്തിയാണ് വിശുദ്ധ യൗസേപ്പ്. യൗസേപ്പിൻ്റെ ജീവിതം മുഴുവൻ ദൈവീക സ്വരത്തെ തിരിച്ചറിഞ്ഞു നടത്തിയ തിരഞ്ഞെടുപ്പാണന്നു നമുക്കു മനസ്സിലാക്കാം. നിശബ്ദനായിരുന്നതുകൊണ്ട് ഈ തിരഞ്ഞെടുപ്പു നടത്താൻ ഈ പിതാവിനു എളുപ്പമായിരുന്നു. ജീവിതത്തിലെ കോലാഹലങ്ങൾ ദൈവത്തിൽ ശ്രദ്ധ തിരിക്കാൻ പലവിധത്തിൽ ശ്രമിച്ചുകൊണ്ടിരിക്കും. നിശബ്ദനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃക ദൈവത്തിനായി ജീവിതം മാറ്റിവയ്ക്കേണ്ടതിൻ്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു. "ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്‌ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക." (നിയമാവര്‍ത്തനം 30 : 19 ) ഭൂമിയിലെ ജീവിതം അനുഗ്രഹപ്രദമാക്കാൻ ദൈവത്തിനായി തിരഞ്ഞെടുപ്പു നടത്താൻ വിശുദ്ധ യൗസേപ്പിതാവ് സഹായിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2021-02-24-17:47:03.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15610
Category: 4
Sub Category:
Heading: "യേശുവിനായി ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം": വര്‍ഗ്ഗീയവാദികളുടെ ബോംബാക്രമണത്തിന് ഇരയായ നമ്രതയുടെ അചഞ്ചല വിശ്വാസം | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 22
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ }# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത }# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14985}} #{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം }# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15043}} #{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് }# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15147}} #{black->none->b-> കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ }# {{ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15197}} #{black->none->b-> ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത }# {{ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15366}} #{black->none->b-> യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15431}} കന്ധമാലിലെ ക്രൈസ്തവർ നേരിടേണ്ടിവന്ന കൊടുംക്രൂരത ഒപ്പിയെടുത്ത ഒരു ചിത്രമുണ്ട്. അത് നമ്രതാ നായക് എന്ന ഒൻപത് വയസ്സുകാരിയുടെ കത്തിക്കരിഞ്ഞ് വികൃതമായ മുഖമായിരുന്നു. ബെരാംപൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടുമാസം ദീർഘിച്ച തീവ്രചികിത്സയുടെ ഫലമായാണ് നമ്രതയുടെ കത്തിക്കരിഞ്ഞ മുഖത്തിന് ശാലീനതയും സൗന്ദര്യവും തിരികെക്കിട്ടിയത്. കന്ധമാൽ ക്രൈസ്തവരുടെ ദയനീയ അവസ്ഥയിലേക്ക് ശ്രദ്ധ കൊണ്ടുവരുവാൻ നമ്രതയേയും അമ്മ സുധാമണിയേയും പന്ത്രണ്ടോളം വിധവകളേയും ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് 2008 ഡിസംബർ ആദ്യആഴ്ചയിൽ ബാംഗ്ലൂരിലെത്തിച്ചു. "ദൈവം എന്നെ സൗഖ്യപ്പെടുത്തിയിരിക്കുന്നു, ഞാൻ ഏറെ സന്തോഷത്തിലാണ്," ഈ വേളയിൽ നമ്രതയുടെ പ്രതികരണം അവളുടെ അടിയുറച്ച വിശ്വാസത്തിലേക്ക് എന്റെ ശ്രദ്ധതിരിച്ചു. നമ്രതയും മൂത്ത രണ്ടു സഹോദരിമാരും ആഗസ്റ്റ് 26ന് രാത്രിയിൽ, റൈക്കിയയിലെ പഞ്ചായതി സാഹിയിലെ അവരുടെ ധനികനായ ബന്ധുവിന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. നമ്രതയുടെ ദരിദ്ര കുടുംബത്തിൽ സൗകര്യങ്ങൾ ഒട്ടും ഇല്ലായിരുന്നതുകൊണ്ട് മാതാപിതാക്കൾ മൂത്തമക്കളെ ആ ബന്ധുവിന്റെ വീട്ടിലേക്ക് രാത്രിയിൽ ഉറങ്ങാൻ പറഞ്ഞയയ്ക്കുക പതിവായിരുന്നു. ഭയാനകമായ ആ രാത്രിയിൽ വീടിനുമുന്നിൽ നിറുത്തിയിട്ടിരുന്ന കാർ രാത്രി രണ്ടുമണിക്ക്, കാതടപ്പിക്കുന്ന സ്വരത്തിൽ പൊട്ടിത്തെറിക്കുന്നത് കേട്ടിട്ടാണ് ആ പെൺകുട്ടികൾ ഞെട്ടിയുണർന്നത്. അക്രമിസംഘം വീട്ടിനകത്തേയ്ക്ക് ഇരച്ചുകയറി, കണ്ണിൽ കണ്ടതെല്ലാം നാലുപാടും വലിച്ചെറിയുമ്പോൾ നമ്രതയും സഹോദരിമാരും പുറത്തുള്ള കക്കൂസിനകത്ത് ഭയന്നുവിറച്ച് ഒളിച്ചിരിക്കുകയായിരുന്നു. "അവർ ഏതു സമയത്തും വന്ന് കണ്ടുപിടിക്കും എന്നു കരുതി ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചാണിരുന്നത്. അവർ മുഖത്ത് കറുത്ത ചായം തേക്കുകയും തലയ്ക്ക് ചുറ്റും കാവിനാട കെട്ടുകയും ചെയ്തിരുന്നു," നമ്രത ഭീകരരംഗം അനുസ്‌മരിച്ചു. കലാപകാരികൾ സ്ഥലം വിട്ടു എന്ന് ഉറപ്പായതോടെ കുട്ടികൾ വെളിയിൽ വന്നു. "പുറത്തേക്കു പോകുന്നതിനിടയിൽ ഞാൻ തീ കത്തുന്ന മുറിയിലേക്ക് ജനലിലൂടെ എത്തി നോക്കി. പെട്ടെന്നായിരുന്നു ഒരു പൊട്ടിത്തെറി. പിന്നീട് എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല," ആ തിക്താനുഭവം ഒരിക്കൽ കൂടി ആവർത്തിച്ചാലെന്നപോലെ അവൾ പറഞ്ഞു. അക്രമിസംഘം ഇട്ടുപോയ ബോംബു പൊട്ടിത്തെറിച്ചാണ് നമ്രതയുടെ മുഖത്തും കഴുത്തിലും പിൻഭാഗത്തും ഗുരുതരമായി പൊള്ളലേറ്റത്. സഹോദരിമാരും ബന്ധുവായ അമ്മായിയും ചേർന്ന് രക്തം വാർന്നൊഴുകിയിരുന്ന നമ്രതയെ കുറ്റിക്കാട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്. കാരണം കാപാലികർ അടുത്തുള്ള മറ്റു ക്രൈസ്തവഭവനങ്ങൾ നശിപ്പിച്ചുകൊണ്ട് അപ്പോഴും അവിടെ ചുറ്റിക്കറങ്ങുകയായിരുന്നു. എല്ലാവരും പേടിച്ചു പരക്കംപായുന്നതിനിടയിൽ മക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് സുധാമണി അറിഞ്ഞിരുന്നില്ല. അക്രമികൾ തിരിച്ചു പോയതോടെ അവൾ മക്കൾ കിടന്നുറങ്ങിയിരുന്ന വീട്ടിലേക്ക് വന്നു. എന്നാൽ, വീട് കത്തിയെരിയുന്നതാണ് സുധാമണി കണ്ടത്. "എന്റെ മക്കൾ കൊല്ലപ്പെട്ടിരിക്കുമെന്ന് കരുതി ഞാൻ അലമുറയിട്ടു കരഞ്ഞു. അന്നേരം എന്റെ നിലവിളി കേട്ടിട്ടായാകാം, രക്തം വാർന്നൊലിച്ചിരുന്ന നമ്രതയെയുംകൊണ്ട് അവർ കുറ്റിക്കാട്ടിൽനിന്ന് പുറത്തുവന്നു," സുധാമണി ഓർമ്മിച്ചു. "ഞങ്ങൾ ഉടനെ പോലീസിനെയും അഗ്നിസേനയെയും വിവരം അറിയിച്ചു. കാരണം കുറച്ചു വീടുകളിൽ ആ സമയത്തും തീ ആളിക്കത്തുന്നുണ്ടായിരുന്നു," സുധാമണി കൂട്ടിച്ചേർത്തു. എന്നാൽ പോലീസ് വരാൻ കൂട്ടാക്കിയില്ല. അഗ്നിശമനസേനയാകട്ടെ, പാതിരായ്ക്ക് വരാൻ തങ്ങളുടെ പക്കൽ വെള്ളമില്ലെന്ന് പറഞ്ഞൊഴിഞ്ഞു. നിസഹായരായ ആ കുടുംബാംഗങ്ങൾ നമ്രതയെ റൈക്കിയയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാര്യമായ ചികിത്സ അവിടെ ലഭിച്ചില്ല. കാരണം പരുക്കേറ്റ ക്രൈസ്തവരെക്കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയായിരുന്നു. സുധാമണിയും കൂലിപ്പണിക്കാരനായ ഭർത്താവ് അഖായ നായക്കും നമ്രതയെ 160 കി.മീ. ദൂരത്തുള്ള ബരാംപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. സ്വർണ്ണാഭരണങ്ങൾ വിറ്റിട്ടാണ്, അതിനാവശ്യമായ പണം അവർ സ്വരൂപിച്ചത്. ആരംഭത്തിൽ മകളുടെ കത്തിയെരിഞ്ഞ മുഖത്തുനിന്ന് പഴുപ്പുസ്രവം ഒഴുകുന്നതു കണ്ടുനിന്നു കരയാൻ മാത്രമെ അവൾക്ക് കഴിഞ്ഞുളളൂ. "ആ ദിവസങ്ങൾ എങ്ങനെ തള്ളിനീക്കിയെന്ന് എനിക്ക് അറിഞ്ഞുകൂടാ, ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചു. ഇപ്പോൾ അവൾ പൂർണ്ണമായും സൗഖ്യം പ്രാപിച്ചു," സന്തോഷത്തോടെ സുധാമണി സാക്ഷ്യപ്പെടുത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആഴ്‌ചകൾ നീണ്ട ചികിത്സയുടെ ഫലമായി നമ്രതയുടെ മുഖത്തിന്റെ വികൃതരൂപം മാഞ്ഞുപോയി ശാലീനത തിരിച്ചുവന്നു. അതിനുശേഷം, 2008 നവംബറിൽ ആദ്യആഴ്ച്ചയിൽ റൈക്കിയയിൽ മടങ്ങിയെത്തി. കന്ധമാലിലെ മതപീഡനത്തെപറ്റി എന്തു തോന്നുന്നു എന്ന ചോദ്യത്തോട് അവൾ അർത്ഥവത്തായി പറഞ്ഞു: "ദൈവത്തിന്റെ പേരിൽ ജനങ്ങൾ എന്തിനാണ് മറ്റുള്ളവരെ ആക്രമിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല." "കർത്താവിനുവേണ്ടി ജോലി ചെയ്യാൻ ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം," ഭാവിയിൽ എന്താകണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ നമ്രത പറഞ്ഞു. അവൾ പഠനം തുടർന്നിരുന്ന കത്തോലിക്കാ സ്‌കൂളിൽവച്ച്, 2009 ക്രിസ്‌മസ് സമയത്ത് ഞാൻ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഭാവി പദ്ധതിയെക്കുറിച്ച് നമ്രതയുടെ തീരുമാനത്തിൽ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അവൾ നേരിട്ട അഗ്നിപരീക്ഷണത്തിൽ നിന്ന് പ്രചോദനം പ്രാപിച്ച്, അവൾ തറപ്പിച്ച് പറഞ്ഞു: "മതസൗഹൃദം പരിപോഷിപ്പിക്കാനും കർത്താവിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കാനുംവേണ്ടി എന്റെ ജീവിതം സമർപ്പിക്കും." വെറും വാക്കുകളിൽ ഒതുങ്ങുന്നതല്ല കന്ധമാലിലെ ജ്വലിക്കുന്ന വിശ്വാസമെന്ന് നമ്രതയുമായുള്ള തുടർന്നുള്ള ബന്ധപ്പെടലിൽനിന്ന് എനിക്ക് ബോധ്യമായി. ഓരോ കന്ധമാൽ യാത്രയിലും, പരിചയത്തിലുള്ള ധീരകൃസ്ത്യാനികളുടെ വിശേഷങ്ങൾ അറിയുന്നതിന് ഞാൻ ശ്രമിച്ചിരുന്നു. പലതവണ നമ്രതയെ ഹോസ്റ്റലിൽ സന്ദർശിച്ചിട്ടുള്ള ഞാൻ 2015 മധ്യത്തിൽ കാതറിൻസ് ഫോം സിസ്റ്റേഴ്‌സിനോട് ബന്ധപ്പെട്ടപ്പോൾ ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് നമ്രത വീട്ടിൽനിന്നാണ് പ്ലസ്‌ടുവിന് സർക്കാർ സ്‌കൂളിൽ പോകുന്നതെന്നറിഞ്ഞു. അങ്ങനെ, ആദ്യമായി നമ്രതയുടെ മണ്ണുകൊണ്ടുള്ള സാലിയാസാഹിയിലെ വീട്ടിലെത്തി. നമ്രത അതിസുന്ദരിയായി വളർന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നിയെങ്കിലും, അവളുടെയും വീട്ടിലെ മറ്റ് അംഗങ്ങളുടെയും മുഖത്തെ ക്ഷീണവും മ്ലാനതയും ദാരിദ്ര്യം തളംകെട്ടിനിൽക്കുന്ന ആ കുടുംബത്തിന്റെ ദുഃരവസ്ഥയും കണ്ട് എനിക്ക് വിഷമം തോന്നി. കുടുംബത്തിന്റെ അത്താണിയായ കൂലിപ്പണിക്കാരനായ അഖായ നായക് - നമ്രതയുടെ പിതാവ് - 2015 ദുഖവെള്ളിയാഴ്ച്ച പെട്ടെന്ന് മരണമടഞ്ഞിരുന്നു. അതോടെ കടുത്തദാരിദ്ര്യത്തിന്റെ പിടിയിലമർന്ന മുത്തശ്ശിയും, അമ്മയും, ഭർത്താവ് ഉപേക്ഷിച്ച പെൺകുഞ്ഞുള്ള മൂത്ത സഹോദരിയും അടങ്ങുന്ന കുടുംബത്തിലെ ഓരോരുത്തരുടെ മുഖത്തും അവരുടെ ദയനീയാവസ്ഥ പ്രകടമായിരുന്നു. അവരുടെ സ്ഥിതികണ്ട് കുറച്ചു പണംകൊടുത്ത്, ഞാൻ യാത്ര തുടർന്നു. പിന്നീട് എന്റെ ഗ്രന്ഥങ്ങൾ വായിച്ച് കന്ധമാലിലെ അവിശ്വസനീയ വിശ്വാസസാക്ഷ്യത്തിൽ താത്പര്യം കാണിച്ചിരുന്ന കാനഡയിലെ പ്രൊഫസറുമായി നമ്രതയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ഞാൻ ഇ-മെയിൽ സന്ദേശം അയച്ചു: "കന്ധമാലിന്റെ കത്തിക്കരിഞ്ഞ നമ്രതയുടെ കുടുംബത്തെ സഹായിക്കുവാൻ തയ്യാറാണോ?" ഉടൻതന്നെ മറുപടിവന്നു. ആ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിശദശാംശങ്ങൾ ചോദിച്ചറിഞ്ഞ്, അന്നുമുതൽ ആ കുടുംബത്തിന് എല്ലാമാസവും നിശ്‌ചിത തുക അയയ്ക്കുന്നുണ്ട്. കുട്ടികളില്ലാത്ത അവരോട് നമ്രതയെ ദത്തെടുക്കുവാൻ പറ്റുമോ എന്ന് ഞാൻ ആരാഞ്ഞു. പ്രായപൂർത്തിയായ ഒരാളെ ദത്തെടുക്കുന്നതിൽ ഒരുപാട് നിയമക്കുരുക്കുകൾ ഉള്ളതുകൊണ്ട്, നമ്രതയെ നഴ്‌സിംഗ് പഠിപ്പിച്ചാൽ, അവൾക്ക് ജോലി വിസ എടുത്ത് കാനഡയിലേക്ക് കുടിയേറുവാൻ എളുപ്പമായിരിക്കും എന്ന് (പേര് വെളിപ്പെടുത്തുവാൻ താത്പര്യമില്ലാത്ത) ആ പ്രൊഫസർ എന്നോട് വിശദീകരിച്ചു. നമ്രതയുടെ നഴ്‌സിംഗ് പഠനച്ചെലവ് വഹിക്കാമെന്ന് അവർ ഏറ്റു. അടുത്ത കന്ധമാൽ യാത്രയിൽ, സന്ദേശവുമായി ഞാൻ നമ്രതയുടെ വീട് സന്ദർശിച്ച് വിശദമായി പറഞ്ഞുകൊടുത്തു. നന്നായി പ്രാർത്ഥിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്ന് അവരോട് പറഞ്ഞു. അതിനുശേഷം ഞാൻ ജയിലിൽ ഏഴ് ക്രിസ്ത്യാനികളുടെ വീടുകൾ കാണുന്നതിന് കൊട്ടഗഡിന് സമീപമുള്ള കാടുകളിലേക്ക് പോയി. രണ്ടുദിവസം കഴിഞ്ഞ് നമ്രതയുടെ റൈക്കിയയിലെ വീട്ടിലെത്തി നഴ്‌സിംഗ് പഠിക്കുന്നതിന് തയ്യാറാണോ എന്ന് ചോദിച്ചു. "സാർ, യേശു എനിക്ക് പുതിയ ജീവൻ തന്നു. അതുകൊണ്ട്, ബൈബിൾ പഠനത്തിന് പോകാനാണ് എനിക്ക് താത്പര്യം." ഞാൻ അത്‌ഭുതപ്പെട്ടു. നിരാലംബരായ കുടുംബത്തിലെ പെൺകുട്ടികളെ സൗജന്യമായി നഴ്‌സിംഗ് പഠിച്ച് വിദേശത്ത് ജോലിചെയ്‌ത് കുടുംബത്തെ രക്ഷിക്കാനുള്ള സുവർണാവസരം വേണ്ടെന്നുവച്ച് ബൈബിൾ പഠനത്തിന് പോകാനുള്ള അഭിനിവേശം കണ്ട് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു: ഇവർ യഥാർത്ഥ ക്രിസ്ത്യാനികൾ തന്നെ. പിന്നീട്, വീട്ടിലെ ദയനീയ സാഹചര്യത്തിൽ നഴ്‌സിംഗ് പഠിക്കണമെന്ന് ഞാൻ ബോധ്യപ്പെടുത്തുകയും 2016 ആഗസ്റ്റിൽ ഒഡീഷക്ക് പുറത്തുള്ള നഴ്‌സിംഗ് കോളേജിൽ ചേർക്കുകയും ചെയ്‌തു. ഒഡിയ മാത്രം സംസാരിച്ചിരുന്ന നമ്രത ഏതാനും മാസങ്ങൾക്കുള്ളിൽ എന്നോട് ഇംഗ്ലീഷിൽ സംസാരിക്കാനും തുടങ്ങി. ഇത്തരത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് ക്ലേശകരമായ യാത്ര തുടർച്ചയായി നടത്തി, ക്രിസ്ത്യാനികളുടെ യാതനകളും അവിശ്വസനീയ സാക്ഷ്യങ്ങളും ഒപ്പിയെടുക്കുന്നതിന് എനിക്ക് പ്രചോദനം നൽകുന്നത്. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലില്‍ പറിച്ചു നടപ്പെട്ട ക്രൈസ്തവരുടെ സജീവസാക്ഷ്യം) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2021-02-24-18:08:37.jpg
Keywords: കന്ധമാ

15611
Category: 10
Sub Category:
Heading: ദൈവകരുണയുടെ ദര്‍ശനം ലഭിച്ചതിന്റെ തൊണ്ണൂറാമത് വാര്‍ഷികം ആഘോഷിച്ച് പോളിഷ് ജനത
Content: പ്ലോക്ക്: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പോളിഷ് മെത്രാപ്പോലീത്തയുമായ ജാന്‍ റോമിയോ പാവ്ലോവ്സ്കിയുടെ സാന്നിധ്യത്തില്‍ ദൈവ കരുണയുടെ ദര്‍ശനം ലഭിച്ചതിന്റെ തൊണ്ണൂറാമത് വാര്‍ഷികം ആഘോഷിച്ച് പോളിഷ് ജനത. പോളിഷ് കന്യാസ്ത്രീയായ വിശുദ്ധ ഫൗസ്റ്റീനക്ക് 1931 ഫെബ്രുവരി 22ന് ലഭിച്ച യേശുവിന്റെ ദൈവകരുണയുടെ ദര്‍ശനം കൊണ്ട് പ്രസിദ്ധമായ പ്ലോക്കിലെ ഡിവൈന്‍ മേഴ്സി ചാപ്പലില്‍വെച്ചായിരുന്നു ആഘോഷം. വാര്‍ഷിക ദിനത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് പാവ്ലോവ്സ്കി മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. ‘യേശുവേ നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു’ എന്ന പ്രാര്‍ത്ഥന 90 വര്‍ഷങ്ങള്‍ക്ക് ശേഷവും നൂറുകണക്കിന് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ദശലക്ഷകണക്കിന് പ്രാവശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. ഇവിടേക്ക് വരുന്നതിന് മുന്‍പ് പ്ലോക്ക് സന്ദര്‍ശിക്കുവാനുള്ള തന്റെ ക്ഷണത്തിന്, ദൈവകരുണയില്‍ തനിക്ക് അഗാധമായ വിശ്വാസമുണ്ടെന്ന് അറിയിക്കുവാനും, തനിക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുവാനുമായിരുന്നു പാപ്പ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവകരുണയുടെ ആദ്യ പ്രത്യക്ഷീകരണത്തിന്റെ തൊണ്ണൂറാമത് വാര്‍ഷികാഘോഷം സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ ഫൗസ്റ്റീന താമസിച്ച കോണ്‍വെന്റ് സ്ഥിതിചെയ്യുന്ന പ്ലോക്കിലെ ബിഷപ്പ് മോണ്‍. പിയോട്ടര്‍ ലിബേരാക്കിന് കത്തയച്ചിരിന്നു. കൂദാശയിലൂടെ യേശുവിനേയും, അവന്റെ സ്നേഹത്തേയും, കരുണയേയും അനുഭവിക്കുക വഴി കൂടുതല്‍ കരുണയും ക്ഷമയും, സഹനവും, സ്നേഹവും ഉള്ളവരായി നമുക്ക് മാറാമെന്നുമാണ് പാപ്പയുടെ കത്തില്‍ പറയുന്നത്. പോളിഷ് പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡയും ദൈവകരുണയുടെ 90-ാം വാർഷികത്തില്‍ അനുസ്മരണ സന്ദേശം അയച്ചിരിന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ ലോകവുമായി പങ്കിട്ട വിശുദ്ധ ഫൗസ്റ്റീനയുടെ സന്ദേശത്തിന് മതത്തിനും ലോകവീക്ഷണത്തിനും അപ്പുറത്ത് സാർവത്രികമായ മാനമുണ്ടെന്നും അത് നല്ല ഇച്ഛാശക്തിയുള്ളവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആധുനിക കാലത്ത്, രണ്ടു വിശുദ്ധരുടെയും രചനകളിൽ ശക്തമായി തോന്നുന്ന സഹാനുഭാവവും പ്രത്യാശയും മാനവസമൂഹത്തിന് ആവശ്യമാണെന്നും പോളിഷ് പ്രസിഡന്റ് സന്ദേശത്തില്‍ കുറിച്ചു. 1931 ഫെബ്രുവരി 22ന് പോളണ്ടിലെ പ്ലോക്കിലുള്ള കോണ്‍വെന്റിലെ മുറിയില്‍വെച്ചാണ് യേശു ക്രിസ്തു ദൈവ കരുണയുടെ ചിത്രം വിശുദ്ധ ഫൗസ്റ്റീനയ്ക്കു ദര്‍ശനത്തിലൂടെ വെളിപ്പെടുത്തിയത്. വെളുത്ത വസ്ത്രം ധരിച്ചു അനുഗ്രഹം ചൊരിയുന്ന രീതിയില്‍ ഒരു കൈ ഉയര്‍ത്തിപ്പിടിച്ചും മറ്റേ കരം നെഞ്ചിലെ വസ്ത്രത്തില്‍ സ്പര്‍ശിച്ചിരിക്കുന്ന നിലയിലുമാണ് യേശുവിന്റെ ദര്‍ശനം സിസ്റ്റര്‍ ഫൗസ്റ്റീനയ്ക്കു ലഭിച്ചത്. ചുവപ്പും, ഇളം നിറത്തിലും ഉള്ള രണ്ട് പ്രകാശ കിരണങ്ങള്‍ അവിടെ നിന്നും ചൊരിയുന്നതായി കണ്ടിരിന്നുവെന്ന് വിശുദ്ധ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദര്‍ശന ദൃശ്യമുള്‍പ്പെടെ 'യേശുവേ നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു' എന്ന വാക്യത്തോട് കൂടിയ ഒരു ചിത്രം വരക്കുവാന്‍ കര്‍ത്താവ് വിശുദ്ധയോട് ആവശ്യപ്പെടുകയായിരിന്നു. 1934-ല്‍ വിശുദ്ധ ഫൗസ്റ്റീന നേരിട്ട് നല്‍കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ യൂജിന്‍ കാസിമിറോവ്സ്കി എന്ന കലാകാരനാണ് ദൈവകരുണയുടെ ആദ്യ ചിത്രം വരച്ചതെങ്കിലും, ക്രാക്കോവിലെ ലാഗിവിനിക്കിലെ അഡോള്‍ഫ് ഹൈല എന്ന കലാകാരന്‍ വരച്ച ചിത്രമാണ് ദൈവകരുണയുടെ ചിത്രമായി ലോക പ്രസിദ്ധമായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-24-20:34:26.jpg
Keywords: പോളിഷ, ഫൗസ്റ്റീന

15612
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിയ സ്വാധീനം ചരിത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി ശൈലജ
Content: കോട്ടയം: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിയ സ്വാധീനം ചരിത്രത്തിന്റെ ഭാഗമാണെന്നു ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി കെ.കെ. ശൈലജ. കോട്ടയം സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനവും യാത്രയയപ്പു സമ്മേളനവും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു മന്ത്രി. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുവാന്‍ ക്രൈസ്തവ സഭകള്‍ക്കു സാധിച്ചെന്നും മന്ത്രി പറഞ്ഞു. ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാനം സ്ത്രീകളില്‍ ഉറപ്പിച്ചിരിക്കുന്നതിനാല്‍ സംസ്‌കാരവും മാനവിക മൂല്യങ്ങളും അവരില്‍ രൂപപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണു പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചതെന്ന് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. അലക്‌സ് ആക്കപ്പറന്പില്‍ അനുഗ്രഹപ്രഭാഷണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സ്റ്റാനി ഇടത്തിപറന്പില്‍ വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുകയും സ്‌കോളര്‍ഷിപ്പ് വിതരണം നടത്തുകയും ചെയ്തു.
Image: /content_image/India/India-2021-02-25-09:01:50.jpg
Keywords: മിഷ്ണ

15613
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ സ്മരണയില്‍ ആഗോള സഭ
Content: കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി മകുടം ചൂടിയ പ്രഥമ ഭാരതീയ വനിത സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഗോള സഭ ഇന്നു ആചരിക്കുന്നു. റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടശേഷമുള്ള നാലാമത്തെ തിരുനാള്‍ ദിനമാണിത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്. സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി എത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-25-09:26:36.jpg
Keywords: റാണി

15614
Category: 9
Sub Category:
Heading: സെഹിയോൻ നൈറ്റ് വിജിൽ നാളെ
Content: "തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത് " (സങ്കീർത്തനങ്ങൾ 147:11). സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജിൽ നാളെ വെള്ളിയാഴ്ച (26/02/2021) നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ യുടെ ഫുൾ ടൈം ശുശ്രൂഷകനായ ബ്രദർ ജേക്കബ് വർഗീസും സെഹിയോൻ ടീമും ഫാ. നടുവത്താനിയിലിനൊപ്പം ശുശ്രൂഷകൾ നയിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. >> #{green->none->b-> കൂടുതൽ വിവരങ്ങൾക്ക് }# ജേക്കബ് വർഗീസ് 07960 149670.
Image: /content_image/Events/Events-2021-02-25-09:44:14.jpg
Keywords: സെഹി

15615
Category: 1
Sub Category:
Heading: പ്രഫസർ റൊബേർത്തൊ ബാർണബേ മാര്‍പാപ്പയുടെ വ്യക്തിഗത ഡോക്ടർ
Content: റോം: റോമിലെ ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള ആശുപത്രിയിൽ പ്രഫസറും ഡോക്ടറുമായി സേവനം ചെയ്യുന്ന ഡോ. റൊബേർത്തൊ ബാർണബേയെ ഫ്രാന്‍സിസ് പാപ്പയുടെ വ്യക്തിഗത ഡോക്ടറായി നിയമിതനായി. റോമിലെ അഗസ്തീനോ ജെമേലി പോളിക്ലിനിക്കിലെ വയോജന വിഭാഗം, ഞരമ്പു സംബന്ധികയായ രോഗങ്ങൾ, അസ്ഥി-കഴുത്ത് എന്നീ ഭാഗങ്ങളുടെ ചികിത്സയിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്ത് ഡോ. ബാർണബേയ്ക്കുണ്ട്. മാര്‍പാപ്പയുടെ മുൻ ഡോക്ടർ, ഫബ്രീസിയോ സൊക്കോര്സി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം നടത്തിയതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-25-10:20:15.jpg
Keywords: ഡോക്ട, ശാസ്ത്ര