Contents

Displaying 15151-15160 of 25128 results.
Content: 15513
Category: 14
Sub Category:
Heading: നവതി നിറവിൽ വത്തിക്കാൻ റേഡിയോ: ആശംസകള്‍ അറിയിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹങ്ങളിലേക്ക് വത്തിക്കാനില്‍ നിന്നുള്ള പാപ്പയുടെ സന്ദേശങ്ങളും വാര്‍ത്തകളും ആത്മീയ വളര്‍ച്ചയ്ക്ക് സഹായമേകുന്ന മറ്റ് പരിപാടികളുമായി സജീവമായി നിലകൊള്ളുന്ന വത്തിക്കാന്‍ റേഡിയോ നവതി നിറവില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (12/02/21) വത്തിക്കാന്‍ റേഡിയോയ്ക്ക് 90 വയസ്സു തികഞ്ഞത്. 1931 ഫെബ്രുവരി 12നു പതിനൊന്നാം പിയൂസ് പാപ്പയാണ് വത്തിക്കാൻ റേഡിയോ ഉദ്ഘാടനം ചെയ്തത്. പാപ്പയുടെ ആഗ്രഹപ്രകാരം ഗുല്യേൽമൊ മർക്കോണി (Guglielmo Marconi) വത്തിക്കാൻ റേഡിയോ നിലയം സ്ഥാപിക്കുകയായിരിന്നു. 10 കിലോവാട്ട് വൈദ്യുതി രണ്ട് ഹ്രസ്വ തരംഗങ്ങളിൽ എച്ച് വി ജെ എന്ന കോൾ‌സൈൻ ഉപയോഗിച്ച് 1931 ഫെബ്രുവരി 12ന് പ്രക്ഷേപണം ആരംഭിച്ച വത്തിക്കാൻ റേഡിയോ ഇന്ന് ഹ്രസ്വ-മാധ്യമ- എഫ്എം തരംഗങ്ങൾക്കു പുറമെ, ഉപഗ്രഹം ഇന്‍റർനെറ്റ് എന്നിങ്ങനെയുള്ള അത്യാധുനിക ഉപാധികളും ഉപയോഗിച്ച് മലയാളം ഉൾപ്പെടെ 41 ഭാഷകളിൽ പ്രക്ഷേപണം തുടരുന്നുണ്ട്. 69 നാടുകളെ പ്രതിനിധാനം ചെയ്യുന്ന മാധ്യമപ്രവർത്തകർ വത്തിക്കാൻ റേഡിയോയിൽ സേവനമനുഷ്ഠിക്കുന്നു. വർഷത്തിൽ 12000 മണിക്കൂറാണ് മൊത്ത പ്രക്ഷേപണസമയം. തൊണ്ണൂറാം വാർഷിക ദിനത്തിൽ ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്‍ റേഡിയോയ്ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. വത്തിക്കാൻ റേഡിയോയിലെ ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് തന്റെ നന്ദി അറിയിച്ച പാപ്പ ഒറ്റപ്പെട്ടുകിടക്കുന്ന, അതിവിദൂരമായ ഇടങ്ങളിൽപ്പോലും വാക്കുകൾ എത്തിക്കാൻ കഴിയുന്നു എന്ന മനോഹാരിത റേഡിയോയ്ക്കുണ്ടെന്നു പറഞ്ഞു. നവതി ദിനത്തില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ രാവിലെ ദിവ്യബലി അർപ്പിച്ചു. റേഡിയോയുടെ മേലധികാരികളും മാധ്യമ പ്രവർത്തകരുൾപ്പടെയുള്ള ജീവനക്കാരും ദിവ്യബലിയിൽ സംബന്ധിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-14-09:57:09.jpg
Keywords: റേഡിയോ
Content: 15514
Category: 13
Sub Category:
Heading: എതിര്‍പ്പുകള്‍ അവഗണിച്ച് ഉഗാണ്ടയിലെ ഇരട്ട സഹോദരങ്ങള്‍ തിരുപ്പട്ടത്തെ പുല്‍കി
Content: കാസെസെ: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഈ മാസം ആദ്യം തിരുപ്പട്ട സ്വീകരണം നടത്തിയവരില്‍ ഇരട്ട സഹോദരങ്ങളും. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് സഹോദരങ്ങളായ ഫാ. പീറ്റര്‍ കാടുരാമു ഇസിങ്ങോമയും, ഫാ. ആന്‍ഡ്രൂ കാടോ കാടുരാമുവുമാണ് ഉഗാണ്ടയില്‍ പൌരോഹിത്യ പട്ടം സ്വീകരിച്ചത്. ഈ ദിനം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, ചെറുപ്പം മുതല്‍ താലോലിച്ചു കൊണ്ടിരുന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച ദിവസമാണെന്നു നവവൈദികര്‍ എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ രൂപതയില്‍ ഇത്രയധികം പേര്‍ ഒരുമിച്ച് ഒരുദിവസം തിരുപ്പട്ട സ്വീകരണം നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്നും, അതൊരു മനോഹരമായ ചടങ്ങായിരുന്നെന്നും ഫാ. പീറ്റര്‍ പറഞ്ഞു. പന്ത്രണ്ടു പേരാണ് ഒരെദിവസം തിരുപ്പട്ട സ്വീകരണം നടത്തിയത്. സഹോദരങ്ങളായി തങ്ങള്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ ദൈവത്തിനു തങ്ങളേപ്പറ്റിയുള്ള പദ്ധതി ഉണ്ടായിരുന്നെന്നും, യേശുവിന്റെ ശിഷ്യന്‍മാരുടെ പേരുകള്‍ തന്നെയാണ് തങ്ങളുടെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും, തങ്ങള്‍ തീര്‍ച്ചയായും ദൈവസേവനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും ആന്‍ഡ്രൂ പറഞ്ഞു. വളര്‍ന്നു വരുംതോറും കത്തോലിക്ക പുരോഹിതന്‍മാരാകുന്നതിനെക്കുറിച്ച് തങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുവെന്ന്‍ അദ്ദേഹം പറയുന്നു. വൈദികരാകുവാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിയത് ഫാ. പീറ്റര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. 8 മക്കളുള്ള കുടുംബത്തിലെ മൂത്തമക്കളായ തങ്ങള്‍ തങ്ങളുടെ ജീവിതം പാഴാക്കുകയാണെന്ന് ചിലര്‍ മാതാപിതാക്കളോട് ഉപദേശിച്ച കാര്യവും ഒരു സമയത്ത് മാതാപിതാക്കള്‍ തങ്ങളെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിച്ചതും അതിനെ തങ്ങള്‍ അതിജീവിച്ചതും അവര്‍ സ്മരിച്ചു. ഇപ്പോള്‍ തങ്ങളുടെ മാതാപിതാക്കള്‍ തങ്ങളെ ഓര്‍ത്ത് അഭിമാനിക്കുകയാണെന്നും നവവൈദികര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു പേരേയും ഒരുമിച്ച് സെമിനാരിയില്‍ ചേര്‍ക്കുവാനുള്ള സാമ്പത്തിക സ്ഥിതി മാതാപിതാക്കള്‍ക്ക് ഇല്ലായിരിന്നു. പിന്നീട് ആന്‍ഡ്രൂവിനെ അടുത്തുള്ള കത്തോലിക്ക സ്കൂളില്‍ ഒ’ലെവല്‍ പഠനത്തിനായി ചേര്‍ത്തു. എ’ലെവല്‍ പഠനകാലത്ത് മൈനര്‍ സെമിനാരിയില്‍വെച്ചാണ് രണ്ടു സഹോദരന്‍മാരും പിന്നീട് ഒരുമിക്കുന്നത്. തത്വശാസ്ത്ര പഠനത്തിനായി പീറ്റര്‍ കാടിഗോണ്ടോയിലെ സെന്റ്‌ തോമസ് അക്വിനാസ് മേജര്‍ സെമിനാരിയിലേക്കും, ആന്‍ഡ്ര്യൂ ഗുളുവിലെ ഉഗാണ്ട മാര്‍ട്ടിയേഴ്സ് അലോക്കുലം മേജര്‍ സെമിനാരിയിലേക്കും പോയി. സെന്റ്‌ മേരീസ് നാഷ്ണല്‍ സെമിനാരിയിലും, സെന്റ്‌ പോള്‍സ് മേജര്‍ സെമിനാരിയിലുമായിട്ടാണ് ഇരുവരും തങ്ങളുടെ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്. ഒരു സഹോദരനും അഞ്ചു സഹോദരിമാരുമാണ് ഇവര്‍ക്കുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-14-14:01:40.jpg
Keywords: ആഫ്രി
Content: 15515
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദര്‍ശനത്തിനായി പ്രാര്‍ത്ഥന നിറഞ്ഞ കാത്തിരിപ്പോടെ ഇറാഖിലെ പീഡിത ക്രൈസ്തവ സമൂഹം
Content: ക്വാരഘോഷ്: അടുത്ത മാസം ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്ക് നടത്താനിരിക്കുന്ന സന്ദർശനത്തിനായി പ്രാര്‍ത്ഥന നിറഞ്ഞ കാത്തിരിപ്പോടെ രാജ്യത്തെ ക്രൈസ്തവ സമൂഹം. മാർച്ച് അഞ്ചാം തീയതി മുതൽ എട്ടാം തീയതി വരെയാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശനത്തിനായി ഇറാഖില്‍ എത്തുന്നത്. തങ്ങൾക്ക് എന്തുമാത്രം സന്തോഷമുണ്ടെന്ന് വാക്കുകളിലൂടെ വ്യക്തമാക്കാൻ സാധിക്കില്ലെന്ന് ക്വാരഘോഷിലുളള സുറിയാനി കത്തോലിക്ക വൈദികനായ ഫാ. റോണി മോമേക്ക കാത്തലിക് ന്യൂസ് സർവീസ് എന്ന മാധ്യമത്തോട് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ സന്ദർശനത്തിന് വേണ്ടി എത്തുന്നത് ഒരു അത്ഭുതം പോലെ ആളുകൾക്ക് തോന്നുന്നു. പേപ്പൽ സന്ദർശനത്തെ പറ്റി മാത്രമല്ല, എല്ലാം നഷ്ടപ്പെട്ട് വേദന അനുഭവിക്കുന്ന, എന്നാൽ വിശ്വാസം ഉപേക്ഷിക്കാത്ത ആളുകളെ പറ്റി മാർപാപ്പ ചിന്തിക്കുന്നുണ്ടല്ലോ എന്ന കാര്യത്തിലും ആളുകൾക്ക് സന്തോഷമുണ്ടെന്ന് ഫാ. റോണി മോമേക്ക കൂട്ടിച്ചേര്‍ത്തു. ക്വാരഘോഷ് നഗരം പേപ്പൽ പതാകകളും, ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തീവ്രവാദികൾ നശിപ്പിച്ച വ്യാകുല മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ പെയിന്റിംഗ് ജോലിയും പുരോഗമിക്കുകയാണ്. 1930ൽ പണികഴിപ്പിച്ച ദേവാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നാശം വിതച്ചിരിന്നു. ഈ ദേവാലയത്തിവെച്ചായിരിക്കും ഫ്രാൻസിസ് മാർപാപ്പ ത്രികാല പ്രാർത്ഥന നയിക്കുന്നത്. 2200 പേർക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കും. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തകർത്ത മാതാവിന്റെ തിരുസ്വരൂപം മണി ഗോപുരത്തിനു മുകളിൽ ജനുവരി മാസം പുനസ്ഥാപിച്ചിരുന്നു. നാളെ ഫെബ്രുവരി പതിനഞ്ചാം തീയതി ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളെ പറ്റി ധ്യാനിക്കുവാന്‍ വൈദികരും, സന്യസ്തരും ആയിരത്തോളം യുവജനങ്ങളും ഒരുമിച്ചു കൂട്ടുന്നുണ്ട്. അതിനുശേഷം അവർ നഗരത്തിലൂടെ കത്തിച്ച മെഴുകുതിരികളും, ക്രൂശിതരൂപവുമായി ഗാനങ്ങൾ പാടി നീങ്ങും. ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത നാശം വിതച്ച രാജ്യമാണ് ഇറാഖ്. 2014ൽ സുറിയാനി ജനസംഖ്യയിലെ അമ്പതിനായിരത്തോളം ആളുകളെയാണ് ഒറ്റരാത്രികൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കിയത്. 2017ലാണ് പട്ടണം തീവ്രവാദികളുടെ കയ്യിൽ നിന്നും പിടിച്ചെടുക്കാൻ സാധിച്ചത്. കുർദിസ്ഥാനിൽ അഭയാർഥികളായി കഴിഞ്ഞിരുന്ന ക്വാരഘോഷ് സ്വദേശികളിൽ 27000 പേർ തിരികെ നാട്ടിലേക്ക് മടങ്ങി പുതിയ ഒരു ജീവിതം ആരംഭിച്ചു. നിരവധിപേർ കുർദിസ്ഥാനിൽ ഇപ്പോഴും കഴിയുന്നുണ്ട്. ഇതിനിടെ രാജ്യത്തു നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനേകര്‍ കുടിയേറിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ ബാഗ്ദാദ് മാത്രമേ സന്ദർശിക്കാൻ സാധ്യതയുള്ളൂ എന്നാണ് തങ്ങൾ ചിന്തിച്ചിരുന്നതെന്ന് റോണി മോമേക്ക പറഞ്ഞു. എന്നാൽ മുറിവേറ്റ അജഗണത്തെ സന്ദർശിക്കാൻ പാപ്പ ഇറാഖിലെ ക്രൈസ്തവ വിശ്വാസികളുടെയും, സുറിയാനി കത്തോലിക്കാ വിശ്വാസികളുടെയും നാടായ ക്വാരഘോഷിലേക്ക് വരുന്നുവെന്ന് കേട്ടപ്പോൾ അഭിമാനം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2003-ൽ 15 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ ആണ് ഇറാഖിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ക്രൈസ്തവ ജനസംഖ്യ രണ്ടേകാല്‍ ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ നരഹത്യയും ക്രൈസ്തവ സമൂഹം നടത്തിയ കൂട്ടപലായനവുമാണ് ജനസംഖ്യ ഇത്രയധികം കുറയുന്നതിലേക്ക് നയിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-14-16:07:39.jpg
Keywords: ഇറാഖ
Content: 15516
Category: 22
Sub Category:
Heading: സാന്തൊ അനെല്ലൊ - വിശുദ്ധ യൗസേപ്പിന്റെയും മറിയത്തിന്റെയും വിവാഹ മോതിരം
Content: വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ കന്യകാമറിയത്തിനു നൽകിയ വിവാഹ മോതിരമാണ് സന്തൊ അനെല്ലൊ (Santo Anello) അല്ലെങ്കിൽ വിശുദ്ധ മോതിരം എന്നറിയപ്പെടുന്നത്. ഇറ്റലിയിലെ പെറുജിയിലുള്ള വിശുദ്ധ ലോറൻസിൻ്റെ കത്തീഡ്രൽ ദൈവാലയത്തിൽ (Cathedral of San Lorenzo ) ഈ മോതിരം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റണ്ടുമുതലാണ് ഈ വിശുദ്ധ മോതിരം പെറുജിയിൽ സൂക്ഷിച്ചു വരുന്നത്. ജർമ്മൻ മിസ്റ്റിക്കായ വാഴ്ത്തപ്പെട്ട അന്നാ കാതറിൻ എമറിച്ചിനു (1774 – 1824) ലഭിച്ച ദർശനങ്ങളാണ് ഈ മോതിരം കണ്ടെത്തുന്നതിനു സഹായകരമായത്. 1821 ജൂലൈ 29 ഉണ്ടായ ആദ്യ ദർശനത്തെപ്പറ്റി അന്നാ കാതറിൻ ഇപ്രകാരം പറയുന്നു: "പരിശുദ്ധ കന്യകയുടെ വിവാഹ മോതിരം ഞാൻ കണ്ടു; അത് സ്വർണ്ണമോ വെള്ളിയോ മറ്റേതെങ്കിലും ലോഹമോ അല്ലായിരുന്നു; അതു കറുത്ത നിറമുള്ളതും വര്‍ണ്ണാജ്ജ്വലമായിരുന്നു. അതു തീർത്തും കനം കുറഞ്ഞതായിരുന്നില്ല ഒരു വിരൽ വീതിയുള്ളതുമായിരുന്നു. മോതിരത്തിൽ പതിപ്പിച്ചിരിക്കുന്ന അക്ഷരങ്ങൾ ചെറിയ ത്രികോണങ്ങളാൽ പൊതിഞ്ഞിരിരുന്നു. അതു സൂക്ഷിച്ചിരിക്കുന്ന മനോഹരമായ ദൈവാലയത്തിലെ പല പൂട്ടുകളും ഞാൻ കണ്ടു. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ഭക്തർ അവരുടെ വിവാഹ മോതിരങ്ങൾ ഈ വിശുദ്ധ മോതിരത്തിൽ സ്പർശിപ്പിക്കുന്നതും ഞാൻ കണ്ടു". 1821 ആഗസ്റ്റ് മൂന്നിനുണ്ടായ രണ്ടാം ദർശനത്തെപ്പറ്റിയുള്ള അന്നാ കാതറിൻ്റെ സാക്ഷ്യം ഇങ്ങനെ: "കഴിഞ്ഞ കുറേ ദിവസങ്ങളിൽ മറിയത്തിൻ്റെ വിവാഹ മോതിരത്തെപ്പറ്റി ധാരാളം ദർശനങ്ങൾ എനിക്കുണ്ടായെങ്കിലും വേദനയും ശാരീരിക അസ്വസ്ഥതകളും നിമിത്തം അവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എനിക്ക് സാധിച്ചില്ല. ഇന്ന് ഇറ്റലിയിൽ വിശുദ്ധ മോതിരം ഇരിക്കുന്ന ദൈവാലയത്തിൽ നടന്ന ഒരു വിവാഹാഘോഷം ഞാൻ കണ്ടു. സക്രാരിക്കു മുകളിൽ മുകളിൽ നിൽക്കുന്ന അരുളിക്കായിൽ അതു തൂങ്ങിക്കിടക്കുന്നതായി എനിക്ക് തോന്നി. മനോഹരമായി അലങ്കരിച്ച ഒരു വലിയ ബലിപീഠം അവിടെ ഉണ്ടായിരുന്നു; ധാരാളം വെള്ളി കൊണ്ടുള്ള പണികൾ അതിലുണ്ടായിരുന്നു. അരുളിക്കയ്ക്കു മുമ്പിൽ നിരവധി മോതിരങ്ങൾ തൂങ്ങി കിടക്കുന്നത് ഞാൻ കണ്ടു. വിവാഹാഘോഷവേളയിൽ, മറിയവും ജോസഫും അവരുടെ വിവാഹ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ജോസഫ് പരിശുദ്ധ കന്യകയുടെ വിരലിൽ മോതിരം അണിയിക്കുന്നതും ഞാൻ ദർശിച്ചു". കാതറിൻ എമിറിച്ചിനു ലഭിച്ച ദർശനങ്ങളിലൂടെ ഈ വിശുദ്ധ വിവാഹമോതിരം ഇറ്റലിയിലാണന്നു മനസ്സിലാക്കിയെങ്കിലും കൃത്യമായദൈവാലയമോ സ്ഥലമോ കാതറിനറിയത്തില്ലായിരുന്നു. പിന്നിടു വിശുദ്ധയുടെ മരണശേഷം ദർശനത്തിലെ സൂചനകൾ മനസ്സിലാക്കിയാണ് ഈ തിരുശേഷിപ്പ് കണ്ടെത്തിയത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീർത്ഥാടകർ ഈ വിശുദ്ധ മോതിരം വണങ്ങുന്നതിനായി പെറുജീയായിൽ എത്താറുണ്ട്. 1857 മെയ് മാസം പത്താം തീയതി പിയൂസ് ഒൻപതാം പാപ്പ പെറുജീയിലെ കത്തീഡ്രലിൽ എത്തി വിശുദ്ധ മോതിരത്തെ വണങ്ങിയിരുന്നു.
Image: /content_image/SocialMedia/SocialMedia-2021-02-14-19:09:04.jpg
Keywords: ജോസഫ്, യൗസേ
Content: 15517
Category: 18
Sub Category:
Heading: വലിയ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു
Content: ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന്റെ ഷഷ്ഠി -പൂർത്തിയുടെ സ്മരണയ്ക്കായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു. രൂപതാ ഫാമിലി അപ്പസ്തോലേറ്റ്, രൂപതാ മരിയൻ പ്രോലൈഫ് മൂവ്മെന്റ് , കുടുംബ സമ്മേളന കേന്ദ്ര സമിതി, രൂപതാ കാത്തലിക് കപ്പിൾസ് മൂവ്മെന്റ് എന്നിവയുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ ഔദ്യോഗിക ഓഫീസ് രൂപതാ മന്ദിരത്തിലായിരിക്കും പ്രവർത്തിക്കുക. നാലാമത്തെ കുട്ടി മുതൽ മാമ്മോദീസ വേളയിൽ സ്വർണ്ണ പതക്കം സമ്മാനിക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വലിയ കുടുംബങ്ങൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുക, വലിയ കുടുംബങ്ങളിലെ മക്കളുടെ വിദ്യാഭ്യാസത്തിനായി സഹായം നൽകുക, വലിയ കുടുംബങ്ങളുടെ സംരക്ഷണം, മക്കളില്ലാത്ത ദമ്പതിമാരുടെ പ്രശ്നങ്ങളിൽ ഇടപ്പെടുക കൂടാതെ മനുഷ്യ ജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവനെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ഈ ട്രസ്റ്റിന് ഉള്ളത്.
Image: /content_image/News/News-2021-02-14-18:43:47.jpg
Keywords: മക്കള, പ്രോലൈ
Content: 15518
Category: 1
Sub Category:
Heading: ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്
Content: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സാമൂഹിക അകലം പാലിച്ചും എണ്ണം പരിമിതപ്പെടുത്തിയുമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. വിവിധ ദേവാലയങ്ങളില്‍ ഒന്നിലധികം കുര്‍ബാനകള്‍ ക്രമീകരിച്ചിട്ടുണ്ട്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 17) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. അന്നേ ദിവസം ഫ്രാന്‍സിസ് പാപ്പായുടെ വിഭൂതി തിരുനാൾ കുർബാന വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. എല്ലാവര്‍ഷവും റോമിലെ അവന്തിനൊ കുന്നിലെ വിശുദ്ധ ആൻസെലമിൻറെ നാമത്തിലുള്ള ആശ്രമ ദേവാലയത്തിലും വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിലുമായിട്ടാണ് മാര്‍പാപ്പ തിരുക്കർമ്മം നയിക്കാറുണ്ടായിരിന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു മാറ്റിയത്. വിഭൂതി തിരുനാൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ വത്തിക്കാൻ പുറത്തിറക്കിയിരിന്നു. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കോവിഡ് 19 നിയന്ത്രണങ്ങളോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 4നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-15-09:16:41.jpg
Keywords: വിഭൂതി
Content: 15519
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനക്ലാസ്സുകൾ: മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും
Content: രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള ഓൺലൈൻ പഠനക്ലാസ്സുകൾ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. ഈ മാസം 20-ന് ആരംഭിക്കുന്ന ക്ലാസുകൾ, എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിമുതൽ 7 മണിവരെയായിരിക്കും നടത്തപ്പെടുക. പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം ഒരുക്കുന്ന ഈ പഠനക്ലാസ്സുകൾ കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കും. ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും സഹായകമായ വിധത്തിൽ zoom-ലൂടെയായിരിക്കും ക്ലാസുകൾ നടത്തപ്പെടുക. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള ഗൗരവമായ ഒരു പഠനമാണ് ഈ ക്ലാസ്സുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മതപരമായ ഏറ്റവും വലിയ സംഭവമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷമുള്ള കത്തോലിക്കാസഭയുടെ ചരിതത്തിലെതന്നെ ഏറ്റവും വലിയ സംഭവമായിരുന്നു ഇത്. 1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെയാണ് ആധുനിക സഭയിലെ ഒരു പുതിയ പെന്തക്കുസ്താ പോലെ ഇരുപത്തിഒന്നാമത്തെ സാർവത്രിക സൂനഹദോസായ രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നത്. സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗൺസിലിന്റെ ലക്ഷ്യം മിശിഹായിൽ നവചൈതന്യമുള്ള വിശ്വാസികളുടെ സമൂഹത്തിന്റെ രൂപവത്കരണമായിരുന്നു. തീർത്ഥാടക മനുഷ്യനെ സ്വർഗ്ഗോന്മുഖമായി ചരിക്കുന്നതിനു സഹായിക്കാൻ അവനെ മുഴുവനായി സ്പർശിക്കുന്ന സത്യങ്ങളാണ് ഇത് പഠിപ്പിക്കുന്നതെന്ന് കൗൺസിൽ വിളിച്ചുകൂട്ടിയ പരിശുദ്ധ പിതാവ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പ്രസ്‌താവിച്ചു. ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ. എന്നാൽ ഈ പ്രമാണരേഖകൾ പലരും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതായി ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചിരിന്നു. അതിനാൽ ഈ പ്രമാണരേഖകൾ തെറ്റുകൂടാതെ ആധികാരികമായി പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സഭയോട് ചേർന്ന് നമ്മുടെ സ്വന്തം ദൈവനിയോഗം എന്തെന്നു ബോധ്യപ്പെടുമ്പോൾ സഭയിൽ ആവശ്യമായ നവീകരണം ഉണ്ടാകും. അത് സഭയെ ലോകത്തിൽ കൂടുതൽ പ്രസക്തയാക്കും. ലോകത്തോട് രക്ഷാകരമായ ബന്ധം പുലർത്താൻ സഭ സജ്ജയാകും. ഇവയൊക്കെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യവും പ്രതീക്ഷയുമായിരുന്നു. ഇവ സാക്ഷാത്കരിക്കാൻ ഈ പഠന ക്ലാസുകൾ നമ്മെ സഹായിക്കും. ➤ {{പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://chat.whatsapp.com/K9nbPr0Lyd5Ex52mUGpZsM}} ➤ {{മുകളിൽ നൽകിയിരിക്കുന്ന ഗ്രൂപ്പ് ഫുൾ ആയെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന അടുത്ത ഗ്രൂപ്പ് ലിങ്ക് -> https://chat.whatsapp.com/BjacbPc96b6AXWFB4qJnKD}}
Image: /content_image/News/News-2021-02-15-11:23:01.jpg
Keywords: രണ്ടാം
Content: 15520
Category: 18
Sub Category:
Heading: കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രിഗേഷന്‍
Content: കൊച്ചി: എറണാകുളം വാഴക്കാല ഡി.എസ്.റ്റി കോൺവെൻ്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് കോൺഗ്രിഗേഷന്‍. വാഹനാപകടത്തെ തുടര്‍ന്നു സഹസന്യാസിനി മരിക്കുന്നതു നേരിട്ടു കണ്ടതിനെ തുടര്‍ന്നു സിസ്റ്റർ ജെസീനയെ ദുരന്തം വല്ലാതെ തളർത്തിക്കളഞ്ഞുവെന്നും 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോൾ അന്നത്തെ മേജർ സുപ്പീരിയേഴ്സ് മാതാപിതാക്കളെ യഥാക്രമം പാലായിലും വാഴക്കാലയിലുള്ള കോൺവെൻറുകളിലേക്ക് വിളിച്ച് വിശദവിവരം പറയുകയും ചെയ്തുവെന്നും ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് പി‌ആര്‍‌ഓ സി. ജ്യോതി മരിയ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. #{black->none->b-> പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് (ഡി.എസ്.റ്റി) കോൺവെൻ്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോൺവെൻ്റിന് പിന്നിൽ ഉള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സിസ്റ്റർ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. ഉജ്ജൈൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സേവനം ചെയ്തിരുന്ന സിസ്റ്റർ ജെസീന 2004 ഓഗസ്റ്റ് 21- ന് ഉജ്ജൈനിലെ ഡി. എസ്. റ്റി സഭയുടെ പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും ഇൻ്റേണൽ ഓഡിറ്റിങ്ങിനായി വന്ന സിസ്റ്റർ സിജി കിഴക്കേപറമ്പിലിനെ തിരികെ യാത്ര അയയ്ക്കാനായി റോഡരികിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ അമിത വേഗത്തിൽ വന്ന ഒരു വാഹനം സിസ്റ്റർ സിജിയെ ഇടിച്ച് തെറിപ്പിക്കുകയും സിസ്റ്റർ സിജി തൽക്ഷണം മരണമടയുകയും ചെയ്തു. ഈ ദാരുണ സംഭവത്തിൻ്റെ ദൃക്സാക്ഷിയായ സിസ്റ്റർ ജെസീനയെ ഈ ദുരന്തം വല്ലാതെ തളർത്തിക്കളഞ്ഞു. പിന്നീട് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയ സിസ്റ്റർ ജെസീനക്ക് ഉജ്ജൈനിൽ ചികിത്സകൾ നൽകികൊണ്ടിരുന്നു. എന്നാൽ കൂടുതൽ ശ്രദ്ധയും വിദഗ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ൽ കേരളത്തിലേക്ക് കൊണ്ടുപോന്നു. കഴിഞ്ഞ 10 വർഷമായി സി. ജെസീന കാക്കനാട് കുസുമഗിരി ആശുപത്രിയിൽ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. സി. ജെസീന 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോൾ അന്നത്തെ മേജർ സുപ്പീരിയേഴ്സ് മാതാപിതാക്കളെ യഥാക്രമം പാലായിലും വാഴക്കാലയിലുള്ള കോൺവെൻറുകളിലേക്ക് വിളിച്ച് വിശദവിവരം പറയുകയും 2011ൽ ചികിത്സക്കായി കുറച്ചു ദിവസം വീട്ടിൽ കൊണ്ടു പോകുകയും ചെയ്തിരുന്നു. വീട്ടിൽ അവധിക്കു പോകുമ്പോൾ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നിന്റെ വിവരങ്ങൾ മാതാപിതാക്കളെ ബോധിപ്പിക്കുകയും മരുന്നു കൊടുത്തു വിടുകയും പതിവാണ്. എറണാകുളം അതിരൂപതയിലെ വാഴക്കാല ഇടവകയിലുള്ള ഡി. എസ്. റ്റി കോൺവെൻ്റിലേക്ക് 2019 നവംമ്പർ മാസത്തിൽ ആണ് സിസ്റ്റർ ജെസീന ചികിത്സാർത്ഥം ട്രാൻസ്ഫർ ആയിവന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് സിസ്റ്റർ ജെസീന ഡിപ്രഷൻ പോലുള്ള അസ്വസ്ഥത കാണിക്കുകയും അടുത്തടുത്ത് ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്നലെ (ഫെബ്രു. 14, ഞായറാഴ്ച) രാവിലെ സിസ്റ്റർ ജെസീനായ്ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനാൽ പള്ളിയിൽ പോകാതെ കോൺവെൻ്റിൽ ഇരുന്ന് വിശ്രമിക്കാൻ മദർ നിർദ്ദേശിച്ചതനുസരിച്ച് സിസ്റ്റർ ജെസീന വിശ്രമിക്കാനായി മുറിയിലേക്ക് പോയി. എന്നാൽ കുറച്ച് സമയം വിശ്രമിച്ച ശേഷം സിസ്റ്റർ ജെസീന എഴുന്നേറ്റ് അവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് സിസ്റ്റേഴ്സിനു പ്രഭാത ഭക്ഷണവും 10. 30 ന് ചായയും മുറിയിൽ എത്തിച്ചു കൊടുത്തിരുന്നു. പിന്നീട് ഉച്ചയൂണിൻ്റെ സമയത്ത് സിസ്റ്റർ ജെസീനയെ കാണാതിരുന്നപ്പോൾ കോൺവെൻ്റിൽ ഉണ്ടായിരുന്ന മറ്റ് സിസ്റ്റേഴ്സ് അവരെ അന്വേഷിച്ച് മുറിയിൽ ചെന്നെങ്കിലും അവിടെയും കാണാത്തതിനാൽ കോൺവെൻ്റിലും പരിസരത്തും അന്വേഷിക്കുകയും തുടർന്നും കാണാതെ വന്നതിനാൽ മേലധികാരികളെ അറിയിക്കുകയും പിന്നീട് അവരുടെ നിർദ്ദേശപ്രകാരം പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അതിനുശേഷമുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈകുന്നേരം ആറു മണിയോടെ സി. ജെസീനയെ സമീപത്തെ പാ​റ​മ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്. ഞങ്ങളുടെ സഹോദരിയായ സിസ്റ്റർ ജെസീനയുടെ ആകസ്മികമായ മരണത്തിൽ വേദനിച്ചിരിക്കുന്ന ഈ വേളയിൽ മാധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയവഴിയും കിവംദന്തികൾ പരത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന അപേക്ഷയോടെ, സി. ജ്യോതി മരിയ ഡി. എസ്. റ്റി (ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് കോൺഗ്രിഗേഷൻ്റെ പി ആർ ഓ - ജനറലേറ്റ്, ഭരണങ്ങാനം)
Image: /content_image/India/India-2021-02-15-12:59:58.jpg
Keywords: വ്യാജ
Content: 15521
Category: 18
Sub Category:
Heading: സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Content: കൊച്ചി: മഠത്തില്‍ നിന്ന്‍ കാണാതായ സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ്(ഡിഎസ്ടി) സന്യാസിനി സമൂഹത്തിന്റെ കാക്കനാട് വാഴക്കാല മഠാംഗമായിരുന്ന സിസ്റ്റര്‍ ജെസീന(45) ആണു മരിച്ചത്. ഇടുക്കി കോരുത്തോട് സ്വദേശിനിയാണ്. ഇന്നലെ ഉച്ചയോടെ സന്യാസിനിയെ കാണാതായ വിവരം മഠം അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പത്തു വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിനു കാക്കനാട് ആശുപത്രിയില്‍ സിസ്റ്റര്‍ ജെസീന ചികിത്സ നടത്തിയിരുന്നെന്നു മഠം അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തും.
Image: /content_image/India/India-2021-02-15-13:06:01.jpg
Keywords: സന്യാസി
Content: 15522
Category: 10
Sub Category:
Heading: മതബോധനത്തിന് കുടുംബവും വേദിയാകണം: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: കുടുംബ ചുറ്റുപാടുകളില്‍ മതബോധനത്തിന് അടിത്തറയേകേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇറ്റലിയിലെ മതാധ്യാപകരെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക് മാര്‍പാപ്പ അയച്ച സന്ദേശത്തിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. അനുദിന സംഭാഷണത്തിലൂടെയും സംസാര ഭാഷയിലൂടെയും വിശ്വാസം കൈമാറ്റം ചെയ്യപ്പെടണമെന്നു മാതാപിതാക്കളോടും മുത്തച്ഛീ മുത്തച്ഛന്‍മാരോടും പാപ്പ അഭ്യര്‍ത്ഥിച്ചു. മാതാപിതാക്കൾക്കും കാരണവന്മാർക്കും മാത്രം സാധ്യമാകുന്ന സാമീപ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ഗാർഹിക ഭാഷയാണ് പാപ്പ 'സംസാര ഭാഷ' കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മക്കബായരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏഴു സഹോദരങ്ങളുടെ പീഡന സമയത്ത് അവരുടെ അമ്മ ചാരത്തുനിന്നുകൊണ്ട് സഹിക്കുന്ന ചെറുപ്പക്കാരോട് അവരുടെ സംസാര ഭാഷയിൽ സാന്ത്വനവചസ്സുകൾ ഓതിക്കൊണ്ടിരുന്നതായി ഗ്രന്ഥത്തിൽ വായിക്കുന്നു. അമ്മ പീഡനങ്ങൾക്കു മദ്ധ്യേ മക്കൾക്ക് സാന്ത്വനമാകുന്നത് അവരുടെ പിതാക്കളുടെ ഭാഷയിൽ രണ്ടു മൂന്നു പ്രാവശ്യം ഏഴു മക്കളോടും സംസാരിച്ചുകൊണ്ടാണ്. വിശ്വാസം ഗാർഹിക പശ്ചാത്തലത്തിൽ നമ്മുടെ സാധാരണ ഭാഷയിൽ പങ്കുവയ്ക്കപ്പെടേണ്ടതാണ്. ഗാർഹിക ഭാഷ ഹൃദയത്തിന്‍റെ ഭാഷയാണ്. ഇത് കുടുംബങ്ങളിൽ ഓരോരുത്തരും ഏറ്റവും അടുത്തറിയുന്നതും, ആശയങ്ങൾ പങ്കുവയ്ക്കുന്നതും, ഒപ്പം പരസ്പരം വളരെ നന്നായി മനസ്സിലാക്കുന്നതിന് സഹായകമാകുന്നതുമാണ്. അതിനാൽ വിശ്വാസം പാഠ്യപദ്ധതിയിലൂടെ അല്ലാതെ ഏറ്റവും മനോഹരമായി പങ്കുവയ്ക്കപ്പെടാവുന്നത് കുടുംബ ചുറ്റുപാടുകളിലും അതിന്‍റെ സംസാരഭാഷയിലൂടെയുമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-15-15:15:47.jpg
Keywords: പാപ്പ, മതബോധന