Contents

Displaying 15221-15230 of 25127 results.
Content: 15584
Category: 18
Sub Category:
Heading: അന്തര്‍ദേശീയ സുറിയാനി പണ്ഡിതന്‍ മല്‍പ്പാന്‍ ഗീവര്‍ഗീസ് ചേടിയത്ത് ഇനി ഓര്‍മ്മ
Content: പത്തനംതിട്ട: അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധനായ സുറിയാനി പണ്ഡിതനും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സീനിയര്‍ വൈദികനും മല്പാനും പത്തനംതിട്ട രൂപതാംഗവുമായ റവ.ഡോ. ഗീവര്‍ഗീസ് ചേടിയത്ത് (76) വിടവാങ്ങി. അതിരുങ്കല്‍ ചേടിയത്ത് കുടുംബാംഗമാണ്. പത്തനംതിട്ട രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരിയിലെ ആധ്യാത്മിക പിതാവ് എന്നീ നിലകളിലും ഓമല്ലൂര്‍ ആറ്റരികം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി വികാരിയുമായി പ്രവര്‍ത്തിക്കുകയായിരുന്നു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും (1979- 1993) തുടര്‍ന്ന് 1993 മുതല്‍ തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയിലും പ്രഫസറായിരുന്നു. സഭാപിതാക്കന്മാരെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ചുരുക്കംപേരില്‍ ഒരാളായിരുന്ന അദ്ദേഹം നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി അന്തര്‍ദേശീയ അക്കാദമിക സമിതികളില്‍ അംഗമായിരുന്നു. വിയന്നായിലെ പ്രോഓറിയന്തേ ഫൗണ്ടേഷനില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കത്തോലിക്കമലങ്കര ഓര്‍ത്തഡോക്‌സ്, കത്തോലിക്കസിറിയന്‍ ഓര്‍ത്തഡോക്‌സ് അന്തര്‍ദ്ദേശിയ ദൈവശാസ്ത്ര കമ്മീഷനുകളില്‍ കത്തോലിക്കാ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി തിരുവനന്തപുരം, വടവാതൂര്‍ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വൈദികവിദ്യാഭ്യാസം. 1969 ഡിസംബര്‍ 20 നു വൈദികനായി. റോമിലെ അഗസ്റ്റീനിയാനും പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ചേടിയത്ത് പരേതരായ സി.ജി. ഡാനിയേല്സാളറാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലീലാമ്മ, മത്തായി, തങ്കച്ചന്‍, തങ്കമ്മ, ഫാ.തോമസ് ചേടിയത്ത് ഒഐസി, സൂസമ്മ, സാംകുട്ടി. ഫാ.ദാനിയേല്‍ മണ്ണില്‍ ഒഐസി സഹോദരീപുത്രനാണ്.
Image: /content_image/India/India-2021-02-22-10:08:12.jpg
Keywords: സുറിയാനി
Content: 15585
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ ലീഗ് 10,000 ഇ മെയില്‍ സന്ദേശം അയച്ചു
Content: മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും 3.2 കിലോമീറ്റര്‍ വരെ വായുദൂരത്തിലുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ കരടുവിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ചെറുപുഷ്പ മിഷന്‍ലീഗ് മാനന്തവാടി രൂപത ഘടകം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു 10,000 ഇ മെയില്‍ സന്ദേശം അയച്ചു. ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. ക്യാംപെയിനില്‍ വിവിധ മേഖല, ശാഖ ഭാരവാഹികളും അംഗങ്ങളും പങ്കാളികളായി. രൂപത ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍, സെക്രട്ടറി സജീഷ് എടത്തട്ടേല്‍, ഓര്‍ഗനൈസര്‍ തങ്കച്ചന്‍ മാപ്പിളക്കുന്നേല്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ക്രിസ്റ്റീന എഫ്‌സിസി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ബിനീഷ്, മെര്‍ലിന്‍, ആര്യ, അലോഷിന്‍, അഖില, അരുണ്‍, ജോസ്, ജോസഫ്, സാബു, ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2021-02-22-10:44:36.jpg
Keywords: മിഷന്‍ ലീഗ
Content: 15587
Category: 18
Sub Category:
Heading: ഗുഡ്നെസ് എഡിറ്റ് അക്കാഡമി അങ്കമാലിയിൽ
Content: കൊച്ചി: വിന്‍സെന്‍ഷ്യന്‍ സഭയുടെ കീഴിലുള്ള ഗുഡ്നെസ് ടെലിവിഷന്റെ സഹകരണത്തോടെ കൊച്ചിയിലെ ഗുഡ്നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനു (ഗിഫ്റ്റ് കൊച്ചിന്‍) കീഴിൽ ഗുഡ്നെസ് എഡിറ്റ് അക്കാഡമി (ഗിഫ്റ്റ് അങ്കമാലി) അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു. ഡീപോൾ ബുക്ക് സെന്റർ ബിൽഡിങ്ങിൽ തുടങ്ങിയ അക്കാഡമിയുടെ ഉദ്ഘാടനം റോജി എം. ജോൺ എംഎൽഎ നിർവ്വഹിച്ചു. വിൻസെൻഷ്യൻ മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ജെയിംസ് കല്ലുങ്കൽ ആശീർവാദകർമ്മം നടത്തി. പ്രൊവിൻസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ കൗൺസിലർ റവ. ഡോ. ജെയിംസ് ചേലപ്പുറത്ത്, ഗിഫ്റ്റ് അങ്കമാലി മാനേജർ ഫാ. എബ്രഹാം മുകാലയിൽ, ഡയറക്ടർ ഫാ. ഡെയ്‌സൻ വെട്ടിയാടൻ, ഫിനാൻസ് ഓഫീസർ ഫാ. വര്‍ഗീസ് തോപ്പിലാൻ എന്നിവർ പങ്കെടുത്തു. ഫിലിം വീഡിയോ എഡിറ്റിംഗ് പഠനത്തിനും പ്രഫഷണൽ പരിശീലനത്തിനത്തിനുമായി അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന എഡിറ്റിംഗ് ലാബും സിനിമ, ടെലിവിഷൻ മാധ്യമ രംഗത്തുള്ള പ്രഗൽഭരായ അധ്യാപകരുടെ സേവനവും അക്കാഡമിയിലുണ്ട്. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ പഠനമികവ് പുലർത്തുന്ന അർഹരായവർക്ക് മാധ്യമപഠന സ്കോളർഷിപ്പ്, ഗിഫ്റ്റ് കൊച്ചിന്റെ മീഡിയ വർക്ക്ഷോപ്പിൽ പ്രവേശനം എന്നിവ ഗിഫ്റ്റ് അങ്കമാലി ഉറപ്പാക്കുന്നു. ഡിജിറ്റൽ സിനിമാട്ടോഗ്രഫി, ഡിജിറ്റൽ വിഡിയോഗ്രഫി, ഡിജിറ്റൽ ഫോട്ടോഗ്രഫി, ഫിലിം ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സ്ക്രീൻ ആക്ടിംഗ്, ന്യൂസ് റീഡിംഗാ ആൻഡ് ആങ്കറിംഗ്, വോയിസ് ഡിസൈനിംഗ്, ഓഡിയോ എഞ്ചിനീയറിംഗ്, ഡിജിറ്റൽ വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ ഫിലിം എഡിറ്റിംഗ്, ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഗ്രാഫിക്സ് ആൻഡ് വെബ് ഡിസൈനിംഗ് എന്നീ കോഴ്‌സുകൾ നടത്തുന്ന ഗിഫ്റ്റ് കൊച്ചിന്റെ പുതിയ സരംഭമാണ് അങ്കമാലിയിലെ ഗുഡ്നെസ് എഡിറ്റ് അക്കാഡമി. വിവരങ്ങൾക്കും പരിശീലനത്തിനും ഗിഫ്റ്റ് അങ്കമാലി ഓഫിസിൽ ബന്ധപെടുക +91 9495591801.
Image: /content_image/India/India-2021-02-22-11:07:08.jpg
Keywords: ചാനല
Content: 15588
Category: 1
Sub Category:
Heading: ഗർഭസ്ഥശിശുക്കളുടെ കോശമുപയോഗിച്ച് കോവിഡ് വാക്സിൻ നിർമാണം: പ്രതിരോധിക്കുവാന്‍ ആഹ്വാനവുമായി ബിഷപ്പ് ഷ്നീഡർ
Content: അസ്താന: ഗർഭസ്ഥശിശുക്കളുടെ കോശങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകൾക്കെതിരെ പ്രതിഷേധിക്കാൻ ആഗോളതലത്തിൽ പുതിയൊരു പ്രോലൈഫ് മുന്നേറ്റത്തിനു ആഹ്വാനവുമായി ഖസാഖിസ്ഥാനിലെ അസ്താന രൂപത മെത്രാൻ ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡറുടെ ആഹ്വാനം. പ്രമുഖ പ്രോലൈഫ് മാധ്യമമായ 'ലൈഫ്‌സൈറ്റ് ന്യൂസ്'- 'അൺമാസ്കിങ് കോവിഡ്-19: വാക്സിൻസ്, മാൺഡേറ്റസ്, ആൻഡ് ഗ്ലോബൽ ഹെൽത്ത്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് സുപ്രധാന ആഹ്വാനം ബിഷപ്പ് അത്താനേഷ്യസ് നടത്തിയിരിക്കുന്നത്. ഇതുവരെ വിജയകരമായി ഒത്തൊരുമയോടെ ഭ്രൂണഹത്യയ്ക്കെതിരെ ശബ്ദമുയർത്താൻ പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും, എന്നാൽ ഇനി വരുന്ന കാലഘട്ടത്തിൽ അസന്നിഗ്‌ദ്ധമായി, തുറവിയോടെ ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ മരുന്നുണ്ടാക്കാൻ വേണ്ടി ചൂഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാൻ സാധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു പുതിയ ഘട്ടമാണ് വരുന്നത്, നമ്മൾ ധൈര്യമുള്ളവരായിരിക്കണം. ഭ്രൂണഹത്യയ്ക്ക് വിധേയരായ ശിശുക്കളുടെ ശരീരകോശങ്ങൾ ഉപയോഗിച്ചാണ് പല മരുന്നു നിർമാണ കമ്പനികളും കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മിക്കുന്നത്. യഥാര്‍ത്ഥ മനസാക്ഷിയോടെ, ഭ്രൂണഹത്യയ്ക്ക് പിന്തുണ നൽകുന്നില്ല എന്ന ബോധ്യത്തോടു കൂടി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാമെന്നാണ് കത്തോലിക്കാ സഭ ഔദ്യോഗികമായി ആഹ്വാനം നല്‍കുന്നത്. ഇതേസമയം ഭ്രൂണഹത്യ അവശിഷ്ട്ടങ്ങളിലൂടെയാണ് ചില വാക്സിനുകള്‍ ഉല്പാദിപ്പിക്കപ്പെട്ടത് എന്ന യാഥാർഥ്യത്തോട് ഒരു ക്രൈസ്തവ വിശ്വാസിക്ക് മുഖം തിരിക്കാൻ സാധിക്കില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ട ശിശുക്കളുടെ രക്തം വാക്സിനുകളിൽ നിന്ന് ദൈവത്തോട് നിലവിളിക്കുന്നു. ഗർഭസ്ഥശിശുക്കളുടെ നിലവിളി ലോകം മുഴുവൻ മുഴങ്ങി കേൾക്കുന്നു. ഇത് കേട്ട് നാം ഉണരണമെന്നും ബിഷപ്പ് പറഞ്ഞു. പല ക്രൈസ്തവ നേതാക്കളും ഈ വിഷയത്തെപ്പറ്റി പ്രതികരിക്കാൻ തയ്യാറാകുന്നില്ല. പുതിയ പ്രോലൈഫ് മുന്നേറ്റത്തിന്റെ ഭാഗമാകുന്ന ക്രൈസ്തവ വിശ്വാസികൾ, ജയിൽശിക്ഷയും, മരണം പോലും വരിക്കാൻ തയാറായിരിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. വിഗ്രഹങ്ങളെ ആരാധിച്ച് ജീവൻ രക്ഷിക്കാമെന്ന ഘട്ടത്തിലും അതിനു സമ്മതം മൂളാതെ ധീരതയോടെ മരണത്തെ പുൽകിയ ആദിമ കാലഘട്ടത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഉദാഹരണം ബിഷപ്പ് ഷ്നീഡര്‍ ചൂണ്ടിക്കാട്ടി. വലിയൊരു മത പീഡനത്തിന്റെ നാളുകളാണ് ക്രൈസ്തവർക്ക് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പും ബിഷപ്പ് ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കുവെച്ചിട്ടുണ്ട്. ഭ്രൂണഹത്യ ചെയ്ത ശിശുക്കളുടെ കോശങ്ങൾ കൊണ്ടുണ്ടാക്കുന്ന കൊറോണ വാക്സിൻ അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടുമായി അമേരിക്കയിലെ ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാനായ ബിഷപ്പ് ജോസഫ് സ്ട്രിക്ട്ലാൻഡ് അടക്കമുള്ള ചില മെത്രാന്‍മാരും അടുത്ത നാളില്‍ രംഗത്തുവന്നിരിന്നു. അമേരിക്കൻ മെത്രാൻ സമിതിയും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓക്‌സ്ഫഡ്- അസ്ട്രാ സെനക്ക എന്ന കമ്പനി നിര്‍മ്മിക്കുന്ന വാക്സിനില്‍ ഭ്രൂണകോശങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ക്രിസ്തീയ ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്നും അതൊഴിവാക്കണമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-22-11:50:04.jpg
Keywords: അത്താനേഷ്യ, വാക്സി
Content: 15589
Category: 10
Sub Category:
Heading: 'യേശുവേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു' എന്ന് നമ്മുക്കും ഏറ്റുപറയാം: ദൈവകരുണയുടെ സന്ദേശം ലഭിച്ചതിന്റെ 90ാമത് വാര്‍ഷികത്തില്‍ പാപ്പ
Content: റോം: “യേശുവേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു” എന്നെഴുതിയ പ്രസിദ്ധമായ ദൈവകരുണയുടെ ചിത്രം ലോകത്തിനു സമ്മാനിച്ച പോളിഷ് കന്യാസ്ത്രീയും കത്തോലിക്ക ദാര്‍ശനികയുമായ വിശുദ്ധ ഫൗസ്റ്റീനക്ക് ദൈവകരുണയുടേയും, ദൈവസ്‌നേഹത്തിന്റേയും രഹസ്യങ്ങള്‍ യേശു വെളിപ്പെടുത്തിക്കൊടുത്തതിന്റെ തൊണ്ണൂറാമത് വാര്‍ഷിക അനുസ്മരണം മാര്‍പാപ്പ നടത്തി. ഇന്നലെ ഫെബ്രുവരി 21 ഞായറാഴ്ചത്തെ മധ്യാഹ്ന ത്രികാലജപ പ്രാര്‍ത്ഥനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പയാണ് ഇക്കാര്യം അനുസ്മരിച്ചത്. സുവിശേഷത്തിലെ സന്ദേശങ്ങളുടെ സ്ഥിരീകരണമാണ് വിശുദ്ധയിലൂടെ ഈശോ വെളിപ്പെടുത്തിയതെന്നു പാപ്പ പറഞ്ഞു. "കര്‍ത്താവായ യേശു തൊണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്ക എന്ന കന്യാസ്ത്രീക്ക് തന്നെത്തന്നെ വെളിപ്പെടുത്തികൊടുക്കുകയും, ദൈവകരുണയുടെ പ്രത്യേക സന്ദേശം അവള്‍ക്ക് നല്‍കുകയും ചെയ്ത പോളണ്ടിലെ പ്ലോക്കിലെ ദേവാലയത്തിലേക്കാണ് എന്റെ ശ്രദ്ധ പോകുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനിലൂടെ ഈ സന്ദേശം ലോകമെങ്ങും പ്രചരിച്ചു. മരിച്ച് ഉയിര്‍ക്കപ്പെടുകയും, തന്റെ പിതാവിന്റെ കാരുണ്യം നമുക്ക് പ്രദാനം ചെയ്യുകയും ചെയ്ത യേശുവിന്റെ സുവിശേഷങ്ങള്‍ അല്ലാതെ മറ്റൊന്നുമല്ല ഈ സന്ദേശങ്ങള്‍". യേശുവേ നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ട് നമുക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കാം”. പാപ്പ പറഞ്ഞു. 1931 ഫെബ്രുവരി 22ന് പോളണ്ടിലെ പ്ലോക്കിലുള്ള കോണ്‍വെന്റിലെ മുറിയില്‍വെച്ചാണ് യേശു ക്രിസ്തു ദൈവ കരുണയുടെ ചിത്രം വിശുദ്ധ ഫൗസ്റ്റീനയ്ക്കു ദര്‍ശനത്തിലൂടെ വെളിപ്പെടുത്തിയത്. “വൈകുന്നേരം ഞാന്‍ എന്റെ മുറിയിലായിരിക്കുമ്പോള്‍ വെളുത്ത വസ്ത്രം ധരിച്ച കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടു. അനുഗ്രഹം ചൊരിയുന്ന രീതിയില്‍ ഒരു കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മറ്റേ കരമാകട്ടെ നെഞ്ചിലെ വസ്ത്രത്തില്‍ സ്പര്‍ശിച്ചിരിക്കുന്ന നിലയിലും. ചുവപ്പും, ഇളം നിറത്തിലും ഉള്ള രണ്ട് പ്രകാശ കിരണങ്ങള്‍ അവിടെ നിന്നും ചൊരിയുന്നതായി ഞാന്‍ കണ്ടു. അല്പ്പം കഴിഞ്ഞപ്പോള്‍ 'യേശുവേ നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു' എന്ന വാക്യത്തോട് കൂടിയ ഒരു ചിത്രം വരക്കുവാന്‍ യേശു എന്നോട് പറഞ്ഞു” (ഡയറി, 47) എന്നാണ് ഈ ദര്‍ശനത്തേക്കുറിച്ച് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ പറയുന്നത്. 1934-ല്‍ വിശുദ്ധ ഫൗസ്റ്റീന നേരിട്ട് നല്‍കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ യൂജിന്‍ കാസിമിറോവ്സ്കി എന്ന കലാകാരനാണ് ദൈവകരുണയുടെ ആദ്യ ചിത്രം വരച്ചതെങ്കിലും, ക്രാക്കോവിലെ ലാഗിവിനിക്കിലെ അഡോള്‍ഫ് ഹൈല എന്ന കലാകാരന്‍ വരച്ച ചിത്രമാണ് ലോകമെമ്പാടും പ്രസിദ്ധമായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-22-15:46:26.jpg
Keywords: ദൈവ കരുണ, ഫൗസ്റ്റീന
Content: 15590
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് പാര്‍ലമെന്റ് സീറ്റുകള്‍ ഉറപ്പു നല്‍കുന്ന ഉത്തരവില്‍ പലസ്തീന്‍ പ്രസിഡന്റ് ഒപ്പുവെച്ചു
Content: അമ്മാന്‍: 132 അംഗ പലസ്തീന്‍ നിയമസഭാ കൗണ്‍സിലില്‍ ചുരുങ്ങിയത് 7 പാര്‍ലമെന്റ് സീറ്റുകളെങ്കിലും ക്രൈസ്തവ സമൂഹങ്ങളില്‍പ്പെട്ടവര്‍ക്ക് ഉറപ്പുനല്‍കുന്ന ഉത്തരവില്‍ ഇന്നലെ ഞായറാഴ്ച (21/02/2021) പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഒപ്പുവെച്ചു. ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിയമസാമാജികരെ തെരഞ്ഞടുക്കുവാനായി പാലസ്തീന്‍ ജനത തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാലസ്തീന്‍ നാഷ്ണല്‍ അതോറിറ്റിയുടെ പ്രസിഡന്റും, ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാനുമായ മഹമൂദ് അബ്ബാസിന്റെ ഉത്തരവ്. ക്രൈസ്തവ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പലസ്തീനിലെ ഇസ്ലാമിക പോരാളി സംഘടനയായ ഹമാസ് വിജയിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാന്‍ പോകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സില്‍ അംഗങ്ങള്‍ പലസ്തീന്‍ ജനതയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കണമെന്നും, പലസ്തീന്‍ ജനതയുടെ ബഹുസ്വരതയെ ഉള്‍കൊണ്ടുകൊണ്ട് തങ്ങളുടെ പ്രാതിനിധ്യവും, രാഷ്ട്രീയ അനുഭവസമ്പത്തും വഴി സ്ത്രീകളും, പലസ്തീനി ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന മുഴുവന്‍ സമൂഹത്തേയും പ്രതിനിധീകരിക്കണമെന്നും നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ബെത്ലഹേമിലെ മുന്‍ മേയറായിരുന്ന വേരാ ബബോണ്‍ പറഞ്ഞു. ക്രൈസ്തവര്‍ക്ക് വേണ്ടി ഇതുപോലെ തുറന്ന ക്വാട്ട ഒഴിച്ചിടുന്നത് ഇതാദ്യമായാണെന്ന്‍ ചര്‍ച്ച് അഫയേഴ്സ് പ്രസിഡന്‍ഷ്യല്‍ ഹയര്‍ കമ്മിറ്റിയുടെ തലവനായ റാംസി ഖൂറി പ്രതികരിച്ചു. പാലസ്തീന്‍ ജനത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ജെറുസലേമിലെ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത സെബാസ്റ്റ്യ അതള്ള ഹന്നാ പറഞ്ഞപ്പോള്‍, ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലില്‍ ക്രിസ്തീയ സാന്നിധ്യം നിലനിര്‍ത്തുന്നതിന് പാര്‍ലമെന്റില്‍ ക്രൈസ്തവ പ്രതിനിധികളുടെ സാന്നിധ്യം ആവശ്യമാണെന്നാണ്‌ പലസ്തീന്‍ ബൈബിള്‍ സൊസൈറ്റിയുടെ തലവനായ നാഷട് ഫില്‍മോന്റെ പ്രതികരണം. പാലസ്തീനിലെ ക്രൈസ്തവര്‍ വ്യക്തിപരവും, മതപരവുമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും ഇതിനെതിരെ ഒരു നിയമനിര്‍മ്മാണം നടത്തേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലിന്റെ ഉത്തരവാദിത്തമാണെന്നും വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാക്കുവാന്‍ പുതിയ പ്രതിനിധികള്‍ ശ്രമിക്കണമെന്നും മുന്‍ ക്രിസ്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലും അല്‍ കുഡ്സ് ദിനപത്രത്തിന്റെ മുന്‍നിര കോളമെഴുത്തുകാരനുമായ ഇബ്രാഹിം ഡേയ്ബസ് പറഞ്ഞു. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ബെര്‍ണാര്‍ഡ് സാബെല്ലായും ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/News/News-2021-02-22-16:54:40.jpg
Keywords: പാലസ്തീ, ഇസ്രായേ
Content: 15591
Category: 13
Sub Category:
Heading: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന മലാവിയിലെ ജനതയുടെ കണ്ണീര്‍ തുടച്ച് കത്തോലിക്ക മിഷ്ണറിമാര്‍
Content: ലിലൊങ്ഗ്വേ: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ ജനതയ്ക്ക് ഡെൻമാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോണ്ട്ഫോർട്ട് മിഷ്ണറിമാർ വിവിധ തരത്തിലുള്ള സഹായങ്ങൾ കൈമാറി. അത്യാഹിത വിഭാഗത്തിലേക്കുള്ള ബെഡുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഗ്ലൂക്കോമീറ്ററുകൾ, നെബുലൈസറുകള്‍ തുടങ്ങിയ വിവിധ സഹായസാമഗ്രികളാണ് മോണ്ട്ഫോർട്ട് മിഷ്ണറിമാർ മലാവിയിൽ എത്തിച്ച് നൽകിയിരിക്കുന്നത്. ബ്ലൻടയർ അതിരൂപതയുടെ ആർച്ച് ബിഷപ്പും മലാവി മെത്രാൻ സമിതിയുടെ അധ്യക്ഷനുമായ തോമസ് ലൂക്ക് മൂസ അടുത്തിടെ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സഹായം നൽകണമെന്ന് അഭ്യർത്ഥന നടത്തിയിരുന്നു. കോവിഡ് മൂലം ക്ലേശിക്കുന്നവർക്ക് സഹായം എത്തിക്കുന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി കാണാൻ സാധിക്കില്ലെന്നും അതിനാലാണ് സർക്കാരുമായി കൈകോർക്കാൻ തീരുമാനിച്ചതെന്നും അതിരൂപതയുടെ വികാരി ജനറാളായ മോൺസിഞ്ഞോർ ബോണിഫേസ് തമാനിമി പറഞ്ഞു. തങ്ങളുടെ പക്കൽ ആവശ്യത്തിനുള്ള വിഭവങ്ങൾ ഇല്ലായിരിക്കാം. എന്നാൽ തങ്ങളെ കൊണ്ട് കഴിയുന്ന വിധത്തിൽ വീടുകളിൽ നിശബ്ദരായി ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങൾ ചെയ്യുകയും അത് നൽകാൻ പ്രാപ്തിയുള്ളവരോട് ഇതിനെപ്പറ്റി പറയുകയും ചെയ്യുക എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോണ്ട്ഫോർട്ട് മിഷ്ണറിമാരുടെ സഹായസഹകരണത്തിന് എൻജിലുടി മിഷൻ ആശുപത്രിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷൻ ഡോക്ടർ ഫാബിയാനോ മക്കോലിജ നന്ദി പറഞ്ഞു. കോവിഡ് 19 ബാധിച്ച രോഗികളെ ചികിത്സിക്കാനായി പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണ്. മെഡിക്കല്‍ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ചിലരുടെ ജീവൻ നഷ്ടമായി. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന മെഡിക്കല്‍ സഹായം കൊണ്ട് രോഗികളുടെ ജീവൻ രക്ഷിക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ് ബാധിച്ച വൈദികരും സന്യസ്തരും സാധാരണകക്കാരായ ജനങ്ങളും പ്രധാനമായും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് എൻജിലുടി മിഷൻ ആശുപത്രിയിലാണ്. കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആഫ്രിക്കയില്‍ രാവും പകലും ഇല്ലാത്ത മിഷ്ണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ഭരണകൂടങ്ങളുടെ ഭാരം കുറയ്ക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-22-18:59:55.jpg
Keywords: മിഷ്ണറി
Content: 15592
Category: 22
Sub Category:
Heading: ദാഹാവ് തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്
Content: അഡോൾഫ് ഹിറ്റ്ലർ ആദ്യം നിർമ്മിച്ച നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് (Dachau concentration camp) ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നായിരുന്നു. തടങ്കൽ പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. വൈദിക ബ്ലോക്ക് (Pfarrerblock ) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. വൈദീക ബ്ലോക്കിലെ തടവുകാരിൽ 90 ശതമാനവും കത്തോലിക്കാ പുരോഹിതരായിരുന്നു. അതിൽ തന്നെ പോളണ്ടിൽ നിന്നുള്ള വൈദികരായിരുന്നു ഭൂരിഭാഗവും. തടങ്കൽ പാളയത്തിലെ 2720 വൈദികരിൽ 1780 പേർ പോളണ്ടുകാരായിരുന്നു, അവരിൽ 868 പേർ ദാഹാവിൽ മരണപ്പെട്ടു. രക്ഷപെട്ട വൈദീകർ തങ്ങളുടെ വിമോചനത്തിനു കാരണമായി പറയുന്നത് വിശുദ്ധ യൗസേപ്പിതാവിനോടുള്ള മദ്ധ്യസ്ഥമാണ്. ദാഹാവിലെ വൈദീകർ 1940 ഡിസംബർ എട്ടാം തീയതി വിശുദ്ധ യൗസേപ്പിതാവിനു തങ്ങളെത്തന്നെ സമർപ്പിച്ചു. ഹേറേദോസിൻ്റെ കരങ്ങളിൽ നിന്നു ഉണ്ണീശോയുടെ ജീവൻ രക്ഷിച്ച യൗസേപ്പിതാവ് തങ്ങളെയും മരണത്തിൽ നിന്നു രക്ഷിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. യൗസേപ്പിതാവിനോടുള്ള ഈ സമർപ്പണം അവർ ഇടയ്ക്കിടെ പുതുക്കിയിരുന്നു. അതോടൊപ്പം യൗസേപ്പിതാവിനോടുള്ള നോവേനയും നിരന്തരം അവർ ജപിച്ചിരുന്നു.1945 ഏപ്രിൽ 29 നു അമേരിക്കൻ സൈന്യത്തിൻ്റെ നാൽപത്തിയഞ്ചാം ഇൻഫൻ്ററി ഡിവിഷനാണ് ദാഹവു ക്യാമ്പിൽ നിന്നു പുരോഹിതന്മാരെ മോചിപ്പിക്കുമ്പോൾ തങ്ങളുടെ അതിജീവനത്തിനു കാരണം യൗസേപ്പിതാവിനോടുള്ള മാദ്ധ്യസ്ഥമാണന്നു പരസ്യമായി ഏറ്റുപറഞ്ഞു. യൗസേപ്പിതാവിനോടുള്ള നന്ദിസൂചകമായി രക്ഷപെട്ട പോളിഷ് വൈദികർ പോളണ്ടിലെ കലിസ്സിലുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ ദൈവാലയത്തിലേക്ക് വർഷംതോറും തീർത്ഥയാത്ര നടത്തുക പതിവായിരുന്നു നമ്മുടെ ഭാവി ഇരുളടഞ്ഞതായി തോന്നുമ്പോൾ, വാതിലുകൾ ഓരോന്നായി കൊട്ടിയടക്കപ്പെടുകയാണല്ലോ എന്നു നാം പരിതപിക്കുമ്പോൾ യൗസേപ്പിനെ കൂട്ടുപിടിക്കുക പ്രതീക്ഷയുടെ പൂമൊട്ടുകൾ താനേ വിടരും.
Image: /content_image/SocialMedia/SocialMedia-2021-02-22-19:51:45.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 15594
Category: 1
Sub Category:
Heading: ഉത്തരവാദിത്വം സഹായമെത്രാനു കൈമാറുന്നു: വിരമിക്കല്‍ അറിയിച്ച് സൂസൈപാക്യം പിതാവിന്റെ സർക്കുലർ
Content: പ്രായാധിക്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്തു രൂപതയുടെ അധികാരങ്ങൾ സഹായമെത്രാന് കൈമാറുകയാണെന്ന് അറിയിച്ച് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത സൂസൈപാക്യം പിതാവിന്റെ സർക്കുലർ. മാർച്ച് മാസം പതിനൊന്നാം തീയതി 75 വയസ്സ് പൂർത്തിയാകുകയാണെന്നും ഇന്നുമുതൽ തന്റെ സ്ഥാനത്തു നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുവാനുള്ള അവകാശവും ഉത്തരവാദിത്വവും സഹായമെത്രാനെ ഭരമേൽപ്പിക്കുന്നുവെന്നും ഉത്തരവാദിത്വങ്ങളിൽ നിന്ന് പരിശുദ്ധ സിംഹാസനം തന്നെ ഒഴിവാക്കുന്നത് വരെ സഹായമെത്രാനെടുക്കുന്ന തീരുമാനങ്ങളു ടെയെല്ലാം ഉത്തരവാദിത്വം തനിയ്ക്കായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. മാർച്ച് മാസം 10-ാം തീയതി മുതൽ അതിരൂപതാ മന്ദിരത്തിൽ നിന്ന് അതിരൂപതാ സെമിനാരിയിലേക്ക് മാറി താമസിക്കാൻ ഉദ്ദേശിക്കുകയാണെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നുണ്ട്. #{red->n->n->സർക്കുലറിന്റെ പൂർണ്ണരൂപം}# പ്രിയ സഹോദര വൈദികരെ, മാർച്ച് മാസം പതിനൊന്നാം തീയതി ഞാൻ 75 വയസ്സ് പൂർത്തിയാക്കുകയാണല്ലോ. തുടർസംവിധാനങ്ങൾ എന്താണെന്നറിയാനുള്ള ആകാംഷ തികച്ചും സ്വാഭാവികമാണ്. ഏതാനും ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം പലവട്ടം ഞാൻ മേലധികാരികളെ അറിയിച്ചിട്ടുള്ളതാണ്. സഭാധികാരികളെ നിർബന്ധി ക്കാനാവില്ലല്ലോ; അനുസരിക്കേണ്ടതാണല്ലോ നമ്മുടെ കടമ. എത്രയും മവഗം വ്യക്തമായൊരു പ്രഖ്യാപനം പരിശുദ്ധ സിംഹാസനത്തിന്റെ പക്കൽ നിന്നുണ്ടാ കുമെന്നതാണ് എന്റെയും പ്രതീക്ഷ. ദീർഘമായ കാലയളവിനെയും തുടർച്ചയായ ചികിത്സകളെയും കണക്കിലെടുക്കേണ്ടത് എന്റെയും കൂടി കടമയാണല്ലോ. ഇന്നിതുവരെ ആരോടും മനപൂർവ്വം അന്യായമായി പെരുമാറിയിട്ടുള്ളതായി എനിക്ക് തോന്നുന്നില്ല. എല്ലാവരെയും പ്രീതിപ്പെടുത്തുവാനും സാധിക്കുകയില്ലല്ലോ. നിയമാനുസൃതമായ പരിധികൾക്കുള്ളിലായിരിക്കാനും അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട്. പരിധിവിട്ട് എന്തെങ്കിലും അതിക്രമങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ടായിപ്പോയിട്ടുണ്ടെന്ന് ആർക്കെങ്കിലും തോന്നുകയാണെങ്കിൽ അതിന് നിയമാനുസൃതമായ വിശദീകരണവും പരിഹാരമാർഗ്ഗങ്ങളും ആരായുന്നതിന് ഞാൻ തന്നെ പലവട്ടം ഉത്തരവാദിത്വപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. മാനുഷികമായിട്ടുള്ള ബലഹീനതകൾ എല്ലാവർക്കും സ്വാഭാവികമാണല്ലോ. വിശാല മനോഭാവത്തോടും ക്രിസ്ത്വരൂപിയോടുംകൂടി ഇവയൊക്കെ പരമാവധി പരസ്പരം അവഗണിക്കുവാൻ ശ്രമിക്കുന്നവരാണല്ലോ നമ്മൾ. അതിരൂപത ഉപദേശക സമിതിയെയും സാമ്പത്തിക സമിതിയേയും വിളിച്ചുകൂട്ടി സുപ്രധാനമായ ചില രേഖകളും എന്റെതന്നെ ചില നിർദ്ദേശങ്ങളും ഞാൻ അവരുടെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെയും ശുശ്രൂഷാ സമിതികളുടെയും വിവിധ സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വപ്പെട്ടവരുമായി സഹകരിച്ചുകൊണ്ടാണല്ലോ കാര്യങ്ങളെല്ലാം മുന്നോട്ട് പോയിരുന്നത്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഉത്തരവാദിത്വം എല്ലാവർക്കും പൊതുവായിട്ടുള്ളതാണ്. ഇന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കാര്യങ്ങൾ എപ്രകാരം ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. അനുദിന കാര്യങ്ങളിൽ അതിരൂപത അധ്യക്ഷനെ സഹായിക്കേണ്ടത് പ്രഥമവും പ്രധാനവുമായി സഹായമെത്രാന്റെ ചുമതലയാണല്ലോ. ഇന്നുമുതൽ എന്റെ സ്ഥാനത്തു നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുവാനുള്ള അവകാശവും ഉത്തരവാദിത്വവും ഞാൻ സഹായമെത്രാനെ ഭരമേൽപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതും സഹായമെത്രാൻ തന്നെയായിരിക്കും. ഉത്തരവാദിത്വങ്ങളിൽ നിന്ന് പരിശുദ്ധ സിംഹാസനം എന്നെ ഒഴിവാക്കുന്നത് വരെ സഹായമെത്രാനെടുക്കുന്ന തീരുമാനങ്ങളുടെയെല്ലാം ഉത്തരവാദിത്വം എനിക്ക് തന്നെയായിരിക്കും. വികാരി ജനറലും ഉത്തരവാദിത്വപ്പെട്ടവരും കൂടെയുള്ളപ്പോൾ എല്ലാം മുറപോലെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മാർച്ച് മാസം 10-ാം തീയതി മുതൽ ഞാൻ അതിരൂപതാ മന്ദിരത്തിൽനിന്ന് അതിരൂപതാ സെമിനാരിയിലേക്ക് മാറി താമസിക്കാൻ ഉദ്ദേശിക്കുകയാണ്. ഇക്കാര്യങ്ങൾ ഉചിതമായ രീതിയിൽ ഇടവകജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുമല്ലോ. സർവ്വ പ്രധാനമായി അതിരൂപതയുടെ വിശുദ്ധീകരണത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ട അവസരമാണിത്. അതിരൂപതയുടെ വിശുദ്ധീകരണം എൻറെയും നിങ്ങളുടെയും ശക്തിക്കും ബുദ്ധിക്കും കഴിവുകൾക്കും അതീതമായി ദൈവത്തിന്റെ പ്രവർത്തനഫലമാണ്. ഓരോ സാഹചര്യത്തിലും മനസ്സിനിണങ്ങിയ ഇടയന്മാരെ പ്രദാനം ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. തീർച്ചയായും നല്ല ഇടയനായ യേശുവിൻറെ സജീവ സാന്നിധ്യം എപ്പോഴും നമ്മോടൊപ്പമുണ്ടാകും. നിക്ഷിപ്തതാൽപര്യങ്ങൾക്കുപരിയായി യേശുവിന്റെ സ്നേഹത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷയിൽ പങ്കുചേരാൻ നമുക്ക് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാം. പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ്യവും നമ്മെ എപ്പോഴും നേർവഴിയിലേക്കുതന്നെ നയിക്കും.
Image: /content_image/News/News-2021-02-22-23:19:53.jpg
Keywords: സൂസപാ
Content: 15595
Category: 18
Sub Category:
Heading: സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് താദാത്മ്യപെടുന്നന്ന രീതി സഭയ്ക്കില്ലെന്നും എല്ലാ കാലവും സഭ കക്ഷിരാഷ്ട്രീയത്തിന് അധീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. നാളിതുവരെ സഭ നല്‍കിയ സേവനങ്ങളും സംഭാവനകളും പൊതുസമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും രാഷ്ട്രനിര്‍മ്മിതിക്കും സമൂഹത്തില്‍ നീതിയും സമാധാനവും നിലനില്‍ക്കുവാനും സഭയുടെ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ചങ്ങനാശേരി അതിരൂപതാംഗങ്ങളെ ആദരിക്കുവാന്‍ കത്തീഡ്രല്‍ പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗം മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖസന്ദേശം നല്‍കി. വികാരി ജനറല്‍മാരായ റവ. ഡോ. തോമസ് പാടിയത്ത്, റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, ഫാ. ജോര്‍ജിന്‍ വെളിയത്ത്, ടോം അറയ്ക്കപ്പറമ്പില്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ജോബി പ്രാക്കുഴി, കെ.വി. സെബാസ്റ്റ്യന്‍, വര്‍ഗീസ് ആന്റണി, അഡ്വ. പി.പി. ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2021-02-23-08:50:11.jpg
Keywords: പെരുന്തോട്ട