category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ യൗസേപ്പിതാവിന്റെ അപ്പസ്‌തോലന്‍
Contentവി. ആൻഡ്രേ ബെസ്സറ്റേ (St. Andre Bessette) കാനഡയിലെ മോൺട്രിയാലിൽ 1845 ഭക്തരായ കത്തോലിക്കാ മാതാപിതാക്കളുടെ പന്ത്രണ്ടു മക്കളിൽ എട്ടാമനായി ജനിച്ചു. ആൽഫ്രഡ് എന്നായിരുന്നു ബാല്യത്തിലെ നാമം. ഒൻപതാം വയസ്സിൽ പിതാവിനെയും പന്ത്രണ്ടാം വയസ്സിൽ മാതാവിനെയും നഷ്ടമായ ആൽഫ്രഡ് ചെറുപ്പം മുതലേ യൗസേപ്പിതാവിനോടു സവിശേഷമായ ഒരു ബന്ധം സ്ഥാപിച്ചു . നല്ല വിദ്യാഭ്യാസം ആൽഫ്രഡിനു ലഭിക്കാത്തതിനാൽ അമേരിക്കയിലെ തുണിമില്ലുകളിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് ഹോളിക്രോസ് സന്യാസസഭയിൽ ഒരു തുണ സഹോദരനായി പ്രവേശിച്ച ആൽഫ്രഡ്, ആൻഡ്രേ എന്ന നാമം സ്വീകരിച്ചു. വിദ്യാഭ്യാസം കുറവായതിനാൽ വളരെ ചെറിയ ജോലികളാണ് ആൻഡ്രേയ്ക്കു ലഭിച്ചിരുന്നത്. സന്യാസ ഭവനത്തിൻ്റെ സ്വീകരണമുറിയിലെ കാവൽക്കാരനായി നാൽപതു വർഷത്തോളം ആൻഡ്രേ ജോലി ചെയ്തു. പലപ്പോഴും ആൻഡ്രേ തന്നെത്തന്നെ വിശേഷിപ്പിച്ചിരുന്നത് "വിശുദ്ധ യൗസേപ്പിൻ്റെ ഒരു ചെറിയ നായ" എന്നാണ് . എളിയ ജോലിയാണ് ചെയ്തിരുന്നതെങ്കിലും കാനഡ മുഴുവൻ വിശുദ്ധിയും ഭക്തിയും നിറഞ്ഞ ആൻഡ്രേയുടെ കീർത്തി പെട്ടന്നു പരന്നു. ആശ്രമ കവാടത്തിൽ കണ്ടുമുട്ടിയ ആളുകളുടെ നിയോഗങ്ങൾക്കായി എണ്ണമറ്റ മണിക്കൂറുകൾ പ്രാർത്ഥനയിൽ ആൻഡ്രേ ചെലവഴിച്ചിരുന്നു. ആശ്രമത്തിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിനു മുമ്പിൽ കത്തിയെരിഞ്ഞിരുന്ന വിളിക്കിലെ എണ്ണ സന്ദർശകർക്കു നൽകുകയും എല്ലാ ആവശ്യങ്ങളും യൗസേപ്പിതാവിനു സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ധാരാളം അത്ഭുതങ്ങൾ ഇതുവഴി സംഭവിച്ചു. യൗസേപ്പിതാവിനോടുള്ള സ്നേഹത്തിൻ്റെയും ഭക്തിയുടേയും പേരിൽ സ്വന്തം സഭാധികാരികൾ ഉൾപ്പെടെ പലരുടെയും കളിയാക്കലുകൾക്കും അധിക്ഷേപത്തിനു ആൻഡ്രേ ഇരയായെങ്കിലും സാധാരണ വിശ്വാസികൾ അദ്ദേഹത്തെ ഒരു വിശുദ്ധനായിയാണു കണ്ടിരുന്നത്. ബ്ര ആൻഡ്രേയുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചു കൊണ്ട് വർഷം എൺപതിനായിരത്തിലധികം കത്തുകളാണ് ലഭിച്ചിരുന്നത്. അവയ്ക്കുള്ള മറുപടി വളരെ ലളിതമായിരുന്നു : നിങ്ങൾ ജോസഫിൻ്റെ പക്കലേക്കു പോവുക എന്നായിരുന്നു മറുപടി. യൗസേപ്പിതാവിനോടു എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് വിശുദ്ധ ആൻഡ്രേ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "യൗസേപ്പിതാവിനോടു അപേക്ഷിക്കുമ്പോൾ നിങ്ങൾ അധികം സംസാരിക്കേണ്ട കാര്യമില്ല കാരണം സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിനു നിങ്ങളുടെ ആവശ്യങ്ങൾ അറിയാവുന്നതു പോലെ യൗസേപ്പിതാവിനും അതറിയാം. അതുപോലെ യൗസേപ്പിതാവേ, നീ എൻ്റെ സ്ഥാനത്താണങ്കിൽ എന്തു ചെയ്യുമായിരുന്നു? എന്ന് അവനോടു കൂടെക്കൂടെ ചോദിക്കുക." വിശുദ്ധ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതങ്ങൾക്കു നന്ദി സൂചകമായി ബ്രദർ ആൻഡ്രേ ഒരു കൊച്ചു ചാപ്പൽ നിർമ്മിക്കാൻ സഭാധികാരികളിൽ നിന്നു അനുവാദം വാങ്ങി. 1904 ൽ ഈ ചാപ്പലിൻ്റെ പണി പൂർത്തിയാക്കി ആശീർവ്വദിച്ചു. ഇതായിരുന്നു ലോകത്തിലെ എറ്റവും വലിയ ജോസഫ് ദൈവാലയത്തിൻ്റെ(St joseph' Oratory Montreal) ആരംഭം. 1937 തൊണ്ണൂറ്റി ഒന്നാം വയസ്സിൽ ആൻഡ്രേ ബ്രദർ നിര്യാതനായി. വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാൻ തീക്ഷ്ണമായി അധ്വാനിച്ച ബ്രദർ ആൻഡ്രേ അറിയപ്പെടുന്നത്ത് ഇരുപതാം നൂറ്റാണ്ടിലെ യൗസേപ്പിതാവിൻ്റെ മഹാനായ അപ്പസ്തോലൻ എന്നാണ്. ബ്രദർ ആൻഡ്രയെ ജോൺ പോൾ രണ്ടാമൻ പാപ്പ 1982 വാഴ്ത്തപ്പെട്ടവനായും 2010ൽ ബനഡിക്ട് പതിനാറാമൻ പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ജനുവരി ആറാം തീയതിയാണ് കാനഡക്കാരുടെ പ്രിയപ്പെട്ട വിശുദ്ധൻ്റെ തിരുനാൾ ദിനം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-17 17:00:00
Keywordsജോസഫ്, യൗസേ
Created Date2021-02-17 16:53:26