Content | #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}}
#{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}}
#{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}}
#{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}}
#{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}}
#{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}}
#{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}}
#{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}}
#{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}}
#{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}}
#{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}}
#{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}}
#{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}}
#{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ }# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14874}}
#{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14930}}
#{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത }# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14985}}
#{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം }# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15043}}
#{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് }# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15147}}
#{black->none->b-> കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ }# {{ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15197}}
#{black->none->b-> ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത }# {{ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15366}}
#{black->none->b-> യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15431}}
കന്ധമാലിലെ ക്രൈസ്തവർ നേരിടേണ്ടിവന്ന കൊടുംക്രൂരത ഒപ്പിയെടുത്ത ഒരു ചിത്രമുണ്ട്. അത് നമ്രതാ നായക് എന്ന ഒൻപത് വയസ്സുകാരിയുടെ കത്തിക്കരിഞ്ഞ് വികൃതമായ മുഖമായിരുന്നു. ബെരാംപൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടുമാസം ദീർഘിച്ച തീവ്രചികിത്സയുടെ ഫലമായാണ് നമ്രതയുടെ കത്തിക്കരിഞ്ഞ മുഖത്തിന് ശാലീനതയും സൗന്ദര്യവും തിരികെക്കിട്ടിയത്. കന്ധമാൽ ക്രൈസ്തവരുടെ ദയനീയ അവസ്ഥയിലേക്ക് ശ്രദ്ധ കൊണ്ടുവരുവാൻ നമ്രതയേയും അമ്മ സുധാമണിയേയും പന്ത്രണ്ടോളം വിധവകളേയും ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് 2008 ഡിസംബർ ആദ്യആഴ്ചയിൽ ബാംഗ്ലൂരിലെത്തിച്ചു.
"ദൈവം എന്നെ സൗഖ്യപ്പെടുത്തിയിരിക്കുന്നു, ഞാൻ ഏറെ സന്തോഷത്തിലാണ്," ഈ വേളയിൽ നമ്രതയുടെ പ്രതികരണം അവളുടെ അടിയുറച്ച വിശ്വാസത്തിലേക്ക് എന്റെ ശ്രദ്ധതിരിച്ചു. നമ്രതയും മൂത്ത രണ്ടു സഹോദരിമാരും ആഗസ്റ്റ് 26ന് രാത്രിയിൽ, റൈക്കിയയിലെ പഞ്ചായതി സാഹിയിലെ അവരുടെ ധനികനായ ബന്ധുവിന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. നമ്രതയുടെ ദരിദ്ര കുടുംബത്തിൽ സൗകര്യങ്ങൾ ഒട്ടും ഇല്ലായിരുന്നതുകൊണ്ട് മാതാപിതാക്കൾ മൂത്തമക്കളെ ആ ബന്ധുവിന്റെ വീട്ടിലേക്ക് രാത്രിയിൽ ഉറങ്ങാൻ പറഞ്ഞയയ്ക്കുക പതിവായിരുന്നു.
ഭയാനകമായ ആ രാത്രിയിൽ വീടിനുമുന്നിൽ നിറുത്തിയിട്ടിരുന്ന കാർ രാത്രി രണ്ടുമണിക്ക്, കാതടപ്പിക്കുന്ന സ്വരത്തിൽ പൊട്ടിത്തെറിക്കുന്നത് കേട്ടിട്ടാണ് ആ പെൺകുട്ടികൾ ഞെട്ടിയുണർന്നത്. അക്രമിസംഘം വീട്ടിനകത്തേയ്ക്ക് ഇരച്ചുകയറി, കണ്ണിൽ കണ്ടതെല്ലാം നാലുപാടും വലിച്ചെറിയുമ്പോൾ നമ്രതയും സഹോദരിമാരും പുറത്തുള്ള കക്കൂസിനകത്ത് ഭയന്നുവിറച്ച് ഒളിച്ചിരിക്കുകയായിരുന്നു. "അവർ ഏതു സമയത്തും വന്ന് കണ്ടുപിടിക്കും എന്നു കരുതി ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചാണിരുന്നത്. അവർ മുഖത്ത് കറുത്ത ചായം തേക്കുകയും തലയ്ക്ക് ചുറ്റും കാവിനാട കെട്ടുകയും ചെയ്തിരുന്നു," നമ്രത ഭീകരരംഗം അനുസ്‌മരിച്ചു.
കലാപകാരികൾ സ്ഥലം വിട്ടു എന്ന് ഉറപ്പായതോടെ കുട്ടികൾ വെളിയിൽ വന്നു. "പുറത്തേക്കു പോകുന്നതിനിടയിൽ ഞാൻ തീ കത്തുന്ന മുറിയിലേക്ക് ജനലിലൂടെ എത്തി നോക്കി. പെട്ടെന്നായിരുന്നു ഒരു പൊട്ടിത്തെറി. പിന്നീട് എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല," ആ തിക്താനുഭവം ഒരിക്കൽ കൂടി ആവർത്തിച്ചാലെന്നപോലെ അവൾ പറഞ്ഞു. അക്രമിസംഘം ഇട്ടുപോയ ബോംബു പൊട്ടിത്തെറിച്ചാണ് നമ്രതയുടെ മുഖത്തും കഴുത്തിലും പിൻഭാഗത്തും ഗുരുതരമായി പൊള്ളലേറ്റത്.
സഹോദരിമാരും ബന്ധുവായ അമ്മായിയും ചേർന്ന് രക്തം വാർന്നൊഴുകിയിരുന്ന നമ്രതയെ കുറ്റിക്കാട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്. കാരണം കാപാലികർ അടുത്തുള്ള മറ്റു ക്രൈസ്തവഭവനങ്ങൾ നശിപ്പിച്ചുകൊണ്ട് അപ്പോഴും അവിടെ ചുറ്റിക്കറങ്ങുകയായിരുന്നു. എല്ലാവരും പേടിച്ചു പരക്കംപായുന്നതിനിടയിൽ മക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് സുധാമണി അറിഞ്ഞിരുന്നില്ല. അക്രമികൾ തിരിച്ചു പോയതോടെ അവൾ മക്കൾ കിടന്നുറങ്ങിയിരുന്ന വീട്ടിലേക്ക് വന്നു. എന്നാൽ, വീട് കത്തിയെരിയുന്നതാണ് സുധാമണി കണ്ടത്.
"എന്റെ മക്കൾ കൊല്ലപ്പെട്ടിരിക്കുമെന്ന് കരുതി ഞാൻ അലമുറയിട്ടു കരഞ്ഞു. അന്നേരം എന്റെ നിലവിളി കേട്ടിട്ടായാകാം, രക്തം വാർന്നൊലിച്ചിരുന്ന നമ്രതയെയുംകൊണ്ട് അവർ കുറ്റിക്കാട്ടിൽനിന്ന് പുറത്തുവന്നു," സുധാമണി ഓർമ്മിച്ചു. "ഞങ്ങൾ ഉടനെ പോലീസിനെയും അഗ്നിസേനയെയും വിവരം അറിയിച്ചു. കാരണം കുറച്ചു വീടുകളിൽ ആ സമയത്തും തീ ആളിക്കത്തുന്നുണ്ടായിരുന്നു," സുധാമണി കൂട്ടിച്ചേർത്തു. എന്നാൽ പോലീസ് വരാൻ കൂട്ടാക്കിയില്ല. അഗ്നിശമനസേനയാകട്ടെ, പാതിരായ്ക്ക് വരാൻ തങ്ങളുടെ പക്കൽ വെള്ളമില്ലെന്ന് പറഞ്ഞൊഴിഞ്ഞു.
നിസഹായരായ ആ കുടുംബാംഗങ്ങൾ നമ്രതയെ റൈക്കിയയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാര്യമായ ചികിത്സ അവിടെ ലഭിച്ചില്ല. കാരണം പരുക്കേറ്റ ക്രൈസ്തവരെക്കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയായിരുന്നു. സുധാമണിയും കൂലിപ്പണിക്കാരനായ ഭർത്താവ് അഖായ നായക്കും നമ്രതയെ 160 കി.മീ. ദൂരത്തുള്ള ബരാംപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. സ്വർണ്ണാഭരണങ്ങൾ വിറ്റിട്ടാണ്, അതിനാവശ്യമായ പണം അവർ സ്വരൂപിച്ചത്. ആരംഭത്തിൽ മകളുടെ കത്തിയെരിഞ്ഞ മുഖത്തുനിന്ന് പഴുപ്പുസ്രവം ഒഴുകുന്നതു കണ്ടുനിന്നു കരയാൻ മാത്രമെ അവൾക്ക് കഴിഞ്ഞുളളൂ. "ആ ദിവസങ്ങൾ എങ്ങനെ തള്ളിനീക്കിയെന്ന് എനിക്ക് അറിഞ്ഞുകൂടാ, ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചു. ഇപ്പോൾ അവൾ പൂർണ്ണമായും സൗഖ്യം പ്രാപിച്ചു," സന്തോഷത്തോടെ സുധാമണി സാക്ഷ്യപ്പെടുത്തി.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആഴ്‌ചകൾ നീണ്ട ചികിത്സയുടെ ഫലമായി നമ്രതയുടെ മുഖത്തിന്റെ വികൃതരൂപം മാഞ്ഞുപോയി ശാലീനത തിരിച്ചുവന്നു. അതിനുശേഷം, 2008 നവംബറിൽ ആദ്യആഴ്ച്ചയിൽ റൈക്കിയയിൽ മടങ്ങിയെത്തി. കന്ധമാലിലെ മതപീഡനത്തെപറ്റി എന്തു തോന്നുന്നു എന്ന ചോദ്യത്തോട് അവൾ അർത്ഥവത്തായി പറഞ്ഞു: "ദൈവത്തിന്റെ പേരിൽ ജനങ്ങൾ എന്തിനാണ് മറ്റുള്ളവരെ ആക്രമിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല."
"കർത്താവിനുവേണ്ടി ജോലി ചെയ്യാൻ ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം," ഭാവിയിൽ എന്താകണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ നമ്രത പറഞ്ഞു. അവൾ പഠനം തുടർന്നിരുന്ന കത്തോലിക്കാ സ്‌കൂളിൽവച്ച്, 2009 ക്രിസ്‌മസ് സമയത്ത് ഞാൻ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഭാവി പദ്ധതിയെക്കുറിച്ച് നമ്രതയുടെ തീരുമാനത്തിൽ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അവൾ നേരിട്ട അഗ്നിപരീക്ഷണത്തിൽ നിന്ന് പ്രചോദനം പ്രാപിച്ച്, അവൾ തറപ്പിച്ച് പറഞ്ഞു: "മതസൗഹൃദം പരിപോഷിപ്പിക്കാനും കർത്താവിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കാനുംവേണ്ടി എന്റെ ജീവിതം സമർപ്പിക്കും."
വെറും വാക്കുകളിൽ ഒതുങ്ങുന്നതല്ല കന്ധമാലിലെ ജ്വലിക്കുന്ന വിശ്വാസമെന്ന് നമ്രതയുമായുള്ള തുടർന്നുള്ള ബന്ധപ്പെടലിൽനിന്ന് എനിക്ക് ബോധ്യമായി. ഓരോ കന്ധമാൽ യാത്രയിലും, പരിചയത്തിലുള്ള ധീരകൃസ്ത്യാനികളുടെ വിശേഷങ്ങൾ അറിയുന്നതിന് ഞാൻ ശ്രമിച്ചിരുന്നു. പലതവണ നമ്രതയെ ഹോസ്റ്റലിൽ സന്ദർശിച്ചിട്ടുള്ള ഞാൻ 2015 മധ്യത്തിൽ കാതറിൻസ് ഫോം സിസ്റ്റേഴ്‌സിനോട് ബന്ധപ്പെട്ടപ്പോൾ ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് നമ്രത വീട്ടിൽനിന്നാണ് പ്ലസ്‌ടുവിന് സർക്കാർ സ്‌കൂളിൽ പോകുന്നതെന്നറിഞ്ഞു. അങ്ങനെ, ആദ്യമായി നമ്രതയുടെ മണ്ണുകൊണ്ടുള്ള സാലിയാസാഹിയിലെ വീട്ടിലെത്തി.
നമ്രത അതിസുന്ദരിയായി വളർന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നിയെങ്കിലും, അവളുടെയും വീട്ടിലെ മറ്റ് അംഗങ്ങളുടെയും മുഖത്തെ ക്ഷീണവും മ്ലാനതയും ദാരിദ്ര്യം തളംകെട്ടിനിൽക്കുന്ന ആ കുടുംബത്തിന്റെ ദുഃരവസ്ഥയും കണ്ട് എനിക്ക് വിഷമം തോന്നി. കുടുംബത്തിന്റെ അത്താണിയായ കൂലിപ്പണിക്കാരനായ അഖായ നായക് - നമ്രതയുടെ പിതാവ് - 2015 ദുഖവെള്ളിയാഴ്ച്ച പെട്ടെന്ന് മരണമടഞ്ഞിരുന്നു. അതോടെ കടുത്തദാരിദ്ര്യത്തിന്റെ പിടിയിലമർന്ന മുത്തശ്ശിയും, അമ്മയും, ഭർത്താവ് ഉപേക്ഷിച്ച പെൺകുഞ്ഞുള്ള മൂത്ത സഹോദരിയും അടങ്ങുന്ന കുടുംബത്തിലെ ഓരോരുത്തരുടെ മുഖത്തും അവരുടെ ദയനീയാവസ്ഥ പ്രകടമായിരുന്നു. അവരുടെ സ്ഥിതികണ്ട് കുറച്ചു പണംകൊടുത്ത്, ഞാൻ യാത്ര തുടർന്നു.
പിന്നീട് എന്റെ ഗ്രന്ഥങ്ങൾ വായിച്ച് കന്ധമാലിലെ അവിശ്വസനീയ വിശ്വാസസാക്ഷ്യത്തിൽ താത്പര്യം കാണിച്ചിരുന്ന കാനഡയിലെ പ്രൊഫസറുമായി നമ്രതയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ഞാൻ ഇ-മെയിൽ സന്ദേശം അയച്ചു: "കന്ധമാലിന്റെ കത്തിക്കരിഞ്ഞ നമ്രതയുടെ കുടുംബത്തെ സഹായിക്കുവാൻ തയ്യാറാണോ?" ഉടൻതന്നെ മറുപടിവന്നു. ആ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിശദശാംശങ്ങൾ ചോദിച്ചറിഞ്ഞ്, അന്നുമുതൽ ആ കുടുംബത്തിന് എല്ലാമാസവും നിശ്‌ചിത തുക അയയ്ക്കുന്നുണ്ട്. കുട്ടികളില്ലാത്ത അവരോട് നമ്രതയെ ദത്തെടുക്കുവാൻ പറ്റുമോ എന്ന് ഞാൻ ആരാഞ്ഞു. പ്രായപൂർത്തിയായ ഒരാളെ ദത്തെടുക്കുന്നതിൽ ഒരുപാട് നിയമക്കുരുക്കുകൾ ഉള്ളതുകൊണ്ട്, നമ്രതയെ നഴ്‌സിംഗ് പഠിപ്പിച്ചാൽ, അവൾക്ക് ജോലി വിസ എടുത്ത് കാനഡയിലേക്ക് കുടിയേറുവാൻ എളുപ്പമായിരിക്കും എന്ന് (പേര് വെളിപ്പെടുത്തുവാൻ താത്പര്യമില്ലാത്ത) ആ പ്രൊഫസർ എന്നോട് വിശദീകരിച്ചു. നമ്രതയുടെ നഴ്‌സിംഗ് പഠനച്ചെലവ് വഹിക്കാമെന്ന് അവർ ഏറ്റു.
അടുത്ത കന്ധമാൽ യാത്രയിൽ, സന്ദേശവുമായി ഞാൻ നമ്രതയുടെ വീട് സന്ദർശിച്ച് വിശദമായി പറഞ്ഞുകൊടുത്തു. നന്നായി പ്രാർത്ഥിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്ന് അവരോട് പറഞ്ഞു. അതിനുശേഷം ഞാൻ ജയിലിൽ ഏഴ് ക്രിസ്ത്യാനികളുടെ വീടുകൾ കാണുന്നതിന് കൊട്ടഗഡിന് സമീപമുള്ള കാടുകളിലേക്ക് പോയി. രണ്ടുദിവസം കഴിഞ്ഞ് നമ്രതയുടെ റൈക്കിയയിലെ വീട്ടിലെത്തി നഴ്‌സിംഗ് പഠിക്കുന്നതിന് തയ്യാറാണോ എന്ന് ചോദിച്ചു. "സാർ, യേശു എനിക്ക് പുതിയ ജീവൻ തന്നു. അതുകൊണ്ട്, ബൈബിൾ പഠനത്തിന് പോകാനാണ് എനിക്ക് താത്പര്യം." ഞാൻ അത്‌ഭുതപ്പെട്ടു.
നിരാലംബരായ കുടുംബത്തിലെ പെൺകുട്ടികളെ സൗജന്യമായി നഴ്‌സിംഗ് പഠിച്ച് വിദേശത്ത് ജോലിചെയ്‌ത് കുടുംബത്തെ രക്ഷിക്കാനുള്ള സുവർണാവസരം വേണ്ടെന്നുവച്ച് ബൈബിൾ പഠനത്തിന് പോകാനുള്ള അഭിനിവേശം കണ്ട് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു: ഇവർ യഥാർത്ഥ ക്രിസ്ത്യാനികൾ തന്നെ. പിന്നീട്, വീട്ടിലെ ദയനീയ സാഹചര്യത്തിൽ നഴ്‌സിംഗ് പഠിക്കണമെന്ന് ഞാൻ ബോധ്യപ്പെടുത്തുകയും 2016 ആഗസ്റ്റിൽ ഒഡീഷക്ക് പുറത്തുള്ള നഴ്‌സിംഗ് കോളേജിൽ ചേർക്കുകയും ചെയ്‌തു. ഒഡിയ മാത്രം സംസാരിച്ചിരുന്ന നമ്രത ഏതാനും മാസങ്ങൾക്കുള്ളിൽ എന്നോട് ഇംഗ്ലീഷിൽ സംസാരിക്കാനും തുടങ്ങി.
ഇത്തരത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് ക്ലേശകരമായ യാത്ര തുടർച്ചയായി നടത്തി, ക്രിസ്ത്യാനികളുടെ യാതനകളും അവിശ്വസനീയ സാക്ഷ്യങ്ങളും ഒപ്പിയെടുക്കുന്നതിന് എനിക്ക് പ്രചോദനം നൽകുന്നത്.
#{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലില്‍ പറിച്ചു നടപ്പെട്ട ക്രൈസ്തവരുടെ സജീവസാക്ഷ്യം)
➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] |