category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉത്തര കൊറിയന്‍ ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും സഹനങ്ങളും വിവരിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്
Contentപ്യോംങ്യാംഗ്: യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെന്ന് ഓപ്പണ്‍ ഡോഴ്സ് വിശേഷിപ്പിക്കുന്ന ഉത്തര കൊറിയയിലെ ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും സഹനങ്ങളും വിവരിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. ‘കൊറിയ ഫ്യൂച്ചര്‍ ഇനീഷ്യേറ്റീവ്’ എന്ന സന്നദ്ധ സംഘടന 2019-2020 കാലയളവില്‍ മതപീഡനത്തിനിരയായ 273 പേരുമായി നടത്തിയ 173 അഭിമുഖങ്ങളില്‍ നിന്നും വെളിപ്പെട്ട വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തെളിവോ, വിചാരണയോ, ശരിയായ നിയമനടപടികളോ പാലിക്കാത്ത 244 അറസ്റ്റുകളാണ് ഇക്കാലയളവില്‍ ഉത്തര കൊറിയയില്‍ നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അനൌദ്യോഗിക കണക്കുകള്‍ ഇതിന്റെയും പതിമടങ്ങ് വരുമെന്ന് നിരീക്ഷിക്കപ്പെടുന്നു. അയല്‍രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞ 79 പേര്‍ക്ക് ഉത്തര കൊറിയയിലേക്ക് മടങ്ങേണ്ടി വന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് 98 പേജിലുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 36 കേസുകളില്‍ ഇരകള്‍ക്ക് ശാരീരിക പീഡനവും ക്രൂരമര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നപ്പോള്‍, 32 പേരാണ് ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയായത്. ഇതിനെല്ലാം പുറമേ, 20 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഉത്തര കൊറിയയിലെ തടവറകളില്‍ കഴിയുന്നവര്‍ക്ക് വളര്‍ത്തു മൃഗങ്ങളേപ്പോലെ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്നുണ്ടെന്നു ഹീ വൂ എന്ന മുന്‍ തടവുകാരി വെളിപ്പെടുത്തി. ചീഞ്ഞ ചോളമാണ് ഭക്ഷിക്കുവാന്‍ ലഭിക്കുന്നതെന്നും, തന്റെ ഭര്‍ത്താവുള്‍പ്പെടെ പലരും പോഷകക്കുറവ് കാരണം ജെയിലുകളില്‍ മരണപ്പെട്ടിട്ടുണ്ടെന്നും ഹീ വൂ കൂട്ടിച്ചേര്‍ത്തു. പീഡനം സഹിക്കാന്‍ വയ്യാതെ അയല്‍രാജ്യമായ ചൈനയിലേക്ക് രക്ഷപ്പെട്ട ക്രൈസ്തവരില്‍ പലരും അവിടത്തെ മതപീഡനം കാരണം ഉത്തര കൊറിയയിലേക്ക് മടങ്ങേണ്ടി വന്നതിനെക്കുറിച്ചാണ് പേര് വെളിപ്പെടുത്താത്ത മറ്റൊരു തടവുകാരി വിവരിച്ചത്. പെട്ടെന്നുള്ള തടവു ശിക്ഷ, ക്രൂരമായ ചോദ്യം ചെയ്യല്‍, നിര്‍ബന്ധിത വന്ധീകരണം തുടങ്ങിയവയും ഉത്തര കൊറിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. പീഡനങ്ങള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും ദൈവം ഉത്തര കൊറിയയിലെ തന്റെ ജനത്തെ കൈവെടിഞ്ഞിട്ടില്ലെന്ന വസ്തുതയും ജനതയുടെ ആഴമേറിയ ക്രിസ്തുവിലുള്ള ആശ്രയബോധവും അഭിമുഖങ്ങളില്‍ നിന്നും വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലുകളില്‍ കഴിയുന്നവര്‍ സഹതടവുകാരുമായി രഹസ്യമായി തങ്ങളുടെ വിശ്വാസം പങ്കുവെക്കാറുണ്ടെന്ന്‍ അഭിമുഖത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. “നിനക്ക് വേണ്ടി എന്നെ ദൈവം ഇങ്ങോട്ട് അയച്ചിരിക്കുകയാണെന്ന്” പറഞ്ഞുകൊണ്ട് തന്റെ സഹതടവുകാരി തന്നെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന അനുഭവം ഒരാള്‍ പങ്കുവെച്ചപ്പോള്‍, മനപാഠമാക്കിയ സുവിശേഷങ്ങള്‍ തടവുകാര്‍ പരസ്പരം പങ്കുവെക്കുന്ന കഥയാണ് മറ്റൊരാള്‍ പറഞ്ഞത്. വിചാരിക്കുന്നതിനും അപ്പുറമാണ് ഉത്തരകൊറിയന്‍ തടവറകളിലെ സഹനങ്ങളെന്നും ക്രൈസ്തവരെ അന്യായമായ തടവിലാക്കുന്നതിനെതിരെ അന്താരാഷ്‌ട്ര സമൂഹം അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണമെന്നും നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിന് മുന്‍പ് ആവശ്യമുന്നയിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-06 07:01:00
Keywordsകൊറിയ
Created Date2021-02-06 07:05:23