Contents
Displaying 15081-15090 of 25128 results.
Content:
15443
Category: 14
Sub Category:
Heading: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ രചനകള്‍ കൈമാറി
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷനുമായിരുന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ രചനകളും അനുബന്ധ പുസ്തകങ്ങളും പട്ടം സെന്റ് മേരീസ് ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. സ്‌കൂള്‍ ഗ്രന്ഥശാലയുടെ വിപുലീകരണവുമായി ബന്ധപെട്ട് സ്‌കൂള്‍ സ്ഥാപകനായ മാര്‍ ഈവാനിയോസ് തിരുമേനിയുടെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുന്നതിനു വേണ്ടിയാണ് സെന്റ് മേരീസ് ലൈബ്രറിക്ക് നല്‍കുന്നതെന്ന് സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. മാര്‍ ഈവാനിയോസ് തിരുമേനിയുടെ തെരഞ്ഞെടുക്കപ്പെട്ട 60 പുസ്തകങ്ങളാണ് നല്‍കിയത്. മാര്‍ ഈവാനിയോസ് തിരുമേനിയേ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ നടന്നുവരവേ പുസ്തകങ്ങളുടെ സംഭാവനയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. സി.സി.ജോണ്‍ പറഞ്ഞു
Image: /content_image/India/India-2021-02-05-07:14:37.jpg
Keywords: ഈവാനി

15444
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഫെബ്രുവരി മൂന്നിന് ഫൈസർ കമ്പനിയുടെ വാക്സിനാണ് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവെച്ച് ഫ്രാൻസിസ് പാപ്പായും, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും സ്വീകരിച്ചത്. ഫൈസർ കമ്പനിയുടെ 10,000 പേർക്കുള്ള മരുന്നാണ് വത്തിക്കാനിൽ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമായ വത്തിക്കാൻ തന്നെയാകും ആദ്യമായി എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കുന്ന രാജ്യവും. കഴിഞ്ഞ ജനുവരി 13ന് ഫ്രാൻസിസ് പാപ്പയും ബെനഡിക്റ്റ് പാപ്പയും ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ചിരിന്നു.
Image: /content_image/News/News-2021-02-05-07:34:59.jpg
Keywords: വാക്സി

15445
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുവകകള്‍ തിരിച്ചു നല്‍കുന്ന നടപടികള്‍ ആരംഭിച്ചു
Content: ബാഗ്ദാദ്: സമീപ വര്‍ഷങ്ങളില്‍ ഇറാഖി ക്രൈസ്തവരില്‍ നിന്നും മാന്‍ഡീന്‍മാരില്‍ നിന്നും അനധികൃതമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകള്‍ തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് ഇറാഖിലെ ഷിയാ നേതാവും, സദ്രിസ്റ്റ് പാര്‍ട്ടി തലവനുമായ മുഖ്താദ അല്‍ സദര്‍ ആരംഭം കുറിച്ചു. ഭൂമിയും, വീടുകളും ഉള്‍പ്പെടെ മുപ്പത്തിയെട്ടോളം സ്വത്തുവകകള്‍ അതിന്റെ ശരിയായ ഉടമകളായ ക്രൈസ്തവര്‍ക്ക് ഇതിനോടകം തന്നെ തിരികെ നല്‍കിക്കഴിഞ്ഞു. ഇറാഖി ക്രൈസ്തവരുടെയും, മാന്‍ഡീന്‍മാരുടേയും നിരവധി സ്വത്തുവകകള്‍ പ്രാദേശിക തീവ്രവാദി സംഘടനകളും, ഗുണ്ടാ സംഘങ്ങളും, സ്വാധീനമുള്ള കുടുംബങ്ങളും അന്യായായി കയ്യടക്കിവെച്ചിരിക്കുകയാണെന്നു മുഖ്താദ അല്‍ സദറിന്റെ പാര്‍ട്ടിയായ സദ്രിസ്റ്റ് പാര്‍ട്ടിയിലെ ഒരു സമുന്നത നേതാവായ അല്‍ സമീലി പ്രസ്താവിച്ചിരിന്നു. 2003-ലെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ പതനത്തിനു കാരണമായ സൈനീക നടപടിക്ക് ശേഷമാണ് ക്രൈസ്തവരുടെ സ്വത്തുവകകള്‍ അന്യായമായി പിടിച്ചടക്കുന്ന പ്രവണത കൂടിയതെന്നും സമീലിയുടെ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യായമായി പിടിച്ഛടക്കപ്പെട്ട ക്രൈസ്തവരുടെ സ്വത്തുവകകളെ കുറിച്ച് അന്വേഷിക്കുവാന്‍ ഈ വര്‍ഷം തുടക്കത്തിലാണ് മുഖ്താദ അല്‍ സദര്‍ ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കുന്നത്. ക്രൈസ്തവര്‍ക്ക് തങ്ങളുടെ സ്വത്തിന്റെ മേലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നതിനായി ഈ വര്‍ഷം ആദ്യം തന്നെ ഇ-മെയില്‍ വിലാസം, വാട്സാപ്പ് നമ്പര്‍ ഉള്‍പ്പെടെ കമ്മിറ്റി അംഗങ്ങളുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ അന്യായമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകളും തിരിച്ചെടുത്ത് നല്‍കുവാനും പദ്ധതിയിട്ടിട്ടുണ്ട്. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രിസ്ത്യാനികളുടെ സ്വത്തുവകകള്‍ മുസ്ലീങ്ങളും, തീവ്രവാദ, ഗുണ്ടാ സംഘങ്ങളും പിടിച്ചടക്കിയത്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തോടെ ഇറാഖി ക്രൈസ്തവരുടെ സ്വത്തുവകകളുടെ മോഷണവും വ്യാപകമായി നടന്നിരിന്നു. ജീവന്‍ ഭയന്നുള്ള ക്രൈസ്തവരുടെ കൂട്ടപലായനത്തിന് ശേഷമാണ് ഭൂമി ചോദിച്ചുകൊണ്ട് ഉടമ തിരികെ വരില്ലെന്ന ധാരണയോടെ ക്രൈസ്തവരുടെ സ്വത്തുവകകള്‍ അന്യായമായി കയ്യടക്കുന്ന പ്രവണത ആരംഭിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-05-08:15:52.jpg
Keywords: ഇറാഖ

15446
Category: 22
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി - ഏഴു പ്രത്യേകാനുകൂല്യങ്ങൾ
Content: സ്പെയിനിൽ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്നു ധന്യയായ മേരി അഗേർദാ ( Venerable Mary of Agreda 1602- 1665). സിസ്റ്റർ മേരി അഗർഡയ്ക്കു ലഭിച്ച ഒരു സ്വകാര്യ വെളിപാടിൽ വിശുദ്ധ യൗസേപ്പിതാവിനോടു ഭക്തി പുലർത്തുന്നവർക്കു ലഭിക്കുന്ന ഏഴു പ്രത്യേകാനുകൂല്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. 1) ശുദ്ധത പുണ്യം സംരക്ഷിക്കുവാനും അതു നഷ്ടപ്പെടുന്ന അപകട സാഹചര്യങ്ങളിൽ നിന്നു പിന്മാറാനും അനുഗ്രഹം ലഭിക്കും. 2) പാപത്തിൽ നിന്നു മോചനം നേടാനും ദൈവകൃപ വീണ്ടെടുക്കുവാനും ശക്തമായ സഹായം ലഭിക്കുന്നു. 3) പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി വളർത്തുകയും അവളുടെ പ്രീതിക്കു അർഹയാക്കുകയും ചെയ്യുന്നു. 4)നൽമരണം ലഭിക്കുകയും മരണ സമയത്തും സാത്താൻ്റെ പ്രലോഭനങ്ങളിൽ നിന്നു പ്രത്യേക സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. 5) വിശുദ്ധ യൗസേപ്പിൻ്റെ പേര് ഉച്ചരിക്കുന്നതിലൂടെ നമ്മുടെ രക്ഷയുടെ ശത്രുക്കളെ ഭയപ്പെടുത്തുന്നതിനു കഴിയുന്നു. 6) ആരോഗ്യമുള്ള ശരീരവും ആകുലതകളിൽ ആശ്വാസവും ലഭിക്കുന്നു. 7) വിശുദ്ധ യൗസേപ്പിൻ്റെ മദ്ധ്യസ്ഥം വഴി കുടുംബങ്ങൾക്കു മഹിമ ലഭിക്കും വാഴ്ത്തപ്പെട്ട കന്യകയുടെ ജീവിതപങ്കാളിയായ വിശുദ്ധ ജോസഫിന്റെ നാമത്തിൽ അപേക്ഷിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവം സാധിച്ചു തരുന്നു. ഈ വിശുദ്ധ സഭയിലെ വിശ്വസ്തരായ എല്ലാ മക്കളോടും ഈ മഹാനായ വിശുദ്ധനോട് ഒരു വലിയ ഭക്തി ഉണ്ടായിരിക്കണമെന്നും, അവൻ്റെ സ്വീകാര്യതയ്ക്കു യോഗ്യരായിത്തീരാനും, അവന്റെ സംരക്ഷണത്തിന്റെ അനുകൂല ഫലങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും മദർ മേരി ഉദ്ബോധിപ്പിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2021-02-05-18:08:20.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ

15447
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ: ചാണ്ടി ഉമ്മന്റെ പ്രസംഗത്തെ അപലപിച്ച് കെസിബിസി
Content: കൊച്ചി: കോൺഗ്രസ് യുവനേതാവായ ചാണ്ടി ഉമ്മന്‍ ഹാഗിയ സോഫിയ വിഷയത്തില്‍ നടത്തിയ പ്രസ്താവനയെ അപലപിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ചാണ്ടി ഉമ്മൻ തന്റെ പ്രസംഗത്തിൽ തുർക്കിയിലെ ഹാഗിയാ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയ അവിടത്തെ ഭരണാധികാരി എർദോഗന്റെ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് ചന്ദ്രികയിൽ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിച്ചത് അപലപനീയമാണെന്നും വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതായുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമെന്ന് കെസിബിസി ചോദ്യമുയര്‍ത്തി. #{black->none->b-> പ്രസ്താവനയുടെ രൂപം }# സാമൂഹിക മാധ്യമങ്ങളിൽ വ്യാജപേരുകൾവച്ച് വർഗ്ഗീയവിദ്വേഷം കലർത്തി പല വിഷയങ്ങളിലും പ്രതികരണങ്ങൾ എഴുതുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ക്രൈസ്തവ സഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലർ സാമൂഹിക മാധ്യമങ്ങൾ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നവരും അതു പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാസഭയെ പ്രതിനിധാനം ചെയ്യുന്നില്ല. കേരള സമൂഹത്തിൽ വർഗ്ഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതായുണ്ട്. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കോൺഗ്രസ് യുവനേതാവായ ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവസമൂഹത്തിന് വേദന ഉളവാക്കുന്നതാണ്. ചാണ്ടി ഉമ്മൻ തന്റെ പ്രസംഗത്തിൽ തുർക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയ അവിടത്തെ ഭരണാധികാരി എർദോഗന്റെ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് ചന്ദ്രികയിൽ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിനുവേണ്ടി യൂറോപ്പിലെ പല പള്ളികളും വിൽക്കപ്പെടുന്നതിനെയും നടത്തുന്നതിനെയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ചേർത്തു വ്യാഖ്യാനിക്കുകയുണ്ടായി. ഹാഗിയ സോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോൺസ്റ്റാന്റിനോപ്പിൾ പാർത്രിയാർക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. അറിയേണ്ട ചരിത്രം അറിയേണ്ടവിധം അറിഞ്ഞിരിക്കാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കൾ ശ്രദ്ധിക്കണം.
Image: /content_image/News/News-2021-02-05-23:23:23.jpg
Keywords: ഹാഗിയ സോഫിയ

15448
Category: 1
Sub Category:
Heading: സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. 27ന് സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്റെ ആനന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സംഗമം 1.30 മുതല്‍ അഞ്ചുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ അധ്യക്ഷതവഹിക്കുന്ന സംഗമത്തില്‍ സുവിശേഷവത്കരണത്തില്‍ വിശ്വാസികള്‍ക്കുള്ള പങ്കിനെക്കുെറിച്ചും സുവിശേഷം പകരാനുള്ള സമകാലിക മാര്‍ഗങ്ങളെക്കുറിച്ചും പ്രമുഖര്‍ വചനശുശ്രൂഷ നയിക്കും. ഫാ.ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.ഡൊമിനിക് വാളന്മനാല്‍, ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍, ഫാ.മാത്യു വയലാമണ്ണില്‍ സിഎസ്ടി, സിസ്റ്റര്‍ ആന്‍മരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോള്‍, സാബു ആറുതൊട്ടി, ഡോ.ജോണ്‍ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിക്കല്‍, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിെ ഞ്ചലൂസ് മോണ്‍. ഡോ. ആന്റണി ചുെ ണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോണ്‍. ജോര്‍ജ് ചേലയ്ക്കല്‍ സ്വാഗതവും രൂപത സുവിശേഷവത്കരണ കോഓര്‍ഡിനേറ്റര്‍ ഡോ.ജോസി മാത്യു നന്ദിയും പറയും.
Image: /content_image/News/News-2021-02-06-05:27:33.jpg
Keywords: ഗ്രേറ്റ് ബ്രിട്ടന്‍

15449
Category: 18
Sub Category:
Heading: ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ അന്തരിച്ചു
Content: കോട്ടയം: തിരുവനന്തപുരം സെന്റ് ജോസഫ് സിഎംഐ പ്രൊവിന്‍സ് അംഗവും കോട്ടയം പുല്ലരിക്കുന്ന് ജീവധാര ഡയറക്ടറുമായ ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ (106) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മാന്നാനം ആശ്രമ ദേവാലയത്തില്‍ നടക്കും. 1915 സെപ്റ്റംബര്‍ 28ന് പുളിങ്കുന്ന് മണലാടി മണലേല്‍ കുടുംബത്തില്‍ പരേതരായ ജോസഫ്- ഏലിയാമ്മ ദന്പതികളുടെ മകനായി ജനിച്ചു. 1946 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കേരള കാത്തലിക്ക് സ്റ്റുഡന്റസ് ലീഗിന്റെ ആദ്യ ഡയറക്ടറും കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സ്ഥാപകനുമാണ്. ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍, കോട്ടയം പുല്ലരിക്കുന്ന് സ്വാശ്രയ ഗ്രാമം പദ്ധതി തുടങ്ങിയവയുടെ ആരംഭകനുമാണ്. ജീവധാര തിയോളജി സെന്ററിനെ എംജി യൂണിവേഴ്‌സിറ്റി സോഷ്യോ റിലീജിയസ് റിസര്‍ച്ച് സെന്ററായി ഉയര്‍ത്തിയത് ജോസഫച്ചന്റെ ശ്രമഫലമായാണ്. മൃതദേഹം ഇന്നു രാവിലെ ഒന്പതിന് മാന്നാനം ആശ്രമ പള്ളിയില്‍ കൊണ്ടുവരും. പരേതരായ മാത്തച്ചന്‍, മേരി, കുഞ്ഞമ്മ, ഏലിക്കുട്ടി, മറിയാമ്മ, അന്തോണിച്ചന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Image: /content_image/India/India-2021-02-06-05:50:31.jpg
Keywords: സിഎംഐ

15450
Category: 18
Sub Category:
Heading: കന്യാസ്ത്രീ മഠങ്ങളിലെ സന്യസ്തര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡ്
Content: തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങള്‍, വയോജനകേന്ദ്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മാശുപത്രികള്‍, ക്ഷേമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും അന്തേവാസികള്‍ക്കും പുതിയ റേഷന്‍ കാര്‍ഡ് നല്കാന്‍ തീരുമാനം. കാര്‍ഡിന്റെ നിറം, റേഷന്‍ വിഹിതം എന്നിവ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തീരുമാനിക്കും. ആധാര്‍ അടിസ്ഥാന രേഖയായിട്ടാവും പുതിയ കാര്‍ഡ് നല്‍കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന കാര്‍ഡുകള്‍ മുന്‍ഗണന, മുന്‍ഗണനേതര വിഭാഗമാക്കി മാറ്റാനാകില്ല. നിലവില്‍ ഏതെങ്കിലും വിധത്തില്‍ റേഷന്‍ ലഭിക്കുന്നവര്‍ക്ക് പുതിയ കാര്‍ഡിന് അര്‍ഹതയില്ല. കാര്‍ഡ് അനുവദിക്കാന്‍ സ്ഥാപന മേധാവി നല്‍കുന്ന സത്യപ്രസ്താവന താമസ സര്‍ട്ടിഫിക്കറ്റിനു പകരമായി ഉപയോഗിക്കാം. അപേക്ഷ ലഭിച്ചാല്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സ്ഥാപനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് അനുവദിക്കും.
Image: /content_image/News/News-2021-02-06-06:02:40.jpg
Keywords: റേഷന്‍

15451
Category: 1
Sub Category:
Heading: ചൈനയില്‍ നൂറ്റാണ്ട് പഴക്കമുള്ള ദേവാലയത്തിലെ കുരിശ് സുരക്ഷാസേന തകര്‍ത്തു
Content: വെന്‍സോ: ചൈനയിലെ ഷേജിയാങ് പ്രവിശ്യയിലെ വെന്‍സോ നഗരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഷൂയിസിന്‍ ദേവാലയത്തിലെ കുരിശ് ചൈനീസ് സുരക്ഷാ സേന തകര്‍ത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രിയാണ് നൂറോളം വരുന്ന സുരക്ഷാ സേന ദേവാലയ മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കം ചെയ്തത്. ഇത് രണ്ടാം തവണയാണ് ദേവാലയത്തിലെ കുരിശ് തകര്‍ക്കപ്പെടുന്നത്. 2014 ജൂണ്‍ മാസത്തിലും പ്രാദേശിക അധികാരികള്‍ ദേവാലയത്തിലെ കുരിശ് നീക്കം ചെയ്തിരുന്നു. തങ്ങളുടെ അപേക്ഷയെ മാനിക്കാതെ സുരക്ഷാ സേന കുരിശ് നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നെന്നു ഇടവകവിശ്വാസികള്‍ പറയുന്നു. ക്രെയിന്‍ ഉപയോഗിച്ച് കുരിശ് താഴെ ഇറക്കുന്ന വീഡിയോ ചൈനീസ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.സി.പി) ലോങ്വാന്‍ ജില്ലയിലെ യാവോസി സബ്ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ഴോ ക്വിങ്ങ്ക്വാന്‍, യൂണിറ്റ് ഫ്രണ്ട് വര്‍ക്ക് കമ്മീഷണര്‍ ഹു സിയാഡോങ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സുരക്ഷാ സേന ഗേറ്റ് കീപ്പറെ കീഴ്പ്പെടുത്തിയാണ് കുരിശ് താഴെ ഇറക്കിയത്. വൈദ്യതി ബന്ധം വിച്ചേദിക്കുകയും, ദേവാലയത്തില്‍ ജോലി ചെയ്യുന്ന ആളിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തതിനു പുറമേ, ഒരു വചനപ്രഘോഷകനെ മര്‍ദ്ദിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014-ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സുരക്ഷാ സേന തങ്ങളുടെ കുരിശ് നീക്കം ചെയ്തുവെന്നും പിന്നീട് നാലു വര്‍ഷം ശേഷം സ്ഥാപിച്ച കുരിശാണ് ഇപ്പോള്‍ നീക്കം ചെയ്തതെന്നും പ്രദേശവാസി കൂടിയ ലിന്‍ പറഞ്ഞു. ദേവാലയങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും കുരിശുകള്‍ നീക്കം ചെയ്തും ചൈനയിലെ വിശ്വാസവിരുദ്ധത തുടര്‍ക്കഥയാകുകയാണ്. ആഗോള ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തങ്ങള്‍ക്കു അനുസൃതമായി മാറ്റിയെഴുതുകയാണെന്ന ആരോപണവുമായി മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2021-02-06-06:39:31.jpg
Keywords: ചൈന

15452
Category: 10
Sub Category:
Heading: ഉത്തര കൊറിയന്‍ ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും സഹനങ്ങളും വിവരിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്
Content: പ്യോംങ്യാംഗ്: യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെന്ന് ഓപ്പണ്‍ ഡോഴ്സ് വിശേഷിപ്പിക്കുന്ന ഉത്തര കൊറിയയിലെ ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും സഹനങ്ങളും വിവരിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. ‘കൊറിയ ഫ്യൂച്ചര്‍ ഇനീഷ്യേറ്റീവ്’ എന്ന സന്നദ്ധ സംഘടന 2019-2020 കാലയളവില്‍ മതപീഡനത്തിനിരയായ 273 പേരുമായി നടത്തിയ 173 അഭിമുഖങ്ങളില്‍ നിന്നും വെളിപ്പെട്ട വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തെളിവോ, വിചാരണയോ, ശരിയായ നിയമനടപടികളോ പാലിക്കാത്ത 244 അറസ്റ്റുകളാണ് ഇക്കാലയളവില്‍ ഉത്തര കൊറിയയില്‍ നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അനൌദ്യോഗിക കണക്കുകള്‍ ഇതിന്റെയും പതിമടങ്ങ് വരുമെന്ന് നിരീക്ഷിക്കപ്പെടുന്നു. അയല്‍രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞ 79 പേര്‍ക്ക് ഉത്തര കൊറിയയിലേക്ക് മടങ്ങേണ്ടി വന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് 98 പേജിലുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 36 കേസുകളില്‍ ഇരകള്‍ക്ക് ശാരീരിക പീഡനവും ക്രൂരമര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നപ്പോള്‍, 32 പേരാണ് ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയായത്. ഇതിനെല്ലാം പുറമേ, 20 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഉത്തര കൊറിയയിലെ തടവറകളില്‍ കഴിയുന്നവര്‍ക്ക് വളര്‍ത്തു മൃഗങ്ങളേപ്പോലെ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്നുണ്ടെന്നു ഹീ വൂ എന്ന മുന്‍ തടവുകാരി വെളിപ്പെടുത്തി. ചീഞ്ഞ ചോളമാണ് ഭക്ഷിക്കുവാന്‍ ലഭിക്കുന്നതെന്നും, തന്റെ ഭര്‍ത്താവുള്‍പ്പെടെ പലരും പോഷകക്കുറവ് കാരണം ജെയിലുകളില്‍ മരണപ്പെട്ടിട്ടുണ്ടെന്നും ഹീ വൂ കൂട്ടിച്ചേര്‍ത്തു. പീഡനം സഹിക്കാന്‍ വയ്യാതെ അയല്‍രാജ്യമായ ചൈനയിലേക്ക് രക്ഷപ്പെട്ട ക്രൈസ്തവരില്‍ പലരും അവിടത്തെ മതപീഡനം കാരണം ഉത്തര കൊറിയയിലേക്ക് മടങ്ങേണ്ടി വന്നതിനെക്കുറിച്ചാണ് പേര് വെളിപ്പെടുത്താത്ത മറ്റൊരു തടവുകാരി വിവരിച്ചത്. പെട്ടെന്നുള്ള തടവു ശിക്ഷ, ക്രൂരമായ ചോദ്യം ചെയ്യല്‍, നിര്‍ബന്ധിത വന്ധീകരണം തുടങ്ങിയവയും ഉത്തര കൊറിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. പീഡനങ്ങള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും ദൈവം ഉത്തര കൊറിയയിലെ തന്റെ ജനത്തെ കൈവെടിഞ്ഞിട്ടില്ലെന്ന വസ്തുതയും ജനതയുടെ ആഴമേറിയ ക്രിസ്തുവിലുള്ള ആശ്രയബോധവും അഭിമുഖങ്ങളില്‍ നിന്നും വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലുകളില്‍ കഴിയുന്നവര്‍ സഹതടവുകാരുമായി രഹസ്യമായി തങ്ങളുടെ വിശ്വാസം പങ്കുവെക്കാറുണ്ടെന്ന്‍ അഭിമുഖത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. “നിനക്ക് വേണ്ടി എന്നെ ദൈവം ഇങ്ങോട്ട് അയച്ചിരിക്കുകയാണെന്ന്” പറഞ്ഞുകൊണ്ട് തന്റെ സഹതടവുകാരി തന്നെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന അനുഭവം ഒരാള്‍ പങ്കുവെച്ചപ്പോള്‍, മനപാഠമാക്കിയ സുവിശേഷങ്ങള്‍ തടവുകാര്‍ പരസ്പരം പങ്കുവെക്കുന്ന കഥയാണ് മറ്റൊരാള്‍ പറഞ്ഞത്. വിചാരിക്കുന്നതിനും അപ്പുറമാണ് ഉത്തരകൊറിയന്‍ തടവറകളിലെ സഹനങ്ങളെന്നും ക്രൈസ്തവരെ അന്യായമായ തടവിലാക്കുന്നതിനെതിരെ അന്താരാഷ്‌ട്ര സമൂഹം അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണമെന്നും നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിന് മുന്‍പ് ആവശ്യമുന്നയിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-06-07:05:23.jpg
Keywords: കൊറിയ