Contents

Displaying 15111-15120 of 25128 results.
Content: 15473
Category: 1
Sub Category:
Heading: അന്യായമായി തടങ്കലിലായ 70 എറിത്രിയന്‍ ക്രൈസ്തവര്‍ മോചിതരായി
Content: അസ്മാര: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലെ മൂന്നു ജയിലുകളില്‍ നിന്ന്‍ വിചാരണ കൂടാതെ അന്യായമായി പാര്‍പ്പിച്ചിരുന്ന 70 ക്രൈസ്തവര്‍ മോചിതരായി. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനു തലസ്ഥാന നഗരമായ അസ്മാരക്ക് സമീപമുള്ള മായി സെര്‍വാ, ആദി അബെയ്റ്റോ എന്നീ ജയിലുകളില്‍ പാര്‍പ്പിച്ചിരുന്ന 21 സ്ത്രീകളേയും 43 പുരുഷന്‍മാരേയും മോചിപ്പിക്കുവാന്‍ എറിത്രിയന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരിന്നുവെന്ന്‍ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്’ (സി.എസ്.ഡബ്യു) റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അറസ്റ്റിലായ ആറ് സ്ത്രീകള്‍ ജനുവരി 27ന് മോചിതരായിരുന്നു. ഇപ്പോള്‍ മോചിതരായവരില്‍ രണ്ടു മുതല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ വരെ ജയിലില്‍ തടങ്കലില്‍ കഴിഞ്ഞവരുണ്ട്. എറിത്രിയന്‍ ജനസംഖ്യയുടെ പകുതിയോളം ക്രൈസ്തവരാണെങ്കിലും സര്‍ക്കാര്‍ അംഗീകാരമുള്ള സഭകളില്‍ ഉള്‍പ്പെടാത്ത ക്രൈസ്തവര്‍ക്ക് കടുത്ത പീഡനങ്ങളെ അഭിമുഖീകരിക്കേണ്ടതായും, ജയിലുകളില്‍ മനുഷ്യത്വരഹിതമായ അവസ്ഥയില്‍ കഴിയേണ്ടതായും വരുന്നുണ്ട്. ഇസ്ലാം, കത്തോലിക്കര്‍, ഓര്‍ത്തഡോക്സ്, ലൂഥറന്‍ ചര്‍ച്ച് എന്നിവ ഒഴികെയുള്ള എല്ലാ മതവിഭാഗങ്ങളെയും എറിത്രിയയിലെ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടം നിയമവിരുദ്ധമാക്കിയിരിക്കുകയാണ്. നിലവില്‍ ഏതാണ്ട് അഞ്ഞൂറോളം ക്രിസ്ത്യാനികള്‍ എറിത്രിയയിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. അറസ് ചെയ്യപ്പെടുന്ന ക്രൈസ്തവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാറില്ലയെന്നതാണ് ശ്രദ്ധേയമായ വസ്തുത. ലോകത്തെ ഏറ്റവും മോശം ജയിലുകളിലൊന്നായാണ് എറിത്രിയയിലെ ജയിലുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഷിപ്പിംഗ് കണ്ടയിനറുകളിലാണ് ജയില്‍ അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്നത്. ക്രൈസ്തവരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്തതിനോടൊപ്പം, എത്യോപ്യയിലെ ടൈഗ്രേ മേഖലയില്‍ എറിത്രിയ നടത്തുന്ന അതിക്രമങ്ങളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുവാനാണെന്നാണ്‌ ഇപ്പോഴത്തെ നടപടിയെന്നു ‘ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്’ പറയുന്നത്. എറിത്രിയന്‍ സൈന്യം എത്യോപ്യയിലെ ടൈഗ്രേ മേഖലയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും, വംശഹത്യക്ക് കാരണമായേക്കാവുന്ന ആക്രമണങ്ങളും നടത്തുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെക്കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ ആറാമതാണ് എറിത്രിയയുടെ സ്ഥാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-09-20:25:37.jpg
Keywords: എറിത്രിയ
Content: 15474
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം
Content: ന്യൂഡല്‍ഹി: ഫാ. സ്റ്റാന്‍ സ്വാമിയെ മാസങ്ങളായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. സാമൂഹ്യപ്രവര്‍ത്തകനായ 83 വയസുള്ള ഫാ. സ്റ്റാന്‍ സ്വാമി രോഗിയായിട്ടും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതു പൗരാവകാശങ്ങളുടെ ലംഘനമാണെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴികാടന്റെ നിലപാടിനെ ബിജെപി അംഗം നിഷികാന്ത് ദുബൈ എതിര്‍ത്താതാണു ബഹളത്തിനിടയാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തരമായി ഇടപെട്ട് ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും വേഗം മോചിപ്പിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന ചാഴികാടന്റെ ആവശ്യത്തിനു പിന്തുണയുമായി മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയിയും കോണ്ഗ്രസിലെ ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും രംഗത്തെത്തിയതു ബിജെപിക്കു തിരിച്ചടിയായി. ഫാ. സ്റ്റാന്‍ സ്വാമി സാമൂഹ്യപ്രവര്‍ത്തകനാണെന്നു ചാഴികാടന്‍ പറഞ്ഞതാണു ശരിയെന്നു സൗഗത റോയിയും ഡീന്‍ കുര്യാക്കോസും പറഞ്ഞു. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു.
Image: /content_image/India/India-2021-02-10-06:10:50.jpg
Keywords: സ്റ്റാന്‍
Content: 15475
Category: 18
Sub Category:
Heading: മാര്‍ മാത്യു അറയ്ക്കല്‍ ക്രാന്തദര്‍ശിയായ ഇടയന്‍: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കാഞ്ഞിരപ്പള്ളി: കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു സമൂഹത്തിലും സഭയിലും ഇടപെടലുകള്‍ നടത്തിയ ക്രാന്തദര്‍ശിയായ ഇടയനാണു മാര്‍ മാത്യു അറയ്ക്കലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ മാത്യു അറയ്ക്കലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി, മെത്രാഭിഷേകത്തിന്റെ ഇരുപതാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അജപാലനശുശ്രൂഷ ഫലപ്രദമാകത്തക്കവിധത്തില്‍ പുതിയ അജപാലനമേഖലകള്‍ കണ്ടത്തുവാനും സുചിന്തിതമായ അജപാലനപദ്ധതികളിലൂടെ സാമൂഹിക, രാഷ്ട്രീയ മേഖലകളെ ചേര്‍ത്തുനിര്‍ത്തുന്ന സംയോജിത പ്രവര്‍ത്തനശൈലിയുടെ മാതൃക നല്‍കുവാനും മാര്‍ മാത്യു അറയ്ക്കലിനു കഴിഞ്ഞുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മഹാജൂബിലി ഹാളില്‍ നടന്ന അനുമോദനസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സ്വാഗതം ആശംസിച്ചു. ദീര്‍ഘവീക്ഷണമുള്ള മാര്‍ മാത്യു അറയ്ക്കലിന്റെ അജപാലനശൈലി രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ടാണെന്നു മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മെത്രാഭിഷേകത്തിന്റെ രജതജൂബിലിവര്‍ഷത്തിലായിരിക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാര്‍ ജോസ് പുളിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ മാത്യു അറയ്ക്കലിനെയും അദ്ദേഹത്തോടൊപ്പം പൗരോഹിത്യ സ്വീകരണ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഫാ. ആന്റണി കൊച്ചാങ്കല്‍, ഫാ. ജോയി ചിറ്റൂര്‍ എന്നിവരെയും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്നാടയണിയിച്ചു. പ്രത്യാശ പകരുകയും തണലേകുകയും ചെയ്യുന്ന അജപാലന ശൈലിയുടെ ഉടമയാണു മാര്‍ മാത്യു അറയ്ക്കലെന്നു ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ആശംസാപ്രസംഗത്തില്‍ പറഞ്ഞു. നന്‍മയുള്ള സമൂഹത്തിനു നല്ല വിദ്യാഭ്യാസം അത്യാവശ്യമെന്നുകണ്ടു പദ്ധതികള്‍ വിഭാവനം ചെയ്തയാളാണു പിതാവെന്ന്, മാര്‍ മാത്യു അറയ്ക്കല്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി സ്മാരക എന്‍ഡോവ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോമിനിക് അയിലൂപ്പറന്പിലിനു നല്‍കിക്കൊണ്ട് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. അല്മായരെ ശക്തിപ്പെടുത്തി നല്ല വിശ്വാസസമൂഹത്തിനു രൂപം നല്‍കുന്നതിനു മാതൃക നല്‍കുകയും ആരാധനക്രമ ചൈതന്യത്തോട് വിശ്വസ്തനായിരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണു മാര്‍ മാത്യു അറയ്ക്കലെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് ബിഷപ്പ് ഡോ. എജീദിയൂസ് ജെ സിഫ്‌കോവിച്ചിന്റെ ആശംസ രൂപത ജുഡീഷല്‍ വികാര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസിസമൂഹവും സഭയും പൊതുസമൂഹവും നല്‍കിയ പിന്തുണയ്ക്കു നന്ദിയറിയിക്കുന്നതായി മാര്‍ മാത്യു അറയ്ക്കല്‍ മറുപടി സന്ദേശത്തില്‍ പറഞ്ഞു. മാര്‍ മാത്യു അറയ്ക്കലിനുള്ള രൂപതയുടെ സ്‌നേഹോപഹാരം രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം മാര്‍ ജോസ് പുളിക്കലിനോടു ചേര്‍ന്നു സമര്‍പ്പിച്ചു. വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ നന്ദിയര്‍പ്പിച്ചു. സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനെ പ്രതിനിധീകരിച്ചു തക്കല രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് പവ്വത്തുപറന്പില്‍, രൂപതയിലെ സന്യാസീസന്യാസിനി പ്രതിനിധികള്‍, വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള അല്മായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു യോഗത്തില്‍ പങ്കുചേര്‍ന്നു. വികാരി ജനറാള്‍മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി, പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2021-02-10-06:36:42.jpg
Keywords: ആലഞ്ചേരി
Content: 15476
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
Content: തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് കമ്മീഷനെ നിയോഗിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നതോ സര്‍ക്കാര്‍ നല്‍കുന്നതോ ആയ സഹായങ്ങളും ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുന്‌പോള്‍, ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ പക്ഷപാതപരമായ വിവേചനം നേരിടുന്നുണ്ടോ എന്നതും സംബന്ധിച്ച കാര്യങ്ങളാണ് കമ്മീഷന്റെ പരിഗണന വിഷയമായി നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക മേഖലയില്‍ പിന്നാക്കാവസ്ഥ നേരിടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചും അവര്‍ നേരിടുന്ന പിന്നാക്കാവസ്ഥ സംബന്ധിച്ചുമുള്ള കാര്യങ്ങളും, കൂടുതല്‍ കരുതല്‍ ആവശ്യമായിട്ടുള്ള വിഭാഗങ്ങള്‍, സാന്പത്തികസാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി എന്തു ചെയ്യാന്‍ കഴിയും തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ പരിഗണിക്കുക. ക്രിസ്തുമതത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, മലയോരകര്‍ഷകര്‍, വനാതിര്‍ത്തിയോട് അടുത്ത് താമസിക്കുന്ന കര്‍ഷകര്‍, കുട്ടനാട് മുതലായ സ്ഥലങ്ങളിലെ കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ലത്തീന്‍ വിഭാഗം തുടങ്ങിയവര്‍ക്ക് പ്രത്യേകമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ദളിത് ക്രൈസ്തവ രുടെയും പിന്നാക്ക ക്രൈസ്തവരുടെയും നിലവിലെ സാമൂഹ്യ സാന്പത്തിക അവസ്ഥയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍പൊതുമേഖല ഉദ്യോഗതലങ്ങളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്നും ഇത് ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കമ്മീഷന്‍ പരിശോധിക്കും. എല്ലാ ജില്ലകളിലും കൂടുതല്‍ വിഷമതകള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ അധിവസിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ചും മറ്റു മാര്‍ഗങ്ങളിലൂടെ പഠനം നടത്തിയും ഒരു വര്‍ഷത്തിനകം കമ്മീഷന്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌
Image: /content_image/India/India-2021-02-10-08:25:56.jpg
Keywords: ന്യൂനപക്ഷ
Content: 15477
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിനായുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം: ലെയ്റ്റി കമ്മീഷന്‍
Content: കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് ഉത്തരവിറക്കിയതു സ്വാഗതാര്‍ഹമെന്നു സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷ ക്ഷേമവകുപ്പല്ല, ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ വ്യക്തമാണ്. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പു കമ്മീഷന്‍ സിറ്റിംഗ് പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് നല്‍കി പദ്ധതികള്‍ പ്രഖ്യാപിച്ചാലാകും ഇതുകൊണ്ടു ഫലമുണ്ടാവുക. കമ്മീഷനു സെക്രട്ടറിയെ നിശ്ചയിച്ചിട്ടില്ല. അടിയന്തര തുടര്‍നടപടികള്‍ക്കു സര്‍ക്കാര്‍ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-02-10-08:32:57.jpg
Keywords: 80:20, ന്യൂനപ
Content: 15478
Category: 14
Sub Category:
Heading: ലോകത്തെ ഏറ്റവും വലിയ ഗോത്തിക്ക് അള്‍ത്താരയുടെ പുനരുദ്ധാരണം പൂര്‍ത്തിയായി
Content: ക്രാക്കോവ്: അഞ്ചു വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ ഗോത്തിക്ക് ശൈലിയിലുള്ള അള്‍ത്താര ആയിരങ്ങളുടെ മനം കവരുന്നു. പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ ലോക പ്രസിദ്ധമായ സെന്റ്‌ മേരീസ് ബസലിക്കയിലെ അള്‍ത്താരയാണ് നിര്‍മ്മിച്ചപ്പോള്‍ ഉണ്ടായിരുന്ന തിളക്കത്തോടെ അനേകരെ ആകര്‍ഷിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വിഖ്യാത കലാകാരനായിരുന്ന വിറ്റ്‌ സ്റ്റുവോസാണ് ദേവാലയത്തിന്റെ അള്‍ത്താര നിര്‍മ്മിച്ചത്. പോളണ്ടിന്റെ ദേശീയ നിധികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അള്‍ത്താര ഗോത്തിക്ക് ശില്‍പ്പകലാ ശൈലിയിലുള്ള ലോകത്തെ ഏറ്റവും വലിയ അള്‍ത്താരയാണ്. 2015-ല്‍ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് 1.4 കോടി പോളിഷ് സ്ലോട്ടിയാണ് ചിലവഴിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് രണ്ടാമതാണ്‌ അള്‍ത്താര പുതുക്കി പണിയുന്നത്. ‘അള്‍ത്താര്‍ ഓഫ് ഡോര്‍മിഷന്‍ ഓഫ് ബ്ലസ്സ്ഡ് മേരി’ എന്നാണ് അള്‍ത്താരയുടെ പൂര്‍ണ്ണനാമം. മുന്‍പ് നടന്ന പുനരുദ്ധാരണത്തില്‍ അള്‍ത്താരയുടെ നിറങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍ത്തിയായ പുനരുദ്ധാരണം യഥാര്‍ത്ഥ നിറത്തിലുള്ള അള്‍ത്താരയെ തിരികെ കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കഫോള്‍ഡിംഗുകള്‍ നീക്കം ചെയ്ത ശേഷമായിരുന്നു അള്‍ത്താരയുടെ പൂര്‍ണ്ണ രൂപം ദൃശ്യമായത്. 13 മീറ്റര്‍ ഉയരത്തില്‍ അഞ്ച് പാനലുകളായി നിര്‍മ്മിച്ചിരിക്കുന്ന അള്‍ത്താരയുടെ വിസ്തൃതി 866 ചതുരശ്ര മീറ്ററാണ്. ഇരുന്നൂറോളം രൂപങ്ങളാണ് അള്‍ത്താരയില്‍ ഉള്ളത്. ഇതില്‍ ഏറ്റവും വലിയ രൂപത്തിന്റെ ഭാരം 250 കിലോയും. ഏതാണ്ട് ആയിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള തടി കൊണ്ടാണ് വലിയ രൂപങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പുനരുദ്ധാരണത്തിനിടെ 1486 എന്ന വര്‍ഷം രേഖപ്പെടുത്തിയിരുന്നത് ജോലിക്കാര്‍ കണ്ടെത്തിയിരുന്നു. ടോമോഗ്രാഫി, ലേസര്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയ ശേഷമായിരുന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചരിത്രകാരന്മാര്‍, ഭൗതീകശാസ്ത്രജ്ഞര്‍, രസതന്ത്രജ്ഞര്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ദരടങ്ങിയ സംഘം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. വാഴ്സോയിലേയും ക്രാക്കോവിലേയും ഫൈന്‍ ആര്‍ട്സ് അക്കാദമികളിലെ ചരിത്രപരവും, അമൂല്യവുമായി കലകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഇന്റര്‍കോളേജിയേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കായിരുന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. ക്രാക്കോവിലെ ചരിത്രസ്മാരകങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള നാഷണല്‍ ഫണ്ടില്‍ നിന്നും, ക്രാക്കോവ് നഗരത്തിന്റെ ബജറ്റില്‍ നിന്നും, അസ്സംപ്ഷന്‍ ഓഫ് ബ്ലസ്ഡ് വര്‍ജിന്‍ മേരി ഇടവകയുടെ സഹായത്തോടെയുമാണ്‌ പുനരുദ്ധാരണത്തിന് വേണ്ട പണം കണ്ടെത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-10-09:31:04.jpg
Keywords: വലിയ, ഏറ്റവും
Content: 15479
Category: 1
Sub Category:
Heading: സിസ്റ്റർ ഗ്ലോറിയയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിട്ട് നാലു വര്‍ഷം: പ്രാര്‍ത്ഥന യാചിച്ച് കൊളംബിയന്‍ സഭ
Content: ബമാകൊ: ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കൊളംബിയന്‍ കത്തോലിക്ക സന്യാസിനി സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ തിരോധാനത്തിന് നാലു വര്‍ഷം. 2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ഇസ്ളാമിക തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ സെസിലിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ എട്ടിന് തീവ്രവാദികൾ ബന്ധികളാക്കിയിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ വിട്ടയച്ചതോടെ സിസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാകുകയായിരിന്നു. സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ ഒപ്പമായിരിന്നു താന്‍ കഴിഞ്ഞിരിന്നതെന്നും സിസ്റ്ററുടെ ജീവിതാവസ്ഥ പരിതാപകരമാണെന്നും മോചനത്തിനായി ഇടപെടണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് സോഫി അന്ന്‍ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോയിട്ട് നാല് വർഷം പിന്നിട്ടെങ്കിലും മോചനം സാധ്യമാകാത്തതിലുള്ള ദുഃഖം അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചുകൊണ്ട് ഇക്കഴിഞ്ഞ ദിവസം കൊളംബിയൻ സഭ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചിരിന്നു.
Image: /content_image/News/News-2021-02-10-11:18:31.jpg
Keywords: ആഫ്രി, തട്ടി
Content: 15480
Category: 1
Sub Category:
Heading: മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധവുമായി വൈദികരും സന്യസ്തരും തെരുവിൽ
Content: യംഗൂണ്‍: മ്യാന്മാറിലെ പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധ റാലികളില്‍ പങ്കുചേര്‍ന്നു വൈദികരും, സന്യസ്തരും, സെമിനാരി വിദ്യാർത്ഥികളും യംഗൂണിന്റെ തെരുവിൽ. പട്ടാളം കസ്റ്റഡിയിൽവെച്ചിരിക്കുന്ന നോബൽ പ്രൈസ് ജേതാവ് ഓങ് സാൻ സൂചിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പതിനായിരക്കണക്കിനു ജനാധിപത്യ അനുകൂലികൾ വിവിധ നഗരങ്ങളിൽ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിലാണ് വൈദികരും സന്യസ്തരും പങ്കുചേര്‍ന്നത്. അതേസമയം പോലീസ് സാധ്യമായ എല്ലാ രീതിയിലും പ്രതിഷേധപ്രകടനങ്ങൾ അടിച്ചമർത്താൻ ശ്രമം തുടരുകയാണ്. യാംഗൂണിൽ കഴിഞ്ഞ ദിവസം പൊലീസ് കാറിടിച്ച് രണ്ട് പ്രതിഷേധക്കാർ മരണമടഞ്ഞു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് വൈദികരും, സന്യസ്തരും, സെമിനാരി വിദ്യാർത്ഥികളും എല്ലാ പ്രതിഷേധ സ്ഥലങ്ങളിലും സജീവസാന്നിധ്യമാണ്. ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ വിജയിപ്പിക്കുന്ന സർക്കാരിന് പട്ടാളം ഭരണം കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു. മണ്ഡലെ രൂപതയുടെ മെത്രാൻ മൂന്ന് വിരലുകൾ ഉയർത്തി സല്യൂട്ട് നൽകി സമരത്തിന് അനുഭാവം പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്തുകൊണ്ട് മ്യാൻമർ മെത്രാൻ സമിതി അധ്യക്ഷനായ കർദ്ദിനാൾ ചാൾസ് ബോ പ്രസ്താവന ഇറക്കിയിരിന്നു. ഫെബ്രുവരി ഒമ്പതാം തീയതി പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുന്ന വൈദികർക്കും, സന്യസ്തർക്കും വേണ്ടി ഏതാനും നിർദ്ദേശങ്ങളും മെത്രാൻസമിതി പുറത്തിറക്കി. മതപരമായ കൊടിയോ, സഭയുടെ കൊടിയോ പ്രതിഷേധ പ്രകടനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിർദേശങ്ങളിൽ ഒന്ന്. സ്വാതന്ത്ര പൗരന്മാർ എന്ന നിലയിൽ എല്ലാവർക്കും ജനാധിപത്യത്തിനു വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നും എന്നാൽ മാർപാപ്പയുടേത് അടക്കമുള്ള ചിഹ്നങ്ങൾ പ്രതിഷേധ പ്രകടനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്നും മെത്രാൻ സമിതി വ്യക്തമാക്കി. എന്നാൽ വിശ്വാസികൾ നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധിച്ചു. ഇത് മതവുമായോ, അതല്ലെങ്കിൽ പ്രാർത്ഥനയുമായോ ബന്ധപ്പെട്ട കാര്യമല്ലെന്നും ഏകാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ് ആണെന്നും ചില വിശ്വാസികള്‍ പറഞ്ഞു.
Image: /content_image/News/News-2021-02-10-13:32:07.jpg
Keywords: മ്യാന്മാ
Content: 15481
Category: 11
Sub Category:
Heading: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി നടത്തിയ പോരാട്ടത്തിന് ഫലം: ഹിജാബ് ധരിക്കണമെന്ന നിര്‍ദേശം ഇന്തോനേഷ്യ പിന്‍വലിച്ചു
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി നടത്തിയ പോരാട്ടം വിജയം കണ്ടപ്പോള്‍ ആശ്വാസമായത് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്. എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥിനികളും നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രൈസ്തവ വിശ്വാസിയായ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും നടത്തിയ പോരാട്ടത്തിനൊടുവിലാണ് ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യ ചട്ടത്തില്‍ അയവുവരുത്തിയത്. മതപരമായ വേഷവിതാനങ്ങള്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പാണെന്നും സ്കൂളുകളില്‍ ഇത് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദമാക്കി. ഇത് പാലിക്കാത്ത സ്കൂളുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. പശ്ചിമ സുമാത്രയിലെ പാഡംഗ് നഗരത്തിലെത്തിയ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചത് ഏറെ വിവാദമായിരുന്നു. വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും നടത്തിയ പോരാട്ടത്തിനു ഒടുവില്‍ സ്കൂള്‍ അധികൃതര്‍ പിന്നീട് ക്ഷമാപണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമം പിന്‍വലിക്കുവാന്‍ ഭരണകൂടവും നിര്‍ബന്ധിതരായത്. മുസ്ലിം യാഥാസ്ഥിതിക നിയമങ്ങള്‍ പിന്തുടരുന്ന ഇന്തോനേഷ്യയിലെ മാറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. തീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണെന്ന് ജക്കാര്‍ത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ആന്‍ഡ്രീസ് ഹാര്‍സോണോ പറഞ്ഞു. നേരത്തെ നിരവധി വിദ്യാര്‍ത്ഥിനികളേയും അധ്യാപികമാരേയും സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാത്തവര്‍ക്ക് രൂക്ഷമായ അപമാനവും പരിഹാസവും നേരിടേണ്ടി വന്നിരുന്നു.
Image: /content_image/News/News-2021-02-10-14:34:56.jpg
Keywords: ഇന്തോനേ
Content: 15482
Category: 13
Sub Category:
Heading: പ്രായത്തെ മാത്രമല്ല കോവിഡിനെയും തോല്‍പ്പിച്ചു: 116കാരിയായ കന്യാസ്ത്രീ ആഗോള ശ്രദ്ധ നേടുന്നു
Content: പാരീസ്: യൂറോപ്പിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന പേരിനര്‍ഹയായ ഫ്രഞ്ച് കന്യാസ്ത്രീ കൊറോണ മഹാമാരിയെ തോല്‍പ്പിച്ചതിന് പിന്നാലെ തന്റെ 117-മത് ജന്മദിനമാഘോഷിക്കുവാന്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 11-ന് 117 വയസ്സ് തികയുന്ന ലുസില്ലേ റാണ്ടോണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രിയാണ് പ്രായത്തെ മാത്രമല്ല കൊറോണ മഹാമാരിയെയും തോല്‍പ്പിച്ചു കൊണ്ട് ലോകത്തിനു അത്ഭുതമാകുന്നത്. 1904 ഫെബ്രുവരി 11-ന് ജനിച്ച സിസ്റ്റര്‍ ആന്‍ഡ്രി, ജെറൊന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ (ജി.ആര്‍.ജി) വേള്‍ഡ് സൂപ്പര്‍സെന്റേറിയന്‍ റാങ്കിംഗ് പട്ടികയനുസരിച്ച് ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ്. ജനുവരി 2-ന് 118 തികഞ്ഞ ജപ്പാനിലെ കാനെ തനാകയാണ് ഒന്നാമത്. ഇക്കഴിഞ്ഞ ജനുവരി 16ന് തെക്കന്‍ ഫ്രാന്‍സിലെ ടൂലോണിന് സമീപമുള്ള സെയിന്റെ-കാതറിന്‍ ലബോറെ ഹോമില്‍ വെച്ചായിരുന്നു സിസ്റ്റര്‍ ആന്‍ഡ്രിയ്ക്കു കൊറോണ പോസിറ്റീവ് ആയത്. രോഗബാധയുടെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍ സിസ്റ്ററിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിന്നു. മരിക്കാന്‍ തനിക്ക് ഭയമില്ലാത്തതിനാല്‍ കൊറോണ പകര്‍ച്ചവ്യാധിയെ താന്‍ പേടിച്ചിട്ടില്ല എന്നാണ്, കൊറോണയെ പേടിയുണ്ടോ എന്ന ചോദ്യത്തിനുത്തരമായി ഫ്രാന്‍സിലെ ബി.എഫ്.എം ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രി പറഞ്ഞത്. സിസ്റ്റര്‍ ആന്‍ഡ്രിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന്‍ സെയിന്റെ-കാതറിന്‍ ലബോറെ ഹോമിന്റെ ഔദ്യോഗിക വക്താവായ ഡേവിഡ് ടാവെല്ല പറഞ്ഞു. കാഴ്ചശക്തിയില്ലെങ്കിലും വളരെയേറെ ആത്മീയത നിറഞ്ഞ വ്യക്തിയാണ് സിസ്റ്റര്‍ ആന്‍ഡ്രിയെന്നാണ് ടാവെല്ല പറയുന്നത്. വീല്‍ ചെയറില്‍ ആയിരിക്കുന്ന അവര്‍ വളരെ ശാന്തയാണെന്നും തന്റെ ജന്മദിനത്തിനായി കാത്തിരിക്കുകയാണെന്നും, കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പതിവിനു വിപരീതമായി അന്തേവാസികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സിസ്റ്ററിന്റെ ജന്മദിനം ആഘോഷിക്കുവാനാണ്‌ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും പ്രായം കൂടിയ 20 പേരുടെ ജി.ആര്‍.ജിയുടെ പട്ടികയിലെ 20 പേരും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2021-02-10-14:46:46.jpg
Keywords: പ്രായ