Contents

Displaying 15181-15190 of 25128 results.
Content: 15544
Category: 17
Sub Category:
Heading: CLOSED
Content: ഈ ലിങ്കില്‍ ബിബിന്‍ എന്ന യുവാവിന് സഹായം തേടി ബുധനാഴ്ച (17/02/2021) വാര്‍ത്ത നല്‍കിയിരിന്നു. ചികിത്സയ്ക്ക് ആവശ്യമായ തുക ലഭിച്ചിട്ടുണ്ട്. ഏറെ ദുഃഖത്തിലൂടെ കടന്നുപോയി കൊണ്ടിരിന്ന ബിബിന്റെ കുടുംബത്തെ ചേര്‍ത്തു പിടിച്ച പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. {{ ബിബിനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/15574}}
Image: /content_image/Charity/Charity-2021-02-20-15:35:52.jpg
Keywords: സഹായ
Content: 15545
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയം ആക്രമിക്കപ്പെട്ട സംഭവം: അധികാരികളുടെ മൗനത്തിനെതിരെ ബംഗ്ലാദേശി ക്രിസ്ത്യന്‍ സമൂഹം
Content: ദിനാജ്പൂര്‍, ബംഗ്ലാദേശ്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ ദിനാജ്പൂരില്‍ നിന്നും 70 മൈല്‍ ദൂരെയുള്ള ക്രൈസ്തവ ദേവാലയം ആക്രമിച്ച് കൊള്ളയടിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രാദേശിക അധികാരികള്‍ നിസ്സംഗത പാലിക്കുന്നതിനെതിരെ ബംഗ്ലാദേശി ക്രിസ്ത്യന്‍ സമൂഹം. ഇക്കഴിഞ്ഞ ഫെബ്രുവരി 10 നാണ് മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ നാലു അക്രമികള്‍ അഡിട്ട്മാരി ഉപാസിലയിലെ ഇമ്മാനുവല്‍ ദേവാലയം ആക്രമിച്ച് കൊള്ളയടിക്കുകയും ദേവാലയത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തത്. ഫെബ്രുവരി 14ന് പ്രാദേശിക പ്രൊട്ടസ്റ്റന്റ് പാസ്റ്ററായ ലോവ്ലു എസ്. ലെവി പ്രാദേശിക പോലീസില്‍ പരാതി സമര്‍പ്പിച്ചില്ലെങ്കിലും ഇതുവരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്നാണ് ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം പറയുന്നത്. ദേവാലയത്തിന്റെ പേരെഴുതിയ ബോര്‍ഡിന് കേടുപാടുകള്‍ വരുത്തുകയും, മരങ്ങള്‍ വെട്ടി നശിപ്പിക്കുകയും ചെയ്ത ശേഷം ദേവാലയത്തിന്റെ പൂട്ട്‌ തകര്‍ത്ത് അകത്തു പ്രവേശിച്ച അക്രമികള്‍ ദേവാലയത്തിലെ കസേരകളും തറവിരികളും മോഷ്ടിച്ചു. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ആക്രമണമാണിതെന്നാണ് പോലീസ് ഭാഷ്യമെങ്കിലും, പ്രാദേശിക മുസ്ലീങ്ങളുടെ ഒരു യോഗത്തില്‍ നിന്നുമാണ് ദേവാലയം ആക്രമിക്കുവാനുള്ള പ്രേരണ ഉണ്ടായതെന്ന്‍ പാസ്റ്റര്‍ ലെവി വെളിപ്പെടുത്തിയതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും ഉണ്ടായതായി പാസ്റ്റര്‍ വെളിപ്പെടുത്തി. ഇതിനുമുന്‍പും ദേവാലയത്തിന് നേര്‍ക്ക് മതപരമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നു പാസ്റ്റര്‍ ലെവി പറയുന്നു. ഇസ്ലാമിക തീവ്രവാദം കൊടുമ്പിരിക്കൊണ്ടിരുന്ന 2015-ല്‍ തനിക്ക് വധഭീഷണിവരെ ഉണ്ടായിരുന്നുവെന്നും, 2019-ല്‍ തനിക്ക് നേര്‍ക്ക് ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സംഭവങ്ങള്‍ക്ക് ശേഷം തങ്ങളുടെ സമൂഹാംഗങ്ങളായ 46 ക്രൈസ്തവരും ഭയത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു തരുന്നുണ്ടെങ്കിലും രാജ്യത്തെ ഇസ്ലാമിക മൗലീകവാദികള്‍ മതസ്വാതന്ത്ര്യത്തെ ഭീഷണിയുടെ നിഴലിലാക്കിയിരിക്കുകയാണെന്ന് പാസ്റ്റര്‍ ആരോപിച്ചു. വാസ് മഹഫിലുകളില്‍ ഉന്നത മുസ്ലീം പണ്ഡിതന്‍മാര്‍ നടത്തുന്ന വിദ്വേഷപരമായ പ്രസംഗങ്ങള്‍ക്കെതിരെ ബംഗ്ലാദേശി സര്‍ക്കാര്‍ രംഗത്തുവന്നെന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ‘ഡെയിലി സ്റ്റാര്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളെ കുറിച്ചുള്ള പട്ടികയില്‍ മുപ്പത്തിയൊന്നാം സ്ഥാനത്താണ് ബംഗ്ലാദേശ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-17-16:43:35.jpg
Keywords: ധാക്ക, ബംഗ്ലാ
Content: 15546
Category: 22
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ അപ്പസ്‌തോലന്‍
Content: വി. ആൻഡ്രേ ബെസ്സറ്റേ (St. Andre Bessette) കാനഡയിലെ മോൺട്രിയാലിൽ 1845 ഭക്തരായ കത്തോലിക്കാ മാതാപിതാക്കളുടെ പന്ത്രണ്ടു മക്കളിൽ എട്ടാമനായി ജനിച്ചു. ആൽഫ്രഡ് എന്നായിരുന്നു ബാല്യത്തിലെ നാമം. ഒൻപതാം വയസ്സിൽ പിതാവിനെയും പന്ത്രണ്ടാം വയസ്സിൽ മാതാവിനെയും നഷ്ടമായ ആൽഫ്രഡ് ചെറുപ്പം മുതലേ യൗസേപ്പിതാവിനോടു സവിശേഷമായ ഒരു ബന്ധം സ്ഥാപിച്ചു . നല്ല വിദ്യാഭ്യാസം ആൽഫ്രഡിനു ലഭിക്കാത്തതിനാൽ അമേരിക്കയിലെ തുണിമില്ലുകളിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് ഹോളിക്രോസ് സന്യാസസഭയിൽ ഒരു തുണ സഹോദരനായി പ്രവേശിച്ച ആൽഫ്രഡ്, ആൻഡ്രേ എന്ന നാമം സ്വീകരിച്ചു. വിദ്യാഭ്യാസം കുറവായതിനാൽ വളരെ ചെറിയ ജോലികളാണ് ആൻഡ്രേയ്ക്കു ലഭിച്ചിരുന്നത്. സന്യാസ ഭവനത്തിൻ്റെ സ്വീകരണമുറിയിലെ കാവൽക്കാരനായി നാൽപതു വർഷത്തോളം ആൻഡ്രേ ജോലി ചെയ്തു. പലപ്പോഴും ആൻഡ്രേ തന്നെത്തന്നെ വിശേഷിപ്പിച്ചിരുന്നത് "വിശുദ്ധ യൗസേപ്പിൻ്റെ ഒരു ചെറിയ നായ" എന്നാണ് . എളിയ ജോലിയാണ് ചെയ്തിരുന്നതെങ്കിലും കാനഡ മുഴുവൻ വിശുദ്ധിയും ഭക്തിയും നിറഞ്ഞ ആൻഡ്രേയുടെ കീർത്തി പെട്ടന്നു പരന്നു. ആശ്രമ കവാടത്തിൽ കണ്ടുമുട്ടിയ ആളുകളുടെ നിയോഗങ്ങൾക്കായി എണ്ണമറ്റ മണിക്കൂറുകൾ പ്രാർത്ഥനയിൽ ആൻഡ്രേ ചെലവഴിച്ചിരുന്നു. ആശ്രമത്തിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിനു മുമ്പിൽ കത്തിയെരിഞ്ഞിരുന്ന വിളിക്കിലെ എണ്ണ സന്ദർശകർക്കു നൽകുകയും എല്ലാ ആവശ്യങ്ങളും യൗസേപ്പിതാവിനു സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ധാരാളം അത്ഭുതങ്ങൾ ഇതുവഴി സംഭവിച്ചു. യൗസേപ്പിതാവിനോടുള്ള സ്നേഹത്തിൻ്റെയും ഭക്തിയുടേയും പേരിൽ സ്വന്തം സഭാധികാരികൾ ഉൾപ്പെടെ പലരുടെയും കളിയാക്കലുകൾക്കും അധിക്ഷേപത്തിനു ആൻഡ്രേ ഇരയായെങ്കിലും സാധാരണ വിശ്വാസികൾ അദ്ദേഹത്തെ ഒരു വിശുദ്ധനായിയാണു കണ്ടിരുന്നത്. ബ്ര ആൻഡ്രേയുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചു കൊണ്ട് വർഷം എൺപതിനായിരത്തിലധികം കത്തുകളാണ് ലഭിച്ചിരുന്നത്. അവയ്ക്കുള്ള മറുപടി വളരെ ലളിതമായിരുന്നു : നിങ്ങൾ ജോസഫിൻ്റെ പക്കലേക്കു പോവുക എന്നായിരുന്നു മറുപടി. യൗസേപ്പിതാവിനോടു എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് വിശുദ്ധ ആൻഡ്രേ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "യൗസേപ്പിതാവിനോടു അപേക്ഷിക്കുമ്പോൾ നിങ്ങൾ അധികം സംസാരിക്കേണ്ട കാര്യമില്ല കാരണം സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിനു നിങ്ങളുടെ ആവശ്യങ്ങൾ അറിയാവുന്നതു പോലെ യൗസേപ്പിതാവിനും അതറിയാം. അതുപോലെ യൗസേപ്പിതാവേ, നീ എൻ്റെ സ്ഥാനത്താണങ്കിൽ എന്തു ചെയ്യുമായിരുന്നു? എന്ന് അവനോടു കൂടെക്കൂടെ ചോദിക്കുക." വിശുദ്ധ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതങ്ങൾക്കു നന്ദി സൂചകമായി ബ്രദർ ആൻഡ്രേ ഒരു കൊച്ചു ചാപ്പൽ നിർമ്മിക്കാൻ സഭാധികാരികളിൽ നിന്നു അനുവാദം വാങ്ങി. 1904 ൽ ഈ ചാപ്പലിൻ്റെ പണി പൂർത്തിയാക്കി ആശീർവ്വദിച്ചു. ഇതായിരുന്നു ലോകത്തിലെ എറ്റവും വലിയ ജോസഫ് ദൈവാലയത്തിൻ്റെ(St joseph' Oratory Montreal) ആരംഭം. 1937 തൊണ്ണൂറ്റി ഒന്നാം വയസ്സിൽ ആൻഡ്രേ ബ്രദർ നിര്യാതനായി. വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാൻ തീക്ഷ്ണമായി അധ്വാനിച്ച ബ്രദർ ആൻഡ്രേ അറിയപ്പെടുന്നത്ത് ഇരുപതാം നൂറ്റാണ്ടിലെ യൗസേപ്പിതാവിൻ്റെ മഹാനായ അപ്പസ്തോലൻ എന്നാണ്. ബ്രദർ ആൻഡ്രയെ ജോൺ പോൾ രണ്ടാമൻ പാപ്പ 1982 വാഴ്ത്തപ്പെട്ടവനായും 2010ൽ ബനഡിക്ട് പതിനാറാമൻ പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ജനുവരി ആറാം തീയതിയാണ് കാനഡക്കാരുടെ പ്രിയപ്പെട്ട വിശുദ്ധൻ്റെ തിരുനാൾ ദിനം.
Image: /content_image/SocialMedia/SocialMedia-2021-02-17-17:07:15.jpg
Keywords: ജോസഫ്, യൗസേ
Content: 15547
Category: 1
Sub Category:
Heading: ആഫ്രിക്ക ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ആസ്ഥാനമാകുന്നു? ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയില്‍
Content: വാഷിംഗ്ടണ്‍ ഡി‌സി/ അബൂജ: ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖിലും, സിറിയയിലും നടത്തിയ അധിനിവേശങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ ആസ്ഥാനമാക്കി ആഫ്രിക്കയെ മാറ്റുന്നതായി അന്താരാഷ്ട്ര നിരീക്ഷകര്‍. സമീപ വര്‍ഷങ്ങളിലായി ആഫ്രിക്കയിലെ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണങ്ങളും ക്രൈസ്തവ കൂട്ടക്കൊലകളും ഇതിലേക്ക് വിരല്‍ചൂണ്ടുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്ക ഐസിസിന്റേയും മറ്റ് ഇസ്ലാമിക തീവ്രവാദി സംഘടനകളുടേയും ആകര്‍ഷണ കേന്ദ്രം മാറിക്കൊണ്ടിരിക്കുകയാണെന്നു ആഗോളതലത്തിലുള്ള തീവ്രവാദി ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഓസ്ട്രേലിയ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്‌’എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ സ്റ്റീവ് കില്ലേലീ പറഞ്ഞു. തീവ്രവാദം മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന പത്തു രാഷ്ട്രങ്ങള്‍ എടുത്താല്‍ അതില്‍ ഏഴു രാഷ്ട്രങ്ങളും സബ്-സഹാരന്‍ മേഖലയിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ തീവ്രവാദി ആക്രമണങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറഞ്ഞുവെങ്കിലും ആഫ്രിക്കയില്‍ അത് കൂടിക്കൊണ്ടിരിക്കുകയാണെന്നും, മധ്യപൂര്‍വ്വേഷ്യയിലും, ഉത്തര ആഫ്രിക്കയിലും കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ സബ്-സഹാരന്‍ മേഖലയില്‍ കൊല്ലപ്പെടുന്നുണ്ടെന്നും സി.ബി.എന്‍ ന്യൂസിനോട് കില്ലേലി വെളിപ്പെടുത്തി. ബുര്‍ക്കിനാ ഫാസോ, മൊസാംബിക്ക്, കോംഗോ, മാലി, നൈജര്‍, കാമറൂണ്‍, എത്യോപ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ തീവ്രവാദി ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അടുത്തകാലത്ത് 14 രാഷ്ട്രങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തുശതമാനവും തീവ്രവാദ സംഘടനകളില്‍ റിക്രൂട്ട് ചെയ്യുവാനായി ജിഹാദി സംഘടനകള്‍ തങ്ങളെ സമീപിച്ചുവെന്ന് വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏറ്റവും അപകടകാരികളായ അനുകൂല സംഘടനകള്‍ തമ്പടിച്ചിരിക്കുന്നത് നൈജീരിയയിലാണെന്ന്‍ ജെയിംസ് ടൌണ്‍ ഫൗണ്ടേഷന്റെ ആഫ്രിക്ക അനലിസ്റ്റായ ജേക്കബ് സെന്നും പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്‌ പുറത്തുവിട്ട ആഗോള തീവ്രവാദ സൂചിക പ്രകാരം 2011-മുതല്‍ ഏതാണ്ട് 57,000-ത്തോളം കൊലപാതകങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബൊക്കോഹറാം നടത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക (ഐ‌എസ്ഡബ്ല്യു‌എച്ച്) എന്ന അപരനാമത്തിലാണ് ബൊക്കോഹറാം അറിയപ്പെടുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ക്രൈസ്തവരെ നിഷ്ഠൂരമായി കൊന്നൊടുക്കുന്ന നിരവധി വീഡിയോകള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പുറത്തുവിട്ടിരിന്നു. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയാണ് ബൊക്കോഹറാം തലവനായ അബൂബേക്കര്‍ ഷെക്കാവുവിന്റെ ലക്ഷ്യമെന്നും ക്രിസ്ത്യാനികളുടെ വംശഹത്യയാണ് നൈജീരിയയില്‍ നടക്കുന്നതെന്നും ‘ദി നെക്സ്റ്റ് ജിഹാദ്’ എന്ന പുസ്തകത്തിന്റെ സഹരചയിതാവായ ജോണി മൂറും വെളിപ്പെടുത്തിയിട്ടുണ്ട്. സമീപ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികള്‍ വടക്ക് കിഴക്കന്‍ മൊസാംബിക്കില്‍ 50 പേരെ ശിരച്ഛേദം ചെയ്തതും, നവംബര്‍ 29ന് ബൊക്കോഹറാം 110 നൈജീരിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തതും ആഫ്രിക്കയെ ഐസിസ് തങ്ങളുടെ തട്ടകമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്ന നിരീക്ഷണം സ്ഥിരീകരിക്കുകയാണ്. ലോകത്ത് ക്രൈസ്തവ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇതിനിടെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തില്‍ കടുത്ത ആശങ്കയിലാണ് ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-17-19:01:53.jpg
Keywords: ആഫ്രി, തീവ്ര
Content: 15548
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ മൃതദേഹ സംസ്കാരം ഇന്ന്
Content: ഇന്നലെ അന്തരിച്ച സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ സിഎംഐ കോവിഡ് ബാധിതനായിരുന്നെന്നു കണ്ടെത്തിയതിനാല്‍ മൃതദേഹം ഇന്നു രാവിലെ ലാലൂരിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കും. ഭൗതികാവശിഷ്ടം ശേഖരിച്ച് മഞ്ചലിലാക്കി മൂന്നിനു സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവരും. തുടര്‍ന്ന് ദിവ്യബലി. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.വൈകുന്നേരം അഞ്ചുമുതല്‍ അരണാട്ടുകരയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടിനു അരണാട്ടുകര സെന്റ് തോമസ് പള്ളിയിലേക്കു കൊണ്ടുപോകും. ഒന്പതരയ്ക്കു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സംസ്‌കാര ശുശ്രൂഷയും നടക്കും. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കും. ചടങ്ങുകള്‍ക്കുശേഷം ഭൗതികാവശിഷ്ടം കുറ്റൂര്‍ ദേവമാതാ പള്ളിയിലേക്കും തുടര്‍ന്ന് അദ്ദേഹം മെത്രാനായിരുന്ന സാഗറിലേക്കും കൊണ്ടുപോകും.
Image: /content_image/India/India-2021-02-18-05:19:33.jpg
Keywords: സാഗര്‍
Content: 15549
Category: 14
Sub Category:
Heading: 'കർമ്മസാഗരം: വിശുദ്ധ ചാവറയച്ചൻ' പ്രദർശനത്തിന് ഒരുങ്ങുന്നു
Content: കോ​​​​​ട്ട​​​​​യം: വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റ​​യ​​ച്ച​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി അ​​​​​ജി കെ. ​​​​​ജോ​​​​​സ് സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്യു​​​​​ന്ന ‘ക​​​​​ർ​​​​​മ​​സാ​​​​​ഗ​​​​​രം: വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റയ​​​​​ച്ച​​​​​ൻ’ എ​​​​​ന്ന ചി​​​​​ത്രം പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. ചാ​​വ​​റ​​യ​​​​​ച്ച​​​​​ന്‍റെ ചെ​​​​​റു​​​​​പ്പം മു​​​​​ത​​​​​ൽ മ​​​​​ര​​​​​ണം​​​​​വ​​​​​രെ​​​​​യു​​​​​ള്ള ജീ​​​​​വി​​​​​ത​​​​​വും അ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലെ വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​വും വി​​​​​ശു​​​​​ദ്ധ​​​​​വു​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളുമാ​​​​​ണ് സി​​​​​നി​​​​​മ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​താ​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ചാ​​​​​വ​​​​​റ​​യ​​​​​ച്ച​​​​​ന്‍റെ ജി​​​​​വി​​​​​ത​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​ ഒ​​​​​രു സി​​​​​നി​​​​​മ​​​​​യു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത്. സി​​​​​എം​​​​​ഐ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം പ്രൊ​​​​​വി​​​​​ൻ​​​​​സി​​​​​ന്‍റെ നേ​​​​​തൃത്വ​​​​​ത്തി​​​​​ൽ അ​​​​​ൻ​​​​​സാ​​​​​രി പു​​​​​ക്ക​​​​​ട​​​​​ശേ​​​​​രി​​​​​യാ​​​​​ണു ചി​​​​​ത്രം നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. രാ​​​​​ഘ​​​​​വ​​​​​ൻ, മ​​​​​ക്ബു​​​​​ൽ സ​​​​​ൽ​​​​​മാ​​​​​ൻ, കോ​​​​​ട്ട​​​​​യം ര​​​​​മേ​​​​​ശ്, ഹാ​​​​​ഷിം, കോ​​​​​ട്ട​​​​​യം പു​​​​​രു​​​​​ഷ​​​​​ൻ, പ​​​​​ദ്മ​​​​​ൻ, പൂ​​​​​ജി​​​​​താ മേ​​​​​നോ​​​​​ൻ, പ്ര​​​​​ഭ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രാ​​​​​ണു പ്ര​​​​​ധാ​​​​​ന ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ളെ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​​​​നി​​​​​ൽ ചേ​​​​​ർ​​​​​ത്ത​​​​​ല​​​ തി​​​​​ര​​​​​ക്ക​​​​​ഥ​​യും ര​​​​​ജി​​​​​ത് പു​​​​​ന്ന​​​​​പ്ര​​​ ഛായാ​​​​​ഗ്ര​​​​​ഹ​​​​​ണ​​വും നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​​നി​​​​​ൽ നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍റേതാ​​​​​ണ് സം​​​​​ഗീ​​​​​തം. സി​​​​​എം​​​​​ഐ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം പ്രൊ​​​​​വി​​​​​ൻ​​​​​സ് എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ക​​​​​ൾ​​​​​ചർ ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണു ചി​​​​​ത്രം പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​ന്ന​​​​​ത്. പി.​​​​​ജെ. ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ അ​​​​​പു ജോ​​​​​ണ്‍ ജോ​​​​​സ​​​​​ഫ് ആ​​​​​ദ്യ​​​​​മാ​​​​​യി പി​​​​​ന്ന​​​​​ണി ഗാ​​​​​യ​​​​​ക​​​​​നാ​​​​​യ ചി​​ത്രം​​കൂ​​ടി​​യാ​​ണി​​ത്. കൈ​​​​​ന​​​​​ക​​​​​രി, അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ, പ​​​​​ള്ളി​​​​​പ്പു​​​​​റം, വെ​​​​​ച്ചൂ​​​​​ർ, മാ​​​​​ന്നാ​​​​​നം, ചീ​​​​​പ്പു​​​​​ങ്ക​​​​​ൽ, കു​​​​​മ​​​​​ര​​​​​കം, കൈ​​​​​പ്പു​​​​​ഴ, ച​​​​​ന്പ​​​​​ക്കു​​​​​ളം, ആ​​​​​ല​​​​​പ്പു​​​​​ഴ, കൂ​​​​​ന​​​​​മ്മാ​​​​​വ് എ​​​​​ന്നീ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ഷൂ​​​​​ട്ടിം​​​​​ഗ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​ഘ​​​​​ട്ട ജോ​​​​​ലി​​​​​ക​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്നു.
Image: /content_image/India/India-2021-02-18-05:28:47.jpg
Keywords: ചാവറ
Content: 15550
Category: 13
Sub Category:
Heading: അവിശ്വസനീയ വിജയത്തിനു കാരണം ക്രിസ്തു: വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് ‘നാസ്കാര്‍’ ജേതാവ് മക്ഡോവെല്‍
Content: പരാജയപ്പെട്ടുവെന്ന് വിധിയെഴുത്ത് നടത്തിയ അവസ്ഥയിൽ നിന്ന് വിജയകിരീടം ചുംബിച്ചതിന് പിന്നിൽ യേശു ക്രിസ്തുവാണെന്ന് സാക്ഷ്യപ്പെടുത്തി ‘ദി ഗ്രേറ്റ് അമേരിക്കന്‍ റേസ്’ എന്നറിയപ്പെടുന്ന ‘നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റോക്ക് കാര്‍ ഓട്ടോ റേസിംഗ്’ (നാസ്കാര്‍) മത്സരത്തിലെ വിജയി മൈക്കേല്‍ മക്ഡോവെല്‍. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ‘ഡേട്ടോണാ 500’ മോട്ടോര്‍ കാര്‍ റേസിംഗ് മത്സരത്തിൽ വിജയിയായ മൈക്കേല്‍ മക്ഡോവെല്‍ തന്റെ വിജയത്തിന് പിന്നില്‍ ക്രിസ്തുവാണെന്ന് ഏറ്റുപറയുകയായിരുന്നു. ക്രിസ്തുവിനെ അറിയുവാന്‍ ശ്രമിക്കുന്നവരെ തനിക്കിഷ്മാണെന്നും ക്രിസ്തുവില്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നു അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചു എന്ന തിരിച്ചറിവ് ഇതിന്റെ ഭാഗം മാണെന്നും ഇതിനിടയില്‍ മറ്റൊന്നുമില്ലായെന്നും മക്ഡോവെല്‍ കൂട്ടിച്ചേർത്തു. തുടക്കത്തിലും അവസാനത്തിലും ഉണ്ടായ വന്‍ കൂട്ടിയിടികളും, മഴമൂലമുണ്ടായ തടസ്സവും മറികടന്നാണ് മക്ഡോവെല്‍ ആറു മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ‘ഡേട്ടോണാ 500’ വിജയിയായത് . തന്റെ വിജയം ദൈവത്തിന് സമർപ്പിക്കുന്നുവെന്നും മക്ഡോവെല്‍ പറഞ്ഞു. “എനിക്കിത് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. എനിക്ക് ദൈവത്തോട് നന്ദി പറയേണ്ടതുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ ഇതുപോലുള്ളൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു” റേസിംഗ് കഴിഞ്ഞയുടനെ ട്രാക്കില്‍ വെച്ച് മക്ഡോവെല്‍ പറഞ്ഞു. ആദ്യ 13 സീസണുകളിലെ 357 കപ്പ്‌സീരീസുകളില്‍ 4 മികച്ച 5 ഫിനിഷിങ്ങുകള്‍ക്ക് ശേഷം ഇതാദ്യമായാണ് മക്ഡോവെല്‍ ഒരു കപ്പ്‌ സീരീസ് വിജയം കരസ്ഥമാക്കുന്നത്. പതിനഞ്ചാം ലാപ്പില്‍ മക്ഡോവെല്‍ ഓടിച്ചിരുന്ന മുപ്പത്തിനാലാം നമ്പര്‍ കാര്‍ കൂട്ടിയിടിച്ചെങ്കിലും കാറിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിരിന്നില്ല. മക്ഡോവെല്‍ മൂന്നാമതെത്തിയ അവസാന ലാപ്പിലാണ് മുന്നിലുണ്ടായ രണ്ടു കാറുകള്‍ ഉരസി വലിയ കൂട്ടിയിടി ഉണ്ടായത്. എങ്കിലും മക്ഡോവെല്‍ വിജയ കിരീടം ചൂടി. ഈ സീസണിലെ പ്ലേഓഫുകളില്‍ സ്ഥാനം ഉറപ്പിക്കുന്നതിനു ഈ വിജയം 36 കാരനായ മക്ഡോവെലിനെ സഹായിക്കും. തന്റെ കരിയറിലുടനീളം താന്‍ ദൈവ വിശ്വാസത്തില്‍ ആശ്രയിച്ചിട്ടുണ്ടെന്നാണ് 2019-ല്‍ സ്പോര്‍ട്ട്സ് സ്പെക്ട്രം പോഡ്കാസ്റ്റില്‍ മക്ഡോവെല്‍ പറഞ്ഞിരുന്നു. യേശുവിന്റെ സ്നേഹം മറ്റുള്ളവരും അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിശ്വാസത്തേക്കുറിച്ച് പഠിച്ചുകൊണ്ടല്ല താന്‍ വളര്‍ന്നതെന്നും, തന്നെ റേസിംഗ് പരിശീലിപ്പിച്ചവരില്‍ ചിലരാണ് തന്നെ യേശുവിലേക്ക് അടുപ്പിച്ചതെന്നും മക്ഡോവെല്‍ പറയുന്നു. 2008-ല്‍ സാംസങ്ങ് 500 റേസിംഗില്‍ വലിയൊരു അപകടത്തെ നേരിടേണ്ടി വന്നെങ്കിലും യാതൊരു കുഴപ്പവും കൂടാതെ മക്ഡോവെല്‍ രക്ഷപ്പെട്ടിരിന്നു. റേസിംഗ് ട്രാക്കിലെ യഥാര്‍ത്ഥ ശക്തി എന്താണെന്ന് ഈ സംഭവത്തിലൂടെ മക്ഡോവെലിന് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. അതോടെ താന്‍ പൂര്‍ണ്ണമായും ദൈവത്തിന് കീഴടങ്ങുകയായിരുന്നെന്നും മക്ഡോവെല്‍ വെളിപ്പെടുത്തി. ഈ മാസം 21ന് നടക്കുന്ന നാസ്കാറിന്റെ അടുത്ത മത്സരമായ ‘ഒ’റെയ്ലി ഓട്ടോപാര്‍ട്സ് 253’നുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-18-08:08:52.jpg
Keywords: ക്രിസ്തു, യേശു
Content: 15551
Category: 1
Sub Category:
Heading: 2021ലെ വിശുദ്ധവാര തിരുകർമ്മങ്ങൾ: വത്തിക്കാനിലെ ആരാധന തിരുസംഘം ഡിക്രി പുറത്തിറക്കി
Content: റോം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വത്തിക്കാനിലെ ആരാധന തിരുസംഘം 2021ലെ വിശുദ്ധവാരത്തോട് അനുബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കഴിഞ്ഞ വർഷം കൊറോണ സാഹചര്യത്തിൽ മാർച്ച് മാസത്തിൽ നൽകിയ പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അതത് രാജ്യത്തിൻ്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മെത്രാൻ സമിതിയും, പ്രാദേശിക മെത്രാന്മാരും തിരുമാനം എടുക്കാനും പുതിയ രേഖയിൽ നിർദ്ദേശിക്കുന്നുണ്ട്. തിരുകർമങ്ങൾ സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങളുടെ സഹായം വേണ്ടത് പോലെ ഉപയോഗിക്കാനും അത് രൂപതാ തലത്തിൽ കാര്യക്ഷമമാക്കാനും ആരാധന തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ ആഹ്വാനം ചെയ്തു. പ്രത്യേകമായ ഈ സാഹചര്യത്തിൽ കുടുംബ പ്രാർത്ഥനകളും, സന്ധ്യാ നമസ്കാരങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഓശാന തിരുനാളിനോട് അനുബന്ധിച്ച് കർത്താവിൻ്റെ ജറുസലേം പ്രവേശനം അനുസ്മരിക്കുന്ന പ്രാർത്ഥനകൾ റോമൻ മിസ്സലിലെ കത്തീഡ്രൽ പള്ളികളിലും മറ്റും രണ്ടാമത്തെ ഭാഗവും, ഇടവക പള്ളികളിൽ മൂന്നാമത്തെ ഭാഗവും ഉപയോഗിക്കാം. മൂറോൻ കൂദാശക്ക് അതത് സ്ഥലത്തെ മെത്രാൻ സമിതി തീരുമാനമെടുക്കാം. പെസഹാ വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ പോലെ കാൽ കഴുകൽ ശുശ്രൂഷയും, വി. ബലിക്ക് ശേഷമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ഐശ്ചികമാണെന്നും, ദിവ്യകാരുണ്യം മറ്റ് പീഠം അലങ്കരിക്കാതെ സക്രാരിയിൽ തന്നെ സൂക്ഷിക്കാമെന്നും മാർഗ്ഗരേഖയിൽ പറയുന്നു. ദുഃഖ വെള്ളിയാഴ്‌ച്ച വി. കുരിശ് ചുംബിക്കുന്നത് ഒഴിവാക്കണം. അന്നേ ദിവസം രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. ഉയിർപ്പ് തിരുനാളിൻ്റെ തിരുകർമ്മങ്ങൾ ദേവാലയങ്ങളിൽ നടത്തണമെന്നും നൽകിയിരിക്കുന്ന നിർദേശങ്ങൾ വിശ്വാസവും ഭക്തിയും വർദ്ധിപ്പിക്കാനും, അതേ സമയം പൊതു ജനത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാനും കൂടി ഉതകുന്നത് ആകണമെന്നും കർദ്ദിനാൾ സാറ ആഹ്വാനം ചെയ്തു.
Image: /content_image/News/News-2021-02-18-09:02:03.jpg
Keywords: വിശുദ്ധവാര, സാറ
Content: 15552
Category: 1
Sub Category:
Heading: 8 മാസങ്ങള്‍ക്കൊടുവിൽ നിര്‍ബന്ധിത വിവാഹത്തിനിരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിയ്ക്കു നീതി
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അഹമദാബാദിലെ സ്വന്തം വീട്ടില്‍ നിന്നും മുസ്ലീം സംഘം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത ഫാറാ ഷഹീന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയ്ക്കു എട്ടു മാസം നീണ്ട നരകയാതനകൾക്ക് ഒടുവിൽ മോചനം. പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിടുവാന്‍ ഫൈസലാബാദ് സെഷന്‍ കോടതി ഉത്തരവിടുകയായിരിന്നു. നാൽപ്പത്തിയഞ്ചുകാരനായ ഖിസാര്‍ ഹയാത്ത് എന്ന ഇസ്ലാം മത വിശ്വാസിയാണ് പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും പീഡനത്തിനും ഇരയാക്കിയത്. ഫാറാക്ക് അവള്‍ക്ക് അവളുടെ പിതാവിനൊപ്പം കഴിയുവാനാണ് ഇഷ്ടമെന്നും, ഫാറായും ഖിസാര്‍ ഹയാത്തും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാലും, ഇവരുടെ വിവാഹ ഉടമ്പടി (നിക്കാഹ്) ബന്ധപ്പെട്ട യൂണിയന്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലാത്തതിനാലും ഫാറായെ ദാര്‍ ഉല്‍ അമനില്‍ (അഭയ കേന്ദ്രത്തില്‍) അനിശ്ചിത കാലത്തേക്ക് പാര്‍പ്പിക്കുവാന്‍ കഴിയുകയില്ലെന്ന്‍ സെഷന്‍ കോടതി ജഡ്ജി റാണാ മസൂദ് അഖ്തറിന്റെ ഫെബ്രുവരി 16­ലെ വിധിയില്‍ പറയുന്നു. പരാതിക്കാരനായ ഫാറായുടെ പിതാവും കുടുംബാംഗങ്ങളും ഫാറായെ വേണ്ടവിധം സംരക്ഷിക്കണമെന്നും, ഫാറായുടെ ജീവനും സ്വാതന്ത്ര്യത്തിനും പ്രതിബന്ധം വരുത്തുവാന്‍ ആരേയും അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഫാറായെ ഹയാത്ത് നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്യുകയായിരുന്നെന്നും, ഫാറാ ദിവസം മുഴുവനും ഹയാത്തിന്റെ വീടും പരിസരവും, തൊഴുത്തും വൃത്തിയാക്കേണ്ടി വരികയാണെന്നും കാണിച്ച് ഫാറായുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഫൈസലാബാദ് പോലീസ് ഫാറായെ തട്ടിക്കൊണ്ടുപോയ പ്രതിയെ വീട്ടില്‍ നിന്നും മോചിപ്പിക്കുമ്പോള്‍ അവള്‍ക്ക് വെറും 12 വയസ്സ് മാത്രമായിരുന്നു പ്രായം. കോടതിയില്‍ ഹാജരാക്കിയ അവളെ കോടതി അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഫാറാ സ്വന്തം ഇഷ്ടപ്രകാരമാണ് ഹയാത്തിനെ വിവാഹം ചെയ്തതെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ മാസം ഹയാത്തിനെതിരെയുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ‘അപ്പോസ്റ്റല്‍സ് ഗോസ്പല്‍ മിനിസ്ട്രീസ് ഇന്റര്‍നാഷ്ണ’ലിന്റെ മെത്രാനായ ഇഫ്തിക്കര്‍ ഇണ്ട്രിയാസും മനുഷ്യാവകാശ പ്രവർത്തകരും ഫാറായുടെ കുടുംബത്തിനു വേണ്ട നിയമസഹായങ്ങള്‍ ഉറപ്പാക്കുകയും, ഹയാത്തിന്റെ അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ഫാറായുടെ മോചനത്തിനായി സഹായിച്ച എല്ലാവര്‍ക്കും ബിഷപ്പ് ഇഫ്തിക്കര്‍ നന്ദി അറിയിച്ചു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്യുന്നതിനെതിരെയുള്ള പ്രതിരോധത്തിന്റെ സൂചനയായിട്ടാണ് ഈ വിജയത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കിരയായ ശേഷം സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് മാതാപിതാക്കളും സംരക്ഷകരുമെന്ന നിലയില്‍ കടമയാണെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലാഹോര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയുടെ കണക്കനുസരിച്ച് 2013-നും 2020 നവംബറിനും ഇടയില്‍ ക്രൈസ്തവ, ഹൈന്ദവ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ സംശയാസ്പദമായ നൂറ്റിഅറുപതിൽ അധികം മതപരിവര്‍ത്തന കേസുകളാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Image: /content_image/News/News-2021-02-18-09:06:04.jpg
Keywords: പാക്ക്, പാക്കി
Content: 15553
Category: 22
Sub Category:
Heading: ജോസഫ് - സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥൻ
Content: ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന നിക്ഷേപം ഭൂമിയിലെ സത് പ്രവർത്തികൾ വഴി സ്വർഗ്ഗത്തിൽ നാം കരുതുന്ന നിക്ഷേപങ്ങളാണ്. ഈ സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥനും കാവൽക്കാരനുമാണ് വിശുദ്ധ യൗസേപ്പ്. സ്വർഗ്ഗം ഒരു വ്യക്തിക്കു നൽകുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ഈ സ്ഥാനം. പരിശുദ്ധ മറിയത്തിനു മാത്രമേ ഇതിലും ശ്രേഷ്ഠമായ ഒരു പദവി സ്വർഗ്ഗം നൽകിയിട്ടുള്ളൂ. "അത്യുന്നതനായ ദൈവം പൂർവ്വപിതാവായ യാക്കോബിൻ്റെ മകൻ ജോസഫിനെ തൻ്റെ ജനത്തിനു വേണ്ടി ധ്യാനം സമ്പരിക്കാൻ ഈജിപ്തു മുഴുവൻ്റെയും അധിപതിയാക്കിയതു പോലെ സമയത്തിൻ്റെ പൂർത്തിയിൽ തൻ്റെ ഏകജാതനെ, ലോകത്തിൻ്റെ രക്ഷകനെ ഭൂമിയിലേക്കയക്കാൻ തീരുമാനിച്ചപ്പോൾ അവൻ മറ്റൊരു ജോസഫിനെ തിരഞ്ഞെടുത്തു. അവൻ ജോസഫിനെ തൻ്റെ ഭവനത്തിൻ്റെയും സ്വത്തുവകകളുടെയും അധിപതിയാക്കി, തൻ്റെ പ്രിയപ്പെട്ട നിധികളുടെയെല്ലാം. കാവൽക്കാരനാക്കി."വിശുദ്ധ യൗസേപ്പിതാവിനെ സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചുകൊണ്ട് ഒൻപതാം പീയൂസ് മാർപാപ്പ ക്യൂവേമാദ്മോദും ദേവൂസ് (Quemadmodum Deus) എന്ന ഡിക്രിയിൽ എഴുതിയ വാക്കുകളാണിവ. സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധ യൗസേപ്പിനെ സ്വർഗ്ഗീയ കാര്യങ്ങളുടെ നടത്തിപ്പുകാരനാക്കുക വഴി ദൈവത്തിനു മനുഷ്യ മക്കളിലുള്ള വിശ്വാസവും താൽപര്യവുമാണ് പ്രകടമാകുന്നത്. വിശുദ്ധ പിറ്റർ ജൂലിയൻ എയ്മാർഡിൻ്റെ അഭിപ്രായത്തിൽ ദൈവത്തിനു ഒരാത്മാവിനു നൽകാൻ കഴിയുന്ന ഏറ്റവും നല്ല കൃപകളിലൊന്നാണ് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി: "ദൈവത്തിനു ഒരാത്മാവിനു നൽകാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കൃപകളിലൊന്ന് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയാണ്, കാരണം അതു നമ്മുടെ കർത്താവിൻ്റെ കൃപക ളുടെ ഭണ്ഡാരം മുഴുവൻ വെളിപ്പെടുത്തുന്നതിനു തുല്യമാണ്. " വിശുദ്ധ യൗസേപ്പിതാവിനു സംരക്ഷിക്കാനായി സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വവും വെല്ലുവിളിയും.
Image: /content_image/SocialMedia/SocialMedia-2021-02-18-14:59:25.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ