category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅവിശ്വസനീയ വിജയത്തിനു കാരണം ക്രിസ്തു: വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് ‘നാസ്കാര്‍’ ജേതാവ് മക്ഡോവെല്‍
Contentപരാജയപ്പെട്ടുവെന്ന് വിധിയെഴുത്ത് നടത്തിയ അവസ്ഥയിൽ നിന്ന് വിജയകിരീടം ചുംബിച്ചതിന് പിന്നിൽ യേശു ക്രിസ്തുവാണെന്ന് സാക്ഷ്യപ്പെടുത്തി ‘ദി ഗ്രേറ്റ് അമേരിക്കന്‍ റേസ്’ എന്നറിയപ്പെടുന്ന ‘നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റോക്ക് കാര്‍ ഓട്ടോ റേസിംഗ്’ (നാസ്കാര്‍) മത്സരത്തിലെ വിജയി മൈക്കേല്‍ മക്ഡോവെല്‍. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ‘ഡേട്ടോണാ 500’ മോട്ടോര്‍ കാര്‍ റേസിംഗ് മത്സരത്തിൽ വിജയിയായ മൈക്കേല്‍ മക്ഡോവെല്‍ തന്റെ വിജയത്തിന് പിന്നില്‍ ക്രിസ്തുവാണെന്ന് ഏറ്റുപറയുകയായിരുന്നു. ക്രിസ്തുവിനെ അറിയുവാന്‍ ശ്രമിക്കുന്നവരെ തനിക്കിഷ്മാണെന്നും ക്രിസ്തുവില്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നു അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചു എന്ന തിരിച്ചറിവ് ഇതിന്റെ ഭാഗം മാണെന്നും ഇതിനിടയില്‍ മറ്റൊന്നുമില്ലായെന്നും മക്ഡോവെല്‍ കൂട്ടിച്ചേർത്തു. തുടക്കത്തിലും അവസാനത്തിലും ഉണ്ടായ വന്‍ കൂട്ടിയിടികളും, മഴമൂലമുണ്ടായ തടസ്സവും മറികടന്നാണ് മക്ഡോവെല്‍ ആറു മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ‘ഡേട്ടോണാ 500’ വിജയിയായത് . തന്റെ വിജയം ദൈവത്തിന് സമർപ്പിക്കുന്നുവെന്നും മക്ഡോവെല്‍ പറഞ്ഞു. “എനിക്കിത് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. എനിക്ക് ദൈവത്തോട് നന്ദി പറയേണ്ടതുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ ഇതുപോലുള്ളൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു” റേസിംഗ് കഴിഞ്ഞയുടനെ ട്രാക്കില്‍ വെച്ച് മക്ഡോവെല്‍ പറഞ്ഞു. ആദ്യ 13 സീസണുകളിലെ 357 കപ്പ്‌സീരീസുകളില്‍ 4 മികച്ച 5 ഫിനിഷിങ്ങുകള്‍ക്ക് ശേഷം ഇതാദ്യമായാണ് മക്ഡോവെല്‍ ഒരു കപ്പ്‌ സീരീസ് വിജയം കരസ്ഥമാക്കുന്നത്. പതിനഞ്ചാം ലാപ്പില്‍ മക്ഡോവെല്‍ ഓടിച്ചിരുന്ന മുപ്പത്തിനാലാം നമ്പര്‍ കാര്‍ കൂട്ടിയിടിച്ചെങ്കിലും കാറിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിരിന്നില്ല. മക്ഡോവെല്‍ മൂന്നാമതെത്തിയ അവസാന ലാപ്പിലാണ് മുന്നിലുണ്ടായ രണ്ടു കാറുകള്‍ ഉരസി വലിയ കൂട്ടിയിടി ഉണ്ടായത്. എങ്കിലും മക്ഡോവെല്‍ വിജയ കിരീടം ചൂടി. ഈ സീസണിലെ പ്ലേഓഫുകളില്‍ സ്ഥാനം ഉറപ്പിക്കുന്നതിനു ഈ വിജയം 36 കാരനായ മക്ഡോവെലിനെ സഹായിക്കും. തന്റെ കരിയറിലുടനീളം താന്‍ ദൈവ വിശ്വാസത്തില്‍ ആശ്രയിച്ചിട്ടുണ്ടെന്നാണ് 2019-ല്‍ സ്പോര്‍ട്ട്സ് സ്പെക്ട്രം പോഡ്കാസ്റ്റില്‍ മക്ഡോവെല്‍ പറഞ്ഞിരുന്നു. യേശുവിന്റെ സ്നേഹം മറ്റുള്ളവരും അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിശ്വാസത്തേക്കുറിച്ച് പഠിച്ചുകൊണ്ടല്ല താന്‍ വളര്‍ന്നതെന്നും, തന്നെ റേസിംഗ് പരിശീലിപ്പിച്ചവരില്‍ ചിലരാണ് തന്നെ യേശുവിലേക്ക് അടുപ്പിച്ചതെന്നും മക്ഡോവെല്‍ പറയുന്നു. 2008-ല്‍ സാംസങ്ങ് 500 റേസിംഗില്‍ വലിയൊരു അപകടത്തെ നേരിടേണ്ടി വന്നെങ്കിലും യാതൊരു കുഴപ്പവും കൂടാതെ മക്ഡോവെല്‍ രക്ഷപ്പെട്ടിരിന്നു. റേസിംഗ് ട്രാക്കിലെ യഥാര്‍ത്ഥ ശക്തി എന്താണെന്ന് ഈ സംഭവത്തിലൂടെ മക്ഡോവെലിന് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. അതോടെ താന്‍ പൂര്‍ണ്ണമായും ദൈവത്തിന് കീഴടങ്ങുകയായിരുന്നെന്നും മക്ഡോവെല്‍ വെളിപ്പെടുത്തി. ഈ മാസം 21ന് നടക്കുന്ന നാസ്കാറിന്റെ അടുത്ത മത്സരമായ ‘ഒ’റെയ്ലി ഓട്ടോപാര്‍ട്സ് 253’നുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-18 15:44:00
Keywordsക്രിസ്തു, യേശു
Created Date2021-02-18 08:08:52