category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രഫസർ റൊബേർത്തൊ ബാർണബേ മാര്‍പാപ്പയുടെ വ്യക്തിഗത ഡോക്ടർ
Contentറോം: റോമിലെ ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള ആശുപത്രിയിൽ പ്രഫസറും ഡോക്ടറുമായി സേവനം ചെയ്യുന്ന ഡോ. റൊബേർത്തൊ ബാർണബേയെ ഫ്രാന്‍സിസ് പാപ്പയുടെ വ്യക്തിഗത ഡോക്ടറായി നിയമിതനായി. റോമിലെ അഗസ്തീനോ ജെമേലി പോളിക്ലിനിക്കിലെ വയോജന വിഭാഗം, ഞരമ്പു സംബന്ധികയായ രോഗങ്ങൾ, അസ്ഥി-കഴുത്ത് എന്നീ ഭാഗങ്ങളുടെ ചികിത്സയിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്ത് ഡോ. ബാർണബേയ്ക്കുണ്ട്. മാര്‍പാപ്പയുടെ മുൻ ഡോക്ടർ, ഫബ്രീസിയോ സൊക്കോര്സി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം നടത്തിയതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-25 10:19:00
Keywordsഡോക്ട, ശാസ്ത്ര
Created Date2021-02-25 10:20:15